വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 31

“ഞങ്ങൾ മടുത്ത്‌ പിന്മാ​റു​ന്നില്ല!”

“ഞങ്ങൾ മടുത്ത്‌ പിന്മാ​റു​ന്നില്ല!”

“അതു​കൊണ്ട്‌ ഞങ്ങൾ മടുത്ത്‌ പിന്മാ​റു​ന്നില്ല.”—2 കൊരി. 4:16.

ഗീതം 128 അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​ക

പൂർവാവലോകനം *

1. ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തി​ന്റെ കാര്യ​ത്തിൽ പൗലോസ്‌ ഫിലി​പ്പി​യി​ലെ ക്രിസ്‌ത്യാ​നി​കളെ എന്താണ്‌ ഓർമി​പ്പി​ച്ചത്‌?

ക്രിസ്‌ത്യാ​നി​ക​ളെ​ല്ലാം ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തി​ലാണ്‌. ഒരുപക്ഷേ നമ്മൾ ഓടി​ത്തു​ട​ങ്ങി​യി​ട്ടേ ഉണ്ടാകൂ. അല്ലെങ്കിൽ ഓടാൻ തുടങ്ങി​യിട്ട്‌ കാല​മേ​റെ​യാ​യി​ക്കാ​ണും. എന്താ​ണെ​ങ്കി​ലും ഓട്ടം പൂർത്തി​യാ​ക്കു​ന്ന​തു​വരെ നമ്മൾ ഓടണം. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഫിലി​പ്പി​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു നൽകിയ ബുദ്ധി​യു​പ​ദേശം ഓട്ടം പൂർത്തി​യാ​ക്കാൻ നമ്മളെ​യും പ്രചോ​ദി​പ്പി​ക്കും. പൗലോ​സി​ന്റെ കത്തു കിട്ടു​മ്പോൾ ഫിലിപ്പി സഭയിലെ ചിലർ യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യിട്ട്‌ ഒരുപാ​ടു വർഷങ്ങ​ളാ​യി​രു​ന്നു. അവർ നന്നായി ഓടു​ന്നു​ണ്ടാ​യി​രു​ന്നു. പക്ഷേ തളർന്നു​പോ​കാ​തെ ഓട്ടത്തിൽ തുട​രേ​ണ്ട​തി​ന്റെ ആവശ്യം പൗലോസ്‌ അവരെ ഓർമി​പ്പി​ച്ചു. ‘ലക്ഷ്യത്തി​ലേക്കു കുതി​ക്കുന്ന’ കാര്യ​ത്തിൽ തന്റെ മാതൃക അവർ അനുക​രി​ക്കാൻ പൗലോസ്‌ ആഗ്രഹി​ച്ചു.—ഫിലി. 3:14.

2. പൗലോ​സി​ന്റെ ബുദ്ധി​യു​പ​ദേശം തക്കസമ​യ​ത്തു​ത​ന്നെ​യാ​യി​രു​ന്നു ഫിലി​പ്പി​യി​ലു​ള്ള​വർക്കു ലഭിച്ച​തെന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

2 തക്കസമ​യ​ത്തു​ത​ന്നെ​യാ​യി​രു​ന്നു പൗലോ​സി​ന്റെ ബുദ്ധി​യു​പ​ദേശം ഫിലി​പ്പി​യി​ലു​ള്ള​വർക്കു ലഭിച്ചത്‌. സഭ രൂപപ്പെട്ട കാലം​മു​തൽ അവിടത്തെ ആളുകൾ സഹോ​ദ​ര​ങ്ങളെ എതിർക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒരു ദിവ്യ​ദർശ​ന​ത്തിൽ ‘മാസി​ഡോ​ണി​യ​യി​ലേക്കു വരാനുള്ള’ നിർദേശം അനുസ​രിച്ച്‌ പൗലോ​സും ശീലാ​സും എ.ഡി. 50-ൽ ഫിലി​പ്പി​യിൽ എത്തി. അങ്ങനെ​യാ​ണു സഭ രൂപ​പ്പെ​ട്ട​തും പ്രശ്‌ന​ങ്ങ​ളെ​ല്ലാം തുടങ്ങി​യ​തും. (പ്രവൃ. 16:9) അവി​ടെ​വെച്ച്‌ ലുദിയ എന്നു പേരുള്ള ഒരു സ്‌ത്രീ​യെ അവർ കണ്ടു. സന്തോ​ഷ​വാർത്ത “ശ്രദ്ധി​ക്കാൻ യഹോവ ലുദി​യ​യു​ടെ ഹൃദയം തുറന്നു.” (പ്രവൃ. 16:14) ലുദി​യ​യും വീട്ടു​കാ​രും അധികം വൈകാ​തെ സ്‌നാ​ന​മേറ്റു. എന്നാൽ സാത്താൻ വെറു​തേ​യി​രു​ന്നില്ല. പട്ടണത്തി​ലെ ചിലർ പൗലോ​സി​നെ​യും ശീലാ​സി​നെ​യും പിടി​ച്ചു​കൊണ്ട്‌ മജിസ്‌​റ്റ്രേ​ട്ടു​മാ​രു​ടെ മുന്നിൽ കൊണ്ടു​വന്നു. പ്രശ്‌ന​മു​ണ്ടാ​ക്കു​ന്നെന്ന വ്യാജാ​രോ​പണം അവർക്കെ​തി​രെ ഉന്നയിച്ചു. അങ്ങനെ പൗലോ​സി​നെ​യും ശീലാ​സി​നെ​യും അടിക്കാ​നും ജയിലി​ലി​ടാ​നും മജിസ്‌​റ്റ്രേ​ട്ടു​മാർ കല്‌പി​ച്ചു. പിന്നീട്‌ നഗരം വിട്ടു​പോ​കാ​നും അവരോട്‌ ആവശ്യ​പ്പെട്ടു. (പ്രവൃ. 16:16-40) അവർ മടുത്ത്‌ പിന്മാ​റി​യോ? ഇല്ല. പുതു​താ​യി രൂപം​കൊണ്ട സഭയിലെ സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യ​മോ? സഹിച്ചു​നി​ന്നു​കൊണ്ട്‌ അവരും ഒരു നല്ല മാതൃക വെച്ചു. പൗലോ​സും ശീലാ​സും കാണിച്ച മാതൃക അവർക്കു വലിയ പ്രോ​ത്സാ​ഹ​ന​മാ​യി എന്നതിൽ യാതൊ​രു സംശയ​വു​മില്ല.

