വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഏത്‌ അർഥത്തി​ലാ​ണു പൗലോസ്‌ അപ്പോ​സ്‌തലൻ ‘മൂന്നാം സ്വർഗ​ത്തി​ലേ​ക്കും’ ‘പറുദീ​സ​യി​ലേ​ക്കും എടുക്ക​പ്പെ​ട്ടത്‌?’—2 കൊരി. 12:2-4.

2 കൊരി​ന്ത്യർ 12:2, 3-ൽ ‘മൂന്നാം സ്വർഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെട്ട’ ഒരു മനുഷ്യ​നെ​ക്കു​റിച്ച്‌ പൗലോസ്‌ പറഞ്ഞു. ആരായി​രു​ന്നു അത്‌? കൊരി​ന്തി​ലെ സഭയ്‌ക്കുള്ള ഈ കത്തിൽ, ദൈവം ഒരു അപ്പോ​സ്‌ത​ല​നാ​യി തന്നെ ഉപയോ​ഗി​ക്കു​ക​യാ​ണെന്ന കാര്യം അദ്ദേഹം ഊന്നി​പ്പ​റ​ഞ്ഞി​രു​ന്നു. (2 കൊരി. 11:5, 23) എന്നിട്ട്‌ അദ്ദേഹം ‘കർത്താ​വിൽനി​ന്നുള്ള ദർശന​ങ്ങ​ളെ​യും വെളി​പാ​ടു​ക​ളെ​യും’ കുറിച്ച്‌ പറഞ്ഞു. ഈ വാക്യ​ത്തി​ന്റെ സന്ദർഭ​ത്തിൽ പൗലോസ്‌ മറ്റു സഹോ​ദ​ര​ന്മാ​രെ​ക്കു​റിച്ച്‌ ഒന്നും പറയു​ന്നില്ല എന്നതും ശ്രദ്ധി​ക്കുക. അതു​കൊണ്ട്‌ ദർശന​ങ്ങ​ളും വെളി​പാ​ടു​ക​ളും ലഭിച്ച മനുഷ്യ​നെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ പൗലോസ്‌ തന്റെ കാര്യം​ത​ന്നെ​യാ​ണു പറഞ്ഞ​തെന്നു ന്യായ​മാ​യും നിഗമനം ചെയ്യാം.—2 കൊരി. 12:1, 5.

അതു​കൊണ്ട്‌ ‘മൂന്നാം സ്വർഗ​ത്തി​ലേ​ക്കും’ ‘പറുദീ​സ​യി​ലേ​ക്കും’ എടുക്ക​പ്പെട്ട മനുഷ്യൻ പൗലോ​സ്‌ത​ന്നെ​യാ​യി​രി​ക്കും. (2 കൊരി. 12:2-4) അദ്ദേഹം ‘വെളി​പാ​ടു​കൾ’ എന്ന പദം ഉപയോ​ഗി​ച്ചത്‌ ഭാവി​യിൽ വരാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിവ്‌ കിട്ടി​യ​തി​നെ​പ്പ​റ്റി​യാ​യി​രി​ക്കാം.

പൗലോസ്‌ കണ്ട ‘മൂന്നാം സ്വർഗം’ എന്താണ്‌?

ബൈബിൾ, ‘സ്വർഗം’ അല്ലെങ്കിൽ ‘ആകാശം’ എന്നത്‌ അക്ഷരാർഥ​ത്തി​ലുള്ള ആകാശത്തെ കുറി​ക്കാൻ ചില​പ്പോൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ഉൽപ. 11:4; 27:28; മത്താ. 6:26) എന്നാൽ മറ്റ്‌ അർഥത്തി​ലും ആ വാക്കുകൾ ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു കാണാം. ചില​പ്പോ​ഴൊ​ക്കെ ആ വാക്കു​കൾക്കു മനുഷ്യ​രു​ടെ ഭരണത്തെ പരാമർശി​ക്കാൻ സാധി​ക്കും. (ദാനി. 4:20-22) എന്നാൽ ദൈവ​ത്തി​ന്റെ ഭരണത്തെ കുറി​ക്കാ​നും അവ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ദൈവം നടത്തുന്ന ഭരണം.—വെളി. 21:1.

‘മൂന്നാം സ്വർഗം’ കണ്ടു എന്നാണു പൗലോസ്‌ എഴുതി​യത്‌. എന്താണ്‌ പൗലോസ്‌ അർഥമാ​ക്കി​യത്‌? ചില അവസര​ങ്ങ​ളിൽ, ബൈബിൾ ഒരു കാര്യം മൂന്നു പ്രാവ​ശ്യം ആവർത്തി​ക്കു​ന്നത്‌ ആ കാര്യ​ത്തിന്‌ ഊന്നൽ കൊടു​ക്കു​ന്ന​തി​നും അതിന്റെ തീവ്രത കാണി​ക്കു​ന്ന​തി​നും ആണ്‌. (യശ. 6:3; വെളി. 4:8) പൗലോസ്‌ ‘മൂന്നാം സ്വർഗ​ത്തെ​ക്കു​റിച്ച്‌’ പറഞ്ഞ​പ്പോൾ ശ്രേഷ്‌ഠ​മായ, ഉന്നതമായ ഒരു ഭരണ​ത്തെ​ക്കു​റിച്ച്‌, അതായത്‌ യേശു​ക്രി​സ്‌തു​വും 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളും ചേർന്ന്‌ ഭരിക്കുന്ന മിശി​ഹൈ​ക​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌, പറയു​ക​യാ​യി​രു​ന്നെന്നു തോന്നു​ന്നു. (തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉൾക്കാഴ്‌ച വാല്യം 1-ന്റെ (ഇംഗ്ലീഷ്‌) 1059, 1062 പേജുകൾ കാണുക.) ആ മിശി​ഹൈ​ക​രാ​ജ്യ​മാ​ണു നമ്മൾ കാത്തി​രി​ക്കു​ന്നെന്നു പത്രോസ്‌ അപ്പോ​സ്‌തലൻ എഴുതിയ ‘പുതിയ ആകാശം.’ —2 പത്രോ. 3:13.

