വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 14

നിങ്ങൾ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കു​ന്നു​ണ്ടോ?

നിങ്ങൾ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കു​ന്നു​ണ്ടോ?

“സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊ​ണ്ടി​രി​ക്കുക. നിന്റെ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കുക.”—2 തിമൊ. 4:5, അടിക്കു​റിപ്പ്‌.

ഗീതം 57 എല്ലാ തരം ആളുക​ളോ​ടും പ്രസം​ഗി​ക്കു​ന്നു

പൂർവാവലോകനം *

പുനരുത്ഥാനത്തിനു ശേഷം യേശു ശിഷ്യ​ന്മാ​രെ കാണു​ക​യും ‘പോയി ആളുകളെ ശിഷ്യ​രാ​ക്കാൻ’ കല്‌പി​ക്കു​ക​യും ചെയ്‌തു (1-ാം ഖണ്ഡിക കാണുക)

1. ദൈവ​ത്തി​ന്റെ എല്ലാ ദാസരും എന്തു ചെയ്യാൻ ആഗ്രഹി​ക്കു​ന്നു, എന്തു​കൊണ്ട്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

‘പോയി എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കാൻ’ ക്രിസ്‌തു​യേശു തന്റെ അനുഗാ​മി​ക​ളോ​ടു കല്‌പി​ച്ചു. (മത്താ. 28:19) ദൈവ​ത്തി​ന്റെ എല്ലാ വിശ്വ​സ്‌ത​ദാ​സ​രും തങ്ങൾക്കു ലഭിച്ചി​രി​ക്കുന്ന ശുശ്രൂഷ എങ്ങനെ ‘നന്നായി ചെയ്‌തു​തീർക്കാ​മെന്ന്‌’ മനസ്സി​ലാ​ക്കാൻ ആഗ്രഹി​ക്കു​ന്നു. (2 തിമൊ. 4:5) ഈ വേല നമ്മുടെ ജീവി​ത​ത്തി​ലെ മറ്റ്‌ ഏതൊരു ജോലി​യെ​ക്കാ​ളും പ്രധാ​ന​പ്പെ​ട്ട​തും മൂല്യ​മേ​റി​യ​തും അടിയ​ന്തി​ര​വും ആണ്‌. എന്നാൽ ചില​പ്പോൾ, ആഗ്രഹി​ക്കുന്ന അത്രയും സമയം ശുശ്രൂ​ഷ​യിൽ ചെലവ​ഴി​ക്കാൻ നമുക്കു സാധി​ച്ചെ​ന്നു​വ​രില്ല.

2. ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കു​ന്ന​തിന്‌ നമുക്ക്‌ എന്തെല്ലാം ബുദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യേ​ക്കാം?

2 നമ്മുടെ സമയവും ഊർജ​വും ആവശ്യ​മാ​യി​വ​രുന്ന പ്രധാ​ന​പ്പെട്ട മറ്റു പല പ്രവർത്ത​ന​ങ്ങ​ളു​മുണ്ട്‌. നമ്മു​ടെ​യും കുടും​ബ​ത്തി​ന്റെ​യും ആവശ്യങ്ങൾ നിറ​വേ​റ്റാൻ ഓരോ ദിവസ​വും ധാരാളം സമയം ജോലി ചെയ്യേ​ണ്ട​താ​യി​വ​ന്നേ​ക്കാം. അല്ലെങ്കിൽ നമ്മളോ കുടും​ബ​ത്തിൽ ആരെങ്കി​ലു​മോ രോഗം, വിഷാദം, പ്രായാ​ധി​ക്യ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​കൾ തുടങ്ങിയ എന്തെങ്കി​ലും പ്രശ്‌നങ്ങൾ നേരി​ടു​ന്നു​ണ്ടാ​കും. ഇങ്ങനെ​യുള്ള സാഹച​ര്യ​ങ്ങ​ളിൽ നമുക്ക്‌ എങ്ങനെ നമ്മുടെ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കാൻ കഴിയും?

3. മത്തായി 13:23-ലെ യേശു​വി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം?

