വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരവാ​ദി​ത്വ​ങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു കൈമാ​റുക

ഉത്തരവാ​ദി​ത്വ​ങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു കൈമാ​റുക

‘ഈ കാര്യങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു കൈമാ​റുക. അപ്പോൾ അവരും മറ്റുള്ള​വരെ പഠിപ്പി​ക്കാൻ വേണ്ടത്ര യോഗ്യ​ത​യു​ള്ള​വ​രാ​കും.’—2 തിമൊ. 2:2.

ഗീതം: 123, 53

1, 2. മിക്ക ആളുക​ളും അവരുടെ തൊഴി​ലി​നെ എങ്ങനെ​യാ​ണു കാണു​ന്നത്‌?

 ചെയ്യുന്ന തൊഴി​ലി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ആളുകൾ മിക്ക​പ്പോ​ഴും അറിയ​പ്പെ​ടു​ന്നത്‌. ഒരു നല്ല ജോലി​യു​ണ്ടെ​ങ്കി​ലേ തനിക്കു വിലയു​ള്ളൂ എന്നാണു പലരും ചിന്തി​ക്കു​ന്നത്‌. ചില സംസ്‌കാ​ര​ങ്ങ​ളിൽ, ഒരാളെ പരിച​യ​പ്പെ​ടു​മ്പോൾ ആദ്യത്തെ ചോദ്യ​ങ്ങ​ളിൽ ഒന്നുതന്നെ, “എന്തു ജോലി​യാ​ണു ചെയ്യു​ന്നത്‌” എന്നാണ്‌.

2 ബൈബി​ളിൽ പലയി​ട​ത്തും ആളുകളെ അവരുടെ തൊഴി​ലി​നോ​ടു ബന്ധപ്പെ​ടു​ത്തി പറഞ്ഞി​ട്ടുണ്ട്‌. “നികു​തി​പി​രി​വു​കാ​ര​നായ മത്തായി,” ‘ശിമോൻ എന്ന തോൽപ്പ​ണി​ക്കാ​രൻ,’ ‘പ്രിയ​പ്പെട്ട വൈദ്യ​നായ ലൂക്കോസ്‌’ തുടങ്ങി​യവ ഇതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. (മത്താ. 10:3; പ്രവൃ. 10:6; കൊലോ. 4:14) യഹോ​വ​യു​ടെ സേവന​ത്തി​ലു​ണ്ടാ​യി​രുന്ന നിയമ​ന​ങ്ങ​ളു​ടെ പേരി​ലും ചിലർ അറിയ​പ്പെ​ടു​ന്നുണ്ട്‌. ദാവീദ്‌ രാജാവ്‌, ഏലിയ പ്രവാ​ചകൻ, പൗലോസ്‌ അപ്പോ​സ്‌തലൻ എന്നിങ്ങ​നെ​യൊ​ക്കെ. ഈ പുരു​ഷ​ന്മാർ അവർക്കു ദൈവം കൊടുത്ത നിയമ​ന​ങ്ങളെ വില​യേ​റി​യ​താ​യി കണ്ടവരാണ്‌. ഈ പുരു​ഷ​ന്മാ​രെ​പ്പോ​ലെ നമുക്കും യഹോ​വ​യു​ടെ സേവന​ത്തിൽ ലഭിച്ചി​ട്ടുള്ള നിയമ​ന​ങ്ങ​ളെ​യും ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​യും മൂല്യ​മു​ള്ള​താ​യി കാണാം.

3. പ്രായ​മാ​യവർ ചെറു​പ്പ​ക്കാ​രെ പരിശീ​ലി​പ്പി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 നമ്മളിൽ മിക്കവ​രും നമ്മുടെ ക്രിസ്‌തീ​യ​നി​യ​മ​നങ്ങൾ ഇഷ്ടപ്പെ​ടു​ന്നു, കഴിയു​ന്നി​ട​ത്തോ​ളം കാലം അതു ചെയ്യാ​നാ​ണു നമ്മുടെ ആഗ്രഹ​വും. സങ്കടക​ര​മെന്നു പറയട്ടെ, ആദാമി​ന്റെ കാലം​മു​തൽ ഓരോ തലമു​റ​യും വാർധ​ക്യം പ്രാപി​ക്കു​ക​യും ആ സ്ഥാനത്ത്‌ മറ്റൊരു തലമുറ വരുക​യും ചെയ്യുന്നു. (സഭാ. 1:4) ഇത്‌ ഇക്കാലത്തെ സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ പ്രവർത്ത​ന​ത്തിന്‌ ഒരു വെല്ലു​വി​ളി സൃഷ്ടി​ക്കു​ന്നുണ്ട്‌. കാരണം, യഹോ​വ​യു​ടെ ജനത്തിന്റെ പ്രവർത്തനം വളരെ വേഗത്തിൽ വളർന്നു​കൊ​ണ്ടി​രി​ക്കു​ന്നു. അനുനി​മി​ഷം മാറി​വ​രുന്ന പുതു​പു​ത്തൻ സാങ്കേ​തി​ക​വി​ദ്യ​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ പുതിയ പ്രൊ​ജ​ക്‌ടു​കൾ നടപ്പാ​ക്കു​ന്നു. ആ സാങ്കേ​തി​ക​വി​ദ്യ​കൾ പുരോ​ഗ​മി​ക്കു​ന്ന​ത​നു​സ​രിച്ച്‌ അതി​നൊ​പ്പം നീങ്ങാൻ പ്രായ​മായ പലർക്കും വളരെ ബുദ്ധി​മു​ട്ടു​ള്ള​താ​യി കാണുന്നു. (ലൂക്കോ. 5:39) ഇനി അതല്ലെ​ങ്കി​ലും, പ്രായ​മേ​റി​യ​വ​രെ​ക്കാൾ ചെറു​പ്പ​ക്കാർക്കു ശക്തിയും ഊർജ​വും കൂടു​ത​ലു​ണ്ട​ല്ലോ? (സുഭാ. 20:29) അതു​കൊണ്ട്‌, ചെറു​പ്പ​ക്കാ​രെ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ പരിശീ​ലി​പ്പി​ക്കു​ന്നതു പ്രായ​മേ​റി​യ​വ​രു​ടെ ഭാഗത്തു​നി​ന്നുള്ള സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌, അതല്ലേ അവർ ചെയ്യേ​ണ്ട​തും?—സങ്കീർത്തനം 71:18 വായി​ക്കുക.

