വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 3

നിങ്ങൾക്ക്‌ എങ്ങനെ ഹൃദയത്തെ കാത്തു​സൂ​ക്ഷി​ക്കാം?

നിങ്ങൾക്ക്‌ എങ്ങനെ ഹൃദയത്തെ കാത്തു​സൂ​ക്ഷി​ക്കാം?

“മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രധാനം നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുന്നതാണ്‌.”സുഭാ. 4:23.

ഗീതം 36 നമ്മുടെ ഹൃദയം കാത്തി​ടാം

പൂർവാവലോകനം *

1-3. (എ) യഹോവ ശലോ​മോ​നെ എന്തു​കൊ​ണ്ടാ​ണു സ്‌നേ​ഹി​ച്ചത്‌, ശലോ​മോന്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിച്ചു? (ബി) ഈ ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ ചിന്തി​ക്കും?

യുവ​പ്രാ​യ​ത്തിൽത്തന്നെ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി​ത്തീർന്ന വ്യക്തി​യാ​ണു ശലോ​മോൻ. ഭരണം തുടങ്ങി അധികം നാൾ കഴിയു​ന്ന​തി​നു മുമ്പ്‌ യഹോവ ഒരു സ്വപ്‌ന​ത്തിൽ പ്രത്യ​ക്ഷ​നാ​യി ഇങ്ങനെ ചോദി​ച്ചു: “നിനക്ക്‌ എന്താണു വേണ്ടത്‌?” ശലോ​മോൻ പറഞ്ഞു: “ഞാൻ അനുഭ​വ​പ​രി​ച​യ​മി​ല്ലാത്ത വെറു​മൊ​രു ബാലനാ​ണ​ല്ലോ. . . . അങ്ങയുടെ ജനത്തിനു ന്യായ​പാ​ലനം ചെയ്യാൻ അനുസ​ര​ണ​മുള്ള ഒരു ഹൃദയം അടിയനു തരേണമേ.” (1 രാജാ. 3:5-10) “അനുസ​ര​ണ​മുള്ള ഒരു ഹൃദയം,” എത്ര വിനീ​ത​മായ ഒരു അപേക്ഷ​യാ​യി​രു​ന്നു അത്‌! യഹോവ ശലോ​മോ​നെ സ്‌നേ​ഹി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല! (2 ശമു. 12:24) ആ യുവരാ​ജാ​വി​ന്റെ അപേക്ഷ നമ്മുടെ ദൈവത്തെ അത്രയ​ധി​കം പ്രീതി​പ്പെ​ടു​ത്തി​യ​തു​കൊണ്ട്‌ ദൈവം അദ്ദേഹ​ത്തി​നു “ജ്ഞാനവും വകതി​രി​വും ഉള്ള ഒരു ഹൃദയം” കൊടു​ത്തു.—1 രാജാ. 3:12.

2 വിശ്വ​സ്‌ത​നാ​യി​രുന്ന കാല​ത്തെ​ല്ലാം ശലോ​മോ​നു ധാരാളം അനു​ഗ്ര​ഹങ്ങൾ ലഭിച്ചു. “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തി​നാ​യി” ഒരു ആലയം പണിയാ​നുള്ള പദവി ശലോ​മോ​നു കിട്ടി. (1 രാജാ. 8:20) ദൈവം നൽകിയ ജ്ഞാനമു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അദ്ദേഹം എങ്ങും അറിയ​പ്പെ​ടാൻ ഇടയായി. ദൈവ​ത്താൽ പ്രചോ​ദി​ത​നാ​യി അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ബൈബി​ളി​ലെ മൂന്നു പുസ്‌ത​ക​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അതി​ലൊ​ന്നാ​ണു സുഭാ​ഷി​തങ്ങൾ എന്ന പുസ്‌തകം.

3 ഏതാണ്ട്‌ നൂറു പ്രാവ​ശ്യം ഹൃദയം എന്ന വാക്ക്‌ സുഭാ​ഷി​ത​ങ്ങ​ളിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സുഭാ​ഷി​തങ്ങൾ 4:23 പറയുന്നു: “മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രധാനം നിന്റെ ഹൃദയം കാത്തു​സൂ​ക്ഷി​ക്കു​ന്ന​താണ്‌.” ഈ വാക്യ​ത്തിൽ ഹൃദയം എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എന്തി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌? അതിന്റെ ഉത്തരം ഈ ലേഖന​ത്തിൽനിന്ന്‌ നമുക്കു കിട്ടും. പിൻവ​രുന്ന രണ്ടു ചോദ്യ​ങ്ങ​ളും​കൂ​ടെ നമ്മൾ ചിന്തി​ക്കും: സാത്താൻ എങ്ങനെ​യാ​ണു നമ്മുടെ ഹൃദയം ദുഷി​പ്പി​ക്കാൻ ശ്രമി​ക്കു​ന്നത്‌? ഹൃദയം കാത്തു​സൂ​ക്ഷി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും? ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്ക​ണ​മെ​ങ്കിൽ, ഈ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ മനസ്സി​ലാ​ക്കണം.

“നിന്റെ ഹൃദയം,” എന്താണ്‌ അത്‌?

4-5. (എ) “ഹൃദയം” എന്ന പദത്തിന്റെ അർഥം മനസ്സി​ലാ​ക്കാൻ സങ്കീർത്തനം 51:6 നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (ബി) ശാരീ​രിക ആരോ​ഗ്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌, ആലങ്കാ​രി​ക​ഹൃ​ദയം കാത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ നമ്മളെ എങ്ങനെ സഹായി​ക്കും?

