വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 25

“ഈ ചെറി​യ​വ​രിൽ” ഒരാ​ളെ​പ്പോ​ലും ഇടറി​വീ​ഴി​ക്ക​രുത്‌

“ഈ ചെറി​യ​വ​രിൽ” ഒരാ​ളെ​പ്പോ​ലും ഇടറി​വീ​ഴി​ക്ക​രുത്‌

“ഈ ചെറി​യ​വ​രിൽ ഒരാ​ളെ​പ്പോ​ലും നിന്ദി​ക്ക​രുത്‌.”—മത്താ. 18:10.

ഗീതം 113 സമാധാ​ന​മെന്ന നമ്മുടെ അവകാശം

പൂർവാവലോകനം *

1. യഹോവ നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ എന്തു ചെയ്‌തി​രി​ക്കു​ന്നു?

യഹോവ നമ്മളെ ഓരോ​രു​ത്ത​രെ​യും തന്നി​ലേക്ക്‌ ആകർഷി​ച്ചി​രി​ക്കു​ന്നു. (യോഹ. 6:44) അതെക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ലോക​ത്തി​ലെ കോടി​ക്ക​ണ​ക്കിന്‌ ആളുകളെ പരി​ശോ​ധി​ച്ചെ​ങ്കി​ലും യഹോവ തന്നി​ലേക്ക്‌ ആകർഷി​ച്ചത്‌ നിങ്ങ​ളെ​യാണ്‌. കാരണം, തന്നെ സ്‌നേ​ഹി​ക്കാൻ കഴിയുന്ന ആത്മാർഥ​ഹൃ​ദ​യ​മുള്ള ഒരാളാ​ണു നിങ്ങൾ എന്ന്‌ യഹോവ കണ്ടു. (1 ദിന. 28:9) യഹോ​വ​യ്‌ക്ക്‌ നിങ്ങളെ നന്നായി അറിയാം. യഹോവ നിങ്ങളെ മനസ്സി​ലാ​ക്കു​ന്നു, സ്‌നേ​ഹി​ക്കു​ന്നു. അത്‌ അറിയു​ന്നത്‌ എത്ര ആശ്വാസം ആണല്ലേ?

2. യഹോവ തന്റെ ഓരോ ആടി​നെ​യും സ്‌നേ​ഹി​ക്കു​ന്നെന്നു കാണി​ക്കുന്ന എന്തു ദൃഷ്ടാ​ന്ത​മാ​ണു യേശു പറഞ്ഞത്‌?

2 യഹോ​വ​യ്‌ക്ക്‌ നിങ്ങ​ളെ​ക്കു​റിച്ച്‌ വളരെ​യ​ധി​കം ചിന്തയുണ്ട്‌. അതു​പോ​ലെ നിങ്ങളു​ടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​ക്കു​റി​ച്ചും യഹോ​വ​യ്‌ക്കു ചിന്തയുണ്ട്‌. അതു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു ദൃഷ്ടാന്തം യേശു പറഞ്ഞു. അതിൽ യഹോ​വയെ ഒരു ഇടയ​നോ​ടാ​ണു താരത​മ്യം ചെയ്‌തത്‌. 100 ആടുള്ള​തിൽ ഒരെണ്ണം കൂട്ടം​തെ​റ്റി​പ്പോ​യാൽ ഇടയൻ എന്തു ചെയ്യും? “99-നെയും മലകളിൽത്തന്നെ വിട്ടിട്ട്‌ കൂട്ടം​തെ​റ്റി​യ​തി​നെ തിരഞ്ഞു​പോ​കും,” ശരിയല്ലേ? ഇനി, ആ ആടിനെ കണ്ടെത്തു​മ്പോ​ഴോ, അയാൾ അതിനെ വഴക്കൊ​ന്നും പറയില്ല. അതിനെ തിരി​ച്ചു​കി​ട്ടി​യ​തു​കൊണ്ട്‌ അയാൾക്ക്‌ സന്തോ​ഷ​മാ​കും. എന്താണ്‌ അതു കാണി​ക്കു​ന്നത്‌? ഓരോ ആടും യഹോ​വ​യ്‌ക്കു വളരെ പ്രിയ​പ്പെ​ട്ട​താണ്‌. യേശു പറഞ്ഞു: “ഈ ചെറി​യ​വ​രിൽ ഒരാൾപ്പോ​ലും നശിച്ചു​പോ​കു​ന്നതു സ്വർഗ​സ്ഥ​നായ എന്റെ പിതാ​വിന്‌ ഇഷ്ടമല്ല.”—മത്താ. 18:12-14.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 നമ്മുടെ സഹോ​ദ​ര​ങ്ങളെ സങ്കട​പ്പെ​ടു​ത്തുന്ന എന്തെങ്കി​ലും പറയാ​നോ പ്രവർത്തി​ക്കാ​നോ നമ്മൾ ആരും ഒരിക്ക​ലും ആഗ്രഹി​ക്കു​ന്നില്ല. അങ്ങനെ​യെ​ങ്കിൽ നമുക്ക്‌ എങ്ങനെ മറ്റുള്ള​വരെ വിഷമി​പ്പി​ക്കാ​തി​രി​ക്കാം? ഇനി, ആരെങ്കി​ലും നമ്മളെ വേദനി​പ്പി​ച്ചാൽ നമുക്ക്‌ എന്തു ചെയ്യാം? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ഈ ലേഖന​ത്തിൽ നമ്മൾ കാണും. എന്നാൽ അതിനു മുമ്പ്‌, മത്തായി 18-ാം അധ്യാ​യ​ത്തിൽ യേശു പറഞ്ഞ “ഈ ചെറി​യവർ” ആരാ​ണെന്നു നമുക്ക്‌ നോക്കാം.

