വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 33

‘നിന്നെ ശ്രദ്ധി​ക്കു​ന്ന​വരെ’ നീ രക്ഷിക്കും

‘നിന്നെ ശ്രദ്ധി​ക്കു​ന്ന​വരെ’ നീ രക്ഷിക്കും

“നിനക്കും നിന്റെ പഠിപ്പി​ക്ക​ലി​നും എപ്പോ​ഴും ശ്രദ്ധ കൊടു​ക്കുക. ഇതെല്ലാം ചെയ്യു​ന്ന​തിൽ മടുത്തു​പോ​ക​രുത്‌. എങ്കിൽ, നിന്നെ​ത്ത​ന്നെ​യും നിന്നെ ശ്രദ്ധി​ക്കു​ന്ന​വ​രെ​യും നീ രക്ഷിക്കും.”—1 തിമൊ. 4:16.

ഗീതം 67 “വചനം പ്രസം​ഗി​ക്കുക”

പൂർവാവലോകനം *

1. നമ്മുടെ കുടും​ബാം​ഗങ്ങൾ എന്തു ചെയ്‌തു​കാ​ണാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌?

“എന്റെ കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാം എന്റെകൂ​ടെ പറുദീ​സ​യിൽ ഉണ്ടായി​രി​ക്കണം. ഇതായി​രു​ന്നു സത്യം മനസ്സി​ലാ​ക്കിയ ആ നിമി​ഷം​മു​തൽ എന്റെ ഉള്ളിലെ ആഗ്രഹം” എന്നു പൗളീൻ സഹോ​ദരി പറയുന്നു. * “പ്രത്യേ​കി​ച്ചും ഭർത്താ​വായ വെയ്‌നും മകനും എന്നോ​ടൊ​പ്പം യഹോ​വയെ സേവി​ക്കു​ന്നതു കാണാൻ ഞാൻ അതിയാ​യി ആഗ്രഹി​ച്ചു.” യഹോ​വയെ ഇതുവരെ അറിയു​ക​യോ സ്‌നേ​ഹി​ക്കു​ക​യോ ചെയ്‌തി​ട്ടി​ല്ലാത്ത കുടും​ബാം​ഗങ്ങൾ നിങ്ങൾക്കു​ണ്ടോ? എങ്കിൽ, തന്റെ കുടും​ബ​ത്തെ​ക്കു​റിച്ച്‌ പൗളീനു തോന്നി​യ​തു​ത​ന്നെ​യാ​യി​രി​ക്കും നിങ്ങൾക്കും തോന്നു​ന്നത്‌.

2. ഈ ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

2 സന്തോ​ഷ​വാർത്ത സ്വീക​രി​ക്കാൻ നമുക്കു നമ്മുടെ കുടും​ബാം​ഗ​ങ്ങളെ നിർബ​ന്ധി​ക്കാൻ കഴിയില്ല എന്നതു ശരിയാണ്‌. എന്നാൽ ബൈബിൾസ​ന്ദേ​ശ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും അതി​നോ​ടു നന്നായി പ്രതി​ക​രി​ക്കാ​നും നമുക്ക്‌ അവരെ സഹായി​ക്കാൻ കഴിയും. (2 തിമൊ. 3:14, 15) നമ്മൾ കുടും​ബാം​ഗ​ങ്ങ​ളോ​ടു സാക്ഷീ​ക​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? അവരുടെ വികാ​രങ്ങൾ മനസ്സി​ലാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? നമ്മളെ​പ്പോ​ലെ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വ​രാ​കാൻ നമുക്ക്‌ എങ്ങനെ അവരെ സഹായി​ക്കാ​നാ​കും? ഇക്കാര്യ​ത്തിൽ സഭയിലെ സഹോ​ദ​ര​ങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? ഈ ലേഖന​ത്തിൽ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും.

കുടും​ബാം​ഗ​ങ്ങ​ളോ​ടു സാക്ഷീകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3. 2 പത്രോസ്‌ 3:9 അനുസ​രിച്ച്‌, കുടും​ബാം​ഗ​ങ്ങ​ളോ​ടു സാക്ഷീ​ക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3 പെട്ടെ​ന്നു​തന്നെ യഹോവ ഈ വ്യവസ്ഥി​തി​യെ നശിപ്പി​ക്കും. ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ളവർ’ മാത്രമേ അതിജീ​വി​ക്കു​ക​യു​ള്ളൂ. (പ്രവൃ. 13:48) നമ്മുടെ പ്രദേ​ശ​ത്തുള്ള അപരി​ചി​ത​രോ​ടു സാക്ഷീ​ക​രി​ക്കാൻ എത്ര സമയവും ഊർജ​വും ആണു നമ്മൾ ചെലവ​ഴി​ക്കു​ന്നത്‌! ആ സ്ഥിതിക്ക്‌, നമ്മുടെ കുടും​ബാം​ഗങ്ങൾ യഹോ​വയെ സേവി​ക്കാൻ നമ്മൾ എത്രയ​ധി​കം ആഗ്രഹി​ക്കു​ന്നു​ണ്ടാ​കും. ‘ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടണം’ എന്നാണു സ്‌നേ​ഹ​മുള്ള നമ്മുടെ പിതാ​വായ യഹോ​വ​യു​ടെ ആഗ്രഹം.—2 പത്രോസ്‌ 3:9 വായി​ക്കുക.