4 സുഭാ​ഷി​തങ്ങൾ 4:23-ൽ “ഹൃദയം” എന്ന പദം ഒരാളു​ടെ ‘ഉള്ളിന്റെ ഉള്ളിനെ’ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. (സങ്കീർത്തനം 51:6 വായി​ക്കുക.) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, “ഹൃദയം” എന്നതു മറ്റു മനുഷ്യർക്കു കാണാൻ കഴിയാത്ത നമ്മുടെ ചിന്തകൾ, വികാ​രങ്ങൾ, ആഗ്രഹങ്ങൾ, നമ്മളെ പ്രവർത്തി​ക്കാൻ പ്രേരി​പ്പി​ക്കുന്ന കാര്യങ്ങൾ എന്നിവയെ കുറി​ക്കു​ന്നു. നമ്മൾ പുറമേ എങ്ങനെ കാണ​പ്പെ​ടു​ന്നു എന്നതല്ല, ഉള്ളിന്റെ ഉള്ളിൽ ആരാണ്‌ എന്നതാണു ‘ഹൃദയം.’

5 ആരോ​ഗ്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌, ആലങ്കാ​രി​ക​ഹൃ​ദയം എങ്ങനെ കാത്തു​സൂ​ക്ഷി​ക്കാ​മെ​ന്നും അത്‌ എന്തു​കൊണ്ട്‌ പ്രധാ​ന​മാ​ണെ​ന്നും മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും. ഒന്നാമത്‌, നല്ല ആരോ​ഗ്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​നു നല്ല ഒരു ആഹാര​ക്രമം നമുക്കു വേണം. അതു​പോ​ലെ ക്രമമാ​യി വ്യായാ​മ​വും ചെയ്യണം. ആത്മീയ​ത​യു​ള്ള​വ​രാ​യി നിൽക്കാ​നും ഇതു രണ്ടും ആവശ്യ​മാണ്‌. നമ്മൾ ക്രമമാ​യി പോഷ​ക​പ്ര​ദ​മായ ആത്മീയാ​ഹാ​രം കഴിക്കു​ക​യും യഹോ​വ​യി​ലുള്ള വിശ്വാ​സം പ്രവൃ​ത്തി​ക​ളിൽ കാണി​ക്കു​ക​യും വേണം. പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ച്ചു​കൊ​ണ്ടും നമ്മുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു​കൊ​ണ്ടും വിശ്വാ​സം പ്രവൃ​ത്തി​ക​ളിൽ കാണി​ക്കാം. (റോമ. 10:8-10; യാക്കോ. 2:26) രണ്ടാമത്‌, ചില​പ്പോൾ പുറമേ നോക്കി​യാൽ നമുക്കു നല്ല ആരോ​ഗ്യ​മു​ണ്ടെന്നു തോന്നി​യേ​ക്കാം. പക്ഷേ ഉള്ളിൽ പല രോഗ​ങ്ങ​ളും കാണും. സമാന​മാ​യി, ‘ഞാൻ ക്രമമാ​യി ആത്മീയ​കാ​ര്യ​ങ്ങ​ളൊ​ക്കെ ചെയ്യു​ന്നുണ്ട്‌, അതു​കൊണ്ട്‌ എന്റെ വിശ്വാ​സം ശക്തമാണ്‌’ എന്നു ചില​പ്പോൾ നമ്മൾ ചിന്തി​ച്ചേ​ക്കാം. പക്ഷേ തെറ്റായ ആഗ്രഹങ്ങൾ നമ്മുടെ ഉള്ളിൽ വളർന്നു​വ​രു​ന്നു​ണ്ടാ​കും. (1 കൊരി. 10:12; യാക്കോ. 1:14, 15) തന്റെ ചിന്തകൾ നമ്മുടെ ഉള്ളിൽ കുത്തി​വെ​ക്കാൻ സാത്താൻ ആഗ്രഹി​ക്കു​ന്നെന്ന കാര്യം നമ്മൾ ഒരിക്ക​ലും മറന്നു​പോ​ക​രുത്‌. എന്നാൽ എങ്ങനെ​യാണ്‌ അവൻ അതു ചെയ്യു​ന്നത്‌? നമുക്കു നമ്മളെ​ത്തന്നെ എങ്ങനെ സംരക്ഷി​ക്കാം?

സാത്താൻ നമ്മുടെ ഹൃദയ​ത്തിൽ വിഷം കുത്തി​വെ​ക്കു​ന്നത്‌ എങ്ങനെ?

6. സാത്താന്റെ ലക്ഷ്യം എന്താണ്‌, അവൻ അതു നേടാൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ?

6 നമ്മൾ തന്നെ​പ്പോ​ലെ​യാ​കാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. സ്വന്തം നേട്ടത്തി​നു​വേണ്ടി യഹോ​വ​യു​ടെ നിലവാ​രങ്ങൾ അവഗണി​ക്കുന്ന ഒരു ധിക്കാ​രി​യാണ്‌ അവൻ. എന്നാൽ താൻ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാ​നോ പ്രവർത്തി​ക്കാ​നോ നമ്മളെ നിർബ​ന്ധി​ക്കാൻ സാത്താനു കഴിയില്ല. അതു​കൊണ്ട്‌ മറ്റു വഴിക​ളി​ലൂ​ടെ തന്റെ ലക്ഷ്യം നേടാൻ അവൻ ശ്രമി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, താൻ ദുഷി​പ്പി​ച്ചി​രി​ക്കുന്ന ആളുക​ളെ​ക്കൊണ്ട്‌ അവൻ ഇപ്പോൾത്തന്നെ ഈ ലോകം നിറച്ചി​രി​ക്കു​ക​യാണ്‌. നമുക്കു ചുറ്റും അങ്ങനെ​യുള്ള ആളുകളെ കാണാം. (1 യോഹ. 5:19) നമ്മൾ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന രീതിയെ ചീത്ത കൂട്ടു​കെട്ട്‌ ‘നശിപ്പി​ക്കും,’ അതായത്‌ ‘ദുഷി​പ്പി​ക്കും’ എന്നു നമുക്ക്‌ അറിയാം. (1 കൊരി. 15:33) എങ്കിലും, നമ്മൾ അവരു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​മെ​ന്നാണ്‌ സാത്താൻ പ്രതീ​ക്ഷി​ക്കു​ന്നത്‌. ശലോ​മോൻ രാജാ​വി​ന്റെ കാര്യ​ത്തിൽ ഈ തന്ത്രം വിജയി​ച്ചു. അദ്ദേഹം ജനതക​ളിൽനി​ന്നുള്ള അനേകം സ്‌ത്രീ​കളെ വിവാഹം കഴിച്ചു. അവർക്കു “ശലോ​മോ​ന്റെ മേൽ ശക്തമായ സ്വാധീ​ന​മു​ണ്ടാ​യി​രു​ന്നു.” അവർ “ശലോ​മോ​ന്റെ ഹൃദയം വശീക​രി​ച്ചു,” ക്രമേണ യഹോ​വ​യിൽനിന്ന്‌ അദ്ദേഹത്തെ അകറ്റി.—1 രാജാ. 11:3, അടിക്കു​റിപ്പ്‌.

