കുഴഞ്ഞുമറിഞ്ഞ ഈ ലോകത്ത്
4 | നിങ്ങളുടെ പ്രത്യാശ സംരക്ഷിക്കുക
എന്തുകൊണ്ട് പ്രധാനം
ലോകാവസ്ഥകളെക്കുറിച്ചുള്ള ഉത്കണ്ഠ ആളുകളുടെ ആരോഗ്യത്തെ ബാധിക്കും, ഒപ്പം മനസ്സിനെയും. അങ്ങനെയുള്ളവർക്ക് കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയെല്ലാം നഷ്ടപ്പെടും. അപ്പോൾ അവർ എന്തു ചെയ്യും?
-
ഭാവിയെക്കുറിച്ച് ചിന്തിക്കാൻപോലും ചിലർ ആഗ്രഹിക്കില്ല.
-
ചിലർ ഈ ഉത്കണ്ഠകളിൽനിന്ന് രക്ഷപ്പെടാൻ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും തിരിയും.
-
ചിലർക്കു ജീവിക്കുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണെന്നു തോന്നിയേക്കാം. ‘ഇനി എന്തിനു ജീവിക്കണം’ എന്നാകും അവരുടെ ചിന്ത.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
-
ചില പ്രശ്നങ്ങൾ താത്കാലികമായിരുന്നേക്കാം. ഒട്ടും പ്രതീക്ഷിക്കാതെ ആയിരിക്കും അതിനുള്ള പോംവഴി നമ്മുടെ മുന്നിൽ തെളിഞ്ഞുവരുന്നത്.
-
ചില പ്രശ്നങ്ങൾക്ക് തത്കാലം പരിഹാരമൊന്നും ഇല്ലെങ്കിലും അപ്പോഴും ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളുണ്ടായിരിക്കും.
-
മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും എന്നേക്കുമായി പരിഹരിക്കുമെന്ന പ്രത്യാശ ബൈബിൾ തരുന്നു.
നിങ്ങൾക്കു ചെയ്യാനാകുന്നത്
ബൈബിൾ പറയുന്നത്: “അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ. ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.”—മത്തായി 6:34.
ഇന്നത്തെ കാര്യം ഇന്ന് ചെയ്യുക. നാളെ എന്തു ചെയ്യുമെന്ന് ഓർത്ത് ഉത്കണ്ഠപ്പെട്ട് ഇന്നത്തെ കാര്യങ്ങൾ ചെയ്യാതിരിക്കരുത്.
‘നാളെ അങ്ങനെ സംഭവിക്കുമോ, ഇങ്ങനെ സംഭവിക്കുമോ’ എന്നോർത്ത് വേവലാതിപ്പെട്ടാൽ നമ്മുടെ സമ്മർദം കൂടുകയേ ഉള്ളൂ. ഭാവിയിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രത്യാശ അണയുകയും ചെയ്തേക്കാം.
ബൈബിൾ ശരിക്കുള്ള പ്രത്യാശ തരുന്നു
സങ്കീർത്തനം 119:105) അത് എങ്ങനെ?
സങ്കീർത്തനത്തിന്റെ ഒരു എഴുത്തുകാരൻ ദൈവത്തോടു പ്രാർഥിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ വചനം എന്റെ കാലിന് ഒരു ദീപവും എന്റെ വഴികൾക്ക് ഒരു വെളിച്ചവും ആണ്.” (ഇരുട്ടത്ത് നടക്കുമ്പോൾ കൈയിൽ ഒരു ദീപമുണ്ടെങ്കിൽ നടക്കേണ്ട വഴി നമുക്കു വ്യക്തമാകും. അതുപോലെ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നല്ല തീരുമാനമെടുക്കാൻ ബൈബിളിലെ പ്രായോഗികജ്ഞാനം നമ്മളെ സഹായിക്കും.
ഒരു ടോർച്ചിന്റെ വെളിച്ചം പാതകളെ പ്രകാശിപ്പിക്കും, ദൂരെയുള്ള കാര്യങ്ങൾ നമുക്കു കാണിച്ചുതരും. അതുപോലെ, നല്ലൊരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ തന്നുകൊണ്ട് ബൈബിൾ നമ്മുടെ ജീവിതപാതകളെ പ്രകാശിപ്പിക്കുന്നു.