വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 48

‘നിങ്ങൾ വിശുദ്ധരായിരിക്കണം’

‘നിങ്ങൾ വിശുദ്ധരായിരിക്കണം’

“നിങ്ങളും എല്ലാ കാര്യ​ങ്ങ​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കുക.”—1 പത്രോ. 1:15.

ഗീതം 34 നിഷ്‌ക​ള​ങ്ക​രാ​യി നടക്കാം

പൂർവാവലോകനം *

1. പത്രോസ്‌ അപ്പോ​സ്‌തലൻ സഹവി​ശ്വാ​സി​കൾക്ക്‌ എന്ത്‌ ഉപദേ​ശ​മാ​ണു നൽകി​യത്‌, അത്‌ അനുസ​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ണെന്നു തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

 നമ്മുടെ പ്രത്യാശ സ്വർഗ​ത്തിൽ ജീവി​ക്കാ​നു​ള്ള​താ​യാ​ലും ഭൂമി​യിൽ ജീവി​ക്കാ​നു​ള്ള​താ​യാ​ലും ശരി, ഒന്നാം നൂറ്റാ​ണ്ടി​ലെ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കു പത്രോസ്‌ അപ്പോ​സ്‌തലൻ നൽകിയ ഉപദേശം നമു​ക്കെ​ല്ലാം പ്രയോ​ജനം ചെയ്യും. പത്രോസ്‌ എഴുതി: “നിങ്ങളെ വിളിച്ച ദൈവം വിശു​ദ്ധ​നാ​യി​രി​ക്കു​ന്ന​തു​പോ​ലെ നിങ്ങളും എല്ലാ കാര്യ​ങ്ങ​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കുക. ‘ഞാൻ വിശു​ദ്ധ​നാ​യ​തു​കൊണ്ട്‌ നിങ്ങളും വിശു​ദ്ധ​രാ​യി​രി​ക്കണം’ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.” (1 പത്രോ. 1:15, 16) വിശു​ദ്ധി​യു​ടെ കാര്യ​ത്തിൽ ഏറ്റവും നല്ല മാതൃ​ക​യാ​യി​രി​ക്കുന്ന യഹോ​വയെ നമുക്ക്‌ അനുക​രി​ക്കാ​നാ​കും എന്നാണ്‌ ഈ വാക്കുകൾ കാണി​ക്കു​ന്നത്‌. എന്നാൽ നമ്മൾ അപൂർണ​രാ​യ​തു​കൊണ്ട്‌ തെറ്റുകൾ സംഭവി​ക്കു​ന്നു. അതു​കൊണ്ട്‌ വിശു​ദ്ധ​രാ​യി​രി​ക്കാൻ നമുക്കു കഴിയി​ല്ലെന്ന്‌ ഒരുപക്ഷേ തോന്നി​യേ​ക്കാം. പത്രോ​സി​ന്റെ കാര്യ​ത്തിൽ, അദ്ദേഹ​ത്തി​നു പല തെറ്റു​ക​ളും സംഭവി​ച്ചു. എങ്കിലും വിശു​ദ്ധ​നാ​യി​രി​ക്കാൻ അദ്ദേഹ​ത്തി​നു കഴി​ഞ്ഞെ​ന്നാണ്‌ അദ്ദേഹ​ത്തി​ന്റെ ജീവിതം കാണി​ക്കു​ന്നത്‌. അതു​കൊണ്ട്‌ നമുക്കും വിശു​ദ്ധ​രാ​യി​രി​ക്കാൻ കഴിയും. ‘വിശു​ദ്ധ​രാ​യി​രി​ക്കു​ക​യും’ വേണം.

2. ഈ ലേഖന​ത്തിൽ ഏതൊക്കെ ചോദ്യ​ങ്ങ​ളു​ടെ ഉത്തരമാ​ണു നമ്മൾ കണ്ടെത്തു​ന്നത്‌?

2 ഈ ലേഖന​ത്തിൽ പിൻവ​രുന്ന ചോദ്യ​ങ്ങ​ളു​ടെ ഉത്തരം നമ്മൾ കണ്ടെത്തും: എന്താണു വിശുദ്ധി? യഹോ​വ​യു​ടെ വിശു​ദ്ധി​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു നമ്മളെ പഠിപ്പി​ക്കു​ന്നത്‌? നമുക്ക്‌ എങ്ങനെ നമ്മുടെ പ്രവർത്ത​ന​ങ്ങ​ളിൽ വിശു​ദ്ധ​രാ​യി​രി​ക്കാം? നമ്മുടെ വിശു​ദ്ധി​യും യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധവും എങ്ങനെ​യാ​ണു പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌?

എന്താണു വിശുദ്ധി?

3. വിശു​ദ്ധി​യെ​ക്കു​റിച്ച്‌ പല ആളുകൾക്കു​മുള്ള ധാരണ എന്താണ്‌, എന്നാൽ ശരിയായ വിവരം നമുക്ക്‌ എവി​ടെ​നിന്ന്‌ കിട്ടും?

3 വിശുദ്ധൻ എന്നു കേൾക്കു​മ്പോൾ പലരു​ടെ​യും മനസ്സി​ലേക്കു വരുന്നതു മതപര​മായ പ്രത്യേക വേഷ​മൊ​ക്കെ ധരിച്ച, അധികം ചിരി​ക്കാത്ത, മുഖത്ത്‌ ഭക്തിയു​ടെ ഒരു ഭാവ​മൊ​ക്കെ​യുള്ള ഒരാ​ളെ​യാ​യി​രി​ക്കാം. പക്ഷേ ആ ധാരണ ശരിയല്ല. കാരണം പരിശു​ദ്ധ​നായ യഹോ​വ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌, “സന്തോ​ഷ​മുള്ള ദൈവം” എന്നാണ്‌. (1 തിമൊ. 1:11) യഹോ​വ​യു​ടെ ആരാധ​കരെ വിളി​ച്ചി​രി​ക്കു​ന്ന​തും “സന്തുഷ്ടർ” എന്നാണ്‌. (സങ്കീ. 144:15) ഇനി യേശു​വാ​കട്ടെ, തന്റെ നാളിൽ പ്രത്യേക വസ്‌ത്ര​ങ്ങ​ളൊ​ക്കെ ധരിച്ച്‌ മറ്റുള്ള​വരെ കാണി​ക്കാൻവേണ്ടി നീതി​പ്ര​വൃ​ത്തി​കൾ ചെയ്‌തു​ന​ട​ന്ന​വരെ കുറ്റം വിധി​ക്കു​ക​യാ​ണു ചെയ്‌തത്‌. (മത്താ. 6:1; മർക്കോ. 12:38) ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ വിശു​ദ്ധി​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കു​ന്നതു ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽനി​ന്നാണ്‌. യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും നമുക്കു ചെയ്യാൻ പറ്റാത്ത ഒരു കാര്യ​വും നമ്മളിൽനിന്ന്‌ ആവശ്യ​പ്പെ​ടി​ല്ലെ​ന്നും നമുക്ക്‌ ഉറപ്പുണ്ട്‌. അതു​കൊണ്ട്‌ ‘നിങ്ങൾ വിശു​ദ്ധ​രാ​യി​രി​ക്കണം’ എന്ന്‌ യഹോവ നമ്മളോ​ടു പറയു​മ്പോൾ നമ്മളെ​ക്കൊണ്ട്‌ അതിനു പറ്റു​മെന്നു നമുക്ക്‌ അറിയാം. എന്നാൽ നമ്മുടെ പ്രവർത്ത​ന​ങ്ങ​ളിൽ വിശു​ദ്ധ​രാ​യി​രി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ എന്താണു വിശുദ്ധി എന്നു നമ്മൾ ആദ്യം​തന്നെ മനസ്സി​ലാ​ക്കണം.

