വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മൾ ‘സദാ ജാഗരൂ​ക​രാ​യി​രി​ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്‌?

നമ്മൾ ‘സദാ ജാഗരൂ​ക​രാ​യി​രി​ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്‌?

“നിങ്ങളു​ടെ കർത്താവ്‌ ഏതു ദിവസം വരു​മെന്നു നിങ്ങൾ അറിയു​ന്നി​ല്ല​ല്ലോ.”—മത്താ. 24:42.

ഗീതം: 136, 129

1. സമയ​ത്തെ​ക്കു​റി​ച്ചും ചുറ്റും നടക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്നു വ്യക്തമാ​ക്കുന്ന ഒരു ദൃഷ്ടാന്തം പറയുക. (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

 അഞ്ച്‌, നാല്‌, മൂന്ന്‌, രണ്ട്‌, ഒന്ന്‌! കൺ​വെൻ​ഷൻ സ്ഥലത്തെ സ്‌ക്രീ​നി​ലെ ക്ലോക്ക്‌, പരിപാ​ടി തുടങ്ങാൻ സമയമാ​യെന്നു കാണി​ക്കു​ന്നു. പരിപാ​ടി​ക്കു തുടക്കം കുറി​ച്ചു​കൊണ്ട്‌ സംഗീതം ആരംഭി​ക്കു​ക​യാ​യി. ഇരിപ്പി​ട​ങ്ങ​ളിൽ വന്ന്‌ ഇരിക്കാ​നും വാച്ച്‌ടവർ ഓർക്കെ​സ്‌ട്ര ഒരുക്കിയ മനോ​ഹ​ര​മായ സംഗീതം ആസ്വദി​ക്കാ​നും കേൾക്കാ​നി​രി​ക്കുന്ന പ്രസം​ഗ​ങ്ങൾക്കാ​യി മനസ്സി​നെ​യും ഹൃദയ​ത്തെ​യും ഒരുക്കാ​നും ഉള്ള സമയമാ​യി! പക്ഷേ അതി​നൊ​ന്നും ശ്രദ്ധ കൊടു​ക്കാ​തെ ചിലർ കൂട്ടു​കാ​രോ​ടു സംസാ​രി​ക്കു​ക​യും ചുറ്റി​ത്തി​രിഞ്ഞ്‌ നടക്കു​ക​യും ആണ്‌. സമയമാ​യെന്ന്‌ അവർ അറിഞ്ഞില്ല. ചുറ്റും നടക്കുന്ന കാര്യങ്ങൾ അവർ കാണു​ന്നില്ല. അധ്യക്ഷൻ സ്റ്റേജിൽ വന്നതും സംഗീതം ആരംഭി​ച്ച​തും ബാക്കി​യു​ള്ളവർ അവരുടെ ഇരിപ്പി​ട​ങ്ങ​ളിൽ വന്ന്‌ ഇരുന്ന​തും ഒന്നും അവർ ശ്രദ്ധി​ച്ചില്ല. അതെ, അവർ വേണ്ടത്ര ജാഗ്രത കാണി​ച്ചില്ല. ഈ രംഗം, സൂക്ഷ്‌മ​ശ്രദ്ധ കൊടു​ക്കേണ്ട മറ്റൊരു സംഭവ​ത്തെ​ക്കു​റിച്ച്‌ നമ്മളെ ഓർമി​പ്പി​ക്കു​ന്നു, നമ്മുടെ തൊട്ടു​മു​ന്നിൽ എത്തിയി​രി​ക്കുന്ന പ്രധാ​ന​പ്പെട്ട ഒരു സംഭവം. എന്താണ്‌ അത്‌?

2. “സദാ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ” എന്നു യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?

2 ‘യുഗസ​മാ​പ്‌തി​യെ​ക്കു​റിച്ച്‌’ പറഞ്ഞ​പ്പോൾ യേശു​ക്രി​സ്‌തു ശിഷ്യ​ന്മാ​രെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “ആകയാൽ സൂക്ഷി​ച്ചു​കൊ​ള്ളു​വിൻ; ഉണർന്നി​രി​ക്കു​വിൻ; നിശ്ചയി​ക്ക​പ്പെട്ട സമയം എപ്പോ​ഴാ​ണെന്നു നിങ്ങൾക്ക്‌ അറിയി​ല്ല​ല്ലോ.” അതിനു ശേഷം യേശു കൂടെ​ക്കൂ​ടെ ഈ ഉപദേശം നൽകി:“സദാ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ.” (മത്താ. 24:3; മർക്കോസ്‌ 13:32-37 വായി​ക്കുക.) ജാഗ്ര​ത​യോ​ടി​രി​ക്കാൻ യേശു അനുഗാ​മി​കൾക്കു മുന്നറി​യി​പ്പു കൊടു​ത്തെന്ന്‌, യേശു​വി​ന്റെ ഇതേ സംഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ചുള്ള മത്തായി​യു​ടെ വിവര​ണ​വും വ്യക്തമാ​ക്കു​ന്നു: “ആകയാൽ സദാ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ; നിങ്ങളു​ടെ കർത്താവ്‌ ഏതു ദിവസം വരു​മെന്നു നിങ്ങൾ അറിയു​ന്നി​ല്ല​ല്ലോ . . . നിങ്ങൾ പ്രതീ​ക്ഷി​ക്കാത്ത സമയത്താ​യി​രി​ക്കും മനുഷ്യ​പു​ത്രൻ വരുന്നത്‌ എന്നതു​കൊണ്ട്‌ നിങ്ങളും ഒരുങ്ങി​യി​രി​ക്കു​വിൻ.” വീണ്ടും യേശു പറഞ്ഞു: “ആകയാൽ സദാ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ; ആ ദിവസ​വും സമയവും നിങ്ങൾ അറിയു​ന്നി​ല്ല​ല്ലോ.”—മത്താ. 24:42-44; 25:13.