3. പൗലോ​സിന്‌ എന്ത്‌ അറിയാ​മാ​യി​രു​ന്നു, ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 മടുത്ത്‌ പിന്മാ​റാ​തി​രി​ക്കാൻ പൗലോസ്‌ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രു​ന്നു. (2 കൊരി. 4:16) എങ്കിലും ഓട്ടം പൂർത്തി​യാ​ക്ക​ണ​മെ​ങ്കിൽ ലക്ഷ്യത്തിൽനിന്ന്‌ തന്റെ ശ്രദ്ധ മാറി​പ്പോ​ക​രു​തെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. ഈ ലേഖന​ത്തിൽ, പൗലോ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​മെന്നു കാണും. പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും സഹിച്ചു​നിൽക്കാൻ കഴിയു​മെന്നു കാണി​ക്കുന്ന ആധുനി​ക​കാ​ലത്തെ സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ ചിന്തി​ക്കും. മടുത്ത്‌ പിന്മാ​റാ​തി​രി​ക്കാൻ നമ്മുടെ പ്രത്യാശ എങ്ങനെ സഹായി​ക്കു​മെ​ന്നും നമ്മൾ പഠിക്കും.

പൗലോ​സി​ന്റെ മാതൃക

4. മോശം സാഹച​ര്യ​ങ്ങ​ളു​ണ്ടാ​യി​ട്ടും പൗലോ​സിന്‌ യഹോ​വ​യു​ടെ സേവന​ത്തിൽ തിര​ക്കോ​ടെ നിൽക്കാൻ കഴിഞ്ഞത്‌ എങ്ങനെ?

4 ഫിലി​പ്പി​യി​ലു​ള്ള​വർക്ക്‌ എഴുതുന്ന സമയത്ത്‌ പൗലോസ്‌ റോമിൽ വീട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്നു. പുറത്ത്‌ പോയി പ്രസം​ഗി​ക്കാൻ പൗലോ​സി​നു കഴിയി​ല്ലാ​യി​രു​ന്നു. ആ സമയത്തും പൗലോസ്‌ ചെയ്‌തു​കൊ​ണ്ടി​രുന്ന ശ്രമ​ത്തെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. തന്നെ സന്ദർശി​ക്കാൻ വന്നവ​രോട്‌ അദ്ദേഹം സാക്ഷീ​ക​രി​ച്ചു. ദൂരെ​യുള്ള സഭകളി​ലേക്കു കത്തുകൾ എഴുതി. അങ്ങനെ ദൈവ​സേ​വ​ന​ത്തിൽ തിര​ക്കോ​ടെ നിന്നു. സമാന​മാ​യി ഇന്ന്‌, വീട്ടിൽനിന്ന്‌ പുറത്ത്‌ പോകാൻ പറ്റാത്ത പലരും തങ്ങളെ കാണാൻ വരുന്ന​വ​രോ​ടു സാക്ഷീ​ക​രി​ക്കു​ന്നു. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള ഏതൊരു അവസര​വും അവർ ഉപയോ​ഗി​ക്കു​ന്നു. നേരിട്ട്‌ ചെന്ന്‌ കാണാൻ പറ്റാത്ത ആളുക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ കത്തുകൾ എഴുതി​ക്കൊ​ണ്ടും അവർ അങ്ങനെ ചെയ്യുന്നു.

5. ഫിലി​പ്പി​യർ 3:12-14 അനുസ​രിച്ച്‌, ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ പൗലോ​സി​നെ സഹായി​ച്ചത്‌ എന്താണ്‌?

5 മുമ്പ്‌ ചെയ്‌ത നല്ല കാര്യ​ങ്ങ​ളോ മോശം കാര്യ​ങ്ങ​ളോ യഹോ​വയെ സേവി​ക്കു​ന്ന​തിൽനിന്ന്‌ തന്റെ ശ്രദ്ധ വ്യതി​ച​ലി​പ്പി​ക്കാൻ പൗലോസ്‌ അനുവ​ദി​ച്ചില്ല. ‘മുന്നി​ലു​ള്ള​തി​നു​വേണ്ടി ആയാൻ’ അഥവാ ഓട്ടം പൂർത്തി​യാ​ക്കാൻ ‘പിന്നി​ലു​ള്ളതു മറക്കണ​മെന്ന്‌’ പൗലോസ്‌ പറഞ്ഞു. (ഫിലി​പ്പി​യർ 3:12-14 വായി​ക്കുക.) തന്റെ ശ്രദ്ധ മാറി​പ്പോ​കാ​തി​രി​ക്കാൻ പൗലോസ്‌ എന്താണു ചെയ്‌തത്‌? (1) ജൂതമ​ത​ത്തി​ലാ​യി​രു​ന്ന​പ്പോൾ ഒട്ടനവധി നേട്ടങ്ങൾ നേടി​യി​രു​ന്നെ​ങ്കി​ലും അവയൊ​ക്കെ പൗലോസ്‌ “ഉച്ഛിഷ്ട​മാ​യി” കണക്കാക്കി. (ഫിലി. 3:3-8) (2) മുമ്പ്‌ ക്രിസ്‌ത്യാ​നി​കളെ ഉപദ്ര​വി​ച്ച​തി​നെ​ക്കു​റി​ച്ചുള്ള കുറ്റ​ബോ​ധം തന്നെ തളർത്തി​ക്ക​ള​യാൻ പൗലോസ്‌ അനുവ​ദി​ച്ചില്ല. (3) യഹോ​വ​യു​ടെ സേവന​ത്തിൽ തന്നെ​ക്കൊണ്ട്‌ കഴിയു​ന്ന​തെ​ല്ലാം ചെയ്‌തു​ക​ഴി​ഞ്ഞെന്നു പൗലോസ്‌ ചിന്തി​ച്ചില്ല. പൗലോസ്‌ അതി​നോ​ട​കം​തന്നെ ശുശ്രൂ​ഷ​യിൽ ധാരാളം ചെയ്‌തി​രു​ന്നു. പല പരി​ശോ​ധ​ന​ക​ളും മറിക​ട​ന്നാ​ണു പൗലോസ്‌ പ്രവർത്തി​ച്ചത്‌. അദ്ദേഹം സഹിച്ച ചില കാര്യങ്ങൾ നോക്കുക: തടവിൽ കഴിഞ്ഞു, തല്ലു കൊണ്ടു, കല്ലേറു കൊണ്ടു, കപ്പലപ​ക​ട​ത്തിൽപ്പെട്ടു, പട്ടിണി കിടന്നു, നഗ്നതയി​ലും കഴി​യേ​ണ്ടി​വന്നു. (2 കൊരി. 11:23-27) പൗലോസ്‌ പല നല്ല കാര്യ​ങ്ങ​ളും ചെയ്‌തു. പലതും സഹിച്ചു​നി​ന്നു. എങ്കിലും, ഓട്ടം തുടര​ണ​മെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. നമ്മുടെ കാര്യ​ത്തി​ലും അതു സത്യമാണ്‌.

