വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 22

സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക

സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക

“മാനസാ​ന്ത​ര​പ്പെടൂ, നിങ്ങളു​ടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടാൻ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കൂ.”—പ്രവൃ. 2:38.

ഗീതം 72 ദൈവ​രാ​ജ്യ​സ​ത്യം അറിയിക്കുന്നു

പൂർവാവലോകനം *

1. യേശു​വി​ന്റെ ശിഷ്യ​ന്മാർ ആ വലിയ ജനക്കൂ​ട്ട​ത്തോട്‌ എന്തു ചെയ്യാ​നാ​ണു പറഞ്ഞത്‌?

പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും അടങ്ങുന്ന വലി​യൊ​രു ജനക്കൂട്ടം യരുശ​ലേ​മിൽ എത്തിയി​ട്ടുണ്ട്‌. അവർ പല ദേശങ്ങ​ളിൽനി​ന്നുള്ള പല ഭാഷക്കാ​രായ ആളുക​ളാണ്‌. വളരെ ശ്രദ്ധേ​യ​മായ ഒരു സംഭവം അന്ന്‌ അവിടെ നടന്നു. വെറും സാധാ​ര​ണ​ക്കാ​രായ ഒരു കൂട്ടം ജൂതന്മാർ പെട്ടെന്ന്‌, അവിടെ കൂടി​വ​ന്നി​രുന്ന ആളുക​ളു​ടെ ഭാഷക​ളിൽ സംസാ​രി​ക്കാൻതു​ടങ്ങി! അതു കേൾവി​ക്കാ​രെ അതിശ​യി​പ്പി​ച്ചു. എന്നാൽ ആ ജൂതന്മാ​രും പത്രോസ്‌ അപ്പോ​സ്‌ത​ല​നും അവരോ​ടു പറഞ്ഞ കാര്യ​ങ്ങ​ളാ​യി​രു​ന്നു അതിലും പ്രധാനം. യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ച്ചാൽ രക്ഷ നേടാ​നാ​കു​മെന്ന സന്ദേശ​മാണ്‌ അതിലു​ണ്ടാ​യി​രു​ന്നത്‌. ആ സന്ദേശം അവരെ ശരിക്കും സ്വാധീ​നി​ച്ചു. അതു​കൊണ്ട്‌ അവർ ചോദി​ച്ചു: “ഞങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌?” മറുപ​ടി​യാ​യി പത്രോസ്‌ അവരോ​ടു പറഞ്ഞു: “യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കൂ.”—പ്രവൃ. 2:37, 38.

ഒരു സഹോ​ദ​ര​നും ഭാര്യ​യും ഒരു ചെറു​പ്പ​ക്കാ​രനു ബൈബിൾപ​ഠനം നടത്തുന്നു, ജീവിതം ആസ്വദി​ക്കാം—എന്നേക്കും! എന്ന പുസ്‌തകം കൈയി​ലുണ്ട്‌ (2-ാം ഖണ്ഡിക കാണുക)

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും? (പുറം​താ​ളി​ലെ ചിത്രം കാണുക.)

2 തുടർന്ന്‌ എന്താണു സംഭവി​ച്ചത്‌? അന്ന്‌ 3,000-ത്തോളം പേർ സ്‌നാ​ന​മേറ്റ്‌ ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​യി​ത്തീർന്നു. യേശു തന്റെ അനുഗാ​മി​ക​ളോ​ടു കല്‌പിച്ച ആ വലിയ ശിഷ്യ​രാ​ക്കൽ വേലയു​ടെ തുടക്ക​മാ​യി​രു​ന്നു അത്‌. യേശു​വി​ന്റെ അനുഗാ​മി​കൾ ഇന്നും ആ പ്രവർത്തനം തുടരു​ന്നു. എന്നാൽ ഏതാനും മണിക്കൂ​റു​കൾകൊണ്ട്‌ ഒരാളെ പഠിപ്പിച്ച്‌ സ്‌നാ​ന​പ്പെ​ടു​ത്താൻ ഇന്നു പറ്റില്ല. ചില​പ്പോൾ അതിനു മാസങ്ങ​ളോ വർഷങ്ങ​ളോ പോലും വേണ്ടി​വ​ന്നേ​ക്കാം. ക്രിസ്‌തു​ശി​ഷ്യ​നാ​കാൻ ഒരാളെ സഹായി​ക്കുക എന്നത്‌ അത്ര എളുപ്പ​മുള്ള കാര്യമല്ല. നിങ്ങൾ ഇപ്പോൾ ആരെ​യെ​ങ്കി​ലും ബൈബിൾ പഠിപ്പി​ക്കു​ന്നു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ അതു നന്നായി മനസ്സി​ലാ​കും. സ്‌നാ​ന​മേറ്റ ഒരു ശിഷ്യ​നാ​യി​ത്തീ​രാൻ നമ്മുടെ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാ​മെ​ന്നാണ്‌ ഈ ലേഖന​ത്തി​ലൂ​ടെ നമ്മൾ പഠിക്കാൻപോ​കു​ന്നത്‌.

പഠിച്ച കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ വിദ്യാർഥി​യെ സഹായിക്കുക

3. മത്തായി 28:19, 20-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഒരു ബൈബിൾവി​ദ്യാർഥി സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ എന്തു ചെയ്യണം?

3 സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പ്‌ ഒരു ബൈബിൾവി​ദ്യാർഥി, താൻ പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കേ​ണ്ട​തുണ്ട്‌. (മത്തായി 28:19, 20 വായി​ക്കുക.) പഠിക്കുന്ന കാര്യങ്ങൾ അനുസ​രി​ക്കുന്ന ഒരു വിദ്യാർഥി യേശു തന്റെ ദൃഷ്ടാ​ന്ത​ത്തിൽ പറഞ്ഞ, പാറമേൽ വീടു പണിത, “വിവേ​കി​യായ മനുഷ്യ​നെ​പ്പോ​ലെ​യാ​യി​രി​ക്കും.” (മത്താ. 7:24, 25; ലൂക്കോ. 6:47, 48) പഠിക്കു​ന്ന​തൊ​ക്കെ പ്രാവർത്തി​ക​മാ​ക്കാൻ നമുക്ക്‌ എങ്ങനെ ഒരു വിദ്യാർഥി​യെ സഹായി​ക്കാം. നമുക്കു ചെയ്യാൻ കഴിയുന്ന മൂന്നു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇപ്പോൾ നോക്കാം.

