വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 30

ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ മതവി​ശ്വാ​സ​മി​ല്ലാത്ത ആളുകളെ സഹായി​ക്കുക

ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ മതവി​ശ്വാ​സ​മി​ല്ലാത്ത ആളുകളെ സഹായി​ക്കുക

“എങ്ങനെ​യെ​ങ്കി​ലും ചിലരെ നേടാൻവേണ്ടി ഞാൻ എല്ലാ തരം ആളുകൾക്കും എല്ലാമാ​യി​ത്തീർന്നു.”—1 കൊരി. 9:22.

ഗീതം 82 ‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​ക്കട്ടെ’

പൂർവാവലോകനം *

1. അടുത്ത കാലത്ത്‌ ചില രാജ്യ​ങ്ങ​ളിൽ എന്തു മാറ്റം കാണാ​നാ​യി​രി​ക്കു​ന്നു?

ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി ലോകത്തെ ഭൂരി​പക്ഷം ആളുകൾക്കും ഏതെങ്കി​ലും ഒരു മതത്തിൽ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ അടുത്ത കാലത്ത്‌ ഇക്കാര്യ​ത്തിൽ കാര്യ​മായ മാറ്റമു​ണ്ടാ​യി​ട്ടുണ്ട്‌. വർഷങ്ങൾ കഴിയും​തോ​റും മതവി​ശ്വാ​സ​മി​ല്ലാത്ത ആളുകൾ കൂടി​ക്കൂ​ടി​വ​രു​ക​യാണ്‌. ചില രാജ്യ​ങ്ങ​ളിൽ ഭൂരി​പക്ഷം ആളുക​ളും ഒരു മതത്തി​ലും വിശ്വ​സി​ക്കു​ന്നി​ല്ലെന്നു സമ്മതി​ക്കു​ന്നു. *മത്താ. 24:12.

2. ഇത്രയ​ധി​കം ആളുകൾ മതവി​ശ്വാ​സി​കൾ അല്ലാത്ത​തി​ന്റെ കാരണങ്ങൾ എന്തായി​രി​ക്കും?

2 മതവിശ്വാസമില്ലാത്തവരുടെ * എണ്ണം ഇങ്ങനെ കൂടി​ക്കൂ​ടി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? ജീവി​ത​സു​ഖ​ങ്ങ​ളോ അനുദി​ന​ജീ​വി​ത​ത്തി​ലെ പ്രശ്‌ന​ങ്ങ​ളോ ആയിരി​ക്കും ചിലർക്കു കൂടുതൽ പ്രധാനം. (ലൂക്കോ. 8:14) ചിലർക്കു ദൈവ​വി​ശ്വാ​സം നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു. മറ്റു ചിലർ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നുണ്ട്‌, പക്ഷേ മതമെന്ന ആശയം പഴഞ്ചനാ​ണെ​ന്നാണ്‌ അവരുടെ അഭി​പ്രാ​യം. മതത്തിന്റെ ആവശ്യ​മി​ല്ലെ​ന്നും അതു ശാസ്‌ത്ര​ത്തി​നും യുക്തി​ക്കും നിരക്കു​ന്ന​ത​ല്ലെ​ന്നും അവർ കരുതു​ന്നു. ജീവൻ പരിണ​മിച്ച്‌ വന്നതാ​ണെന്നു കൂട്ടു​കാ​രും അധ്യാ​പ​ക​രും മാധ്യ​മ​ങ്ങ​ളും ഒക്കെ പറഞ്ഞ്‌ അവർ കേൾക്കാ​റുണ്ട്‌, പക്ഷേ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്ന​തിന്‌ എന്തെങ്കി​ലും അടിസ്ഥാ​ന​മു​ള്ള​താ​യി ആരും പറഞ്ഞു​കേൾക്കു​ന്നില്ല. പണത്തി​നും സ്ഥാനമാ​ന​ങ്ങൾക്കും പിന്നാലെ അത്യാർത്തി​യോ​ടെ പായുന്ന മതനേ​താ​ക്ക​ന്മാ​രാ​ണു മറ്റു ചിലരു​ടെ പ്രശ്‌നം. ചില സ്ഥലങ്ങളിൽ മതപ്ര​വർത്ത​ന​ങ്ങൾക്കു ഗവൺമെന്റ്‌ നിയ​ന്ത്ര​ണ​ങ്ങ​ളും ഏർപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

3. ഈ ലേഖന​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌?

3 ‘എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കാ​നാണ്‌’ യേശു നമ്മളോ​ടു കല്‌പി​ച്ചി​രി​ക്കു​ന്നത്‌. (മത്താ. 28:19) ദൈവത്തെ സ്‌നേ​ഹി​ക്കാ​നും ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​യി​ത്തീ​രാ​നും മതവി​ശ്വാ​സ​മി​ല്ലാത്ത ആളുകളെ നമുക്ക്‌ എങ്ങനെ​യാ​ണു സഹായി​ക്കാൻ കഴിയുക? ഒരാൾ എവി​ടെ​യാ​ണു ജനിച്ചു​വ​ളർന്നത്‌ എന്നതിനെ ആശ്രയി​ച്ചാ​യി​രി​ക്കാം അയാൾ എങ്ങനെ​യാ​ണു നമ്മുടെ സന്ദേശ​ത്തോ​ടു പ്രതി​ക​രി​ക്കുക എന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, യൂറോ​പ്പിൽ ജനിച്ചു​വ​ളർന്ന ഒരാൾ നമ്മുടെ സന്ദേശ​ത്തോ​ടു പ്രതി​ക​രി​ക്കുന്ന വിധത്തി​ലാ​യി​രി​ക്കില്ല ഏഷ്യൻ രാജ്യ​ത്തുള്ള ഒരാൾ പ്രതി​ക​രി​ക്കു​ന്നത്‌. കാരണം, യൂറോ​പ്യൻ രാജ്യ​ങ്ങ​ളി​ലുള്ള മിക്കവർക്കും ബൈബി​ളി​നെ​ക്കു​റിച്ച്‌ എന്തെങ്കി​ലു​മൊ​ക്കെ അറിയാം. ദൈവ​മാണ്‌ എല്ലാം സൃഷ്ടി​ച്ച​തെ​ന്നും അവർ കേട്ടി​ട്ടു​ണ്ടാ​കും. എന്നാൽ ഏഷ്യൻ രാജ്യ​ങ്ങ​ളി​ലുള്ള മിക്കയാ​ളു​കൾക്കും ബൈബി​ളി​നെ​ക്കു​റിച്ച്‌ കാര്യ​മാ​യി ഒന്നും അറിയില്ല. ഒരു സ്രഷ്ടാ​വു​ണ്ടെന്ന കാര്യം​പോ​ലും അവർ വിശ്വ​സി​ക്കു​ന്നി​ല്ലാ​യി​രി​ക്കും. ശുശ്രൂ​ഷ​യിൽ കാണുന്ന ആളുക​ളു​ടെ വിശ്വാ​സങ്ങൾ എന്തായാ​ലും, അവർ ഏതു രാജ്യ​ക്കാ​രാ​യാ​ലും, അവരെ ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? ഈ ലേഖനം അതിനു നമ്മളെ സഹായി​ക്കും.