ആരാണ്‌ “ഈ ചെറി​യവർ?”

4. ആരാണ്‌ “ഈ ചെറി​യവർ?”

4 എല്ലാ പ്രായ​ത്തി​ലും ഉള്ള ക്രിസ്‌തു​ശി​ഷ്യ​രെ​ക്കു​റി​ച്ചാണ്‌ “ഈ ചെറി​യവർ” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. ഏതു പ്രായ​ത്തിൽ ഉള്ളവരാ​യാ​ലും ‘കുട്ടി​ക​ളെ​പ്പോ​ലെ​യാണ്‌’ അവർ. കാരണം യേശു​വിൽനിന്ന്‌ കേട്ട്‌ പഠിക്കാൻ അവർ ഒരുക്ക​മാണ്‌. (മത്താ. 18:3) അവർ പല സ്ഥലങ്ങളി​ലും സംസ്‌കാ​ര​ങ്ങ​ളി​ലും നിന്നു​ള്ള​വ​രാണ്‌. പല കാഴ്‌ച​പ്പാ​ടും വ്യക്തി​ത്വ​വും ഉള്ളവരാണ്‌. എങ്കിലും അവരെ​ല്ലാം ക്രിസ്‌തു​വിൽ വിശ്വ​സി​ക്കു​ന്നു. തിരിച്ച്‌ ക്രിസ്‌തു അവരെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്നു.—മത്താ. 18:6; യോഹ. 1:12.

5. തന്റെ ആരാധ​ക​രിൽ ഒരാളെ ആരെങ്കി​ലും വേദനി​പ്പി​ച്ചാൽ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നും?

5 ‘ഈ ചെറി​യ​വരെ’ വളരെ വില​പ്പെ​ട്ട​വ​രാ​യാണ്‌ യഹോ​വ​യും കാണു​ന്നത്‌. അതു മനസ്സി​ലാ​ക്കാൻ കുട്ടി​കളെ നമ്മൾ എങ്ങനെ​യാ​ണു കാണു​ന്ന​തെന്നു ചിന്തി​ക്കുക. അവരെ നമ്മൾ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു. അവരെ സംരക്ഷി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. കാരണം അവർക്കു മുതിർന്ന​വ​രെ​പ്പോ​ലെ ശക്തിയോ അനുഭ​വ​പ​രി​ച​യ​മോ അറിവോ ഒന്നുമില്ല. ഇനി, ആരെങ്കി​ലും ഒരാളെ ദ്രോ​ഹി​ക്കു​ന്നതു നമുക്കു സഹിക്കില്ല. അതൊരു കുട്ടിയെ ആണെങ്കി​ലോ? നമുക്കു ശരിക്കും ദേഷ്യം വരും. അതു​പോ​ലെ തന്റെ ആരാധ​ക​രിൽ ഒരാളെ ആരെങ്കി​ലും വേദനി​പ്പി​ക്കു​ന്നത്‌ യഹോ​വ​യ്‌ക്കും സഹിക്കില്ല. യഹോ​വ​യ്‌ക്കു നല്ല ദേഷ്യം വരും. യഹോവ നമ്മളെ സംരക്ഷി​ക്കാൻ ആഗ്രഹി​ക്കു​ന്നു.—യശ. 63:9; മർക്കോ. 9:42.

6. 1 കൊരി​ന്ത്യർ 1:26-29 അനുസ​രിച്ച്‌ ലോകം എങ്ങനെ​യാ​ണു യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ കാണു​ന്നത്‌?

6 യേശു​വി​ന്റെ ശിഷ്യ​ന്മാർ ‘ചെറി​യ​വ​രെ​പ്പോ​ലെ’ ആണെന്നു പറയാൻ മറ്റെ​ന്തെ​ങ്കി​ലും കാരണ​മു​ണ്ടോ? ഉണ്ട്‌. ഇതെക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. ആരെയാ​ണു ലോകം പ്രാധാ​ന്യ​മു​ള്ള​വ​രാ​യി കാണു​ന്നത്‌? ഒരുപാ​ടു പണവും പ്രശസ്‌തി​യും അധികാ​ര​വും ഒക്കെ ഉള്ളവരെ. എന്നാൽ യേശു​വി​ന്റെ ശിഷ്യ​ന്മാർ പൊതു​വേ അതൊ​ന്നും ഉള്ളവരല്ല. ലോക​ത്തി​ന്റെ നോട്ട​ത്തിൽ അവർ ‘ചെറി​യ​വ​രാണ്‌,’ ഒരു പ്രാധാ​ന്യ​വും ഇല്ലാത്ത നിസ്സാ​ര​രാണ്‌. (1 കൊരി​ന്ത്യർ 1:26-29 വായി​ക്കുക.) എന്നാൽ യഹോവ അവരെ ആ രീതി​യിൽ അല്ല കാണു​ന്നത്‌.

7. നമ്മുടെ സഹോ​ദ​ര​ങ്ങളെ നമ്മൾ എങ്ങനെ കാണാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?