3. നമ്മൾ യേശു​വി​ന്റെ മുന്നറി​യി​പ്പു ശ്രദ്ധി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 യഹോ​വ​യു​ടെ സാക്ഷി​ക​ളായ നമ്മൾ യേശു​വി​ന്റെ മുന്നറി​യി​പ്പു ഗൗരവ​മാ​യി എടുക്കു​ന്നു. “അന്ത്യകാ​ലം” അവസാ​നി​ക്കാ​റാ​യെ​ന്നും ‘മഹാക​ഷ്ട​ത്തിന്‌’ ഇനി അധിക​നാ​ളു​ക​ളി​ല്ലെ​ന്നും നമുക്ക്‌ അറിയാം. (ദാനി. 12:4; മത്താ. 24:21) ലോക​ത്തി​നു ചുറ്റും ഭീകര​യു​ദ്ധങ്ങൾ, വർധി​ച്ചു​വ​രുന്ന അസാന്മാർഗി​കത, നിയമ​രാ​ഹി​ത്യം, മതങ്ങളി​ലെ ആശയക്കു​ഴപ്പം, ഭക്ഷ്യക്ഷാ​മം, പകർച്ച​വ്യാ​ധി​കൾ, ഭൂകമ്പങ്ങൾ എന്നിവ നമ്മൾ കാണുന്നു. യഹോ​വ​യു​ടെ ജനം ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേഷം ലോക​മെ​ങ്ങും ഉത്സാഹ​ത്തോ​ടെ അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും നമുക്ക്‌ അറിയാം. (മത്താ. 24:7, 11, 12, 14; ലൂക്കോ. 21:11) യേശു​വി​ന്റെ വരവ്‌ നമ്മളെ എങ്ങനെ ബാധി​ക്കു​മെ​ന്നും ദൈ​വോ​ദ്ദേ​ശ്യം എങ്ങനെ പൂർത്തീ​ക​രി​ക്കു​മെ​ന്നും കാണാൻ നമ്മൾ ആകാം​ക്ഷ​യോ​ടി​രി​ക്കു​ക​യാണ്‌.—മർക്കോ. 13:26, 27.

സമയം തീർന്നു​കൊ​ണ്ടി​രി​ക്കു​ന്നു

4. (എ) അർമ്മ​ഗെ​ദ്ദോൻ തുടങ്ങുന്ന സമയം ഇപ്പോൾ യേശു​വിന്‌ അറിയാം എന്നു നിഗമനം ചെയ്യാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) മഹാകഷ്ടം തുടങ്ങുന്ന സമയം അറിയി​ല്ലെ​ങ്കി​ലും ഏതു കാര്യം നമുക്ക്‌ ഉറപ്പാണ്‌?

4 ഓരോ കൺ​വെൻ​ഷൻ സെഷൻ തുടങ്ങു​ന്ന​തി​നും കൃത്യ​മായ ഒരു സമയമുണ്ട്‌. എന്നാൽ നമ്മൾ എത്ര ശ്രമി​ച്ചാ​ലും മഹാകഷ്ടം തുടങ്ങുന്ന മണിക്കൂ​റോ ദിവസ​മോ കൃത്യ​മായ വർഷം​പോ​ലു​മോ നമുക്ക്‌ അറിയാ​നാ​കില്ല. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു പറഞ്ഞു: “ആ നാളും നാഴി​ക​യും പിതാ​വി​ന​ല്ലാ​തെ ആർക്കും, സ്വർഗ​ത്തി​ലെ ദൂതന്മാർക്കോ പുത്ര​നു​പോ​ലു​മോ അറിയില്ല.” (മത്താ. 24:36) എന്നാൽ സാത്താന്റെ ലോക​ത്തോ​ടു യുദ്ധം ചെയ്യാ​നുള്ള അധികാ​രം യേശു​ക്രി​സ്‌തു​വിന്‌ ഇപ്പോൾ ലഭിച്ചി​ട്ടുണ്ട്‌. (വെളി. 19:11-16) അതു​കൊണ്ട്‌ അർമ്മ​ഗെ​ദ്ദോൻ തുടങ്ങുന്ന സമയം ഇപ്പോൾ യേശു​വിന്‌ അറിയാം എന്നു നിഗമനം ചെയ്യു​ന്നതു ന്യായ​മാണ്‌. എന്നാൽ നമുക്ക്‌ ആ സമയം അറിയില്ല. മഹാകഷ്ടം തുടങ്ങു​ന്ന​തു​വരെ നമ്മൾ ജാഗ്ര​ത​യോ​ടെ അതിനാ​യി കാത്തി​രി​ക്കേ​ണ്ട​തുണ്ട്‌. ആ സമയ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കു സംശയ​മൊ​ന്നു​മില്ല. അതിന്റെ കൃത്യ​സ​മയം യഹോവ പണ്ടേ നിശ്ചയി​ച്ചി​രി​ക്കു​ക​യാണ്‌. മഹാക​ഷ്ട​ത്തി​നു തുടക്ക​മി​ടാ​നുള്ള യഹോ​വ​യു​ടെ സമയം അടുത്ത​ടു​ത്തു​വ​രു​ക​യാണ്‌, അതു “താമസി​ക്ക​യു​മില്ല!” (ഹബക്കൂക്ക്‌ 2:1-3 വായി​ക്കുക.) അതു കൃത്യ​സ​മ​യ​ത്തു​തന്നെ നടക്കു​മെന്നു നമുക്ക്‌ എങ്ങനെ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാം?

