വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ഒരു കാര്യം സ്ഥിരീ​ക​രി​ക്കാൻ രണ്ടു സാക്ഷി​ക​ളെ​ങ്കി​ലും വേണ​മെന്നു ബൈബിൾ പറയുന്നു. (സംഖ്യ 35:30; ആവ. 17:6; 19:15; മത്താ. 18:16; 1 തിമൊ. 5:19) എന്നാൽ മോശ​യു​ടെ നിയമ​ത്തിൽ, വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ ഒരു പെൺകു​ട്ടി​യെ ഒരു പുരുഷൻ “വയലിൽവെച്ച്‌” ബലാത്സം​ഗം ചെയ്യു​ക​യും അവൾ അലമു​റ​യി​ടു​ക​യും ചെയ്‌താൽ അവളുടെ മേൽ വ്യഭി​ചാ​ര​ക്കു​റ്റം വരില്ലാ​യി​രു​ന്നു, എന്നാൽ പുരുഷൻ കുറ്റക്കാ​ര​നാ​കും. ബലാത്സം​ഗ​ത്തി​നു സാക്ഷികൾ ആരുമി​ല്ലാത്ത സാഹച​ര്യ​ത്തിൽ, എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​ണു പെൺകു​ട്ടി​യെ നിരപ​രാ​ധി​യാ​യി കാണു​ക​യും അതേസ​മയം പുരു​ഷനെ കുറ്റം വിധി​ക്കു​ക​യും ചെയ്യു​ന്നത്‌?

ആവർത്തനം 22:25-27-ലെ വിവരണം പുരു​ഷന്റെ തെറ്റു തെളി​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചല്ല. കാരണം എങ്ങനെ ചിന്തി​ച്ചാ​ലും പുരുഷൻ കുറ്റക്കാ​ര​നാണ്‌. സ്‌ത്രീ​യു​ടെ നിരപ​രാ​ധി​ത്വം സ്ഥാപി​ക്കു​ന്ന​തി​നാണ്‌ ഈ നിയമം ഊന്നൽ കൊടു​ക്കു​ന്നത്‌. സന്ദർഭം പരി​ശോ​ധി​ച്ചാൽ അതു മനസ്സി​ലാ​ക്കാം.

ഒരു പുരുഷൻ വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ ഒരു സ്‌ത്രീ​യു​മാ​യി “നഗരത്തിൽവെച്ച്‌” ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു തൊട്ടു​മു​മ്പുള്ള വാക്യങ്ങൾ പറയുന്നത്‌. അങ്ങനെ ചെയ്‌താൽ, അയാളു​ടെ മേൽ വ്യഭി​ചാ​ര​ക്കു​റ്റം വരുമാ​യി​രു​ന്നു. കാരണം വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ സ്‌ത്രീ​യെ വിവാ​ഹി​ത​യാ​യി കണക്കാ​ക്കി​യി​രു​ന്നു. സ്‌ത്രീ​യു​ടെ കാര്യ​മോ? ‘നഗരത്തി​ലാ​യി​രു​ന്നെ​ങ്കി​ലും അവൾ നിലവി​ളി​ച്ചില്ല.’ അവൾ നിലവി​ളി​ച്ചി​രു​ന്നെ​ങ്കിൽ, മറ്റുള്ളവർ അതു കേട്ടേനേ. അവളെ രക്ഷിക്കു​ക​യും ചെയ്‌തേനേ. എന്നാൽ അവൾ നിലവി​ളി​ച്ചില്ല. അതുവഴി അവളും വ്യഭി​ചാ​ര​ത്തിൽ ഏർപ്പെ​ടു​ക​യാ​യി​രു​ന്നു, അങ്ങനെ രണ്ടു പേരെ​യും കുറ്റക്കാ​രാ​യി കാണു​മാ​യി​രു​ന്നു.—ആവ. 22:23, 24.

