സന്തോഷത്തിനുള്ള ജ്ഞാനമൊഴികൾ
“യുദ്ധവും ദാരിദ്ര്യവും രോഗവും കുട്ടികളോടുള്ള ദുഷ്പെരുമാറ്റവും, അങ്ങനെ ലോകത്തിലെ ഓരോരോ പ്രശ്നങ്ങളൊക്കെ കാണുമ്പോൾ എനിക്കു സങ്കടം തോന്നും. എങ്കിലും കാര്യങ്ങളൊക്കെ ശരിയാവുമെന്ന പ്രതീക്ഷ എനിക്ക് ഇപ്പോഴുണ്ട്.”—റാണി. a
സർവശക്തനായ സ്രഷ്ടാവിൽനിന്നുള്ള ജ്ഞാനത്തെക്കുറിച്ച് പഠിച്ചത് സന്തോഷത്തോടെയിരിക്കാൻ റാണിയെ സഹായിച്ചു. അടുത്ത ലേഖനങ്ങൾ വായിക്കുമ്പോൾ തുടർന്ന് പറയുന്ന കാര്യങ്ങളിൽ ദൈവത്തിന്റെ പഠിപ്പിക്കലുകൾ നിങ്ങളെ എങ്ങനെയാണ് സഹായിക്കുന്നതെന്നു നോക്കാം. . .
സന്തോഷമുള്ള കുടുംബജീവിതം ഉണ്ടായിരിക്കാൻ
മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാൻ
സംതൃപ്തരായിരിക്കാൻ
ആളുകൾ കഷ്ടപ്പെടുന്നതിന്റെയും മരിക്കുന്നതിന്റെയും കാരണം അറിയാൻ
ഭാവിയെക്കുറിച്ച് നല്ലൊരു പ്രതീക്ഷയുണ്ടായിരിക്കാൻ
സ്രഷ്ടാവിനെ അറിഞ്ഞ്, ഒരു സുഹൃത്താക്കാൻ
അതുപോലെ, സ്രഷ്ടാവ് തന്റെ ജ്ഞാനം തനിക്ക് ഇഷ്ടമുള്ള ചിലർക്കു മാത്രമല്ല കൊടുക്കുന്നത്, അത് നേടാൻ ശ്രമിക്കുന്ന എല്ലാവർക്കും സൗജന്യമായി നൽകുമെന്നും നിങ്ങൾ മനസ്സിലാക്കും.
a ഈ മാസികയിലെ പേരുകൾ യഥാർഥമല്ല.