5. യഹോ​വ​യു​ടെ പ്രവച​നങ്ങൾ എപ്പോ​ഴും കൃത്യ​സ​മ​യ​ത്തു​തന്നെ നിറ​വേ​റി​യി​ട്ടു​ണ്ടെന്നു കാണി​ക്കുന്ന ഒരു ഉദാഹ​രണം പറയുക.

5 യഹോ​വ​യു​ടെ പ്രവച​നങ്ങൾ എപ്പോ​ഴും കൃത്യ​സ​മ​യ​ത്തു​തന്നെ നിറ​വേ​റി​യി​ട്ടുണ്ട്‌! ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ക്കുന്ന കാര്യ​ത്തിൽ യഹോവ സമയനിഷ്‌ഠ പാലിച്ചു. ബി.സി. 1513 നീസാൻ 14-ാം തീയതി​യെ​ക്കു​റിച്ച്‌ മോശ ഇങ്ങനെ പറഞ്ഞു: “നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞി​ട്ടു, ആ ദിവസം തന്നെ, യഹോ​വ​യു​ടെ ഗണങ്ങൾ ഒക്കെയും മിസ്ര​യീം​ദേ​ശ​ത്തു​നി​ന്നു പുറ​പ്പെട്ടു.” (പുറ. 12:40-42) ആ “നാനൂറ്റി മുപ്പതു സംവത്സരം” ആരംഭി​ച്ചതു ബി.സി. 1943-ൽ അബ്രാ​ഹാ​മു​മാ​യുള്ള യഹോ​വ​യു​ടെ ഉടമ്പടി നിലവിൽ വന്നപ്പോ​ഴാണ്‌. (ഗലാ. 3:17, 18) കുറച്ച്‌ നാൾ കഴിഞ്ഞ്‌ യഹോവ അബ്രാ​ഹാ​മി​നോട്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ സന്തതി സ്വന്തമ​ല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാ​സി​ക​ളാ​യി​രു​ന്നു ആ ദേശക്കാ​രെ സേവി​ക്കും; അവർ അവരെ പീഡി​പ്പി​ക്കു​മെന്നു നീ അറിഞ്ഞു​കൊൾക.” (ഉൽപ. 15:13; പ്രവൃ. 7:6) ആ “നാനൂറു സംവത്സരം” ആരംഭി​ച്ചതു ബി.സി. 1913-ൽ യിസ്‌ഹാ​ക്കി​ന്റെ മുലകു​ടി മാറിയ കാലത്ത്‌ യിശ്‌മാ​യേൽ യിസ്‌ഹാ​ക്കി​നെ പരിഹ​സി​ച്ച​പ്പോ​ഴാണ്‌. ബി.സി. 1513-ൽ ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടു​പോ​ന്ന​പ്പോൾ അത്‌ അവസാ​നി​ച്ചു. (ഉൽപ. 21:8-10; ഗലാ. 4:22-29) ഒന്ന്‌ ഓർത്തു​നോ​ക്കൂ: തന്റെ ജനത്തെ വിടു​വി​ക്കു​ന്ന​തി​നുള്ള സമയം നാലു നൂറ്റാ​ണ്ടി​നു മുമ്പു​തന്നെ യഹോവ തീരു​മാ​നി​ച്ചു​വെ​ച്ചി​രു​ന്നു!

6. യഹോവ തന്റെ ജനത്തെ രക്ഷിക്കു​മെന്നു നമുക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

6 ഈജി​പ്‌തിൽനിന്ന്‌ ദൈവം മോചി​പ്പി​ച്ച​വ​രോ​ടൊ​പ്പ​മു​ണ്ടായി​രുന്ന യോശുവ പിന്നീട്‌ ഇസ്രാ​യേ​ല്യ​രെ ഇങ്ങനെ ഓർമി​പ്പി​ച്ചു: “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളെ​ക്കു​റി​ച്ചു അരുളി​ച്ചെ​യ്‌തി​ട്ടുള്ള സകലന​ന്മ​ക​ളി​ലും​വെച്ചു ഒന്നിന്നും വീഴ്‌ച​വ​ന്നി​ട്ടി​ല്ലെന്നു നിങ്ങൾക്കു പൂർണ്ണ​ഹൃ​ദ​യ​ത്തി​ലും പൂർണ്ണ​മ​ന​സ്സി​ലും ബോധ​മാ​യി​രി​ക്കു​ന്നു; സകലവും നിങ്ങൾക്കു സംഭവി​ച്ചു ഒന്നിന്നും വീഴ്‌ച​വ​ന്നി​ട്ടില്ല.” (യോശു. 23:2, 14) മഹാക​ഷ്ട​ത്തി​ന്റെ സമയത്ത്‌ നമ്മളെ വിടു​വി​ക്കു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​ന​വും ഉറപ്പാ​യും നിറ​വേ​റും. എങ്കിലും, എപ്പോ​ഴും ജാഗരൂ​ക​രാ​യി​രു​ന്നാൽ മാത്രമേ നമ്മൾ ഈ വ്യവസ്ഥി​തി​യു​ടെ നാശത്തിൽനിന്ന്‌ രക്ഷപ്പെ​ടു​ക​യു​ള്ളൂ.

