വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

യഹസ്‌കേൽ 37-ാം അധ്യാ​യ​ത്തിൽ രണ്ടു കോലു​കൾ ചേർന്ന്‌ ഒരു കോലാ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയുന്നു. എന്താണ്‌ അതിന്റെ അർഥം?

വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു മടങ്ങി​വ​ന്ന​തി​നു ശേഷം ഇസ്രാ​യേൽ ജനം ഒന്നായി​ത്തീ​രും എന്ന പ്രത്യാ​ശ​യു​ടെ സന്ദേശം യഹോവ യഹസ്‌കേ​ലി​നു നൽകി. അന്ത്യകാ​ലത്ത്‌ ദൈവത്തെ ആരാധി​ക്കു​ന്ന​വ​രും ഒരൊറ്റ ജനമാ​യി​ത്തീ​രും എന്ന്‌ ആ പ്രവചനം മുൻകൂ​ട്ടി​പ്പ​റഞ്ഞു.

യഹോവ യഹസ്‌കേൽ പ്രവാ​ച​ക​നോ​ടു രണ്ടു കോലു​ക​ളിൽ എഴുതാൻ പറഞ്ഞു. ഒരു കോലിൽ “യെഹൂ​ദെ​ക്കും അവനോ​ടു ചേർന്നി​രി​ക്കുന്ന യിസ്രാ​യേൽമ​ക്കൾക്കും” എന്നും മറ്റേ കോലിൽ “എഫ്രയീ​മി​ന്റെ കോലായ യോ​സേ​ഫി​ന്നും അവനോ​ടു ചേർന്നി​രി​ക്കുന്ന യിസ്രാ​യേൽഗൃ​ഹ​ത്തി​ന്നൊ​ക്കെ​ക്കും” എന്നും എഴുത​ണ​മാ​യി​രു​ന്നു. ആ രണ്ടു കോലു​ക​ളും യഹസ്‌കേ​ലി​ന്റെ കൈയിൽ “ഒരു കോലാ​യി”ത്തീരു​മാ​യി​രു​ന്നു.—യഹ. 37:15-17.

“എഫ്രയീം” എന്തി​നെ​യാ​ണു കുറി​ക്കു​ന്നത്‌? എഫ്രയീ​മാ​യി​രു​ന്നു വടക്കുള്ള പത്തു​ഗോ​ത്ര​രാ​ജ്യ​ത്തി​ലെ പ്രമു​ഖ​ഗോ​ത്രം. പത്തു​ഗോ​ത്ര​രാ​ജ്യ​ത്തി​ന്റെ ആദ്യത്തെ രാജാ​വായ യൊ​രോ​ബെ​യാം എഫ്രയീം ഗോ​ത്ര​ക്കാ​ര​നാ​യി​രു​ന്നു. (ആവ. 33:13, 17; 1 രാജാ. 11:26) യോ​സേ​ഫി​ന്റെ മകനായ എഫ്രയീ​മിൽനി​ന്നാണ്‌ ഈ ഗോത്രം ഉത്ഭവി​ച്ചത്‌. (സംഖ്യ 1:32, 33) അപ്പനായ യാക്കോബ്‌ യോ​സേ​ഫി​നു പ്രത്യേ​കം അനു​ഗ്രഹം കൊടു​ത്തി​രു​ന്നു. ഈ കാരണ​ങ്ങ​ളാൽ, പത്തു​ഗോ​ത്ര​രാ​ജ്യ​ത്തെ പ്രതീ​ക​പ്പെ​ടു​ത്തിയ കോലി​നെ ‘എഫ്രയീ​മി​ന്റെ കോൽ’ എന്നു വിളി​ച്ചത്‌ ഉചിത​മാ​യി​രു​ന്നു. ബി.സി. 740-ൽ അസീറി​യ​ക്കാർ വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലി​നെ അടിമ​ത്ത​ത്തി​ലേക്കു കൊണ്ടു​പോ​യി കുറെ കാലത്തി​നു ശേഷമാണ്‌ യഹസ്‌കേൽ രണ്ടു കോലു​ക​ളെ​ക്കു​റി​ച്ചുള്ള ഈ പ്രവചനം രേഖ​പ്പെ​ടു​ത്തു​ന്നത്‌. (2 രാജാ. 17:6) ഈ പ്രവചനം എഴുതിയ സമയമാ​യ​പ്പോ​ഴേ​ക്കും അസീറി​യയെ ബാബി​ലോൺ കീഴട​ക്കി​യി​രു​ന്നു. ഇസ്രാ​യേ​ല്യ​രിൽ അനേക​രും ബാബി​ലോൺ സാമ്രാ​ജ്യ​ത്തിൽ എങ്ങും ചിതറി​പ്പോ​യി​രു​ന്നു.