6. നമ്മൾ ‘മറന്നു​ക​ള​യേണ്ട’ “പിന്നി​ലുള്ള” ചില കാര്യങ്ങൾ ഏവ?

6 ‘പിന്നിലുള്ളത്‌ മറക്കുന്ന’ കാര്യത്തിൽ നമുക്കു പൗലോ​സി​നെ എങ്ങനെ അനുക​രി​ക്കാം? നമ്മളിൽ ചിലർക്ക്‌, മുമ്പ്‌ ചെയ്‌ത പാപങ്ങ​ളെ​ക്കു​റി​ച്ചുള്ള കുറ്റ​ബോ​ധം മറിക​ട​ക്ക​ണ​മാ​യി​രി​ക്കും. അങ്ങനെ​യെ​ങ്കിൽ ‘യേശു​ക്രി​സ്‌തു​വി​ന്റെ മോച​ന​വില’ നിങ്ങളു​ടെ ഒരു പഠനവി​ഷ​യ​മാ​ക്കുക. മോച​ന​വി​ല​യെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തും ധ്യാനി​ക്കു​ന്ന​തും യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​തും കുറ്റ​ബോ​ധ​ത്തി​ന്റെ ഭാരം കുറയ്‌ക്കാൻ നമ്മളെ സഹായി​ച്ചേ​ക്കും. യഹോവ ക്ഷമിച്ചു​ക​ഴിഞ്ഞ തെറ്റുകൾ അപ്പാടേ മറന്നു​ക​ള​യാൻപോ​ലും ഒരുപക്ഷേ സാധി​ച്ചേ​ക്കും. പൗലോ​സിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന മറ്റൊരു പാഠ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. രാജ്യ​താ​ത്‌പ​ര്യ​ങ്ങൾക്കു​വേണ്ടി ചിലർ നല്ല ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. അങ്ങനെ​യൊ​രാ​ളാ​ണു നിങ്ങ​ളെ​ങ്കിൽ, ‘നല്ല അവസര​ങ്ങ​ളെ​ല്ലാം കൈവി​ട്ടു​ക​ള​ഞ്ഞ​ല്ലോ’ എന്നു ചിന്തി​ക്കാ​തി​രു​ന്നു​കൊണ്ട്‌ ‘പിന്നി​ലു​ള്ളത്‌’ മറക്കാൻ കഴിയും. (സംഖ്യ 11:4-6; സഭാ. 7:10) ‘പിന്നി​ലു​ള്ള​തിൽ’ ഉൾപ്പെ​ടുന്ന മറ്റു ചിലതാ​ണു ദൈവ​സേ​വ​ന​ത്തിൽ നമ്മൾ ചെയ്‌ത കാര്യ​ങ്ങ​ളും നമ്മൾ നേരിട്ട പരി​ശോ​ധ​ന​ക​ളും. കഴിഞ്ഞ കാലത്ത്‌ യഹോവ നമ്മളെ സഹായി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌ത കാര്യങ്ങൾ ചിന്തി​ക്കു​ന്നതു നമ്മുടെ പിതാ​വി​നോ​ടു കൂടുതൽ അടുക്കാൻ നമ്മളെ സഹായി​ക്കും എന്നതു ശരിയാണ്‌. എന്നാൽ അതിൽ നമ്മൾ തൃപ്‌തി​യ​ടഞ്ഞ്‌ യഹോ​വ​യ്‌ക്കു​വേണ്ടി എല്ലാം ചെയ്‌തു​ക​ഴി​ഞ്ഞു എന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌.—1 കൊരി. 15:58.

ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ, നമ്മൾ ശ്രദ്ധ പതറി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കണം, ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്ക​ണം (7-ാം ഖണ്ഡിക കാണുക)

7. 1 കൊരി​ന്ത്യർ 9:24-27 പറയു​ന്ന​ത​നു​സ​രിച്ച്‌, ഒരു ക്രിസ്‌ത്യാ​നി ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തിൽ ജയിക്ക​ണ​മെ​ങ്കിൽ എന്തു ചെയ്യണം? ഉദാഹ​രണം ഉപയോ​ഗിച്ച്‌ വിശദീ​ക​രി​ക്കുക.