3 നമ്മുടെ സാഹച​ര്യ​ങ്ങൾ കാരണം യഹോ​വ​യു​ടെ സേവന​ത്തിൽ ആഗ്രഹി​ക്കു​ന്നത്ര സമയം ഏർപ്പെ​ടാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ വിഷമി​ക്കേ​ണ്ട​തില്ല. എല്ലാവർക്കും ഒരേ അളവിൽ രാജ്യ​ഫ​ലങ്ങൾ പുറ​പ്പെ​ടു​വി​ക്കാ​നാ​കി​ല്ലെന്നു യേശു​വിന്‌ അറിയാം. (മത്തായി 13:23 വായി​ക്കുക.) യഹോ​വ​യു​ടെ സേവന​ത്തിൽ നമ്മളെ​ക്കൊണ്ട്‌ കഴിയു​ന്നത്ര നന്നായി ഏർപ്പെ​ടു​മ്പോൾ നമ്മൾ ചെയ്യു​ന്ന​തെ​ല്ലാം യഹോവ ആഴമായി വിലമ​തി​ക്കും. (എബ്രാ. 6:10-12) അതേസ​മയം, ദൈവ​സേ​വ​ന​ത്തിൽ കൂടുതൽ ചെയ്യാൻ കഴിയുന്ന സാഹച​ര്യ​മാ​ണു നമുക്കു​ള്ള​തെ​ങ്കി​ലോ? ശുശ്രൂ​ഷ​യ്‌ക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കാ​നും ജീവിതം ലളിത​മാ​ക്കാ​നും പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്ത​ന​ത്തിൽ മെച്ച​പ്പെ​ടാ​നും എങ്ങനെ കഴിയു​മെന്നു ഈ ലേഖന​ത്തിൽ നമ്മൾ ചിന്തി​ക്കും. അതിനു മുമ്പ്‌, ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കുക എന്നതിന്റെ അർഥം എന്താ​ണെന്നു നമുക്കു നോക്കാം.

4. നമ്മുടെ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കുക എന്നതിന്റെ അർഥം എന്താണ്‌?

4 ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കു​ക​യെ​ന്നാൽ, കഴിവി​ന്റെ പരമാ​വധി പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ടുക എന്നാണ്‌ അർഥം. എന്നാൽ സമയം മാത്രമല്ല ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. നമ്മളെ ആ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കുന്ന കാര്യ​വും യഹോ​വ​യ്‌ക്കു പ്രധാ​ന​മാണ്‌. യഹോ​വ​യെ​യും അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ മുഴു​ദേ​ഹി​യോ​ടെ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്നു. * (മർക്കോ. 12:30, 31; കൊലോ. 3:23) മുഴു​ദേ​ഹി​യോ​ടെ ദൈവത്തെ സേവി​ക്കു​ക​യെ​ന്നാൽ നമ്മളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കുക അഥവാ, ദൈവ​സേ​വ​ന​ത്തിൽ കഴിവി​ന്റെ പരമാ​വധി നമ്മുടെ ഊർജം ഉപയോ​ഗി​ക്കുക എന്നാണ്‌ അർഥം. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാ​നുള്ള അവസരത്തെ ഒരു ബഹുമ​തി​യാ​യി കാണു​ന്നെ​ങ്കിൽ, പരമാ​വധി ആളുക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ നമ്മൾ ഉത്സാഹി​ക്കും.

5-6. ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ അധികം സമയമി​ല്ലാത്ത ഒരു വ്യക്തിക്ക്‌ അതിന്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ കഴിയു​മോ? ഒരു ദൃഷ്ടാന്തം പറയുക.

5 ഗിത്താർ വായി​ക്കാൻ ഇഷ്ടപ്പെ​ടുന്ന ഒരു ചെറു​പ്പ​ക്കാ​ര​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അവസരം കിട്ടു​മ്പോ​ഴെ​ല്ലാം ഗിത്താർ വായി​ക്കാൻ അവനു വലിയ ഇഷ്ടമാണ്‌. ജീവി​ത​ച്ചെ​ല​വു​കൾക്കു​വേണ്ടി തിങ്കൾമു​തൽ വെള്ളി​വരെ അവൻ ഒരു പലചര​ക്കു​ക​ട​യിൽ ജോലി​ക്കു പോകാൻ തുടങ്ങി. ദിവസ​ത്തി​ന്റെ ഭൂരി​ഭാ​ഗ​വും കടയിൽ ചെലവ​ഴി​ക്കേ​ണ്ടി​വ​ന്നി​രു​ന്നെ​ങ്കി​ലും, അവന്റെ മനസ്സു നിറയെ സംഗീ​ത​മാ​യി​രു​ന്നു. തന്റെ കഴിവ്‌ മെച്ച​പ്പെ​ടു​ത്താ​നും മുഴുവൻ സമയവും സംഗീ​ത​ത്തി​നു​വേണ്ടി ചെലവ​ഴി​ക്കാ​നും ആണ്‌ അവൻ ആഗ്രഹി​ക്കു​ന്നത്‌. പക്ഷേ ഇപ്പോൾ അതിനുള്ള സാഹച​ര്യ​മില്ല. എങ്കിലും സമയം കിട്ടു​മ്പോ​ഴെ​ല്ലാം, അത്‌ കുറച്ച്‌ സമയമാ​ണെ​ങ്കിൽപ്പോ​ലും, അവൻ ഗിത്താർ വായി​ക്കും.