ആളുകൾ സത്യം സ്വീക​രി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കു​ക

4. ആളുകൾ സത്യം സ്വീക​രി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

4 ശുഭാ​പ്‌തി​വി​ശ്വാ​സം ഉള്ളവരാ​യി​രി​ക്കുക. എല്ലാ വർഷവും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രു​ന്ന​വ​രിൽ മതവി​ശ്വാ​സ​മി​ല്ലാ​തി​രുന്ന ആളുക​ളു​മുണ്ട്‌. അവരിൽ പലരും നല്ല ധാർമി​ക​നി​ല​വാ​ര​മു​ള്ള​വ​രാ​യി​രു​ന്നു. അതു​പോ​ലെ മതങ്ങളി​ലെ കാപട്യം കണ്ട്‌ മടുത്ത​വ​രു​മാണ്‌. എന്നാൽ മറ്റു ചിലർ ഒരു ധാർമി​ക​മൂ​ല്യ​വും ഇല്ലാത്ത​വ​രാ​യി​രു​ന്നു. അവർ പലപല ദുശ്ശീ​ല​ങ്ങ​ളും ഉപേക്ഷി​ച്ചാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യത്‌. എന്താണ്‌ ഇതെല്ലാം കാണി​ക്കു​ന്നത്‌? യഹോ​വ​യു​ടെ സഹായ​ത്താൽ, ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ള​വരെ’ നമുക്ക്‌ ഉറപ്പാ​യും കണ്ടെത്താൻ കഴിയും.—പ്രവൃ. 13:48; 1 തിമൊ. 2:3, 4.

ബൈബിളിൽ വിശ്വാ​സ​മി​ല്ലാ​ത്ത​വ​രോ​ടു സാക്ഷീ​ക​രി​ക്കു​മ്പോൾ അവതര​ണ​രീ​തി​യിൽ വേണ്ട മാറ്റങ്ങൾ വരുത്തുക (5, 6 ഖണ്ഡികകൾ കാണുക) *

5. നമ്മുടെ സന്ദേശ​ത്തി​ലേക്ക്‌ ആളുകളെ മിക്ക​പ്പോ​ഴും ആകർഷി​ക്കു​ന്നത്‌ എന്താണ്‌?

5 ദയ കാണി​ക്കുക, നയമു​ള്ള​വ​രാ​യി​രി​ക്കുക. നമ്മൾ എന്തു പറയുന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലല്ല മിക്കവ​രും നമ്മളെ ശ്രദ്ധി​ക്കു​ന്നത്‌, പകരം എങ്ങനെ പറയുന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌. ദയയോ​ടെ, നയപൂർവം ആത്മാർഥ​മായ താത്‌പ​ര്യം കാണി​ച്ചു​കൊണ്ട്‌ സംസാ​രി​ക്കു​ന്നത്‌ അവർ ഇഷ്ടപ്പെ​ട്ടേ​ക്കാം. നമ്മൾ പറയു​ന്നത്‌ അവർ ശ്രദ്ധിച്ചേ മതിയാ​കൂ എന്ന രീതി​യിൽ നമ്മൾ സംസാ​രി​ക്കില്ല. പകരം, അവർ മതത്തെ​ക്കു​റിച്ച്‌ എന്താണു വിശ്വ​സി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ നമ്മൾ ശ്രമി​ക്കും. ഒരു അപരി​ചി​ത​നോ​ടു മതത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ചിലർക്ക്‌ ഇഷ്ടമല്ലെന്ന കാര്യം അപ്പോൾ നമുക്കു മനസ്സി​ലാ​യേ​ക്കാം. ദൈവ​ത്തെ​ക്കു​റിച്ച്‌ എന്താണു കരുതു​ന്ന​തെന്ന്‌ ആളുക​ളോ​ടു ചോദി​ക്കു​ന്ന​തു​തന്നെ മര്യാ​ദ​യ​ല്ലെ​ന്നാ​യി​രി​ക്കും ചിലർ ചിന്തി​ക്കു​ന്നത്‌. ബൈബിൾ വായി​ക്കു​ന്നത്‌, പ്രത്യേ​കി​ച്ചും യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ വായി​ക്കു​ന്നത്‌, മറ്റുള്ളവർ കണ്ടാൽ ചിലർക്കു നാണ​ക്കേ​ടാ​യി​രി​ക്കും. എന്തുത​ന്നെ​യാ​യാ​ലും, ആളുക​ളു​ടെ വീക്ഷണ​ത്തെ​യും വിശ്വാ​സ​ത്തെ​യും നമ്മൾ മാനി​ക്കണം.—2 തിമൊ. 2:24, അടിക്കു​റിപ്പ്‌.

