വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർക്കു​ന്നു​വോ?

നിങ്ങൾ ഓർക്കു​ന്നു​വോ?

വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാ​പൂർവം വായി​ച്ചു​കാ​ണു​മ​ല്ലോ. ഇപ്പോൾ, പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാ​നാ​കു​മോ:

നന്നായി പാടാൻ സഹായി​ക്കുന്ന നാലു നിർദേ​ശങ്ങൾ ഏതൊ​ക്കെ​യാണ്‌?

പാട്ടു​പു​സ്‌തകം ഉയർത്തി​പ്പി​ടിച്ച്‌ നിവർന്ന്‌ നിൽക്കുക, ശരിയാ​യി ശ്വാ​സോ​ച്ഛ്വാ​സം ചെയ്യുക. വായ്‌ നന്നായി തുറന്ന്‌ പാടു​ന്നെ​ങ്കിൽ നമുക്ക്‌ ഉറക്കെ പാടാൻ കഴിയും.—w17.11, പേ. 5.

ഇസ്രാ​യേ​ലി​ലെ അഭയന​ഗ​ര​ങ്ങ​ളു​ടെ സ്ഥാനവും അങ്ങോ​ട്ടുള്ള വഴിക​ളും സംബന്ധിച്ച്‌ ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്താണ്‌?

ഇസ്രാ​യേ​ലിൽ പല ഇടങ്ങളി​ലാ​യി ആറ്‌ അഭയന​ഗ​രങ്ങൾ സ്ഥിതി ചെയ്‌തി​രു​ന്നു. അങ്ങോ​ട്ടുള്ള വഴികൾ നല്ല നിലയിൽ സൂക്ഷി​ച്ചി​രു​ന്നു. അഭയന​ഗ​ര​ത്തി​ലേക്ക്‌ ഓടുന്ന ഒരാൾക്കു താരത​മ്യേന ഒരു ബുദ്ധി​മു​ട്ടും കൂടാതെ, പെട്ടെന്ന്‌ അവിടെ എത്തി​പ്പെ​ടാൻ കഴിയു​മാ​യി​രു​ന്നു.—w17.11, പേ. 14.

ദൈവം യേശു​വി​ലൂ​ടെ തന്ന മോച​ന​വില നമുക്കു ലഭിക്കാ​വുന്ന ഏറ്റവും നല്ല സമ്മാന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അത്‌ എന്നെന്നും ജീവി​ക്കാ​നുള്ള നമ്മുടെ ആഗ്രഹം തൃപ്‌തി​പ്പെ​ടു​ത്തു​ന്നു, അതു പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും നമ്മളെ മോചി​പ്പി​ക്കും. ആദാമി​ന്റെ സന്തതി​ക​ളോ​ടുള്ള സ്‌നേ​ഹം​കൊണ്ട്‌ പാപി​ക​ളാ​യി​രു​ന്ന​പ്പോൾത്തന്നെ ദൈവം യേശു​വി​നെ നമുക്കു നൽകി.—wp17.6, പേ. 6-7.

സങ്കീർത്തനം 118:22 യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നത്‌ എങ്ങനെ?

യേശു​വി​നെ മിശി​ഹ​യാ​യി അംഗീ​ക​രി​ക്കാ​തെ തള്ളിക്ക​ള​യു​ക​യും വധിക്കു​ക​യും ചെയ്‌തു. ‘മുഖ്യ മൂലക്ക​ല്ലാ​യി​ത്തീ​രു​ന്ന​തി​നു’ യേശു പുനരു​ത്ഥാ​ന​പ്പെ​ട​ണ​മാ​യി​രു​ന്നു.—w17.12, പേ. 9-10.

മൂത്ത മകന്റെ അവകാ​ശ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നോ മിശി​ഹ​യു​ടെ പൂർവി​ക​നാ​യി​രി​ക്കാ​നുള്ള പദവി?

യേശു​വി​ന്റെ വംശാ​വ​ലി​യി​ലെ കണ്ണി ചില​പ്പോ​ഴൊ​ക്കെ മൂത്ത ആൺമക്ക​ളാ​യി​രു​ന്നു. എന്നാൽ എപ്പോ​ഴും അങ്ങനെ​യ​ല്ലാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യിശ്ശാ​യി​യു​ടെ മൂത്ത മകനല്ലാ​യി​രു​ന്നു ദാവീദ്‌. പക്ഷേ ദാവീ​ദി​ലൂ​ടെ​യാ​ണു മിശിഹ വന്നത്‌.—w17.12, പേ. 14-15.

ബൈബി​ളി​ലുള്ള വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ ചില നിർദേ​ശങ്ങൾ ഏവ?