തന്റെ ചിന്തകൾ കുത്തി​വെ​ക്കാ​നുള്ള സാത്താന്റെ ശ്രമങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ നമ്മുടെ ഹൃദയത്തെ സംരക്ഷി​ക്കാം? (7-ാം ഖണ്ഡിക കാണുക) *

7. തന്റെ ചിന്താ​രീ​തി വ്യാപി​പ്പി​ക്കാൻ സാത്താൻ എങ്ങനെ​യാ​ണു ശ്രമി​ക്കു​ന്നത്‌, നമ്മൾ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

7 തന്റെ ചിന്താ​രീ​തി വ്യാപി​പ്പി​ക്കാൻ സാത്താൻ ചലച്ചി​ത്ര​ങ്ങ​ളും ടിവി പരിപാ​ടി​ക​ളും ഉപയോ​ഗി​ക്കു​ന്നു. കഥകൾ നമ്മളെ രസിപ്പി​ക്കുക മാത്രമല്ല ചെയ്യു​ന്ന​തെന്നു സാത്താന്‌ അറിയാം. എങ്ങനെ ചിന്തി​ക്ക​ണ​മെ​ന്നും പ്രവർത്തി​ക്ക​ണ​മെ​ന്നും അതു നമ്മളെ പഠിപ്പി​ക്കു​ന്നു. യേശു ഈ പഠിപ്പി​ക്കൽരീ​തി കൂടെ​ക്കൂ​ടെ ഉപയോ​ഗി​ച്ചു എന്നതു ശ്രദ്ധി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, നല്ല ശമര്യ​ക്കാ​ര​ന്റെ​യും വീട്‌ ഉപേക്ഷി​ച്ചു​പോ​യി തന്റെ സ്വത്തെ​ല്ലാം നശിപ്പിച്ച ധൂർത്ത​പു​ത്ര​ന്റെ​യും ദൃഷ്ടാ​ന്തകഥ ഓർക്കുക. (മത്താ. 13:34; ലൂക്കോ. 10:29-37; 15:11-32) എന്നാൽ സാത്താന്റെ ചിന്താ​രീ​തി​യാൽ ദുഷി​പ്പി​ക്ക​പ്പെട്ട ആളുകൾ നമ്മളെ​യും ദുഷി​പ്പി​ക്കാൻ കഥകൾ ഉപയോ​ഗി​ച്ചേ​ക്കാം. ഇക്കാര്യ​ത്തിൽ നമ്മൾ ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തണം. നമ്മുടെ ചിന്തകളെ ദുഷി​പ്പി​ക്കാ​തെ​തന്നെ നമുക്കു രസം പകരു​ക​യും അറിവ്‌ തരുക​യും ചെയ്യുന്ന ചലച്ചി​ത്ര​ങ്ങ​ളും ടിവി പരിപാ​ടി​ക​ളും ഉണ്ട്‌. പക്ഷേ നമ്മൾ സൂക്ഷി​ക്കണം. വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മൾ നമ്മളോ​ടു​തന്നെ ചോദി​ക്കണം, ‘എന്റെ ജഡിക​മായ അഭിലാ​ഷ​ങ്ങൾക്കു വഴങ്ങി​ക്കൊ​ടു​ക്കു​ന്ന​തിൽ ഒരു തെറ്റു​മി​ല്ലെ​ന്നാ​ണോ ഈ ചലച്ചി​ത്രം അല്ലെങ്കിൽ ടിവി പരിപാ​ടി എന്നെ പഠിപ്പി​ക്കു​ന്നത്‌?’ (ഗലാ. 5:19-21; എഫെ. 2:1-3) ഒരു പരിപാ​ടി സാത്താന്റെ ചിന്താ​രീ​തി​യെ ഉന്നമി​പ്പി​ക്കു​ന്ന​താ​ണെന്നു മനസ്സി​ലാ​യാൽ നിങ്ങൾ എന്തു ചെയ്യണം? പകർച്ച​വ്യാ​ധി പിടി​പെ​ടാ​തെ നമ്മൾ അകന്നു​നിൽക്കു​ന്ന​തു​പോ​ലെ, അത്‌ ഒഴിവാ​ക്കണം.

8. ഹൃദയത്തെ കാത്തു​സൂ​ക്ഷി​ക്കാൻ മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ സഹായി​ക്കാം?