4. സ്‌നാ​ന​മെന്ന ലക്ഷ്യത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ നമുക്ക്‌ എങ്ങനെ ഒരു വിദ്യാർഥി​യെ സഹായി​ക്കാം? (“ ലക്ഷ്യങ്ങൾ വെക്കാ​നും അതിൽ എത്താനും വിദ്യാർഥി​യെ സഹായി​ക്കുക” എന്ന ചതുര​വും കാണുക.)

4 ലക്ഷ്യങ്ങൾവെച്ച്‌ പ്രവർത്തി​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്യേ​ണ്ടത്‌? അതു മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഒരു ദൃഷ്ടാന്തം നോക്കാം. നിങ്ങൾ ഒരു ദീർഘ​ദൂ​ര​യാ​ത്ര പ്ലാൻ ചെയ്യു​ക​യാ​ണെ​ന്നി​രി​ക്കട്ടെ. ലക്ഷ്യസ്ഥാ​ന​ത്തേക്ക്‌ ഒറ്റയടി​ക്കു പോകാ​തെ ഇടയ്‌ക്കു ചില സ്ഥലങ്ങളി​ലൊ​ക്കെ നിറുത്തി, കാഴ്‌ച​ക​ളൊ​ക്കെ കണ്ട്‌ പോകാ​നാ​ണു തീരു​മാ​നി​ക്കു​ന്ന​തെ​ങ്കിൽ ആ യാത്ര നിങ്ങൾക്ക്‌ ഒരു ബുദ്ധി​മു​ട്ടാ​യി തോന്നില്ല. അതു​പോ​ലെ ഒരു ബൈബിൾവി​ദ്യാർഥി​യും ചെറി​യ​ചെ​റിയ ലക്ഷ്യങ്ങൾവെച്ച്‌ മുന്നോ​ട്ടു പോകു​ന്നെ​ങ്കിൽ സ്‌നാ​ന​മെന്ന വലിയ ലക്ഷ്യത്തിൽ എത്തുന്നത്‌ ഒരു ബുദ്ധി​മു​ട്ടാ​യി അദ്ദേഹ​ത്തി​നു തോന്നില്ല. ലക്ഷ്യങ്ങൾവെച്ച്‌ പ്രവർത്തി​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കു​ന്ന​തി​നു ജീവിതം ആസ്വദി​ക്കാം—എന്നേക്കും! എന്ന പുസ്‌ത​ക​ത്തി​ലെ “നിങ്ങൾക്ക്‌ ചെയ്യാൻ” എന്ന ചതുരം ഉപയോ​ഗി​ക്കുക. ഓരോ പാഠവും പഠിച്ചു​ക​ഴി​യു​മ്പോൾ ആ വിവരങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ “നിങ്ങൾക്ക്‌ ചെയ്യാൻ” എന്ന ചതുര​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ വിദ്യാർഥി​യെ എങ്ങനെ സഹായി​ക്കു​മെന്നു ചർച്ച ചെയ്യുക. വിദ്യാർഥി മറ്റ്‌ എന്തെങ്കി​ലും​കൂ​ടെ ചെയ്യാൻ നിങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കിൽ “ചെയ്യാ​വുന്ന മറ്റൊരു കാര്യം” എന്ന ഭാഗത്ത്‌ അതും എഴുതി​ച്ചേർക്കാം. വിദ്യാർഥി വെച്ചി​രി​ക്കുന്ന ചെറിയ ലക്ഷ്യങ്ങ​ളെ​ക്കു​റി​ച്ചും വലിയ ലക്ഷ്യങ്ങ​ളെ​ക്കു​റി​ച്ചും ഈ ചതുരം ഉപയോ​ഗിച്ച്‌ പതിവാ​യി ചർച്ച ചെയ്യാ​നാ​കും.

5. മർക്കോസ്‌ 10:17-22-ൽ കാണു​ന്ന​തു​പോ​ലെ എന്തു ചെയ്യാ​നാ​ണു ധനിക​നായ ഒരു മനുഷ്യ​നോ​ടു യേശു പറഞ്ഞത്‌, എന്തു​കൊണ്ട്‌?

5 ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ വിദ്യാർഥി​യെ സഹായി​ക്കുക. (മർക്കോസ്‌ 10:17-22 വായി​ക്കുക.) യേശു​വി​ന്റെ നാളിലെ ധനിക​നായ ആ മനുഷ്യ​നു തന്റെ വസ്‌തു​വ​ക​ക​ളെ​ല്ലാം വിറ്റു​ക​ള​യു​ന്നതു ബുദ്ധി​മു​ട്ടാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മർക്കോ. 10:23) എന്നിട്ടും ജീവി​ത​ത്തിൽ അങ്ങനെ​യൊ​രു മാറ്റം വരുത്താൻ യേശു അദ്ദേഹ​ത്തോട്‌ ആവശ്യ​പ്പെട്ടു. എന്തു​കൊണ്ട്‌? കാരണം യേശു​വിന്‌ അദ്ദേഹ​ത്തോ​ടു സ്‌നേഹം തോന്നി. ചില​പ്പോൾ പഠിക്കുന്ന കാര്യ​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ വിദ്യാർഥി​ക്കു ബുദ്ധി​മു​ട്ടാ​യേ​ക്കു​മോ എന്നു കരുതി അതു തുറന്നു​പ​റ​യാൻ നമ്മൾ മടി കാണി​ച്ചേ​ക്കാം. പഴയ ശീലങ്ങ​ളൊ​ക്കെ ഉപേക്ഷിച്ച്‌ പുതിയ വ്യക്തി​ത്വം ധരിക്കാൻ സമയ​മെ​ടു​ത്തേ​ക്കാം എന്നുള്ളതു ശരിയാണ്‌. (കൊലോ. 3:9, 10) എന്നാൽ എത്ര നേരത്തേ നമ്മൾ അതെക്കു​റിച്ച്‌ തുറന്നു​പ​റ​യു​ന്നു​വോ, അത്ര നേരത്തേ അവർക്കു മാറ്റം വരുത്തി​ത്തു​ട​ങ്ങാ​നാ​കും. അതു​കൊണ്ട്‌ അതെക്കു​റിച്ച്‌ തുറന്നു​പ​റ​യുക. അങ്ങനെ ആ വ്യക്തി​യോ​ടു സ്‌നേ​ഹ​മു​ണ്ടെന്നു കാണി​ക്കുക.—സങ്കീ. 141:5; സുഭാ. 27:17.