7 “കഠിന​ശ്രമം ചെയ്യുക” എന്ന യേശു​വി​ന്റെ വാക്കു​ക​ളു​ടെ അർഥം പൗലോസ്‌ മനസ്സി​ലാ​ക്കി. (ലൂക്കോ. 13:23, 24) യേശു​വി​നെ​പ്പോ​ലെ, തന്റെ ജീവി​താ​വ​സാ​നം​വരെ കഠിന​ശ്രമം ചെയ്യണ​മെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ ക്രിസ്‌ത്യാ​നി​ക​ളു​ടെ ജീവി​തത്തെ പൗലോസ്‌ ഒരു ഓട്ടമ​ത്സ​ര​ത്തോട്‌ ഉപമി​ച്ചത്‌. (1 കൊരി​ന്ത്യർ 9:24-27 വായി​ക്കുക.) ഓട്ടമ​ത്സ​ര​ത്തിൽ ഓട്ടക്കാ​രന്റെ മനസ്സ്‌ എപ്പോ​ഴും ലക്ഷ്യത്തി​ലാ​യി​രി​ക്കും. മറ്റൊ​ന്നും അയാളു​ടെ ശ്രദ്ധ പതറി​ക്കില്ല. ഉദാഹ​ര​ണ​ത്തിന്‌, ചില ഓട്ടമ​ത്സ​ര​ങ്ങ​ളിൽ കടകളും മറ്റും ഉള്ള ഒരു വഴിയി​ലൂ​ടെ ഓടേ​ണ്ടി​വ​ന്നേ​ക്കാം. ഏതെങ്കി​ലും ഒരു ഓട്ടക്കാ​രൻ ഓട്ടം നിറുത്തി കടകളിൽ വെച്ചി​രി​ക്കുന്ന സാധനങ്ങൾ നോക്കി​നിൽക്കു​മോ? മത്സരം ജയിക്ക​ണ​മെന്ന്‌ ആഗ്രഹി​ക്കുന്ന ആരും അങ്ങനെ ചെയ്യില്ല. ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തിൽ ശ്രദ്ധ പതറി​ക്കുന്ന കാര്യങ്ങൾ നമ്മളും തീർത്തും ഒഴിവാ​ക്കണം. പൗലോ​സി​നെ​പ്പോ​ലെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു​കൊണ്ട്‌ കഠിന​ശ്രമം ചെയ്യു​ന്നെ​ങ്കിൽ നമുക്കും സമ്മാനം ലഭിക്കും.

പ്രശ്‌നങ്ങളുണ്ടെങ്കിലും യഹോവയെ സേവി​ക്കു​ക

8. നമ്മുടെ ഓട്ടത്തി​ന്റെ വേഗത കുറ​ച്ചേ​ക്കാ​വുന്ന മൂന്നു കാര്യങ്ങൾ ഏവ?

8 നമ്മുടെ ഓട്ടത്തി​ന്റെ വേഗത കുറ​ച്ചേ​ക്കാ​വുന്ന മൂന്നു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ ചിന്തി​ക്കാം. നിറ​വേ​റാൻ വൈകുന്ന പ്രതീ​ക്ഷകൾ, ക്ഷയിച്ചു​കൊ​ണ്ടി​രി​ക്കുന്ന ആരോ​ഗ്യം, നീണ്ടു​നിൽക്കുന്ന പരി​ശോ​ധ​നകൾ എന്നിവ​യാണ്‌ അവ. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ മറ്റുള്ളവർ സഹിച്ചു​നി​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ അറിയു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യും.—ഫിലി. 3:17.

9. പ്രതീ​ക്ഷകൾ നിറ​വേ​റാൻ വൈകു​ന്നതു നമ്മളെ എങ്ങനെ ബാധി​ച്ചേ​ക്കാം?

9 നിറ​വേ​റാൻ വൈകുന്ന പ്രതീ​ക്ഷകൾ. യഹോവ വാഗ്‌ദാ​നം ചെയ്‌ത നല്ല കാര്യങ്ങൾ സംഭവി​ച്ചു​കാ​ണാൻ നമ്മളെ​ല്ലാം ആഗ്രഹി​ക്കു​ന്നു. യഹൂദ​യിൽ നടന്നു​കൊ​ണ്ടി​രുന്ന മോശം കാര്യങ്ങൾ യഹോവ അവസാ​നി​പ്പി​ക്കു​ന്നതു കാണാൻ പ്രവാ​ച​ക​നായ ഹബക്കൂക്ക്‌ വളരെ​യ​ധി​കം ആഗ്രഹി​ച്ചു. പക്ഷേ, അതെക്കു​റിച്ച്‌ ഹബക്കൂക്ക്‌ പറഞ്ഞ​പ്പോൾ യഹോവ എന്തു മറുപ​ടി​യാ​ണു കൊടു​ത്തത്‌? ‘പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കാ​നാണ്‌’ യഹോവ പറഞ്ഞത്‌. (ഹബ. 2:3) എന്നാൽ അത്‌ അത്ര എളുപ്പമല്ല. പ്രതീ​ക്ഷകൾ നിറ​വേ​റാൻ വൈകു​ന്നെന്നു തോന്നു​മ്പോൾ നമ്മുടെ മനസ്സു മടുത്തു​പോ​യേ​ക്കാം, നമ്മുടെ ഉത്സാഹം കെട്ടു​പോ​യേ​ക്കാം. (സുഭാ. 13:12) 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ സമാന​മായ ഒരു കാര്യം സംഭവി​ച്ചു. 1914-ൽ സ്വർഗീ​യ​പ്ര​തി​ഫലം ലഭിക്കു​മെന്ന്‌ അന്നത്തെ പല അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും പ്രതീ​ക്ഷി​ച്ചി​രു​ന്നു. എന്നാൽ അതു സംഭവി​ക്കാ​തി​രു​ന്ന​പ്പോൾ പലർക്കും നിരാശ തോന്നി. പ്രതീ​ക്ഷകൾ നിറ​വേ​റാൻ വൈകി​യ​പ്പോൾ അവർ എന്താണു ചെയ്‌തത്‌?