അതിജീ​വ​ന​ത്തി​നു ജാഗ്രത അനിവാ​ര്യം

7, 8. (എ) പുരാ​ത​ന​കാ​ലത്ത്‌ ഒരു കാവൽക്കാ​രന്റെ ഉത്തരവാ​ദി​ത്വം എന്തായി​രു​ന്നു, അതു നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു? (ബി) ജോലി​ക്കി​ട​യിൽ കാവൽക്കാ​രൻ ഉറങ്ങി​പ്പോ​യാൽ എന്തു സംഭവി​ക്കും എന്നതിന്‌ ഉദാഹ​രണം പറയുക.

7 ജാഗ്രത കാണി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കു​ന്ന​തി​നു​വേണ്ടി നമുക്കു പുരാ​ത​ന​കാ​ല​ത്തേക്ക്‌ ഒന്നു പോകാം. യരുശ​ലേം​പോ​ലുള്ള വലിയ നഗരങ്ങൾക്കു ചുറ്റും പണ്ട്‌ ഉയർന്ന മതിലു​ക​ളു​ണ്ടാ​യി​രു​ന്നു. ആ മതിലു​കൾ ആക്രമ​ണ​ങ്ങ​ളിൽനിന്ന്‌ നഗരവാ​സി​കളെ സംരക്ഷി​ച്ചു. അതു​പോ​ലെ, കാവൽക്കാർക്ക്‌ അതിന്റെ മുകളിൽ നിന്നു​കൊണ്ട്‌ ചുറ്റു​മുള്ള പ്രദേ​ശങ്ങൾ നിരീ​ക്ഷി​ക്കാ​നും കഴിഞ്ഞു. രാവും പകലും കാവൽക്കാർ മതിലു​ക​ളു​ടെ മുകളി​ലും കവാട​ങ്ങ​ളി​ലും നിലയു​റ​പ്പി​ച്ചി​രു​ന്നു. എന്തെങ്കി​ലും അപകടം അടുത്തു​വ​രു​മ്പോൾ അവർ അക്കാര്യം നഗരവാ​സി​കളെ അറിയി​ക്കും. (യശ. 62:6) ജീവനെ ബാധി​ക്കുന്ന കാര്യ​മാ​യ​തു​കൊണ്ട്‌ കാവൽക്കാർ എപ്പോ​ഴും അവരുടെ സ്ഥാനങ്ങ​ളിൽ ജാഗ്ര​ത​യോ​ടെ ഉണർന്നി​രി​ക്ക​ണ​മാ​യി​രു​ന്നു.—യഹ. 33:6.

8 ജൂതച​രി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ വിവരി​ക്കു​ന്ന​ത​നു​സ​രിച്ച്‌, കാവൽക്കാർ ഉറക്കമാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ യരുശ​ലേ​മി​ന്റെ നഗരമ​തി​ലി​നോ​ടു ചേർന്നുള്ള അന്റോ​ണി​യാ ഗോപു​രം എ.ഡി. 70-ൽ റോമൻ സൈന്യ​ത്തി​നു പിടി​ച്ച​ട​ക്കാൻ കഴിഞ്ഞത്‌. അവി​ടെ​നിന്ന്‌ റോമാ​ക്കാർ ദേവാ​ല​യ​ത്തി​ലേക്കു പാഞ്ഞെത്തി അതിനു തീയിട്ടു. ജൂതന്മാ​രും യരുശ​ലേ​മും അനുഭ​വി​ച്ച​തി​ലും​വെച്ച്‌ ഏറ്റവും വലിയ കഷ്ടത അങ്ങനെ അതിന്റെ പാരമ്യ​ത്തി​ലെത്തി.

9. ഇന്നുള്ള പലർക്കും എന്ത്‌ അറിയില്ല?

