മരിച്ചുപോയവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?
നമ്മളാരും മരണത്തിൽനിന്ന് ഒഴിവുള്ളവരല്ല. എന്നാൽ മരണം എല്ലാത്തിന്റെയും അവസാനമാണോ? മരിച്ചുപോയവരെ ഇനിയൊരിക്കലും ഓർക്കില്ലെന്നാണോ? മരിച്ചുപോയവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?
ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക:
മരിച്ചുപോയവരെ മറക്കുന്നില്ല
‘സ്മാരകക്കല്ലറകളിലുള്ള എല്ലാവരും . . . പുറത്ത് വരും.’—യോഹന്നാൻ 5:28, 29.
മരിച്ചുപോയവരെ ദൈവം ഓർക്കുന്നു. തന്റെ ഓർമയിലുള്ളവരെ എല്ലാം ദൈവം ജീവനിലേക്ക് ഉയിർപ്പിക്കും.
ഭൂമിയിൽ പുനരുത്ഥാനം ഉണ്ടാകും
‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.’—പ്രവൃത്തികൾ 24:15.
കോടിക്കണക്കിന് ആളുകൾ ജീവനിലേക്കു വരും. അവർ സമാധാനസമൃദ്ധി നിറഞ്ഞ അവസ്ഥയിൽ എന്നേക്കും ജീവിക്കും.
പുനരുത്ഥാനപ്രത്യാശയിൽ വിശ്വസിക്കാൻ പറ്റും
“ദൈവം നക്ഷത്രങ്ങളെ എണ്ണുന്നു; അവയെയെല്ലാം പേരെടുത്ത് വിളിക്കുന്നു.”—സങ്കീർത്തനം 147:4.
നക്ഷത്രങ്ങളെ പേരെടുത്ത് ദൈവത്തിനു വിളിക്കാമെങ്കിൽ മരിച്ചുപോയ ആളുകളെ ദൈവത്തിന് എളുപ്പത്തിൽ ഓർക്കാൻ കഴിയില്ലേ?