വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കളെ അനുസ​രി​ക്കു​ന്നത്‌ ബാങ്കിൽ കടം തിരിച്ചടയ്‌ക്കുന്നതു പോലെയാണ്‌. നിങ്ങൾ എത്ര വിശ്വ​സ്‌ത​മാ​യി കടം തിരി​ച്ച​ട​യ്‌ക്കു​ന്നോ അതനു​സ​രി​ച്ചാ​യി​രി​ക്കും ബാങ്ക്‌ പിന്നീടു നിങ്ങൾക്കു കടം തരുക

കുട്ടി​കൾക്ക്‌

10: വിശ്വാ​സ​യോ​ഗ്യത

10: വിശ്വാ​സ​യോ​ഗ്യത

അതിന്റെ അർഥം

വിശ്വാ​സ​യോ​ഗ്യ​രാ​യവർ അവരുടെ മാതാ​പി​താ​ക്ക​ളു​ടെ​യും കൂട്ടു​കാ​രു​ടെ​യും തൊഴി​ലു​ട​മ​യു​ടെ​യും വിശ്വാ​സം നേടി​യെ​ടു​ക്കും. അവർ നിയമങ്ങൾ അനുസ​രി​ക്കു​ക​യും വാക്കു പാലി​ക്കു​ക​യും എപ്പോ​ഴും സത്യം സംസാ​രി​ക്കു​ക​യും ചെയ്യും.

അതിന്റെ പ്രാധാ​ന്യം

മിക്കപ്പോ​ഴും നിങ്ങൾക്ക്‌ ലഭിക്കുന്ന സ്വാത​ന്ത്ര്യ​ത്തി​ന്റെ അളവ്‌ കാലങ്ങൾകൊണ്ട്‌ നിങ്ങൾ നേടി​യെ​ടുത്ത വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും.

“മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കാ​നുള്ള ഏറ്റവും നല്ല വഴി നിങ്ങൾ പക്വത​യും ഉത്തരവാ​ദി​ത്വ​ബോ​ധ​വും ഉള്ളവരാ​ണെന്ന്‌ കാണി​ക്കു​ന്ന​താണ്‌. അവർ കൂടെ​യു​ള്ള​പ്പോൾ മാത്രമല്ല അല്ലാത്ത​പ്പോ​ഴും അങ്ങനെ​യാ​യി​രി​ക്കണം.”—സെറായി.

ബൈബിൾത​ത്ത്വം: “നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ എപ്പോ​ഴും പരീക്ഷിച്ച്‌ ഉറപ്പു​വ​രു​ത്തുക.”—2 കൊരി​ന്ത്യർ 13:5.

നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

കൂടുതൽ വിശ്വാ​സം നേടി​യെ​ടു​ക്കാ​നോ നഷ്ടമായ വിശ്വാ​സം വീണ്ടെ​ടു​ക്കാ​നോ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ പിൻവ​രുന്ന കാര്യങ്ങൾ ചെയ്‌തു​നോ​ക്കുക.

സത്യസ​ന്ധ​രാ​യി​രി​ക്കുക. നുണ പറയു​ന്ന​തു​പോ​ലെ നിങ്ങളി​ലുള്ള മറ്റുള്ള​വ​രു​ടെ വിശ്വാ​സം ഇത്ര വേഗം തകർക്കുന്ന മറ്റൊ​ന്നു​മില്ല. എന്നാൽ നിങ്ങൾ ഉള്ളതു പറയു​ന്ന​വ​രും സത്യസ​ന്ധ​രും ആണെങ്കിൽ—പ്രത്യേ​കിച്ച്‌ നിങ്ങൾക്ക്‌ പറ്റിയ എന്തെങ്കി​ലും തെറ്റിന്റെ കാര്യ​ത്തിൽ—മറ്റുള്ള​വ​രു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കാൻ കഴിയും.

“കാര്യങ്ങൾ നന്നായി പോകു​മ്പോൾ സത്യസ​ന്ധ​രാ​യി​രി​ക്കാൻ എളുപ്പ​മാണ്‌. എന്നാൽ നാണ​ക്കേ​ടു​ണ്ടാ​യേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും സത്യസ​ന്ധ​രാ​ണെ​ങ്കിൽ മറ്റുള്ളവർ നിങ്ങളെ കൂടുതൽ വിശ്വ​സി​ക്കും.”—കേയ്‌മൻ.