റോയൽ സ്‌പാ​റ്റ്‌സി​ന്റെ​യും പേളി​ന്റെ​യും പ്രത്യാശ 1914-ൽ നിറ​വേ​റി​യില്ല, പക്ഷേ അവർ വർഷങ്ങ​ളോ​ളം വിശ്വ​സ്‌ത​രാ​യി സേവിച്ചു (10-ാം ഖണ്ഡിക കാണുക)

10. പ്രതീ​ക്ഷകൾ നിറ​വേ​റാൻ വൈകി​യ​പ്പോൾ ഒരു ദമ്പതികൾ മടുത്തു​പോ​യോ?

10 വിശ്വ​സ്‌ത​രായ രണ്ടു സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭവം നോക്കാം. 1908-ൽ സ്‌നാ​ന​മേൽക്കു​മ്പോൾ റോയൽ സ്‌പാ​റ്റ്‌സ്‌ സഹോ​ദ​രന്‌ 20 വയസ്സാ​യി​രു​ന്നു. അധികം വൈകാ​തെ​തന്നെ സ്വർഗ​ത്തി​ലേക്കു പോകു​മെന്ന്‌ അദ്ദേഹ​ത്തിന്‌ ഉറപ്പാ​യി​രു​ന്നു. 1911-ൽ പേൾ എന്ന സഹോ​ദ​രി​യെ വിവാഹം കഴിക്കാ​നുള്ള ആഗ്രഹം അറിയിച്ച സമയത്ത്‌, സഹോ​ദ​രി​യോ​ടു സഹോ​ദരൻ എന്താണു പറഞ്ഞ​തെ​ന്നോ: “1914-ൽ എന്താണു സംഭവി​ക്കാൻപോ​കു​ന്ന​തെന്നു നിനക്ക്‌ അറിയാ​മ​ല്ലോ! കല്യാണം കഴിക്കു​ന്നെ​ങ്കിൽ നമ്മൾ വെച്ചു​താ​മ​സി​പ്പി​ക്കേണ്ടാ!” 1914-ൽ സ്വർഗീ​യ​പ്ര​തി​ഫലം ലഭിക്കാ​തെ വന്നപ്പോൾ ഈ ക്രിസ്‌തീ​യ​ദ​മ്പ​തി​കൾ ഓട്ടം അവസാ​നി​പ്പി​ച്ചോ? ഇല്ല. കാരണം, അവരുടെ മുഖ്യ​ശ്രദ്ധ സമ്മാന​ത്തി​ലാ​യി​രു​ന്നില്ല, പകരം യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കുക എന്നതി​ലാ​യി​രു​ന്നു. അവസാ​നം​വരെ ‘ഓടാൻ’ അവർ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഭൂമി​യി​ലെ ജീവിതം പൂർത്തി​യാ​കു​ന്ന​തു​വരെ പതിറ്റാ​ണ്ടു​ക​ളോ​ളം ഇരുവ​രും വിശ്വ​സ്‌ത​ത​യോ​ടെ​യും ഉത്സാഹ​ത്തോ​ടെ​യും ഓട്ടം തുടർന്നു. യഹോവ തന്റെ പേരിനു വന്ന നിന്ദ നീക്കാ​നും തന്റെ ഭരണവി​ധ​മാ​ണു ശരി​യെന്നു തെളി​യി​ക്കാ​നും വാഗ്‌ദാ​നം ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളും നിറ​വേ​റ്റാ​നും നമ്മൾ എല്ലാവ​രും അതിയാ​യി ആഗ്രഹി​ക്കു​ന്നു. യഹോവ നിശ്ചയിച്ച സമയത്തു​തന്നെ ഇതെല്ലാം സംഭവി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. അതുവരെ ദൈവ​സേ​വ​ന​ത്തിൽ നമുക്കു തിരക്കു​ള്ള​വ​രാ​യി​രി​ക്കാം. നിറ​വേ​റാൻ വൈകുന്ന പ്രതീ​ക്ഷകൾ നമ്മുടെ ഉത്സാഹം കെടു​ത്താ​നോ ഓട്ടത്തി​ന്റെ വേഗത കുറയ്‌ക്കാ​നോ ഒരിക്ക​ലും ഇടയാ​ക്ക​രുത്‌.

പ്രായമായപ്പോഴും ആർതർ സെക്കോഡ്‌ ദൈവ​സേ​വ​ന​ത്തിൽ പരമാ​വധി ചെയ്യാൻ ആഗ്രഹി​ച്ചു. (11-ാം ഖണ്ഡിക കാണുക)

11-12. മുമ്പു​ണ്ടാ​യി​രു​ന്നത്ര ആരോ​ഗ്യം നമുക്കി​ല്ലെ​ങ്കി​ലും യഹോ​വ​യു​ടെ സേവന​ത്തിൽ തുടരാൻ എന്ത്‌ ഓർക്കു​ന്നതു നമ്മളെ സഹായി​ക്കും? ഒരു ഉദാഹ​രണം പറയുക.