4. കുടും​ബാം​ഗ​ങ്ങ​ളോ​ടു സാക്ഷീ​ക​രി​ക്കു​മ്പോൾ നമുക്ക്‌ എന്തു തെറ്റു പറ്റി​യേ​ക്കാം?

4 ഓർക്കുക: രക്ഷയുടെ സന്ദേശം അറിയി​ക്കു​ന്ന​തി​നു ശരിയായ വിധവു​മുണ്ട്‌, അതു​പോ​ലെ തെറ്റായ വിധവു​മുണ്ട്‌. പരിച​യ​മി​ല്ലാത്ത ഒരാ​ളോ​ടു സാക്ഷീ​ക​രി​ക്കു​മ്പോൾ നമ്മൾ നയപൂർവം ഇടപെ​ട്ടേ​ക്കാം, എന്നാൽ കുടും​ബാം​ഗ​ങ്ങ​ളോ​ടു സംസാ​രി​ക്കു​മ്പോൾ വെട്ടി​ത്തു​റന്ന്‌ കാര്യങ്ങൾ പറഞ്ഞേ​ക്കാം.

5. കുടും​ബാം​ഗ​ങ്ങ​ളോ​ടു സാക്ഷീ​ക​രി​ക്കു​മ്പോൾ നമ്മൾ ഏതു കാര്യം ഓർക്കണം?

5 ആദ്യമാ​യി ഒരു കുടും​ബാം​ഗ​ത്തോ​ടു സാക്ഷീ​ക​രിച്ച വിധ​ത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ പലർക്കും വിഷമം തോന്നാ​റുണ്ട്‌. അങ്ങനെ​യ​ല്ലാ​യി​രു​ന്നു സംസാ​രി​ക്കേ​ണ്ട​തെന്ന്‌ അവർ ചിന്തി​ക്കു​ന്നു. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പിൻവ​രുന്ന ബുദ്ധി​യു​പ​ദേശം ക്രിസ്‌ത്യാ​നി​കൾക്കു നൽകി: “എപ്പോ​ഴും നിങ്ങളു​ടെ വാക്കുകൾ, ഉപ്പു ചേർത്ത്‌ രുചി​വ​രു​ത്തി​യ​തു​പോ​ലെ ഹൃദ്യ​മാ​യി​രി​ക്കട്ടെ. അങ്ങനെ​യാ​കു​മ്പോൾ, ഓരോ​രു​ത്തർക്കും എങ്ങനെ മറുപടി കൊടു​ക്ക​ണ​മെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കും.” (കൊലോ. 4:5, 6) കുടും​ബാം​ഗ​ങ്ങ​ളോ​ടു സംസാ​രി​ക്കു​മ്പോൾ ഇക്കാര്യം മനസ്സിൽപ്പി​ടി​ക്കു​ന്നതു പ്രധാ​ന​മാണ്‌. അല്ലെങ്കിൽ, അവർ ശ്രദ്ധി​ക്കാൻ മനസ്സു കാണി​ക്കു​ന്ന​തി​നു പകരം നമ്മളിൽനിന്ന്‌ അകന്നു​പോ​യേ​ക്കാം.

കുടും​ബാം​ഗ​ങ്ങളെ എങ്ങനെ സഹായി​ക്കാം?

കുടുംബാംഗങ്ങളെ മനസ്സി​ലാ​ക്കി അവരോ​ടു നന്നായി പെരു​മാ​റു​ന്ന​താ​യി​രി​ക്കും ഏറ്റവും നല്ല സാക്ഷ്യം (6-8 ഖണ്ഡികകൾ കാണുക) *

6-7. അവിശ്വാ​സി​യായ ഇണയെ മനസ്സി​ലാ​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എടുത്തു​കാ​ണി​ക്കുന്ന ഒരു അനുഭവം പറയുക.

6 അവരെ മനസ്സി​ലാ​ക്കുക. മുമ്പ്‌ പറഞ്ഞ പൗളീൻ തുടരു​ന്നു: “ആദ്യ​മൊ​ക്കെ, ദൈവ​ത്തെ​ക്കു​റി​ച്ചും ബൈബി​ളി​നെ​ക്കു​റി​ച്ചും പഠിച്ച കാര്യങ്ങൾ എങ്ങനെ​യും ഭർത്താ​വി​നെ പറഞ്ഞ്‌ മനസ്സി​ലാ​ക്കാൻ ഞാൻ വെമ്പൽകൊ​ണ്ടു. മറ്റു കാര്യ​ങ്ങ​ളൊ​ന്നും സംസാ​രി​ച്ചില്ല.” എന്നാൽ പൗളീന്റെ ഭർത്താ​വായ വെയ്‌നി​നു ബൈബി​ളി​നെ​ക്കു​റിച്ച്‌ കാര്യ​മാ​യൊ​ന്നും അറിയി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ഭാര്യ എന്താണു പറയു​ന്ന​തെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യില്ല. ‘പൗളീന്‌ അവളുടെ മതത്തെ​ക്കു​റിച്ച്‌ മാത്രമേ ചിന്തയു​ള്ളൂ’ എന്ന്‌ അദ്ദേഹം വിചാ​രി​ച്ചു. പൗളീൻ ഏതോ അപകടം​പി​ടിച്ച മതത്തിൽ ചെന്നു​പെ​ട്ടെ​ന്നും അവളെ ആരൊ​ക്കെ​യോ ചേർന്ന്‌ പറ്റിച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആണ്‌ അദ്ദേഹ​ത്തി​നു തോന്നി​യത്‌.