4. അധികാ​രം കൈമാ​റു​ന്നതു ചിലർക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (“ എന്തു​കൊ​ണ്ടാ​ണു ചിലർ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ച്ചു​കൊ​ടു​ക്കാ​ത്തത്‌?” എന്ന ചതുരം കാണുക.)

4 കൈകാ​ര്യം ചെയ്‌തു​വ​രുന്ന ഉത്തരവാ​ദി​ത്വ​ങ്ങൾ ചെറു​പ്പ​ക്കാർക്കു കൈമാ​റി​ക്കൊ​ടു​ക്കു​ന്നത്‌ അധികാ​ര​മു​ള്ള​വർക്ക്‌ അത്ര എളുപ്പ​മാ​യി തോന്നു​ക​യില്ല. തങ്ങൾ പ്രിയ​പ്പെ​ട്ട​താ​യി കരുതുന്ന സ്ഥാനം നഷ്ടപ്പെ​ടു​മോ എന്നാണ്‌ അവർ ഭയക്കു​ന്നത്‌. മറ്റു ചിലരാ​കട്ടെ, അവരുടെ നിയ​ന്ത്ര​ണ​മി​ല്ലാ​താ​യാൽ കാര്യങ്ങൾ നന്നായി നടത്താൻ ചെറു​പ്പ​ക്കാർക്കു കഴിയി​ല്ലെന്നു കരുതു​ന്നു. മറ്റൊ​രാ​ളെ പരിശീ​ലി​പ്പി​ക്കാൻ സമയം കിട്ടാ​റി​ല്ലെ​ന്നാ​ണു വേറെ ചിലർ പറയു​ന്നത്‌. അതേസ​മയം കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ലഭിക്കാ​ത്ത​തു​കൊണ്ട്‌ ചെറു​പ്പ​ക്കാർ അക്ഷമരാ​യി​ത്തീ​രു​ക​യും ചെയ്യരുത്‌.

5. ഈ ലേഖനം ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

5 അധികാ​രം കൈമാ​റുന്ന ഈ വിഷയം നമുക്കു രണ്ടു കാഴ്‌ച​പ്പാ​ടിൽനി​ന്നു​കൊണ്ട്‌ നോക്കാം. ഒന്ന്‌, എങ്ങനെ​യാ​ണു കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ പ്രായ​മേ​റി​യ​വർക്കു ചെറു​പ്പ​ക്കാ​രെ സഹായി​ക്കാൻ കഴിയു​ന്നത്‌, എന്തു​കൊ​ണ്ടാണ്‌ അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌? (2 തിമൊ. 2:2) രണ്ട്‌, അനുഭ​വ​പ​രി​ച​യ​മുള്ള പ്രായ​മേ​റിയ ഈ പുരു​ഷ​ന്മാ​രെ സഹായി​ക്കു​ക​യും അവരിൽനിന്ന്‌ പഠിക്കു​ക​യും ചെയ്യു​മ്പോൾ ചെറു​പ്പ​ക്കാർ ഉചിത​മായ മനോ​ഭാ​വം പുലർത്തേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? അതിനാ​യി, ദാവീദ്‌ രാജാവ്‌ എങ്ങനെ​യാ​ണു മകനെ വളരെ പ്രധാ​ന​പ്പെട്ട ഒരു ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻ സജ്ജനാ​ക്കി​യ​തെന്നു നോക്കാം.

ദാവീദ്‌ ശലോ​മോ​നെ സജ്ജനാ​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തു

6. ദാവീദ്‌ രാജാവ്‌ എന്തു​ചെ​യ്യാ​നാണ്‌ ആഗ്രഹി​ച്ചത്‌, എന്നാൽ യഹോവ എന്താണു പറഞ്ഞത്‌?