8 മാതാ​പി​താ​ക്കളേ, നിങ്ങൾക്ക്‌ ഒരു പ്രത്യേക ഉത്തരവാ​ദി​ത്വ​മുണ്ട്‌. നിങ്ങളു​ടെ മക്കളുടെ മനസ്സിൽ വിഷം കുത്തി​വെ​ക്കാൻ സാത്താൻ ശ്രമി​ക്കും. അതിൽനിന്ന്‌ നിങ്ങൾ മക്കളെ സംരക്ഷി​ക്കണം. കുട്ടി​കൾക്ക്‌ അസുഖം വരാതി​രി​ക്കാൻ കഴിയു​ന്ന​തെ​ല്ലാം നിങ്ങൾ ചെയ്യു​മെ​ന്ന​തിൽ ഒരു സംശയ​വു​മില്ല. ഉദാഹ​ര​ണ​ത്തിന്‌, വീടു വൃത്തി​യാ​യി സൂക്ഷി​ക്കുക, നിങ്ങൾക്കോ കുട്ടി​കൾക്കോ രോഗം വരാൻ ഇടയാ​ക്കുന്ന എന്തും വീട്ടിൽനിന്ന്‌ നീക്കുക, അങ്ങനെ പലതും. അതു​പോ​ലെ, സാത്താന്റെ ചിന്താ​രീ​തി മനസ്സി​ലേക്കു കടത്തി​വി​ട്ടേ​ക്കാ​വുന്ന ചലച്ചി​ത്രങ്ങൾ, ടിവി പരിപാ​ടി​കൾ, ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​കൾ, വെബ്‌​സൈ​റ്റു​കൾ തുടങ്ങി​യ​വ​യിൽനിന്ന്‌ മക്കളെ സംരക്ഷി​ക്കണം. മക്കളുടെ ആത്മീയാ​രോ​ഗ്യം സംരക്ഷി​ക്കാൻ ആവശ്യ​മായ കാര്യങ്ങൾ ചെയ്യാ​നുള്ള അധികാ​രം യഹോവ നിങ്ങൾക്കു തന്നിട്ടുണ്ട്‌. (സുഭാ. 1:8; എഫെ. 6:1, 4) അതു​കൊണ്ട്‌ ബൈബിൾനി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ കുടും​ബ​ത്തിൽ ചില നിയമങ്ങൾ വെക്കാൻ നിങ്ങൾ മടിക്ക​രുത്‌. എന്തു കാണാ​മെ​ന്നും എന്തു കാണരു​തെ​ന്നും കുട്ടി​ക​ളോ​ടു നിങ്ങൾ പറയണം. നിങ്ങൾ അങ്ങനെ നിയമങ്ങൾ വെക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ കുട്ടി​കളെ സഹായി​ക്കുക. (മത്താ. 5:37) കുട്ടികൾ വളർന്നു​വ​രു​ന്ന​ത​നു​സ​രിച്ച്‌, യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ശരിയും തെറ്റും സ്വയം വേർതി​രി​ച്ച​റി​യാൻ അവരെ പരിശീ​ലി​പ്പി​ക്കുക. (എബ്രാ. 5:14) പിന്നെ ഒരു കാര്യം​കൂ​ടി: നിങ്ങളു​ടെ വാക്കുകൾ കുട്ടി​കളെ ധാരാളം കാര്യങ്ങൾ പഠിപ്പി​ക്കും, എന്നാൽ നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളിൽനിന്ന്‌ അവർ അതിലും കൂടുതൽ പഠിക്കും.—ആവ. 6:6, 7; റോമ. 2:21.

9. ഈ ലോക​ത്തിൽ സാത്താൻ പരത്തുന്ന ദുഷിച്ച ആശയത്തിന്‌ ഒരു ഉദാഹ​രണം പറയുക, അതിന്റെ അപകടം എന്താണ്‌?

9 യഹോ​വ​യു​ടെ ചിന്തകൾക്കു പകരം മനുഷ്യ​ജ്ഞാ​ന​ത്തിൽ ആശ്രയി​ക്കാൻ ഇടയാ​ക്കി​ക്കൊ​ണ്ടും സാത്താൻ നമ്മുടെ ഹൃദയത്തെ ദുഷി​പ്പി​ക്കാൻ ശ്രമി​ക്കും. (കൊലോ. 2:8) ഉദാഹ​ര​ണ​ത്തിന്‌, സാത്താൻ ഈ ലോക​ത്തിൽ പരത്തുന്ന ഒരു ആശയം ശ്രദ്ധി​ക്കുക—സമ്പത്തു വാരി​ക്കൂ​ട്ടുക എന്നതാണു ജീവി​ത​ത്തി​ന്റെ പ്രധാ​ന​ല​ക്ഷ്യം. ഇങ്ങനെ ചിന്തി​ക്കു​ന്നവർ ചില​പ്പോൾ ധനിക​രാ​യേ​ക്കാം, ആകാതി​രു​ന്നേ​ക്കാം. എന്തായാ​ലും, അവർ അപകട​ത്തി​ലാണ്‌. എന്തു​കൊണ്ട്‌? കാരണം, ആ ലക്ഷ്യത്തിൽ മാത്ര​മാ​യി​പ്പോ​യേ​ക്കാം അവരുടെ ശ്രദ്ധ. അതിനു​വേണ്ടി ആരോ​ഗ്യ​വും കുടും​ബ​ബ​ന്ധ​ങ്ങ​ളും ദൈവ​വു​മാ​യുള്ള സൗഹൃ​ദ​വും എല്ലാം ബലി കഴിക്കാൻ അവർ തയ്യാറാ​കും. (1 തിമൊ. 6:10) സമ്പത്തി​നെ​ക്കു​റിച്ച്‌ ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ ജ്ഞാനി​യായ നമ്മുടെ സ്വർഗീ​യ​പി​താവ്‌ നമ്മളെ സഹായി​ക്കു​ന്നു, അതിനു നമ്മൾ നന്ദിയു​ള്ള​വ​രല്ലേ?—സഭാ. 7:12; ലൂക്കോ. 12:15.

നമ്മുടെ ഹൃദയത്തെ എങ്ങനെ കാത്തു​സൂ​ക്ഷി​ക്കാം?