6. നമ്മൾ വീക്ഷണ​ചോ​ദ്യ​ങ്ങൾ ചോദി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

6 ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ എന്തു തോന്നു​ന്നു എന്നതു​പോ​ലുള്ള വീക്ഷണ​ചോ​ദ്യ​ങ്ങൾ ചോദി​ച്ചു​കൊണ്ട്‌ അവരുടെ ഉള്ളിലു​ള്ളത്‌ എന്താ​ണെന്നു കണ്ടെത്തു​ന്നതു പ്രധാ​ന​മാണ്‌. വിദ്യാർഥിക്ക്‌ എന്തു മനസ്സി​ലാ​യി, അദ്ദേഹം എന്തു വിശ്വ​സി​ക്കു​ന്നു എന്നൊക്കെ അറിയാൻ ഇത്തരം ചോദ്യ​ങ്ങൾ സഹായി​ക്കും. പതിവാ​യി ഇതു​പോ​ലുള്ള വീക്ഷണ​ചോ​ദ്യ​ങ്ങൾ ചോദി​ക്കു​ന്നെ​ങ്കിൽ, അദ്ദേഹ​ത്തിന്‌ ഉൾക്കൊ​ള്ളാൻ ബുദ്ധി​മു​ട്ടുള്ള വിഷയങ്ങൾ വരു​മ്പോൾ അതു ചർച്ച ചെയ്യാൻ കുറെ​ക്കൂ​ടി എളുപ്പ​മാ​യി​രി​ക്കും. ജീവിതം ആസ്വദി​ക്കാം—എന്നേക്കും! എന്ന പുസ്‌ത​ക​ത്തിൽ ധാരാളം വീക്ഷണ​ചോ​ദ്യ​ങ്ങ​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 4-ാം പാഠത്തിൽ ഇങ്ങനെ​യൊ​രു ചോദ്യ​മുണ്ട്‌: “യഹോവ എന്ന പേര്‌ നിങ്ങൾ ഉപയോ​ഗി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നു​ന്നു​ണ്ടാ​കും?” ഇനി, 9-ാം പാഠത്തിൽ ഈ ചോദ്യം കാണാം: “എന്തൊക്കെ കാര്യ​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?” ഇത്തരം ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയാൻ ആദ്യ​മൊ​ക്കെ വിദ്യാർഥി​ക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. എന്നാൽ വേണ്ട പരിശീ​ലനം നമുക്കു കൊടു​ക്കാ​നാ​കും. പുസ്‌ത​ക​ത്തിൽ കൊടു​ത്തി​രി​ക്കുന്ന വാക്യ​ങ്ങ​ളും അതിലെ ചിത്ര​ങ്ങ​ളും ഒക്കെ ഉപയോ​ഗിച്ച്‌ ആ വിഷയ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സഹായി​ച്ചു​കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാം.

7. വിദ്യാർഥി​കളെ സഹായി​ക്കാൻ നമുക്ക്‌ എങ്ങനെ ആളുക​ളു​ടെ ജീവി​താ​നു​ഭ​വങ്ങൾ ഉപയോ​ഗി​ക്കാം?

7 എന്താണു ചെയ്യേ​ണ്ട​തെന്നു വിദ്യാർഥി മനസ്സി​ലാ​ക്കി​ക്ക​ഴി​ഞ്ഞാൽ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കാൻ ആ വ്യക്തിയെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. അതിനു​വേണ്ടി നമുക്കു ജീവി​താ​നു​ഭ​വങ്ങൾ ഉപയോ​ഗി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ വിദ്യാർഥി ക്രമമാ​യി മീറ്റി​ങ്ങി​നു വരുന്നി​ല്ലെ​ന്നി​രി​ക്കട്ടെ. ഈ പുസ്‌ത​ക​ത്തി​ന്റെ 14-ാം പാഠത്തിൽ “കൂടുതൽ മനസ്സി​ലാ​ക്കാൻ” എന്ന ഭാഗത്ത്‌ കൊടു​ത്തി​രി​ക്കുന്ന യഹോവ എനിക്കാ​യി കരുതി എന്ന വീഡി​യോ നിങ്ങൾക്ക്‌ ആ വ്യക്തിയെ കാണി​ക്കാ​വു​ന്ന​താണ്‌. ജീവിതം ആസ്വദി​ക്കാം—എന്നേക്കും! എന്ന പുസ്‌ത​ക​ത്തി​ന്റെ പല പാഠങ്ങ​ളി​ലും “ആഴത്തിൽ പഠിക്കാൻ” എന്ന ഭാഗത്തോ “കൂടുതൽ മനസ്സി​ലാ​ക്കാൻ” എന്ന ഭാഗത്തോ ഇതു​പോ​ലുള്ള ജീവി​താ​നു​ഭ​വങ്ങൾ നിങ്ങൾക്കു കാണാം. * പഠിക്കു​ന്നതു പ്രാവർത്തി​ക​മാ​ക്കാൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മ്പോൾ അവരെ മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം. “അദ്ദേഹ​ത്തി​നു പറ്റു​മെ​ങ്കിൽ നിങ്ങൾക്കും പറ്റും” എന്നതു​പോ​ലുള്ള പ്രസ്‌താ​വ​നകൾ ഒഴിവാ​ക്കുക. അതു വിദ്യാർഥി സ്വയം തിരി​ച്ച​റി​യേ​ണ്ട​താണ്‌. എന്നാൽ ബൈബി​ളു​പ​ദേ​ശങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ വീഡി​യോ​യി​ലെ വ്യക്തിയെ സഹായിച്ച ചില കാര്യങ്ങൾ എടുത്തു​പ​റ​യാം. ഉദാഹ​ര​ണ​ത്തിന്‌, ആ വ്യക്തിയെ സഹായിച്ച ഒരു തിരു​വെ​ഴു​ത്തോ, അല്ലെങ്കിൽ അദ്ദേഹം പ്രാ​യോ​ഗി​ക​മാ​യി ചെയ്‌ത എന്തെങ്കി​ലും കാര്യ​ങ്ങ​ളോ നിങ്ങൾക്കു പറയാ​വു​ന്ന​താണ്‌. കൂടാതെ യഹോവ എങ്ങനെ അദ്ദേഹത്തെ സഹായി​ച്ചു എന്നതും പറയുക. അതു വിദ്യാർഥി​ക്കു പ്രയോ​ജനം ചെയ്യും.