6 വർഷങ്ങ​ളോ​ളം ഒരു അഭയാർഥി​യാ​യി കഴിഞ്ഞ​തി​നു ശേഷം ദാവീദ്‌ ഒരു രാജാ​വാ​യി, സുഖസൗ​ക​ര്യ​ങ്ങ​ളെ​ല്ലാ​മുള്ള ഒരു കൊട്ടാ​ര​ത്തിൽ താമസ​വും തുടങ്ങി. എന്നാൽ യഹോ​വ​യ്‌ക്കു​വേണ്ടി സമർപ്പിച്ച ഒരു “ഭവനം” അല്ലെങ്കിൽ “ദേവാ​ലയം” ഇല്ലാതി​രു​ന്നതു ദാവീ​ദി​നെ ദുഃഖി​പ്പി​ച്ചു. അതു​കൊണ്ട്‌ ഒരു ആലയം പണിയാൻ ദാവീദ്‌ ആഗ്രഹി​ച്ചു. അദ്ദേഹം നാഥാൻ പ്രവാ​ച​ക​നോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ഇവിടെ ദേവദാ​രു​കൊ​ണ്ടുള്ള കൊട്ടാ​ര​ത്തിൽ താമസി​ക്കു​ന്നു. എന്നാൽ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​മു​ള്ളത്‌ ഒരു കൂടാ​ര​ത്തി​ലും.” നാഥാൻ പറഞ്ഞു: “അങ്ങയുടെ ആഗ്രഹം​പോ​ലെ ചെയ്‌തു​കൊ​ള്ളൂ. ദൈവം അങ്ങയു​ടെ​കൂ​ടെ​യുണ്ട്‌.” എന്നാൽ യഹോ​വ​യു​ടെ നിർദേശം മറ്റൊ​ന്നാ​യി​രു​ന്നു. ദാവീ​ദി​നോട്‌ ഇങ്ങനെ പറയാൻ യഹോവ നാഥാ​നോ​ടു കല്‌പി​ച്ചു: “എനിക്കു താമസി​ക്കാ​നുള്ള ഭവനം പണിയു​ന്നതു നീയാ​യി​രി​ക്കില്ല.” ദാവീ​ദി​നെ തുടർന്നും അനു​ഗ്ര​ഹി​ക്കു​മെന്ന്‌ യഹോവ സ്‌നേ​ഹ​പൂർവം ഉറപ്പു​കൊ​ടു​ത്തെ​ങ്കി​ലും ദാവീ​ദി​ന്റെ മകൻ ശലോ​മോ​നാ​യി​രി​ക്കും ആലയം പണിയു​ന്ന​തെന്ന്‌ യഹോവ അറിയി​ച്ചു. ദാവീദ്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?—1 ദിന. 17:1-4, 8, 11, 12; 29:1.

7. യഹോ​വ​യു​ടെ നിർദേ​ശ​ത്തോ​ടു ദാവീദ്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

7 ആലയനിർമാ​ണ​ത്തി​ന്റെ പേരും പ്രശസ്‌തി​യും തനിക്കു കിട്ടു​ക​യി​ല്ലാ​ത്ത​തു​കൊണ്ട്‌ ഈ കാര്യ​ത്തി​നു താൻ പിന്തുണ കൊടു​ക്കു​ന്നി​ല്ലെന്നു ദാവീദ്‌ ചിന്തി​ച്ചില്ല. വാസ്‌ത​വ​ത്തിൽ, ആലയം പിന്നീട്‌ ശലോ​മോ​ന്റെ ആലയം എന്നാണ്‌ അറിയ​പ്പെ​ട്ടത്‌, അല്ലാതെ ദാവീ​ദി​ന്റെ ആലയം എന്നല്ല. തന്റെ ഹൃദയാ​ഭി​ലാ​ഷം സാധി​ക്കാൻ കഴിയി​ല്ല​ല്ലോ എന്നോർത്ത്‌ അദ്ദേഹം ഒരുപക്ഷേ നിരാ​ശ​പ്പെ​ട്ടി​രി​ക്കാം. എന്നിട്ടും നിർമാ​ണ​പ​ദ്ധ​തിക്ക്‌ അദ്ദേഹം പൂർണ​പി​ന്തുണ കൊടു​ത്തു. ഉത്സാഹ​ത്തോ​ടെ അദ്ദേഹം പണിക്കാ​രു​ടെ സംഘങ്ങൾ ക്രമീ​ക​രി​ക്കു​ക​യും ഇരുമ്പും ചെമ്പും വെള്ളി​യും പൊന്നും തടിയു​രു​പ്പ​ടി​ക​ളും ശേഖരി​ച്ചു​വെ​ക്കു​ക​യും ചെയ്‌തു. പിന്നെ ശലോ​മോ​നെ ഉത്സാഹി​പ്പി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “അതു​കൊണ്ട്‌ എന്റെ മകനേ, യഹോവ നിന്നോ​ടു​കൂ​ടെ​യു​ണ്ടാ​യി​രി​ക്കട്ടെ. നിന്റെ പ്രവൃ​ത്തി​ക​ളെ​ല്ലാം ഫലവത്താ​കട്ടെ. ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു ഭവനം പണിയാ​നും നിനക്കു സാധി​ക്കട്ടെ.”—1 ദിന. 22:11, 14-16.

8. നിർമാ​ണ​പ​ദ്ധ​തി​ക്കു മേൽനോ​ട്ടം വഹിക്കാൻ ശലോ​മോ​നു കഴിയു​മോ എന്നു ദാവീദ്‌ ചിന്തി​ച്ചി​രി​ക്കാൻ ഇടയു​ള്ളത്‌ എന്തു​കൊണ്ട്‌, എന്നിട്ടും ദാവീദ്‌ എന്തു ചെയ്‌തു?