9 ഇന്നു മിക്ക രാജ്യ​ങ്ങൾക്കും ‘കാവൽക്കാ​രാ​യി’ അതിർത്തി കാക്കുന്ന പട്ടാള​ക്കാ​രും അത്യാ​ധു​നിക നിരീ​ക്ഷ​ണ​സം​വി​ധാ​ന​ങ്ങ​ളും ഉണ്ട്‌. നുഴഞ്ഞു​ക​യ​റ്റ​ക്കാ​രും ദേശീ​യ​സു​ര​ക്ഷ​യ്‌ക്കു ഭീഷണി ഉയർത്തി​യേ​ക്കാ​വുന്ന ശത്രു​ക്ക​ളും രാജ്യ​ത്തേക്കു കടക്കു​ന്നു​ണ്ടോ എന്ന്‌ അവർ നിരീ​ക്ഷി​ക്കു​ന്നു. പക്ഷേ ആ ‘കാവൽക്കാർക്കു’ മനുഷ്യ​രിൽനി​ന്നോ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളിൽനി​ന്നോ വരുന്ന അപകടങ്ങൾ മാത്രമേ തിരി​ച്ച​റി​യാൻ കഴിയൂ. ക്രിസ്‌തു രാജാ​വാ​യി ഭരിക്കുന്ന സ്വർഗീ​യ​ഗ​വൺമെ​ന്റി​നെ​ക്കു​റി​ച്ചോ അതിന്റെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചോ അവർക്ക്‌ അറിയില്ല. ദൈവ​രാ​ജ്യം എന്ന ആ ഗവൺമെന്റ്‌ ഭൂമി​യി​ലുള്ള എല്ലാ രാഷ്‌ട്ര​ങ്ങ​ളെ​യും ന്യായം വിധി​ക്കാൻപോ​കു​ക​യാ​ണെ​ന്നും അവർക്ക്‌ അറിയില്ല. (യശ. 9:6, 7; ദാനി. 2:44) എന്നാൽ ആത്മീയ​മാ​യി ഉണർന്നി​രി​ക്കു​ക​യും ജാഗ്രത പാലി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ആ ന്യായ​വി​ധി​ദി​വസം എപ്പോൾ വന്നാലും നമ്മൾ തയ്യാറാ​യി​രി​ക്കും.—സങ്കീ. 130:6.

ജാഗ്രത കൈവി​ട​രുത്‌!

10, 11. (എ) ഏതു കാര്യം സംബന്ധിച്ച്‌ നമ്മൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം, എന്തു​കൊണ്ട്‌? (ബി) ബൈബിൾപ്ര​വ​ച​നങ്ങൾ അവഗണി​ക്കാൻ സാത്താൻ ആളുകളെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നെന്നു നിങ്ങളെ ബോധ്യ​പ്പെ​ടു​ത്തു​ന്നത്‌ എന്താണ്‌?

10 രാത്രി മുഴുവൻ ഉണർന്നി​രി​ക്കുന്ന ഒരു കാവൽക്കാ​രനെ ഭാവന​യിൽ കാണുക. ജോലി​സ​മയം തീരാ​റാ​കുന്ന നേരത്താണ്‌ അയാൾ കൂടുതൽ ക്ഷീണി​ത​നാ​കു​ന്നത്‌, അപ്പോ​ഴാണ്‌ അയാൾ ഉറങ്ങി​പ്പോ​കാ​നുള്ള സാധ്യത കൂടുതൽ. അതു​പോ​ലെ, ഈ വ്യവസ്ഥി​തി അതിന്റെ അവസാ​ന​ത്തോട്‌ അടുക്കും​തോ​റും, ഉണർന്നി​രി​ക്കുക എന്നതു കൂടുതൽ ബുദ്ധി​മു​ട്ടാ​യി​ത്തീ​രും. നമ്മൾ ജാഗ്രത കൈവി​ട്ടാൽ അത്‌ എത്ര പരിതാ​പ​ക​ര​മാ​യി​രി​ക്കും! ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നമ്മുടെ ജാഗ്രത കുറച്ചു​ക​ള​ഞ്ഞേ​ക്കാ​വുന്ന മൂന്നു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ ചിന്തി​ക്കാം.

11 ആളുകൾക്ക്‌ ആത്മീയ​കാ​ര്യ​ങ്ങ​ളോ​ടു താത്‌പ​ര്യം തോന്നാ​തി​രി​ക്കാൻ സാത്താൻ ഇടയാ​ക്കു​ന്നു. മരണത്തി​നു മുമ്പ്‌ യേശു മൂന്നു തവണ “ഈ ലോക​ത്തി​ന്റെ അധിപ​തി​യെ”ക്കുറിച്ച്‌ ശിഷ്യ​ന്മാർക്കു മുന്നറി​യി​പ്പു കൊടു​ത്തു. (യോഹ. 12:31; 14:30; 16:11) ഭാവി​യെ​ക്കു​റി​ച്ചുള്ള ബൈബിൾപ്ര​വ​ച​നങ്ങൾ കേട്ട്‌ ആളുകൾ ജാഗ്രത കാണി​ക്കാൻ സാത്താൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നും അതു​കൊണ്ട്‌ അവൻ ആളുക​ളു​ടെ മനസ്സിനെ അന്ധമാ​ക്കു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (സെഫ. 1:14) ലോക​മെ​മ്പാ​ടു​മുള്ള വ്യാജ​മ​ത​ങ്ങളെ ഉപയോ​ഗി​ച്ചാ​ണു സാത്താൻ അതു ചെയ്യു​ന്നത്‌. നിങ്ങൾ സുവാർത്ത പ്രസം​ഗി​ക്കു​മ്പോൾ ആളുക​ളിൽ ഈ മനോ​ഭാ​വം കാണാൻ കഴിയു​ന്നി​ല്ലേ? ഈ ലോക​ത്തി​ന്റെ അന്ത്യം അടുത്തി​രി​ക്കു​ന്നെ​ന്നും ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി ക്രിസ്‌തു ഭരിക്കു​ക​യാ​ണെ​ന്നും ഉള്ള സത്യം തിരി​ച്ച​റി​യാ​തി​രി​ക്കാൻ സാത്താൻ “അവിശ്വാ​സി​ക​ളു​ടെ മനസ്സ്‌ അന്ധമാ​ക്കി​യി​രി​ക്കു”കയാണ്‌. (2 കൊരി. 4:3-6) “എനിക്കു താത്‌പ​ര്യ​മില്ല” എന്നു പലരും നിങ്ങ​ളോ​ടു പറയാ​റി​ല്ലേ? ഈ ലോക​ത്തി​ന്റെ പോക്ക്‌ എങ്ങോ​ട്ടാ​ണെന്നു നമ്മൾ വിശദീ​ക​രി​ക്കു​മ്പോൾ മിക്കവ​രും അതിൽ താത്‌പ​ര്യം കാണി​ക്കാ​റില്ല.