6 അതു​പോ​ലെ, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ആഗ്രഹി​ക്കു​ന്ന​ത്ര​യും സമയം ചെലവ​ഴി​ക്കാൻ നിങ്ങൾക്കു കഴിയു​ന്നു​ണ്ടാ​കില്ല. എന്നാൽ പ്രസം​ഗ​പ്ര​വർത്ത​ന​മാ​ണു നിങ്ങളു​ടെ മനസ്സു നിറയെ. ആളുക​ളു​ടെ ഹൃദയ​ത്തിൽ സന്തോ​ഷ​വാർത്ത എത്തിക്കാ​നുള്ള കഴിവ്‌ എങ്ങനെ​യും മെച്ച​പ്പെ​ടു​ത്താൻ നിങ്ങൾ ശ്രമി​ക്കു​ന്നു. എന്നാൽ നിങ്ങൾക്കു പല കാര്യങ്ങൾ ചെയ്യാ​നു​ള്ള​തു​കൊണ്ട്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കാൻ എങ്ങനെ കഴിയു​മെന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും.

ശുശ്രൂ​ഷ​യ്‌ക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ക

7-8. ശുശ്രൂ​ഷ​യോ​ടുള്ള യേശു​വി​ന്റെ മനോ​ഭാ​വം നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

7 ശുശ്രൂ​ഷ​യോ​ടുള്ള മനോ​ഭാ​വ​ത്തി​ന്റെ കാര്യ​ത്തിൽ യേശു നല്ല മാതൃക വെച്ചി​ട്ടുണ്ട്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്ന​താ​യി​രു​ന്നു യേശു​വി​ന്റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട സംഗതി. (യോഹ. 4:34, 35) കഴിയു​ന്നത്ര ആളുക​ളോ​ടു സംസാ​രി​ക്കാൻ യേശു നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റ​റു​കൾ സഞ്ചരിച്ചു, പൊതു​സ്ഥ​ല​ങ്ങ​ളി​ലും വീടുകളിലും ആളുകളോടു സംസാ​രി​ക്കാ​നുള്ള അവസരങ്ങൾ തേടി. ശുശ്രൂ​ഷയെ ചുറ്റി​പ്പ​റ്റി​യാ​യി​രു​ന്നു യേശു​വി​ന്റെ ജീവിതം മുഴുവൻ.

8 സാധ്യ​മായ ഏതൊരു സമയത്തും, ഏതൊരു സാഹച​ര്യ​ത്തി​ലും ആളുക​ളോ​ടു സന്തോ​ഷ​വാർത്ത പറയാ​നുള്ള അവസരങ്ങൾ സൃഷ്ടി​ച്ചു​കൊണ്ട്‌ ക്രിസ്‌തു​വി​നെ അനുക​രി​ക്കാൻ നമുക്കു കഴിയും. നമ്മൾ ആഗ്രഹി​ക്കുന്ന ചില കാര്യങ്ങൾ വേണ്ടെ​ന്നു​വെ​ച്ചു​കൊ​ണ്ടു​പോ​ലും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ നമ്മൾ മനസ്സൊ​രു​ക്ക​മു​ള്ള​വ​രാണ്‌. (മർക്കോ. 6:31-34; 1 പത്രോ. 2:21) സഭയിലെ ചിലർ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യോ സാധാരണ മുൻനി​ര​സേ​വ​ക​രാ​യോ സഹായ മുൻനി​ര​സേ​വ​ക​രാ​യോ പ്രവർത്തി​ക്കു​ന്നു. വേറെ ചിലർ മറ്റൊരു ഭാഷ പഠിക്കു​ന്നു. മറ്റു ചിലരാ​കട്ടെ, ആവശ്യം അധിക​മുള്ള പ്രദേ​ശ​ത്തേക്കു മാറി​ത്താ​മ​സി​ക്കു​ന്നു. എന്നാൽ, തങ്ങളുടെ കഴിവി​ന്റെ പരമാ​വധി ചെയ്യുന്ന സാധാരണ പ്രചാ​ര​ക​രാ​ണു പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ അധിക​പ​ങ്കും ചെയ്യു​ന്നത്‌. എന്തായാലും, നമുക്കു കഴിയു​ന്ന​തി​ന്റെ അപ്പുറം ചെയ്യാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല. “സന്തോ​ഷ​മുള്ള ദൈവം . . . ഭരമേൽപ്പി​ച്ചി​രി​ക്കുന്ന മഹത്ത്വ​മാർന്ന സന്തോ​ഷ​വാർത്ത” ആണല്ലോ നമ്മൾ പ്രസം​ഗി​ക്കു​ന്നത്‌. ആ വിശു​ദ്ധ​സേ​വനം നമ്മൾ ആസ്വദിച്ച്‌ ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌.—1 തിമൊ. 1:11; ആവ. 30:11.

9. (എ) ജോലി ചെയ്യേ​ണ്ടി​വ​ന്ന​പ്പോ​ഴും പൗലോസ്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ത്തത്‌ എങ്ങനെ? (ബി) പ്രവൃ​ത്തി​കൾ 28:16, 30, 31 ശുശ്രൂ​ഷ​യോ​ടുള്ള പൗലോ​സി​ന്റെ മനോ​ഭാ​വം വെളി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ?