7 കുറച്ച്‌ കാല​ത്തേക്ക്‌ പൗളീൻ വൈകു​ന്നേ​ര​ങ്ങ​ളി​ലും വാരാ​ന്ത​ങ്ങ​ളി​ലും കൂടുതൽ സമയവും സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പ​മാ​ണു ചെലവ​ഴി​ച്ചത്‌. ഒന്നുകിൽ യോഗ​ങ്ങൾക്കു പോകും, അല്ലെങ്കിൽ വയൽസേ​വ​ന​ത്തി​ലാ​യി​രി​ക്കും അതുമ​ല്ലെ​ങ്കിൽ സാമൂ​ഹിക കൂടി​വ​ര​വു​ക​ളി​ലാ​യി​രി​ക്കും. “വെയ്‌ൻ വീട്ടി​ലേക്കു വരു​മ്പോൾ പലപ്പോ​ഴും വീട്ടിൽ ആരുമു​ണ്ടാ​കില്ല. അദ്ദേഹ​ത്തി​നു വല്ലാത്ത ഏകാന്തത തോന്നി” എന്നു പൗളീൻ വിഷമ​ത്തോ​ടെ ഓർക്കു​ന്നു. ഭാര്യ​യും മകനും കൂടെ​യു​ണ്ടാ​യി​രി​ക്ക​ണ​മെന്നു വെയ്‌ൻ തീർച്ച​യാ​യും ആഗ്രഹി​ച്ചി​ട്ടു​ണ്ടാ​കും. അവർ ആരു​ടെ​കൂ​ടെ​യാ​ണു സമയം ചെലവ​ഴി​ക്കു​ന്ന​തെന്നു വെയ്‌നിന്‌ അറിയി​ല്ലാ​യി​രു​ന്നു. മാത്ര​വു​മല്ല, ഭാര്യക്കു തന്നെക്കാൾ താത്‌പ​ര്യം പുതിയ കൂട്ടു​കാ​രോ​ടാ​ണെന്നു വെയ്‌നി​നു തോന്നി. പൗളീനെ വിവാ​ഹ​മോ​ചനം ചെയ്യു​മെന്നു വെയ്‌ൻ ഭീഷണി​പ്പെ​ടു​ത്തി. നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? പൗളീന്‌ എങ്ങനെ​യാ​ണു വെയ്‌നി​നെ മനസ്സി​ലാ​ക്കി സാഹച​ര്യം മെച്ചമാ​യി കൈകാ​ര്യം ചെയ്യാൻ കഴിയു​മാ​യി​രു​ന്നത്‌?

8. 1 പത്രോസ്‌ 3:1, 2 പറയു​ന്ന​ത​നു​സ​രിച്ച്‌, നമ്മുടെ കുടും​ബാം​ഗങ്ങൾ ഏറ്റവും അധികം ശ്രദ്ധി​ക്കു​ന്നത്‌ എന്തായി​രി​ക്കും?

8 നല്ല മാതൃക വെക്കുക. മിക്ക​പ്പോ​ഴും നമ്മുടെ വാക്കു​ക​ളെ​ക്കാ​ളും കുടും​ബാം​ഗങ്ങൾ ശ്രദ്ധി​ക്കു​ന്നതു നമ്മുടെ പ്രവൃ​ത്തി​ക​ളാണ്‌. (1 പത്രോസ്‌ 3:1, 2 വായി​ക്കുക.) പൗളീ​നും ഇക്കാര്യം മനസ്സി​ലാ​ക്കി. സഹോ​ദരി പറയുന്നു: “വെയ്‌നി​നു ഞങ്ങളോ​ടു സ്‌നേ​ഹ​മു​ണ്ടെ​ന്നും വിവാ​ഹ​മോ​ചനം ചെയ്യാൻ ശരിക്കും ആഗ്രഹ​മി​ല്ലെ​ന്നും എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ അദ്ദേഹം എന്നെ ഭീഷണി​പ്പെ​ടു​ത്തി​യ​പ്പോൾ, ഞാൻ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നുകൂ​ടി ചിന്തിച്ചു. വിവാ​ഹ​ബ​ന്ധ​ത്തെ​ക്കു​റിച്ച്‌ യഹോവ പറയുന്ന കാര്യങ്ങൾ ഞാൻ ബാധക​മാ​ക്ക​ണ​മെന്ന്‌ എനിക്കു മനസ്സി​ലാ​യി. കൂടുതൽ സംസാ​രി​ക്കു​ന്ന​തി​നു പകരം, എന്റെ പെരു​മാ​റ്റ​ത്തി​ലൂ​ടെ ഞാൻ ഒരു നല്ല മാതൃക വെക്കണ​മാ​യി​രു​ന്നു.” ബൈബി​ളി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ വെയ്‌നി​നെ നിർബ​ന്ധി​ക്കു​ന്നതു പൗളീൻ നിറുത്തി. എന്നിട്ട്‌ മറ്റു വിശേ​ഷ​ങ്ങ​ളൊ​ക്കെ വെയ്‌നി​നോ​ടു സംസാ​രി​ക്കാൻ തുടങ്ങി. പൗളീൻ ശാന്തമാ​യി ഇടപെ​ടു​ന്ന​തും മകൻ നന്നായി പെരു​മാ​റു​ന്ന​തും വെയ്‌നി​നു കാണാൻ കഴിഞ്ഞു. (സുഭാ. 31:18, 27, 28) ബൈബിൾസ​ന്ദേശം തന്റെ കുടും​ബ​ത്തി​ലു​ണ്ടാ​ക്കുന്ന നല്ല ഫലം കണ്ടപ്പോൾ വെയ്‌ൻ ദൈവ​വ​ച​ന​ത്തി​ലെ സന്ദേശ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും അതു ശ്രദ്ധി​ക്കാ​നും തുടങ്ങി.—1 കൊരി. 7:12-14, 16.