പുരാതനകാലത്തെ കാവൽക്കാ​രും കവാട​ങ്ങ​ളി​ലെ കാവൽക്കാ​രും ജാഗ്ര​ത​യോ​ടെ ഉണർന്ന്‌ പ്രവർത്തി​ച്ചു. മോശ​മായ കാര്യങ്ങൾ നമ്മുടെ ഉള്ളിൽ പ്രവേ​ശി​ക്കാ​തി​രി​ക്കാൻ നമ്മളും അങ്ങനെ​യാ​യി​രി​ക്കണം (10, 11 ഖണ്ഡികകൾ കാണുക) *

10-11. (എ) നമ്മളെ സംരക്ഷി​ക്കാൻ നമ്മൾ എന്തു ചെയ്യണം? (ബി) പുരാ​ത​ന​കാ​ലത്ത്‌ കാവൽക്കാർ എന്താണു ചെയ്‌തി​രു​ന്നത്‌, മനസ്സാക്ഷി നമ്മുടെ കാവൽക്കാ​ര​നെ​പ്പോ​ലെ എങ്ങനെ പ്രവർത്തി​ക്കും?

10 ഹൃദയത്തെ കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ നമ്മൾ വിജയി​ക്ക​ണ​മെ​ങ്കിൽ അപകടങ്ങൾ തിരി​ച്ച​റി​യണം, നമ്മളെ​ത്തന്നെ സംരക്ഷി​ക്കാൻ സത്വരം പ്രവർത്തി​ക്കു​ക​യും വേണം. സുഭാ​ഷി​തങ്ങൾ 4:23-ൽ “കാത്തു​സൂ​ക്ഷി​ക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പദം ഒരു കാവൽക്കാ​രൻ ചെയ്‌തി​രുന്ന കാര്യത്തെ നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു. ശലോ​മോൻ രാജാ​വി​ന്റെ കാലത്ത്‌ നഗരമ​തി​ലു​ക​ളു​ടെ മുകളിൽ കാവൽക്കാർ നിലയു​റ​പ്പി​ച്ചി​രു​ന്നു. എന്തെങ്കി​ലും അപകടം അടുത്തു​വ​രു​ന്നതു കാണു​മ്പോൾ അവർ അപായ​സൂ​ചന നൽകും. ഇത്‌ ഒന്നു ഭാവന​യിൽ കാണു​ന്നത്‌, നമ്മുടെ ചിന്തയെ സാത്താൻ ദുഷി​പ്പി​ക്കാ​തി​രി​ക്കു​ന്ന​തിന്‌ എന്തു ചെയ്യണ​മെന്നു മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും.

11 പുരാ​ത​ന​കാ​ലത്ത്‌, കാവൽക്കാ​രും കവാടം​സൂ​ക്ഷി​പ്പു​കാ​രും ഒറ്റക്കെ​ട്ടാ​യി​ട്ടാ​ണു പ്രവർത്തി​ച്ചി​രു​ന്നത്‌. (2 ശമു. 18:24-26) ശത്രു അടുത്ത്‌ വരുന്നതു കാണു​മ്പോൾ മതിലി​നു മുകളി​ലുള്ള കാവൽക്കാർ മുന്നറി​യി​പ്പു കൊടു​ക്കും, കവാടം​സൂ​ക്ഷി​പ്പു​കാർ കവാടങ്ങൾ അടച്ച്‌ സുരക്ഷി​ത​മാ​ക്കും, അങ്ങനെ രണ്ടു കൂട്ടരും ചേർന്ന്‌ നഗരത്തെ സംരക്ഷി​ച്ചി​രു​ന്നു. (നെഹ. 7:1-3) നമ്മുടെ ബൈബിൾപ​രി​ശീ​ലിത മനസ്സാക്ഷിക്ക്‌ * ഒരു കാവൽക്കാ​ര​നെ​പ്പോ​ലെ പ്രവർത്തി​ക്കാൻ കഴിയും. സാത്താൻ നമ്മുടെ ഹൃദയം കീഴട​ക്കാൻ, അതായത്‌ നമ്മുടെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും ആഗ്രഹ​ങ്ങ​ളെ​യും പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളെ​യും സ്വാധീ​നി​ക്കാൻ ശ്രമി​ക്കു​മ്പോൾ, മനസ്സാക്ഷി നമുക്കു മുന്നറി​യി​പ്പു തരും. നമ്മുടെ മനസ്സാക്ഷി അപായ​സൂ​ചന തരു​മ്പോ​ഴെ​ല്ലാം കവാടം​സൂ​ക്ഷി​പ്പു​കാ​രെ​പ്പോ​ലെ നമ്മൾ അതിനു ശ്രദ്ധ കൊടു​ക്കണം, ‘കവാടങ്ങൾ അടയ്‌ക്കണം.’

12-13. എന്തു ചെയ്യാൻ നമുക്കു പ്രലോ​ഭനം തോന്നി​യേ​ക്കാം, പക്ഷേ നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കണം?