9 പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ ജീവി​ത​ത്തി​ലും ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം ശുശ്രൂ​ഷ​യാ​യി​രു​ന്നു. രണ്ടാമത്തെ മിഷന​റി​യാ​ത്ര​യ്‌ക്കി​ടെ കൊരി​ന്തി​ലാ​യി​രു​ന്ന​പ്പോൾ അദ്ദേഹ​ത്തി​ന്റെ കൈയിൽ തീരെ കുറച്ച്‌ പണമേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ കൂടാ​ര​പ്പണി ചെയ്യാൻ കുറച്ച്‌ സമയം ചെലവ​ഴി​ക്കേ​ണ്ടി​വന്നു. എന്നാൽ, കൂടാ​ര​പ്പ​ണി​യ​ല്ലാ​യി​രു​ന്നു അദ്ദേഹ​ത്തി​നു പ്രധാനം. ശുശ്രൂഷ ചെയ്യു​ന്ന​തിന്‌ ആവശ്യ​മായ പണം കണ്ടെത്തു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ പൗലോസ്‌ ഈ തൊഴിൽ ചെയ്‌തത്‌. കൊരി​ന്തി​ലു​ള്ളവർ തന്റെ ചെലവ്‌ വഹിക്കാൻ പൗലോസ്‌ ആഗ്രഹി​ച്ചില്ല. (2 കൊരി. 11:7) ജോലി ചെയ്യേ​ണ്ടി​വ​ന്നെ​ങ്കി​ലും പൗലോസ്‌ ശുശ്രൂ​ഷ​യ്‌ക്ക്‌ ഒന്നാം സ്ഥാനം കൊടു​ത്തു. എല്ലാ ശബത്തി​ലും അദ്ദേഹം പ്രസം​ഗി​ച്ചു. സാഹച​ര്യ​ങ്ങൾ മെച്ച​പ്പെ​ട്ട​പ്പോൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു കൂടുതൽ ശ്രദ്ധ കൊടു​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. “യേശു​ത​ന്നെ​യാ​ണു ക്രിസ്‌തു എന്നു ജൂതന്മാർക്കു തെളി​യി​ച്ചു​കൊ​ടു​ത്തു​കൊണ്ട്‌ പൗലോസ്‌ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്ന​തിൽ മുഴുകി.” (പ്രവൃ. 18:3-5; 2 കൊരി. 11:9) പിന്നീട്‌, റോമിൽ രണ്ടു വർഷം വീട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന​പ്പോൾ പൗലോസ്‌ തന്നെ കാണാൻ വന്നവ​രോ​ടു സാക്ഷീ​ക​രി​ക്കു​ക​യും കത്തുകൾ എഴുതു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 28:16, 30, 31 വായി​ക്കുക.) ഒരു കാര്യ​വും തന്റെ ശുശ്രൂ​ഷ​യ്‌ക്കു തടസ്സമാ​കാൻ പൗലോസ്‌ ആഗ്രഹി​ച്ചില്ല. അദ്ദേഹം എഴുതി: ‘ഈ ശുശ്രൂഷ ഞങ്ങൾക്കു ലഭിച്ച​തു​കൊണ്ട്‌ ഞങ്ങൾ മടുത്ത്‌ പിന്മാ​റു​ന്നില്ല.’ (2 കൊരി. 4:1) പൗലോ​സി​നെ​പ്പോ​ലെ, ജോലി​ക്കു​വേണ്ടി സമയം ചെലവ​ഴി​ക്കു​മ്പോ​ഴും ജീവി​ത​ത്തിൽ പ്രസം​ഗ​വേ​ല​യ്‌ക്കു മുഖ്യ​സ്ഥാ​നം കൊടു​ക്കാൻ നമുക്കു കഴിയും.

നമ്മുടെ ശുശ്രൂഷ നന്നായി ചെയ്‌തുതീർക്കാനുള്ള പല വിധങ്ങ​ളുണ്ട്‌ (10, 11 ഖണ്ഡികകൾ കാണുക)

10-11. ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും നമുക്ക്‌ എങ്ങനെ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കാം?