7 യഹോവ തന്റെ എല്ലാ ദാസന്മാ​രെ​യും സ്‌നേ​ഹി​ക്കു​ന്നു. വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കു​ന്ന​വ​രാ​യാ​ലും ശരി പുതു​താ​യി സത്യം പഠിച്ചു​വ​ന്ന​വ​രാ​യാ​ലും ശരി, അവരെ​ല്ലാം യഹോ​വ​യ്‌ക്ക്‌ വില​പ്പെ​ട്ട​വ​രാണ്‌. അവരെ​യെ​ല്ലാം വളരെ വിലയു​ള്ള​വ​രാ​യി യഹോവ കാണു​ന്ന​തു​കൊണ്ട്‌ നമ്മളും അവരെ അങ്ങനെ​തന്നെ കാണണം. ‘സഹോ​ദ​ര​സ​മൂ​ഹത്തെ മുഴുവൻ സ്‌നേ​ഹി​ക്കാ​നാ​ണു’ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌, അല്ലാതെ കുറച്ച്‌ പേരെ മാത്രമല്ല. (1 പത്രോ. 2:17) അതു​കൊണ്ട്‌ അവരെ സ്‌നേ​ഹി​ക്കാ​നും സംരക്ഷി​ക്കാ​നും നമ്മളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്യാൻ നമ്മൾ തയ്യാറാ​കണം. നമ്മൾ ആരെ​യെ​ങ്കി​ലും വേദനി​പ്പി​ച്ച​താ​യി തിരി​ച്ച​റി​ഞ്ഞാൽ ‘അത്‌ ആ വ്യക്തി​യു​ടെ കുറ്റമാണ്‌, ഇതൊ​ക്കെ​യങ്ങു മറന്നു​ക​ള​യാ​നു​ള്ള​തല്ലേ ഉള്ളൂ’ എന്നു പറഞ്ഞ്‌ അതിനെ നിസ്സാ​ര​മാ​യി തള്ളിക്ക​ള​യ​രുത്‌. എന്തു​കൊ​ണ്ടാ​യി​രി​ക്കാം അവർക്ക്‌ അങ്ങനെ വിഷമം തോന്നു​ന്നത്‌? ചില​പ്പോൾ അവർ വളർന്നു​വന്ന സാഹച​ര്യം ആയിരി​ക്കാം അതിനു കാരണം. തങ്ങൾ മറ്റുള്ള​വ​രെ​ക്കാൾ വിലയി​ല്ലാ​ത്ത​വ​രാ​ണെന്ന ചിന്ത ഉള്ളിന്റെ ഉള്ളിൽ അവർക്കു കാണും. മറ്റു ചിലരാ​ണെ​ങ്കിൽ പുതു​താ​യി സത്യം പഠിച്ചു​വ​ന്ന​വ​രാ​യി​രി​ക്കാം. അതു​കൊ​ണ്ടു​തന്നെ മറ്റുള്ള​വ​രു​ടെ കുറവു​കളെ എങ്ങനെ കാണണ​മെന്ന്‌ അവർ ഇനിയും പഠിച്ചി​ട്ടു​ണ്ടാ​കില്ല. കാരണം എന്തുത​ന്നെ​യാ​യാ​ലും, മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ നമ്മളാൽ ആകുന്ന​തെ​ല്ലാം നമ്മൾ ചെയ്യണം. ഇനി, നിസ്സാ​ര​കാ​ര്യ​ത്തി​നു പെട്ടെന്നു വിഷമം തോന്നുന്ന ഒരു വ്യക്തി ആ രീതിക്കു മാറ്റം വരുത്താ​നും ശ്രമി​ക്കണം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ആ വ്യക്തി​ക്കു​തന്നെ മനസ്സമാ​ധാ​നം കിട്ടും. ഇനി, മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധത്തിൽ തുടരാ​നും കഴിയും.

മറ്റുള്ള​വരെ ശ്രേഷ്‌ഠ​രാ​യി കാണുക

8. ആളുക​ളു​ടെ ഏതു മനോ​ഭാ​വ​മാ​ണു യേശു​വി​ന്റെ ശിഷ്യ​ന്മാ​രെ​യും സ്വാധീ​നി​ച്ചത്‌?

8 എന്തു​കൊ​ണ്ടാ​യി​രി​ക്കാം യേശു ‘ഈ ചെറി​യ​വ​രെ​ക്കു​റിച്ച്‌’ സംസാ​രി​ച്ചത്‌? ശിഷ്യ​ന്മാർ യേശു​വി​നോട്‌ ഒരു ചോദ്യം ചോദി​ച്ചി​രു​ന്നു: “ശരിക്കും ആരാണു സ്വർഗ​രാ​ജ്യ​ത്തിൽ ഏറ്റവും വലിയവൻ?” (മത്താ. 18:1) അക്കാലത്ത്‌ ജൂതന്മാർ പൊതു​വേ സ്ഥാനമാ​ന​ങ്ങൾക്കും ഉയർന്ന പദവി​കൾക്കും ഒക്കെ വലിയ പ്രാധാ​ന്യം കൊടു​ത്തി​രു​ന്നു. അതെക്കു​റിച്ച്‌ ഒരു പണ്ഡിതൻ പറയു​ന്നത്‌, “എന്തു വില കൊടു​ത്തും മറ്റുള്ള​വ​രു​ടെ ആദരവ്‌ പിടി​ച്ചു​പ​റ്റാ​നും പേരും പ്രശസ്‌തി​യും നേടാ​നും ആളുകൾ ശ്രമി​ച്ചി​രു​ന്നു” എന്നാണ്‌.