4. “വിശുദ്ധം,” “വിശുദ്ധി” എന്നൊക്കെ പറഞ്ഞാൽ എന്താണ്‌ അർഥം?

4 എന്താണു വിശുദ്ധി? ബൈബി​ളിൽ “വിശുദ്ധം,” “വിശുദ്ധി” എന്നീ വാക്കുകൾ പ്രധാ​ന​മാ​യും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, ധാർമി​ക​മാ​യും മതപര​മാ​യും ശുദ്ധി​യുള്ള ഒരു അവസ്ഥയെ അല്ലെങ്കിൽ പവി​ത്ര​തയെ സൂചി​പ്പി​ക്കാ​നാണ്‌. ഇനി ഈ പദങ്ങൾക്ക്‌, ദൈവ​ത്തി​നു​വേണ്ടി വേർതി​രി​ക്കുക എന്ന ഒരർഥ​വു​മുണ്ട്‌. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, നമ്മൾ ധാർമി​ക​മാ​യി ശുദ്ധി​യു​ള്ള​വ​രും യഹോ​വയെ സ്വീകാ​ര്യ​മായ രീതി​യിൽ ആരാധി​ക്കു​ന്ന​വ​രും യഹോ​വ​യു​മാ​യി അടുത്ത ബന്ധമു​ള്ള​വ​രും ആണെങ്കിൽ നമ്മൾ വിശു​ദ്ധ​രാ​യി​രി​ക്കും. യഹോവ എത്രയോ വിശു​ദ്ധ​നാണ്‌. നമ്മൾ പാപി​ക​ളും. എന്നിട്ടും യഹോവ നമ്മളെ തന്റെ സ്‌നേ​ഹി​ത​രാ​ക്കാൻ ആഗ്രഹി​ക്കു​ന്നു.

“യഹോവ പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ!”

5. വിശ്വ​സ്‌ത​രായ ദൈവ​ദൂ​ത​ന്മാ​രിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം?

5 യഹോവ എല്ലാ തരത്തി​ലും വിശു​ദ്ധ​നാണ്‌. യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​ന്റെ തൊട്ട​ടു​ത്തുള്ള ആത്മജീ​വി​ക​ളായ സാറാ​ഫു​ക​ളു​ടെ വാക്കു​ക​ളിൽനി​ന്നും നമുക്ക്‌ അതു മനസ്സി​ലാ​ക്കാം. “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ!” എന്ന്‌ അവർ വിളി​ച്ചു​പ​റഞ്ഞു. (യശ. 6:3) വിശു​ദ്ധ​നായ ദൈവ​വു​മാ​യി ഒരു അടുത്ത​ബന്ധം ഉണ്ടായി​രി​ക്കു​ന്ന​തിന്‌ ആ ദൂതന്മാ​രും വിശു​ദ്ധ​രാ​യി​രി​ക്കേ​ണ്ട​തുണ്ട്‌, അവർ വിശു​ദ്ധ​രാ​ണു​താ​നും. അതു​കൊ​ണ്ടാണ്‌ ദൈവ​ത്തിൽനി​ന്നുള്ള സന്ദേശം അറിയി​ക്കാൻവേണ്ടി ദൂതന്മാർ ഭൂമി​യി​ലേക്കു വന്നപ്പോൾ ആ സ്ഥലങ്ങൾ വിശു​ദ്ധ​മാ​യി​ത്തീർന്നത്‌. അതിന്റെ ഒരു തെളി​വാ​ണു കത്തുന്ന മുൾച്ചെ​ടി​യിൽനിന്ന്‌ മോശ കേട്ട വാക്കുകൾ.—പുറ. 3:2-5; യോശു. 5:15.

മഹാപുരോഹിതന്റെ തലപ്പാ​വി​ലെ തങ്കത്തകി​ടിൽ “വിശുദ്ധി യഹോ​വ​യു​ടേത്‌” എന്നു കൊത്തി​യി​രു​ന്നു (6-7 ഖണ്ഡികകൾ കാണുക)

6-7. (എ) പുറപ്പാട്‌ 15:1, 11-ൽ യഹോ​വ​യു​ടെ വിശു​ദ്ധി​യെ​ക്കു​റിച്ച്‌ മോശ എന്തു പറഞ്ഞു? (ബി) യഹോവ വിശു​ദ്ധ​നാ​ണെന്ന കാര്യം ഏതെല്ലാം വിധങ്ങ​ളിൽ ഇസ്രാ​യേൽ ജനത്തെ ഓർമി​പ്പി​ച്ചി​രു​ന്നു? (പുറം​താ​ളി​ലെ ചിത്രം കാണുക.)