8 1 ദിനവൃ​ത്താ​ന്തം 22:5 വായി​ക്കുക. ഇത്ര പ്രധാ​ന​പ്പെട്ട ഒരു പദ്ധതിക്കു മേൽനോ​ട്ടം വഹിക്കാൻ ശലോ​മോ​നു പ്രാപ്‌തി​യു​ണ്ടാ​യി​രി​ക്കു​മോ എന്നു ചില​പ്പോൾ ദാവീദ്‌ ചിന്തി​ച്ചി​രി​ക്കാം. കാരണം, ആ സമയത്ത്‌ ശലോ​മോൻ ‘ചെറു​പ്പ​മാണ്‌, അനുഭ​വ​പ​രി​ച​യ​വു​മില്ല,’ ആലയമാ​കട്ടെ, ‘അതി​ശ്രേ​ഷ്‌ഠ​വു​മാ​യി​രി​ക്കണം.’ എന്നാൽ, ഏൽപ്പി​ക്കുന്ന ജോലി ഭംഗി​യാ​യി നിർവ​ഹി​ക്കാൻ ശലോ​മോ​നെ യഹോവ സജ്ജനാ​ക്കു​മെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, ദാവീദ്‌ തന്നെ​ക്കൊണ്ട്‌ ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. ആലയനിർമാ​ണ​ത്തിന്‌ ആവശ്യ​മായ വസ്‌തു​ക്കൾ അദ്ദേഹം വലിയ അളവിൽ ശേഖരി​ച്ചു​വെച്ചു.

പരിശീ​ലി​പ്പി​ക്കു​ന്ന​തി​ന്റെ സന്തോഷം അനുഭ​വി​ച്ച​റി​യുക

യുവസഹോദരന്മാർ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കു​ന്നതു കാണു​ന്നത്‌ എത്ര സംതൃ​പ്‌തി​ക​ര​മാണ്‌! (9-ാം ഖണ്ഡിക കാണുക)

9. ഉത്തരവാ​ദി​ത്വ​ങ്ങൾ കൈമാ​റു​ന്ന​തിൽ പ്രായ​മായ പുരു​ഷ​ന്മാർക്കു സംതൃ​പ്‌തി​യും സന്തോ​ഷ​വും കണ്ടെത്താൻ കഴിയു​ന്നത്‌ എങ്ങനെ? ഒരു ഉദാഹ​രണം പറയുക.

9 പ്രായ​മായ സഹോ​ദ​ര​ന്മാർ അവർ കൈകാ​ര്യം ചെയ്‌തു​കൊ​ണ്ടി​രുന്ന നിയമ​നങ്ങൾ ചെറു​പ്പ​ക്കാർക്കു കൈമാ​റേ​ണ്ടി​വ​രു​മ്പോൾ വിഷമി​ക്കേ​ണ്ട​തില്ല. കാരണം, വേല ഏറ്റവും നന്നായി മുന്നോട്ട്‌ കൊണ്ടു​പോ​കാൻവേ​ണ്ടി​യാ​ണിത്‌. അതിന്‌, ചെറു​പ്പ​ക്കാർ ഉത്തരവാ​ദി​ത്വ​ങ്ങൾ കൈകാ​ര്യം ചെയ്യാൻ പരിശീ​ലനം നേടിയേ തീരൂ. തങ്ങൾ പരിശീ​ലി​പ്പിച്ച ചെറു​പ്പ​ക്കാർ യോഗ്യത നേടി ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​ന്നതു കാണു​മ്പോൾ ഈ പ്രായ​മുള്ള നിയമി​ത​പു​രു​ഷ​ന്മാർ എത്ര സന്തോ​ഷി​ക്കേ​ണ്ട​താണ്‌! ഉദാഹ​ര​ണ​ത്തിന്‌, മകനെ കാർ ഓടി​ക്കാൻ പഠിപ്പി​ക്കുന്ന ഒരു പിതാ​വി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാം. കൊച്ചു​കു​ട്ടി​യാ​യി​രു​ന്ന​പ്പോൾ അവൻ പിതാവ്‌ കാർ ഓടി​ക്കു​ന്നതു നോക്കി​യി​രി​ക്കുക മാത്രമേ ചെയ്‌തി​രു​ന്നു​ള്ളൂ. കുട്ടി മുതിർന്ന​പ്പോൾ പിതാവ്‌ താൻ ചെയ്യുന്ന കാര്യങ്ങൾ അവനു പറഞ്ഞു​കൊ​ടു​ത്തു. വണ്ടി ഓടി​ക്കാൻ ലൈസൻസ്‌ കിട്ടി​യ​പ്പോൾ ആ മകൻ പിതാ​വി​ന്റെ നിർദേ​ശങ്ങൾ സ്വീക​രി​ച്ചു​കൊണ്ട്‌ കാർ ഓടി​ക്കാൻതു​ടങ്ങി. ആദ്യ​മൊ​ക്കെ അവർ മാറി​മാ​റി ഓടി​ക്കു​മാ​യി​രു​ന്നു, പിന്നെ കൂടുതൽ സമയവും മകൻത​ന്നെ​യാ​യി​രി​ക്കും ഓടി​ക്കു​ന്നത്‌. കാല​ക്ര​മേണ, പിതാ​വി​നു പ്രായ​മാ​കു​മ്പോൾ മുഴുവൻ സമയവും അവൻത​ന്നെ​യാ​യി​രി​ക്കും കാർ ഓടി​ക്കു​ന്നത്‌. തനിക്കു പകരം മകൻ വണ്ടി ഓടി​ക്കു​ന്നതു കാണു​മ്പോൾ ജ്ഞാനി​യായ ആ പിതാ​വി​നു തീർച്ച​യാ​യും സന്തോഷം തോന്നും. താൻ വണ്ടി ഓടി​ച്ചാ​ലേ ശരിയാ​കൂ എന്നു പിതാവ്‌ ചിന്തി​ക്കാൻപോ​ലും സാധ്യ​ത​യില്ല! സമാന​മാ​യി, തങ്ങൾ പരിശീ​ലി​പ്പിച്ച യുവസ​ഹോ​ദ​ര​ന്മാർ ദൈവ​ത്തി​ന്റെ സംഘട​ന​യി​ലെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കു​ന്നതു കാണു​മ്പോൾ പ്രായ​മായ പുരു​ഷ​ന്മാർക്കും അഭിമാ​നി​ക്കാം! സന്തോ​ഷി​ക്കാം!