9. യേശു​വി​ന്റെ ശിഷ്യ​ന്മാർ എന്തു ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു?

9 മറ്റുള്ള​വ​രെ​ക്കാൾ മികച്ചു​നിൽക്കാ​നുള്ള ആഗ്രഹം ജൂതന്മാ​രു​ടെ ഇടയിൽ പൊതു​വേ ഉണ്ടെന്നും തന്റെ ശിഷ്യ​ന്മാർ ആ ചിന്താ​രീ​തി​ക്കു മാറ്റം വരുത്താൻ കഠിന​ശ്രമം ചെയ്യേ​ണ്ടി​വ​രു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. യേശു അവരോ​ടു പറഞ്ഞു: “നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും പ്രായം കുറഞ്ഞ​വ​നെ​പ്പോ​ലെ​യും നേതൃ​ത്വ​മെ​ടു​ക്കു​ന്നവൻ ശുശ്രൂഷ ചെയ്യു​ന്ന​വ​നെ​പ്പോ​ലെ​യും ആയിരി​ക്കട്ടെ.” (ലൂക്കോ. 22:26) ‘മറ്റുള്ള​വരെ നമ്മളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കരുതു​മ്പോൾ’ നമ്മൾ നമ്മളെ​ത്തന്നെ “ഏറ്റവും പ്രായം കുറഞ്ഞ​വ​നെ​പ്പോ​ലെ” കാണു​ക​യാ​യി​രി​ക്കും. (ഫിലി. 2:3) നമ്മൾ അങ്ങനെ​യൊ​രു മനോ​ഭാ​വം വളർത്തി​യെ​ടു​ക്കു​ന്നെ​ങ്കിൽ മറ്റുള്ള​വരെ വേദനി​പ്പി​ക്കുന്ന എന്തെങ്കി​ലും പറയാ​നോ പ്രവർത്തി​ക്കാ​നോ തീരെ സാധ്യ​ത​യില്ല.

10. പൗലോ​സി​ന്റെ ഏത്‌ ഉപദേശം നമ്മൾ മനസ്സിൽ സൂക്ഷി​ക്കണം?

10 നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ​ല്ലാം ഒന്നല്ലെ​ങ്കിൽ മറ്റൊരു വിധത്തിൽ നമ്മളെ​ക്കാൾ ശ്രേഷ്‌ഠ​രാണ്‌. അവരുടെ നല്ല ഗുണങ്ങ​ളിൽ നമ്മൾ കൂടുതൽ ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ ഇത്‌ അംഗീ​ക​രി​ക്കാൻ നമുക്കു ബുദ്ധി​മുട്ട്‌ ഉണ്ടാകില്ല. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ കൊരി​ന്തി​ലു​ള്ള​വർക്കു നൽകിയ ഉപദേശം നമുക്കും മനസ്സിൽ സൂക്ഷി​ക്കാം. “നിനക്കു മറ്റുള്ള​വ​രെ​ക്കാൾ എന്താണു പ്രത്യേ​കത? ലഭിച്ച​ത​ല്ലാ​തെ നിനക്ക്‌ എന്തെങ്കി​ലും സ്വന്തമാ​യി​ട്ടു​ണ്ടോ? ലഭിച്ച​താ​ണെ​ങ്കിൽ പിന്നെ ലഭിച്ചതല്ല എന്നപോ​ലെ നീ അഹങ്കരി​ക്കു​ന്നത്‌ എന്തിനാണ്‌?” (1 കൊരി. 4:7) അതു​കൊണ്ട്‌ എല്ലാവ​രും നമ്മളെ ശ്രദ്ധി​ക്ക​ണ​മെ​ന്നോ നമ്മൾ വലിയ ആളാ​ണെന്നു മറ്റുള്ളവർ ചിന്തി​ക്ക​ണ​മെ​ന്നോ ഒരിക്ക​ലും ആഗ്രഹി​ക്ക​രുത്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു സഹോ​ദ​രനു നല്ല പ്രസം​ഗങ്ങൾ നടത്താ​നോ ഒരു സഹോ​ദ​രി​ക്കു പുതി​യ​പു​തിയ ബൈബിൾപ​ഠ​നങ്ങൾ കണ്ടെത്താ​നോ കഴിവു​ണ്ടാ​യി​രി​ക്കാം. അവർ അതി​നെ​ല്ലാ​മുള്ള മഹത്ത്വം യഹോ​വ​യ്‌ക്കു നൽകണം.

“ഹൃദയ​പൂർവം” ക്ഷമിക്കുക

11. ഒരു രാജാ​വി​നെ​യും അടിമ​യെ​യും കുറി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ നമുക്കുള്ള പാഠം എന്താണ്‌?