ബൈബിൾത​ത്ത്വം: “എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.”—എബ്രായർ 13:18.

ആശ്രയ​യോ​ഗ്യ​രാ​യി​രി​ക്കുക. ഐക്യനാടുകളിൽ, വിവിധ ജോലി​കൾക്കാ​യി ആളുകളെ തിര​ഞ്ഞെ​ടു​ക്കുന്ന ഉദ്യോ​ഗ​സ്ഥ​ന്മാർക്കി​ട​യിൽ ഒരു സർവേ നടത്തി. പങ്കെടുത്ത 78 ശതമാനം പേരും അഭി​പ്രാ​യ​പ്പെ​ട്ടത്‌ ഉദ്യോ​ഗാർത്ഥി​ക​ളിൽ അവർ പ്രതീ​ക്ഷി​ക്കുന്ന മൂന്നു പ്രധാ​ന​ഗു​ണ​ങ്ങ​ളിൽ ഒന്ന്‌ ആശ്രയ​യോ​ഗ്യ​ത​യാണ്‌ എന്നാണ്‌. അതു​കൊണ്ട്‌ ആശ്രയ​യോ​ഗ്യ​രാ​യി​രി​ക്കാൻ ഇപ്പോൾത്തന്നെ പഠിക്കു​ന്നെ​ങ്കിൽ മുതിർന്നു​വ​രു​മ്പോൾ നിങ്ങൾക്ക്‌ അത്‌ ഗുണം ചെയ്യും.

“ഞാൻ ചെയ്യേണ്ട കാര്യങ്ങൾ മാതാ​പി​താ​ക്കൾ വീണ്ടും​വീ​ണ്ടും ഓർമി​പ്പി​ക്കാൻ ഇടകൊ​ടു​ക്കാ​തെ ഉത്തരവാ​ദി​ത്വ​ത്തോ​ടു​കൂ​ടി അത്‌ ചെയ്യു​മ്പോൾ അവർ ശ്രദ്ധി​ക്കാ​റുണ്ട്‌. ഞാൻ ഇതു​പോ​ലെ മുൻ​കൈ​യെ​ടു​ക്കു​ന്നത്‌ കാണു​മ്പോൾ അവർക്ക്‌ എന്നിലുള്ള വിശ്വാ​സം കൂടും.”—സാറ.

ബൈബിൾത​ത്ത്വം: ‘ഞാൻ പറയു​ന്നതു ചെയ്യു​മെ​ന്നും ഞാൻ പറയു​ന്ന​തി​ലും അധികം ചെയ്യു​മെ​ന്നും എനിക്ക്‌ അറിയാം.’—ഫിലേ​മോൻ 21.

ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക. ശാരീ​രി​ക​വ​ളർച്ച​പോ​ലെയല്ല മാനസി​ക​വും വൈകാ​രി​ക​വും ആയ വളർച്ച. അത്‌ മറ്റുള്ള​വർക്കു പെട്ടെന്നു തിരി​ച്ച​റി​യാൻ പറ്റണ​മെ​ന്നില്ല. അതിന്‌ സമയ​മെ​ടു​ക്കും.

“ഒറ്റ രാത്രി​കൊണ്ട്‌ മാതാ​പി​താ​ക്ക​ളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും വിശ്വാ​സം നേടി​യെ​ടു​ക്കാ​നാ​കില്ല. നിങ്ങൾ എപ്പോ​ഴും ഉത്തരവാ​ദി​ത്വ​ബോ​ധ​ത്തോ​ടെ കാര്യങ്ങൾ ചെയ്യു​ന്നെ​ങ്കിൽ കാലങ്ങൾകൊണ്ട്‌ അവരുടെ വിശ്വാ​സം നേടി​യെ​ടു​ക്കാൻ കഴിയും.”—ബ്രാൻഡൻ.

ബൈബിൾത​ത്ത്വം: “ക്ഷമ . . . ധരിക്കുക.”—കൊ​ലോ​സ്യർ 3:12.