6. പൗലോസ്‌ അപ്പോ​സ്‌തലൻ സാഹച​ര്യ​ത്തിന്‌ ഇണങ്ങുന്ന രീതി​യിൽ സംസാ​രി​ച്ചത്‌ എങ്ങനെ, അതു നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

6 “ബൈബിൾ,” “സൃഷ്ടി,” “ദൈവം,” “മതം” എന്നിങ്ങ​നെ​യുള്ള പദപ്ര​യോ​ഗങ്ങൾ കേൾക്കു​ന്നതു ചിലരെ അസ്വസ്ഥ​രാ​ക്കു​മെന്നു തോന്നി​യാൽ എന്തു ചെയ്യാ​നാ​കും? പൗലോസ്‌ അപ്പോ​സ്‌ത​ലനെ അനുക​രി​ച്ചു​കൊണ്ട്‌ സംഭാ​ഷ​ണ​ത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുക. ജൂതന്മാ​രോ​ടു സംസാ​രി​ച്ച​പ്പോൾ പൗലോസ്‌ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ന്യായ​വാ​ദം ചെയ്‌തു. എന്നാൽ അരയോ​പ​ഗ​സിൽവെച്ച്‌ ഗ്രീക്ക്‌ തത്ത്വചി​ന്ത​ക​രോ​ടു സംസാ​രി​ച്ച​പ്പോൾ ബൈബി​ളിൽനി​ന്നാ​ണു സംസാ​രി​ക്കു​ന്ന​തെന്നു പൗലോസ്‌ പറഞ്ഞില്ല. (പ്രവൃ. 17:2, 3, 22-31) നമുക്ക്‌ എങ്ങനെ​യാ​ണു പൗലോ​സി​ന്റെ മാതൃക അനുക​രി​ക്കാ​നാ​കു​ന്നത്‌? ബൈബി​ളി​നെ അംഗീ​ക​രി​ക്കാത്ത ഒരാ​ളെ​യാ​ണു നിങ്ങൾ കാണു​ന്ന​തെ​ങ്കിൽ ബൈബിൾ എന്ന വാക്കു നിങ്ങളു​ടെ സംസാ​ര​ത്തിൽ ഉപയോ​ഗി​ക്കാ​തി​രി​ക്കു​ന്ന​താ​ണു നല്ലത്‌. ബൈബി​ളിൽനിന്ന്‌ നിങ്ങൾ വായി​ച്ചു​കേൾപ്പി​ക്കു​ന്നതു മറ്റാ​രെ​ങ്കി​ലും കണ്ടാൽ അസ്വസ്ഥത തോന്നി​യേ​ക്കാ​വുന്ന ഒരാ​ളോ​ടാ​ണു നിങ്ങൾ സംസാ​രി​ക്കു​ന്ന​തെ​ങ്കി​ലോ? മറ്റുള്ളവർ ശ്രദ്ധി​ക്കാത്ത രീതി​യിൽ, ഒരുപക്ഷേ ഫോണിൽനി​ന്നോ ടാബിൽനി​ന്നോ ബൈബിൾവാ​ക്യ​ങ്ങൾ അവർക്കു കാണി​ച്ചു​കൊ​ടു​ക്കാ​നാ​യേ​ക്കും.

7. 1 കൊരി​ന്ത്യർ 9:20-23-ൽ പറഞ്ഞി​രി​ക്കുന്ന പൗലോ​സി​ന്റെ മാതൃക അനുക​രി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

7 ആളുകളെ മനസ്സി​ലാ​ക്കുക, ശ്രദ്ധി​ക്കുക. നമ്മൾ കാണുന്ന ആളുക​ളു​ടെ ചിന്താ​രീ​തി​യെ സ്വാധീ​നി​ച്ചി​ട്ടുള്ള കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ നമ്മൾ ശ്രമി​ക്കണം. (സുഭാ. 20:5) പൗലോ​സി​ന്റെ മാതൃക നമുക്കു വീണ്ടും നോക്കാം. പൗലോസ്‌ ജൂതസ​മൂ​ഹ​ത്തി​ലാ​ണു വളർന്നു​വ​ന്നത്‌. എന്നാൽ പൗലോസ്‌ പ്രധാ​ന​മാ​യും പ്രസം​ഗി​ച്ചത്‌ ജനതക​ളിൽപ്പെട്ട ആളുക​ളോ​ടാ​യി​രു​ന്നു. അവർക്കാ​ണെ​ങ്കിൽ യഹോ​വ​യെ​ക്കു​റി​ച്ചും തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചും ഒന്നും​തന്നെ അറിയി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ പൗലോസ്‌ പ്രസം​ഗ​രീ​തി​യിൽ ചില മാറ്റങ്ങൾ വരുത്തി. അതു​പോ​ലെ നമുക്കും ചെയ്യാം. അല്‌പം ഗവേഷണം ചെയ്യു​ന്ന​തോ അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ങ്ങ​ളോ​ടു സംസാ​രി​ക്കു​ന്ന​തോ ഗുണം ചെയ്‌തേ​ക്കും. അങ്ങനെ നമുക്കു നമ്മുടെ പ്രദേ​ശ​ത്തുള്ള ആളുകളെ മനസ്സി​ലാ​ക്കാൻ കഴിയും.—1 കൊരി​ന്ത്യർ 9:20-23 വായി​ക്കുക.

8. ബൈബി​ളിൽനിന്ന്‌ സംഭാ​ഷണം ആരംഭി​ക്കാ​നുള്ള ഒരു വഴി ഏതാണ്‌?