11 മറ്റുള്ള​വരെ ഇടറി​വീ​ഴി​ക്ക​രു​തെന്ന ഉപദേശം തന്റെ അനുഗാ​മി​കൾക്കു കൊടു​ത്ത​തി​നു ശേഷം യേശു ഉടൻതന്നെ ഒരു രാജാ​വി​നെ​യും അടിമ​യെ​യും കുറി​ച്ചുള്ള ദൃഷ്ടാന്തം പറഞ്ഞു. ആ അടിമ​യ്‌ക്ക്‌ ഒരിക്ക​ലും അടച്ചു​തീർക്കാൻ പറ്റാത്ത വലി​യൊ​രു കടമാണ്‌ രാജാവ്‌ എഴുതി​ത്ത​ള്ളി​യത്‌. എന്നാൽ ആ അടിമ തന്റെ സഹയടി​മ​യു​ടെ ഒരു ചെറിയ കടം എഴുതി​ത്ത​ള്ളാൻ തയ്യാറാ​യില്ല. ഇത്‌ അറിഞ്ഞ രാജാവ്‌ ദയ ഇല്ലാത്ത ആ അടിമയെ ജയിലിൽ അടച്ചു. നമുക്കുള്ള പാഠം എന്താണ്‌? യേശു പറഞ്ഞു: “നിങ്ങൾ ഓരോ​രു​ത്ത​നും സഹോ​ദ​ര​നോ​ടു ഹൃദയ​പൂർവം ക്ഷമിക്കാ​തി​രു​ന്നാൽ എന്റെ സ്വർഗീ​യ​പി​താവ്‌ നിങ്ങ​ളോ​ടും ഇതു​പോ​ലെ ചെയ്യും.”—മത്താ. 18:21-35.

12. നമ്മൾ ക്ഷമിക്കാൻ തയ്യാറാ​കു​ന്നി​ല്ലെ​ങ്കിൽ മറ്റുള്ള​വരെ അത്‌ എങ്ങനെ​യാ​ണു വിഷമി​പ്പി​ക്കു​ന്നത്‌?

12 ആ അടിമ​യു​ടെ പ്രവൃ​ത്തി​കൾ ആ സഹയടി​മയെ മാത്രമല്ല മറ്റുള്ള​വ​രെ​യും വേദനി​പ്പി​ച്ചു. അതെങ്ങനെ? ഒന്നാമ​താ​യി, “തനിക്കു തരാനു​ള്ളതു തന്നുതീർക്കു​ന്ന​തു​വരെ അയാളെ ജയിലി​ലാ​ക്കി”ക്കൊണ്ട്‌ ആ സഹയടി​മയെ വേദനി​പ്പി​ച്ചു. രണ്ടാമ​താ​യി, മറ്റുള്ള​വ​രെ​യും അയാൾ വിഷമി​പ്പി​ച്ചു. ‘അയാൾ ചെയ്‌തതു കണ്ടപ്പോൾ മറ്റ്‌ അടിമ​കൾക്ക്‌ ആകെ വിഷമ​മാ​യി’ എന്നാണ്‌ ആ ദൃഷ്ടാ​ന്ത​ത്തിൽ പറയു​ന്നത്‌. അതു​പോ​ലെ നമ്മുടെ പ്രവൃ​ത്തി​ക​ളും മറ്റുള്ള​വരെ ബാധി​ക്കും. ആരെങ്കി​ലും നമ്മളെ വേദനി​പ്പി​ച്ചിട്ട്‌ നമ്മൾ അവരോ​ടു ക്ഷമിക്കാൻ തയ്യാറാ​കു​ന്നി​ല്ലെ​ങ്കിൽ എന്തു സംഭവി​ച്ചേ​ക്കാം? ഒന്നാമ​താ​യി, ആ വ്യക്തി​യോ​ടു ക്ഷമിക്കാ​നും സ്‌നേഹം കാണി​ക്കാ​നും നമ്മൾ തയ്യാറാ​കാ​ത്ത​തു​കൊണ്ട്‌ അദ്ദേഹത്തെ നമ്മൾ വിഷമി​പ്പി​ക്കു​ക​യാണ്‌. രണ്ടാമ​താ​യി, നമ്മൾ ആ വ്യക്തി​യു​മാ​യി സമാധാ​ന​ത്തി​ലാ​കു​ന്നി​ല്ലെന്നു കാണു​മ്പോൾ സഭയിലെ മറ്റുള്ള​വർക്കും വിഷമ​മാ​കും.

നിങ്ങൾ ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​മോ അതോ ക്ഷമിക്കാൻ തയ്യാറാ​കു​മോ? (13, 14 ഖണ്ഡികകൾ കാണുക) *