12. നമ്മൾ സാത്താന്റെ വഞ്ചനയിൽ കുടു​ങ്ങി​യാൽ എന്തു സംഭവി​ക്കും?

12 മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​മി​ല്ലായ്‌മ നിങ്ങളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യോ നിങ്ങളു​ടെ ജാഗ്രത കുറഞ്ഞു​പോ​കാൻ ഇടയാ​ക്കു​ക​യോ അരുത്‌. കാരണം, നിങ്ങൾക്ക്‌ അവരെ​ക്കാൾ അറിവുണ്ട്‌. പൗലോസ്‌ സഹവി​ശ്വാ​സി​ക​ളോ​ടു പറഞ്ഞു: “കള്ളൻ രാത്രി​യിൽ വരുന്ന​തു​പോ​ലെ യഹോ​വ​യു​ടെ ദിവസം വരു​മെന്ന്‌ നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ.” (1 തെസ്സ​ലോ​നി​ക്യർ 5:1-6 വായി​ക്കുക.) യേശു നമുക്ക്‌ ഈ മുന്നറി​യി​പ്പു തന്നു: “നിങ്ങൾ പ്രതീ​ക്ഷി​ക്കാത്ത സമയത്താ​യി​രി​ക്കും മനുഷ്യ​പു​ത്രൻ വരുന്നത്‌ എന്നതു​കൊണ്ട്‌ നിങ്ങളും ഒരുങ്ങി​യി​രി​ക്കു​വിൻ.” (ലൂക്കോ. 12:39, 40) ഭൂമി​യിൽ ‘സമാധാ​ന​വും സുരക്ഷി​ത​ത്വ​വും’ വന്നെന്നു ചിന്തി​ക്കാൻ പ്രേരി​പ്പി​ച്ചു​കൊണ്ട്‌ സാത്താൻ അധികം വൈകാ​തെ ജനകോ​ടി​കളെ വഞ്ചിക്കും. ലോക​രം​ഗം ശാന്തമാ​ണെന്നു കരുതാൻ ഇടയാ​ക്കി​ക്കൊണ്ട്‌ സാത്താൻ ആളുകളെ വഴി​തെ​റ്റി​ക്കും. അപ്പോൾ നമ്മൾ എന്തു ചെയ്യും? മറ്റുള്ള​വ​രെ​പ്പോ​ലെ വഞ്ചിത​രാ​കാ​തെ ആ ദിവസ​ത്തി​നു​വേണ്ടി തയ്യാറാ​യി​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ ഇപ്പോൾത്തന്നെ ‘ഉണർന്നും സുബോ​ധ​ത്തോ​ടെ​യും ഇരി​ക്കേ​ണ്ട​തുണ്ട്‌.‘ അതു​കൊണ്ട്‌ നമ്മൾ ദിവസ​വും ദൈവ​വ​ചനം വായി​ക്കു​ക​യും യഹോവ നമ്മളോ​ടു പറയുന്ന കാര്യങ്ങൾ ധ്യാനി​ക്കു​ക​യും വേണം.

13. ലോക​ത്തി​ന്റെ ആത്മാവ്‌ ആളുകളെ എങ്ങനെ​യാ​ണു ബാധി​ക്കു​ന്നത്‌, അതിന്റെ പ്രലോ​ഭ​ന​ങ്ങളെ ചെറു​ത്തു​നിൽക്കാൻ എങ്ങനെ കഴിയും?