8 ‘അർഹത​യു​ള്ള​വരെ’ കണ്ടെത്തു​ക​യാ​ണു നമ്മുടെ ലക്ഷ്യം. (മത്താ. 10:11) ഫലപ്ര​ദ​രാ​യി​രി​ക്കാൻ ആളുക​ളോട്‌ അവരുടെ അഭി​പ്രാ​യങ്ങൾ ചോദി​ക്കണം, അവർ പറയു​മ്പോൾ ശ്രദ്ധിച്ച്‌ കേൾക്കണം. ഇംഗ്ലണ്ടി​ലുള്ള ഒരു സഹോ​ദരൻ എന്താണു ചെയ്യു​ന്ന​തെ​ന്നോ? സന്തോ​ഷ​മുള്ള കുടും​ബ​ജീ​വി​തം നയിക്കാൻ എന്തു ചെയ്യണം, കുട്ടി​കളെ എങ്ങനെ നന്നായി വളർത്തി​ക്കൊ​ണ്ടു​വ​രാം, അനീതി നേരി​ട്ടാൽ എന്തു ചെയ്യാം എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആളുക​ളോട്‌ അഭി​പ്രാ​യം ചോദി​ക്കും. അവർ പറയു​ന്നതു കേട്ട​ശേഷം, “2,000-ത്തോളം വർഷം മുമ്പ്‌ എഴുതിയ ഒരു ഉപദേശം ഞാൻ കാണി​ച്ചു​ത​രട്ടേ” എന്നു സഹോ​ദരൻ ചോദി​ക്കും. എന്നിട്ട്‌ “ബൈബിൾ” എന്ന വാക്ക്‌ ഉപയോ​ഗി​ക്കാ​തെ​തന്നെ പറ്റിയ ചില തിരു​വെ​ഴു​ത്തു​കൾ ഫോണിൽനിന്ന്‌ അവർക്കു കാണി​ച്ചു​കൊ​ടു​ക്കും. എന്നിട്ട്‌ അതേക്കു​റി​ച്ചുള്ള അഭി​പ്രാ​യം ചോദി​ക്കും.

ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ സഹായി​ക്കു​ക

9. ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ അത്ര ഇഷ്ടമി​ല്ലാ​ത്ത​വരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

9 ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ അത്ര ഇഷ്ടമി​ല്ലാത്ത ആളുക​ളോട്‌ അവർക്ക്‌ ഇഷ്ടപ്പെട്ട കാര്യങ്ങൾ സംസാ​രി​ച്ചു​കൊണ്ട്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ അവരെ സഹായി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, പ്രകൃ​തി​യെ ഇഷ്ടമുള്ള ആളുക​ളു​ടെ കാര്യ​മെ​ടു​ക്കാം. അവരോട്‌ ഒരുപക്ഷേ നമുക്ക്‌ ഇങ്ങനെ പറയാ​നാ​യേ​ക്കും: “ശാസ്‌ത്ര​ജ്ഞ​ന്മാർ പല കണ്ടുപി​ടു​ത്ത​ങ്ങ​ളും നടത്തി​യി​ട്ടു​ള്ളത്‌ പ്രകൃ​തി​യിൽ കാണുന്ന കാര്യങ്ങൾ പകർത്തി​യ​തു​കൊ​ണ്ടാ​ണ​ല്ലോ. ഉദാഹ​ര​ണ​ത്തിന്‌, മൈക്കും ക്യാമ​റ​യും ഒക്കെ രൂപക​ല്‌പന ചെയ്യു​ന്നവർ ചെവി​യെ​യും കണ്ണി​നെ​യും കുറിച്ച്‌ പഠിക്കു​ന്നു. പ്രകൃതി എന്നു പറയു​മ്പോൾ എന്താണു നിങ്ങളു​ടെ മനസ്സി​ലേക്കു വരുന്നത്‌? ഇത്‌ ഒരു അത്ഭുത​ക​ര​മായ ശക്തിയാ​ണെ​ന്നാ​ണോ നിങ്ങൾ കരുതു​ന്നത്‌? അതോ, ഒരു വ്യക്തി​യാ​ണെ​ന്നോ? അതോ മറ്റെ​ന്തെ​ങ്കി​ലു​മാ​ണോ?” അവരുടെ മറുപടി കേട്ട​ശേഷം ഇങ്ങനെ പറയാ​നാ​യേ​ക്കും: “ചെവി​യെ​ക്കു​റി​ച്ചും കണ്ണി​നെ​ക്കു​റി​ച്ചും എഞ്ചിനീ​യർമാർ പഠിക്കു​മ്പോൾ അവർ ആരിൽനി​ന്നാ​ണു പഠിക്കു​ന്ന​തെന്നു ചിന്തി​ച്ചി​ട്ടു​ണ്ടോ? പുരാ​ത​ന​കാ​ലത്തെ ഒരു കവി എഴുതി​യതു കണ്ടപ്പോൾ എനിക്ക്‌ അത്ഭുതം തോന്നി: ‘ചെവി ഉണ്ടാക്കി​യ​വനു കേൾക്കാ​നാ​കി​ല്ലെ​ന്നോ? കണ്ണു നിർമി​ച്ച​വനു കാണാ​നാ​കി​ല്ലെ​ന്നോ? . . . ആളുകൾക്ക്‌ അറിവ്‌ പകർന്നു​കൊ​ടു​ക്കു​ന്നത്‌ ആ ദൈവ​മാണ്‌!’ ചില ശാസ്‌ത്ര​ജ്ഞ​ന്മാ​രും ഇതേ നിഗമ​ന​ത്തിൽ എത്തിയി​ട്ടുണ്ട്‌.” (സങ്കീ. 94:9, 10) എന്നിട്ട്‌, jw.org-ലെ ഒരു വീഡി​യോ കാണി​ച്ചു​കൊ​ടു​ക്കാ​നാ​കും. “അഭിമു​ഖ​ങ്ങ​ളും അനുഭ​വ​ങ്ങ​ളും” എന്നതിനു കീഴിൽ “ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചുള്ള അഭി​പ്രാ​യങ്ങൾ” (പ്രസി​ദ്ധീ​ക​ര​ണങ്ങൾ > വീഡി​യോ​കൾ എന്നതിനു കീഴിൽ നോക്കുക.) എന്ന പരമ്പര​യിൽ അവർക്കു പറ്റുന്ന വീഡി​യോ​കൾ കാണാം. അല്ലെങ്കിൽ ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യ​ങ്ങൾ എന്ന ലഘുപ​ത്രിക കൊടു​ക്കാം.

10. ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ഇഷ്ടമി​ല്ലാത്ത ഒരാളെ കണ്ടാൽ എങ്ങനെ സംഭാ​ഷണം ആരംഭി​ക്കാം?

10 നല്ലൊരു അവസ്ഥ വന്നുകാ​ണാൻ ആഗ്രഹി​ക്കു​ന്ന​വ​രാ​ണു മിക്കയാ​ളു​ക​ളും. എന്നാൽ ഈ ഭൂമി നശിക്കു​മെ​ന്നും വാസ​യോ​ഗ്യ​മ​ല്ലാ​താ​കു​മെ​ന്നും പലരും ഭയപ്പെ​ടു​ന്നു. നോർവേ​യി​ലുള്ള ഒരു സഞ്ചാര​മേൽവി​ചാ​രകൻ പറയു​ന്നത്‌, ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ഇഷ്ടമി​ല്ലാത്ത പലരും ലോക​സം​ഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ഇഷ്ടപ്പെ​ടു​ന്നു എന്നാണ്‌. സഹോ​ദ​രന്റെ രീതി ഇതാണ്‌. ആളുകളെ അഭിവാ​ദനം ചെയ്‌ത​ശേഷം “നല്ലൊരു ഭാവി നമുക്കു പ്രതീ​ക്ഷി​ക്കാ​നാ​കു​മോ” എന്നു ചോദി​ക്കും. “രാഷ്‌ട്രീ​യ​ക്കാ​രി​ലോ ശാസ്‌ത്ര​ജ്ഞ​ന്മാ​രി​ലോ നമുക്കു പ്രതീക്ഷ അർപ്പി​ക്കാ​നാ​കു​മോ? അതോ മറ്റാ​രെ​ങ്കി​ലു​മാ​ണോ കാര്യങ്ങൾ മെച്ച​പ്പെ​ടു​ത്താൻ പോകു​ന്നത്‌?” അവരുടെ മറുപടി കേട്ട​ശേഷം നല്ലൊരു ഭാവി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നതു വായി​ച്ചു​കേൾപ്പി​ക്കു​ക​യോ ഉദ്ധരി​ക്കു​ക​യോ ചെയ്യും. ഭൂമി ഒരിക്ക​ലും നശിക്കി​ല്ലെ​ന്നും നല്ലയാ​ളു​കൾ ഭൂമി​യിൽ എന്നും ജീവി​ക്കു​മെ​ന്നും ഉള്ള ബൈബി​ളി​ന്റെ വാഗ്‌ദാ​നം പലരി​ലും ആകാംക്ഷ ഉണർത്താ​റുണ്ട്‌.—സങ്കീ. 37:29; സഭാ. 1:4.

11. വയൽസേ​വ​ന​ത്തി​ലാ​യി​രി​ക്കു​മ്പോൾ എല്ലാവ​രോ​ടും ഒരേ രീതി​യിൽ സംസാ​രി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌, റോമർ 1:14-16-ൽ വിവരി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ പൗലോ​സി​നെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

11 കാണുന്ന എല്ലാവ​രോ​ടും ഒരേ രീതി​യിൽ നമ്മൾ സംസാ​രി​ക്ക​രുത്‌. കാരണം ഓരോ​രു​ത്ത​രും വ്യത്യ​സ്‌ത​രാണ്‌. ഒരാൾക്ക്‌ ഇഷ്ടപ്പെട്ട വിധം വേറൊ​രാൾക്ക്‌ ഇഷ്ടപ്പെ​ട്ടെ​ന്നു​വ​രില്ല. ബൈബി​ളി​നെ​യും ദൈവ​ത്തെ​യും കുറിച്ച്‌ സംസാ​രി​ക്കു​ന്നതു ചിലർക്ക്‌ ഇഷ്ടമാ​യി​രി​ക്കും. വേറെ ചിലർക്കു മറ്റു ചില വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്ന​താ​യി​രി​ക്കും ഇഷ്ടം. ഏതു തരത്തി​ലുള്ള ആളുക​ളെ​യാ​ണു നമ്മൾ കാണു​ന്ന​തെ​ങ്കി​ലും അവരോ​ടെ​ല്ലാം സംസാ​രി​ക്കാൻ നമ്മൾ ശ്രമി​ക്കണം. (റോമർ 1:14-16 വായി​ക്കുക.) എന്നാൽ ഒരു കാര്യം നമ്മൾ എപ്പോ​ഴും ഓർക്കണം, നീതി​ഹൃ​ദ​യ​രായ ആളുക​ളു​ടെ ഹൃദയ​ത്തിൽ സത്യം വളർത്തു​ന്നത്‌ യഹോ​വ​യാണ്‌. —1 കൊരി. 3:6, 7.

ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരെ സത്യം അറിയി​ക്കു​ക

അ​ക്രൈ​സ്‌ത​വ​രാ​ജ്യ​ങ്ങ​ളിൽനി​ന്നുള്ള ആളുക​ളോ​ടു പല പ്രചാ​ര​ക​രും വ്യക്തി​പ​ര​മായ താത്‌പ​ര്യം കാണി​ക്കു​ന്നു, ജീവി​ത​ത്തിൽ സഹായ​ക​മായ ചില ബൈബിൾത​ത്ത്വ​ങ്ങൾ അവരോ​ടു പറയുന്നു (പഠന​ലേ​ഖനം 30-ന്റെ 12, 13 ഖണ്ഡികകൾ കാണുക)

12. സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചി​ട്ടി​ല്ലാത്ത, ചില ഏഷ്യൻ രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ള​വരെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

12 ഏഷ്യൻ രാജ്യ​ങ്ങ​ളിൽനി​ന്നുള്ള ധാരാളം ആളുകളെ പ്രചാ​രകർ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും കാണാ​റുണ്ട്‌. മതപര​മായ പ്രവർത്ത​ന​ത്തി​നു ഗവൺമെന്റ്‌ നിയ​ന്ത്രണം ഏർപ്പെ​ടു​ത്തി​യി​ട്ടുള്ള രാജ്യ​ങ്ങ​ളാണ്‌ അവയിൽ ചിലത്‌. പല ഏഷ്യൻ രാജ്യ​ങ്ങ​ളി​ലു​മുള്ള ആളുകൾ ഒരു സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ ഒരിക്ക​ലും കാര്യ​മാ​യി ചിന്തി​ച്ചി​ട്ടില്ല. അവരിൽ ചിലർ ഒരു സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ അറിയാൻ ജിജ്ഞാ​സ​യു​ള്ള​വ​രാ​യി​രി​ക്കും, നേരിട്ട്‌ ഒരു ബൈബിൾപ​ഠ​ന​ത്തെ​ക്കു​റിച്ച്‌ പറഞ്ഞാൽ അതിനു സമ്മതി​ക്കു​ക​യും ചെയ്‌തേ​ക്കാം. എങ്കിലും മറ്റു ചിലർക്കു ബൈബി​ളി​ലെ കാര്യങ്ങൾ പുതിയ ആശയങ്ങ​ളാ​യ​തു​കൊണ്ട്‌ അതു പഠിക്കാൻ ആദ്യം അവർ താത്‌പ​ര്യം കാണി​ക്കില്ല. ഇങ്ങനെ​യു​ള്ള​വരെ സഹായി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും? അനുഭ​വ​പ​രി​ച​യ​മുള്ള ചില പ്രചാ​രകർ പറയു​ന്നത്‌, അത്തരത്തി​ലു​ള്ള​വ​രു​മാ​യി വെറുതേ ഒരു സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ടു​ന്ന​തും അവരിൽ വ്യക്തി​പ​ര​മായ താത്‌പ​ര്യം കാണി​ക്കു​ന്ന​തും ഗുണം ചെയ്യു​മെ​ന്നാണ്‌. എന്നിട്ട്‌ ബൈബിൾത​ത്ത്വ​ങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കി​യ​തു​കൊണ്ട്‌ ലഭിച്ച പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ ഉചിത​മെന്നു തോന്നുന്ന സമയത്ത്‌ പറയും.

13. ആളുകളെ ബൈബി​ളി​ലേക്ക്‌ ആകർഷി​ക്കാൻ എന്തു സഹായി​ച്ചേ​ക്കാം? (പുറം​താ​ളി​ലെ ചിത്രം കാണുക.)

13 നിത്യ​ജീ​വി​ത​ത്തിൽ പ്രയോ​ജനം ചെയ്യുന്ന ജ്ഞാന​മൊ​ഴി​ക​ളാ​ണു പലരെ​യും ബൈബി​ളി​ലേക്ക്‌ ആകർഷി​ക്കു​ന്നത്‌. (സഭാ. 7:12) ചൈനീസ്‌ ഭാഷ സംസാ​രി​ക്കുന്ന ആളുകളെ സന്ദർശി​ക്കുന്ന ന്യൂ​യോർക്കി​ലെ ഒരു സഹോ​ദരി പറയുന്നു: “ഞാൻ ആളുക​ളിൽ താത്‌പ​ര്യ​മെ​ടു​ത്തു​കൊണ്ട്‌ അവരുടെ വിശേ​ഷങ്ങൾ ചോദി​ക്കു​ക​യും അവർ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കു​ക​യും ചെയ്യും. അവർ പുതു​താ​യി കുടി​യേ​റി​വ​ന്ന​താ​ണെ​ങ്കിൽ ഞാൻ ഇങ്ങനെ ചോദി​ക്കും, ‘എങ്ങനെ​യുണ്ട്‌ ഇവിടു​ത്തെ ജീവിതം? ജോലി​യൊ​ക്കെ ശരിയാ​യോ? ഇവി​ടെ​യുള്ള ആളുകൾ നിങ്ങ​ളോ​ടു നന്നായി​ട്ടാ​ണോ ഇടപെ​ടു​ന്നത്‌?’” ഇത്തരം സംഭാ​ഷണം ചില​പ്പോൾ ഒരു ബൈബിൾവി​ഷ​യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ വഴിതു​റ​ക്കും. ഉചിത​മെന്നു തോന്നി​യാൽ സഹോ​ദരി ചോദി​ക്കും: “ആളുക​ളു​മാ​യി നല്ല ബന്ധം നിലനി​റു​ത്താൻ എന്തു സഹായി​ക്കു​മെ​ന്നാ​ണു തോന്നു​ന്നത്‌? ബൈബി​ളി​ലെ ഒരു ജ്ഞാന​മൊ​ഴി ഞാൻ കാണി​ച്ചു​ത​രട്ടേ? അത്‌ ഇങ്ങനെ പറയുന്നു: ‘വഴക്കു തുടങ്ങു​ന്നത്‌ അണക്കെട്ടു തുറന്നു​വി​ടു​ന്ന​തു​പോ​ലെ; കലഹം തുടങ്ങും​മു​മ്പേ അവിടം വിട്ട്‌ പോകുക.’ മറ്റുള്ള​വ​രു​മാ​യി നല്ല ബന്ധങ്ങൾ നിലനി​റു​ത്താൻ ഈ നിർദേശം സഹായി​ക്കു​മെന്നു തോന്നു​ന്നി​ല്ലേ?” (സുഭാ. 17:14) സത്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കാൻ താത്‌പ​ര്യ​മു​ള്ള​വരെ കണ്ടെത്തു​ന്ന​തിന്‌ ഇത്തരം സംഭാ​ഷ​ണങ്ങൾ നമ്മളെ സഹായി​ച്ചേ​ക്കാം.