13. ഒരു മുൻനി​ര​സേ​വി​ക​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

13 നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടു നമ്മൾ ക്ഷമിക്കു​മ്പോൾ നമുക്കും മറ്റുള്ള​വർക്കും അതു പ്രയോ​ജനം ചെയ്യും. അതാണ്‌ ഒരു മുൻനി​ര​സേ​വി​ക​യു​ടെ അനുഭവം തെളി​യി​ക്കു​ന്നത്‌. നമുക്ക്‌ ആ സഹോ​ദ​രി​യെ ക്രിസ്റ്റൽ എന്നു വിളി​ക്കാം. സഭയിലെ ഒരു സഹോ​ദരി ക്രിസ്റ്റ​ലി​നെ വേദനി​പ്പി​ച്ചു. ക്രിസ്റ്റൽ പറയുന്നു: “ആ സഹോ​ദരി ചില​പ്പോ​ഴൊ​ക്കെ ഒട്ടും സ്‌നേ​ഹ​മി​ല്ലാ​തെ​യാണ്‌ എന്നോടു സംസാ​രി​ച്ചി​രു​ന്നത്‌. അതു കേൾക്കു​മ്പോൾ ഒരു കത്തി​കൊണ്ട്‌ കുത്തു​ന്ന​തു​പോ​ലെ എനിക്കു തോന്നു​മാ​യി​രു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ആ സഹോ​ദ​രി​യോ​ടൊ​പ്പം പോകാൻ എനിക്ക്‌ ഇഷ്ടമല്ലാ​യി​രു​ന്നു. പതി​യെ​പ്പ​തി​യെ എന്റെ സന്തോ​ഷ​വും ഉത്സാഹ​വും ഒക്കെ നഷ്ടപ്പെ​ടാൻതു​ടങ്ങി.” തനിക്ക്‌ അങ്ങനെ​യൊ​ക്കെ തോന്നു​ന്ന​തിൽ ഒരു തെറ്റും ഇല്ലെന്നാ​ണു ക്രിസ്റ്റൽ ചിന്തി​ച്ചത്‌. എന്നാൽ ക്രിസ്റ്റൽ തന്റെ ഈ അവസ്ഥ ഓർത്ത്‌ സങ്കട​പ്പെ​ട്ടി​രി​ക്കു​ക​യോ ആ സഹോ​ദ​രി​യോ​ടു ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​ക​യോ ചെയ്‌തില്ല. പകരം, 1999 ഒക്ടോബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ഹൃദയ​പൂർവം ക്ഷമിക്കുക” എന്ന ലേഖന​ത്തിൽ കണ്ട തിരു​വെ​ഴു​ത്തു​പ​ദേശം താഴ്‌മ​യോ​ടെ അനുസ​രി​ക്കാൻ തയ്യാറാ​യി. ക്രിസ്റ്റൽ ആ സഹോ​ദ​രി​യോ​ടു ക്ഷമിച്ചു. ക്രിസ്റ്റൽ പറയുന്നു: “പുതിയ വ്യക്തി​ത്വം ധരിക്കാൻ നമ്മൾ എല്ലാവ​രും ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും യഹോവ ദിവസ​വും നമ്മളോട്‌ ഉദാര​മാ​യി ക്ഷമിക്കു​ന്നു​ണ്ടെ​ന്നും എനിക്കു മനസ്സി​ലാ​യി. വലി​യൊ​രു ഭാരം തലയിൽനിന്ന്‌ ഇറക്കി​വെ​ച്ച​തു​പോ​ലെ എനിക്കു തോന്നി. എനിക്ക്‌ ആ പഴയ സന്തോഷം ഒക്കെ തിരി​ച്ചു​കി​ട്ടി.”

14. (എ) മത്തായി 18:21, 22 അനുസ​രിച്ച്‌ പത്രോസ്‌ അപ്പോ​സ്‌ത​ലന്‌ എന്തു പ്രശ്‌നം ഉണ്ടായി​രു​ന്നി​രി​ക്കാം? (ബി) യേശു കൊടുത്ത മറുപ​ടി​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 നമ്മൾ മറ്റുള്ള​വ​രോ​ടു ക്ഷമിക്കണം, അതാണു ശരിയായ കാര്യ​മെന്നു നമുക്ക്‌ അറിയാം. പക്ഷേ അതത്ര എളുപ്പ​മ​ല്ലെന്നു നമുക്കു തോന്നി​യേ​ക്കാം. പത്രോസ്‌ അപ്പോ​സ്‌ത​ല​നും ചില​പ്പോ​ഴൊ​ക്കെ അങ്ങനെ തോന്നി​യി​ട്ടു​ണ്ടാ​കണം. (മത്തായി 18:21, 22 വായി​ക്കുക.) എന്നാൽ മറ്റുള്ള​വ​രോ​ടു ക്ഷമിക്കാൻ നമ്മളെ എന്തു സഹായി​ക്കും? ഒന്നാമ​താ​യി, യഹോവ നമ്മളോട്‌ എത്രമാ​ത്രം ക്ഷമിച്ചി​ട്ടു​ണ്ടെന്നു ചിന്തി​ക്കുക. (മത്താ. 18:32, 33) യഹോ​വ​യ്‌ക്കു നമ്മളോ​ടു ക്ഷമിക്കാൻ ബാധ്യത ഒന്നുമില്ല. എങ്കിലും യഹോവ നമ്മളോട്‌ ഉദാര​മാ​യി ക്ഷമിക്കു​ന്നു. (സങ്കീ. 103:8-10) എന്നാൽ നമ്മുടെ കാര്യ​ത്തിൽ നമ്മൾ “പരസ്‌പരം സ്‌നേ​ഹി​ക്കാൻ ബാധ്യ​സ്ഥ​രാണ്‌.” അതു​കൊണ്ട്‌ ക്ഷമിക്ക​ണോ വേണ്ടയോ എന്ന്‌ നമുക്കു തിര​ഞ്ഞെ​ടു​ക്കാ​നാ​കില്ല, നമ്മൾ എന്തായാ​ലും ക്ഷമിക്കണം. നമ്മുടെ സഹോ​ദ​ര​ങ്ങ​ളോ​ടു ക്ഷമിക്കാൻ നമ്മൾ കടപ്പെ​ട്ട​വ​രാണ്‌. (1 യോഹ. 4:11) രണ്ടാമ​താ​യി, ക്ഷമിക്കു​മ്പോൾ ലഭിക്കുന്ന പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ നമ്മളെ വേദനി​പ്പിച്ച വ്യക്തിക്ക്‌ അതൊരു ആശ്വാ​സ​മാ​യേ​ക്കും, സഭയുടെ ഐക്യം നിലനി​റു​ത്താ​നാ​കും, യഹോ​വ​യു​മാ​യുള്ള നമ്മുടെ സൗഹൃദം സംരക്ഷി​ക്കാ​നു​മാ​കും. കൂടാതെ, നമുക്കു മനസ്സിനു വലിയ ആശ്വാസം തോന്നു​ക​യും ചെയ്യും. (2 കൊരി. 2:7; കൊലോ. 3:14) അവസാ​ന​മാ​യി, ക്ഷമിക്കാൻ നമ്മളോ​ടു പറഞ്ഞി​രി​ക്കുന്ന ദൈവ​ത്തോ​ടു സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. സഹോ​ദ​ര​ങ്ങ​ളു​മാ​യി നമുക്കുള്ള സ്‌നേ​ഹ​ബന്ധം തകർക്കാൻ ഒരിക്ക​ലും സാത്താനെ അനുവ​ദി​ക്ക​രുത്‌. (എഫെ. 4:26, 27) യഹോ​വ​യു​ടെ സഹായ​മു​ണ്ടെ​ങ്കി​ലേ നമുക്ക്‌ അതിനു കഴിയൂ.