10. അധികാ​ര​ത്തെ​യും മറ്റുള്ള​വ​രിൽനിന്ന്‌ പുകഴ്‌ച കിട്ടു​ന്ന​തി​നെ​യും മോശ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌?

10 പ്രായ​മു​ള്ള​വ​രായ നമ്മൾ മറ്റുള്ള​വ​രു​ടെ നിയമ​ന​ങ്ങ​ളിൽ അസൂയ തോന്നാ​തി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം. ഇസ്രാ​യേൽപ്പാ​ള​യ​ത്തി​ലെ ചിലർ പ്രവാ​ച​ക​ന്മാ​രെ​പ്പോ​ലെ പെരു​മാ​റാൻ തുടങ്ങി​യ​പ്പോൾ മോശ​യു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു? (സംഖ്യ 11:24-29 വായി​ക്കുക.) മോശ​യ്‌ക്കു ശുശ്രൂഷ ചെയ്‌തി​രുന്ന യോശുവ അവരെ തടയാൻ ആഗ്രഹി​ച്ചു. മോശ​യു​ടെ സ്ഥാനവും അധികാ​ര​വും കുറഞ്ഞു​പോ​കു​മെന്നു യോശു​വ​യ്‌ക്കു തോന്നി​യി​രി​ക്കാം. പക്ഷേ, മോശ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “എന്നെ ഓർത്ത്‌ നീ അസൂയ​പ്പെ​ടു​ക​യാ​ണോ? അരുത്‌! യഹോ​വ​യു​ടെ ജനം മുഴുവൻ പ്രവാ​ച​ക​രാ​കു​ക​യും യഹോവ അവരുടെ മേൽ തന്റെ ആത്മാവി​നെ പകരു​ക​യും ചെയ്‌തി​രു​ന്നെ​ങ്കിൽ എന്നു ഞാൻ ആഗ്രഹി​ക്കു​ന്നു!” ദൈവ​ത്തി​ന്റെ കൈയാണ്‌ ഇതിനു പുറകിൽ പ്രവർത്തി​ച്ച​തെന്നു മോശ മനസ്സി​ലാ​ക്കി. തനിക്കു​തന്നെ ബഹുമതി വേണ​മെന്നു ചിന്തി​ക്കാ​തെ നിയമ​നങ്ങൾ യഹോ​വ​യു​ടെ എല്ലാ ദാസന്മാർക്കും കിട്ടണ​മെന്ന ആഗ്രഹം മോശ പ്രകടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സമാന​മാ​യി, നിയമ​നങ്ങൾ മറ്റുള്ള​വർക്കു കിട്ടു​മ്പോൾ മോശ​യെ​പ്പോ​ലെ നമ്മളും സന്തോ​ഷി​ക്കു​ന്നു​ണ്ടോ?

11. ഉത്തരവാ​ദി​ത്വ​ങ്ങൾ കൈമാ​റു​ന്ന​തി​നെ​പ്പറ്റി ഒരു സഹോ​ദരൻ എന്താണു പറഞ്ഞത്‌?

11 ദശാബ്ദ​ങ്ങ​ളോ​ളം ഊർജ​സ്വ​ല​ത​യോ​ടെ പ്രവർത്തി​ക്കു​ക​യും കൂടു​തൽക്കൂ​ടു​തൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്‌ത അനേകം സഹോ​ദ​ര​ന്മാർ നമുക്കി​ട​യി​ലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 74 വർഷത്തി​ല​ധി​കം മുഴു​സ​മ​യ​സേ​വനം ചെയ്‌ത സഹോ​ദ​ര​നാ​ണു പീറ്റർ. അതിൽ 35 വർഷം യൂറോ​പ്പി​ലെ ഒരു ബ്രാ​ഞ്ചോ​ഫീ​സി​ലാ​യി​രു​ന്നു അദ്ദേഹം സേവി​ച്ചി​രു​ന്നത്‌. അടുത്ത കാലം​വരെ അദ്ദേഹം സർവീസ്‌ ഡിപ്പാർട്ടു​മെ​ന്റി​ന്റെ മേൽവി​ചാ​ര​ക​നാ​യി​രു​ന്നു. ഇപ്പോൾ, അദ്ദേഹ​ത്തെ​ക്കാൾ പ്രായം കുറഞ്ഞ പോൾ എന്ന സഹോ​ദ​ര​നാണ്‌ ഈ ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കു​ന്നത്‌. അദ്ദേഹം പീറ്റർ സഹോ​ദ​ര​ന്റെ​കൂ​ടെ ഏറെക്കാ​ലം പ്രവർത്തി​ച്ചി​ട്ടുണ്ട്‌. നിയമ​ന​ത്തി​ലു​ണ്ടായ മാറ്റം പീറ്റർ സഹോ​ദ​രന്‌ എങ്ങനെ​യാണ്‌ അനുഭ​വ​പ്പെ​ട്ട​തെന്നു ചോദി​ച്ച​പ്പോൾ അദ്ദേഹ​ത്തി​ന്റെ മറുപടി ഇതായി​രു​ന്നു: “കൂടു​തൽക്കൂ​ടു​തൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാ​നും ആ നിയമ​നങ്ങൾ നന്നായി ചെയ്യാ​നും സഹോ​ദ​ര​ന്മാ​രെ പരിശീ​ലി​പ്പി​ക്കാൻ കഴിഞ്ഞ​തിൽ എനിക്കു വളരെ​യ​ധി​കം സന്തോ​ഷ​മുണ്ട്‌.”