11 ക്ഷയിച്ചു​കൊ​ണ്ടി​രി​ക്കുന്ന ആരോ​ഗ്യം. ഒരു ഓട്ടക്കാ​രന്‌ ഓടാൻ നല്ല ഊർജം വേണം. എന്നാൽ യഹോ​വ​യി​ലുള്ള വിശ്വാ​സം വളർത്താ​നും ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ഉത്സാഹ​മു​ള്ള​വ​രാ​യി​രി​ക്കാ​നും നിങ്ങൾക്കു നല്ല ആരോ​ഗ്യം വേണ​മെന്നു നിർബ​ന്ധ​മില്ല. പലരു​ടെ​യും അനുഭവം അതാണു കാണി​ക്കു​ന്നത്‌. അവരുടെ ആരോ​ഗ്യം തീർത്തും മോശ​മാണ്‌. പക്ഷേ യഹോ​വ​യ്‌ക്കു​വേണ്ടി പരമാ​വധി ചെയ്യാൻ അവർ ഇപ്പോ​ഴും ആഗ്രഹി​ക്കു​ന്നു. (2 കൊരി. 4:16) ആർതർ സെക്കോഡ്‌ സഹോദരന്റെ * കാര്യ​മെ​ടു​ക്കുക. 88 വയസ്സാ​യ​പ്പോൾ അദ്ദേഹ​ത്തി​ന്റെ ആരോ​ഗ്യം തീർത്തും മോശ​മാ​യി. അപ്പോൾത്തന്നെ അദ്ദേഹം 55 വർഷം ബഥേലിൽ സേവി​ച്ചി​രു​ന്നു. ഒരു ദിവസം നഴ്‌സ്‌ സ്‌നേ​ഹ​ത്തോ​ടെ സഹോ​ദ​ര​നോട്‌ ഇങ്ങനെ പറഞ്ഞു: “സെക്കോഡ്‌ സഹോ​ദരാ, സഹോ​ദരൻ യഹോ​വ​യ്‌ക്കു​വേണ്ടി ഒരുപാട്‌ ഓടി​യ​തല്ലേ!” എന്നാൽ താൻ ചെയ്‌തു​ക​ഴിഞ്ഞ കാര്യ​ങ്ങ​ളി​ലാ​യി​രു​ന്നില്ല സെക്കോഡ്‌ സഹോ​ദ​രന്റെ ശ്രദ്ധ. അദ്ദേഹം ആ നഴ്‌സി​നെ നോക്കി പുഞ്ചി​രി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “അതു ശരിയാണ്‌. പക്ഷേ നമ്മൾ ഇതുവരെ എന്തു ചെയ്‌തു എന്നതല്ല പ്രധാനം, ഇനി എന്തു ചെയ്യും എന്നതാണ്‌.”

12 ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കാരണം മുമ്പ്‌ ചെയ്‌ത​തു​പോ​ലെ ദൈവ​സേ​വ​ന​ത്തിൽ ചെയ്യാൻ കഴിയാത്ത ഒരാളാ​ണോ നിങ്ങൾ? എങ്കിൽ മടുത്തു​പോ​ക​രുത്‌. വർഷങ്ങ​ളോ​ളം നിങ്ങൾ ചെയ്‌ത വിശ്വ​സ്‌ത​മായ സേവനത്തെ യഹോവ വിലമ​തി​ക്കു​ന്നെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. (എബ്രാ. 6:10) യഹോ​വ​യോ​ടുള്ള ഒരാളു​ടെ സ്‌നേഹം അളക്കു​ന്നതു ദൈവ​സേ​വ​ന​ത്തിൽ എത്രമാ​ത്രം ചെയ്യുന്നു എന്നതിനെ ആശ്രയി​ച്ച​ല്ലെന്ന്‌ ഓർക്കുക. സന്തോ​ഷ​ത്തോ​ടെ ദൈവ​സേ​വ​ന​ത്തിൽ കഴിവി​ന്റെ പരമാ​വധി ചെയ്യു​മ്പോ​ഴാ​ണു നമ്മുടെ സ്‌നേ​ഹ​ത്തി​ന്റെ ആഴം വ്യക്തമാ​കു​ന്നത്‌. (കൊലോ. 3:23) യഹോ​വ​യ്‌ക്കു നമ്മുടെ പരിമി​തി​കൾ അറിയാം. നമുക്കു ചെയ്യാൻ കഴിയു​ന്ന​തി​ലും അധികം യഹോവ നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നില്ല.—മർക്കോ. 12:43, 44.

പല കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും അനാ​റ്റൊ​ലി മെൽനി​കും ലിഡി​യ​യും വിശ്വ​സ്‌ത​രാ​യി പിടി​ച്ചു​നി​ന്നു (13-ാം ഖണ്ഡിക കാണുക)

13. അനാ​റ്റൊ​ലി സഹോ​ദ​രന്റെ കുടും​ബ​ത്തിന്‌ എന്തു സംഭവി​ച്ചു, പരി​ശോ​ധ​നകൾ നേരി​ടു​മ്പോ​ഴും യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരാൻ അവരുടെ അനുഭവം നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

13 നീണ്ടു​നിൽക്കുന്ന പരി​ശോ​ധ​നകൾ. യഹോ​വ​യു​ടെ ദാസന്മാ​രിൽ ചിലർക്കു വർഷങ്ങ​ളോ​ളം ഉപദ്ര​വ​ങ്ങ​ളും കഷ്ടപ്പാ​ടു​ക​ളും സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, അനാ​റ്റൊ​ലി മെൽനികിനു * 12 വയസ്സു​ള്ള​പ്പോൾ പിതാ​വി​നെ അറസ്റ്റു ചെയ്‌ത്‌ ജയിലി​ല​ടച്ചു, എന്നിട്ട്‌ സൈബീ​രി​യ​യി​ലേക്കു നാടു​ക​ടത്തി. അവർ താമസി​ച്ചി​രുന്ന മൊൾഡോ​വ​യിൽനിന്ന്‌ 7,000 കിലോ​മീ​റ്റർ ദൂരെ​യാ​യി​രു​ന്നു സൈബീ​രിയ. ഒരു വർഷം കഴിഞ്ഞ്‌ അനാ​റ്റൊ​ലി സഹോ​ദ​ര​നെ​യും അമ്മയെ​യും അമ്മയുടെ മാതാ​പി​താ​ക്ക​ളെ​യും അവി​ടേക്കു നാടു​ക​ടത്തി. പിന്നീട്‌ അവർക്കു മറ്റൊരു ഗ്രാമ​ത്തിൽ മീറ്റി​ങ്ങി​നു പോകാൻ കഴിഞ്ഞു. പക്ഷേ അവിടെ എത്താൽ അവർക്കു 30 കിലോ​മീ​റ്റർ അതിക​ഠി​ന​മായ തണുപ്പു സഹിച്ച്‌ മഞ്ഞിലൂ​ടെ നടക്കണ​മാ​യി​രു​ന്നു. താപനില പൂജ്യ​ത്തി​നും താഴെ​യാ​യി​രു​ന്നു. കുറച്ച്‌ വർഷങ്ങൾക്കു ശേഷം, അനാ​റ്റൊ​ലി സഹോ​ദ​ര​നെ​യും ജയിലി​ല​ടച്ചു. ഭാര്യ ലിഡി​യ​യിൽനി​ന്നും ഒരു വയസ്സുള്ള മകളിൽനി​ന്നും അകന്ന്‌ മൂന്നു വർഷ​ത്തോ​ളം അങ്ങനെ കഴി​യേ​ണ്ടി​വന്നു. അവർക്കു നേരിട്ട പരി​ശോ​ധ​നകൾ വർഷങ്ങൾ നീണ്ടു​പോ​യെ​ങ്കി​ലും അനാ​റ്റൊ​ലി സഹോ​ദ​ര​നും കുടും​ബ​വും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽ തുടർന്നു. ഇപ്പോൾ 82 വയസ്സുള്ള അദ്ദേഹം മധ്യേ​ഷ്യ​യിൽ ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യി സേവി​ക്കു​ന്നു. അനാ​റ്റൊ​ലി സഹോ​ദ​ര​നും ലിഡിയ സഹോ​ദ​രി​യും എത്ര നല്ല മാതൃ​ക​യാ​ണു വെച്ചത്‌! അവരെ​പ്പോ​ലെ, എന്തെല്ലാം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും സഹിച്ചു​നി​ന്നു​കൊണ്ട്‌ യഹോ​വ​യു​ടെ സേവന​ത്തിൽ ചെയ്യാൻ കഴിയു​ന്ന​തെ​ല്ലാം നമുക്കും ചെയ്യാം.—ഗലാ. 6:9.

പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക

14. സമ്മാനം നേടാൻ താൻ എന്തു ചെയ്യണ​മെന്നു പൗലോസ്‌ മനസ്സി​ലാ​ക്കി?

14 ഓട്ടം പൂർത്തി​യാ​ക്കു​മെ​ന്നും താൻ ലക്ഷ്യത്തിൽ എത്തി​ച്ചേ​രു​മെ​ന്നും പൗലോ​സിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. ഒരു അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​യായ പൗലോസ്‌ “ദൈവം തരുന്ന സ്വർഗീ​യ​വി​ളി​യെന്ന സമ്മാന​ത്തി​നു​വേണ്ടി” നോക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. എങ്കിലും അതു ലഭിക്കു​ന്ന​തി​നു താൻ ‘ലക്ഷ്യത്തി​ലേക്കു കുതി​ക്ക​ണ​മെന്ന്‌’ അദ്ദേഹം മനസ്സി​ലാ​ക്കി. (ഫിലി. 3:14) ഫിലി​പ്പി​യി​ലെ സഹോ​ദ​ര​ങ്ങളെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ സഹായി​ക്കു​ന്ന​തി​നു പൗലോസ്‌ ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു.

15. ഫിലി​പ്പി​യി​ലെ ക്രിസ്‌ത്യാ​നി​കളെ ലക്ഷ്യത്തി​ലേക്കു കുതി​ക്കു​ന്ന​തി​നു​വേണ്ടി പ്രോ​ത്സാ​ഹി​പ്പി​ക്കാൻ പൗരത്വം എന്ന വിഷയം പൗലോസ്‌ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചത്‌?

15 സ്വർഗ​ത്തിൽ അവർക്കുള്ള പൗരത്വ​ത്തെ​ക്കു​റിച്ച്‌ ഫിലി​പ്പി​യി​ലെ സഹോ​ദ​ര​ങ്ങളെ പൗലോസ്‌ ഓർമി​പ്പി​ച്ചു. (ഫിലി. 3:20) പൗരത്വ​ത്തെ​ക്കു​റിച്ച്‌ പൗലോസ്‌ എടുത്തു​പ​റ​ഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? അക്കാലത്ത്‌ റോമൻ പൗരത്വ​ത്തി​നു വളരെ മൂല്യ​മു​ണ്ടാ​യി​രു​ന്നു. * എന്നാൽ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു റോമൻ പൗരത്വം​കൊണ്ട്‌ കിട്ടു​മാ​യി​രു​ന്ന​തി​നെ​ക്കാൾ ഒരുപാ​ടു പ്രയോ​ജ​നങ്ങൾ സ്വർഗ​ത്തി​ലെ പൗരത്വം​കൊണ്ട്‌ ലഭിക്കു​മാ​യി​രു​ന്നു. അതുമാ​യുള്ള താരത​മ്യ​ത്തിൽ റോമൻ പൗരത്വം ഒന്നുമ​ല്ലാ​യി​രു​ന്നു! അതു​കൊ​ണ്ടാ​ണു ‘ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യ്‌ക്കു ചേർന്ന രീതി​യിൽ ജീവി​ക്കുന്ന പൗരന്മാ​രാ​യി​രി​ക്കാൻ’ പൗലോസ്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. (ഫിലി. 1:27, അടിക്കു​റിപ്പ്‌) സ്വർഗ​ത്തി​ലെ നിത്യ​ജീ​വൻ എന്ന ലക്ഷ്യത്തി​ലേക്കു കുതി​ക്കുന്ന ഇന്നത്തെ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും നല്ല മാതൃക വെക്കുന്നു.

16. നമ്മുടെ പ്രത്യാശ സ്വർഗ​ത്തി​ലാ​യാ​ലും ഭൂമി​യി​ലാ​യാ​ലും ഫിലി​പ്പി​യർ 4:6, 7 അനുസ​രിച്ച്‌ നമ്മൾ എന്തു ചെയ്യു​ന്ന​തിൽ തുടരണം?

