വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 24

സാത്താന്റെ കെണി​ക​ളിൽനിന്ന്‌ നിങ്ങൾക്കു രക്ഷപ്പെ​ടാം!

സാത്താന്റെ കെണി​ക​ളിൽനിന്ന്‌ നിങ്ങൾക്കു രക്ഷപ്പെ​ടാം!

‘പിശാ​ചി​ന്റെ കെണി​യിൽനിന്ന്‌ രക്ഷപ്പെ​ടുക.’—2 തിമൊ. 2:26.

ഗീതം 36 നമ്മുടെ ഹൃദയം കാത്തിടാം

പൂർവാവലോകനം *

1. സാത്താനെ ഒരു വേട്ടക്കാ​ര​നോ​ടു താരത​മ്യം ചെയ്യാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

വേട്ടക്കാ​രന്‌ ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ; എങ്ങനെ​യെ​ങ്കി​ലും ഇരയെ പിടി​ക്കുക, അതു ജീവ​നോ​ടെ​യാ​യാ​ലും കൊന്നി​ട്ടാ​യാ​ലും. ഇയ്യോ​ബി​ന്റെ വ്യാജ ആശ്വാ​സ​ക​രിൽ ഒരാൾ പറഞ്ഞതു​പോ​ലെ, അതിനു​വേണ്ടി ഒരു വേട്ടക്കാ​രൻ പല തരം കെണി​ക​ളും കുടു​ക്കു​ക​ളും ഉപയോ​ഗി​ച്ചേ​ക്കാം. (ഇയ്യോ. 18:8-10) ഒരു വേട്ടക്കാ​രൻ എങ്ങനെ​യാണ്‌ ഒരു മൃഗത്തെ തന്റെ കെണി​യി​ലാ​ക്കു​ന്നത്‌? അതിനാ​യി അയാൾ ആ മൃഗ​ത്തെ​ക്കു​റിച്ച്‌ ശരിക്കും പഠിക്കും. അത്‌ എവിടെ പോകു​ന്നു, അതിന്‌ ഇഷ്ടമു​ള്ളത്‌ എന്താണ്‌, അതിനു പറ്റിയ കെണി ഏതാണ്‌ എന്നൊക്കെ മനസ്സി​ലാ​ക്കും. ആ വേട്ടക്കാ​ര​നെ​പ്പോ​ലെ​യാ​ണു സാത്താ​നും. അവനും നമ്മളെ​ക്കു​റിച്ച്‌ ശരിക്കും പഠിക്കു​ന്നു. നമ്മൾ എന്തു ചെയ്യുന്നു, നമുക്ക്‌ ഇഷ്ടമു​ള്ളത്‌ എന്താണ്‌ എന്നൊക്കെ അവൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. എന്നിട്ട്‌ നമ്മൾ അറിയാ​തെ​തന്നെ നമ്മളെ കുരു​ക്കി​ലാ​ക്കാൻ പറ്റിയ കെണി ഒരുക്കു​ന്നു. എന്നാൽ നമ്മൾ സാത്താന്റെ കെണി​യിൽ പെട്ടു​പോ​യാ​ലും നമുക്കു രക്ഷപ്പെ​ടാ​നാ​കു​മെന്നു ബൈബിൾ ഉറപ്പു തരുന്നു. ഇനി, അവന്റെ കെണി​ക​ളിൽ വീഴാ​തി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​മെ​ന്നും ബൈബിൾ കാണി​ച്ചു​ത​രു​ന്നുണ്ട്‌.

സാത്താൻ ഉപയോ​ഗിച്ച്‌ ഫലം കണ്ടിരി​ക്കുന്ന രണ്ടു പ്രധാന കെണി​ക​ളാണ്‌ അഹങ്കാ​ര​വും അത്യാ​ഗ്ര​ഹ​വും (2-ാം ഖണ്ഡിക കാണുക) *

2. സാത്താൻ ഉപയോ​ഗി​ക്കുന്ന രണ്ടു പ്രധാ​ന​കെ​ണി​കൾ ഏതൊ​ക്കെ​യാണ്‌?

2 ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി സാത്താൻ ഉപയോ​ഗിച്ച്‌ ഫലം കണ്ടിരി​ക്കുന്ന രണ്ടു പ്രധാന കെണി​ക​ളാണ്‌ അഹങ്കാ​ര​വും അത്യാ​ഗ്ര​ഹ​വും. * വളരെ തന്ത്രപൂർവം തന്റെ ഇരയെ ഒരു കെണി​യി​ലോ വലയി​ലോ കുടു​ക്കുന്ന ഒരു പക്ഷിപി​ടു​ത്ത​ക്കാ​ര​നെ​പ്പോ​ലെ​യാ​ണു സാത്താൻ. (സങ്കീ. 91:3) എന്നാൽ അവന്റെ കെണി​യിൽ വീഴാതെ നമുക്കു രക്ഷപ്പെ​ടാ​നാ​കും. കാരണം, അവൻ ഉപയോ​ഗി​ക്കുന്ന തന്ത്രങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ യഹോവ നമുക്കു പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌.—2 കൊരി. 2:11.

സാത്താന്റെ കെണികൾ എങ്ങനെ ഒഴിവാ​ക്കാ​മെ​ന്നും അവയിൽനിന്ന്‌ എങ്ങനെ രക്ഷപ്പെ​ടാ​മെ​ന്നും ദൈവ​ദാ​സ​രു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്കു പഠിക്കാം (3-ാം ഖണ്ഡിക കാണുക) *

3. സാത്താന്റെ കെണി​ക​ളിൽ കുടു​ങ്ങിയ ചിലരു​ടെ ജീവി​താ​നു​ഭ​വങ്ങൾ യഹോവ എന്തിനാ​ണു ബൈബി​ളിൽ എഴുതി​ച്ചി​രി​ക്കു​ന്നത്‌?