10 പ്രായ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​ക​ളും ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും കാരണം വീടു​തോ​റു​മുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ആഗ്രഹി​ക്കു​ന്ന​ത്ര​യും ചെയ്യാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ ശുശ്രൂ​ഷ​യു​ടെ മറ്റു വശങ്ങളിൽ നമുക്ക്‌ ഏർപ്പെ​ടാൻ കഴിയും. ആളുകളെ എപ്പോൾ, എവിടെ കണ്ടാലും ഒന്നാം നൂറ്റാ​ണ്ടി​ലെ സുവി​ശേ​ഷകർ അവരോ​ടു പ്രസം​ഗി​ച്ചി​രു​ന്നു. വീടു​തോ​റും പൊതു​സ്ഥ​ല​ങ്ങ​ളി​ലും അനൗപ​ചാ​രി​ക​മാ​യും ‘കണ്ടുമു​ട്ടി​യ​വ​രോ​ടെ​ല്ലാം’ അവർ സാക്ഷീ​ക​രി​ച്ചു. കിട്ടിയ എല്ലാ അവസര​ങ്ങ​ളും അവർ ഉപയോ​ഗി​ച്ചു. (പ്രവൃ. 17:17; 20:20) നമുക്ക്‌ അധികം നടക്കാൻ കഴിയി​ല്ലെ​ങ്കിൽ, ആളുകളെ കാണാൻ കഴിയുന്ന ഒരു സ്ഥലത്ത്‌ ഇരുന്ന്‌ കടന്നു​പോ​കു​ന്ന​വ​രോ​ടു സംസാ​രി​ക്കാൻ സാധി​ക്കും. അല്ലെങ്കിൽ കത്ത്‌ എഴുതാം, ടെലി​ഫോ​ണി​ലൂ​ടെ സാക്ഷീ​ക​രി​ക്കാം. അതുമ​ല്ലെ​ങ്കിൽ അനൗപ​ചാ​രി​ക​മാ​യി, അതായത്‌ യാത്ര ചെയ്യു​മ്പോ​ഴോ കടയിൽ പോകു​മ്പോ​ഴോ ഒക്കെ, ആളുക​ളോ​ടു സംസാ​രി​ക്കാം. കടുത്ത ശാരീ​രി​ക​പ​രി​മി​തി​ക​ളുള്ള അനേകം പ്രചാ​രകർ സാക്ഷീ​ക​ര​ണ​ത്തി​ന്റെ ഈ വ്യത്യ​സ്‌ത​മേ​ഖ​ല​ക​ളിൽ പ്രവർത്തിച്ച്‌ സന്തോ​ഷ​വും സംതൃ​പ്‌തി​യും കണ്ടെത്തി​യി​രി​ക്കു​ന്നു.

11 ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും നിങ്ങൾക്കു ‘ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കാൻ’ പറ്റും. ഇക്കാര്യ​ത്തി​ലും പൗലോസ്‌ അപ്പോ​സ്‌തലൻ മാതൃക വെച്ചി​ട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: “എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു.” (ഫിലി. 4:13) ഒരു മിഷന​റി​യാ​ത്ര​യ്‌ക്കി​ടെ, രോഗം വന്നപ്പോൾ പൗലോ​സിന്‌ അത്തരം ശക്തി കിട്ടി. അദ്ദേഹം ഗലാത്യർക്ക്‌ ഇങ്ങനെ എഴുതി: “എനിക്കു​ണ്ടാ​യി​രുന്ന ഒരു രോഗം കാരണ​മാണ്‌ ആദ്യമാ​യി നിങ്ങ​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ എനിക്ക്‌ അവസരം കിട്ടി​യ​തെന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.” (ഗലാ. 4:13) സമാന​മാ​യി, ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ഡോക്ടർമാ​രോ​ടും നഴ്‌സു​മാ​രോ​ടും നിങ്ങളെ പരിച​രി​ക്കുന്ന മറ്റുള്ള​വ​രോ​ടും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ നിങ്ങൾക്ക്‌ അവസരം കിട്ടി​യേ​ക്കാം. വീടു​തോ​റു​മുള്ള പ്രവർത്ത​ന​ത്തി​നി​ടെ പ്രചാ​രകർ ഇങ്ങനെ​യു​ള്ള​വ​രു​ടെ വീടു​ക​ളിൽ കയറു​മ്പോൾ അവരിൽ പലരും ജോലി​സ്ഥ​ല​ത്താ​യി​രി​ക്കും.

നമുക്ക്‌ എങ്ങനെ ജീവിതംലളിതമാക്കാം?

12. കണ്ണ്‌ ‘ഒരു കാര്യ​ത്തിൽ കേന്ദ്രീ​ക​രി​ക്കുക’ എന്നാൽ എന്താണ്‌ അർഥം?

