വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 ജൂണ്
ഈ ലക്കത്തിൽ 2017 ജൂലൈ 31 മുതൽ ആഗസ്റ്റ് 27 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
നിങ്ങൾ ഓർക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ വായിച്ചുകാണുമല്ലോ. എത്ര ബൈബിൾചോദ്യങ്ങൾക്ക് ഉത്തരം പറയാനാകും എന്നു നോക്കുക.
എല്ലാ കഷ്ടതകളിലും യഹോവ നമ്മളെ ആശ്വസിപ്പിക്കുന്നു
ക്രിസ്ത്യാനികൾക്കു വിവാഹജീവിതത്തിലും കുടുംബജീവിതത്തിലും ഏതെല്ലാം ബുദ്ധിമുട്ടുകളുണ്ടായേക്കാം? നിങ്ങൾ അത്തരമൊരു സാഹചര്യത്തിലാണെങ്കിൽ ദൈവത്തിൽനിന്ന് എങ്ങനെ ആശ്വാസം നേടാം?
ആത്മീയനിക്ഷേപങ്ങളിലായിരിക്കട്ടെ നിങ്ങളുടെ ഹൃദയം
നമ്മൾ അമൂല്യമായി കാണേണ്ട നിക്ഷേപങ്ങൾ ഏതൊക്കെ, അവയെ വിലതീരാത്തതായി കരുതുന്നെങ്കിൽ നമ്മൾ എന്തെല്ലാം ചെയ്യും?
ബാഹ്യരൂപംവെച്ച് ഒരാളെ വിലയിരുത്താനാകുമോ?
എല്ലാവരിൽനിന്നും ഒഴിഞ്ഞുമാറി ഒറ്റപ്പെട്ട് തെരുവോരങ്ങളിൽ കഴിഞ്ഞിരുന്ന ഒരാളായിരുന്നു അദ്ദേഹം. എന്നാൽ ഒരു യഹോവയുടെ സാക്ഷി ക്ഷമയോടെ അദ്ദേഹത്തോടു സംസാരിച്ചപ്പോൾ എന്തു സംഭവിച്ചു?
ഭിന്നതകൾ പരിഹരിച്ച് സമാധാനത്തിനായി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ?
ആളുകൾ സമാധാനത്തിനായി കൊതിക്കുകയാണ്. എന്നാൽ അരക്ഷിതബോധം തോന്നുകയോ ആത്മാഭിമാനത്തിനു ക്ഷതമേൽക്കുകയോ ചെയ്യുമ്പോൾ പലരും സമാധാനത്തിന്റെ വഴി മറന്ന് പെരുമാറാൻ തുടങ്ങുന്നു. നിങ്ങൾക്ക് അത് എങ്ങനെ ഒഴിവാക്കാം?
“നിന്റെ വിവേകം അനുഗ്രഹിക്കപ്പെടട്ടെ!”
അബീഗയിലിനെ പ്രശംസിച്ചുകൊണ്ട് പുരാതന ഇസ്രായേലിലെ ദാവീദ് പറഞ്ഞതാണ് ഈ വാക്കുകൾ. എന്തുകൊണ്ടാണു ദാവീദ് അബീഗയിലിനെ പ്രശംസിച്ചത്? അബീഗയിലിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
സുപ്രധാനവിഷയത്തിൽനിന്ന് നിങ്ങളുടെ ദൃഷ്ടി മാറരുത്
എല്ലാ മനുഷ്യരുടെയും മുന്നിലുള്ള ആ സുപ്രധാന വിവാദവിഷയം എന്താണ്? നിങ്ങൾ അതെക്കുറിച്ച് അറിയേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുക!
പ്രപഞ്ചത്തെ ഭരിക്കാനുള്ള അവകാശം യഹോവയ്ക്കാണെന്ന് അംഗീകരിക്കുന്നതു നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം, എങ്ങനെ?
നിങ്ങൾക്ക് അറിയാമോ?
ദേവാലയത്തിൽ മൃഗങ്ങളെ വിറ്റിരുന്നവരെ യേശു എന്തുകൊണ്ടാണു ‘കവർച്ചക്കാർ’ എന്നു വിളിച്ചത്?