3 കെണി​ക​ളെ​ക്കു​റിച്ച്‌ യഹോവ നമ്മളെ പഠിപ്പി​ക്കുന്ന ഒരു വിധം അഹങ്കാ​ര​ത്തി​നും അത്യാ​ഗ്ര​ഹ​ത്തി​നും വഴി​പ്പെ​ട്ടു​പോയ ചിലരു​ടെ ജീവി​താ​നു​ഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു പറഞ്ഞു​ത​ന്നു​കൊ​ണ്ടാണ്‌. അതു പഠിക്കു​മ്പോൾ, വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ച്ചി​രുന്ന ചില​രെ​പ്പോ​ലും സാത്താന്‌ ഈ കെണി​ക​ളിൽ കുടു​ക്കാ​നാ​യെന്നു നമുക്കു മനസ്സി​ലാ​കും. അതിന്റെ അർഥം നമ്മളെ​ല്ലാ​വ​രും അവന്റെ ഈ കെണി​ക​ളിൽ വീഴു​മെ​ന്നാ​ണോ? അങ്ങനെയല്ല. “നമുക്ക്‌ ഒരു മുന്നറി​യി​പ്പാ​യാണ്‌” അവരുടെ അനുഭ​വങ്ങൾ യഹോവ ബൈബി​ളിൽ എഴുതി​ച്ചി​രി​ക്കു​ന്നത്‌. (1 കൊരി. 10:11) നമ്മൾ അതൊക്കെ ശരിക്കു പഠിക്കു​ന്നെ​ങ്കിൽ പിശാ​ചി​ന്റെ കെണി​യിൽ അകപ്പെ​ടാ​തെ നമുക്കു രക്ഷപ്പെ​ടാ​നാ​കു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം.

അഹങ്കാരം എന്ന കെണി

4-ാം ഖണ്ഡിക കാണുക

4. നമ്മൾ അഹങ്കാ​രി​ക​ളാ​യി​ത്തീർന്നാൽ എന്തു സംഭവി​ക്കാം?

4 നമ്മൾ അഹങ്കാ​രി​ക​ളാ​യി​ത്തീ​രാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. അങ്ങനെ​യാ​കു​മ്പോൾ നമ്മളും അവനെ​പ്പോ​ലെ​യാ​കു​മെ​ന്നും നമുക്കു നിത്യ​ജീ​വൻ കിട്ടി​ല്ലെ​ന്നും അവന്‌ അറിയാം. (സുഭാ. 16:18) അതു​കൊ​ണ്ടു​തന്നെ “അഹങ്കാ​രി​യാ​യി​ത്തീർന്നിട്ട്‌ പിശാ​ചി​നു വന്ന ശിക്ഷാ​വി​ധി​യിൽ” വീണു​പോ​കു​ന്ന​തിന്‌ എതിരെ പൗലോസ്‌ അപ്പോ​സ്‌തലൻ നമുക്കു മുന്നറി​യിപ്പ്‌ തരുന്നു. (1 തിമൊ. 3:6, 7) നമ്മൾ പുതി​യ​വ​രോ വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കു​ന്ന​വ​രോ ആയി​ക്കോ​ട്ടെ, ആർക്കു​വേ​ണ​മെ​ങ്കി​ലും അങ്ങനെ സംഭവി​ക്കാം.

5. സഭാ​പ്ര​സം​ഗകൻ 7:16, 20 പറയു​ന്ന​തു​പോ​ലെ, താൻ അഹങ്കാ​രി​യാ​ണെന്ന്‌ ഒരാൾ എങ്ങനെ കാണി​ച്ചേ​ക്കാം?

5 അഹങ്കാ​രി​കൾ പൊതു​വേ സ്വാർഥ​രാണ്‌. നമ്മൾ സ്വാർഥ​രാ​യി​ത്തീ​രാ​നും യഹോ​വയെ മറന്ന്‌, നമ്മളെ​ക്കു​റി​ച്ചു​തന്നെ ചിന്തി​ക്കു​ന്നതു കാണാ​നും ആണ്‌ സാത്താൻ ആഗ്രഹി​ക്കു​ന്നത്‌, പ്രത്യേ​കിച്ച്‌ ജീവി​ത​ത്തിൽ എന്തെങ്കി​ലും പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടാകു​മ്പോൾ. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ചെയ്യാത്ത കാര്യ​ത്തിന്‌ ആരെങ്കി​ലും നിങ്ങളെ കുറ്റ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ? അല്ലെങ്കിൽ ആരെങ്കി​ലും നിങ്ങ​ളോട്‌ അന്യായം കാണി​ച്ചി​ട്ടു​ണ്ടോ? അത്തരം സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ യഹോ​വ​യെ​യും സഹോ​ദ​ര​ങ്ങ​ളെ​യും കുറ്റം പറഞ്ഞാൽ സാത്താനു സന്തോ​ഷ​മാ​കും. ‘ബൈബി​ളി​ലൂ​ടെ യഹോവ പറയു​ന്നത്‌ അനുസ​രി​ച്ചിട്ട്‌ കാര്യ​മില്ല, നമ്മു​ടേ​തായ രീതി​യിൽ കാര്യങ്ങൾ ചെയ്‌താ​ലേ ശരിയാ​കു​ക​യു​ള്ളൂ’ എന്നു നമ്മൾ ചിന്തി​ക്കാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌.—സഭാ​പ്ര​സം​ഗകൻ 7:16, 20 വായി​ക്കുക.

6. നെതർലൻഡ്‌സി​ലെ ഒരു സഹോ​ദ​രി​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