ബി.സി. 607-ൽ തെക്കുള്ള രണ്ടു​ഗോ​ത്ര​രാ​ജ്യ​വും, ഒരുപക്ഷേ വടക്കേ രാജ്യത്ത്‌ ബാക്കി​യു​ള്ള​വ​രും ബാബി​ലോൺകാ​രു​ടെ അടിമ​ത്ത​ത്തി​ലാ​യി. യെഹൂ​ദാ​ഗോ​ത്ര​ത്തി​ലെ രാജാ​ക്ക​ന്മാ​രാ​ണു രണ്ടു​ഗോ​ത്ര​രാ​ജ്യം ഭരിച്ചി​രു​ന്നത്‌. യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തിൽ സേവി​ച്ചി​രുന്ന പുരോ​ഹി​ത​ന്മാ​രും യെഹൂ​ദ​യി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. (2 ദിന. 11:13, 14; 34:30) അതു​കൊണ്ട്‌ രണ്ടു​ഗോ​ത്ര​രാ​ജ്യ​ത്തെ പ്രതീ​ക​പ്പെ​ടു​ത്തിയ കോലിൽ, ‘യെഹൂ​ദ​യ്‌ക്കുള്ള കോൽ’ എന്ന്‌ എഴുതു​ന്നതു തികച്ചും ഉചിത​മാ​യി​രു​ന്നു.

പ്രതീ​ക​ങ്ങ​ളാ​യ ഈ കോലു​കൾ എപ്പോ​ഴാണ്‌ ഒന്നായി​ത്തീർന്നത്‌? ബി.സി. 537-ൽ യരുശ​ലേ​മി​ലെ ദേവാ​ലയം പുതു​ക്കി​പ്പ​ണി​യാ​നാ​യി ഇസ്രാ​യേ​ല്യർ തിരി​ച്ചെ​ത്തി​യ​പ്പോൾ. രണ്ടു​ഗോ​ത്ര​രാ​ജ്യ​ത്തെ​യും പത്തു​ഗോ​ത്ര​രാ​ജ്യ​ത്തെ​യും ആളുകൾ ഒരുമി​ച്ചാണ്‌ അടിമ​ത്ത​ത്തിൽനിന്ന്‌ തിരി​ച്ചു​വ​ന്നത്‌. പഴയതു​പോ​ലെ ഇസ്രാ​യേ​ല്യർ ഗോ​ത്ര​ങ്ങ​ളു​ടെ പേരിൽ വിഭജി​ത​മാ​യില്ല. (യഹ. 37:21, 22) അങ്ങനെ ഒരിക്കൽക്കൂ​ടി ഇസ്രാ​യേ​ല്യർ ഒത്തൊ​രു​മിച്ച്‌ യഹോ​വയെ ആരാധി​ക്കാൻതു​ടങ്ങി. പ്രവാ​ച​ക​ന്മാ​രായ യശയ്യാ​വും യിരെ​മ്യാ​വും ഈ ഐക്യ​ത്തെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു.—യശ. 11:12, 13; യിരെ. 31:1, 6, 31.

ഈ പ്രവചനം സത്യാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ എന്താണു മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌? തന്റെ ആരാധകർ ‘ഒന്നാകാൻ’ യഹോവ ഇടയാ​ക്കും എന്ന സത്യം. (യഹ. 37:18, 19) ഐക്യ​ത്തെ​ക്കു​റി​ച്ചുള്ള ഈ വാഗ്‌ദാ​നം നമ്മുടെ കാലത്ത്‌ നിറ​വേ​റി​യോ? തീർച്ച​യാ​യും. ദൈവ​ജനം ക്രമേണ പുനഃ​സം​ഘ​ടി​ത​രാ​കു​ക​യും ഐക്യ​ത്തി​ലാ​കു​ക​യും ചെയ്‌ത 1919 മുതൽ ഈ പ്രവചനം നിറ​വേ​റാൻതു​ടങ്ങി. അവരുടെ ഐക്യം എന്നേക്കു​മാ​യി തകർക്കാ​നുള്ള സാത്താന്റെ ശ്രമങ്ങൾ ഫലം കാണാ​തെ​പോ​യി.

