വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർക്കു​ന്നു​വോ?

നിങ്ങൾ ഓർക്കു​ന്നു​വോ?

2019-ലെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാൻ കഴിയു​മോ?

“നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധ​വും ഫലിക്കില്ല” എന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തി​ന്റെ അർഥം എന്താണ്‌? (യശ. 54:17)

‘ക്രൂര​രായ അധികാ​രി​ക​ളു​ടെ കോപം​പോ​ലുള്ള’ വിനാ​ശ​കാ​രി​യായ ശക്തിക​ളിൽനിന്ന്‌ ദൈവം നമ്മളെ സംരക്ഷി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. (യശ. 25:4, 5) നമുക്കു നിലനിൽക്കുന്ന ദോഷം വരുത്തുന്ന ഒന്നും ചെയ്യാൻ ശത്രു​ക്കൾക്ക്‌ ഒരിക്ക​ലും കഴിയില്ല.—w19.01, പേ. 6-7.

കനാന്യ​രോ​ടും വഴി​തെ​റ്റി​പ്പോയ ഇസ്രാ​യേ​ല്യ​രോ​ടും ഉള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​കൾ ദൈവ​ത്തി​ന്റെ നീതി എങ്ങനെയാണു വെളിപ്പെടുത്തുന്നത്‌?

മ്ലേച്ഛമായ ലൈം​ഗി​ക​പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെ​ടു​ക​യും സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും ഉപദ്ര​വി​ക്കു​ക​യും ചെയ്‌തി​രു​ന്ന​വരെ ദൈവം ന്യായം വിധിച്ചു. തന്നെ അനുസ​രി​ക്കു​ക​യും മറ്റുള്ള​വ​രോ​ടു ന്യായ​ത്തോ​ടെ ഇടപെ​ടു​ക​യും ചെയ്‌ത​വരെ ദൈവം അനു​ഗ്ര​ഹി​ച്ചു.—w19.02, പേ. 22-23.

അവിശ്വാ​സി​യായ ഒരാൾ പ്രാർഥി​ക്കുന്ന ഒരിടത്ത്‌ നമ്മൾ ആയി​പ്പോ​യാൽ എന്തു ചെയ്യണം?

നമുക്കു നിശ്ശബ്ദ​രാ​യി ആദര​വോ​ടെ നിൽക്കാം. പക്ഷേ പ്രാർഥ​ന​യു​ടെ ഒടുവിൽ “ആമേൻ” പറയു​ക​യോ മറ്റുള്ള​വ​രോ​ടൊ​പ്പം കൈകൾ കൂപ്പു​ക​യോ ചെയ്യരുത്‌. ആ സമയത്ത്‌ നമുക്കു മൗനമാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ കഴി​ഞ്ഞേ​ക്കും.—w19.03, പേ. 31.

കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെരുമാറ്റം എത്ര ഗൗരവ​മുള്ള കാര്യ​മാണ്‌?

അത്‌ ഇരയ്‌ക്കെ​തി​രെ​യും സഭയ്‌ക്കെ​തി​രെ​യും ഗവൺമെന്റ്‌ അധികാ​രി​കൾക്കെ​തി​രെ​യും ദൈവ​ത്തി​നെ​തി​രെ​യും ഉള്ള പാപമാണ്‌. അത്തരം തെറ്റുകൾ റിപ്പോർട്ട്‌ ചെയ്യാൻ ഗവൺമെന്റ്‌ അധികാ​രി​കൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ മൂപ്പന്മാർ അത്‌ അനുസ​രി​ക്കും.—w19.05, പേ. 9-10.

നമുക്ക്‌ എങ്ങനെ നമ്മുടെ ചിന്താ​രീ​തി മാറ്റാ​നോ മെച്ച​പ്പെ​ടു​ത്താ​നോ കഴിയും?

അതിനു ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്‌: യഹോ​വ​യോ​ടു പ്രാർഥി​ക്കുക. സ്വയം വിലയി​രു​ത്തുക എന്ന ലക്ഷ്യത്തിൽ ധ്യാനി​ക്കുക. കൂട്ടു​കാ​രെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കുക.—w19.06, പേ. 11.

ഉപദ്ര​വങ്ങൾ നേരി​ടാൻ നമുക്ക്‌ ഇപ്പോൾത്തന്നെ എങ്ങനെ ഒരുങ്ങാം?