9. കുടും​ബാം​ഗ​ങ്ങളെ സഹായി​ക്കാ​നുള്ള ശ്രമം നിറു​ത്തി​ക്ക​ള​യ​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

9 സഹായി​ക്കാ​നുള്ള ശ്രമം നിറു​ത്തി​ക്ക​ള​യ​രുത്‌. ഇക്കാര്യ​ത്തിൽ യഹോവ നമുക്കു മാതൃക വെച്ചി​ട്ടുണ്ട്‌. സന്തോ​ഷ​വാർത്ത​യോ​ടു പ്രതി​ക​രി​ക്കാ​നും ജീവൻ നേടാ​നും ഉള്ള അവസരം യഹോവ ആളുകൾക്കു “വീണ്ടും​വീ​ണ്ടും” കൊടു​ക്കു​ന്നു. (യിരെ. 44:4) മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ മടുത്തു​പോ​ക​രു​തെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു. അങ്ങനെ തിമൊ​ഥെ​യൊസ്‌ തന്നെത്ത​ന്നെ​യും തന്നെ ശ്രദ്ധി​ക്കു​ന്ന​വ​രെ​യും രക്ഷിക്കും. (1 തിമൊ. 4:16) നമ്മൾ നമ്മുടെ കുടും​ബാം​ഗ​ങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. ദൈവ​വ​ച​ന​ത്തി​ലെ സത്യങ്ങൾ അവർ അറിയ​ണ​മെന്ന്‌ ആഗ്രഹി​ക്കു​ന്നു. പൗളീന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും പിന്നീടു കുടും​ബ​ത്തിൽ നല്ല ഫലമു​ണ്ടാ​ക്കി. ഭർത്താ​വി​നോ​ടൊ​പ്പം യഹോ​വയെ സേവി​ക്കു​ന്ന​തി​ന്റെ സന്തോഷം അനുഭ​വി​ക്കാൻ ഇപ്പോൾ പൗളീനു കഴിയു​ന്നു. രണ്ടു പേരും ഇപ്പോൾ മുൻനി​ര​സേ​വ​ക​രാണ്‌. വെയ്‌ൻ ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു.

10. ക്ഷമ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക. ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ നമ്മൾ ജീവി​ക്കു​മ്പോൾ, നമ്മുടെ പുതിയ വിശ്വാ​സ​ങ്ങ​ളും ജീവി​ത​രീ​തി​യും മനസ്സി​ലാ​ക്കാൻ കുടും​ബാം​ഗ​ങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. നമ്മൾ മതപര​മായ ആഘോ​ഷ​ങ്ങ​ളിൽ അവരു​ടെ​കൂ​ടെ കൂടാ​ത്ത​തും രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽനിന്ന്‌ വിട്ടു​നിൽക്കു​ന്ന​തും ആയിരി​ക്കും മിക്ക​പ്പോ​ഴും അവർ ആദ്യം ശ്രദ്ധി​ക്കുക. ചില കുടും​ബാം​ഗ​ങ്ങൾക്ക്‌ ആദ്യം നമ്മളോ​ടു ദേഷ്യം തോന്നി​യേ​ക്കാം. (മത്താ. 10:35, 36) പക്ഷേ ഇതു കാണു​മ്പോൾ, അവർ ഒരിക്ക​ലും മാറ്റം വരുത്താൻപോ​കു​ന്നില്ല എന്നു നമ്മൾ ചിന്തി​ക്ക​രുത്‌. നമ്മുടെ വിശ്വാ​സങ്ങൾ മനസ്സി​ലാ​ക്കാൻ അവരെ സഹായി​ക്കു​ന്നതു നിറു​ത്തി​യാൽ, ശരിക്കും അവർക്കു നിത്യ​ജീ​വനു യോഗ്യ​ത​യി​ല്ലെന്നു നമ്മൾ വിധി​ക്കു​ക​യല്ലേ? ഓർക്കുക: വിധി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ നമ്മളെയല്ല, യേശു​വി​നെ​യാണ്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌. (യോഹ. 5:22) നമ്മൾ ക്ഷമയു​ള്ള​വ​രാ​ണെ​ങ്കിൽ, കുറച്ച്‌ നാൾ കഴിയു​മ്പോൾ നമ്മുടെ സന്ദേശം ശ്രദ്ധി​ക്കാൻ കുടും​ബാം​ഗങ്ങൾ മനസ്സു കാണി​ച്ചേ​ക്കാം.—“പഠിപ്പി​ക്കാൻ നമ്മുടെ വെബ്‌​സൈറ്റ്‌ ഉപയോ​ഗി​ക്കുക” എന്ന ചതുരം കാണുക.

