വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരിച്ചു​പോ​യ​വർക്ക്‌ എന്തെങ്കി​ലും പ്രത്യാശയുണ്ടോ?

മരിച്ചു​പോ​യ​വർക്ക്‌ എന്തെങ്കി​ലും പ്രത്യാശയുണ്ടോ?

നമ്മളാരും മരണത്തിൽനിന്ന്‌ ഒഴിവു​ള്ള​വരല്ല. എന്നാൽ മരണം എല്ലാത്തി​ന്റെ​യും അവസാ​ന​മാ​ണോ? മരിച്ചു​പോ​യ​വരെ ഇനി​യൊ​രി​ക്ക​ലും ഓർക്കി​ല്ലെ​ന്നാ​ണോ? മരിച്ചു​പോ​യ​വർക്ക്‌ എന്തെങ്കി​ലും പ്രത്യാ​ശ​യു​ണ്ടോ?

ബൈബിൾ പറയു​ന്നതു ശ്രദ്ധി​ക്കുക:

മരിച്ചു​പോ​യ​വരെ മറക്കു​ന്നി​ല്ല

‘സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും . . . പുറത്ത്‌ വരും.’—യോഹ​ന്നാൻ 5:28, 29.

മരിച്ചു​പോ​യ​വരെ ദൈവം ഓർക്കു​ന്നു. തന്റെ ഓർമ​യി​ലു​ള്ള​വരെ എല്ലാം ദൈവം ജീവനി​ലേക്ക്‌ ഉയിർപ്പി​ക്കും.

ഭൂമി​യിൽ പുനരു​ത്ഥാ​നം ഉണ്ടാകും

‘നീതി​മാ​ന്മാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും.’—പ്രവൃ​ത്തി​കൾ 24:15.

കോടി​ക്ക​ണ​ക്കിന്‌ ആളുകൾ ജീവനി​ലേക്കു വരും. അവർ സമാധാ​ന​സ​മൃ​ദ്ധി നിറഞ്ഞ അവസ്ഥയിൽ എന്നേക്കും ജീവിക്കും.

പുനരുത്ഥാനപ്രത്യാശയിൽ വിശ്വസിക്കാൻ പറ്റും

“ദൈവം നക്ഷത്ര​ങ്ങളെ എണ്ണുന്നു; അവയെ​യെ​ല്ലാം പേരെ​ടുത്ത്‌ വിളി​ക്കു​ന്നു.”—സങ്കീർത്തനം 147:4.

നക്ഷത്ര​ങ്ങളെ പേരെ​ടുത്ത്‌ ദൈവ​ത്തി​നു വിളി​ക്കാ​മെ​ങ്കിൽ മരിച്ചു​പോയ ആളുകളെ ദൈവ​ത്തിന്‌ എളുപ്പ​ത്തിൽ ഓർക്കാൻ കഴിയി​ല്ലേ?