14. കിഴക്കൻ ഏഷ്യയി​ലെ ഒരു സഹോ​ദരൻ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നി​ല്ലെന്നു പറയു​ന്ന​വരെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

14 ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നി​ല്ലെന്നു പറയു​ന്ന​വ​രോ​ടു നമ്മൾ എന്തു പറയും? കിഴക്കൻ ഏഷ്യയി​ലെ മതവി​ശ്വാ​സ​മി​ല്ലാത്ത ആളുക​ളോ​ടു സംസാ​രി​ക്കാ​റുള്ള പരിച​യ​സ​മ്പ​ന്ന​നായ ഒരു സഹോ​ദരൻ പറയുന്നു: “‘ഞാൻ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നില്ല’ എന്നു പറയുന്ന ഒരാൾ മിക്ക​പ്പോ​ഴും ഉദ്ദേശി​ക്കു​ന്നത്‌ ആളുകൾ ആരാധി​ക്കുന്ന ദൈവ​ങ്ങ​ളിൽ താൻ വിശ്വ​സി​ക്കു​ന്നില്ല എന്നാണ്‌. ഞാനും അതി​നോ​ടു യോജി​ക്കും. മിക്ക ദൈവ​ങ്ങ​ളെ​യും മനുഷ്യർ ഉണ്ടാക്കി​യ​താ​ണെന്നു ഞാൻ സമ്മതി​ക്കും. മിക്ക​പ്പോ​ഴും യിരെമ്യ 16:20 ഞാൻ വായി​ച്ചു​കേൾപ്പി​ക്കും: ‘ഒരു മനുഷ്യ​നു തനിക്കു​വേണ്ടി ദൈവ​ങ്ങളെ ഉണ്ടാക്കാ​നാ​കു​മോ? അവയൊ​ന്നും ശരിക്കുള്ള ദൈവ​ങ്ങ​ള​ല്ല​ല്ലോ.’ എന്നിട്ടു ചോദി​ക്കും: ‘ശരിക്കുള്ള ദൈവത്തെ നമുക്ക്‌ എങ്ങനെ തിരി​ച്ച​റി​യാൻ പറ്റും?’ മറുപടി ശ്രദ്ധി​ച്ചു​കേ​ട്ട​ശേഷം യശയ്യ 41:23 കാണി​ച്ചു​കൊ​ടു​ക്കും: ‘നിങ്ങൾ ദൈവ​ങ്ങ​ളാ​ണെന്നു ഞങ്ങൾക്കു ബോധ്യ​പ്പെ​ടാൻ ഭാവി​യിൽ സംഭവി​ക്കാ​നു​ള്ളതു മുൻകൂ​ട്ടി​പ്പ​റ​യുക.’ എന്നിട്ട്‌ യഹോവ ഭാവി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തിന്‌ ഒരു ഉദാഹ​രണം ഞാൻ കാണി​ച്ചു​കൊ​ടു​ക്കും.”

15. കിഴക്കൻ ഏഷ്യയി​ലുള്ള മറ്റൊരു സഹോ​ദ​രന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

15 കിഴക്കൻ ഏഷ്യയി​ലുള്ള മറ്റൊരു സഹോ​ദരൻ മടക്കസ​ന്ദർശ​നങ്ങൾ നടത്തു​മ്പോൾ പിൻവ​രുന്ന രീതി​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. സഹോ​ദരൻ പറയുന്നു: “ബൈബി​ളി​ലെ ചില ജ്ഞാന​മൊ​ഴി​കൾ, നിറ​വേ​റിയ ചില പ്രവച​നങ്ങൾ എന്നിവ ഞാൻ ശ്രദ്ധയിൽപ്പെ​ടു​ത്തും. നക്ഷത്ര​ങ്ങ​ളെ​യും ഗ്രഹങ്ങ​ളെ​യും കുറിച്ച്‌ അവരോ​ടു പറയും. ഇതെല്ലാം ജീവനുള്ള, ജ്ഞാനി​യായ ഒരു സ്രഷ്ടാ​വി​ലേക്കു വിരൽചൂ​ണ്ടു​ന്നത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കും. ഒരു ദൈവ​മു​ണ്ടാ​യി​രി​ക്കാൻ സാധ്യ​ത​യു​ണ്ടെന്നു വീട്ടു​കാ​രൻ സമ്മതി​ച്ചാൽ, പിന്നെ യഹോ​വ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നതു ഞാൻ കാണി​ച്ചു​കൊ​ടു​ക്കാൻ തുടങ്ങും.”

16. എബ്രായർ 11:6 അനുസ​രിച്ച്‌, വിദ്യാർഥി​കൾക്കു ദൈവ​ത്തി​ലും ബൈബി​ളി​ലും വിശ്വാ​സം ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, അതിനു നമുക്ക്‌ അവരെ എങ്ങനെ സഹായി​ക്കാം?