11-13. ആലീസ്‌ മാതാ​പി​താ​ക്ക​ളോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

11 നയമു​ള്ള​വ​രാ​യി​രി​ക്കുക, എന്നാൽ വിട്ടു​വീഴ്‌ച ചെയ്യരുത്‌. (സുഭാ. 15:2) ആലീസി​ന്റെ അനുഭവം നോക്കാം. ആലീസി​ന്റെ മാതാ​പി​താ​ക്കൾ രാഷ്‌ട്രീ​യ​ത്തിൽ സജീവ​മാ​യി ഉൾപ്പെ​ട്ടി​രു​ന്ന​വ​രും നിരീ​ശ്വ​ര​വാ​ദി​ക​ളും ആയിരു​ന്നു. വീട്ടിൽനിന്ന്‌ മാറി മറ്റൊരു രാജ്യത്ത്‌ താമസി​ക്കു​മ്പോ​ഴാണ്‌ ആലീസ്‌ സത്യം പഠിക്കു​ന്നത്‌. താൻ പഠിക്കുന്ന നല്ല കാര്യങ്ങൾ എത്രയും പെട്ടെന്നു മാതാ​പി​താ​ക്ക​ളോ​ടു പറയണ​മെന്ന്‌ ആലീസ്‌ മനസ്സി​ലാ​ക്കി. ആലീസ്‌ പറയുന്നു: “നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും വന്ന മാറ്റം കുടും​ബാം​ഗ​ങ്ങളെ അറിയി​ക്കാൻ താമസി​ക്കും​തോ​റും അത്‌ അവരിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാ​യി​രി​ക്കും.” മാതാ​പി​താ​ക്കൾക്ക്‌ ആലീസ്‌ കത്തുകൾ എഴുതി. അതിൽ അവർക്കു താത്‌പ​ര്യം തോന്നുന്ന, സ്‌നേ​ഹം​പോ​ലെ​യുള്ള വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ ഉൾപ്പെ​ടു​ത്തി. അതെക്കു​റിച്ച്‌ അവരുടെ അഭി​പ്രാ​യം ചോദി​ക്കു​ക​യും ചെയ്‌തു. (1 കൊരി. 13:1-13) തന്നെ വളർത്തി വലുതാ​ക്കി​യ​തിന്‌ അവരോ​ടു നന്ദി പറഞ്ഞു​കൊണ്ട്‌ ആലീസ്‌ അവർക്കു സമ്മാന​ങ്ങ​ളും അയയ്‌ക്കു​മാ​യി​രു​ന്നു. വീട്ടിൽ പോകുന്ന സമയത്ത്‌ വീട്ടു​ജോ​ലി​കൾ ചെയ്യു​ന്ന​തിന്‌ അമ്മയെ സഹായി​ക്കാൻ ആലീസ്‌ കഴിയു​ന്ന​തെ​ല്ലാം ചെയ്‌തു. തന്റെ പുതിയ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ആലീസ്‌ പറഞ്ഞ​പ്പോൾ ആദ്യ​മൊ​ന്നും അവർക്ക്‌ അത്ര സന്തോഷം തോന്നി​യില്ല.

12 വീട്ടിൽ ചെന്ന​പ്പോ​ഴും ആലീസ്‌ എല്ലാ ദിവസ​വും ബൈബിൾ വായി​ക്കു​മാ​യി​രു​ന്നു. “ബൈബിൾ എനിക്ക്‌ എത്ര പ്രധാ​ന​മാ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ ഇതു മമ്മിയെ സഹായി​ച്ചു” എന്ന്‌ ആലീസ്‌ പറയുന്നു. ആലീസി​ന്റെ അച്ഛൻ മകളുടെ പുതിയ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ അറിയാ​നും ബൈബി​ളിൽ കുറ്റം കണ്ടുപി​ടി​ക്കാ​നും വേണ്ടി ബൈബിൾ പഠിക്കാൻ തീരു​മാ​നി​ച്ചു. ആലീസ്‌ പറയുന്നു: “ഞാൻ ഡാഡിക്ക്‌ ഒരു ബൈബിൾ കൊടു​ത്തു, അതിൽ ഹൃദയ​സ്‌പർശി​യായ ചില വാക്കു​ക​ളും എഴുതി​യി​രു​ന്നു.” എന്തായി​രു​ന്നു ഫലം? കുറ്റം കണ്ടുപി​ടി​ക്കാൻ കഴിഞ്ഞി​ല്ലെന്നു മാത്രമല്ല, വായിച്ച കാര്യങ്ങൾ ആലീസി​ന്റെ അച്ഛനെ ആഴത്തിൽ സ്വാധീ​നി​ക്കു​ക​യും ചെയ്‌തു.