8. യഹോ​വയെ സ്‌നേ​ഹി​ക്കാൻ നമുക്ക്‌ എങ്ങനെ വിദ്യാർഥി​യെ സഹായി​ക്കാം?

8 യഹോ​വയെ സ്‌നേ​ഹി​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? അവസരം കിട്ടു​മ്പോ​ഴൊ​ക്കെ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പറയുക. തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു​വേണ്ടി പ്രവർത്തി​ക്കുന്ന സന്തോ​ഷ​മുള്ള ദൈവ​മാണ്‌ യഹോവ എന്നു തിരി​ച്ച​റി​യാൻ വിദ്യാർഥി​യെ സഹായി​ക്കുക. (1 തിമൊ. 1:11; എബ്രാ. 11:6) യഹോവ ഒരു കാര്യം ആവശ്യ​പ്പെ​ടു​ന്നതു നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​ണെ​ന്നും അതു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ തെളി​വാ​ണെ​ന്നും പറഞ്ഞു​കൊ​ടു​ക്കുക. (യശ. 48:17, 18) യഹോ​വ​യോ​ടുള്ള വിദ്യാർഥി​യു​ടെ സ്‌നേഹം വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ജീവി​ത​ത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താ​നും ആ വ്യക്തി തയ്യാറാ​കും.—1 യോഹ. 5:3.

വിദ്യാർഥി​യെ മറ്റു സഹോ​ദ​ര​ങ്ങൾക്കു പരിചയപ്പെടുത്തിക്കൊടുക്കുക

9. മർക്കോസ്‌ 10:29, 30 പറയു​ന്ന​ത​നു​സ​രിച്ച്‌ സ്‌നാ​ന​മേറ്റ ഒരു ശിഷ്യ​നാ​യി​ത്തീ​രാൻ ഒരാൾക്കു പലതും ത്യജി​ക്കേ​ണ്ടി​വ​ന്നാ​ലും പ്രതി​ഫ​ല​മാ​യി എന്തു കിട്ടും?

9 സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു​വേണ്ടി ഒരു ബൈബിൾവി​ദ്യാർഥി​ക്കു പല ത്യാഗ​ങ്ങ​ളും ചെയ്യേ​ണ്ട​തുണ്ട്‌. നേരത്തേ പറഞ്ഞ ധനിക​നായ ആ മനുഷ്യ​നെ​പ്പോ​ലെ, ചില വിദ്യാർഥി​കൾക്ക്‌ അവരുടെ വസ്‌തു​വ​ക​ക​ളൊ​ക്കെ ഉപേക്ഷി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ഇപ്പോൾ ചെയ്യുന്ന ജോലി ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ലു​ള്ള​ത​ല്ലെ​ങ്കിൽ അത്‌ ഉപേക്ഷിച്ച്‌ മറ്റൊരു ജോലി കണ്ടെ​ത്തേ​ണ്ട​താ​യി വന്നേക്കാം. ഇനി, യഹോ​വയെ സ്‌നേ​ഹി​ക്കാത്ത കൂട്ടു​കാ​രെ ഉപേക്ഷി​ക്കേ​ണ്ടി​വ​രു​ന്നു എന്നതാണു പലർക്കും ചെയ്യേ​ണ്ടി​വ​രുന്ന ത്യാഗം. യഹോ​വ​യു​ടെ സാക്ഷി​കളെ ഇഷ്ടമി​ല്ലാ​ത്ത​തു​കൊണ്ട്‌ മറ്റു ചിലരു​ടെ കുടും​ബാം​ഗങ്ങൾ അവരെ ഉപേക്ഷി​ച്ചേ​ക്കാം. ഇതു​പോ​ലുള്ള ത്യാഗ​ങ്ങ​ളൊ​ക്കെ ചെയ്യു​ന്നതു പലർക്കും ബുദ്ധി​മു​ട്ടാ​യി​രി​ക്കാ​മെന്നു യേശു​തന്നെ പറഞ്ഞു. എന്നാൽ തന്നെ അനുഗ​മി​ക്കു​ന്ന​വർക്കു നിരാ​ശ​പ്പെ​ടേ​ണ്ടി​വ​രി​ല്ലെന്നു യേശു ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. കാരണം യഹോവ അവർക്കു സ്‌നേ​ഹ​മുള്ള ഒരു ആത്മീയ​കു​ടും​ബത്തെ നൽകും. (മർക്കോസ്‌ 10:29, 30 വായി​ക്കുക.) അതിന്റെ പ്രയോ​ജനം ആസ്വദി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

