വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 52

മാതാ​പി​താ​ക്കളേ, യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ പഠിപ്പി​ക്കുക

മാതാ​പി​താ​ക്കളേ, യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ പഠിപ്പി​ക്കുക

“മക്കൾ യഹോവ നൽകുന്ന സ്വത്ത്‌.”—സങ്കീ. 127:3.

ഗീതം 134 മക്കൾ—ദൈവം വിശ്വ​സി​ച്ചേൽപ്പി​ച്ചി​രി​ക്കുന്ന നിക്ഷേപം

പൂർവാവലോകനം *

1. യഹോവ മാതാ​പി​താ​ക്കളെ എന്താണു ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നത്‌?

കുട്ടി​കൾക്കു ജന്മം നൽകാ​നുള്ള ആഗ്രഹ​ത്തോ​ടെ​യാണ്‌ യഹോവ ആദ്യദ​മ്പ​തി​കളെ സൃഷ്ടി​ച്ചത്‌. “മക്കൾ യഹോവ നൽകുന്ന സ്വത്ത്‌” ആണെന്നു പറയു​ന്നതു തികച്ചും സത്യമാണ്‌. (സങ്കീ. 127:3) എന്താണ്‌ അതിന്റെ അർഥം? ഒരു അടുത്ത സുഹൃത്ത്‌ നിങ്ങളെ ഒരു വലിയ തുക സൂക്ഷി​ക്കാൻ ഏൽപ്പിച്ചു എന്നു വിചാ​രി​ക്കുക. സുഹൃ​ത്തി​നു നിങ്ങളെ നല്ല വിശ്വാ​സ​മാ​ണെ​ന്നല്ലേ അതു കാണി​ക്കു​ന്നത്‌? അതിൽ നിങ്ങൾക്ക്‌ അഭിമാ​നം തോന്നി​ല്ലേ? പക്ഷേ ഈ പണം എങ്ങനെ സുരക്ഷി​ത​മാ​യി സൂക്ഷി​ക്കും എന്ന്‌ ഓർത്ത്‌ നിങ്ങൾ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടേ​ക്കാം. നമ്മുടെ ഏറ്റവും അടുത്ത സുഹൃ​ത്തായ യഹോവ പണത്തെ​ക്കാ​ളെ​ല്ലാം മൂല്യ​മേ​റിയ ഒരു നിധി മാതാ​പി​താ​ക്കളെ ഏൽപ്പി​ച്ചി​ട്ടുണ്ട്‌. എന്താണ്‌ അത്‌? മക്കളുടെ സുരക്ഷ​യും സന്തോ​ഷ​വും.

2. നമ്മൾ ഏതു ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

2 വിവാഹം കഴിഞ്ഞാൽ അവർക്കു കുട്ടികൾ വേണോ? വേണ​മെ​ങ്കിൽ എപ്പോൾ? ഇങ്ങനെ​യുള്ള കാര്യങ്ങൾ ആരാണു തീരു​മാ​നി​ക്കേ​ണ്ടത്‌? മക്കൾക്കു സന്തോ​ഷ​മുള്ള ഒരു ജീവിതം കിട്ടാൻ മാതാ​പി​താ​ക്കൾ എന്താണു ചെയ്യേ​ണ്ടത്‌? ഇക്കാര്യ​ങ്ങ​ളിൽ ജ്ഞാനപൂർവ​മായ തീരു​മാ​നങ്ങൾ എടുക്കാൻ ക്രിസ്‌തീ​യ​ദ​മ്പ​തി​കളെ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ നമുക്ക്‌ ഇപ്പോൾ പരി​ശോ​ധി​ക്കാം.

തീരു​മാ​നം ദമ്പതികൾ എടുക്കട്ടെ

3. (എ) കുട്ടികൾ വേണോ വേണ്ടയോ എന്നത്‌ ആരാണു തീരു​മാ​നി​ക്കേ​ണ്ടത്‌? (ബി) കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളും ഓർത്തി​രി​ക്കേണ്ട ബൈബിൾത​ത്ത്വ​ങ്ങൾ ഏതൊ​ക്കെ​യാണ്‌?