6 ഇസ്രാ​യേൽ ജനത്തെ ചെങ്കട​ലി​ലൂ​ടെ കടത്തി​ക്കൊ​ണ്ടു​വ​ന്ന​ശേഷം മോശ ആ ജനത്തോട്‌, ദൈവ​മായ യഹോവ വിശു​ദ്ധ​നാണ്‌ എന്ന കാര്യം എടുത്തു​പ​റഞ്ഞു. (പുറപ്പാട്‌ 15:1, 11 വായി​ക്കുക.) ഈജി​പ്‌തി​ലെ ദേവന്മാ​രെ ആരാധി​ച്ചി​രുന്ന ആളുകൾ ചെയ്‌ത കാര്യ​ങ്ങ​ളൊ​ന്നും വിശു​ദ്ധ​മാ​യി​രു​ന്നില്ല. കനാനി​ലെ ദേവന്മാ​രെ ആരാധി​ച്ചി​രു​ന്ന​വ​രു​ടെ കാര്യ​വും അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു. അവരുടെ ആരാധ​ന​യിൽ കുഞ്ഞു​ങ്ങളെ ബലിയർപ്പി​ക്കു​ന്ന​തും ലൈം​ഗി​കത ഉൾപ്പെ​ടുന്ന അങ്ങേയറ്റം മോശ​മായ ആചാര​ങ്ങ​ളും ഉണ്ടായി​രു​ന്നു. (ലേവ്യ 18:3, 4, 21-24; ആവ. 18:9, 10) എന്നാൽ യഹോവ ഒരിക്ക​ലും തന്റെ ആരാധ​ക​രിൽനിന്ന്‌ ഇത്തരം മോശ​മായ കാര്യങ്ങൾ ആവശ്യ​പ്പെ​ട്ടില്ല. യഹോ​വ​യിൽ അശുദ്ധി​യു​ടെ ഒരു കണിക​പോ​ലു​മില്ല. യഹോവ എല്ലാ തരത്തി​ലും പരിശു​ദ്ധ​നാണ്‌. മഹാപു​രോ​ഹി​തന്റെ തലപ്പാ​വി​ലെ തങ്കം​കൊ​ണ്ടുള്ള തകിടിൽ കൊത്തി​വെ​ച്ചി​രുന്ന വാക്കുകൾ അതാണു സൂചി​പ്പി​ക്കു​ന്നത്‌. “വിശുദ്ധി യഹോ​വ​യു​ടേത്‌” എന്ന്‌ അതിൽ കൊത്തി​വെ​ച്ചി​രു​ന്നു.—പുറ. 28:36-38.

7 തകിടിൽ കൊത്തി​യി​രുന്ന ആ വാക്കുകൾ അതു കാണു​ന്ന​വരെ ഒരു കാര്യം ഓർമി​പ്പി​ക്കു​മാ​യി​രു​ന്നു: യഹോവ പരിശു​ദ്ധ​നായ ദൈവ​മാണ്‌. എന്നാൽ മഹാപു​രോ​ഹി​തന്റെ അടുത്ത്‌ ചെല്ലാ​നോ അതു കാണാ​നോ കഴിയാത്ത ഇസ്രാ​യേ​ല്യർ ഈ പ്രധാ​ന​പ്പെട്ട കാര്യം അറിയാ​തെ പോകു​മാ​യി​രു​ന്നോ? ഇല്ല. കാരണം എല്ലാ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും കേൾക്കെ നിയമം ഉച്ചത്തിൽ വായി​ക്കുന്ന രീതി ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ അവർക്കും അത്‌ അറിയാൻ കഴിയു​മാ​യി​രു​ന്നു. (ആവ. 31:9-12) നിങ്ങൾ അവിടെ ഉണ്ടായി​രു​ന്നെ​ങ്കിൽ ഇതു​പോ​ലുള്ള പ്രസ്‌താ​വ​നകൾ നിങ്ങൾ കേൾക്കു​മാ​യി​രു​ന്നു: “ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌. . . . ഞാൻ വിശു​ദ്ധ​നാ​യ​തു​കൊണ്ട്‌ നിങ്ങളും വിശു​ദ്ധ​രാ​യി​രി​ക്കണം.” “യഹോവ എന്ന ഞാൻ വിശു​ദ്ധ​നാ​യ​തു​കൊണ്ട്‌ നിങ്ങൾ എനിക്കു വിശു​ദ്ധ​രാ​യി​രി​ക്കണം.”—ലേവ്യ 11:44, 45; 20:7, 26.

8. ലേവ്യ 19:2-ൽ നിന്നും 1 പത്രോസ്‌ 1:14-16 വരെയുള്ള വാക്യ​ങ്ങ​ളിൽ നിന്നും നമ്മൾ എന്താണു പഠിക്കു​ന്നത്‌?

8 എല്ലാ ഇസ്രാ​യേ​ല്യ​രെ​യും വായി​ച്ചു​കേൾപ്പി​ക്കാൻ യഹോവ പറഞ്ഞ ഒരു കാര്യം നമുക്ക്‌ ഇപ്പോൾ നോക്കാം. ലേവ്യ 19:2-ലാണ്‌ അതു കാണു​ന്നത്‌. യഹോവ മോശ​യോ​ടു പറഞ്ഞു: “ഇസ്രാ​യേ​ല്യ​സ​മൂ​ഹ​ത്തോ​ടു മുഴുവൻ പറയുക: ‘നിങ്ങളു​ടെ ദൈവ​മായ യഹോവ എന്ന ഞാൻ വിശു​ദ്ധ​നാ​യ​തു​കൊണ്ട്‌ നിങ്ങളും വിശു​ദ്ധ​രാ​യി​രി​ക്കണം.’” പത്രോസ്‌ അപ്പോ​സ്‌തലൻ അന്നത്തെ ക്രിസ്‌ത്യാ​നി​ക​ളോട്‌ എല്ലാ കാര്യ​ങ്ങ​ളി​ലും “വിശു​ദ്ധ​രാ​യി​രി​ക്കുക” എന്നു പറഞ്ഞ​പ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ വാക്യം ഉദ്ധരി​ക്കു​ക​യാ​യി​രു​ന്നു. (1 പത്രോസ്‌ 1:14-16 വായി​ക്കുക.) നമ്മൾ ഇന്ന്‌ ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൻ കീഴിലല്ല എന്നുള്ളതു ശരിയാണ്‌. എങ്കിലും ലേവ്യ 19:2-ൽ പറഞ്ഞി​രി​ക്കുന്ന ആ കാര്യ​ത്തിന്‌ മാറ്റ​മൊ​ന്നും വന്നിട്ടില്ല. പത്രോ​സി​ന്റെ വാക്കുകൾ അതാണു സൂചി​പ്പി​ക്കു​ന്നത്‌. യഹോവ വിശു​ദ്ധ​നാണ്‌. യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വ​രും വിശു​ദ്ധ​രാ​യി​രി​ക്കാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കണം. നമ്മുടെ പ്രത്യാശ സ്വർഗ​ത്തിൽ ജീവി​ക്കാ​നാ​യാ​ലും ഭൂമി​യി​ലെ പറുദീ​സ​യിൽ ജീവി​ക്കാ​നാ​യാ​ലും അതു സത്യമാണ്‌.—1 പത്രോ. 1:4; 2 പത്രോ. 3:13.