12 യേശു പറഞ്ഞു: “കണ്ണാണു ശരീര​ത്തി​ന്റെ വിളക്ക്‌. നിങ്ങളു​ടെ കണ്ണ്‌ ഒരു കാര്യ​ത്തിൽ കേന്ദ്രീ​ക​രി​ക്കു​ന്നെ​ങ്കിൽ (“കണ്ണ്‌ ലളിത​മെ​ങ്കിൽ,” അടിക്കു​റിപ്പ്‌) നിങ്ങളു​ടെ ശരീരം മുഴു​വ​നും പ്രകാ​ശി​ക്കും.” (മത്താ. 6:22) യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? നമ്മുടെ ജീവിതം ലളിത​മാ​യി സൂക്ഷി​ക്കണം, അഥവാ ഒരു കാര്യ​ത്തിൽ കേന്ദ്രീ​ക​രി​ച്ചു​നി​റു​ത്തണം എന്നാണ്‌ യേശു ഉദ്ദേശി​ച്ചത്‌. ആ ലക്ഷ്യത്തിൽനിന്ന്‌ യാതൊ​ന്നും നമ്മുടെ ശ്രദ്ധ പതറി​ക്ക​രുത്‌. ശുശ്രൂ​ഷ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു​കൊണ്ട്‌ യേശു ഇക്കാര്യ​ത്തിൽ നല്ല മാതൃക വെച്ചു. ദൈവ​സേ​വ​ന​ത്തി​ലും ദൈവ​രാ​ജ്യ​ത്തി​ലും ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു​നി​റു​ത്താൻ തന്റെ അനുഗാ​മി​കളെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. “ദൈവ​രാ​ജ്യ​ത്തി​നും ദൈവ​നീ​തി​ക്കും എപ്പോ​ഴും ഒന്നാം സ്ഥാനം” കൊടു​ക്കുന്ന ഒരു ജീവിതം, അഥവാ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷയെ കേന്ദ്രീ​ക​രി​ച്ചുള്ള ഒരു ജീവിതം നയിച്ചു​കൊണ്ട്‌ നമ്മൾ യേശു​വി​നെ അനുക​രി​ക്കു​ന്നു.—മത്താ. 6:33.

13. ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

13 ശുശ്രൂ​ഷ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിയുന്ന ഒരു വിധം ജീവിതം ലളിത​മാ​ക്കു​ന്ന​താണ്‌. അപ്പോൾ യഹോ​വയെ അറിയാ​നും സ്‌നേ​ഹി​ക്കാ​നും മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നു നമുക്കു കൂടുതൽ സമയം ലഭിക്കും. * ഉദാഹ​ര​ണ​ത്തിന്‌, ഇടദി​വ​സ​ങ്ങ​ളിൽ ശുശ്രൂ​ഷ​യിൽ കൂടുതൽ സമയം ഏർപ്പെ​ടാൻ കഴിയുന്ന വിധത്തിൽ, നമ്മുടെ ജോലി​സ​മ​യ​ത്തിൽ പൊരു​ത്ത​പ്പെ​ടു​ത്തൽ വരുത്താൻ പറ്റുമോ? സമയം വളരെ​യ​ധി​കം കവർന്നെ​ടു​ക്കുന്ന വിനോ​ദ​പ​രി​പാ​ടി​കൾ കുറയ്‌ക്കാൻ കഴിയു​മോ?

14. ശുശ്രൂ​ഷ​യ്‌ക്കു കൂടുതൽ സമയം കിട്ടു​ന്ന​തി​നു​വേണ്ടി ഒരു ദമ്പതികൾ എന്തൊക്കെ മാറ്റങ്ങ​ളാ​ണു വരുത്തി​യത്‌?

14 ഒരു മൂപ്പനായ ഇലിയാ​സും ഭാര്യ​യും ചെയ്‌തത്‌ അതാണ്‌. ഇലിയാസ്‌ സഹോ​ദരൻ പറയുന്നു: “ഞങ്ങൾക്കു പെട്ടെന്നു മുൻനി​ര​സേ​വനം തുടങ്ങാൻ കഴിയി​ല്ലാ​യി​രു​ന്നു. പക്ഷേ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലുള്ള സമയം വർധി​പ്പി​ക്കു​ന്ന​തിന്‌, ഞങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഞങ്ങൾ ചെറിയ പടികൾ സ്വീക​രി​ച്ചു​തു​ടങ്ങി. ഉദാഹ​ര​ണ​ത്തിന്‌, ചെലവ്‌ ചുരുക്കി. വിനോ​ദ​ത്തി​നാ​യി ധാരാളം സമയം ചെലവ​ഴി​ക്കു​ന്നു​ണ്ടെന്നു മനസ്സി​ലാ​ക്കി ആ സമയം വെട്ടി​ച്ചു​രു​ക്കി. ജോലി​സ​മ​യ​ത്തിൽ മാറ്റങ്ങൾ വരുത്താൻ തൊഴി​ലു​ട​മ​ക​ളോട്‌ അഭ്യർഥി​ക്കു​ക​യും ചെയ്‌തു. അങ്ങനെ വൈകു​ന്നേ​ര​ങ്ങ​ളിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാ​നും കൂടുതൽ ബൈബിൾപ​ഠ​നങ്ങൾ നടത്താ​നും ഞങ്ങൾക്കു കഴിഞ്ഞു. മാസത്തിൽ രണ്ടു പ്രാവ​ശ്യം ഇടദി​വ​സ​ങ്ങ​ളിൽ വയൽസേ​വനം ചെയ്യാൻപോ​ലും സമയം കിട്ടി. എന്തൊരു സന്തോ​ഷ​മാ​ണെ​ന്നോ!”

പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള വൈദ​ഗ്‌ധ്യം മെച്ച​പ്പെ​ടു​ത്തു​ക

ഇടദിവസത്തെ മീറ്റി​ങ്ങിൽ പഠിക്കുന്ന കാര്യങ്ങൾ ബാധക​മാ​ക്കു​ന്നതു ശുശ്രൂ​ഷ​യിൽ അനുദി​നം മെച്ച​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കാൻ നമ്മളെ സഹായി​ക്കും (15, 16 ഖണ്ഡികകൾ കാണുക) *

15-16. 1 തിമൊ​ഥെ​യൊസ്‌ 4:13, 15-നു ചേർച്ച​യിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലെ നമ്മുടെ വൈദ​ഗ്‌ധ്യം എങ്ങനെ മെച്ച​പ്പെ​ടു​ത്താം? (“ എന്റെ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കാൻ സഹായി​ക്കുന്ന ലക്ഷ്യങ്ങൾ” എന്ന ചതുരം കാണുക.)

15 ‘ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കാ​നുള്ള’ മറ്റൊരു വിധം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലെ നമ്മുടെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക എന്നതാണ്‌. ചില ജോലി ചെയ്യു​ന്ന​വർക്ക്‌, അവരുടെ അറിവും കഴിവും മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു പതിവാ​യി പരിശീ​ലനം നേടണ​മെന്നു നിബന്ധ​ന​യുണ്ട്‌. ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രചാ​ര​ക​രു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. ശുശ്രൂ​ഷ​യി​ലുള്ള നമ്മുടെ വൈദ​ഗ്‌ധ്യം എങ്ങനെ വർധി​പ്പി​ക്കാ​മെന്നു നമ്മൾ പഠിച്ചു​കൊ​ണ്ടി​രി​ക്കണം.—സുഭാ. 1:5; 1 തിമൊ​ഥെ​യൊസ്‌ 4:13, 15 വായി​ക്കുക.

16 ശുശ്രൂ​ഷ​യിൽ നമുക്കു തുടർന്നും എങ്ങനെ പുരോ​ഗതി വരുത്താം? എല്ലാ ആഴ്‌ച​യും നടക്കുന്ന ജീവിത-സേവന യോഗ​ത്തി​ലൂ​ടെ ലഭിക്കുന്ന വിവര​ങ്ങൾക്ക്‌ അടുത്ത ശ്രദ്ധ കൊടു​ത്തു​കൊണ്ട്‌. വയൽസേ​വ​ന​ത്തി​ലുള്ള നമ്മുടെ വൈദ​ഗ്‌ധ്യം മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കുന്ന മൂല്യ​വ​ത്തായ പരിശീ​ല​ന​മാണ്‌ ഈ മീറ്റി​ങ്ങി​ലൂ​ടെ നമുക്കു ലഭിക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, വിദ്യാർഥി​നി​യ​മ​നങ്ങൾ നടത്തി​യ​വർക്കു അധ്യക്ഷൻ ബുദ്ധി​യു​പ​ദേശം കൊടു​ക്കു​മ്പോൾ ശുശ്രൂ​ഷ​യിൽ മെച്ച​പ്പെ​ടാൻ നമ്മളെ സഹായി​ക്കുന്ന നിർദേ​ശങ്ങൾ അതിലു​ണ്ടോ എന്നു ശ്രദ്ധി​ക്കാം. അടുത്ത പ്രാവ​ശ്യം ആരോ​ടെ​ങ്കി​ലും സന്തോ​ഷ​വാർത്ത പറയു​മ്പോൾ ആ നിർദേ​ശങ്ങൾ നമുക്കു ബാധക​മാ​ക്കാം. കൂടാതെ, നമുക്കു ഗ്രൂപ്പ്‌ മേൽവി​ചാ​ര​ക​നോ​ടു സഹായം ചോദി​ക്കാം. ഇനി, അദ്ദേഹ​ത്തി​ന്റെ​യോ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു പ്രചാ​ര​ക​ന്റെ​യോ മുൻനി​ര​സേ​വ​ക​ന്റെ​യോ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്റെ​യോ കൂടെ വയൽസേ​വ​ന​ത്തി​നു പോകാം. ‘പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ’ എന്ന ഭാഗത്തെ ഓരോ ഉപകര​ണ​വും ഉപയോ​ഗി​ക്കാൻ കൂടുതൽ വിദഗ്‌ധ​രാ​കു​മ്പോൾ, പ്രസം​ഗി​ക്കു​ന്ന​തും പഠിപ്പി​ക്കു​ന്ന​തും നമ്മൾ കൂടുതൽ ആസ്വദി​ക്കും.