13 ലോക​ത്തി​ന്റെ ആത്മാവ്‌ ആളുകളെ ആത്മീയ​മായ ഉറക്കത്തി​ലേക്കു നയിക്കു​ന്നു. ആളുകൾ ഇന്ന്‌ ഈ ലോക​ത്തി​ലെ കാര്യ​ങ്ങ​ളിൽ മുഴു​കി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ ‘ആത്മീയ ആവശ്യ​ത്തെ​ക്കു​റി​ച്ചു ബോധ​മില്ല.’ (മത്താ. 5:3) ‘ജഡമോ​ഹ​വും കണ്മോ​ഹ​വും’ വളർത്തുന്ന കാര്യ​ങ്ങ​ളി​ലാണ്‌ അവരുടെ ശ്രദ്ധ മുഴു​വ​നും. (1 യോഹ. 2:16) ഇന്നത്തെ വിനോ​ദ​മേഖല ആളുകളെ ‘സുഖ​ഭോ​ഗങ്ങൾ പ്രിയ​പ്പെ​ടു​ന്ന​വ​രാ​ക്കി’ മാറ്റി​യി​രി​ക്കു​ന്നു. (2 തിമൊ. 3:4) ഓരോ വർഷം കഴിയും​തോ​റും ഇതിനുള്ള പ്രലോ​ഭ​നങ്ങൾ കൂടി​ക്കൂ​ടി​വ​രു​ക​യാണ്‌. അതു​കൊ​ണ്ടാണ്‌ പൗലോസ്‌ ക്രിസ്‌ത്യാ​നി​ക​ളോട്‌, “ജഡമോ​ഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നെ​പ്പറ്റി ആലോ​ചി​ക്ക​രുത്‌” എന്നു പറഞ്ഞത്‌. (റോമ. 13:11-14) അത്‌ അനുസ​രി​ക്കാ​തി​രു​ന്നാൽ, നമ്മൾ ആത്മീയ​മായ ഉറക്കത്തി​ലേക്കു വഴുതി​വീ​ഴും.

14. ലൂക്കോസ്‌ 21:34, 35-ലെ മുന്നറി​യിപ്പ്‌ എന്താണ്‌?

14 ലോക​ത്തി​ന്റെ ആത്മാവല്ല, പരിശു​ദ്ധാ​ത്മാവ്‌ വഴിന​യി​ക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. ഈ ആത്മാവി​ലൂ​ടെ​യാ​ണു സംഭവി​ക്കാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോവ നമുക്കു വ്യക്തമാ​ക്കി​ത്ത​ന്നി​രി​ക്കു​ന്നത്‌. [1] (1 കൊരി. 2:12) എന്നാൽ അസാധാ​ര​ണ​മായ കാര്യങ്ങൾ മാത്രമേ ഒരാളെ ആത്മീയ​മായ മയക്കത്തി​ലാ​ക്കൂ എന്നു നമ്മൾ ചിന്തി​ക്ക​രുത്‌. ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ, ജീവി​ത​ത്തി​ലെ സാധാരണ കാര്യ​ങ്ങൾപോ​ലും ആത്മീയ​കാ​ര്യ​ങ്ങൾ മുടക്കാ​നും അങ്ങനെ നമ്മൾ ആത്മീയ​മാ​യി ഉറങ്ങി​പ്പോ​കാ​നും കാരണ​മാ​കാം. (ലൂക്കോസ്‌ 21:34, 35 വായി​ക്കുക.) നമ്മൾ ജാഗ്രത കാണി​ക്കു​ന്ന​തു​കൊണ്ട്‌ മറ്റുള്ളവർ പരിഹ​സി​ച്ചേ​ക്കാം. പക്ഷേ അന്ത്യം അടുത്തി​രി​ക്കു​ന്നു​വെന്ന കാര്യം അവഗണി​ക്കാൻ അത്‌ ഒരു കാരണ​മാ​ക​രുത്‌. (2 പത്രോ. 3:3-7) പകരം, നമ്മൾ ദൈവാ​ത്മാ​വി​ന്റെ സാന്നി​ധ്യ​മുള്ള സഭാ​യോ​ഗ​ങ്ങൾക്കു സഹക്രി​സ്‌ത്യാ​നി​ക​ളോ​ടൊ​പ്പം ക്രമമാ​യി കൂടി​വ​രണം.

ആത്മീയമായി ഉണർന്നി​രി​ക്കാൻ ചെയ്യേ​ണ്ട​തെ​ല്ലാം നിങ്ങൾ ചെയ്യു​ന്നു​ണ്ടോ? (11-16 ഖണ്ഡികകൾ കാണുക)

15. പത്രോ​സി​നും യാക്കോ​ബി​നും യോഹ​ന്നാ​നും എന്തു സംഭവി​ച്ചു, ആ അപകടം നമുക്കും സംഭവി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

15 ജാഗ്ര​ത​യോ​ടി​രി​ക്കാ​നുള്ള തീരു​മാ​നത്തെ നമ്മുടെ അപൂർണ​തകൾ ബലഹീ​ന​മാ​ക്കി​യേ​ക്കാം. മാനു​ഷി​ക​ബ​ല​ഹീ​ന​ത​കൾക്കു വഴങ്ങാ​നുള്ള ഒരു ചായ്‌വ്‌ അപൂർണ​മ​നു​ഷ്യർക്കു​ണ്ടെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. യേശു​വി​നെ വധിച്ച​തി​ന്റെ തലേരാ​ത്രി​യിൽ എന്താണു സംഭവി​ച്ച​തെന്നു ചിന്തി​ക്കുക. നിർമലത കാത്തു​സൂ​ക്ഷി​ക്കാ​നുള്ള ശക്തിക്കാ​യി സ്വർഗീ​യ​പി​താ​വി​ലേക്കു തിരി​യ​ണ​മെന്നു യേശു മനസ്സി​ലാ​ക്കി. “ഉണർന്നി​രി​ക്കു​വിൻ” എന്നു പത്രോ​സി​നോ​ടും യാക്കോ​ബി​നോ​ടും യോഹ​ന്നാ​നോ​ടും പറഞ്ഞിട്ട്‌ യേശു പ്രാർഥി​ക്കാൻ പോയി. പക്ഷേ സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഗൗരവം അവർ മനസ്സി​ലാ​ക്കി​യില്ല. ഗുരു വരുന്ന​തു​വരെ ജാഗ്ര​ത​യോ​ടി​രി​ക്കു​ന്ന​തി​നു പകരം, അവരുടെ ശരീര​ത്തി​ന്റെ സ്വാഭാ​വി​ക​മായ ചായ്‌വി​നു കീഴട​ങ്ങിയ അവർ ഉറങ്ങി​പ്പോ​യി. വളരെ ക്ഷീണി​ത​നാ​യി​രു​ന്നെ​ങ്കി​ലും യേശു പക്ഷേ, ഉണർന്നി​രുന്ന്‌ യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു. ശിഷ്യ​ന്മാ​രും അതുത​ന്നെ​യാ​ണു ചെയ്യേ​ണ്ടി​യി​രു​ന്നത്‌.—മർക്കോ. 14:32-41.