16 നമ്മുടെ പ്രത്യാശ സ്വർഗ​ത്തി​ലെ ജീവി​ത​മാ​യാ​ലും പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വ​നാ​യാ​ലും നമ്മൾ എല്ലാവ​രും ആ ലക്ഷ്യത്തി​ലേക്കു മുന്നേ​റണം. നമ്മുടെ സാഹച​ര്യ​ങ്ങൾ എന്താ​ണെ​ങ്കി​ലും പഴയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌. നമ്മുടെ പുരോ​ഗ​തി​യെ തടസ്സ​പ്പെ​ടു​ത്താൻ ഒന്നി​നെ​യും അനുവ​ദി​ക്കു​ക​യും അരുത്‌. (ഫിലി. 3:16) നമ്മുടെ പ്രതീ​ക്ഷകൾ നിറ​വേ​റാൻ വൈകു​ന്ന​താ​യി തോന്നി​യേ​ക്കാം. ഓരോ ദിവസം കഴിയു​മ്പോ​ഴും ആരോ​ഗ്യം മോശ​മാ​കു​ന്നു​ണ്ടാ​കാം. വർഷങ്ങ​ളാ​യി കഷ്ടപ്പാ​ടു​ക​ളും ഉപദ്ര​വ​ങ്ങ​ളും സഹിക്കു​ന്നു​ണ്ടാ​കാം. നിങ്ങളു​ടെ സാഹച​ര്യം ഏതാ​ണെ​ങ്കി​ലും “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ.” പകരം, നിങ്ങളു​ടെ അപേക്ഷ​ക​ളും ഉള്ളുരു​കി​യുള്ള യാചന​ക​ളും ദൈവത്തെ അറിയി​ക്കുക. അപ്പോൾ ദൈവം നിങ്ങൾക്കു സമാധാ​നം തരും. നിങ്ങൾക്കു ചിന്തി​ക്കാൻ കഴിയു​ന്ന​തി​ലും വലിയ സമാധാ​നം!—ഫിലി​പ്പി​യർ 4:6, 7 വായി​ക്കുക.

17. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

17 ഒരു ഓട്ടക്കാ​രൻ മത്സരത്തി​ന്റെ അവസാ​ന​ത്തോട്‌ അടുക്കു​മ്പോൾ സർവശ​ക്തി​യു​മെ​ടുത്ത്‌ ഓടും. അതു​പോ​ലെ ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തി​ന്റെ അവസാ​ന​ഘ​ട്ട​ത്തിൽ എത്തിയി​രി​ക്കുന്ന നമ്മളും ലക്ഷ്യത്തി​ലേക്കു സർവശ​ക്തി​യു​മെ​ടുത്ത്‌ ഓടണം. ആരോ​ഗ്യ​വും സാഹച​ര്യ​ങ്ങ​ളും അനുവ​ദി​ക്കു​ന്ന​ത​നു​സ​രിച്ച്‌ നമ്മൾ കഠിന​ശ്രമം ചെയ്യണം. നമ്മളെ കാത്തി​രി​ക്കുന്ന മനോ​ഹ​ര​മായ കാര്യ​ങ്ങ​ളിൽ ശ്രദ്ധ പതിപ്പി​ക്കു​ക​യും വേണം. ശരിയായ ദിശയി​ലൂ​ടെ ലക്ഷ്യത്തി​ലേക്കു കുതി​ക്കാ​നും അവസാ​നം​വരെ സഹിച്ചു​നിൽക്കാ​നും നമ്മൾ എന്തു ചെയ്യണം? അടുത്ത ലേഖനം, ശരിയായ മുൻഗ​ണ​നകൾ വെക്കാ​നും ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്താ​നും’ നമ്മളെ സഹായി​ക്കും.—ഫിലി. 1:9, 10.

ഗീതം 79 ഉറച്ചു​നിൽക്കാൻ അവരെ പഠിപ്പി​ക്കു​ക

^ ഖ. 5 യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യിട്ട്‌ എത്ര കാലമാ​യെ​ങ്കി​ലും ശരി, ലക്ഷ്യത്തിൽ എത്തുന്ന​തു​വരെ ജീവനു​വേ​ണ്ടി​യുള്ള ഓട്ടം നമ്മൾ തുടരണം. ജീവനു​വേ​ണ്ടി​യുള്ള ഓട്ടത്തിൽ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന ധാരാളം കാര്യങ്ങൾ ഫിലി​പ്പി​യർക്കുള്ള കത്തിൽ അടങ്ങി​യി​ട്ടുണ്ട്‌. പൗലോ​സി​ന്റെ ആ വാക്കുകൾ നമുക്ക്‌ എങ്ങനെ ബാധക​മാ​ക്കാ​മെന്ന്‌ ഈ ലേഖനം കാണി​ച്ചു​ത​രു​ന്നു.

^ ഖ. 11 സെക്കോഡ്‌ സഹോ​ദ​രന്റെ ജീവി​തകഥ, “സത്യാ​രാ​ധന ഉന്നമി​പ്പി​ക്കു​ന്ന​തിൽ എന്റെ പങ്ക്‌,” 1965 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ (ഇംഗ്ലീഷ്‌) കാണാം.

^ ഖ. 13 അനാറ്റൊലി സഹോ​ദ​രന്റെ ജീവി​തകഥ, “ദൈവത്തെ സ്‌നേ​ഹി​ക്കാൻ ബാല്യം​മു​തൽ പഠിപ്പിക്കപ്പെട്ടു, ” 2004 നവംബർ 8 ലക്കം ഉണരുക!-യിൽ കാണാം.

^ ഖ. 15 ഫിലിപ്പി റോമി​ന്റെ ഒരു കോള​നി​യാ​യി​രു​ന്ന​തി​നാൽ അവി​ടെ​യുള്ള ആളുകൾക്കു റോമൻ പൗരന്മാർക്കുള്ള ചില അവകാ​ശങ്ങൾ ലഭിച്ചി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ പൗലോ​സി​ന്റെ ഈ ദൃഷ്ടാന്തം സഹോ​ദ​ര​ങ്ങൾക്ക്‌ എളുപ്പം മനസ്സി​ലാ​യി​ക്കാ​ണും.