12 സാത്താന്റെ ചിന്ത നമ്മളെ സ്വാധീ​നി​ക്കാ​തെ നമ്മളെ​ത്തന്നെ സംരക്ഷി​ക്കു​ന്ന​തിന്‌ എങ്ങനെ കഴിയും? അതു മനസ്സി​ലാ​ക്കാൻ ഒരു ഉദാഹ​രണം നോക്കാം. “ലൈം​ഗിക അധാർമി​കത, ഏതെങ്കി​ലും തരം അശുദ്ധി, അത്യാ​ഗ്രഹം എന്നിവ നിങ്ങളു​ടെ ഇടയിൽ പറഞ്ഞു​കേൾക്കാൻപോ​ലും പാടില്ല” എന്ന്‌ യഹോവ നമ്മളെ പഠിപ്പി​ച്ചി​ട്ടുണ്ട്‌. (എഫെ. 5:3) എന്നാൽ ജോലി​സ്ഥ​ല​ത്തോ സ്‌കൂ​ളി​ലോ നമ്മുടെ കൂടെ​യു​ള്ളവർ ലൈം​ഗിക അധാർമി​ക​ത​യോ​ടു ബന്ധപ്പെട്ട വിഷയങ്ങൾ സംസാ​രി​ക്കാൻ തുടങ്ങു​ന്നെ​ങ്കിൽ എന്തു ചെയ്യണം? ‘അഭക്തി​യും ലൗകി​ക​മോ​ഹ​ങ്ങ​ളും തള്ളിക്ക​ള​യണം’ എന്നു നമുക്ക്‌ അറിയാം. (തീത്തോ. 2:12) അപ്പോൾ ‘നമ്മുടെ കാവൽക്കാ​ര​നായ’ മനസ്സാക്ഷി ഒരു അപായ​സൂ​ചന നൽകി​യേ​ക്കാം. (റോമ. 2:15) എന്നാൽ നമ്മൾ അതിനു ശ്രദ്ധ കൊടു​ക്കു​മോ? ചില​പ്പോൾ നമ്മുടെ കൂടെ​യു​ള്ളവർ പറയു​ന്നതു ശ്രദ്ധി​ക്കാ​നോ അവർ കാണി​ക്കുന്ന ചിത്രങ്ങൾ നോക്കാ​നോ നമുക്കു പ്രലോ​ഭനം തോന്നി​യേ​ക്കാം. പക്ഷേ ‘നഗരക​വാ​ടങ്ങൾ അടയ്‌ക്കാ​നുള്ള’ സമയമാണ്‌ അത്‌. എങ്ങനെ? ഒന്നുകിൽ വിഷയം മാറ്റുക, അല്ലെങ്കിൽ അവിടം വിട്ടു​പോ​കുക.

13 തെറ്റായ കാര്യങ്ങൾ ചിന്തി​ക്കാ​നോ ചെയ്യാ​നോ സമപ്രാ​യ​ക്കാർ സമ്മർദം ചെലു​ത്തു​മ്പോൾ, അതിനെ ചെറു​ത്തു​നിൽക്കാൻ നമുക്കു ധൈര്യം വേണം. അതിനു​വേണ്ടി നമ്മൾ ചെയ്യുന്ന ശ്രമങ്ങൾ യഹോവ കാണു​ന്നു​ണ്ടെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. സാത്താന്റെ ചിന്തകൾ ചെറു​ത്തു​നിൽക്കാൻ ആവശ്യ​മായ കരുത്തും ജ്ഞാനവും യഹോവ തരും. (2 ദിന. 16:9; യശ. 40:29; യാക്കോ. 1:5) എന്നാൽ ഹൃദയത്തെ കാത്തു​സൂ​ക്ഷി​ക്കാൻ നമ്മുടെ ഭാഗത്ത്‌ മറ്റ്‌ എന്തുകൂ​ടെ ആവശ്യ​മാണ്‌?

ഒരുങ്ങി​യി​രി​ക്കുക

14-15. (എ) നമ്മുടെ ഹൃദയ​വാ​തി​ലു​കൾ തുറ​ക്കേ​ണ്ടത്‌ എന്തിനു​വേ​ണ്ടി​യാണ്‌, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? (ബി) ബൈബിൾവാ​യ​ന​യിൽനിന്ന്‌ നമുക്കു പരമാ​വധി പ്രയോ​ജനം നേടാൻ സുഭാ​ഷി​തങ്ങൾ 4:20-22 നമ്മളെ എങ്ങനെ സഹായി​ക്കും? (“ എങ്ങനെ ധ്യാനി​ക്കണം” എന്ന ചതുരം കാണുക.)

14 ഹൃദയം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌, തെറ്റായ കാര്യങ്ങൾ നമ്മുടെ ഹൃദയ​ത്തിൽ പ്രവേ​ശി​ക്കാ​തെ സൂക്ഷി​ച്ചാൽ മാത്രം പോരാ, പ്രയോ​ജ​ന​ക​ര​മായ കാര്യ​ങ്ങൾക്കാ​യി ഹൃദയ​ക​വാ​ടങ്ങൾ തുറക്കു​ക​യും വേണം. മതിലു​ക​ളുള്ള ഒരു നഗര​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ ഒന്നുകൂ​ടി ചിന്തി​ക്കാം. ശത്രുക്കൾ ആക്രമി​ക്കാൻ വരു​മ്പോൾ അവരെ തടയു​ന്ന​തി​നാ​യി കവാടം​സൂ​ക്ഷി​പ്പു​കാ​രൻ നഗരവാ​തി​ലു​കൾ അടയ്‌ക്കും. എന്നാൽ ഭക്ഷണവും അവശ്യ​വ​സ്‌തു​ക്ക​ളും നഗരത്തിന്‌ അകത്തേക്കു കൊണ്ടു​വ​രാൻ വാതി​ലു​കൾ തുറന്നു​കൊ​ടു​ക്കും. വാതി​ലു​കൾ ഒരിക്ക​ലും തുറക്കു​ന്നി​ല്ലെ​ങ്കിൽ നഗരത്തിന്‌ ഉള്ളിലു​ള്ളവർ പട്ടിണി​യി​ലാ​കും. അതു​പോ​ലെ, ദൈവ​ത്തി​ന്റെ ചിന്തകൾ ഹൃദയ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​നാ​യി നമ്മളും ഹൃദയ​വാ​തി​ലു​കൾ ക്രമമാ​യി തുറക്കേണ്ട ആവശ്യ​മുണ്ട്‌.