മോശ​യു​ടെ നിയമം ചില പ്രത്യേക രോഗ​മു​ള്ള​വരെ മാറ്റി​പ്പാർപ്പി​ക്കാൻ വ്യവസ്ഥ ചെയ്‌തി​രു​ന്നു. അതു​പോ​ലെ മൃതശ​രീ​ര​ത്തിൽ തൊടുന്ന ആളുകൾ കുളി​ക്ക​ണ​മെ​ന്നതു നിർബ​ന്ധ​മാ​യി​രു​ന്നു. ശരിയായ രീതി​യിൽ മനുഷ്യ​വി​സർജ്യം നിർമാർജനം ചെയ്യാ​നും ആ നിയമം അനുശാ​സി​ച്ചി​രു​ന്നു. കുട്ടി ജനിച്ച്‌ എട്ടാമത്തെ ദിവസ​മാ​ണു പരി​ച്ഛേദന ചെയ്യേ​ണ്ടി​യി​രു​ന്നത്‌. രക്തം കട്ടപി​ടി​ക്കാ​നുള്ള പ്രാപ്‌തി മനുഷ്യ​ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്നതു കുട്ടി ജനിച്ച്‌ ഒരാഴ്‌ച കഴിയു​മ്പോ​ഴാ​ണെന്ന വസ്‌തുത കണക്കി​ലെ​ടു​ക്കു​മ്പോൾ ഇതു ശ്രദ്ധേ​യ​മാണ്‌.—wp18.1, പേ. 7.

ഒരു ക്രിസ്‌ത്യാ​നി ഒരളവു​വരെ തന്നെത്തന്നെ സ്‌നേ​ഹി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

നമ്മൾ നമ്മുടെ അയൽക്കാ​രനെ നമ്മളെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം. (മർക്കോ. 12:31) ഭർത്താ​ക്ക​ന്മാർ “ഭാര്യ​മാ​രെ സ്വന്തം ശരീര​ത്തെ​പ്പോ​ലെ സ്‌നേ​ഹി​ക്കണം.” (എഫെ. 5:28) എന്നാൽ തന്നോ​ടു​ത​ന്നെ​യുള്ള സ്‌നേഹം ചില​പ്പോൾ അതിരു​ക​ട​ന്നേ​ക്കാം.—w18.01, പേ. 23.

ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ നമുക്കു ചെയ്യാ​വുന്ന ചില കാര്യങ്ങൾ എന്തൊക്കെ?

നമ്മൾ ദൈവ​വ​ചനം പഠിക്കു​ക​യും അതെക്കു​റിച്ച്‌ ധ്യാനി​ക്കു​ക​യും വേണം. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കണം. യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്റെ വഴിന​ട​ത്തി​പ്പി​നു കീഴ്‌പെ​ടു​ക​യും മറ്റുള്ള​വ​രു​ടെ സഹായം നന്ദി​യോ​ടെ സ്വീക​രി​ക്കു​ക​യും വേണം.—w18.02, പേ. 26.

ജ്യോ​തി​ഷ​വും ഭാഗ്യം​പ​റ​ച്ചി​ലും ഭാവി​യി​ലേ​ക്കുള്ള എത്തി​നോ​ട്ട​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

അതിനു പല കാരണ​ങ്ങ​ളുണ്ട്‌. പക്ഷേ ഏറ്റവും പ്രധാ​ന​കാ​രണം ബൈബിൾ ഈ രണ്ടു കാര്യ​ങ്ങ​ളെ​യും കുറ്റം വിധി​ക്കു​ന്നു എന്നതാണ്‌.—wp18.2, പേ. 4-5.

നമ്മളെ ആരെങ്കി​ലും ഭക്ഷണത്തി​നു ക്ഷണിച്ചാൽ ആ ക്ഷണം നമ്മൾ എങ്ങനെ കാണണം?

ഒരു ക്ഷണം സ്വീക​രി​ച്ചാൽ വാക്കു പാലി​ക്കാൻ നമ്മൾ ശ്രമി​ക്കണം. (സങ്കീ. 15:4) പ്രത്യേക കാരണ​മൊ​ന്നും കൂടാതെ നമ്മൾ അത്‌ ഒഴിവാ​ക്ക​രുത്‌. ആതി​ഥേയൻ നമുക്കു​വേണ്ടി ഭക്ഷണം ഒരുക്കാൻ കഠിനാ​ധ്വാ​നം ചെയ്‌തി​ട്ടു​ണ്ടാ​കും.—w18.03, പേ. 18.

നിയമി​ത​പു​രു​ഷ​ന്മാർക്കു തിമൊ​ഥെ​യൊ​സിൽനിന്ന്‌ എന്തൊക്കെ പാഠങ്ങൾ പഠിക്കാം?

തിമൊ​ഥെ​യൊസ്‌ മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യി​രു​ന്നു. ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ ഒന്നാം സ്ഥാനം കൊടു​ത്തു. അദ്ദേഹം വിശു​ദ്ധ​സേ​വ​ന​ത്തിൽ കഠിനാ​ധ്വാ​നം ചെയ്യു​ക​യും പഠിച്ച കാര്യങ്ങൾ ബാധക​മാ​ക്കു​ക​യും ചെയ്‌തു. തന്നെത്തന്നെ പരിശീ​ലി​പ്പി​ക്കു​ക​യും പരിശു​ദ്ധാ​ത്മാ​വിൽ ആശ്രയി​ക്കു​ക​യും ചെയ്‌തു. മൂപ്പന്മാർക്കും മറ്റുള്ള​വർക്കും തിമൊ​ഥെ​യൊ​സി​ന്റെ മാതൃക അനുക​രി​ക്കാം.—w18.04, പേ. 13-14.