17. നിങ്ങളു​ടെ ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ എന്ത്‌ അനുഭ​വി​ച്ച​റി​യാൻ സാധി​ക്കും?

17 തന്റെ ‘സഹപ്ര​വർത്ത​ക​രാ​കാൻ’ യഹോവ നമ്മളെ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എത്ര വലിയ പദവി​യാണ്‌! (1 കൊരി. 3:9) “കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌” ഉറപ്പു​വ​രു​ത്തു​ക​യും ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ “സന്തോ​ഷ​ത്തോ​ടെ യഹോ​വയെ” സേവി​ക്കാൻ നമുക്കു കഴിയും. (ഫിലി. 1:10; സങ്കീ. 100:2) നിങ്ങൾ പല പ്രശ്‌ന​ങ്ങ​ളും നേരി​ടു​ന്നു​ണ്ടാ​യി​രി​ക്കും, നിങ്ങൾക്കു പല പരിമി​തി​ക​ളും കാണും. എന്തുത​ന്നെ​യാ​യാ​ലും, ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കാ​നുള്ള ശക്തി, ദൈവ​ത്തി​ന്റെ ഒരു ശുശ്രൂ​ഷ​ക​നായ നിങ്ങൾക്കു ദൈവം തരു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. (2 കൊരി. 4:1, 7; 6:4) പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്നത്‌ കുറവോ കൂടു​ത​ലോ ആയി​ക്കൊ​ള്ളട്ടെ, മുഴു​ദേ​ഹി​യോ​ടെ​യാ​ണു ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തെ​ങ്കിൽ “അഭിമാ​നി​ക്കാൻ” നമുക്കു കഴിയും. (ഗലാ. 6:4) ശുശ്രൂഷ നന്നായി ചെയ്‌തു​തീർക്കു​മ്പോൾ യഹോ​വ​യോ​ടും സഹമനു​ഷ്യ​നോ​ടും ഉള്ള സ്‌നേ​ഹ​മാ​ണു നിങ്ങൾ തെളി​യി​ക്കു​ന്നത്‌. “എങ്കിൽ, നിന്നെ​ത്ത​ന്നെ​യും നിന്നെ ശ്രദ്ധി​ക്കു​ന്ന​വ​രെ​യും നീ രക്ഷിക്കും.”—1 തിമൊ. 4:16.

ഗീതം 58 സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​വരെ അന്വേ​ഷി​ക്കു​ക

^ ഖ. 5 ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നും ശിഷ്യ​രാ​ക്കാ​നും ഉള്ള നിയമനം യേശു നമുക്കു തന്നിട്ടുണ്ട്‌. നമു​ക്കെ​ല്ലാം പല പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും നമ്മുടെ ശുശ്രൂഷ എങ്ങനെ നന്നായി ചെയ്‌തു​തീർക്കാ​മെന്ന്‌ ഈ ലേഖനം ചർച്ച ചെയ്യും. നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം എങ്ങനെ കൂടുതൽ ഫലപ്ര​ദ​വും രസകര​വും ആക്കാൻ കഴിയു​മെ​ന്നും നമ്മൾ പഠിക്കും.

^ ഖ. 4 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: നമ്മുടെ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യിൽ പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്ത​ന​വും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​വും സത്യാ​രാ​ധ​ന​യോ​ടു ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ക്കുന്ന കെട്ടി​ട​ങ്ങ​ളു​ടെ നിർമാ​ണ​വും പരിപാലനവും ഉൾപ്പെടുന്നു.—2 കൊരി. 5:18, 19; 8:4.

^ ഖ. 13 2016 ജൂലൈ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 10-ാം പേജിലെ “ജീവിതം എങ്ങനെ ലളിത​മാ​ക്കാം?” എന്ന ചതുര​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഏഴു പടികൾ കാണുക.

^ ഖ. 62 ചിത്രക്കുറിപ്പുകൾ: ഇടദി​വ​സത്തെ മീറ്റി​ങ്ങിന്‌ ഒരു സഹോ​ദരി മടക്കസ​ന്ദർശ​ന​ത്തി​ന്റെ അവതരണം നടത്തുന്നു. തുടർന്ന്‌ അധ്യക്ഷൻ ബുദ്ധി​യു​പ​ദേശം കൊടു​ക്കു​മ്പോൾ സഹോ​ദരി പഠിപ്പി​ക്കാൻ ലഘുപ​ത്രി​ക​യിൽ കുറി​പ്പു​ക​ളെ​ടു​ക്കു​ന്നു. പിന്നീട്‌, ആ വാരാ​ന്ത​ത്തിൽ വയൽസേ​വനം ചെയ്യു​മ്പോൾ മീറ്റി​ങ്ങിൽ പഠിച്ച കാര്യങ്ങൾ സഹോ​ദരി ബാധക​മാ​ക്കു​ന്നു.