15 ബൈബി​ളിൽ യഹോ​വ​യു​ടെ ചിന്തകൾ അടങ്ങി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഓരോ തവണ ബൈബിൾ വായി​ക്കു​മ്പോ​ഴും നമ്മുടെ ചിന്തക​ളും വികാ​ര​ങ്ങ​ളും പ്രവർത്ത​ന​ങ്ങ​ളും യഹോ​വ​യു​ടെ ചിന്തക​ളു​മാ​യി കൂടു​തൽക്കൂ​ടു​തൽ ചേർച്ച​യി​ലാ​കും. ബൈബിൾവാ​യ​ന​യിൽനിന്ന്‌ നമുക്ക്‌ എങ്ങനെ​യാ​ണു പരമാ​വധി പ്രയോ​ജനം നേടാൻ കഴിയു​ന്നത്‌? പ്രാർഥന വളരെ പ്രധാ​ന​മാണ്‌. ഒരു സഹോ​ദരി പറയുന്നു: “ബൈബിൾ വായി​ക്കു​ന്ന​തി​നു മുമ്പ്‌ ഞാൻ പ്രാർഥി​ക്കും. ദൈവ​വ​ച​ന​ത്തി​ലെ ‘അത്ഭുത​കാ​ര്യ​ങ്ങൾ വ്യക്തമാ​യി കാണാൻ’ സഹായി​ക്കേ​ണമേ എന്നു ഞാൻ യഹോ​വ​യോട്‌ അപേക്ഷി​ക്കും.” (സങ്കീ. 119:18) വായിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കു​ക​യും വേണം. അങ്ങനെ പ്രാർഥി​ക്കു​ക​യും വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ, ദൈവ​വ​ചനം ‘ഹൃദയ​ത്തി​ന്റെ ആഴങ്ങളി​ലേക്ക്‌’ എത്തും. അപ്പോൾ നമ്മൾ യഹോ​വ​യു​ടെ ചിന്തകളെ സ്‌നേ​ഹി​ക്കാൻ തുടങ്ങും.—സുഭാ​ഷി​തങ്ങൾ 4:20-22 വായി​ക്കുക; സങ്കീ. 119:97.

16. JW പ്രക്ഷേ​പണം കാണു​ന്ന​തു​കൊണ്ട്‌ അനേക​രും എങ്ങനെ പ്രയോ​ജനം നേടി​യി​രി​ക്കു​ന്നു?

16 യഹോ​വ​യു​ടെ ചിന്തകൾ നമ്മുടെ ഉള്ളി​ലേക്കു കടക്കാ​നുള്ള മറ്റൊരു വഴിയാണ്‌ JW പ്രക്ഷേ​പ​ണ​ത്തി​ലെ പരിപാ​ടി​കൾ കാണു​ന്നത്‌. ഒരു ദമ്പതികൾ പറയുന്നു: “ശരിക്കും ഞങ്ങളുടെ പ്രാർഥ​ന​കൾക്കുള്ള ഉത്തരമാ​യി​രു​ന്നു പ്രതി​മാ​സ​പ​രി​പാ​ടി​കൾ! ദുഃഖ​മോ ഏകാന്ത​ത​യോ തോന്നു​മ്പോൾ ആ പരിപാ​ടി​കൾ കാണു​ന്നത്‌ ഞങ്ങളെ ബലപ്പെ​ടു​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യും. ഞങ്ങൾ വീട്ടിൽ മിക്ക​പ്പോ​ഴും ചിത്ര​ഗീ​തങ്ങൾ പ്ലേ ചെയ്യും, പാചകം ചെയ്യു​മ്പോ​ഴും വീടു വൃത്തി​യാ​ക്കു​മ്പോ​ഴും ചായ കുടി​ക്കു​മ്പോ​ഴും ഒക്കെ.” ഈ പരിപാ​ടി​കൾ ഹൃദയം കാത്തു​സൂ​ക്ഷി​ക്കാൻ നമ്മളെ സഹായി​ക്കും. യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാ​നും സാത്താൻ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാ​തി​രി​ക്കാ​നും അതു നമ്മളെ പഠിപ്പി​ക്കു​ന്നു.

17-18. (എ) 1 രാജാ​ക്ക​ന്മാർ 8:61 പറയു​ന്ന​തു​പോ​ലെ, യഹോവ പഠിപ്പി​ക്കുന്ന കാര്യങ്ങൾ ബാധക​മാ​ക്കു​മ്പോൾ നമ്മൾ എന്തു തെളി​യി​ക്കു​ക​യാണ്‌? (ബി) ഹിസ്‌കിയ രാജാ​വി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (സി) സങ്കീർത്തനം 139:23, 24-ൽ കാണുന്ന ദാവീ​ദി​ന്റെ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ നമുക്ക്‌ എന്തിനു​വേണ്ടി പ്രാർഥി​ക്കാം?

17 ശരി ചെയ്യു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ കാണുന്ന ഓരോ അവസര​ത്തി​ലും നമ്മുടെ വിശ്വാ​സം ശക്തമാ​കും. (യാക്കോ. 1:2, 3) കൂടാതെ, യഹോ​വ​യ്‌ക്ക്‌ അഭിമാ​നം തോന്നുന്ന രീതി​യിൽ പ്രവർത്തി​ച്ച​ല്ലോ എന്ന്‌ ഓർത്ത്‌ നമുക്കു സന്തോഷം തോന്നും. യഹോവ നമ്മളെ ‘മകനേ’ അല്ലെങ്കിൽ ‘മകളേ’ എന്നു വിളി​ച്ചത്‌ വെറു​തേ​യാ​യി​ല്ലെന്ന്‌ ഓർത്ത്‌ നമുക്കു സംതൃ​പ്‌തി തോന്നും. യഹോ​വയെ പ്രീതി​പ്പെ​ടു​ത്താ​നുള്ള നമ്മുടെ ആഗ്രഹം തീവ്ര​മാ​കു​ക​യും ചെയ്യും. (സുഭാ. 27:11) ഓരോ പരി​ശോ​ധ​ന​യും ഓരോ അവസര​മാണ്‌, നമ്മളെ​ക്കു​റിച്ച്‌ ചിന്തയുള്ള സ്വർഗീ​യ​പി​താ​വി​നെ നമ്മൾ മനസ്സി​ല്ലാ​മ​ന​സ്സോ​ടെയല്ല സേവി​ക്കു​ന്നത്‌ എന്നു തെളി​യി​ക്കാ​നുള്ള അവസരം. (സങ്കീ. 119:113) കൂടാതെ നമ്മൾ പൂർണ​ഹൃ​ദ​യ​ത്തോ​ടെ​യാണ്‌ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തെ​ന്നും യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്കാ​നും ദൈ​വേഷ്ടം ചെയ്യാ​നും ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും നമുക്ക്‌ അങ്ങനെ കാണി​ക്കാ​നാ​കും.—1 രാജാ​ക്ക​ന്മാർ 8:61 വായി​ക്കുക.