6 നെതർലൻഡ്‌സിൽനി​ന്നുള്ള ഒരു സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. മറ്റുള്ള​വ​രു​ടെ കുറ്റവും കുറവും ഒക്കെ സഹോ​ദ​രി​യെ ആകെ അസ്വസ്ഥ​യാ​ക്കി. തനിക്ക്‌ അവരു​മാ​യിട്ട്‌ ഒരു തരത്തി​ലും ഒത്തു​പോ​കാൻ പറ്റി​ല്ലെന്നു സഹോ​ദരി വിചാ​രി​ച്ചു. സഹോ​ദരി പറയുന്നു: “ആകെപ്പാ​ടെ ഒറ്റപ്പെ​ട്ട​തു​പോ​ലെ എനിക്കു തോന്നി. എങ്കിലും അവരെ​ക്കു​റി​ച്ചുള്ള ചിന്തകൾക്കു മാറ്റം വരുത്താൻ ഞാൻ തയ്യാറ​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ‘നമുക്കു സഭ മാറാം’ എന്നു ഞാൻ ഭർത്താ​വി​നോ​ടു പറഞ്ഞു.” എന്നാൽ അതു കഴിഞ്ഞ​പ്പോ​ഴാണ്‌ 2016 മാർച്ചി​ലെ പ്രക്ഷേ​പ​ണ​പ​രി​പാ​ടി സഹോ​ദരി കാണു​ന്നത്‌. മറ്റുള്ള​വ​രു​മാ​യി ഒരു തരത്തി​ലും ഒത്തു​പോ​കാ​നാ​കി​ല്ലെന്നു തോന്നു​മ്പോൾ നമുക്കു ചെയ്യാ​നാ​കുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആ പരിപാ​ടി​യിൽ പറഞ്ഞി​രു​ന്നു. സഹോ​ദരി പറയുന്നു: “സഭയിലെ സഹോ​ദ​രങ്ങൾ മാറ്റം വരുത്ത​ണ​മെന്നു വാശി​പി​ടി​ക്കു​ന്ന​തി​നു പകരം, ഞാൻ താഴ്‌മ​യോ​ടെ എന്റെതന്നെ തെറ്റുകൾ തിരി​ച്ച​റി​യു​ക​യാ​ണു വേണ്ട​തെന്ന്‌ എനിക്കു മനസ്സി​ലാ​യി. യഹോ​വ​യി​ലും യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ലും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ ആ പരിപാ​ടി എന്നെ സഹായി​ച്ചു.” അതെ, അതാണു നമ്മൾ ചെയ്യേ​ണ്ടത്‌. ആരെങ്കി​ലു​മാ​യി ഒരു പ്രശ്‌ന​മു​ണ്ടാ​കു​മ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ആ വ്യക്തിയെ യഹോവ കാണുന്ന അതേ വിധത്തിൽ കാണാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കുക. യഹോവ അവരുടെ തെറ്റുകൾ കാണു​ന്നുണ്ട്‌, എന്നിട്ടും അവരോ​ടു ക്ഷമിക്കാൻ തയ്യാറാ​കു​ന്നു. നമ്മളും അതുതന്നെ ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌.—1 യോഹ. 4:20.

7-ാം ഖണ്ഡിക കാണുക

7. ഉസ്സീയ രാജാ​വിന്‌ എന്തു സംഭവി​ച്ചു?

7 അഹങ്കാ​രി​യാ​യി​ത്തീർന്നിട്ട്‌ യഹൂദ​യി​ലെ ഉസ്സീയ രാജാവ്‌ മറ്റുള്ളവർ തിരുത്തൽ കൊടു​ത്ത​പ്പോൾ അതു സ്വീക​രി​ക്കാൻ കൂട്ടാ​ക്കാ​തെ ധിക്കാ​ര​ത്തോ​ടെ പെരു​മാ​റി. നല്ല കഴിവും പ്രാപ്‌തി​യും ഒക്കെയുള്ള ഒരു വ്യക്തി​യാ​യി​രു​ന്നു ഉസ്സീയ. അദ്ദേഹം കുറെ സൈനി​ക​വി​ജ​യങ്ങൾ നേടി, പല നഗരങ്ങ​ളും പണിതു. ഇനി, കാർഷി​ക​മേ​ഖ​ല​യി​ലും അദ്ദേഹം മികച്ചു​നി​ന്നു. “സത്യ​ദൈവം ഉസ്സീയ​യ്‌ക്ക്‌ അഭിവൃ​ദ്ധി നൽകി.” (2 ദിന. 26:3-7, 10) “എന്നാൽ ശക്തനാ​യി​ത്തീർന്ന​പ്പോൾ സ്വന്തം നാശത്തി​നാ​യി ഉസ്സീയ​യു​ടെ ഹൃദയം അഹങ്കരി​ച്ചു” എന്നു ബൈബിൾ പറയുന്നു. പുരോ​ഹി​ത​ന്മാർ മാത്രമേ യഹോ​വ​യു​ടെ ആലയത്തിൽ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​വൂ എന്ന്‌ യഹോവ നേര​ത്തേ​തന്നെ കല്‌പി​ച്ചി​രു​ന്ന​താണ്‌. എന്നാൽ ഉസ്സീയ രാജാവ്‌ ധിക്കാ​ര​ത്തോ​ടെ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാൻ ആലയത്തിൽ ചെന്നു. യഹോ​വ​യ്‌ക്ക്‌ അത്‌ ഇഷ്ടമാ​യില്ല, അതു​കൊണ്ട്‌ കുഷ്‌ഠ​രോ​ഗം വരുത്തി​ക്കൊണ്ട്‌ അദ്ദേഹത്തെ ശിക്ഷിച്ചു. മരണം​വരെ ഉസ്സീയ​യ്‌ക്ക്‌ ഒരു കുഷ്‌ഠ​രോ​ഗി​യാ​യി​ത്തന്നെ കഴി​യേ​ണ്ടി​വന്നു.—2 ദിന. 26:16-21.

8. 1 കൊരി​ന്ത്യർ 4:6, 7-ലെ വാക്കുകൾ അഹങ്കാ​രി​ക​ളാ​കാ​തി​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