പ്രായ​മാ​യ​വരെ വിലമ​തി​ക്കു​ക

12. രഹബെ​യാ​മി​നെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാം?

12 ശലോ​മോൻ മരിച്ച​തി​നു ശേഷം അദ്ദേഹ​ത്തി​ന്റെ മകൻ രഹബെ​യാം രാജാ​വാ​യി. ഉത്തരവാ​ദി​ത്വ​ങ്ങൾ കൈകാ​ര്യം ചെയ്യാൻ ഉപദേശം വേണ​മെന്നു തോന്നി​യ​പ്പോൾ അദ്ദേഹം ആദ്യം പ്രായ​മുള്ള പുരു​ഷ​ന്മാ​രു​ടെ അഭി​പ്രാ​യം ആരാഞ്ഞു. എന്നാൽ, അവരുടെ അഭി​പ്രാ​യങ്ങൾ അദ്ദേഹം തള്ളിക്ക​ള​യു​ക​യാ​ണു ചെയ്‌തത്‌. പകരം, തന്റെകൂ​ടെ വളർന്ന യുവാ​ക്ക​ന്മാ​രു​ടെ ഉപദേ​ശ​മാ​ണു രഹബെ​യാം സ്വീക​രി​ച്ചത്‌. അതിന്റെ ഫലം ദാരു​ണ​മാ​യി​രു​ന്നു. (2 ദിന. 10:6-11, 19) നമുക്കുള്ള പാഠം? പ്രായ​മേ​റിയ, അനുഭ​വ​ജ്ഞാ​ന​മുള്ള വ്യക്തി​ക​ളു​ടെ ഉപദേശം തേടു​ക​യും അതെക്കു​റിച്ച്‌ ശ്രദ്ധാ​പൂർവം ചിന്തി​ക്കു​ക​യും ചെയ്യു​ന്നതു ജ്ഞാനമാണ്‌. അതിന്‌ അർഥം, പ്രായ​മു​ള്ളവർ മുമ്പ്‌ ചെയ്‌തു​വന്ന അതേ രീതി​യിൽ ചെറു​പ്പ​ക്കാർ കാര്യങ്ങൾ ചെയ്യണ​മെന്നല്ല, എന്നു​വെച്ച്‌ പ്രായ​മാ​യ​വ​രു​ടെ ഉപദേ​ശങ്ങൾ അപ്പാടെ തള്ളിക്ക​ള​യു​ക​യും അരുത്‌.

13. യുവജ​നങ്ങൾ പ്രായ​മു​ള്ള​വ​രു​മാ​യി എങ്ങനെ സഹകരി​ച്ചു​പ്ര​വർത്തി​ക്കണം?

13 പ്രായ​മുള്ള സഹോ​ദ​ര​ന്മാ​രെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള പ്രവർത്ത​ന​ങ്ങൾക്കു ചില​പ്പോൾ യുവസ​ഹോ​ദ​ര​ന്മാർ മേൽനോ​ട്ടം വഹി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ഇപ്പോൾ അവർ മേൽനോ​ട്ടം വഹിക്കു​ന്ന​വ​രാ​ണെ​ങ്കി​ലും, തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ അവർ ജ്ഞാനവും അനുഭ​വ​പ​രി​ച​യ​വും ഉള്ള പ്രായ​മേ​റിയ സഹോ​ദ​ര​ന്മാ​രു​ടെ ഉപദേശം തേടു​ന്നതു നന്നായി​രി​ക്കും. നമ്മൾ മുമ്പ്‌ കണ്ട അനുഭ​വ​ത്തി​ലെ, പീറ്റർ സഹോ​ദ​രനു പകരം സർവീസ്‌ ഡിപ്പാർട്ടു​മെ​ന്റി​ന്റെ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കുന്ന പോൾ സഹോ​ദരൻ ഇങ്ങനെ പറയുന്നു: “ഞാൻ സമയം കണ്ടെത്തി പീറ്റർ സഹോ​ദ​രന്റെ ഉപദേശം തേടാ​റുണ്ട്‌. ഡിപ്പാർട്ടു​മെ​ന്റി​ലെ മറ്റു സഹോ​ദ​ര​ങ്ങളെ അതിനു പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു.”