“എല്ലാ കാര്യ​ങ്ങ​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കുക”

9. ലേവ്യ 19-ാം അധ്യായം പഠിക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

9 വിശു​ദ്ധ​നായ നമ്മുടെ ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നുണ്ട്‌. അതു​കൊ​ണ്ടു​തന്നെ എങ്ങനെ വിശു​ദ്ധ​രാ​യി​രി​ക്കാ​മെന്ന്‌ അറിയാൻ നമ്മൾ ആകാം​ക്ഷ​യു​ള്ള​വ​രാണ്‌. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാ​മെന്ന്‌ യഹോവ നമുക്കു പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌. അതെക്കു​റിച്ച്‌ വിശദ​മാ​യി പറഞ്ഞി​രി​ക്കുന്ന ഒരു ഭാഗമാണ്‌ ലേവ്യ 19-ാം അധ്യായം. ഒരു എബ്രായ പണ്ഡിത​നായ മാർക്കസ്‌ ക്യാലിഷ്‌ അതെക്കു​റിച്ച്‌ പറയുന്നു: “ലേവ്യ പുസ്‌ത​ക​ത്തി​ലെ​യോ ഒരുപക്ഷേ ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങ​ളി​ലെ​ത​ന്നെ​യോ ഏറ്റവും പ്രധാ​ന​പ്പെട്ട ഒരു അധ്യാ​യ​മാണ്‌ ഇത്‌. വ്യത്യസ്‌ത വിഷയ​ങ്ങ​ളോ​ടു ബന്ധപ്പെട്ട്‌ ഇത്ര​യേറെ കാര്യങ്ങൾ പറയുന്ന മറ്റൊരു അധ്യായം ഇല്ലെന്നു​തന്നെ പറയാം.” നമ്മുടെ അനുദിന ജീവി​ത​വു​മാ​യി ബന്ധപ്പെട്ട വളരെ വിലപ്പെട്ട ചില പാഠങ്ങൾ ഈ അധ്യാ​യ​ത്തിൽ കാണാം. അവയിൽ ചിലത്‌ നമുക്ക്‌ ഇപ്പോൾ നോക്കാം. അതു ചർച്ച ചെയ്യു​മ്പോൾ ഒരു കാര്യം നമുക്കു മനസ്സിൽപ്പി​ടി​ക്കാം. ‘നിങ്ങൾ വിശു​ദ്ധ​രാ​യി​രി​ക്കണം’ എന്ന പ്രസ്‌താ​വ​ന​യ്‌ക്കു ശേഷമാണ്‌ അക്കാര്യ​ങ്ങൾ പറഞ്ഞി​രി​ക്കു​ന്നത്‌.

മാതാ​പി​താ​ക്ക​ളെ​ക്കു​റിച്ച്‌ ലേവ്യ 19:3-ൽ കാണുന്ന കല്‌പന എന്തു ചെയ്യാൻ ക്രിസ്‌ത്യാ​നി​കളെ പ്രേരി​പ്പി​ക്കണം? (10-12 ഖണ്ഡികകൾ കാണുക) *

10-11. വിശു​ദ്ധ​രാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കുന്ന ഏതു കാര്യ​ത്തി​നാ​ണു ലേവ്യ 19-ാം അധ്യാ​യ​ത്തി​ന്റെ ആദ്യഭാ​ഗത്ത്‌ ഊന്നൽ നൽകി​യി​രി​ക്കു​ന്നത്‌, ആ നിർദേ​ശത്തെ നമ്മൾ എങ്ങനെ കാണണം?

10 ഇസ്രാ​യേൽ സമൂഹ​ത്തോ​ടു വിശു​ദ്ധ​രാ​യി​രി​ക്ക​ണ​മെന്നു പറഞ്ഞ​ശേഷം യഹോവ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “നിങ്ങൾ എല്ലാവ​രും അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കണം. . . . ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.”—ലേവ്യ 19:2, 3.

11 അമ്മയപ്പ​ന്മാ​രെ ബഹുമാ​നി​ക്ക​ണ​മെന്ന ദൈവ​ത്തി​ന്റെ കല്‌പന നമ്മൾ അനുസ​രി​ക്കു​ന്നതു വളരെ പ്രധാ​ന​മാണ്‌. ഒരിക്കൽ ഒരു മനുഷ്യൻ യേശു​വി​നോട്‌: “നിത്യ​ജീ​വൻ കിട്ടാൻ ഞാൻ എന്തു നല്ല കാര്യ​മാ​ണു ചെയ്യേ​ണ്ടത്‌” എന്നു ചോദി​ച്ചു. അപ്പോൾ യേശു കൊടുത്ത മറുപ​ടി​യിൽ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക എന്ന കാര്യ​വും ഉണ്ടായി​രു​ന്നു. (മത്താ. 19:16-19) അപ്പനെ​യും അമ്മയെ​യും നോക്കാ​നുള്ള ആ ഉത്തരവാ​ദി​ത്വ​ത്തിൽനിന്ന്‌ വളരെ തന്ത്രപൂർവം രക്ഷപ്പെ​ടാൻ നോക്കിയ പരീശ​ന്മാ​രെ​യും ശാസ്‌ത്രി​മാ​രെ​യും യേശു കുറ്റം വിധി​ക്കു​ക​പോ​ലും ചെയ്‌തു. അവർ അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ “ദൈവ​വ​ച​ന​ത്തി​നു വില കല്‌പി​ക്കാ​തി​രി​ക്കു​ന്നു” എന്നാണു യേശു പറഞ്ഞത്‌. (മത്താ. 15:3-6) ‘ദൈവ​വ​ചനം’ എന്നു പറഞ്ഞ​പ്പോൾ അതിൽ പത്തു കല്‌പ​ന​ക​ളി​ലെ അഞ്ചാമത്തെ കല്‌പ​ന​യും ലേവ്യ 19:3-ഉം ഒക്കെ ഉൾപ്പെട്ടു. (പുറ. 20:12) ഇനി, “നിങ്ങളു​ടെ ദൈവ​മായ യഹോവ എന്ന ഞാൻ വിശു​ദ്ധ​നാ​യ​തു​കൊണ്ട്‌ നിങ്ങളും വിശു​ദ്ധ​രാ​യി​രി​ക്കണം” എന്ന പ്രസ്‌താ​വ​ന​യ്‌ക്കു ശേഷം ഉടനെ​യാ​ണു ലേവ്യ 19:3-ലെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക എന്ന നിർദേശം നൽകി​യി​രി​ക്കു​ന്ന​തെന്ന കാര്യ​വും ഓർക്കുക.