8 ഉസ്സീയ​യെ​പ്പോ​ലെ നമ്മളും അഹങ്കാരം എന്ന കെണി​യിൽ പെട്ടു​പോ​കാൻ സാധ്യ​ത​യു​ണ്ടോ? ഹൊസേ സഹോ​ദ​രന്റെ അനുഭവം നമുക്കു നോക്കാം. അദ്ദേഹം ബിസി​നെ​സ്സിൽ പല നേട്ടങ്ങ​ളും കൈവ​രി​ച്ചു, സഭയി​ലാ​ണെ​ങ്കിൽ എല്ലാവ​രും ബഹുമാ​നി​ക്കുന്ന ഒരു മൂപ്പനും. അദ്ദേഹം സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും പ്രസം​ഗങ്ങൾ നടത്തി​യി​രു​ന്നു. സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർപോ​ലും പല കാര്യ​ങ്ങ​ളി​ലും അദ്ദേഹ​ത്തോട്‌ അഭി​പ്രാ​യം ചോദി​ക്കു​മാ​യി​രു​ന്നു. അദ്ദേഹം ഇങ്ങനെ തുറന്നു​സ​മ്മ​തി​ച്ചു: “ഞാൻ യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം എന്റെ സ്വന്തം കഴിവി​ലും അനുഭ​വ​പ​രി​ച​യ​ത്തി​ലു​മാണ്‌ ആശ്രയി​ച്ചത്‌. എനിക്ക്‌ അത്ര വലിയ അബദ്ധങ്ങ​ളൊ​ന്നും പറ്റില്ല എന്നു ചിന്തി​ച്ച​തു​കൊണ്ട്‌ യഹോവ തരുന്ന മുന്നറി​യി​പ്പു​കൾക്കും ഉപദേ​ശ​ങ്ങൾക്കും ഞാൻ ശ്രദ്ധ കൊടു​ത്തില്ല.” എന്നാൽ ഹൊസേ ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌തു, സഭയിൽനിന്ന്‌ പുറത്താ​യി. കുറെ വർഷം മുമ്പ്‌ അദ്ദേഹം വീണ്ടും സഭയി​ലേക്കു തിരി​ച്ചു​വന്നു. അദ്ദേഹ​ത്തി​നു പറയാ​നു​ള്ളത്‌ ഇതാണ്‌: “യഹോവ എന്നെ വളരെ പ്രധാ​ന​പ്പെട്ട ഒരു പാഠം പഠിപ്പി​ച്ചു. സംഘട​ന​യിൽ ഒരു സേവന​പ​ദവി ഉണ്ടായി​രി​ക്കു​ന്നതല്ല കാര്യം, മറിച്ച്‌ യഹോവ പറയു​ന്നത്‌ അനുസ​രി​ക്കു​ന്ന​താണ്‌.” നമുക്കുള്ള കഴിവു​ക​ളും സഭയിൽ കിട്ടുന്ന നിയമ​ന​ങ്ങ​ളും എല്ലാം യഹോവ തരുന്ന​താ​ണെന്ന കാര്യം നമുക്കു മറക്കാ​തി​രി​ക്കാം. (1 കൊരി​ന്ത്യർ 4:6, 7 വായി​ക്കുക.) നമ്മൾ അഹങ്കാ​രി​ക​ളാ​ണെ​ങ്കിൽ യഹോവ നമ്മളെ ഉപയോ​ഗി​ക്കില്ല.

അത്യാ​ഗ്രഹം എന്ന കെണി

9-ാം ഖണ്ഡിക കാണുക

9. അത്യാ​ഗ്രഹം വളർന്നിട്ട്‌ സാത്താ​നും ഹവ്വയും എന്തു ചെയ്‌തു?

9 അത്യാ​ഗ്ര​ഹ​ത്തെ​ക്കു​റിച്ച്‌ പറയു​മ്പോൾ പെട്ടെന്നു നമ്മുടെ മനസ്സി​ലേക്കു വരുന്നത്‌ പിശാ​ചായ സാത്താന്റെ കാര്യ​മാ​യി​രി​ക്കാം. യഹോ​വ​യു​ടെ ഒരു ദൂതനാ​യി​രുന്ന അവന്‌ അവിടെ പല ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഉണ്ടായി​രു​ന്നി​രി​ക്കണം. പക്ഷേ അവന്‌ അതൊ​ന്നും പോരാ​യി​രു​ന്നു. യഹോ​വ​യ്‌ക്കു മാത്രം അർഹത​പ്പെട്ട ആരാധ​ന​യാണ്‌ അവൻ ആഗ്രഹി​ച്ചത്‌. നമ്മളും അവനെ​പ്പോ​ലെ​യാ​കാ​നാണ്‌ അവൻ ആഗ്രഹി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ഇപ്പോ​ഴു​ള്ള​തൊ​ന്നും പോരാ ഇനിയും വേണം എന്നൊരു ആഗ്രഹം നമ്മളിൽ വളർത്താൻ അവൻ ശ്രമി​ക്കു​ന്നു. ഹവ്വയുടെ അടുത്താണ്‌ അവൻ ഈ തന്ത്രം ആദ്യം പ്രയോ​ഗി​ച്ചു​നോ​ക്കി​യത്‌. ഹവ്വയ്‌ക്കും ഭർത്താ​വി​നും തൃപ്‌തി​യാ​കു​വോ​ളം കഴിക്കാൻ വേണ്ട​തെ​ല്ലാം യഹോവ സ്‌നേ​ഹ​ത്തോ​ടെ അവർക്കു കൊടു​ത്തി​രു​ന്നു. ഒരൊറ്റ മരത്തിൽനിന്ന്‌ ഒഴികെ “തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും” അവർക്കു കഴിക്കാ​മാ​യി​രു​ന്നു. (ഉൽപ. 2:16) എന്നിട്ടും ദൈവം വിലക്കി​യി​രുന്ന ആ ഒരു മരത്തിലെ പഴം കഴിച്ചാ​ലേ ശരിയാ​കൂ എന്നൊരു ചിന്ത അവൻ ഹവ്വയിൽ ജനിപ്പി​ച്ചു. അങ്ങനെ തനിക്കു​ള്ള​തിൽ ഹവ്വ തൃപ്‌ത​യ​ല്ലാ​താ​യി, കൂടുതൽ വേണ​മെന്ന്‌ ആഗ്രഹി​ച്ചു. പിന്നെ എന്തു സംഭവി​ച്ചെന്നു നമുക്ക്‌ അറിയാം. ഹവ്വ പാപം ചെയ്‌തു, ഒടുവിൽ മരിച്ചു.—ഉൽപ. 3:6, 19.

10-ാം ഖണ്ഡിക കാണുക

10. അത്യാ​ഗ്രഹം ദാവീദ്‌ രാജാ​വിന്‌ ഒരു കെണി​യാ​യത്‌ എങ്ങനെ?