3 ചില നാടു​ക​ളിൽ, വിവാഹം കഴിഞ്ഞാൽ ഉടനെ​തന്നെ അവർക്കു കുട്ടികൾ ഉണ്ടായി​ക്കാ​ണാൻ മറ്റുള്ളവർ പ്രതീ​ക്ഷി​ക്കു​ന്നു. കുടും​ബാം​ഗ​ങ്ങ​ളും മറ്റുള്ള​വ​രും അതെക്കു​റിച്ച്‌ ചോദി​ച്ചേ​ക്കാം, ഇത്‌ അവരെ വല്ലാത്ത സമ്മർദ​ത്തി​ലാ​ക്കി​യേ​ക്കാം. ഏഷ്യയിൽനി​ന്നുള്ള ജിത്രോ സഹോ​ദരൻ പറയുന്നു: “കുട്ടി​ക​ളുള്ള ചില സഹോ​ദ​രങ്ങൾ കുട്ടി​ക​ളി​ല്ലാത്ത ദമ്പതി​കളെ ഇക്കാര്യ​ത്തി​നു നിർബ​ന്ധി​ക്കും.” ഏഷ്യയി​ലെ​തന്നെ ജെഫ്രി സഹോ​ദരൻ പറയുന്നു: “വയസ്സാ​യാൽ ആരാ നോക്കാ​നു​ള്ള​തെന്നു മക്കളി​ല്ലാത്ത ദമ്പതി​ക​ളോ​ടു ചിലർ ചോദി​ക്കാ​റുണ്ട്‌.” എന്തായാ​ലും, മക്കൾ വേണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കേ​ണ്ടതു ഭാര്യാ​ഭർത്താ​ക്ക​ന്മാ​രാണ്‌, മറ്റാരു​മല്ല. അത്‌ അവരുടെ ഉത്തരവാ​ദി​ത്വ​മാണ്‌. (ഗലാ. 6:5, അടിക്കു​റിപ്പ്‌) വിവാ​ഹി​ത​രാ​കു​ന്നവർ സന്തോ​ഷി​ക്കു​ന്നതു കാണാ​നാ​ണു സുഹൃ​ത്തു​ക്ക​ളും കുടും​ബാം​ഗ​ങ്ങ​ളും ആഗ്രഹി​ക്കു​ന്നത്‌ എന്നതു ശരിയാണ്‌. പക്ഷേ കുട്ടികൾ വേണോ വേണ്ടയോ എന്നത്‌ ദമ്പതികൾ എടുക്കേണ്ട തീരു​മാ​ന​മാ​ണെന്ന കാര്യം ആരും മറക്കരുത്‌.—1 തെസ്സ. 4:11.

4-5. ദമ്പതികൾ ഏതു പ്രധാ​ന​പ്പെട്ട രണ്ടു ചോദ്യ​ങ്ങൾ ചർച്ച ചെയ്യണം, അവർ ഇതെക്കു​റിച്ച്‌ എപ്പോൾ സംസാ​രി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌? വിശദീ​ക​രി​ക്കുക.