10. മാനു​വ​ലി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

10 നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി​യു​ടെ നല്ലൊരു കൂട്ടു​കാ​ര​നാ​യി​രി​ക്കുക. വിദ്യാർഥി​യെ​ക്കു​റിച്ച്‌ ചിന്തയുണ്ട്‌, അവരുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മുണ്ട്‌ എന്നു കാണി​ക്കു​ന്നതു വളരെ പ്രധാ​ന​മാണ്‌. എന്തു​കൊണ്ട്‌? മെക്‌സി​ക്കോ​യിൽ താമസി​ക്കുന്ന മാനുവൽ സഹോ​ദ​രന്റെ അനുഭവം നോക്കാം. താൻ ബൈബിൾ പഠിച്ചു​കൊ​ണ്ടി​രുന്ന ആ കാല​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പറയുന്നു: “ഓരോ തവണ ബൈബിൾപ​ഠനം ആരംഭി​ക്കു​ന്ന​തി​നു മുമ്പും, എനിക്ക്‌ എങ്ങനെ​യുണ്ട്‌, സുഖമാ​ണോ എന്നൊക്കെ എന്റെ അധ്യാ​പകൻ ചോദി​ക്കു​മാ​യി​രു​ന്നു. അങ്ങനെ ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ വലിയ ടെൻഷൻ ഒന്നുമി​ല്ലാ​തെ അദ്ദേഹ​ത്തോട്‌ എന്തും പറയാൻ എനിക്കു കഴിഞ്ഞു. അദ്ദേഹം എന്നെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി.”

11. വിദ്യാർഥി നമ്മു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

11 യേശു തന്റെ ശിഷ്യ​ന്മാ​രോ​ടൊ​പ്പം സമയം ചെലവ​ഴി​ച്ച​തു​പോ​ലെ നമ്മുടെ ബൈബിൾവി​ദ്യാർഥി​ക​ളോ​ടൊ​പ്പം നമുക്കും സമയം ചെലവ​ഴി​ക്കാം. (യോഹ. 3:22) പഠിക്കു​ന്ന​തി​നു ചേർച്ച​യിൽ വിദ്യാർഥി മാറ്റങ്ങൾ വരുത്തി​ത്തു​ട​ങ്ങു​മ്പോൾ ഒരു ചായയ്‌ക്കോ ഒരു നേരത്തെ ആഹാര​ത്തി​നോ ഏതെങ്കി​ലും ഒരു JW പ്രക്ഷേ​പണം ഒരുമിച്ച്‌ കാണു​ന്ന​തി​നോ ഒക്കെ ആ വ്യക്തിയെ നമുക്കു വീട്ടി​ലേക്കു ക്ഷണിക്കാം. വിദ്യാർഥി​യു​ടെ കൂട്ടു​കാ​രും ബന്ധുക്ക​ളും മറ്റും ഏതെങ്കി​ലും വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കുന്ന സമയത്ത്‌ നമ്മൾ അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ആ വ്യക്തിക്ക്‌ ഒരുപാട്‌ സന്തോ​ഷ​മാ​കും. യുഗാ​ണ്ട​യിൽ താമസി​ക്കുന്ന കസിബ്‌വേ സഹോ​ദരൻ പറയുന്നു: “ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ കഴിഞ്ഞ അത്രയും​തന്നെ കാര്യങ്ങൾ അധ്യാ​പ​ക​നോ​ടൊ​പ്പം സമയം ചെലവ​ഴി​ച്ച​പ്പോ​ഴും പഠിക്കാ​നാ​യെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌. യഹോവ തന്റെ ജനത്തി​നു​വേണ്ടി എത്ര നന്നായി കരുതു​ന്നെ​ന്നും അവരൊ​ക്കെ എത്ര സന്തോ​ഷ​മു​ള്ള​വ​രാ​ണെ​ന്നും എനിക്കു കാണാ​നാ​യി. ശരിക്കും അങ്ങനെ​യുള്ള ഒരു ജീവി​ത​മാ​ണു ഞാനും ആഗ്രഹി​ച്ചത്‌.”

ബൈബിൾപ​ഠ​ന​ത്തി​നു പോകു​മ്പോൾ പല പ്രചാ​ര​കരെ മാറി​മാ​റി കൂടെ കൊണ്ടു​പോ​കു​ന്നെ​ങ്കിൽ മീറ്റി​ങ്ങി​നു വരു​മ്പോൾ വിദ്യാർഥിക്ക്‌ ഒറ്റപ്പെടൽ തോന്നില്ല (12-ാം ഖണ്ഡിക കാണുക) *

12. ഒരു ബൈബിൾപ​ഠ​ന​ത്തി​നു പലരെ മാറി​മാ​റി കൂടെ കൊണ്ടു​പോ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 ബൈബിൾപ​ഠ​ന​ത്തി​നു പല പ്രചാ​ര​കരെ മാറി​മാ​റി കൂടെ​ക്കൂ​ട്ടുക. ഒറ്റയ്‌ക്കു പോകു​ന്ന​തോ ഒരേ പ്രചാ​ര​കനെ കൂടെ​ക്കൂ​ട്ടു​ന്ന​തോ എളുപ്പ​മാ​ണെന്നു ചില​പ്പോൾ നമുക്കു തോന്നി​യേ​ക്കാം. അത്‌ എളുപ്പ​മാ​ണെ​ങ്കി​ലും ഇടയ്‌ക്കൊ​ക്കെ പലരെ മാറി​മാ​റി കൊണ്ടു​പോ​കു​ന്നതു ബൈബിൾവി​ദ്യാർഥി​ക്കു കൂടുതൽ പ്രയോ​ജനം ചെയ്യും. മൊൾഡോ​വ​യിൽ താമസി​ക്കുന്ന ഡിമി​ത്രി സഹോ​ദരൻ പറയുന്നു: “എന്റെ ബൈബിൾപ​ഠ​ന​ത്തി​നു വന്ന ഓരോ പ്രചാ​ര​ക​നും കാര്യങ്ങൾ വിശദീ​ക​രി​ക്കു​ന്നതു വ്യത്യ​സ്‌ത​രീ​തി​യി​ലാണ്‌. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കാ​നുള്ള പല വിധങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ അത്‌ എന്നെ സഹായി​ച്ചു. ഇനി, പല സഹോ​ദ​ര​ങ്ങളെ നേര​ത്തേ​തന്നെ പരിച​യ​പ്പെ​ട്ട​തു​കൊണ്ട്‌ ആദ്യമാ​യി മീറ്റി​ങ്ങി​നു പോയ​പ്പോൾ എനിക്ക്‌ അത്ര ചമ്മലൊ​ന്നും തോന്നി​യില്ല.”