10 അത്യാ​ഗ്ര​ഹ​ത്തി​ന്റെ കെണി​യിൽ വീണ മറ്റൊരു വ്യക്തി​യാ​ണു ദാവീദ്‌ രാജാവ്‌. യഹോവ ദാവീ​ദി​നു ധാരാളം സമ്പത്തും സ്ഥാനമാ​ന​ങ്ങ​ളും ശത്രു​ക്ക​ളു​ടെ മേലുള്ള ജയവും ഒക്കെ നൽകി​യ​താണ്‌. യഹോവ തനിക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ ‘എണ്ണമറ്റ​വ​യാ​ണെ​ന്നു​പോ​ലും’ ഒരിക്കൽ ദാവീദ്‌ നന്ദി​യോ​ടെ സമ്മതി​ച്ചു​പ​റഞ്ഞു. (സങ്കീ. 40:5) എന്നാൽ ഒരു ഘട്ടത്തിൽ ദാവീദ്‌ അതെല്ലാം മറന്നു. തനിക്കു​ള്ള​തിൽ അദ്ദേഹം തൃപ്‌ത​ന​ല്ലാ​താ​യി, കൂടുതൽ വേണ​മെന്ന്‌ ആഗ്രഹി​ച്ചു. ദാവീ​ദി​നു കുറെ ഭാര്യ​മാ​രു​ണ്ടാ​യി​രു​ന്ന​താണ്‌. എന്നിട്ടും വേറൊ​രാ​ളു​ടെ ഭാര്യയെ മോഹി​ച്ചു. ഹിത്യ​നായ ഊരി​യാ​വി​ന്റെ ഭാര്യ ബത്ത്‌-ശേബയാ​യി​രു​ന്നു അത്‌. സ്വാർഥ​നാ​യി​ത്തീർന്ന ദാവീദ്‌ ബത്ത്‌-ശേബയു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു. അങ്ങനെ ബത്ത്‌-ശേബ ഗർഭി​ണി​യാ​യി. വ്യഭി​ചാ​രം ചെയ്‌തതു പോരാ​ഞ്ഞിട്ട്‌ ദാവീദ്‌ ഊരി​യാ​വി​നെ കൊല്ലാ​നും കരുക്കൾ നീക്കി. (2 ശമു. 11:2-15) ദാവീദ്‌ അപ്പോൾ എന്തായി​രി​ക്കും ചിന്തി​ച്ചത്‌? യഹോവ ഇതൊ​ന്നും കാണു​ന്നി​ല്ലെ​ന്നാ​യി​രി​ക്കു​മോ? ഒരു കാലത്ത്‌ യഹോ​വ​യോ​ടു വളരെ വിശ്വ​സ്‌ത​നാ​യി​രുന്ന ദാവീദ്‌ ഇപ്പോൾ അത്യാ​ഗ്രഹം എന്ന കെണി​യിൽ വീണു. അതിന്‌ അദ്ദേഹ​ത്തി​നു വലിയ വിലയും ഒടു​ക്കേ​ണ്ടി​വന്നു. എന്നാൽ ദാവീദ്‌ പിന്നീട്‌ തന്റെ തെറ്റു സമ്മതി​ക്കു​ക​യും മാനസാ​ന്ത​ര​പ്പെ​ടു​ക​യും ചെയ്‌തു. യഹോവ തന്നോടു ക്ഷമിച്ച​പ്പോൾ ദാവീ​ദിന്‌ എത്രമാ​ത്രം നന്ദി തോന്നി​ക്കാ​ണും!—2 ശമു. 12:7-13.

11. എഫെസ്യർ 5:3, 4 പറയു​ന്ന​ത​നു​സ​രിച്ച്‌ നിങ്ങൾക്ക്‌ എങ്ങനെ അത്യാ​ഗ്രഹം ഒഴിവാ​ക്കാം?

11 ദാവീ​ദി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമ്മൾ പഠിക്കുന്ന പാഠം ഇതാണ്‌: അത്യാ​ഗ്ര​ഹ​ത്തി​ന്റെ കെണി​യിൽ വീഴാ​തി​രി​ക്കാൻ യഹോവ നമുക്കാ​യി ചെയ്‌തു​ത​ന്നി​രി​ക്കുന്ന കാര്യ​ങ്ങൾക്കു നമ്മൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കണം. (എഫെസ്യർ 5:3, 4 വായി​ക്കുക.) നമുക്കു​ള്ള​തിൽ നമ്മൾ തൃപ്‌ത​രാ​യി​രി​ക്കണം. നമ്മൾ ആളുകളെ ബൈബിൾ പഠിപ്പി​ക്കു​മ്പോൾ യഹോവ അവർക്കു നൽകി​യി​രി​ക്കുന്ന ഒരു അനു​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ചെ​ങ്കി​ലും ചിന്തി​ക്കാ​നും അതിന്‌ യഹോ​വ​യ്‌ക്കു നന്ദി പറയാ​നും നമ്മൾ അവരോ​ടു പറഞ്ഞേ​ക്കാം. വിദ്യാർഥി ദിവസ​വും അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ഒരാഴ്‌ച​കൊണ്ട്‌ ഏഴു കാര്യ​ത്തി​നെ​ങ്കി​ലും യഹോ​വ​യ്‌ക്കു നന്ദി പറഞ്ഞി​ട്ടു​ണ്ടാ​കും. (1 തെസ്സ. 5:18) നിങ്ങളും അങ്ങനെ ചെയ്യാ​റു​ണ്ടോ? യഹോവ നിങ്ങൾക്കാ​യി ചെയ്‌തു​ത​ന്നി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സമയ​മെ​ടുത്ത്‌ ചിന്തി​ക്കു​ന്നെ​ങ്കിൽ നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ നിങ്ങൾക്കു കഴിയും. നന്ദിയു​ള്ള​വ​രാ​യി​രി​ക്കു​മ്പോൾ നിങ്ങൾക്കു​ള്ള​തിൽ നിങ്ങൾ തൃപ്‌ത​രാ​യി​രി​ക്കും. ഉള്ളതിൽ തൃപ്‌ത​രാ​ണെ​ങ്കിൽ അത്യാ​ഗ്രഹം നിങ്ങളെ പിടി​കൂ​ടില്ല.