12. ലേവ്യ 19:3-ലെ ആ കല്‌പ​ന​യ്‌ക്കു ചേർച്ച​യിൽ നമുക്ക്‌ ഏതു ചോദ്യം നമ്മളോ​ടു​തന്നെ ചോദി​ക്കാം?

12 മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കാ​നുള്ള യഹോ​വ​യു​ടെ കല്‌പ​ന​യ്‌ക്കു ചേർച്ച​യിൽ നമുക്കു നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം, ‘എന്റെ അമ്മയപ്പ​ന്മാ​രെ ഞാൻ വേണ്ടരീ​തി​യിൽ ബഹുമാ​നി​ക്കു​ന്നു​ണ്ടോ?’ ഇക്കാര്യ​ത്തിൽ കുറെ​ക്കൂ​ടി നന്നായി ചെയ്യേ​ണ്ട​താ​യി​രു​ന്നെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടെ​ങ്കിൽ വിഷമി​ക്കേണ്ടാ, ഇനിയാ​ണെ​ങ്കി​ലും നിങ്ങൾക്ക്‌ അങ്ങനെ ചെയ്യാം. മുമ്പു ചെയ്യാൻ പറ്റാത്ത​തോർത്ത്‌ വിഷമി​ക്കു​ന്ന​തി​നു പകരം ഇനിയുള്ള കാലത്ത്‌ അവരോ​ടൊ​പ്പം കൂടുതൽ സമയം ചെലവ​ഴി​ക്കുക, അവർക്കു വേണ്ട സഹായം ചെയ്‌തു​കൊ​ടു​ക്കുക. അതായത്‌, എന്തെങ്കി​ലും സാധനങ്ങൾ വാങ്ങാ​നോ അവരുടെ ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കോ ഒക്കെ നിങ്ങൾക്ക്‌ അവരെ സഹായി​ക്കാം. അതല്ലെ​ങ്കിൽ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യാം. അങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ നിങ്ങൾ ലേവ്യ 19:3-ലെ ആ കല്‌പന അനുസ​രി​ക്കു​ക​യാണ്‌.

13. (എ) ലേവ്യ 19:3-ൽ വേറെ ഏതു കല്‌പ​ന​യാ​ണു നമ്മൾ കാണു​ന്നത്‌? (ബി) ലൂക്കോസ്‌ 4:16-18-ൽ കാണുന്ന യേശു​വി​ന്റെ മാതൃക നമുക്ക്‌ ഇന്ന്‌ എങ്ങനെ അനുക​രി​ക്കാം?

13 വിശു​ദ്ധ​രാ​യി​രി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ ലേവ്യ 19:3-ൽനിന്ന്‌ മറ്റൊരു കാര്യ​വും നമുക്കു പഠിക്കാം. ശബത്ത്‌ അനുഷ്‌ഠി​ക്ക​ണ​മെന്ന്‌ അവിടെ പറഞ്ഞി​രി​ക്കു​ന്നു. ഇസ്രാ​യേ​ല്യർക്കു ദൈവം കൊടുത്ത നിയമ​ത്തിൻകീ​ഴി​ലല്ല ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌. അതു​കൊണ്ട്‌ നമ്മൾ ആഴ്‌ച​തോ​റു​മുള്ള ശബത്ത്‌ ആചരി​ക്കേ​ണ്ട​തില്ല. എങ്കിലും ഇസ്രാ​യേ​ല്യർ അത്‌ എങ്ങനെ ആചരി​ച്ചി​രു​ന്നു, അവർക്ക്‌ അത്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തു എന്നൊക്കെ അറിയു​ന്ന​തി​ലൂ​ടെ നമുക്കു പലതും പഠിക്കാ​നാ​കും. അവരുടെ സാധാരണ ജോലി​യിൽനിന്ന്‌ വിശ്ര​മി​ക്കാ​നും ദൈവത്തെ ആരാധി​ക്കാ​നും ഉള്ള സമയമാ​യി​രു​ന്നു ശബത്ത്‌. * അതു​കൊ​ണ്ടാണ്‌ യേശു ശബത്തു​ദി​വസം തന്റെ പട്ടണത്തി​ലെ സിന​ഗോ​ഗിൽ പോകു​ക​യും ദൈവ​വ​ചനം വായി​ക്കു​ക​യും ചെയ്‌തി​രു​ന്നത്‌. (പുറ. 31:12-15; ലൂക്കോസ്‌ 4:16-18 വായി​ക്കുക.) നിങ്ങൾ “എന്റെ ശബത്തുകൾ അനുഷ്‌ഠി​ക്കണം” എന്ന ലേവ്യ 19:3-ലെ ദൈവ​ക​ല്‌പന, നമ്മുടെ അനുദിന പ്രവർത്ത​ന​ങ്ങ​ളിൽനിന്ന്‌ ദൈവത്തെ ആരാധി​ക്കാൻവേണ്ടി സമയം മാറ്റി​വെ​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കണം. ഇക്കാര്യ​ത്തിൽ ചില മാറ്റങ്ങ​ളൊ​ക്കെ വരു​ത്തേ​ണ്ട​തു​ണ്ടെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? ആത്മീയ​കാ​ര്യ​ങ്ങൾക്കു​വേണ്ടി നിങ്ങൾ പതിവാ​യി സമയം മാറ്റി​വെ​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ യഹോ​വ​യു​മാ​യി വളരെ അടുത്ത ഒരു ബന്ധത്തി​ലേക്കു വരാനാ​കും. വിശു​ദ്ധ​രാ​യി​രി​ക്കു​ന്ന​തിന്‌ അതു വളരെ ആവശ്യ​വു​മാണ്‌.

യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധം ശക്തമാക്കുക

14. ഏതു പ്രധാ​ന​പ്പെട്ട കാര്യ​മാ​ണു ലേവ്യ 19-ാം അധ്യാ​യ​ത്തിൽ ആവർത്തിച്ച്‌ പറഞ്ഞി​രി​ക്കു​ന്നത്‌?

14 വിശു​ദ്ധ​രാ​യി തുടരാൻ നമ്മളെ സഹായി​ക്കുന്ന വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യം ലേവ്യ 19-ാം അധ്യാ​യ​ത്തിൽ ആവർത്തിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌. “ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌” എന്നു പറഞ്ഞു​കൊ​ണ്ടാ​ണു നാലാം വാക്യം അവസാ​നി​ക്കു​ന്നത്‌. ആ വാക്കു​ക​ളോ അതേ ആശയം​വ​രുന്ന വാക്കു​ക​ളോ 16 തവണ​യെ​ങ്കി​ലും ഈ അധ്യാ​യ​ത്തിൽ കാണാം. അതു പത്തു കല്‌പ​ന​യി​ലെ ആദ്യത്തെ കല്‌പന നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു: “നിന്റെ ദൈവ​മായ യഹോ​വ​യാ​ണു ഞാൻ. ഞാനല്ലാ​തെ മറ്റു ദൈവങ്ങൾ നിനക്കു​ണ്ടാ​ക​രുത്‌.” (പുറ. 20:2, 3) വിശു​ദ്ധ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കുന്ന ഓരോ ക്രിസ്‌ത്യാ​നി​യും ഇക്കാര്യം ഓർക്കണം. ദൈവ​വു​മാ​യുള്ള തങ്ങളുടെ ബന്ധത്തിന്‌ ഒരു തടസ്സമാ​കാൻ ആരെയും, ഒന്നി​നെ​യും അനുവ​ദി​ക്ക​രുത്‌. ഇനി, നമ്മുടെ പേര്‌ യഹോ​വ​യു​ടെ സാക്ഷികൾ എന്നാണ​ല്ലോ. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ വിശു​ദ്ധ​നാ​മ​ത്തി​നു നിന്ദ വരുത്തുന്ന ഒരു പ്രവർത്ത​ന​വും നമ്മുടെ ഭാഗത്തു​നിന്ന്‌ ഉണ്ടാകാ​തി​രി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കും.—ലേവ്യ 19:12; യശ. 57:15.

15. ലേവ്യ 19-ാം അധ്യാ​യ​ത്തിൽ ബലിക​ളെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന വാക്യങ്ങൾ എന്തു ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു?

15 യഹോ​വയെ തങ്ങളുടെ ദൈവ​മാ​യി അംഗീ​ക​രി​ക്കു​ന്നെന്നു തെളി​യി​ക്കാൻ ഇസ്രാ​യേ​ല്യർ പല നിയമങ്ങൾ അനുസ​രി​ക്ക​ണ​മാ​യി​രു​ന്നു. ലേവ്യ 18:4 പറയുന്നു: “നിങ്ങൾ എന്റെ ന്യായ​ത്തീർപ്പു​കൾ പിൻപ​റ്റണം. നിങ്ങൾ എന്റെ നിയമങ്ങൾ പാലി​ക്കു​ക​യും അവയനു​സ​രിച്ച്‌ നടക്കു​ക​യും വേണം. ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.” ഇസ്രാ​യേ​ല്യർക്കു കൊടുത്ത ആ ‘നിയമ​ങ്ങ​ളിൽ’ ചിലതു 19-ാം അധ്യാ​യ​ത്തിൽ കാണാം. ഉദാഹ​ര​ണ​ത്തിന്‌, 5-821, 22 വാക്യ​ങ്ങ​ളിൽ മൃഗബ​ലി​ക​ളെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നു. ‘യഹോ​വ​യു​ടെ വിശു​ദ്ധ​വ​സ്‌തു അശുദ്ധ​മാ​ക്കാത്ത’ രീതി​യിൽ വേണമാ​യി​രു​ന്നു അവർ അത്‌ അർപ്പി​ക്കാൻ. ആ വാക്യങ്ങൾ വായി​ക്കു​ന്നത്‌ ഇന്നു നമ്മളെ എന്തിനു പ്രേരി​പ്പി​ക്കണം? യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നും യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മായ വിധത്തിൽ എബ്രായർ 13:15 പറയുന്ന സ്‌തു​തി​ക​ളാ​കുന്ന ബലികൾ അർപ്പി​ക്കാ​നും അതു നമ്മളെ പ്രേരി​പ്പി​ക്കണം.

16. ലേവ്യ 19-ൽ ഇസ്രാ​യേ​ല്യർക്കു കൊടുത്ത ഏതു നിയമം ദൈവത്തെ സേവി​ക്കു​ന്ന​വ​രും അല്ലാത്ത​വ​രും തമ്മിലുള്ള വ്യത്യാ​സ​ത്തെ​ക്കു​റിച്ച്‌ നമ്മളെ ഓർമി​പ്പി​ച്ചേ​ക്കാം?