13. മീറ്റി​ങ്ങി​നു വരാൻ നമ്മുടെ ബൈബിൾവി​ദ്യാർഥി​യെ സഹായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 സഭാ​യോ​ഗ​ങ്ങൾക്കു ഹാജരാ​കാൻ വിദ്യാർഥി​യെ സഹായി​ക്കുക. എന്തു​കൊണ്ട്‌? തന്റെ ആരാധകർ ഒരുമിച്ച്‌ കൂടാൻ യഹോവ കല്‌പി​ച്ചി​ട്ടുണ്ട്‌. (എബ്രാ. 10:24, 25) അതു നമ്മുടെ ആരാധ​ന​യു​ടെ ഭാഗമാണ്‌. കൂടാതെ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ നമ്മുടെ ആത്മീയ​കു​ടും​ബ​മാണ്‌. അതു​കൊ​ണ്ടു​തന്നെ അവരു​ടെ​കൂ​ടെ മീറ്റി​ങ്ങി​നു വരു​മ്പോൾ, വീട്ടിൽ കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ഒരുമി​ച്ചി​രുന്ന്‌ ആഹാരം കഴിക്കു​ന്ന​തു​പോ​ലെ​യാണ്‌. മീറ്റി​ങ്ങി​നു വരാൻ ബൈബിൾവി​ദ്യാർഥി​യെ സഹായി​ക്കു​ന്നതു വളരെ പ്രധാ​ന​മാണ്‌. കാരണം സ്‌നാ​ന​മേറ്റ ഒരു ശിഷ്യ​നാ​യി​ത്തീ​രാൻ അവർ തീർച്ച​യാ​യും ചെയ്യേണ്ട ഒരു കാര്യ​മാണ്‌ അത്‌. എന്നാൽ മീറ്റി​ങ്ങി​നു വന്നുതു​ട​ങ്ങു​ന്നത്‌ ആ വ്യക്തിക്ക്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. അതിന്‌ അവർ നേരി​ടുന്ന ബുദ്ധി​മു​ട്ടു​കളെ മറിക​ട​ക്കാൻ ജീവിതം ആസ്വദി​ക്കാം—എന്നേക്കും! എന്ന പുസ്‌തകം എങ്ങനെ സഹായി​ക്കും?

14. മീറ്റി​ങ്ങി​നു ഹാജരാ​കാൻ നമുക്ക്‌ എങ്ങനെ വിദ്യാർഥി​യെ സഹായി​ക്കാം?

14 മീറ്റി​ങ്ങി​നു ഹാജരാ​കു​ന്ന​തി​നു നമ്മുടെ ബൈബിൾവി​ദ്യാർഥി​യെ സഹായി​ക്കാൻ ജീവിതം ആസ്വദി​ക്കാം—എന്നേക്കും! എന്ന പുസ്‌ത​ക​ത്തി​ന്റെ 10-ാം പാഠം ഉപയോ​ഗി​ക്കാം. ഈ പുസ്‌തകം പ്രകാ​ശനം ചെയ്യു​ന്ന​തി​നു മുമ്പ്‌ ചില പ്രചാ​ര​ക​രോട്‌, അവരുടെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കാൻ ഈ പാഠം ഒന്ന്‌ ഉപയോ​ഗി​ച്ചു​നോ​ക്കാൻ ആവശ്യ​പ്പെട്ടു. ആ പാഠം വളരെ പ്രയോ​ജനം ചെയ്‌തെന്ന്‌ അവർ പറയുന്നു. എന്നാൽ നമ്മുടെ ബൈബിൾവി​ദ്യാർഥി​യെ മീറ്റി​ങ്ങി​നു ക്ഷണിക്കാൻ 10-ാം പാഠത്തിൽ എത്തുന്ന​തു​വരെ നമ്മൾ കാത്തി​രി​ക്ക​രുത്‌. എത്രയും പെട്ടെ​ന്നു​തന്നെ മീറ്റി​ങ്ങി​നു ക്ഷണിക്കു​ന്നതു നന്നായി​രി​ക്കും. കൂടെ​ക്കൂ​ടെ അങ്ങനെ ചെയ്യു​ക​യും വേണം. പല ബൈബിൾവി​ദ്യാർഥി​കൾക്കു പല പ്രശ്‌ന​ങ്ങ​ളാ​യി​രി​ക്കും. അതു​കൊണ്ട്‌ നമ്മുടെ വിദ്യാർഥി​യു​ടെ പ്രശ്‌നം എന്താ​ണെന്നു മനസ്സി​ലാ​ക്കി നമുക്ക്‌ എന്തു സഹായം ചെയ്‌തു​കൊ​ടു​ക്കാ​മെന്നു ചിന്തി​ക്കുക. ക്ഷണിച്ച ഉടനെ​യൊ​ന്നും അവർ മീറ്റി​ങ്ങി​നു വരുന്നില്ല എന്നു കരുതി മടുത്തു​പോ​ക​രുത്‌. ക്ഷമ കാണി​ക്കുക, അതേസ​മയം വീണ്ടും​വീ​ണ്ടും ക്ഷണിക്കുക.