12-ാം ഖണ്ഡിക കാണുക

12. അത്യാ​ഗ്ര​ഹി​യാ​യി​ത്തീർന്നിട്ട്‌ യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ എന്തു ചെയ്‌തു?

12 ഇനി, യൂദാസ്‌ ഈസ്‌ക​ര്യോ​ത്തി​ന്റെ കാര്യം നോക്കാം. ഒരു അത്യാ​ഗ്ര​ഹി​യാ​യി​ത്തീർന്ന അയാൾ സ്വന്തം ഗുരു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻപോ​ലും മടി കാണി​ച്ചില്ല. തുടക്ക​ത്തിൽ യൂദാസ്‌ നല്ല ഒരാളാ​യി​രു​ന്നു. (ലൂക്കോ. 6:13, 16) യേശു അയാളെ ഒരു അപ്പോ​സ്‌ത​ല​നാ​യി തിര​ഞ്ഞെ​ടു​ത്തു. പണപ്പെ​ട്ടി​യു​ടെ ചുമത​ല​യും അയാൾക്കാ​യി​രു​ന്നു. അതു കാണി​ക്കു​ന്നത്‌ അയാൾ കാര്യ​പ്രാ​പ്‌തി​യുള്ള, വിശ്വ​സ്‌ത​നായ ഒരാളാ​യി​രു​ന്നെ​ന്നാണ്‌. യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും അതിലെ പണം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു​വേ​ണ്ടി​യാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. ഒരർഥ​ത്തിൽ ഇന്നത്തെ ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കുള്ള സംഭാ​വ​ന​പോ​ലെ​യാ​യി​രു​ന്നു ആ പണം. അത്യാ​ഗ്ര​ഹ​ത്തിന്‌ എതിരെ യേശു പലപ്പോ​ഴും മുന്നറി​യി​പ്പു കൊടു​ക്കു​ന്നത്‌ യൂദാ​സും കേട്ടി​രു​ന്ന​താണ്‌. എന്നിട്ടും ഒരു ഘട്ടത്തിൽ യൂദാസ്‌ ആ പണപ്പെ​ട്ടി​യിൽനിന്ന്‌ മോഷ്ടി​ക്കാൻതു​ടങ്ങി. (മർക്കോ. 7:22, 23; ലൂക്കോ. 11:39; 12:15) യേശു​വി​ന്റെ മുന്നറി​യി​പ്പു​ക​ളെ​ല്ലാം യൂദാസ്‌ അവഗണി​ച്ചു.

13. യൂദാസ്‌ ഒരു അത്യാ​ഗ്ര​ഹി​യാ​യി​ത്തീർന്നെന്ന്‌ എപ്പോ​ഴാണ്‌ വെളി​വാ​യത്‌?

13 യേശു​വി​ന്റെ മരണ​ത്തോട്‌ അടുത്ത ഒരു ദിവസം യൂദാ​സി​ന്റെ അത്യാ​ഗ്രഹം വെളി​വാ​കുന്ന ഒരു സംഭവ​മു​ണ്ടാ​യി. യേശു​വും ശിഷ്യ​ന്മാ​രും കുഷ്‌ഠ​രോ​ഗി​യായ ശിമോ​ന്റെ വീട്ടിൽ ഭക്ഷണത്തിന്‌ എത്തിയി​രി​ക്കു​ക​യാണ്‌. മറിയ​യും സഹോ​ദ​രി​യായ മാർത്ത​യും അവിടെ വന്നിട്ടുണ്ട്‌. അവർ ഭക്ഷണം കഴിച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ മറിയ എഴു​ന്നേറ്റ്‌ വളരെ വില കൂടിയ ഒരു സുഗന്ധ​തൈലം യേശു​വി​ന്റെ തലയിൽ ഒഴിച്ചു. യൂദാ​സി​നും മറ്റു ശിഷ്യ​ന്മാർക്കും അതു തീരെ പിടി​ച്ചില്ല. ആ പണം പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഉപയോ​ഗി​ച്ചി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നെന്ന്‌ മറ്റു ശിഷ്യ​ന്മാർ ചിന്തി​ച്ചു​കാ​ണും. പക്ഷേ യൂദാ​സി​ന്റെ ചിന്ത അതൊ​ന്നു​മാ​യി​രു​ന്നില്ല. കാരണം അയാൾ ‘ഒരു കള്ളനാ​യി​രു​ന്നു.’ പെട്ടി​യിൽനിന്ന്‌ പണം മോഷ്ടി​ക്കു​ക​യാ​യി​രു​ന്നു അയാളു​ടെ ലക്ഷ്യം. പിന്നീട്‌ അത്യാ​ഗ്രഹം കാരണം വെറു​മൊ​രു അടിമ​യു​ടെ വിലയ്‌ക്ക്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാൻപോ​ലും യൂദാസ്‌ തയ്യാറാ​യി.—യോഹ. 12:2-6; മത്താ. 26:6-16; ലൂക്കോ. 22:3-6.

14. ഒരു ദമ്പതികൾ എങ്ങനെ​യാ​ണു ലൂക്കോസ്‌ 16:13-ലെ ഉപദേശം തങ്ങളുടെ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കി​യത്‌?