13 പരി​ശോ​ധ​നകൾ സഹി​ക്കേ​ണ്ടി​വ​ന്നാൽപ്പോ​ലും നമ്മൾ വിട്ടു​വീഴ്‌ച ചെയ്യരുത്‌. അതേസ​മയം നയം കാണി​ക്കു​ക​യും വേണം. (1 കൊരി. 4:12ബി) ഉദാഹ​ര​ണ​ത്തിന്‌, ആലീസിന്‌ അമ്മയുടെ എതിർപ്പു സഹി​ക്കേ​ണ്ടി​വന്നു. ആലീസ്‌ പറയുന്നു: “ഞാൻ സ്‌നാ​ന​പ്പെ​ട്ട​പ്പോൾ മമ്മി എന്നെ ‘കൊള്ള​രു​താ​ത്തവൾ’ എന്നു വിളിച്ചു.” ആലീസ്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? “എന്റെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇനി അവരോ​ടു പറയേണ്ടാ എന്നു ഞാൻ ചിന്തി​ച്ചില്ല. പകരം വളരെ ബഹുമാ​ന​ത്തോ​ടെ ഞാൻ മമ്മി​യോ​ടു കാര്യങ്ങൾ വിശദീ​ക​രി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​കാൻ ഞാൻ തീരു​മാ​നി​ച്ചെ​ന്നും എന്റെ തീരു​മാ​ന​ത്തി​നു മാറ്റമി​ല്ലെ​ന്നും ഞാൻ പറഞ്ഞു. അതോ​ടൊ​പ്പം മമ്മിയെ ഞാൻ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു കൊടു​ത്തു. ഞങ്ങൾ രണ്ടു പേരും കരഞ്ഞു​പോ​യി. മമ്മിക്കു ഞാൻ നല്ല ഭക്ഷണം ഉണ്ടാക്കി​ക്കൊ​ടു​ത്തു. ബൈബിൾ പഠിക്കു​ന്ന​തു​കൊണ്ട്‌ എന്റെ സ്വഭാ​വ​ത്തിൽ നല്ല മാറ്റങ്ങ​ളു​ണ്ടാ​യെന്ന്‌ മമ്മി സമ്മതിച്ചു.”

14. യഹോ​വയെ സേവി​ക്കാ​നുള്ള നമ്മുടെ തീരു​മാ​ന​ത്തി​നു മാറ്റം വരുത്താൻ കുടും​ബാം​ഗങ്ങൾ നിർബ​ന്ധി​ച്ചാൽ വഴങ്ങരു​താ​ത്തത്‌ എന്തു​കൊണ്ട്‌?

14 യഹോ​വയെ സേവി​ക്കു​ന്നതു നമുക്ക്‌ എത്ര പ്രധാ​ന​പ്പെട്ട കാര്യ​മാ​ണെന്നു കുടും​ബാം​ഗങ്ങൾ ശരിക്കും മനസ്സി​ലാ​ക്കാൻ കുറച്ച്‌ സമയ​മെ​ടു​ത്തേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, മാതാ​പി​താ​ക്കൾ ആഗ്രഹിച്ച തരം വിദ്യാ​ഭ്യാ​സ​വും ജോലി​യും വേണ്ടെ​ന്നു​വെച്ച്‌ ആലീസ്‌ മുൻനി​ര​സേ​വനം തുടങ്ങാൻ തീരു​മാ​നി​ച്ചു. ആലീസി​ന്റെ അമ്മയ്‌ക്കു വല്ലാത്ത വിഷമം തോന്നി, കരച്ചി​ല​ട​ക്കാ​നാ​യില്ല. പക്ഷേ ആലീസ്‌ ഉറച്ചു​നി​ന്നു. ആലീസ്‌ പറയുന്നു: “ഏതെങ്കി​ലും ഒരു കാര്യ​ത്തിൽ നിങ്ങൾ വിട്ടു​വീഴ്‌ച ചെയ്‌താൽ, പല കാര്യ​ങ്ങ​ളി​ലും വീട്ടു​വീഴ്‌ച ചെയ്യാൻ കുടും​ബാം​ഗങ്ങൾ നിങ്ങളെ നിർബ​ന്ധി​ക്കും. എന്നാൽ നിങ്ങൾ ദയ കാണി​ക്കു​ക​യും തീരു​മാ​ന​ത്തിൽ ഉറച്ചു​നിൽക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അവരിൽ ചിലർ നിങ്ങളെ ശ്രദ്ധി​ച്ചേ​ക്കാം.” ആലീസി​ന്റെ കാര്യ​ത്തിൽ അതാണു സംഭവി​ച്ചത്‌. ആലീസി​ന്റെ അച്ഛനും അമ്മയും ഇപ്പോൾ മുൻനി​ര​സേ​വ​ക​രാണ്‌. അച്ഛൻ ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു.

