വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർക്കു​ന്നു​വോ?

നിങ്ങൾ ഓർക്കു​ന്നു​വോ?

വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാ​പൂർവം വായി​ച്ചു​കാ​ണു​മ​ല്ലോ. ഇപ്പോൾ, പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാ​നാ​കു​മോ:

ദൈവ​ത്തി​നു നമ്മളോ​ടു സഹാനു​ഭൂ​തി​യു​ണ്ടെ​ന്ന​തിന്‌ എന്തു തിരു​വെ​ഴു​ത്തു തെളി​വുണ്ട്‌?

ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രുന്ന കാലത്ത്‌ അവർ അനുഭ​വിച്ച കഷ്ടപ്പാ​ടും വേദന​യും യഹോവ മനസ്സി​ലാ​ക്കി. (പുറ. 3:7; യശ. 63:9) നമ്മളെ ദൈവ​ത്തി​ന്റെ ഛായയി​ലാ​ണു സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌, അതു​കൊണ്ട്‌ നമുക്കു സഹാനു​ഭൂ​തി കാണി​ക്കാൻ കഴിയും. ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തി​നു നമ്മൾ യോഗ്യ​ര​ല്ലെന്നു തോന്നി​യാൽപ്പോ​ലും ദൈവ​ത്തി​നു നമ്മളോ​ടു സഹാനു​ഭൂ​തി​യുണ്ട്‌.—wp18.3, പേ. 8-9.

യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ മുൻവി​ധി മറിക​ട​ക്കാൻ ആളുകളെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

യേശു​വി​ന്റെ കാലത്തെ മിക്ക ജൂതന്മാർക്കും മുൻവി​ധി​ക​ളു​ണ്ടാ​യി​രു​ന്നു. താഴ്‌മ​യു​ടെ ആവശ്യം ക്രിസ്‌തു എടുത്തു​പ​റ​യു​ക​യും വംശത്തി​ന്റെ പേരി​ലുള്ള മുൻവി​ധി​യെ കുറ്റം​വി​ധി​ക്കു​ക​യും ചെയ്‌തു. പരസ്‌പരം സഹോ​ദ​ര​ങ്ങ​ളാ​യി കാണാൻ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചു.—w18.06, പേ. 9-10.

മോശയെ ദൈവം വാഗ്‌ദ​ത്ത​ദേ​ശത്ത്‌ പ്രവേ​ശി​ക്കാൻ അനുവ​ദി​ക്കാ​തി​രു​ന്ന​തിൽനിന്ന്‌ എന്തു പഠിക്കാം?

മോശ​യ്‌ക്ക്‌ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നു. (ആവ. 34:10) വിജന​ഭൂ​മി​യി​ലെ 40 വർഷത്തെ പ്രയാ​ണ​ത്തി​ന്റെ അവസാ​ന​ത്തോട്‌ അടുത്ത്‌ വെള്ളമി​ല്ലാ​ത്ത​തി​നു ജനം പരാതി പറയാൻ തുടങ്ങി. ഈ പ്രശ്‌നം രണ്ടാം പ്രാവ​ശ്യ​മാ​ണു പൊങ്ങി​വ​ന്നത്‌. പാറ​യോ​ടു സംസാ​രി​ക്കാൻ ദൈവം മോശ​യോ​ടു പറഞ്ഞു. അതിനു പകരം, മോശ പാറയെ അടിച്ചു. താൻ കൊടുത്ത നിർദേ​ശങ്ങൾ അനുസ​രി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം യഹോവ മോശ​യോ​ടു കോപി​ച്ചത്‌. അല്ലെങ്കിൽ ആ അത്ഭുത​ത്തി​ന്റെ മഹത്ത്വം ദൈവ​ത്തി​നു കൊടു​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം. (സംഖ. 20:6-12) യഹോ​വയെ അനുസ​രി​ക്കേ​ണ്ട​തി​ന്റെ​യും യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കേ​ണ്ട​തി​ന്റെ​യും പ്രാധാ​ന്യ​മാണ്‌ ഇതു നമ്മളെ പഠിപ്പി​ക്കു​ന്നത്‌.—w18.07, പേ. 13-14.