ഇടറി​വീ​ഴാ​തെ സൂക്ഷിക്കുക

15. ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ ചെയ്‌ത എന്തെങ്കി​ലും നമ്മളെ വിഷമി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കിൽ കൊ​ലോ​സ്യർ 3:13 പറയു​ന്ന​തു​പോ​ലെ നമുക്ക്‌ എന്തു ചെയ്യാം?

15 നിങ്ങളെ വേദനി​പ്പി​ക്കുന്ന രീതി​യിൽ സഹോ​ദ​ര​ങ്ങ​ളിൽ ആരെങ്കി​ലും പെരു​മാ​റി​യെ​ന്നി​രി​ക്കട്ടെ. അപ്പോൾ എന്തു ചെയ്യണം? എങ്ങനെ​യും ആ വ്യക്തി​യു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ ശ്രമി​ക്കുക. നിങ്ങൾക്കു​ണ്ടായ വിഷമ​ങ്ങ​ളെ​ല്ലാം യഹോ​വ​യോ​ടു തുറന്നു​പ​റ​യുക. നമ്മളെ വിഷമി​പ്പിച്ച ആ വ്യക്തിയെ അനു​ഗ്ര​ഹി​ക്കണേ എന്നും യഹോവ ആ വ്യക്തി​യിൽ ഇഷ്ടപ്പെ​ടുന്ന നല്ല ഗുണങ്ങൾ കാണാൻ നമ്മളെ സഹായി​ക്കണേ എന്നും നമുക്കു പ്രാർഥി​ക്കാം. (ലൂക്കോ. 6:28) ഇനി, ആ വ്യക്തി ചെയ്‌തതു മറന്നു​ക​ള​യാൻ പറ്റുന്നി​ല്ലെ​ങ്കി​ലോ? ആ പ്രശ്‌നം പരിഹ​രി​ക്കാൻ കഴിയുന്ന വിധത്തിൽ എങ്ങനെ അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കാ​മെന്നു ചിന്തി​ക്കുക. അദ്ദേഹം മനഃപൂർവം നിങ്ങളെ വിഷമി​പ്പി​ക്കാൻവേണ്ടി അങ്ങനെ ചെയ്‌ത​ത​ല്ലെന്ന്‌ ഓർക്കു​ന്നത്‌ എപ്പോ​ഴും നന്നായി​രി​ക്കും. (മത്താ. 5:23, 24; 1 കൊരി. 13:7) അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കു​മ്പോ​ഴും കുറ്റ​പ്പെ​ടു​ത്തുന്ന രീതി​യിൽ ഒന്നും പറയരുത്‌. എന്നാൽ ആ പ്രശ്‌നം സംസാ​രി​ച്ചു​തീർക്കാൻ അദ്ദേഹം തയ്യാറ​ല്ലെ​ങ്കി​ലോ? നമുക്കു​ണ്ടായ വിഷമങ്ങൾ ‘സഹിക്കാ​നും’ മറക്കാ​നും തയ്യാറാ​കുക. എന്നിട്ട്‌ അദ്ദേഹ​ത്തോ​ടു തുടർന്നും ക്ഷമയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ഇടപെ​ടുക. (കൊ​ലോ​സ്യർ 3:13 വായി​ക്കുക.) ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കുത്‌. അതു വളരെ പ്രധാ​ന​മാണ്‌. കാരണം ദേഷ്യം വെച്ചു​കൊ​ണ്ടി​രു​ന്നാൽ യഹോ​വ​യു​മാ​യുള്ള നമ്മുടെ സൗഹൃദം തകരും. അതു​കൊണ്ട്‌ മറ്റുള്ള​വ​രു​ടെ വാക്കു​ക​ളോ പ്രവൃ​ത്തി​ക​ളോ നമുക്ക്‌ ഒരു ഇടർച്ച​യാ​കാൻ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌. അപ്പോൾ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്തി​നാ​ണു നമ്മുടെ ജീവി​ത​ത്തിൽ കൂടുതൽ പ്രാധാ​ന്യ​മെന്നു നമ്മൾ തെളി​യി​ക്കു​ക​യാ​യി​രി​ക്കും.—സങ്കീ. 119:165.

16. നമുക്ക്‌ ഓരോ​രു​ത്തർക്കും എന്ത്‌ ഉത്തരവാ​ദി​ത്വം ഉണ്ട്‌?