അന്ന്‌ ഐക്യ​ത്തി​ലാ​യ​വ​രിൽ അനേകർക്കും യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആകാനുള്ള പ്രത്യാ​ശ​യാ​ണു​ണ്ടാ​യി​രു​ന്നത്‌. (വെളി. 20:6) ആലങ്കാ​രി​ക​മായ അർഥത്തിൽ അവർ യെഹൂ​ദ​യ്‌ക്കുള്ള കോൽപോ​ലെ​യാ​യി​രു​ന്നു. കാലം കടന്നു​പോ​യ​പ്പോൾ, ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശി​ക്കുന്ന ധാരാളം ആളുകൾ ഈ ആത്മീയ​യ​ഹൂ​ദ​ന്മാ​രു​ടെ​കൂ​ടെ ചേരാൻതു​ടങ്ങി. (സെഖ. 8:23) അവർ യോ​സേ​ഫി​നുള്ള കോൽപോ​ലെ​യാ​യി​രു​ന്നു; അവർക്കു​ള്ളതു യേശു​വി​നോ​ടൊ​പ്പം ഭരിക്കാ​നുള്ള പ്രത്യാ​ശയല്ല.

യേശു​ക്രി​സ്‌തു​വി​നെ​യാ​ണു പ്രാവ​ച​നി​ക​മാ​യി “എന്റെ ദാസനായ ദാവീദ്‌” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. യേശു എന്ന ഏകരാ​ജാ​വി​ന്റെ കീഴിൽ ഇന്ന്‌ ഈ രണ്ടു കൂട്ടരും ഐക്യ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്നു. (യഹ. 37:24, 25) ‘പിതാവ്‌ യേശു​വി​നോ​ടും യേശു പിതാ​വി​നോ​ടും ഏകീഭ​വി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ’ തന്റെ എല്ലാ അനുഗാ​മി​ക​ളും ഒന്നായി​രി​ക്കു​ന്ന​തി​നു​വേണ്ടി യേശു പ്രാർഥി​ച്ചു. a (യോഹ. 17:20, 21) അഭിഷി​ക്ത​രായ അനുഗാ​മി​ക​ളു​ടെ ചെറിയ ആട്ടിൻകൂ​ട്ടം ‘വേറെ ആടുക​ളോ​ടൊ​പ്പം’ ചേർന്ന്‌ “ഒരേ ഇടയന്റെ കീഴി​ലുള്ള ഒരൊറ്റ ആട്ടിൻകൂ​ട്ട​മാ​യി​ത്തീ​രും” എന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യോഹ. 10:16) പ്രത്യാശ ഏതായി​രു​ന്നാ​ലും യഹോ​വ​യു​ടെ ജനം ഇന്ന്‌ ആസ്വദി​ക്കുന്ന ഐക്യത്തെ യേശു​വി​ന്റെ വാക്കുകൾ എത്ര നന്നായി വർണി​ക്കു​ന്നു!

a തന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാ​ള​ത്തെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ യേശു പടിപ​ടി​യാ​യാ​ണു കാര്യങ്ങൾ അവതരി​പ്പി​ച്ചത്‌. ആദ്യം, ‘വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​യെ​ക്കു​റിച്ച്‌,’ അതായത്‌ നേതൃ​ത്വ​മെ​ടു​ക്കുന്ന ചെറിയ കൂട്ടം അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രെ​ക്കു​റിച്ച്‌, യേശു പറഞ്ഞു. (മത്താ. 24:45-47) അതിനു ശേഷം, സ്വർഗീ​യ​പ്ര​ത്യാ​ശ​യുള്ള എല്ലാവർക്കും ബാധക​മാ​കുന്ന ദൃഷ്ടാ​ന്തങ്ങൾ പറഞ്ഞു. (മത്താ. 25:1-30) അവസാ​ന​മാ​യി, ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രും ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശി​ക്കു​ന്ന​വ​രും ആയ ആളുക​ളെ​ക്കു​റിച്ച്‌ പറഞ്ഞു. (മത്താ. 25:31-46) അതു​പോ​ലെ​തന്നെ, യഹസ്‌കേൽ പ്രവച​ന​ത്തി​ന്റെ ആധുനി​ക​കാ​ല​നി​വൃ​ത്തി ആദ്യം വിരൽ ചൂണ്ടു​ന്നതു സ്വർഗീ​യ​പ്ര​ത്യാ​ശ​യു​ള്ള​വ​രി​ലേ​ക്കാണ്‌. ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വരെ കുറി​ക്കാൻ പത്തു​ഗോ​ത്ര​രാ​ജ്യ​ത്തെ സാധാ​ര​ണ​യാ​യി ഉപയോ​ഗി​ക്കാ​റി​ല്ലെ​ങ്കി​ലും, ആ പ്രവച​ന​ത്തിൽ കോലു​കൾ ഒന്നായി​ത്തീ​രു​ന്നത്‌, ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശി​ക്കു​ന്ന​വർക്കും സ്വർഗീ​യ​പ്ര​ത്യാ​ശ​യു​ള്ള​വർക്കും ഇടയിൽ ഉള്ള ഐക്യത്തെ ഓർമി​പ്പി​ക്കു​ന്നു.