പുറമേ കാണു​ന്ന​തു​വെച്ച്‌ വിധി​ച്ചാൽ നമുക്ക്‌ എളുപ്പം തെറ്റു സംഭവി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

ജാതി, സമ്പത്ത്‌, പ്രായം എന്നിങ്ങനെ പുറമേ കാണുന്ന മൂന്നു കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ആളുകൾ മറ്റുള്ള​വരെ വിധി​ക്കാ​റുണ്ട്‌. പക്ഷപാ​ത​മി​ല്ലാത്ത ദൈവ​ത്തി​ന്റെ കണ്ണുക​ളി​ലൂ​ടെ മറ്റുള്ള​വരെ കാണാൻ നമ്മൾ ശ്രമി​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. (പ്രവൃ. 10:34, 35)—w18.08, പേ. 8-12.

പ്രായ​മുള്ള ക്രിസ്‌ത്യാ​നി​കൾക്കു മറ്റുള്ള​വരെ സഹായി​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?

നിയമ​ന​ത്തിൽ മാറ്റംവന്ന പ്രായ​മുള്ള ഒരു ക്രിസ്‌ത്യാ​നി ദൈവ​ത്തി​ന്റെ കണ്ണിൽ ഇപ്പോ​ഴും വിലയു​ള്ള​വ​നാണ്‌. മറ്റുള്ള​വരെ സഹായി​ക്കാൻ അദ്ദേഹ​ത്തി​നു പലതും ചെയ്യാൻ കഴിയും. അവിശ്വാ​സി​ക​ളായ ഇണക​ളോ​ടു സംസാ​രി​ക്കാ​നും നിഷ്‌ക്രി​യരെ സഹായി​ക്കാ​നും ബൈബിൾപ​ഠ​നങ്ങൾ നടത്താ​നും ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാ​നും അദ്ദേഹ​ത്തി​നു കഴിയും.—w18.09, പേ. 8-11.

ക്രിസ്‌ത്യാ​നി​കൾക്കു ലഭ്യമാ​യി​രി​ക്കുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ ഏതൊ​ക്കെ​യാണ്‌?

സന്ദർശ​ക​കാർഡു​ക​ളും ക്ഷണക്കത്തു​ക​ളും അതിൽ ഉൾപ്പെ​ടു​ന്നു. നന്നായി ചിട്ട​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എട്ടു ലഘു​ലേ​ഖ​ക​ളും വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളും അതിന്റെ ഭാഗമാണ്‌. അതു​പോ​ലെ ചില ലഘുപ​ത്രി​ക​ക​ളും പഠിപ്പി​ക്കാ​നുള്ള രണ്ടു പുസ്‌ത​ക​ങ്ങ​ളും ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്നത്‌ ഉൾപ്പെടെ പ്രയോ​ജ​ന​പ്ര​ദ​മായ നാലു വീഡി​യോ​ക​ളും ഇതിൽ ഉൾപ്പെ​ടു​ന്നു.—w18.10, പേ. 16.

സുഭാ​ഷി​തങ്ങൾ 23:23 പറയു​ന്ന​തു​പോ​ലെ, ഒരു ക്രിസ്‌ത്യാ​നിക്ക്‌ എങ്ങനെ​യാ​ണു ‘സത്യം വാങ്ങാൻ’ കഴിയു​ന്നത്‌?

സത്യത്തി​നു നമ്മൾ പണം വിലയാ​യി കൊടു​ക്കു​ന്നില്ല. എന്നാൽ അതു നേടാൻ നമ്മൾ സമയം ചെലവ​ഴി​ക്കു​ക​യും നല്ല ശ്രമം ചെയ്യു​ക​യും വേണം.—w18.11, പേ. 4.

ഹോശേയ, ഭാര്യ​യായ ഗോ​മെ​രു​മാ​യി ഇടപെട്ട വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

ഗോമെർ പല വട്ടം വ്യഭി​ചാ​രം ചെയ്‌തു. പക്ഷേ ഹോശേയ ഗോ​മെ​രി​നോ​ടു ക്ഷമിക്കു​ക​യും വിവാ​ഹ​ബ​ന്ധ​ത്തിൽ തുടരു​ക​യും ചെയ്‌തു. ഒരു ക്രിസ്‌ത്യാ​നി​യു​ടെ ഇണ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ട്ടെ​ങ്കിൽ നിരപ​രാ​ധി​യായ ഇണയ്‌ക്കു മാപ്പു കൊടു​ക്കാൻ കഴിയും. തെറ്റു ചെയ്‌ത വ്യക്തി​യു​മാ​യി മറ്റേയാൾ ലൈം​ഗി​ക​ബന്ധം പുനഃ​സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞാൽ വിവാ​ഹ​മോ​ചനം നേടാ​നുള്ള തിരു​വെ​ഴുത്ത്‌ അടിസ്ഥാ​നം അസാധു​വാ​യി​ത്തീ​രും.—w18.12, പേ. 13.