പേടിയെ മറിക​ട​ക്കാൻ വിദ്യാർഥി​യെ സഹായിക്കുക

15. നമ്മുടെ വിദ്യാർഥിക്ക്‌ ഏതെല്ലാം കാര്യ​ങ്ങ​ളിൽ പേടി തോന്നി​യേ​ക്കാം?

15 നിങ്ങളു​ടെ കാര്യ​ത്തിൽ, യഹോ​വ​യു​ടെ ഒരു സാക്ഷി​യാ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർത്ത​പ്പോൾ പേടി തോന്നിയ ആ സമയം നിങ്ങൾ ഓർക്കു​ന്നു​ണ്ടോ? ഒരിക്ക​ലും പ്രസം​ഗ​പ്ര​വർത്തനം ചെയ്യാ​നാ​കി​ല്ലെന്നു നിങ്ങൾ ഒരുപക്ഷേ ചിന്തി​ച്ചി​രി​ക്കാം. അതല്ലെ​ങ്കിൽ വീട്ടു​കാ​രോ കൂട്ടു​കാ​രോ ഒക്കെ നിങ്ങളെ എതിർക്കു​മെന്ന പേടി നിങ്ങൾക്ക്‌ ഉണ്ടായി​ക്കാ​ണും. എങ്കിൽ നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി​യു​ടെ വിഷമം നിങ്ങൾക്കു ശരിക്കും മനസ്സി​ലാ​കും. ചിലർക്ക്‌ ഇത്തരത്തിൽ പേടി തോന്നി​യേ​ക്കാ​മെ​ന്നാ​ണു യേശു പറഞ്ഞത്‌. എന്നാൽ ഭയം തോന്നി​യിട്ട്‌ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യ​രു​തെ​ന്നും യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു. (മത്താ. 10:16, 17, 27, 28) പേടിയെ മറിക​ട​ക്കാൻ യേശു എങ്ങനെ​യാ​ണു തന്റെ അനുഗാ​മി​കളെ സഹായി​ച്ചത്‌? നമുക്ക്‌ എങ്ങനെ ആ മാതൃക അനുക​രി​ക്കാം?

16. പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ ബൈബിൾവി​ദ്യാർഥി​യെ നമുക്ക്‌ എങ്ങനെ പരിശീ​ലി​പ്പി​ക്കാം?

16 പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ വിദ്യാർഥി​യെ പരിശീ​ലി​പ്പി​ക്കുക. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി യേശു തന്റെ ശിഷ്യ​ന്മാ​രെ അയച്ച​പ്പോൾ അവർക്കു പേടി തോന്നി​ക്കാ​ണും. എന്നാൽ ആരോടു പ്രസം​ഗി​ക്കാം, എന്തു പറയാം എന്നൊക്കെ പറഞ്ഞു​കൊ​ടു​ത്തു​കൊണ്ട്‌ യേശു അവരെ സഹായി​ച്ചു. (മത്താ. 10:5-7) നമുക്ക്‌ എങ്ങനെ യേശു​വി​ന്റെ മാതൃക അനുക​രി​ക്കാം? പഠിച്ച കാര്യങ്ങൾ ആരോ​ടൊ​ക്കെ പറയാ​മെന്നു ചിന്തി​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഏതെങ്കി​ലും ഒരു പ്രത്യേ​ക​വി​ഷയം പഠിക്കു​മ്പോൾ, “ഈ വിവരങ്ങൾ പ്രയോ​ജനം ചെയ്യുന്ന ആരെ​യെ​ങ്കി​ലും നിങ്ങൾക്ക്‌ അറിയാ​മോ” എന്നു നമുക്ക്‌ അവരോ​ടു ചോദി​ക്കാം. എന്നിട്ട്‌ ആ കാര്യങ്ങൾ എങ്ങനെ ലളിത​മാ​യി ആ വ്യക്തി​യോ​ടു വിശദീ​ക​രി​ക്കാ​മെന്നു കാണി​ച്ചു​കൊ​ടു​ക്കുക. കൂടാതെ, ജീവിതം ആസ്വദി​ക്കാം—എന്നേക്കും! എന്ന പുസ്‌ത​ക​ത്തി​ലെ “ആരെങ്കി​ലും ഇങ്ങനെ പറഞ്ഞാൽ,” “ചിലർ ഇങ്ങനെ ചോദി​ച്ചേ​ക്കാം” എന്നീ ഭാഗങ്ങൾ ഉപയോ​ഗിച്ച്‌ അതൊന്നു പരിശീ​ലിച്ച്‌ നോക്കു​ക​യും ചെയ്യാം. ആ സമയത്ത്‌ ബൈബിൾ ഉപയോ​ഗിച്ച്‌ ലളിത​മാ​യി, നയത്തോ​ടെ എങ്ങനെ ഉത്തരം കൊടു​ക്കാ​മെന്നു പഠിപ്പി​ച്ചു​കൊ​ടു​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം.

17. യഹോ​വ​യിൽ ആശ്രയി​ക്കാൻ നമ്മുടെ വിദ്യാർഥി​യെ പഠിപ്പി​ക്കു​ന്ന​തി​നു നമുക്ക്‌ എങ്ങനെ മത്തായി 10:19, 20, 29-31 ഉപയോ​ഗി​ക്കാം?