14 യേശു തന്റെ അനുഗാ​മി​കളെ വളരെ പ്രധാ​ന​പ്പെട്ട ഒരു സത്യം പഠിപ്പി​ച്ചു: “ഒരേ സമയം ദൈവ​ത്തെ​യും ധനത്തെ​യും സേവി​ക്കാൻ കഴിയില്ല.” (ലൂക്കോസ്‌ 16:13 വായി​ക്കുക.) അത്‌ ഇന്നും ശരിയാണ്‌. റൊമാ​നി​യ​യിൽനി​ന്നുള്ള ഒരു ദമ്പതികൾ യേശു​വി​ന്റെ വാക്കുകൾ പ്രാവർത്തി​ക​മാ​ക്കി​യത്‌ എങ്ങനെ​യെന്നു നമുക്കു നോക്കാം. ഒരു വലിയ സമ്പന്നരാ​ജ്യത്ത്‌ താത്‌കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ലുള്ള ഒരു ജോലി അവർക്കു കിട്ടി. അവർ പറയുന്നു: “വായ്‌പ​യാ​യി എടുത്ത വലിയ ഒരു തുക ഞങ്ങൾക്കു ബാങ്കിൽ അടച്ചു​തീർക്കാ​നു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ഇതു ശരിക്കും യഹോ​വ​യിൽനി​ന്നുള്ള ഒരു അനു​ഗ്ര​ഹ​മാ​ണെ​ന്നു​തന്നെ ഞങ്ങൾ ആദ്യം വിചാ​രി​ച്ചു.” പക്ഷേ ഒരു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. ആ ജോലി സ്വീക​രി​ച്ചാൽ യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ അവർക്ക്‌ അധികം സമയം കിട്ടി​ല്ലാ​യി​രു​ന്നു. 2008 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ഏകാ​ഗ്ര​ഹൃ​ദ​യ​ത്തോ​ടെ വിശ്വ​സ്‌തത മുറുകെ പിടി​ക്കുക” എന്ന ലേഖനം വായി​ച്ച​ശേഷം അവർ ഒരു തീരു​മാ​ന​മെ​ടു​ത്തു. അവർ പറയുന്നു: “കൂടുതൽ പണം സമ്പാദി​ക്കാ​നാ​യി ഞങ്ങൾ ഈ ജോലി സ്വീക​രി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യു​മാ​യുള്ള ബന്ധം ഞങ്ങളുടെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനത്തു വരില്ലാ​യി​രു​ന്നു. യഹോ​വയെ സേവി​ക്കാൻ സമയം കിട്ടാ​ത്ത​തു​കൊണ്ട്‌ ഞങ്ങളുടെ ആത്മീയത തകരു​മെന്ന്‌ ഉറപ്പാ​യി​രു​ന്നു.” അതു​കൊണ്ട്‌ അവർ ആ ജോലി വേണ്ടെ​ന്നു​വെച്ചു. പിന്നെ എന്തു സംഭവി​ച്ചു? അവരുടെ ആവശ്യ​ത്തി​നുള്ള പണം കണ്ടെത്താൻ പറ്റിയ ഒരു ജോലി ആ സഹോ​ദ​രനു സ്വന്തം രാജ്യ​ത്തു​തന്നെ കിട്ടി. സഹോ​ദരി പറയുന്നു: “തന്റെ ദാസന്മാർക്ക്‌ ഒരു കുറവും വരാൻ യഹോവ സമ്മതി​ക്കില്ല.” പണത്തിനു പകരം യഹോ​വയെ തങ്ങളുടെ യജമാ​ന​നാ​ക്കി​യ​തു​കൊണ്ട്‌ ആ ദമ്പതികൾ ഇന്നു സന്തോ​ഷ​ത്തോ​ടെ കഴിയു​ന്നു.

സാത്താന്റെ കെണികൾ ഒഴിവാക്കുക

15. സാത്താന്റെ കെണി​ക​ളിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​കു​മെന്നു നമുക്ക്‌ എങ്ങനെ ഉറപ്പി​ച്ചു​പ​റ​യാം?

15 നമ്മൾ ഇപ്പോൾ അഹങ്കാ​ര​ത്തി​ന്റെ​യോ അത്യാ​ഗ്ര​ഹ​ത്തി​ന്റെ​യോ കെണി​യിൽ വീണി​രി​ക്കു​ക​യാ​ണെ​ങ്കി​ലോ? നമുക്ക്‌ അതിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​കും. പിശാച്‌ നിങ്ങളെ ‘ജീവ​നോ​ടെ പിടി​കൂ​ടി​യി​രി​ക്കു​ക​യാ​ണെ​ങ്കി​ലും’ നിങ്ങൾക്ക്‌ ആ കെണി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​കു​മെന്നു പൗലോസ്‌ പറഞ്ഞു. (2 തിമൊ. 2:26) അതാണ്‌ ദാവീ​ദി​ന്റെ കാര്യ​ത്തിൽ നടന്നത്‌. നാഥാൻ കൊടുത്ത തിരുത്തൽ ദാവീദ്‌ സ്വീക​രി​ച്ചു, തന്റെ അത്യാ​ഗ്ര​ഹ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പശ്ചാത്ത​പി​ച്ചു. അങ്ങനെ യഹോ​വ​യു​മാ​യുള്ള ബന്ധം വീണ്ടെ​ടു​ത്തു. യഹോവ സാത്താ​നെ​ക്കാൾ വളരെ ശക്തനാ​ണെന്ന കാര്യം നമുക്ക്‌ ഒരിക്ക​ലും മറക്കാ​തി​രി​ക്കാം. അതു​കൊണ്ട്‌ യഹോ​വ​യു​ടെ സഹായം സ്വീക​രി​ക്കു​ന്നെ​ങ്കിൽ പിശാച്‌ എന്തൊക്കെ കെണി​ക​ളും കുടു​ക്കു​ക​ളും വെച്ചാ​ലും അതിൽനി​ന്നെ​ല്ലാം നമുക്കു രക്ഷപ്പെ​ടാ​നാ​കും.

16. സാത്താന്റെ കെണി​യിൽ വീഴാ​തി​രി​ക്കാൻ നമ്മൾ എന്തു ചെയ്യണം?