യഹോ​വ​യു​മാ​യുള്ള ബന്ധം നമ്മൾ ശക്തമാ​ക്കണം. യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെ​ന്നും ഉറപ്പു​ണ്ടാ​യി​രി​ക്കുക. ദിവസ​വും ബൈബിൾ വായി​ക്കുക, ക്രമമാ​യി പ്രാർഥി​ക്കുക. രാജ്യാ​നു​ഗ്ര​ഹങ്ങൾ യാഥാർഥ്യ​മാ​കു​മെന്ന കാര്യ​ത്തിൽ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക. ഇഷ്ടപ്പെട്ട തിരു​വെ​ഴു​ത്തു​ക​ളും സ്‌തു​തി​ഗീ​ത​ങ്ങ​ളും മനഃപാ​ഠ​മാ​ക്കുക.—w19.07, പേ. 2-4.

കുടും​ബാം​ഗ​ങ്ങളെ രക്ഷയി​ലേക്കു നയിക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

നമ്മൾ കുടും​ബാം​ഗ​ങ്ങ​ളു​ടെ വികാരങ്ങൾ മനസ്സിലാക്കണം, നമ്മുടെ നല്ല പെരു​മാ​റ്റ​ത്തി​ലൂ​ടെ നല്ല ഒരു സാക്ഷ്യം കൊടു​ക്കണം, ക്ഷമയും നയവും കാണി​ക്കണം.—w19.08, പേ. 15-17.

മത്തായി 11:28-ൽ യേശു ഉറപ്പ്‌ തന്നിട്ടു​ള്ള​തു​പോ​ലെ, നമുക്ക്‌ എങ്ങനെ​യാ​ണു ഉന്മേഷം കിട്ടു​ന്നത്‌?

നമുക്കു സ്‌നേ​ഹ​മുള്ള ക്രിസ്‌തീയ മേൽവി​ചാ​ര​ക​ന്മാ​രുണ്ട്‌, ഏറ്റവും നല്ല സഹപ്ര​വർത്ത​ക​രുണ്ട്‌, ഏറ്റവും നല്ല നിയമ​ന​മുണ്ട്‌.—w19.09, പേ. 23.

ദൈവം എങ്ങനെ​യാ​ണു നമുക്ക്‌ ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും തരുന്നത്‌? (ഫിലി. 2:13)

ദൈവ​വ​ചനം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ, തന്റെ ഇഷ്ടം ചെയ്യാ​നുള്ള ആഗ്രഹ​വും പ്രവർത്തി​ക്കാ​നുള്ള ശക്തിയും തന്നു​കൊണ്ട്‌ ദൈവം പ്രവർത്തി​ക്കും. നമ്മുടെ കഴിവു​കൾ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു നമ്മളെ സഹായി​ക്കാൻ ദൈവാ​ത്മാ​വി​നു കഴിയും.—w19.10, പേ. 21.

ഗൗരവ​മുള്ള ഒരു തീരു​മാ​നം എടുക്കു​ന്ന​തി​നു മുമ്പ്‌ നമ്മൾ ഏതെല്ലാം പടികൾ സ്വീക​രി​ക്കണം?

അഞ്ചു പടികൾ: നന്നായി ഗവേഷണം ചെയ്യുക. ജ്ഞാനത്തി​നാ​യി പ്രാർഥി​ക്കുക. നിങ്ങളു​ടെ തീരു​മാ​ന​ത്തി​നു പിന്നിലെ കാരണ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. കൃത്യ​മായ ലക്ഷ്യങ്ങൾ വെക്കുക. യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക.—w19.11, പേ. 27-29.

ദേഹി​യു​ടെ അമർത്യത എന്ന ആശയം സാത്താൻ ഹവ്വയോ​ടു പറഞ്ഞ വാക്കുകളിൽനിന്നാണോ ഉത്ഭവിച്ചത്‌?

തെളി​വ​നു​സ​രിച്ച്‌, അല്ല. ‘നീ മരിക്കില്ല’ എന്നാണു സാത്താൻ ഹവ്വയോ​ടു പറഞ്ഞത്‌, അല്ലാതെ മരിച്ച​താ​യി കാണ​പ്പെ​ടുക മാത്രമേ ഉള്ളൂ എന്നല്ല. പ്രളയ​ത്തി​നു മുമ്പ്‌ എന്തെങ്കി​ലും തെറ്റായ മതപര​മായ ആശയങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അതെല്ലാം പ്രളയ​ത്തിൽ ഒലിച്ചു​പോ​യി. ബാബേൽ ഗോപു​രം പണിതു​കൊ​ണ്ടി​രുന്ന ആളുകളെ ദൈവം ചിതറി​ക്കു​ന്ന​തി​നു മുമ്പാ​യി​രി​ക്കും ദേഹി​യു​ടെ അമർത്യ​ത​യെ​ക്കു​റി​ച്ചുള്ള വിശ്വാ​സം ഉടലെ​ടു​ത്തത്‌.—w19.12, പേ. 15.