വ്യത്യ​സ്‌ത​മാ​യ ഒരു സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ നിയമം അടുത്ത​താ​യി പറയുന്നു: “എന്നാൽ (ഒരു) പുരുഷൻ വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ പെൺകു​ട്ടി​യെ വയലിൽവെച്ച്‌ കണ്ടുമു​ട്ടു​ക​യും ബലം പ്രയോ​ഗിച്ച്‌ പെൺകു​ട്ടി​യു​മാ​യി ബന്ധപ്പെ​ടു​ക​യും ചെയ്‌താൽ അവളു​മാ​യി ബന്ധപ്പെട്ട പുരു​ഷനെ മാത്രം നിങ്ങൾ കൊല്ലണം. പെൺകു​ട്ടി​യെ ഒന്നും ചെയ്യരുത്‌. മരണശിക്ഷ അർഹി​ക്കുന്ന ഒരു പാപവും പെൺകു​ട്ടി ചെയ്‌തി​ട്ടില്ല. ഒരാൾ സഹമനു​ഷ്യ​നെ ആക്രമിച്ച്‌ കൊല​പ്പെ​ടു​ത്തു​ന്ന​തു​പോ​ലുള്ള ഒരു സാഹച​ര്യ​മാണ്‌ ഇത്‌. കാരണം വയലിൽവെ​ച്ചാണ്‌ അയാൾ പെൺകു​ട്ടി​യെ കണ്ടത്‌; ആ പെൺകു​ട്ടി അലമു​റ​യി​ട്ടെ​ങ്കി​ലും അവളെ രക്ഷിക്കാൻ അടു​ത്തെ​ങ്ങും ആരുമു​ണ്ടാ​യി​രു​ന്നില്ല.”—ആവ. 22:25-27.

അത്തരം ഒരു സാഹച​ര്യ​ത്തിൽ, സ്‌ത്രീ​ക്കു സംശയ​ത്തി​ന്റെ ആനുകൂ​ല്യം കൊടു​ക്കു​മാ​യി​രു​ന്നു. അത്‌ എങ്ങനെ? അവൾ “അലമു​റ​യി​ട്ടെ​ങ്കി​ലും അവളെ രക്ഷിക്കാൻ അടു​ത്തെ​ങ്ങും ആരുമു​ണ്ടാ​യി​രു​ന്നില്ല” എന്നു ന്യായാ​ധി​പ​ന്മാർ അനുമാ​നി​ക്കും. വ്യഭി​ചാ​ര​ക്കു​റ്റം അവളു​ടെ​മേൽ വരില്ലാ​യി​രു​ന്നു. എന്നാൽ പുരുഷൻ ബലാത്സം​ഗ​ത്തി​നും വ്യഭി​ചാ​ര​ത്തി​നും കുറ്റക്കാ​ര​നാ​യി​രു​ന്നു. കാരണം, അയാൾ ‘ബലം പ്രയോ​ഗിച്ച്‌ (വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ സ്‌ത്രീ​യു​മാ​യി) ബന്ധപ്പെ​ടു​ക​യാ​യി​രു​ന്നു.’

അതു​കൊണ്ട്‌, ഈ നിയമം സ്‌ത്രീ​യു​ടെ നിരപ​രാ​ധി​ത്വം ചൂണ്ടി​ക്കാ​ണി​ക്കു​ന്ന​തി​നു വേണ്ടി​യാ​യി​രു​ന്നു. എന്നാൽ പുരുഷൻ ബലാത്സം​ഗ​ത്തി​നും വ്യഭി​ചാ​ര​ത്തി​നും കുറ്റക്കാ​ര​നാ​ണെന്നു വിവരണം വ്യക്തമാ​യി പറയുന്നു. ഇക്കാര്യ​ത്തിൽ ദൈവ​ത്തി​ന്റെ വീക്ഷണം പലവട്ടം ദൈവം വ്യക്തമാ​ക്കി​യി​ട്ടുണ്ട്‌. അതു​കൊണ്ട്‌ ന്യായാ​ധി​പ​ന്മാർ അക്കാര്യ​ത്തെ​ക്കു​റിച്ച്‌ ‘സമഗ്ര​മായ ഒരു അന്വേ​ഷണം നടത്തു​ക​യും’ ദിവ്യ​നി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ തീരു​മാ​നം എടുക്കു​ക​യും ചെയ്‌തി​രു​ന്നെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—ആവ. 13:14; 17:4; പുറ. 20:14.