14. തിമൊ​ഥെ​യൊ​സും പൗലോസ്‌ അപ്പോ​സ്‌ത​ല​നും സഹകരി​ച്ചു​പ്ര​വർത്തി​ച്ച​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 യുവാ​വായ തിമൊ​ഥെ​യൊസ്‌ പൗലോസ്‌ അപ്പോ​സ്‌ത​ല​ന്റെ​കൂ​ടെ അനേക​വർഷം പ്രവർത്തി​ച്ചി​രു​ന്നു. (ഫിലി​പ്പി​യർ 2:20-22 വായി​ക്കുക.) അദ്ദേഹം കൊരി​ന്തി​ലു​ള്ള​വർക്ക്‌ ഇങ്ങനെ എഴുതി: “അതിനു​വേ​ണ്ടി​യാണ്‌ ഞാൻ തിമൊ​ഥെ​യൊ​സി​നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നത്‌. തിമൊ​ഥെ​യൊസ്‌ എനിക്കു കർത്താ​വിൽ വിശ്വ​സ്‌ത​നായ പ്രിയ​മ​ക​നാണ്‌. ക്രിസ്‌തു​യേ​ശു​വി​ന്റെ സേവന​ത്തിൽ ഞാൻ പിൻപ​റ്റുന്ന രീതികൾ തിമൊ​ഥെ​യൊസ്‌ നിങ്ങളെ ഓർമി​പ്പി​ക്കും. ഞാൻ എല്ലായി​ട​ത്തും എല്ലാ സഭകൾക്കും പഠിപ്പി​ച്ചു​കൊ​ടു​ക്കുന്ന രീതികൾ തിമൊ​ഥെ​യൊസ്‌ അതേപടി നിങ്ങൾക്കും പറഞ്ഞു​ത​രും.” (1 കൊരി. 4:17) ഈ ചെറിയ പ്രസ്‌താ​വന തിമൊ​ഥെ​യൊ​സും പൗലോ​സും തമ്മിലുള്ള അടുത്ത ബന്ധത്തെ കാണി​ച്ചു​ത​രു​ന്നു. അദ്ദേഹം “ക്രിസ്‌തു​യേ​ശു​വി​ന്റെ സേവന​ത്തിൽ . . . പിൻപ​റ്റുന്ന രീതികൾ” തിമൊ​ഥെ​യൊ​സി​നെ സമയ​മെ​ടുത്ത്‌ പഠിപ്പി​ച്ചു. തിമൊ​ഥെ​യൊസ്‌ നന്നായി പഠിക്കു​ക​യും പൗലോ​സി​ന്റെ പ്രീതി​വാ​ത്സ​ല്യ​ങ്ങൾ നേടു​ക​യും ചെയ്‌തു. കൊരി​ന്തി​ലു​ള്ള​വ​രു​ടെ ആത്മീയ​മായ ആവശ്യ​ങ്ങൾക്കാ​യി കരുതാൻ തിമൊ​ഥെ​യൊ​സി​നു കഴിയു​മെന്നു പൗലോ​സിന്‌ ഉറപ്പാ​യി​രു​ന്നു. ഇന്നത്തെ മൂപ്പന്മാർക്ക്‌ എത്ര നല്ല മാതൃക! സഭയിൽ നേതൃ​ത്വ​മെ​ടു​ക്കാൻ മറ്റു പുരു​ഷ​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​മ്പോൾ അവർക്കു പൗലോ​സി​നെ അനുക​രി​ക്കാം.

നമുക്ക്‌ എല്ലാവർക്കും ഒരു പങ്കുണ്ട്‌

15. മാറ്റങ്ങൾ നമ്മളെ ബാധി​ക്കു​മ്പോൾ റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ കൊടുത്ത ഉപദേശം നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

15 ആവേശ​ക​ര​മായ കാലത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭൗമി​ക​ഭാ​ഗം പല വിധത്തിൽ വളർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌, സ്വാഭാ​വി​ക​മാ​യും വളർച്ച​യോ​ടൊ​പ്പം മാറ്റങ്ങ​ളു​മു​ണ്ടാ​കും. ഈ മാറ്റങ്ങൾ വ്യക്തി​പ​ര​മാ​യി നമ്മളെ ബാധി​ക്കു​മ്പോൾ നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കണം. നമ്മു​ടെയല്ല, യഹോ​വ​യു​ടെ താത്‌പ​ര്യ​ങ്ങ​ളി​ലാ​യി​രി​ക്കണം നമ്മുടെ ശ്രദ്ധ. ഇങ്ങനെ ചെയ്യു​ന്നത്‌ ഐക്യം വളർത്തും. റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ എഴുതി: “ഞാൻ നിങ്ങളിൽ ഓരോ​രു​ത്ത​രോ​ടും പറയുന്നു: നിങ്ങൾ നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌. പകരം, ദൈവം നിങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും നൽകി​യി​രി​ക്കുന്ന വിശ്വാ​സ​ത്തി​ന്റെ അളവനു​സ​രിച്ച്‌ സുബോ​ധ​ത്തോ​ടെ സ്വയം വിലയി​രു​ത്തുക. ശരീര​ത്തിൽ നമുക്കു പല അവയവ​ങ്ങ​ളു​ണ്ട​ല്ലോ. എന്നാൽ ഈ അവയവ​ങ്ങൾക്കെ​ല്ലാം ഒരേ ധർമമല്ല ഉള്ളത്‌. അതു​പോ​ലെ​തന്നെ, നമ്മൾ പലരാ​ണെ​ങ്കി​ലും ക്രിസ്‌തു​വി​നോ​ടുള്ള യോജി​പ്പിൽ ഒരൊറ്റ ശരീര​മാണ്‌.”—റോമ. 12:3-5.

16. യഹോ​വ​യു​ടെ സംഘട​ന​യു​ടെ സമാധാ​ന​വും ഐക്യ​വും കാത്തു​പാ​ലി​ക്കാൻ പ്രായ​മാ​യ​വർക്കും യുവസ​ഹോ​ദ​ര​ന്മാർക്കും അവരുടെ ഭാര്യ​മാർക്കും എന്തൊക്കെ ചെയ്യാ​നാ​യേ​ക്കും?

16 സാഹച​ര്യ​ങ്ങൾ എന്തുത​ന്നെ​യാ​ണെ​ങ്കി​ലും നമു​ക്കെ​ല്ലാം യഹോ​വ​യു​ടെ അതിമ​ഹ​ത്തായ രാജ്യ​ത്തി​നാ​യി പ്രവർത്തി​ക്കാം. പ്രായ​മാ​യ​വരേ, നിങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യങ്ങൾ ചെയ്യാൻ യുവസ​ഹോ​ദ​ര​ന്മാ​രെ സജ്ജരാ​ക്കുക. യുവസ​ഹോ​ദ​ര​ങ്ങളേ, നിങ്ങൾ ഉത്തരവാ​ദി​ത്വ​ങ്ങൾ സ്വീക​രി​ക്കുക, എളിമ​യു​ള്ള​വ​രാ​യി​രി​ക്കുക, പ്രായ​മുള്ള സഹോ​ദ​ര​ന്മാ​രോട്‌ എപ്പോ​ഴും ആദരവു​ള്ള​വ​രാ​യി​രി​ക്കുക. ഭാര്യ​മാ​രേ, അക്വി​ല​യു​ടെ ഭാര്യ പ്രിസ്‌കി​ല്ലയെ അനുക​രി​ക്കുക. പ്രിസ്‌കില്ല സാഹച​ര്യ​ങ്ങൾ മാറി​യ​പ്പോ​ഴും അക്വി​ല​യോ​ടൊ​പ്പം വിശ്വ​സ്‌ത​മാ​യി നിൽക്കു​ക​യും അദ്ദേഹത്തെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌ത​ല്ലോ!—പ്രവൃ. 18:2.

17. യേശു​വി​നു ശിഷ്യ​ന്മാ​രെ സംബന്ധിച്ച്‌ എന്ത്‌ ഉറപ്പാ​ണു​ണ്ടാ​യി​രു​ന്നത്‌, ഏതു നിയമനം നിറ​വേ​റ്റാ​നാ​ണു യേശു അവരെ പരിശീ​ലി​പ്പി​ച്ചത്‌?

17 കൂടു​ത​ലായ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻ മറ്റുള്ള​വർക്കു പരിശീ​ലനം കൊടു​ക്കുന്ന കാര്യ​ത്തിൽ യേശു​വി​നെ​ക്കാൾ മികച്ച ഒരു മാതൃക വേറെ​യില്ല. തന്റെ ഭൂമി​യി​ലെ ശുശ്രൂഷ ഉടനെ അവസാ​നി​ക്കു​മെ​ന്നും മറ്റുള്ളവർ അതു തുടർന്നു​കൊ​ണ്ടു​പോ​കു​മെ​ന്നും യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ശിഷ്യ​ന്മാർ അപൂർണ​രാ​യി​രു​ന്നെ​ങ്കി​ലും യേശു​വിന്‌ അവരിൽ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. താൻ ചെയ്‌ത​തി​നെ​ക്കാൾ വലിയ കാര്യങ്ങൾ അവർ ചെയ്യു​മെന്നു യേശു അവരോ​ടു പറയു​ക​യും ചെയ്‌തു. (യോഹ. 14:12) യേശു അവരെ നന്നായി പരിശീ​ലി​പ്പി​ച്ചു. അവർ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത അന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന ലോക​ത്തെ​ല്ലാം വ്യാപി​പ്പി​ക്കു​ക​യും ചെയ്‌തു.—കൊലോ. 1:23.

18. എന്തൊക്കെ നല്ല പ്രതീ​ക്ഷ​ക​ളാ​ണു നമ്മളെ കാത്തി​രി​ക്കു​ന്നത്‌, ഇപ്പോൾ നമ്മൾ എന്തു ചെയ്യണം?

18 ബലിമ​ര​ണ​ത്തി​നു ശേഷം യേശു സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെട്ടു. അവിടെ യേശു​വിന്‌ “എല്ലാ ഗവൺമെ​ന്റു​ക​ളെ​ക്കാ​ളും അധികാ​ര​ങ്ങ​ളെ​ക്കാ​ളും ശക്തിക​ളെ​ക്കാ​ളും ആധിപ​ത്യ​ങ്ങ​ളെ​ക്കാ​ളും” അധികാ​ര​ത്തോ​ടെ ഏറെ ഉന്നതമായ ഉത്തരവാ​ദി​ത്വ​ങ്ങൾ ലഭിച്ചു. (എഫെ. 1:19-21) അർമ​ഗെ​ദോ​നു മുമ്പ്‌ നമ്മൾ വിശ്വ​സ്‌ത​രാ​യി മരിക്കു​ക​യാ​ണെ​ങ്കിൽ, നീതി വസിക്കുന്ന പുതിയ ലോക​ത്തി​ലേക്കു പുനരു​ത്ഥാ​ന​ത്തിൽ വരും. അവിടെ നമുക്കു സംതൃ​പ്‌തി​ക​ര​മായ ധാരാളം കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രി​ക്കും. എന്നാൽ ഇപ്പോൾത്തന്നെ നമു​ക്കെ​ല്ലാം പങ്കു​ചേ​രാ​നാ​കുന്ന വളരെ പ്രധാ​ന​പ്പെട്ട ഒരു പ്രവർത്ത​ന​മുണ്ട്‌, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും ശിഷ്യരെ ഉളവാ​ക്കു​ക​യും ചെയ്യുക എന്ന പ്രവർത്തനം. ചെറു​പ്പ​ക്കാ​രാ​കട്ടെ, പ്രായ​മാ​യ​വ​രാ​കട്ടെ, നമു​ക്കെ​ല്ലാം ‘കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും തിരക്കു​ള്ള​വ​രാ​യി​രി​ക്കാം.’—1 കൊരി. 15:58.