16 മതവി​ശ്വാ​സ​മി​ല്ലാ​യി​രുന്ന ആളുക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കു​മ്പോൾ ഒരു ദൈവ​മു​ണ്ടെ​ന്ന​തി​ന്റെ തെളി​വു​കൾ നമ്മൾ കൂടെ​ക്കൂ​ടെ അവർക്കു കാണി​ച്ചു​കൊ​ടു​ക്കണം. (എബ്രായർ 11:6 വായി​ക്കുക.) കൂടാതെ ബൈബി​ളി​ലുള്ള അവരുടെ വിശ്വാ​സം ബലപ്പെ​ടു​ത്താ​നും നമ്മൾ അവരെ സഹായി​ക്കണം. അതിനു​വേണ്ടി ഒരേ കാര്യ​ങ്ങൾതന്നെ നമ്മൾ പല പ്രാവ​ശ്യം പറഞ്ഞു​കൊ​ടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ഓരോ പ്രാവ​ശ്യ​വും അവരോ​ടൊത്ത്‌ ബൈബിൾ പഠിക്കു​മ്പോൾ, ബൈബിൾ ദൈവ​വ​ച​ന​മാണ്‌ എന്നതിന്റെ തെളി​വു​കൾ ചർച്ച ചെയ്യു​ന്നതു നല്ലതാ​യി​രി​ക്കും. നിറ​വേ​റിയ പ്രവച​നങ്ങൾ, ചരി​ത്ര​പ​ര​വും ശാസ്‌ത്രീ​യ​വും ആയ കൃത്യത, അല്ലെങ്കിൽ ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന പ്രാ​യോ​ഗി​ക​ജ്ഞാ​നം എന്നിവ​യിൽ ഏതെങ്കി​ലും നമുക്കു ചർച്ച ചെയ്യാ​നാ​കും.

17. ആളുകളെ നമ്മൾ സ്‌നേ​ഹി​ക്കു​മ്പോൾ എന്തു ഫലമു​ണ്ടാ​യേ​ക്കാം?

17 ആളുകൾ മതവി​ശ്വാ​സ​മു​ള്ള​വ​രാ​ണെ​ങ്കി​ലും അല്ലെങ്കി​ലും അവരെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ച്ചു​കൊണ്ട്‌ ക്രിസ്‌തു​ശി​ഷ്യ​രാ​കാൻ നമുക്ക്‌ അവരെ സഹായി​ക്കാം. (1 കൊരി. 13:1) ദൈവം അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും തിരിച്ച്‌ സ്‌നേ​ഹി​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും മനസ്സി​ലാ​ക്കാൻ അവരെ സഹായി​ക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. ദൈവ​ത്തിൽ വിശ്വാ​സ​മി​ല്ലാ​യി​രുന്ന ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ ഓരോ വർഷവും ദൈവ​ത്തോ​ടു സ്‌നേഹം വളർത്തി​യെ​ടു​ത്തു​കൊണ്ട്‌ സ്‌നാ​ന​മേൽക്കു​ന്നത്‌. അതു​കൊണ്ട്‌ ആളുക​ളെ​ക്കു​റിച്ച്‌ നല്ല പ്രതീ​ക്ഷ​യു​ള്ള​വ​രാ​യി​രി​ക്കുക, എല്ലാ തരം ആളുക​ളെ​യും സ്‌നേ​ഹി​ക്കുക, അവരുടെ ക്ഷേമത്തിൽ താത്‌പ​ര്യം കാണി​ക്കുക. അവർ പറയു​മ്പോൾ ശ്രദ്ധി​ക്കുക, അവരെ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. നിങ്ങളു​ടെ നല്ല മാതൃക ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​കാൻ അവരെ പ്രേരി​പ്പി​ക്കട്ടെ!

ഗീതം 76 നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌?

^ ഖ. 5 മതവി​ശ്വാ​സ​മി​ല്ലാത്ത ആളുകളെ മുമ്പെ​ന്ന​ത്തെ​ക്കാ​ളും അധികം ഈയി​ടെ​യാ​യി നമ്മൾ കാണാ​റുണ്ട്‌. നമുക്ക്‌ എങ്ങനെ​യാണ്‌ അവരോ​ടു ബൈബിൾസ​ത്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ കഴിയു​ന്ന​തെ​ന്നും ബൈബി​ളി​ലും ദൈവ​ത്തി​ലും വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ അവരെ സഹായി​ക്കാ​നാ​കു​ന്ന​തെ​ന്നും ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും.

^ ഖ. 1 റിപ്പോർട്ടുകൾ കാണി​ക്കു​ന്ന​ത​നു​സ​രിച്ച്‌, അങ്ങനെ​യുള്ള ചില യൂറോ​പ്യൻ രാജ്യ​ങ്ങ​ളാണ്‌ അയർലൻഡ്‌, അൽബേ​നിയ, അസർ​ബൈ​ജാൻ, ഓസ്‌ട്രിയ, ചെക്‌ റിപ്പബ്ലിക്‌, ജർമനി, ഡെന്മാർക്ക്‌, നെതർലൻഡ്‌സ്‌, നോർവേ, ഫ്രാൻസ്‌, യു​ണൈ​റ്റഡ്‌ കിങ്‌ഡം, സ്‌പെ​യിൻ, സ്വിറ്റ്‌സർലൻഡ്‌, സ്വീഡൻ എന്നിവ. അത്തരത്തി​ലുള്ള ചില ഏഷ്യൻ ദേശങ്ങ​ളാണ്‌ ഇസ്രാ​യേൽ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഹോങ്‌കോങ്‌ എന്നിവ. ഓസ്‌​ട്രേ​ലി​യ​യി​ലും കാനഡ​യി​ലും ഉള്ള പലരുടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌.

^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ഈ ലേഖന​ത്തിൽ, മതവി​ശ്വാ​സ​മി​ല്ലാ​ത്തവർ എന്നു പറയു​മ്പോൾ ദൈവ​ത്തി​ലോ ഏതെങ്കി​ലും മതത്തി​ലോ വിശ്വ​സി​ക്കാ​ത്ത​വ​രെ​യാ​ണു കുറി​ക്കു​ന്നത്‌.

^ ഖ. 54 ചിത്രക്കുറിപ്പ്‌: ആശുപ​ത്രി​യി​ലെ സഹജോ​ലി​ക്കാ​ര​നോട്‌ ഒരു സഹോ​ദരൻ സാക്ഷീ​ക​രി​ക്കു​ന്നു, പിന്നീട്‌ അദ്ദേഹം നമ്മുടെ വെബ്‌​സൈ​റ്റായ jw.org നോക്കു​ന്നു.