16 ‘ഒരു ഇടയന്റെ’ കീഴിൽ ‘ഒറ്റ ആട്ടിൻകൂ​ട്ട​മാ​യി’ ഐക്യ​ത്തോ​ടെ യഹോ​വയെ സേവി​ക്കാൻ കഴിയു​ന്നത്‌ എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌. (യോഹ. 10:16) യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തി​ന്റെ 165-ാം പേജിൽ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “ഈ ഒരുമ നിങ്ങൾക്കു പ്രയോ​ജനം ചെയ്യണ​മെ​ങ്കിൽ അതു നിലനി​റു​ത്തി​ക്കൊ​ണ്ടു​പോ​കണം. അതിനു നിങ്ങൾക്ക്‌ ഒരു പങ്കും ഉത്തരവാ​ദി​ത്വ​വും ഉണ്ട്‌. . . . നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ യഹോവ കാണു​ന്ന​തു​പോ​ലെ കാണാൻ ശീലി​ക്കുക.” ‘ചെറി​യ​വ​രായ’ നമ്മൾ ഓരോ​രു​ത്ത​രും യഹോ​വ​യ്‌ക്കു വളരെ വില​പ്പെ​ട്ട​വ​രാണ്‌. നമ്മുടെ സഹോ​ദ​ര​ങ്ങളെ നമ്മളും അങ്ങനെ​യാ​ണോ കരുതു​ന്നത്‌? അവരെ സഹായി​ക്കാൻവേണ്ടി നമ്മൾ ചെയ്യുന്ന ഓരോ കാര്യ​വും യഹോവ കാണു​ന്നുണ്ട്‌, വിലമ​തി​ക്കു​ന്നുണ്ട്‌.—മത്താ. 10:42.

17. എന്തു ചെയ്യാ​നാ​ണു നമ്മുടെ തീരു​മാ​നം?

17 നമ്മുടെ സഹോ​ദ​ര​ങ്ങളെ നമ്മൾ സ്‌നേ​ഹി​ക്കു​ന്നു. അതു​കൊണ്ട്‌ അവരെ വേദനി​പ്പി​ക്കുന്ന ഒന്നും ചെയ്യി​ല്ലെന്നു നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. (റോമ. 14:13) നമ്മുടെ സഹോ​ദ​ര​ങ്ങളെ നമ്മളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യാ​ണു നമ്മൾ കാണു​ന്നത്‌. അവരോ​ടു ഹൃദയ​പൂർവം ക്ഷമിക്കാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നു. മറ്റുള്ള​വ​രു​ടെ വാക്കു​ക​ളോ പ്രവൃ​ത്തി​ക​ളോ നിമിത്തം ഇടറി​വീ​ഴാ​തി​രി​ക്കാൻ നമുക്കു ശ്രദ്ധി​ക്കാം. അതു​പോ​ലെ “സമാധാ​നം ഉണ്ടാക്കാ​നും അന്യോ​ന്യം ബലപ്പെ​ടു​ത്താ​നും വേണ്ടി” നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം നമുക്കു ചെയ്യാം.—റോമ. 14:19.

ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക

^ ഖ. 5 നമ്മൾ അപൂർണ​രാ​യ​തു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളെ വേദനി​പ്പി​ക്കുന്ന രീതി​യിൽ നമ്മൾ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ഒക്കെ ചെയ്‌തേ​ക്കാം. അങ്ങനെ സംഭവി​ച്ചാൽ എന്തു ചെയ്യും? കഴിവ​തും ആ സഹോ​ദ​ര​നു​മാ​യി​ട്ടു സമാധാ​ന​ത്തി​ലാ​കാൻ നമ്മൾ ശ്രമി​ക്കു​മോ? നമ്മൾ എത്രയും പെട്ടെന്നു ക്ഷമ ചോദി​ക്കു​മോ? അതോ ‘അവർക്കു വിഷമ​മാ​യെ​ങ്കിൽ അത്‌ അവരുടെ കുഴപ്പ​മാണ്‌, അല്ലാതെ എന്റെ കുറ്റമല്ല’ എന്ന്‌ ചിന്തി​ക്കു​മോ? ഇനി, മറ്റുള്ളവർ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യു​മ്പോൾ നമ്മൾ പെട്ടെന്ന്‌ അസ്വസ്ഥ​രാ​കാ​റു​ണ്ടോ? എന്നിട്ട്‌ അതിനെ ന്യായീ​ക​രി​ച്ചു​കൊണ്ട്‌ ‘ഞാൻ ഇങ്ങനെയാ, ഇതാണ്‌ എന്റെ രീതി’ എന്നൊക്കെ പറഞ്ഞ്‌ മാറ്റം വരുത്താൻ വിസമ്മ​തി​ക്കു​മോ? അതോ ‘എനിക്കു മാറ്റം വരു​ത്തേ​ണ്ട​തുണ്ട്‌’ എന്നു സമ്മതി​ക്കു​മോ?

^ ഖ. 53 ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദരി സഭയിലെ മറ്റൊരു സഹോ​ദ​രി​യോ​ടു പിണങ്ങി​യി​രി​ക്കു​ന്നു. പിന്നീട്‌ അവർ പ്രശ്‌നം സംസാ​രിച്ച്‌ തീർക്കു​ന്നു, അതിനു ശേഷം നടന്ന​തെ​ല്ലാം മറന്ന്‌ അവർ ഒരുമിച്ച്‌ സന്തോ​ഷ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു.