ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും മനസ്സാക്ഷിയെ പരിശീലിപ്പിക്കട്ടെ!
“ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് ധ്യാനിക്കുന്നു.”—സങ്കീ. 119:99.
1. മനുഷ്യരെ മൃഗങ്ങളെക്കാൾ ശ്രേഷ്ഠരാക്കുന്ന സവിശേഷത എന്താണ്?
മനുഷ്യരെ മൃഗങ്ങളെക്കാൾ ശ്രേഷ്ഠരാക്കുന്ന ഒരു സവിശേഷതയാണു മനസ്സാക്ഷി. ഈ പ്രാപ്തിയോടെയാണു ദൈവം മനുഷ്യനെ ഭൂമിയിൽ ആക്കിവെച്ചത്. അതു നമുക്ക് എങ്ങനെ അറിയാം? ദൈവനിയമം ലംഘിച്ചശേഷം ആദാമും ഹവ്വയും ദൈവത്തിൽനിന്ന് ഒളിച്ചു. മനസ്സാക്ഷി അവരെ കുറ്റപ്പെടുത്തിയെന്നല്ലേ ഇതു സൂചിപ്പിക്കുന്നത്?
2. മനസ്സാക്ഷി ഒരു വടക്കുനോക്കിയന്ത്രം പോലെയാണെന്നു പറയാവുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
2 മനസ്സാക്ഷിയെ ഒരു വടക്കുനോക്കിയന്ത്രവുമായി താരതമ്യപ്പെടുത്താം. നമ്മളെ ശരിയായ ദിശയിൽ നയിക്കാൻ കഴിയുന്ന, തെറ്റും ശരിയും വിലയിരുത്തുന്ന ആന്തരികബോധമാണു മനസ്സാക്ഷി. ശരിയായി പരിശീലിപ്പിക്കാത്ത മനസ്സാക്ഷിയുള്ളവരെ തകരാറുള്ള ഒരു വടക്കുനോക്കിയന്ത്രവുമായി കടലിലൂടെ സഞ്ചരിക്കുന്ന ഒരു കപ്പലിനോടു താരതമ്യം ചെയ്യാം. തകരാറുള്ള വടക്കുനോക്കിയന്ത്രവുമായി യാത്ര പുറപ്പെടുന്നത് അപകടകരമാണ്. കാറ്റും കടലൊഴുക്കുകളും കപ്പലിന്റെ ദിശ തെറ്റിച്ചേക്കാം. എന്നാൽ ശരിയായി പ്രവർത്തിക്കുന്ന വടക്കുനോക്കിയന്ത്രം കൈവശമുള്ള ഒരു കപ്പിത്താനു തന്റെ കപ്പൽ നേരായ ദിശയിലൂടെ കൊണ്ടുപോകാൻ കഴിയും. അതുപോലെ മനസ്സാക്ഷി ശരിയായ പാതയിലൂടെ നമ്മളെ നയിക്കണമെങ്കിൽ അതിനു വേണ്ട പരിശീലനം കൊടുക്കണം.
3. മനസ്സാക്ഷി ശരിയായി പരിശീലിപ്പിക്കപ്പെട്ടതല്ലെങ്കിൽ എന്തു സംഭവിച്ചേക്കാം?
3 ഒരു വ്യക്തിയുടെ മനസ്സാക്ഷി ശരിയായി പരിശീലിപ്പിക്കപ്പെട്ടതല്ലെങ്കിൽ തെറ്റു ചെയ്യുന്നതിന് എതിരെ അതു മുന്നറിയിപ്പു നൽകുകയില്ല. (1 തിമൊ. ) ‘മോശമായതു നല്ലതാണെന്ന്’ ചിന്തിക്കാൻപോലും അത്തരമൊരു മനസ്സാക്ഷി ഇടയാക്കിയേക്കാം. ( 4:1, 2യശ. 5:20) യേശു തന്റെ അനുഗാമികൾക്ക് ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “നിങ്ങളെ കൊല്ലുന്നവർ, ദൈവത്തിനുവേണ്ടി ഒരു പുണ്യപ്രവൃത്തി ചെയ്യുകയാണെന്നു കരുതുന്ന സമയം വരുന്നു.” (യോഹ. 16:2) പലരുടെ കാര്യത്തിലും ഈ വാക്കുകൾ സത്യമാണ്. അതിന് ഉദാഹരണമാണു സ്തെഫാനൊസിനെ വധിച്ചവർ. (പ്രവൃ. 6:8, 12; 7:54-60) കൊലപാതകംപോലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യുമ്പോൾ മതഭ്രാന്തന്മാർ യഥാർഥത്തിൽ തങ്ങൾ ആരാധിക്കുന്നെന്ന് അവകാശപ്പെടുന്ന ദൈവത്തിന്റെ നിയമങ്ങൾ ലംഘിക്കുകയാണ്. എന്തൊരു വിരോധാഭാസം! (പുറ. 20:13) അവരുടെ മനസ്സാക്ഷി അവരെ തെറ്റായ വഴിയിലേക്കു നയിക്കുകയാണെന്നു വ്യക്തം!
4. നമ്മുടെ മനസ്സാക്ഷി ശരിയായ രീതിയിൽ പ്രവർത്തിക്കുന്നെന്നു നമുക്ക് എങ്ങനെ ഉറപ്പാക്കാം?
4 അങ്ങനെയെങ്കിൽ, നമ്മുടെ മനസ്സാക്ഷി ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കാം? “പഠിപ്പിക്കാനും ശാസിക്കാനും കാര്യങ്ങൾ നേരെയാക്കാനും നീതിയിൽ ശിക്ഷണം നൽകാനും” ഉപകരിക്കുന്നതാണു ദൈവവചനത്തിലെ നിയമങ്ങളും തത്ത്വങ്ങളും. (2 തിമൊ. 3:16) അതുകൊണ്ട് ഉത്സാഹത്തോടെ ബൈബിൾ പഠിച്ചുകൊണ്ടും പഠിക്കുന്ന കാര്യങ്ങൾ ധ്യാനിച്ചുകൊണ്ടും അതു ജീവിതത്തിൽ ബാധകമാക്കിക്കൊണ്ടും ദൈവത്തിന്റെ ചിന്തകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ മനസ്സാക്ഷിയെ പരിശീലിപ്പിക്കാം. അപ്പോൾ അതിന് ആശ്രയയോഗ്യമായ ഒരു വഴികാട്ടിയായി പ്രവർത്തിക്കാൻ കഴിയും. മനസ്സാക്ഷിയെ പരിശീലിപ്പിക്കാൻ യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും സഹായിക്കുന്നത് എങ്ങനെയാണെന്നു നമുക്കു നോക്കാം.
ദൈവനിയമങ്ങൾ നിങ്ങളെ പരിശീലിപ്പിക്കട്ടെ!
5, 6. ദൈവനിയമങ്ങൾ അനുസരിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
5 ദൈവത്തിന്റെ നിയമങ്ങളിൽനിന്ന് പ്രയോജനം കിട്ടണമെങ്കിൽ നമ്മൾ അതു വെറുതേ വായിക്കുകയോ അതിന്റെ അർഥം മനസ്സിലാക്കുകയോ ചെയ്താൽ മാത്രം പോരാ. നമ്മൾ ആ നിയമങ്ങളെ സ്നേഹിക്കുകയും ആദരിക്കുകയും വേണം. ദൈവവചനം പറയുന്നു: “മോശമായതു വെറുത്ത് നല്ലതിനെ സ്നേഹിക്കുക.” (ആമോ. 5:15) പക്ഷേ നമുക്ക് അത് എങ്ങനെ ചെയ്യാം? കാര്യങ്ങളെ യഹോവ കാണുന്നതുപോലെ കാണാൻ പഠിക്കുന്നതാണ് ഒരു വിധം. ഒരു ഉദാഹരണം നോക്കാം. അടുത്ത കാലത്തായി നിങ്ങളുടെ ഉറക്കം ശരിയാകുന്നില്ല. നിങ്ങൾ ഒരു ഡോക്ടറെ കാണുന്നു. നിങ്ങൾ പാലിക്കേണ്ട ഭക്ഷണക്രമവും ചെയ്യേണ്ട വ്യായാമങ്ങളും ഒഴിവാക്കേണ്ട ചില ശീലങ്ങളും അദ്ദേഹം പറഞ്ഞുതരുന്നു. പരീക്ഷിച്ചുനോക്കിയപ്പോൾ ആ നിർദേശങ്ങൾ നിങ്ങൾക്കു നല്ല ഫലം ചെയ്തു. നിങ്ങളുടെ ജീവിതം കുറച്ചുകൂടെ സുഖകരമാക്കിയതിന് ആ ഡോക്ടറോട് വളരെയധികം നന്ദി തോന്നുകയില്ലേ?
6 സമാനമായി, പാപത്തിന്റെ കയ്പേറിയ ഫലങ്ങൾ അനുഭവിക്കുന്നതിൽനിന്ന് നമ്മളെ സംരക്ഷിക്കുന്ന നിയമങ്ങൾ യഹോവ തന്നിട്ടുണ്ട്. അങ്ങനെ ജീവിതം മെച്ചപ്പെടുത്താൻ നമുക്കു കഴിയുന്നു. ഉദാഹരണത്തിന്, നുണ പറയരുത്, ചതിക്കരുത്, മോഷ്ടിക്കരുത്, ലൈംഗിക അധാർമികതയിലും അക്രമത്തിലും ഭൂതവിദ്യയിലും ഏർപ്പെടരുത് എന്നിങ്ങനെയുള്ള ബൈബിൾനിയമങ്ങൾ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക. (സുഭാഷിതങ്ങൾ 6:16-19 വായിക്കുക; വെളി. 21:8) യഹോവയുടെ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ നല്ല ഫലങ്ങൾ അനുഭവിച്ചറിയുമ്പോൾ യഹോവയോടും ദൈവനിയമങ്ങളോടും ഉള്ള നമ്മുടെ സ്നേഹവും വിലമതിപ്പും സ്വാഭാവികമായും വർധിച്ചുവരും.
7. ബൈബിളിലെ സംഭവവിവരണങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു നമ്മളെ എങ്ങനെ സഹായിക്കും?
7 ജീവിതത്തിൽ വിലയേറിയ പാഠങ്ങൾ പഠിക്കുന്നതിന്, നമ്മൾ ദൈവത്തിന്റെ നിയമങ്ങൾ ലംഘിച്ച് അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ട ആവശ്യമില്ല. മറ്റുള്ളവരുടെ തെറ്റുകളെക്കുറിച്ച് ദൈവവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അതിൽനിന്ന് നമുക്കു പഠിക്കാനാകും. സുഭാഷിതങ്ങൾ 1:5 പറയുന്നു: “ബുദ്ധിയുള്ളവൻ ശ്രദ്ധിച്ചുകേട്ട് കൂടുതൽ ഉപദേശം സ്വീകരിക്കുന്നു.” ബൈബിളിലെ സംഭവവിവരണങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ ദൈവം നമുക്ക് ഏറ്റവും മികച്ച ഉപദേശം തരുകയാണ്. ഉദാഹരണത്തിന്, യഹോവയുടെ നിയമം ലംഘിച്ച് ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്തതുകൊണ്ട് ദാവീദ് രാജാവിന് എന്തുമാത്രം വേദന അനുഭവിക്കേണ്ടിവന്നെന്നു ചിന്തിക്കുക. (2 ശമു. 12:7-14) ഈ വിവരണം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ സ്വയം ഈ ചോദ്യങ്ങൾ ചോദിക്കാനാകും: ‘ബത്ത്-ശേബയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടതിന്റെ ഫലമായി അനുഭവിക്കേണ്ടിവന്ന ഹൃദയവേദന ദാവീദ് രാജാവിന് എങ്ങനെ ഒഴിവാക്കാമായിരുന്നു? സമാനമായ ഒരു പ്രലോഭനം എനിക്കുണ്ടായാൽ അതു തള്ളിക്കളയാനുള്ള മനക്കരുത്തു ഞാൻ കാണിക്കുമോ? ഞാൻ യോസേഫിനെപ്പോലെ ഓടിപ്പോകുമോ, അതോ ദാവീദിനെപ്പോലെ പാപത്തിനു വഴങ്ങിക്കൊടുക്കുമോ?’ (ഉൽപ. 39:11-15) പാപത്തിന്റെ ദാരുണഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ ‘മോശമായതിനെ വെറുക്കാനുള്ള’ ശക്തി നമുക്കു കിട്ടും.
8, 9. (എ) മനസ്സാക്ഷി നമ്മളെ എന്തു ചെയ്യാൻ സഹായിക്കും? (ബി) യഹോവയുടെ തത്ത്വങ്ങളും നമ്മുടെ മനസ്സാക്ഷിയും ഒന്നിച്ച് പ്രവർത്തിക്കുന്നത് എങ്ങനെ?
8 ദൈവം വെറുക്കുന്ന കാര്യങ്ങളിൽനിന്ന് നമ്മൾ പൂർണമായി വിട്ടുനിന്നേക്കാം. എന്നാൽ തിരുവെഴുത്തുകൾ നേരിട്ട് നിയമങ്ങളൊന്നും തരാത്ത സാഹചര്യങ്ങളുമുണ്ട്. അങ്ങനെയുള്ളപ്പോൾ ദൈവത്തിനു സ്വീകാര്യവും പ്രസാദകരവും ആയത് എന്താണെന്നു നമുക്ക് എങ്ങനെ തിട്ടപ്പെടുത്താൻ കഴിയും? അവിടെയാണു നമ്മുടെ ബൈബിൾപരിശീലിതമനസ്സാക്ഷി സഹായത്തിന് എത്തുന്നത്.
9 യഹോവ നമുക്കു മനസ്സാക്ഷിയും അതിനെ നയിക്കാനായി സ്നേഹപൂർവം തത്ത്വങ്ങളും നൽകിയിരിക്കുന്നു. യഹോവതന്നെ പറയുന്നു: “നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുകയും പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.” (യശ. 48:17, 18) ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും അതു നമ്മുടെ ഹൃദയത്തെ സ്പർശിക്കാൻ അനുവദിക്കുകയും ചെയ്യുമ്പോൾ നമ്മൾ മനസ്സാക്ഷിയെ നേരെയാക്കുകയാണ്, വഴി നടത്തുകയും രൂപപ്പെടുത്തുകയും ആണ്. അങ്ങനെ നമുക്കു ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ കഴിയും.
ദൈവികതത്ത്വങ്ങൾ നിങ്ങളെ പരിശീലിപ്പിക്കട്ടെ!
10. തത്ത്വം എന്നാൽ എന്താണ്, യേശു എങ്ങനെയാണു തത്ത്വങ്ങൾ ഉപയോഗിച്ച് പഠിപ്പിച്ചത്?
10 “ഒരു അടിസ്ഥാനസത്യം; യുക്തിസഹമായി ചിന്തിക്കുന്നതിനോ ഒരു കാര്യം ചെയ്യുന്നതിനോ ആധാരമായി എടുക്കാവുന്ന പ്രമാണം” ആണ് തത്ത്വം. ഒരു തത്ത്വം മനസ്സിലാക്കുന്നതിൽ, നിയമദാതാവായ ദൈവത്തിന്റെ ചിന്ത എന്താണെന്നും ചില പ്രത്യേകനിയമങ്ങൾ തന്നിരിക്കുന്നതിന്റെ കാരണം എന്താണെന്നും അറിയുന്നത് ഉൾപ്പെടുന്നു. തന്റെ ശുശ്രൂഷക്കാലത്ത്, ചില തരം മനോഭാവങ്ങളുടെയും പ്രവൃത്തികളുടെയും അനന്തരഫലം മനസ്സിലാക്കാൻ യേശു ശിഷ്യന്മാരെ ചില തത്ത്വങ്ങൾ പഠിപ്പിച്ചു. ഉദാഹരണത്തിന്, നീരസം അക്രമത്തിലേക്കും കാമവികാരം വ്യഭിചാരത്തിലേക്കും നയിക്കുമെന്നു യേശു പഠിപ്പിച്ചു. (മത്താ. 5:21, 22, 27, 28) നമ്മളെ വഴിനയിക്കാൻ ദൈവികതത്ത്വങ്ങളെ അനുവദിക്കുമ്പോൾ നമ്മൾ മനസ്സാക്ഷിയെ വേണ്ട വിധത്തിൽ പരിശീലിപ്പിക്കുകയായിരിക്കും ചെയ്യുന്നത്, അങ്ങനെ ദൈവത്തിനു മഹത്ത്വം കൈവരുത്തുന്ന തീരുമാനങ്ങളെടുക്കാൻ നമുക്കു കഴിയും.—1 കൊരി. 10:31.
11. ഒരാളുടെ മനസ്സാക്ഷി മറ്റൊരാളുടെ മനസ്സാക്ഷിയിൽനിന്ന് വ്യത്യസ്തമായിരിക്കാവുന്നത് എങ്ങനെ?
11 ബൈബിൾപരിശീലിതമനസ്സാക്ഷി ഉള്ളവരാണെങ്കിലും രണ്ടു ക്രിസ്ത്യാനികൾ ചില കാര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ വ്യത്യസ്തമായിരുന്നേക്കാം. ഉദാഹരണത്തിന്, ലഹരിപാനീയങ്ങളുടെ ഉപയോഗം. മദ്യം മിതമായി ഉപയോഗിക്കുന്നതിനെ ബൈബിൾ കുറ്റം വിധിക്കുന്നില്ല. എന്നാൽ മദ്യത്തിന്റെ അമിത ഉപയോഗത്തിനും മുഴുക്കുടിക്കും എതിരെ ബൈബിൾ മുന്നറിയിപ്പു തരുന്നുണ്ട്. (സുഭാ. 20:1; 1 തിമൊ. 3:8) ഇതിന്റെ അർഥം ഒരു ക്രിസ്ത്യാനി മദ്യത്തിന്റെ അളവ് മാത്രം കണക്കിലെടുത്താൽ മതി, മറ്റൊന്നും പരിഗണിക്കേണ്ട എന്നാണോ? അല്ല. മിതമായ അളവിൽ മദ്യപിക്കുന്നതു സ്വന്തം മനസ്സാക്ഷിക്കു പ്രശ്നമില്ലെങ്കിലും അദ്ദേഹം മറ്റുള്ളവരുടെ മനസ്സാക്ഷിയുംകൂടി കണക്കിലെടുക്കണം.
12. റോമർ 14:21-ലെ വാക്കുകൾ മറ്റുള്ളവരുടെ മനസ്സാക്ഷിയെ ആദരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എങ്ങനെ?
12 മറ്റുള്ളവരുടെ മനസ്സാക്ഷിയെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പൗലോസ് എഴുതി: “മാംസം കഴിക്കുന്നതുകൊണ്ടോ വീഞ്ഞു കുടിക്കുന്നതുകൊണ്ടോ സഹോദരൻ വിശ്വാസത്തിൽനിന്ന് വീണുപോകുമെങ്കിൽ അത് ഒഴിവാക്കുന്നതാണു നല്ലത്.” (റോമ. 14:21) നിങ്ങൾക്കു ചെയ്യാൻ അവകാശമുള്ള കാര്യങ്ങൾ നിങ്ങളുടേതിൽനിന്ന് വ്യത്യസ്തമായ മനസ്സാക്ഷിയുള്ള ഒരു സഹോദരനെ ഇടറിക്കുന്നെങ്കിൽ അതു വേണ്ടെന്നുവെക്കാൻ നിങ്ങൾ തയ്യാറാകുമോ? തയ്യാറാകുമെന്നതിൽ ഒരു സംശയവുമില്ല. സത്യം പഠിക്കുന്നതിനു മുമ്പ് ചില സഹോദരങ്ങൾ അമിതമായി മദ്യപിക്കുന്ന ശീലമുള്ളവരായിരുന്നു. പക്ഷേ ഇപ്പോൾ അവർ അതു പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വളരെയധികം ദോഷം ചെയ്തേക്കാവുന്ന ഒരു ജീവിതഗതിയിലേക്ക് ഒരു സഹോദരൻ മടങ്ങിപ്പോകുന്നതിനു നമ്മൾ കാരണക്കാരനാകാൻ നമ്മൾ ആരും ആഗ്രഹിക്കില്ല. (1 കൊരി. 6:9, 10) അതുകൊണ്ട്, മദ്യം നിരസിക്കുന്ന ഒരു സഹോദരനെ കുടിക്കാൻ നിർബന്ധിക്കുന്നത് ആതിഥേയന്റെ ഭാഗത്തെ സ്നേഹമില്ലായ്മയാണ്.
13. വ്യക്തിപരമായ താത്പര്യങ്ങളെക്കാൾ രാജ്യതാത്പര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നെന്നു തിമൊഥെയൊസ് എങ്ങനെ തെളിയിച്ചു?
13 പരിച്ഛേദനയേൽക്കുന്നതു വേദനയുണ്ടാക്കുന്നതായിരുന്നെങ്കിലും പ്രവൃ. 16:3; 1 കൊരി. 9:19-23) തിമൊഥെയൊസിനെപ്പോലെ നമ്മളും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ചില വ്യക്തിപരമായ ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാണോ?
യുവാവായ തിമൊഥെയൊസ് അതിനു തയ്യാറായി. താൻ സന്തോഷവാർത്ത അറിയിക്കാൻപോകുന്ന ജൂതന്മാർക്ക് ഇടർച്ച വരുത്താതിരിക്കാനായിരുന്നു അത്. പൗലോസ് അപ്പോസ്തലന്റെ അതേ മനോഭാവമായിരുന്നു തിമൊഥെയൊസിന്. (‘പക്വതയിലേക്കു വളരാൻ ഉത്സാഹിക്കുക’
14, 15. (എ) പക്വതയിലേക്കു വളരുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? (ബി) സ്നേഹവും ക്രിസ്തീയപക്വതയും തമ്മിലുള്ള ബന്ധം എന്താണ്?
14 ‘ക്രിസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകളിൽത്തന്നെ’ നിൽക്കാതെ എല്ലാ ക്രിസ്ത്യാനികളും “പക്വതയിലേക്കു വളരാൻ ഉത്സാഹിക്കണം.” (എബ്രാ. 6:1) ഇതു താനേ സംഭവിക്കുന്ന ഒന്നല്ല. “ഉത്സാഹിക്കണം” എന്നാണു പറഞ്ഞിരിക്കുന്നത്. അതായത് നമ്മുടെ ഭാഗത്ത് ശ്രമം ആവശ്യമാണ്. പക്വതയിലേക്കു വളരണമെങ്കിൽ നമ്മുടെ അറിവും ഉൾക്കാഴ്ചയും വർധിക്കണം. അതുകൊണ്ടാണ് എല്ലാ ദിവസവും ബൈബിളിന്റെ ഒരു ഭാഗം വായിക്കാൻ നമ്മളെ കൂടെക്കൂടെ പ്രോത്സാഹിപ്പിക്കുന്നത്. (സങ്കീ. 1:1-3) നിങ്ങൾ അങ്ങനെയൊരു ലക്ഷ്യം വെച്ചിട്ടുണ്ടോ? ദിവസവും ബൈബിൾ വായിക്കുന്നെങ്കിൽ യഹോവയുടെ നിയമങ്ങളെയും തത്ത്വങ്ങളെയും കുറിച്ച് നിങ്ങൾക്കു കൂടുതൽ ഉൾക്കാഴ്ച ലഭിക്കും, ദൈവവചനത്തെക്കുറിച്ചുള്ള നിങ്ങളുടെ ഗ്രാഹ്യം കൂടുതൽ ആഴമുള്ളതാകും.
15 ക്രിസ്ത്യാനികൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട നിയമം സ്നേഹത്തിന്റെ നിയമമാണ്. യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.” (യോഹ. 13:35) യേശുവിന്റെ അർധസഹോദരനായ യാക്കോബ് സ്നേഹത്തെ “രാജകീയനിയമം” എന്നു വിളിച്ചു. (യാക്കോ. 2:8) പൗലോസ് പറഞ്ഞു: “സ്നേഹിക്കുന്നയാൾ നിയമം നിറവേറ്റുകയാണ്.” (റോമ. 13:10) സ്നേഹത്തിന് ഇത്രമാത്രം ഊന്നൽ കൊടുത്തിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം ബൈബിൾ പറയുന്നു: “ദൈവം സ്നേഹമാണ്.” (1 യോഹ. 4:8) ദൈവത്തിന്റെ സ്നേഹം വെറും വികാരത്തിൽ ഒതുങ്ങുന്നില്ല. യോഹന്നാൻ എഴുതി: “തന്റെ ഏകജാതനിലൂടെ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോകത്തേക്ക് അയച്ചു. ഇതിലൂടെ ദൈവത്തിനു നമ്മളോടുള്ള സ്നേഹം വെളിപ്പെട്ടിരിക്കുന്നു.” (1 യോഹ. 4:9) അതെ, സ്നേഹം ദൈവത്തെ പ്രവർത്തനത്തിനു പ്രേരിപ്പിച്ചു. യഹോവയോടും യേശുവിനോടും സഹോദരങ്ങളോടും മറ്റു മനുഷ്യരോടും ഉള്ള സ്നേഹം പ്രവൃത്തികളിലൂടെ കാണിക്കുമ്പോൾ നമ്മൾ ക്രിസ്തീയപക്വതയുള്ളവരാണെന്നു തെളിയിക്കുകയാണ്.—മത്താ. 22:37-39.
16. ക്രിസ്തീയപക്വതയിലേക്കു പുരോഗമിക്കുമ്പോൾ തത്ത്വങ്ങൾ നമുക്കു കൂടുതൽ പ്രാധാന്യമുള്ളതായിത്തീരുന്നത് എന്തുകൊണ്ട്?
16 നിയമങ്ങൾ ചിലപ്പോൾ ഒരു പ്രത്യേകസാഹചര്യത്തിനായിരിക്കും ബാധകമാകുക. എന്നാൽ തത്ത്വങ്ങൾ കുറെക്കൂടി വിശാലമാണ്. അതുകൊണ്ട് നിങ്ങൾ ക്രിസ്തീയപക്വതയിലേക്കു പുരോഗമിക്കുമ്പോൾ 1 കൊരി. 15:33) എന്നാൽ കുട്ടി വളരുന്നതിനനുസരിച്ച് അവന്റെ ചിന്താപ്രാപ്തി വികസിക്കും, ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങളുടെ ന്യായാന്യായങ്ങൾ ചിന്തിക്കാൻ പഠിക്കും. അങ്ങനെ കൂട്ടുകാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ജ്ഞാനപൂർവമായ തീരുമാനമെടുക്കാൻ അവനു കഴിയും. (1 കൊരിന്ത്യർ 13:11; 14:20 വായിക്കുക.) ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ നമ്മുടെ മനസ്സാക്ഷി ദൈവത്തിന്റെ ചിന്തകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്ന ആശ്രയയോഗ്യമായ ഒരു വഴികാട്ടിയായി മാറും.
തത്ത്വങ്ങൾക്കായിരിക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. ഉദാഹരണത്തിന്, മോശമായ സഹവാസത്തിന്റെ അപകടം എന്താണെന്ന് ഒരു കൊച്ചുകുട്ടിക്ക് അറിയില്ല. അതുകൊണ്ട് മാതാപിതാക്കൾ അവനെ സംരക്ഷിക്കുന്നതിനു ചില നിയമങ്ങൾ വെക്കും. (17. ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാണെന്നു പറയുന്നത് എന്തുകൊണ്ട്?
17 യഹോവയെ സന്തോഷിപ്പിക്കുന്ന ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാനുള്ള സഹായം നമുക്കു ലഭ്യമാണോ? ലഭ്യമാണ്. ദൈവവചനത്തിലെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ കാര്യങ്ങൾ ചെയ്യാൻ പഠിക്കുന്നെങ്കിൽ നമ്മൾ “ഏതു കാര്യത്തിനും പറ്റിയ, എല്ലാ സത്പ്രവൃത്തിയും ചെയ്യാൻ” സജ്ജരായ ആളുകളായിത്തീരും. (2 തിമൊ. 3:16, 17) അതുകൊണ്ട് “യഹോവയുടെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കാൻ” സഹായിക്കുന്ന തിരുവെഴുത്തുതത്ത്വങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കുക. (എഫെ. 5:17) ഇക്കാര്യത്തിൽ, വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്), യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി, വാച്ച്ടവർ ലൈബ്രറി, വാച്ച്ടവർ ഓൺലൈൻ ലൈബ്രറി, JW ലൈബ്രറി ആപ്ലിക്കേഷൻ തുടങ്ങി സംഘടന തന്നിരിക്കുന്ന പഠനോപാധികൾ നമ്മളെ സഹായിക്കും, അവ നന്നായി ഉപയോഗിക്കുക. വ്യക്തിപരമായി പഠിക്കുമ്പോഴും കുടുംബം ഒന്നിച്ച് പഠിക്കുമ്പോഴും പരമാവധി പ്രയോജനം നേടാൻ നമ്മളെ സഹായിക്കുന്ന രീതിയിലാണ് ഈ ഉപകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
ബൈബിൾപരിശീലിത മനസ്സാക്ഷി അനുഗ്രഹങ്ങൾ കൈവരുത്തും
18. യഹോവയുടെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ എന്തൊക്കെ അനുഗ്രഹങ്ങൾ ലഭിക്കും?
18 യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും അനുസരിക്കുന്നത് അനുഗ്രഹങ്ങൾ കൈവരുത്തും. സങ്കീർത്തനം 119:97-100 പറയുന്നതു ശ്രദ്ധിക്കുക: “അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയപ്പെടുന്നു! ദിവസം മുഴുവൻ ഞാൻ അതു ധ്യാനിക്കുന്നു. അങ്ങയുടെ കല്പന എന്നെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; കാരണം, അത് എന്നെന്നും എന്നോടുകൂടെയുണ്ട്. എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും ഞാൻ ഉൾക്കാഴ്ചയുള്ളവൻ; കാരണം, ഞാൻ അങ്ങയുടെ ഓർമിപ്പിക്കലുകളെക്കുറിച്ച് ധ്യാനിക്കുന്നു. പ്രായമുള്ളവരെക്കാൾ വിവേകത്തോടെ ഞാൻ പ്രവർത്തിക്കുന്നു; കാരണം, ഞാൻ അങ്ങയുടെ ആജ്ഞകൾ പാലിക്കുന്നു.” ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും ‘ധ്യാനിക്കാൻ’ സമയമെടുക്കുമ്പോൾ ജ്ഞാനത്തോടെയും ഉൾക്കാഴ്ചയോടെയും വിവേകത്തോടെയും പ്രവർത്തിക്കാൻ നമുക്കാകും. നല്ല ശ്രമം ചെയ്ത് ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും കൊണ്ട് നമ്മുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കുക. അങ്ങനെ ചെയ്യുമ്പോൾ “ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവിനൊപ്പം” എത്താൻ നമുക്കു കഴിയും.—എഫെ. 4:13.