17 യഹോ​വ​യിൽ ആശ്രയം വെക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക. യേശു തന്റെ ശിഷ്യ​ന്മാ​രോട്‌, യഹോവ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അതു​കൊണ്ട്‌ ഉറപ്പാ​യും അവരെ സഹായി​ക്കു​മെ​ന്നും പറഞ്ഞു. (മത്തായി 10:19, 20, 29-31 വായി​ക്കുക.) അതു​പോ​ലെ​തന്നെ, യഹോവ നമ്മുടെ വിദ്യാർഥി​യെ​യും സഹായി​ക്കു​മെന്ന്‌ അദ്ദേഹ​ത്തോ​ടു പറയുക. വിദ്യാർഥി വെച്ചി​രി​ക്കുന്ന ലക്ഷ്യങ്ങ​ളിൽ എത്താൻ സഹായി​ക്കണേ എന്ന്‌ അദ്ദേഹ​ത്തോ​ടൊ​പ്പ​മി​രുന്ന്‌ പ്രാർഥി​ക്കാം. അങ്ങനെ യഹോ​വ​യിൽ ആശ്രയി​ക്കാൻ വിദ്യാർഥി​യെ പഠിപ്പി​ക്കാം. പോള​ണ്ടിൽനി​ന്നുള്ള ഫ്രാൻഷി​ഷ്‌വെക്ക്‌ സഹോ​ദരൻ പറയുന്നു: “എന്റെ അധ്യാ​പകൻ പ്രാർഥി​ക്കു​മ്പോൾ മിക്ക​പ്പോ​ഴും എന്റെ ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ പറയു​മാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ പ്രാർഥ​ന​യ്‌ക്ക്‌ യഹോവ ഉത്തരം തരുന്നതു കണ്ടപ്പോൾ ഞാനും അങ്ങനെ പ്രാർഥി​ക്കാൻതു​ടങ്ങി. മീറ്റി​ങ്ങി​നും കൺ​വെൻ​ഷ​നും ഒക്കെ പോകാൻവേണ്ടി അവധി ചോദി​ക്കേ​ണ്ടി​വ​ന്ന​പ്പോൾ, യഹോവ എന്നെ സഹായി​ക്കു​ന്നതു ശരിക്കും എനിക്ക്‌ അനുഭ​വി​ച്ച​റി​യാ​നാ​യി.”

18. ആളുകളെ യഹോ​വ​യി​ലേക്ക്‌ അടുപ്പി​ക്കാൻ ഇന്നു ക്രിസ്‌ത്യാ​നി​കൾ ചെയ്യുന്ന പ്രവർത്ത​നത്തെ യഹോവ എങ്ങനെ കാണുന്നു?

18 യഹോ​വ​യ്‌ക്കു നമ്മുടെ ബൈബിൾവി​ദ്യാർഥി​ക​ളെ​ക്കു​റിച്ച്‌ ശരിക്കും ചിന്തയുണ്ട്‌. ഇനി, അവരെ യഹോ​വ​യി​ലേക്ക്‌ അടുപ്പി​ക്കാൻവേണ്ടി അധ്യാ​പകർ ചെയ്യുന്ന പ്രവർത്ത​ന​വും യഹോവ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു, അതിന്റെ പേരിൽ തന്റെ ആ ദാസന്മാ​രെ സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്നു. (യശ. 52:7) നിങ്ങൾക്ക്‌ ഇപ്പോൾ ബൈബിൾപ​ഠ​ന​മൊ​ന്നും ഇല്ലെങ്കി​ലും വിഷമി​ക്കേണ്ടാ. ബൈബിൾപ​ഠനം നടത്തുന്ന മറ്റു പ്രചാ​ര​ക​രോ​ടൊ​പ്പം പോയി, സ്‌നാ​ന​മേറ്റ സാക്ഷി​ക​ളാ​യി​ത്തീ​രു​ന്ന​തിന്‌ ആ വിദ്യാർഥി​കളെ സഹായി​ക്കാൻ നിങ്ങൾക്കും കഴിയും.

ഗീതം 60 അവരുടെ ജീവൻ രക്ഷിക്കാൻ

^ ഖ. 5 യേശു എങ്ങനെ​യാ​ണു തന്റെ ശിഷ്യ​രാ​കാൻ ആളുകളെ സഹായി​ച്ച​തെ​ന്നും നമുക്ക്‌ എങ്ങനെ യേശു​വി​നെ അനുക​രി​ക്കാ​മെ​ന്നും ഈ ലേഖന​ത്തി​ലൂ​ടെ നമ്മൾ പഠിക്കും. കൂടാതെ ജീവിതം ആസ്വദി​ക്കാം—എന്നേക്കും! എന്ന പുതിയ പുസ്‌ത​ക​ത്തി​ന്റെ ചില സവി​ശേ​ഷ​ത​ക​ളും നമ്മൾ ചർച്ച ചെയ്യും. സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ നമ്മുടെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി പ്രത്യേ​കം തയ്യാറാ​ക്കി​യി​രി​ക്കു​ന്ന​താണ്‌ ഈ പുസ്‌തകം.

^ ഖ. 7 കൂടാതെ ജീവി​താ​നു​ഭ​വങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക്‌ (1) യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യി​ലെ “ബൈബിൾ” എന്ന വിഷയ​ത്തി​നു കീഴിൽ “പ്രാ​യോ​ഗി​ക​മൂ​ല്യം” എന്നതിനു താഴെ “‘ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു’ (വീക്ഷാ​ഗോ​പു​ര​ത്തി​ലെ പരമ്പര)” എന്ന ഭാഗത്തോ (2) JW ലൈ​ബ്ര​റി​യി​ലെ “മീഡിയ” എന്നതിനു കീഴിൽ “അഭിമു​ഖ​ങ്ങ​ളും അനുഭ​വ​ങ്ങ​ളും” എന്ന ഭാഗത്തോ നോക്കാം.

^ ഖ. 62 ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദരൻ ഒരു ചെറു​പ്പ​ക്കാ​രനു ബൈബിൾപ​ഠനം നടത്തുന്നു. സഹോ​ദ​രന്റെ ഭാര്യ​യും കൂടെ​യുണ്ട്‌. മറ്റു സമയങ്ങ​ളിൽ അദ്ദേഹം പല സഹോ​ദ​ര​ന്മാ​രെ മാറി​മാ​റി കൂടെ കൊണ്ടു​പോ​കു​ന്നു.