16 വിശു​ദ്ധ​രാ​യി​രി​ക്കാൻവേണ്ടി സത്യ​ദൈ​വത്തെ ആരാധി​ക്കാ​ത്ത​വ​രിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി നിൽക്കാൻ നമ്മൾ തയ്യാറാ​കണം. അതത്ര എളുപ്പ​മുള്ള കാര്യമല്ല. ചില​പ്പോൾ നമ്മുടെ കൂടെ പഠിക്കു​ന്ന​വ​രോ ജോലി ചെയ്യു​ന്ന​വ​രോ സാക്ഷി​ക​ള​ല്ലാത്ത ബന്ധുക്ക​ളോ ഒക്കെ നമ്മളോ​ടു ചെയ്യാൻ ആവശ്യ​പ്പെ​ടുന്ന ചില കാര്യങ്ങൾ യഹോ​വയെ വിഷമി​പ്പി​ക്കു​ന്നവ ആയിരി​ക്കാം. അവർ അങ്ങനെ നിർബ​ന്ധി​ക്കു​മ്പോൾ നമുക്കു വളരെ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രും. ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? ഇത്തരം സന്ദർഭ​ങ്ങ​ളിൽ പ്രാവർത്തി​ക​മാ​ക്കാ​നാ​കുന്ന ഒരു തത്ത്വം ലേവ്യ 19:19-ൽ കാണാം. അതിന്റെ അവസാ​ന​ഭാ​ഗം ഇങ്ങനെ പറയുന്നു: “രണ്ടു തരം നൂലുകൾ ഇടകലർത്തി ഉണ്ടാക്കിയ വസ്‌ത്രം ധരിക്ക​രുത്‌.” ചുറ്റു​മുള്ള ജനതക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി നിൽക്കാൻ ആ നിയമം ഇസ്രാ​യേ​ല്യ​രെ സഹായി​ച്ചു. നമ്മൾ ഇന്ന്‌ ഇസ്രാ​യേ​ല്യർക്കു കൊടുത്ത ആ നിയമ​ത്തിൻ കീഴി​ല​ല്ലാ​ത്ത​തു​കൊണ്ട്‌ ഏതു തരം തുണി​ത്ത​രങ്ങൾ ഉപയോ​ഗി​ച്ചുള്ള വസ്‌ത്ര​ങ്ങ​ളും നമുക്കു ധരിക്കാം. എന്നാൽ ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലു​കൾക്കു വിരു​ദ്ധ​മായ വിശ്വാ​സ​ങ്ങ​ളും ആചാര​ങ്ങ​ളും പിൻപ​റ്റുന്ന ആളുക​ളെ​പ്പോ​ലെ​യാ​യി​രി​ക്കാൻ നമ്മൾ ഒരിക്ക​ലും തയ്യാറാ​കില്ല. അതു നമ്മുടെ കൂടെ പഠിക്കു​ന്ന​വ​രോ കൂടെ ജോലി ചെയ്യു​ന്ന​വ​രോ ബന്ധുക്ക​ളോ ആരുത​ന്നെ​യാ​യാ​ലും ശരി, നമ്മൾ അവരെ​പ്പോ​ലെ ആകില്ല. നമുക്ക്‌ അവരോ​ടൊ​ക്കെ സ്‌നേ​ഹ​മു​ണ്ടെ​ന്നു​ള്ളതു ശരിയാണ്‌. എന്നാൽ നമ്മൾ എടുക്കുന്ന തീരു​മാ​നങ്ങൾ യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ ഉള്ളതാ​യി​രി​ക്കും, അതിന്റെ പേരിൽ നമുക്ക്‌ അവരിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി നിൽക്കേ​ണ്ടി​വ​ന്നാൽപ്പോ​ലും. അങ്ങനെ ചെയ്യു​ന്നതു പ്രധാ​ന​മാണ്‌. കാരണം നമ്മൾ വിശു​ദ്ധ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നമ്മളെ​ത്തന്നെ ദൈവ​ത്തി​നു​വേണ്ടി വേർതി​രി​ക്കേ​ണ്ട​തുണ്ട്‌.—2 കൊരി. 6:14-16; 1 പത്രോ. 4:3, 4.

ലേവ്യ 19:23-25 വരെയുള്ള വാക്യ​ങ്ങ​ളിൽനിന്ന്‌ ഇസ്രാ​യേ​ല്യർ ഏതു പാഠം പഠിക്ക​ണ​മാ​യി​രു​ന്നു, ഈ വാക്യ​ങ്ങ​ളിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു? (17-18 ഖണ്ഡികകൾ കാണുക) *

17-18. ലേവ്യ 19:23-25-ൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കു​ന്നു?

17 “ഞാൻ നിന്റെ ദൈവ​മായ യഹോ​വ​യാണ്‌” എന്ന വാക്കുകൾ യഹോ​വ​യു​മാ​യുള്ള തങ്ങളുടെ ബന്ധത്തിനു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകാൻ ഇസ്രാ​യേ​ല്യ​രെ ഓർമി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. അവർക്ക്‌ അത്‌ എങ്ങനെ ചെയ്യാ​മാ​യി​രു​ന്നു? അതിനുള്ള ഒരു വിധം ലേവ്യ 19:23-25 വരെയുള്ള വാക്യ​ങ്ങ​ളിൽ കാണാം. (വായി​ക്കുക.) വാഗ്‌ദ​ത്ത​ദേ​ശത്ത്‌ എത്തിയ​ശേഷം ഇസ്രാ​യേ​ല്യർ എന്തു ചെയ്യാ​നാണ്‌ ഈ വാക്യങ്ങൾ ആവശ്യ​പ്പെ​ട്ടത്‌? ആഹാര​ത്തി​നു​വേണ്ടി അവർ ഒരു മരം നട്ടാൽ ആദ്യത്തെ മൂന്നു വർഷ​ത്തേക്ക്‌ അവർ അതിന്റെ ഫലം തിന്നരു​താ​യി​രു​ന്നു. നാലാം വർഷം അതിന്റെ ഫലം മുഴു​വ​നും വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ നൽകു​ന്ന​തി​നാ​യി മാറ്റി​വെ​ക്കണം. അഞ്ചാം വർഷമേ അതിന്റെ ഉടമസ്ഥന്‌ അതിന്റെ ഫലം കഴിക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ. ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകേ​ണ്ടതു സ്വന്തം ആവശ്യ​ങ്ങൾക്ക​ല്ലെന്നു മനസ്സി​ലാ​ക്കാൻ ഈ നിയമം അവരെ സഹായി​ക്കു​മാ​യി​രു​ന്നു. അവരുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി യഹോവ കരുതു​മെന്ന്‌ അവർ വിശ്വ​സി​ക്കാ​നും അവർ തങ്ങളുടെ ജീവി​ത​ത്തിൽ യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകാ​നും യഹോവ ആഗ്രഹി​ച്ചു. അവരുടെ ആഹാര​ത്തി​നു വേണ്ട​തെ​ല്ലാം ലഭിക്കു​ന്നെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തു​മാ​യി​രു​ന്നു. ഇനി, സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മായ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ഉദാര​മായ സംഭാ​വ​നകൾ നൽകാ​നും യഹോവ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