16 എന്നാൽ സാത്താന്റെ കെണി​യി​ലോ കുടു​ക്കി​ലോ വീണിട്ട്‌ രക്ഷപ്പെ​ടു​ന്ന​തി​നെ​ക്കാൾ എന്തു​കൊ​ണ്ടും നല്ലത്‌ അതിൽ വീഴാ​തി​രി​ക്കു​ന്ന​താണ്‌. ദൈവ​ത്തി​ന്റെ സഹായ​മു​ണ്ടെ​ങ്കിൽ നമുക്ക്‌ അതിനു കഴിയും. നമ്മൾ ഇത്തരം കെണി​ക​ളി​ലൊ​ന്നും വീഴി​ല്ലെന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. കാരണം വളരെ​ക്കാ​ലം യഹോ​വയെ സേവിച്ച ചില ദൈവ​ദാ​സർപോ​ലും അഹങ്കാ​രി​ക​ളോ അത്യാ​ഗ്ര​ഹി​ക​ളോ ആയിത്തീർന്നി​ട്ടുണ്ട്‌. അതു​കൊണ്ട്‌ ഇത്തരം മോശ​മായ ഏതെങ്കി​ലും ഗുണങ്ങൾ നമ്മുടെ ചിന്തയി​ലോ പ്രവർത്ത​ന​ങ്ങ​ളി​ലോ മുള പൊട്ടി​യി​ട്ടു​ണ്ടെ​ങ്കിൽ അതു തിരി​ച്ച​റി​യാൻ സഹായി​ക്കണേ എന്നു ദിവസ​വും യഹോ​വ​യോട്‌ അപേക്ഷി​ക്കുക. (സങ്കീ. 139:23, 24) അങ്ങനെ അഹങ്കാ​ര​ത്തി​ന്റെ​യും അത്യാ​ഗ്ര​ഹ​ത്തി​ന്റെ​യും കെണി​യിൽ വീഴാതെ നമുക്കു സൂക്ഷി​ക്കാം.

17. നമ്മുടെ എതിരാ​ളി​യായ പിശാ​ചി​നു പെട്ടെ​ന്നു​തന്നെ എന്തു സംഭവി​ക്കും?

17 ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി സാത്താൻ വേട്ടയാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. എന്നാൽ പെട്ടെ​ന്നു​തന്നെ അവനെ പിടി​ച്ചു​കെ​ട്ടും, ഒടുവിൽ നശിപ്പി​ക്കു​ക​യും ചെയ്യും. (വെളി. 20:1-3, 10) ആ ദിവസ​ത്തി​നു​വേ​ണ്ടി​യാ​ണു നമ്മൾ കാത്തി​രി​ക്കു​ന്നത്‌. അതുവരെ സാത്താന്റെ കെണി​ക​ളിൽ വീഴാതെ നമുക്കു സൂക്ഷി​ക്കാം. അഹങ്കാ​രി​ക​ളോ അത്യാ​ഗ്ര​ഹി​ക​ളോ ആകാതി​രി​ക്കാൻ നമുക്കു കഠിന​ശ്രമം ചെയ്യാം. നമുക്കു ‘പിശാ​ചി​നോട്‌ എതിർത്തു​നിൽക്കാം. അപ്പോൾ അവൻ നമ്മളെ വിട്ട്‌ ഓടി​പ്പോ​കും.’—യാക്കോ. 4:7.

ഗീതം 127 ഞാൻ എങ്ങനെ​യുള്ള ആളായി​രി​ക്കണം?

^ ഖ. 5 വിദഗ്‌ധനായ ഒരു വേട്ടക്കാ​ര​നെ​പ്പോ​ലെ​യാ​ണു സാത്താൻ. നമ്മൾ വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കു​ന്ന​വ​രാ​യാ​ലും നമ്മളെ കെണി​യി​ലാ​ക്കാ​നാണ്‌ അവൻ നോക്കു​ന്നത്‌. ദൈവ​വു​മാ​യുള്ള നമ്മുടെ ബന്ധം തകർക്കാൻവേണ്ടി സാത്താൻ എങ്ങനെ​യാണ്‌ അഹങ്കാ​ര​വും അത്യാ​ഗ്ര​ഹ​വും ഉപയോ​ഗി​ക്കു​ന്ന​തെന്ന്‌ ഈ ലേഖന​ത്തി​ലൂ​ടെ നമ്മൾ പഠിക്കും. കൂടാതെ ചിലർ അഹങ്കാ​ര​ത്തി​ന്റെ​യും അത്യാ​ഗ്ര​ഹ​ത്തി​ന്റെ​യും കെണി​യിൽ അകപ്പെ​ട്ടത്‌ എങ്ങനെ​യെ​ന്നും നമുക്ക്‌ അത്‌ എങ്ങനെ ഒഴിവാ​ക്കാ​മെ​ന്നും നമ്മൾ കാണും.

^ ഖ. 2 പദപ്രയോഗങ്ങളുടെ വിശദീ​ക​രണം: താൻ മറ്റൊ​രാ​ളെ​ക്കാൾ കേമനാ​ണെന്ന ഭാവ​ത്തെ​യാണ്‌ അഹങ്കാരം എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. എന്തി​നെ​ങ്കി​ലും​വേ​ണ്ടി​യുള്ള അതിരു കവിഞ്ഞ ആഗ്രഹ​ത്തെ​യാണ്‌ അത്യാ​ഗ്രഹം എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. അതു പണത്തി​നോ അധികാ​ര​ത്തി​നോ ലൈം​ഗി​ക​ത​യ്‌ക്കോ മറ്റ്‌ എന്തി​നെ​ങ്കി​ലു​മോ വേണ്ടി​യാ​കാം.

^ ഖ. 53 ചിത്രക്കുറിപ്പ്‌: അഹങ്കാരം കാരണം ഒരു സഹോ​ദരൻ തനിക്കു കിട്ടിയ ഉപദേശം തള്ളിക്ക​ള​യു​ന്നു. കുറെ സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടിയ ഒരു സഹോ​ദരി ഇനിയും സാധനങ്ങൾ വാങ്ങാൻ ആഗ്രഹി​ക്കു​ന്നു.

^ ഖ. 55 ചിത്രക്കുറിപ്പ്‌: ഒരു ദൈവ​ദൂ​ത​നെ​യും ഉസ്സീയ രാജാ​വി​നെ​യും അഹങ്കാരം പിടി​കൂ​ടി. ദൈവം വിലക്കിയ മരത്തിൽനിന്ന്‌ ഹവ്വ പഴം തിന്നതി​ന്റെ​യും ദാവീദ്‌ ബത്ത്‌-ശേബയു​മാ​യി വ്യഭി​ചാ​രം ചെയ്‌ത​തി​ന്റെ​യും യൂദാസ്‌ പണം മോഷ്ടി​ച്ച​തി​ന്റെ​യും കാരണം അത്യാ​ഗ്ര​ഹ​മാ​യി​രു​ന്നു.