സഭയി​ലുള്ള എല്ലാവർക്കും എങ്ങനെ സഹായി​ക്കാം?

അവിശ്വാസികളായ കുടും​ബാം​ഗ​ങ്ങളെ സഹോ​ദ​ര​ങ്ങൾക്ക്‌ എങ്ങനെ​യാ​ണു സഹായി​ക്കാൻ കഴിയു​ന്നത്‌? (15, 16 ഖണ്ഡികകൾ കാണുക) *

15. മത്തായി 5:14-16-ഉം 1 പത്രോസ്‌ 2:12-ഉം പറയു​ന്ന​ത​നു​സ​രിച്ച്‌, മറ്റുള്ള​വ​രു​ടെ “നല്ല പ്രവൃ​ത്തി​കൾ” നമ്മുടെ കുടും​ബാം​ഗ​ങ്ങളെ എങ്ങനെ സഹായി​ച്ചേ​ക്കാം?

15 സഭയിലെ സഹോ​ദ​ര​ങ്ങ​ളു​ടെ ‘നല്ല പ്രവൃ​ത്തി​ക​ളി​ലൂ​ടെ’ യഹോവ ആളുകളെ തന്നി​ലേക്ക്‌ ആകർഷി​ക്കു​ന്നു. (മത്തായി 5:14-16; 1 പത്രോസ്‌ 2:12 വായി​ക്കുക.) നിങ്ങളു​ടെ ഭാര്യ​യോ ഭർത്താ​വോ യഹോ​വ​യു​ടെ സാക്ഷി​യ​ല്ലെ​ങ്കിൽ സഭയിലെ സഹോ​ദ​ര​ങ്ങളെ അവർ പരിച​യ​പ്പെ​ട്ടി​ട്ടു​ണ്ടോ? മുമ്പ്‌ പറഞ്ഞ പൗളീൻ, സഹോ​ദ​ര​ന്മാ​രെ​യും സഹോ​ദ​രി​മാ​രെ​യും വീട്ടി​ലേക്കു ക്ഷണിച്ചു. ഭർത്താ​വിന്‌ അവരെ പരിച​യ​പ്പെ​ടാൻ അങ്ങനെ അവസരം കിട്ടി. സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണകൾ മാറാൻ ഒരു സഹോ​ദരൻ തന്നെ എങ്ങനെ​യാ​ണു സഹായി​ച്ച​തെന്നു വെയ്‌ൻ ഓർക്കു​ന്നു: “എന്റെകൂ​ടെ ഇരുന്ന്‌ ടിവി​യിൽ കളി കാണാൻവേണ്ടി ആ സഹോ​ദരൻ ഒരു ദിവസം അവധി​യെ​ടുത്ത്‌ വന്നു. അപ്പോൾ ഞാൻ ചിന്തിച്ചു, ‘ഇവർക്ക്‌ ഇങ്ങനെ​യുള്ള കാര്യ​ങ്ങ​ളും ഇഷ്ടമാ​ണല്ലേ!’”

16. മീറ്റി​ങ്ങു​കൾക്കു വരാൻ നമ്മുടെ കുടും​ബാം​ഗ​ങ്ങളെ ക്ഷണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 നമ്മുടെ കുടും​ബാം​ഗ​ങ്ങളെ സഹായി​ക്കാ​നുള്ള നല്ലൊരു മാർഗം അവരെ സഭാ​യോ​ഗ​ങ്ങൾക്കു ക്ഷണിക്കു​ന്ന​താണ്‌. (1 കൊരി. 14:24, 25) വെയ്‌ൻ ആദ്യമാ​യി​ട്ടു പോയത്‌ ഒരു സ്‌മാ​ര​ക​ത്തി​നാ​യി​രു​ന്നു. കാരണം അത്‌ ജോലി​ക്കു ശേഷമാ​യി​രു​ന്നു, മാത്ര​വു​മല്ല അതിന്‌ അധികം സമയവും വേണ്ടല്ലോ. വെയ്‌ൻ പറയുന്നു: “പ്രസംഗം കാര്യ​മാ​യി​ട്ടൊ​ന്നും എനിക്കു മനസ്സി​ലാ​യില്ല. എന്നാൽ അവിടെ കണ്ട ആളുകളെ ഞാൻ ഒരിക്ക​ലും മറക്കില്ല. അവർ എന്റെ അടുത്ത്‌ വന്ന്‌ കൈ തന്നിട്ട്‌ ആത്മാർഥ​ത​യോ​ടെ സംസാ​രി​ച്ചു. അവർ നല്ല ആളുക​ളാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. “മീറ്റി​ങ്ങു​ക​ളി​ലാ​യി​രി​ക്കു​മ്പോ​ഴും വയൽശു​ശ്രൂ​ഷ​യ്‌ക്കു പോകു​മ്പോ​ഴും മകനെ നോക്കാൻ പൗളീനെ സഹായി​ക്കുന്ന ഒരു ദമ്പതി​ക​ളു​ണ്ടാ​യി​രു​ന്നു. പൗളീന്റെ പുതിയ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്ക​ണ​മെന്നു വെയ്‌നി​നു തോന്നി​യ​പ്പോൾ തന്നെ ബൈബിൾ പഠിക്കാൻ സഹായി​ക്കാ​മോ എന്നു വെയ്‌ൻ ആ സഹോ​ദ​ര​നോ​ടു ചോദി​ച്ചു.