അങ്ങനെ​യെ​ങ്കിൽ “പറുദീസ” എന്നു പൗലോസ്‌ പറഞ്ഞതി​ന്റെ അർഥം എന്താണ്‌?

“പറുദീസ” എന്ന വാക്കിനു പല അർഥങ്ങ​ളു​ണ്ടാ​യി​രി​ക്കാൻ കഴിയും: (1) മനുഷ്യ​ന്റെ ആദ്യഭ​വ​നത്തെ പറുദീസ എന്നു വിളി​ക്കാ​റുണ്ട്‌. അതു​കൊണ്ട്‌ പറുദീസ എന്ന പദത്തിനു ഭൂമി​യിൽ വരാനി​രി​ക്കുന്ന അക്ഷരീയ പറുദീ​സയെ കുറി​ക്കാ​നാ​കും. (2) പുതിയ ലോക​ത്തിൽ ദൈവ​ജനം ആസ്വദി​ക്കാൻപോ​കുന്ന ആത്മീയാ​വ​സ്ഥയെ പരാമർശി​ക്കാൻ ഈ വാക്ക്‌ ഉപയോ​ഗി​ക്കാം. (3) കൂടാതെ, വെളി​പാട്‌ 2:7-ൽ പറഞ്ഞി​രി​ക്കുന്ന ‘ദൈവ​ത്തി​ന്റെ പറുദീ​സയെ,’ അതായത്‌ സ്വർഗ​ത്തി​ലെ അനുഗൃ​ഹീ​ത​മായ അവസ്ഥകളെ, കുറി​ക്കാ​നും ഈ വാക്കിനു കഴിയും.—2015 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 8-ാം പേജിലെ 8-ാം ഖണ്ഡിക കാണുക.

തനിക്കു​ണ്ടാ​യ അനുഭവം വിശദീ​ക​രിച്ച സമയത്ത്‌, 2 കൊരി​ന്ത്യർ 12:4-ൽ പറുദീസ എന്നു പറഞ്ഞ​പ്പോൾ, ഇപ്പറഞ്ഞ മൂന്നു കാര്യ​ങ്ങ​ളും പൗലോസ്‌ ഉദ്ദേശി​ച്ചി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌.

ചുരു​ക്ക​ത്തിൽ:

2 കൊരി​ന്ത്യർ 12:2-ൽ പറഞ്ഞി​രി​ക്കുന്ന ‘മൂന്നാം സ്വർഗം,’ സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു​ക്രി​സ്‌തു​വി​ന്റെ​യും 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളു​ടെ​യും കൈക​ളി​ലെ മിശി​ഹൈ​ക​രാ​ജ്യ​മാണ്‌. അതാണു ‘പുതിയ ആകാശം.’—2 പത്രോ. 3:13.

‘മൂന്നാം സ്വർഗം’ എന്ന്‌ അതിനെ വിളി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണം അതു ശ്രേഷ്‌ഠ​മായ, ഉന്നതമായ ഒരു ഭരണാ​ധി​പ​ത്യ​മാ​യ​തു​കൊ​ണ്ടാണ്‌.

പൗലോസ്‌ ‘എടുക്ക​പ്പെട്ട’ പറുദീസ സൂചി​പ്പി​ക്കു​ന്നതു പിൻവ​രുന്ന കാര്യ​ങ്ങ​ളാ​യി​രി​ക്കാം: (1) ഭൂമി​യിൽ വരാനി​രി​ക്കുന്ന അക്ഷരീയ പറുദീസ, (2) അന്നു നിലവിൽവ​രാൻപോ​കുന്ന ആത്മീയ​പ​റു​ദീസ. അത്‌ ഇപ്പോ​ഴത്തെ ആത്മീയ​പ​റു​ദീ​സ​യെ​ക്കാൾ വിപു​ല​വ്യാ​പ​ക​മാ​യി​രി​ക്കും. (3) പുതിയ ലോക​ത്തിന്‌ ഒപ്പം സ്ഥിതി ചെയ്യാൻപോ​കുന്ന സ്വർഗ​ത്തി​ലെ “ദൈവ​ത്തി​ന്റെ പറുദീസ.”

പുതിയ ലോകം എന്നതു പുതിയ ആകാശ​വും പുതിയ ഭൂമി​യും ചേർന്ന​താ​യി​രി​ക്കും. അത്‌ ഒരു പുതിയ ക്രമീ​ക​ര​ണ​മാ​യി​രി​ക്കും. സ്വർഗ​ത്തി​ലെ ദൈവ​രാ​ജ്യ​ഗ​വൺമെ​ന്റും പറുദീ​സാ​ഭൂ​മി​യിൽ യഹോ​വയെ സേവി​ക്കുന്ന മനുഷ്യ​രും ചേരുന്ന ഒന്ന്‌.