16. ‘ഉണർന്നി​രി​ക്കാൻ’ എന്തു ചെയ്യണ​മെ​ന്നാ​ണു ലൂക്കോസ്‌ 21:36-ൽ യേശു പറഞ്ഞത്‌?

16 ആഗ്രഹി​ച്ച​തു​കൊണ്ട്‌ മാത്രം ആത്മീയ​മാ​യി ‘ഉണർന്നി​രി​ക്കാൻ’ കഴിയില്ല. ഗത്ത്‌ശെമന തോട്ട​ത്തി​ലെ ആ സംഭവ​ത്തി​നു കുറച്ച്‌ ദിവസം മുമ്പ്‌ യേശു അതേ ശിഷ്യ​ന്മാർക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ നിർദേശം കൊടു​ത്തി​രു​ന്നു. (ലൂക്കോസ്‌ 21:36 വായി​ക്കുക.) അതു​കൊണ്ട്‌ ആത്മീയ​മാ​യി ഉണർന്നി​രി​ക്ക​ണ​മെ​ങ്കിൽ, ജാഗ്ര​ത​യോ​ടി​രി​ക്ക​ണ​മെ​ങ്കിൽ, നമ്മളും പ്രാർഥ​നാ​നി​ര​ത​രാ​യി​രി​ക്കണം.—1 പത്രോ. 4:7.

നിങ്ങളു​ടെ ജാഗ്രത കാത്തു​സൂ​ക്ഷി​ക്കു​ക

17. ഉടൻ സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങൾക്കാ​യി നമ്മൾ ഒരുങ്ങി​യി​രി​ക്കു​ന്നു​വെന്ന്‌ എങ്ങനെ ഉറപ്പാ​ക്കാം?

17 അന്ത്യം വരുന്നതു “(നമ്മൾ) പ്രതീ​ക്ഷി​ക്കാത്ത സമയത്താ​യി​രി​ക്കും” എന്നു യേശു പറഞ്ഞു. അതു​കൊണ്ട്‌ ആത്മീയ​മാ​യി മയങ്ങി​പ്പോ​കു​ന്ന​തി​നോ സാത്താ​നും അവന്റെ ലോക​വും വെച്ചു​നീ​ട്ടുന്ന മോഹ​ന​വാ​ഗ്‌ദാ​ന​ങ്ങൾക്കും നമ്മുടെ ആഗ്രഹ​ങ്ങൾക്കും പിന്നാലെ പോകു​ന്ന​തി​നോ ഉള്ള സമയമല്ല ഇത്‌. (മത്താ. 24:44) തൊട്ടു​മു​ന്നിൽ സംഭവി​ക്കാൻപോ​കു​ന്നത്‌ എന്താ​ണെ​ന്നും എങ്ങനെ ജാഗ്ര​ത​യോ​ടി​രി​ക്കാൻ കഴിയു​മെ​ന്നും ദൈവ​വും ക്രിസ്‌തു​വും ബൈബിൾതാ​ളു​ക​ളി​ലൂ​ടെ നമുക്കു പറഞ്ഞു​ത​രു​ന്നു. അതു​കൊണ്ട്‌ നമ്മുടെ ആത്മീയ​ത​യ്‌ക്കും യഹോ​വ​യു​മാ​യുള്ള ബന്ധത്തി​നും ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ങ്ങൾക്കും അതീവ​ശ്രദ്ധ കൊടു​ക്കുക. ഭാവി​സം​ഭ​വ​ങ്ങൾക്കാ​യി ഒരുങ്ങി​യി​രി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ നമ്മൾ ബൈബിൾപ്ര​വ​ച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കു​ക​യും അവ എങ്ങനെ നിവൃ​ത്തി​യേ​റു​ന്നു​വെന്നു ചിന്തി​ക്കു​ക​യും വേണം. (വെളി. 22:20) ഇല്ലെങ്കിൽ നഷ്ടപ്പെ​ടു​ന്നതു നമ്മുടെ ജീവനാ​യി​രി​ക്കും!

^ [1] (ഖണ്ഡിക 14) ദൈവ​രാ​ജ്യം ഭരിക്കു​ന്നു! (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 21-ാം അധ്യായം കാണുക.