18 ലേവ്യ 19:23-25-ലെ നിയമം മലയിലെ പ്രസം​ഗ​ത്തിൽ യേശു പറഞ്ഞ ചില കാര്യ​ങ്ങ​ളാ​ണു നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നത്‌. യേശു പറഞ്ഞു: “എന്തു തിന്നും, എന്തു കുടി​ക്കും എന്നൊക്കെ ഓർത്ത്‌ . . . ഇനി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌.” എന്നിട്ട്‌ യേശു ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “ഇതൊക്കെ നിങ്ങൾക്ക്‌ ആവശ്യ​മാ​ണെന്നു നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വി​ന്‌ അ​റി​യാ​മ​ല്ലോ.” (മത്താ. 6:25, 26, 32) പക്ഷികൾക്കു​വേ​ണ്ടി​പ്പോ​ലും കരുതുന്ന ദൈവം നമുക്കു​വേണ്ടി കരുതാ​തി​രി​ക്കു​മോ? അതെ, യഹോവ നമ്മുടെ ആവശ്യങ്ങൾ നടത്തി​ത്ത​രു​മെന്നു നമ്മൾ ഉറച്ചു​വി​ശ്വ​സി​ക്കു​ന്നു. ഇനി, മറ്റുള്ള​വ​രു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാത്ത വിധത്തിൽ, സഹായം ആവശ്യ​മു​ള്ള​വരെ നമ്മൾ സഹായി​ക്കു​ക​യും ചെയ്യുന്നു. കൂടാതെ, സഭയുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി മനസ്സോ​ടെ സംഭാ​വ​ന​ക​ളും നൽകുന്നു. സത്യാ​രാ​ധ​നയെ പിന്തു​ണ​യ്‌ക്കാ​നാ​യി നമ്മൾ ഇത്തരത്തി​ലെ​ല്ലാം ഉദാര​മാ​യി കൊടു​ക്കു​മ്പോൾ യഹോവ അതു കാണു​ക​യും നമ്മളെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യും. (മത്താ. 6:2-4) നമ്മൾ അങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ ലേവ്യ 19:23-25-ലെ ആ പാഠങ്ങൾ മനസ്സി​ലാ​ക്കി​യെന്നു തെളി​യി​ക്കു​ക​യാണ്‌.

19. ഈ ലേഖന​ത്തിൽ ലേവ്യ 19-ലെ ചില വാക്യങ്ങൾ ചർച്ച ചെയ്‌ത​തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

19 ലേവ്യ 19-ാം അധ്യാ​യ​ത്തി​ലെ ചില വാക്യ​ങ്ങ​ളാ​ണ​ല്ലോ ഈ ലേഖന​ത്തിൽ നമ്മൾ പഠിച്ചത്‌. ദൈവ​ത്തെ​പ്പോ​ലെ നമുക്ക്‌ എങ്ങനെ വിശു​ദ്ധ​രാ​യി​രി​ക്കാ​നാ​കു​മെന്നു നമ്മൾ കണ്ടു. ദൈവത്തെ അനുക​രി​ക്കു​ന്ന​തി​ലൂ​ടെ ‘എല്ലാ കാര്യ​ങ്ങ​ളി​ലും വിശു​ദ്ധ​രാ​യി​രി​ക്കാൻ’ ശ്രമി​ക്കു​ന്നെന്നു നമ്മൾ തെളി​യി​ക്കു​ക​യാണ്‌. (1 പത്രോ. 1:15) യഹോ​വ​യു​ടെ ആരാധ​ക​ര​ല്ലാത്ത പലരും ദൈവ​ജ​ന​ത്തി​ന്റെ നല്ല പ്രവൃ​ത്തി​കൾ ശ്രദ്ധി​ച്ചി​ട്ടുണ്ട്‌. അത്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താൻപോ​ലും അവരിൽ ചിലരെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു. (1 പത്രോ. 2:12) ലേവ്യ 19-ാം അധ്യാ​യ​ത്തിൽനിന്ന്‌ ഇനിയും പല കാര്യ​ങ്ങ​ളും നമുക്കു പഠിക്കാ​നാ​കും. ആ അധ്യാ​യ​ത്തി​ലെ വേറെ ചില വാക്യ​ങ്ങ​ളാണ്‌ അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യാൻ പോകു​ന്നത്‌. അതിലൂ​ടെ നമ്മൾ ‘വിശു​ദ്ധ​രാ​ണെന്ന്‌’ തെളി​യി​ക്കേണ്ട മറ്റു ചില മേഖലകൾ ഏതൊ​ക്കെ​യാ​ണെന്നു കാണും.

ഗീതം 80 “യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!”

^ നമ്മൾ യഹോ​വയെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നു. യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. യഹോവ വിശു​ദ്ധ​നാണ്‌. തന്റെ ആരാധ​ക​രും വിശു​ദ്ധ​രാ​യി​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. എന്നാൽ അപൂർണ​മ​നു​ഷ്യ​രെ​ക്കൊണ്ട്‌ അതിനു കഴിയു​മോ? കഴിയും. നമ്മുടെ എല്ലാ പ്രവർത്ത​ന​ങ്ങ​ളി​ലും നമുക്കു വിശു​ദ്ധ​രാ​യി​രി​ക്കാൻ കഴിയും. അത്‌ എങ്ങനെ സാധി​ക്കു​മെന്നു മനസ്സി​ലാ​ക്കാൻ, അപ്പോ​സ്‌ത​ല​നായ പത്രോസ്‌ സഹവി​ശ്വാ​സി​കൾക്കു കൊടുത്ത ഉപദേ​ശ​വും അതു​പോ​ലെ യഹോവ പുരാതന ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിർദേ​ശ​ങ്ങ​ളും നമുക്ക്‌ ഇപ്പോൾ പഠിക്കാം.

^ ശബത്തിനെക്കുറിച്ചും അതിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​കുന്ന പാഠങ്ങ​ളെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കാൻ 2019 ഡിസംബർ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ജോലി​ക്കും വിശ്ര​മ​ത്തി​നും ‘ഒരു നിയമി​ത​സ​മ​യ​മുണ്ട്‌’” എന്ന ലേഖനം കാണുക.

^ ചിത്രക്കുറിപ്പ്‌: മുതിർന്ന ഒരു മകൻ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നു, തന്റെ ഭാര്യ​യെ​യും മകളെ​യും കൂട്ടി അവരെ കാണാൻ വരുന്നു, പതിവാ​യി അവരോ​ടു സംസാ​രി​ക്കാൻ സമയം കണ്ടെത്തു​ന്നു.

^ ചിത്രക്കുറിപ്പ്‌: ഇസ്രാ​യേ​ലി​ലെ ഒരു കൃഷി​ക്കാ​രൻ താൻ നട്ട മരത്തിലെ പഴങ്ങളിൽ നോക്കി നിൽക്കു​ന്നു.