17. നമ്മൾ എന്തു ചിന്തിച്ച്‌ വിഷമി​ക്കേണ്ട ആവശ്യ​മില്ല, നമ്മുടെ കുടും​ബാം​ഗ​ങ്ങളെ സഹായി​ക്കാ​നുള്ള ശ്രമം നിറു​ത്ത​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

17 നമ്മുടെ കുടും​ബാം​ഗങ്ങൾ എല്ലാവ​രും യഹോ​വയെ സേവി​ക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ ചില​പ്പോൾ നമ്മൾ എത്രതന്നെ സഹായി​ച്ചാ​ലും അവർ സത്യം സ്വീക​രി​ച്ചെന്നു വരില്ല. അങ്ങനെ സംഭവി​ച്ചാൽ അതു നമ്മുടെ കുഴപ്പം​കൊ​ണ്ടാ​ണെന്നു ചിന്തി​ക്കേണ്ട ആവശ്യ​മില്ല. എന്തായാ​ലും നമുക്ക്‌ ആരെയും നമ്മുടെ വിശ്വാ​സം അടി​ച്ചേൽപ്പി​ക്കാൻ കഴിയി​ല്ല​ല്ലോ. എന്നാൽ യഹോ​വയെ സേവി​ക്കു​ന്ന​തി​ലുള്ള നമ്മുടെ സന്തോഷം കാണു​ന്നതു ബൈബിൾസ​ന്ദേശം ശ്രദ്ധി​ക്കാൻ പിന്നീട്‌ അവരെ പ്രേരി​പ്പി​ച്ചേ​ക്കാം. അവർക്കു​വേണ്ടി പ്രാർഥി​ക്കുക. നയത്തോ​ടെ അവരോ​ടു സംസാ​രി​ക്കുക. സഹായി​ക്കാ​നുള്ള ശ്രമം നിറു​ത്ത​രുത്‌. (പ്രവൃ. 20:20) യഹോവ നിങ്ങളു​ടെ ശ്രമങ്ങൾ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. കുടും​ബാം​ഗങ്ങൾ നിങ്ങളു​ടെ സന്ദേശം ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ അവർക്കു രക്ഷ കിട്ടും!

ഗീതം 57 എല്ലാ തരം ആളുക​ളോ​ടും പ്രസം​ഗി​ക്കു​ന്നു

^ ഖ. 5 നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളും ബന്ധുക്ക​ളും യഹോ​വയെ അറിയാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. എന്നാൽ യഹോ​വയെ സേവി​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കേ​ണ്ടത്‌ അവരാണ്‌. നമ്മുടെ സന്ദേശം കേൾക്കാൻ അവർ തയ്യാറാ​ക​ണ​മെ​ങ്കിൽ നമ്മൾ എന്തെല്ലാം ചെയ്യണ​മെന്ന്‌ ഈ ലേഖനം ചർച്ച ചെയ്യും.

^ ഖ. 1 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല. ഈ ലേഖനം യഹോ​വയെ സേവി​ക്കാത്ത കുടും​ബാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണെങ്കി​ലും, ഇതിലെ തത്ത്വങ്ങൾ ബന്ധുക്കൾക്കും ബാധക​മാണ്‌.

^ ഖ. 53 ചിത്രക്കുറിപ്പ്‌: ചെറു​പ്പ​ക്കാ​ര​നായ ഒരു സഹോ​ദരൻ അവിശ്വാ​സി​യായ പിതാ​വി​നെ കാർ നന്നാക്കാൻ സഹായി​ക്കു​ന്നു. അവസരം കിട്ടി​യ​പ്പോൾ jw.org-ലെ ഒരു വീഡി​യോ കാണി​ക്കു​ന്നു.

^ ഖ. 55 ചിത്രക്കുറിപ്പുകൾ: അവിശ്വാ​സി​യായ ഭർത്താവ്‌ തിരക്കു​പി​ടിച്ച ദിവസത്തെ വിശേ​ഷങ്ങൾ പറയു​മ്പോൾ സഹോ​ദരി ശ്രദ്ധിച്ച്‌ കേൾക്കു​ന്നു. പിന്നീട്‌ സഹോ​ദരി കുടും​ബ​ത്തോ​ടൊ​പ്പം വിനോ​ദ​ത്തിൽ ഏർപ്പെ​ടു​ന്നു.

^ ഖ. 57 ചിത്രക്കുറിപ്പുകൾ: സഹോ​ദരി സഭയിലെ സഹോ​ദ​ര​ങ്ങളെ വീട്ടി​ലേക്കു ക്ഷണിച്ചി​രി​ക്കു​ക​യാണ്‌. സഹോ​ദ​രി​യു​ടെ ഭർത്താ​വി​നെ അടുത്ത്‌ അറിയാൻ അവർ ശ്രമി​ക്കു​ന്നു. പിന്നീട്‌, ഭർത്താവ്‌ ഭാര്യ​യോ​ടൊ​പ്പം സ്‌മാ​രകം കൂടുന്നു.