18 നമുക്കു തെറ്റുകൾ പറ്റുമോ? പറ്റും, കാരണം നമ്മൾ അപൂർണ​രാണ്‌. വീഴ്‌ചകൾ സംഭവി​ക്കു​മ്പോൾ ഹിസ്‌കിയ രാജാ​വി​ന്റെ അനുഭവം ഓർക്കുക. ഹിസ്‌കി​യ​യ്‌ക്കു തെറ്റുകൾ പറ്റി. പക്ഷേ അദ്ദേഹം പശ്ചാത്ത​പി​ച്ചു, “പൂർണ​ഹൃ​ദ​യ​ത്തോ​ടെ” തുടർന്നും യഹോ​വയെ സേവിച്ചു. (യശ. 38:3-6; 2 ദിന. 29:1, 2; 32:25, 26) അതു​കൊണ്ട്‌ സാത്താന്റെ ചിന്തകൾ നമ്മുടെ ഉള്ളിൽ കുത്തി​വെ​ക്കാ​നുള്ള ശ്രമങ്ങളെ നമുക്കു തള്ളിക്ക​ള​യാം. ‘അനുസ​ര​ണ​മുള്ള ഒരു ഹൃദയ​ത്തി​നാ​യി’ നമുക്കു പ്രാർഥി​ക്കാം. (1 രാജാ. 3:9; സങ്കീർത്തനം 139:23, 24 വായി​ക്കുക.) നമ്മുടെ ഹൃദയം കാത്തു​സൂ​ക്ഷി​ക്കുക, അതാണ്‌ ഏറ്റവും പ്രധാനം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമ്മൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കും.

ഗീതം 54 ‘വഴി ഇതാണ്‌’

^ ഖ. 5 നമ്മൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​മോ, അതോ സാത്താന്റെ തന്ത്രങ്ങ​ളിൽ കുടുങ്ങി ദൈവ​ത്തിൽനിന്ന്‌ അകന്നു​പോ​കു​മോ? ഈ ചോദ്യ​ത്തി​ന്റെ ഉത്തരം ആശ്രയി​ച്ചി​രി​ക്കു​ന്നത്‌, നമ്മൾ നേരി​ടുന്ന പരി​ശോ​ധ​ന​ക​ളു​ടെ തീവ്ര​ത​യെയല്ല, പകരം നമ്മുടെ ഹൃദയത്തെ എത്ര നന്നായി കാത്തു​സൂ​ക്ഷി​ക്കു​ന്നു എന്നതി​നെ​യാണ്‌. “ഹൃദയം” എന്നു പറയു​മ്പോൾ എന്താണ്‌ അർഥമാ​ക്കു​ന്നത്‌? നമ്മുടെ ഹൃദയം ദുഷി​പ്പി​ക്കാൻ സാത്താൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ? നമുക്ക്‌ എങ്ങനെ അത്‌ കാത്തു​സൂ​ക്ഷി​ക്കാം? ഈ ലേഖനം പ്രധാ​ന​പ്പെട്ട ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം തരുന്നു.

^ ഖ. 11 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും പരി​ശോ​ധി​ക്കാ​നും നമ്മളെ​ത്തന്നെ വിലയി​രു​ത്താ​നും ഉള്ള പ്രാപ്‌തി യഹോവ നമുക്കു തന്നിട്ടുണ്ട്‌. ആ പ്രാപ്‌തി​യെ​യാ​ണു ബൈബിൾ മനസ്സാക്ഷി എന്നു പറയു​ന്നത്‌. (റോമ. 2:15; 9:1) ബൈബിൾപ​രി​ശീ​ലിത മനസ്സാക്ഷി, ബൈബി​ളിൽ വിവരി​ച്ചി​രി​ക്കുന്ന യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾവെച്ച്‌ നമ്മൾ ചിന്തി​ക്കു​ന്ന​തും പറയു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും ആയ കാര്യങ്ങൾ ശരിയാ​ണോ തെറ്റാ​ണോ എന്നു വിധി കല്‌പി​ക്കും.

^ ഖ. 56 ചിത്രക്കുറിപ്പ്‌: സ്‌നാ​ന​പ്പെട്ട ഒരു സഹോ​ദരൻ ടിവി കണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ പെട്ടെന്ന്‌ അധാർമി​ക​മായ ഒരു രംഗം സ്‌ക്രീ​നിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ഇപ്പോൾ എന്തു ചെയ്യണ​മെന്ന്‌ അദ്ദേഹം തീരു​മാ​നി​ക്കണം.

^ ഖ. 58 ചിത്രക്കുറിപ്പ്‌: നഗരത്തി​നു പുറത്തു​നിന്ന്‌ അപകടം അടുത്തു​വ​രു​ന്നത്‌ ഒരു കാവൽക്കാ​രൻ കാണുന്നു. താഴെ കവാട​ങ്ങ​ളിൽ കാവൽ നിൽക്കു​ന്ന​വരെ അദ്ദേഹം വിവരം അറിയി​ക്കു​ന്നു, അവർ പെട്ടെ​ന്നു​തന്നെ അകത്തു​നിന്ന്‌ കവാടങ്ങൾ അടച്ച്‌ ബന്ധിക്കു​ന്നു.