4 കുട്ടികൾ വേണ​മെന്നു തീരു​മാ​നി​ക്കുന്ന ദമ്പതികൾ പ്രധാ​ന​പ്പെട്ട രണ്ടു ചോദ്യ​ങ്ങൾ ചർച്ച ചെയ്യണം: ഒന്ന്‌, കുട്ടികൾ എപ്പോൾ വേണം? രണ്ട്‌, എത്ര കുട്ടികൾ വേണം? ഇക്കാര്യ​ങ്ങൾ ദമ്പതികൾ എപ്പോൾ സംസാ​രി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌? ഈ ചോദ്യ​ങ്ങൾ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 വിവാഹം കഴിക്കു​ന്ന​തി​നു മുമ്പു​തന്നെ വധൂവ​ര​ന്മാർ ഇതെക്കു​റിച്ച്‌ പരസ്‌പരം സംസാ​രി​ക്കണം. എന്തു​കൊണ്ട്‌? കാരണം, രണ്ടു പേർക്കും ഇക്കാര്യ​ത്തിൽ ഒരേ അഭി​പ്രാ​യ​മു​ണ്ടാ​യി​രി​ക്കണം. കൂടാതെ, മാതാ​പി​താ​ക്കൾ എന്ന ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻ തയ്യാറാ​ണോ എന്നും അവർ ചിന്തി​ക്കണം. ചില ദമ്പതികൾ വിവാഹം കഴിഞ്ഞ്‌ ഒന്നോ രണ്ടോ വർഷത്തി​നു ശേഷം കുട്ടികൾ മതി എന്നു തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. വിവാ​ഹ​ജീ​വി​ത​വു​മാ​യി ഇഴുകി​ച്ചേ​രാൻ ആവശ്യ​ത്തി​നു സമയം കിട്ടാൻവേ​ണ്ടി​യാണ്‌ അവർ ഇങ്ങനെ ചെയ്യു​ന്നത്‌. മാതാ​പി​താ​ക്ക​ളാ​കു​ന്ന​തി​നു മുമ്പ്‌ പരസ്‌പരം കൂടുതൽ അടുക്കാ​നും ഇതു ദമ്പതി​കളെ സഹായി​ക്കു​ന്നു. കുട്ടികൾ ഉണ്ടായി​ക്ക​ഴി​ഞ്ഞാൽ അവർക്കു​വേണ്ടി മാതാ​പി​താ​ക്ക​ളു​ടെ ആരോ​ഗ്യ​വും സമയവും കുറെ​യ​ധി​കം ചെലവ​ഴി​ക്കേ​ണ്ടി​വ​രു​മ​ല്ലോ.—എഫെ. 5:33.

6. നമ്മൾ ജീവി​ക്കുന്ന കാലത്തി​ന്റെ പ്രത്യേ​കത എന്തു തീരു​മാ​നം എടുക്കാൻ ചില ദമ്പതി​കളെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു?

6 ചില ക്രിസ്‌ത്യാ​നി​കൾ നോഹ​യു​ടെ മൂന്ന്‌ ആൺമക്ക​ളു​ടെ​യും അവരുടെ ഭാര്യ​മാ​രു​ടെ​യും മാതൃക പിൻപ​റ്റു​ന്നു. ആ മൂന്നു ദമ്പതി​കൾക്കും വിവാഹം കഴിഞ്ഞ്‌ എത്രയോ വർഷങ്ങൾ കഴിഞ്ഞാ​ണു കുട്ടികൾ ഉണ്ടായത്‌. (ഉൽപ. 6:18; 9:18, 19; 10:1; 2 പത്രോ. 2:5) ‘നോഹ​യു​ടെ നാളു​ക​ളോ​ടാണ്‌’ യേശു നമ്മുടെ കാലത്തെ താരത​മ്യ​പ്പെ​ടു​ത്തി​യത്‌. ‘ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങ​ളി​ലാണ്‌’ നമ്മളും ജീവി​ക്കു​ന്നത്‌ എന്നതിന്‌ ഒരു സംശയ​വു​മില്ല. (മത്താ. 24:37; 2 തിമൊ. 3:1) അതു​കൊണ്ട്‌, ‘ഉടനെ കുട്ടികൾ വേണ്ടാ’ എന്നു ചില ദമ്പതികൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. അതുവഴി അവർക്കു ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യിൽ കൂടു​ത​ലാ​യി ഏർപ്പെ​ടാ​നും കഴിയു​ന്നു.

കുട്ടികൾ വേണോ, എത്ര കുട്ടികൾ വേണം എന്നീ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ, ജ്ഞാനമുള്ള മാതാ​പി​താ​ക്കൾ ‘ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കു​ന്നു’ (7-ാം ഖണ്ഡിക കാണുക) *

7. ലൂക്കോസ്‌ 14:28, 29, സുഭാ​ഷി​തങ്ങൾ 21:5 എന്നീ വാക്യ​ങ്ങ​ളി​ലെ തത്ത്വങ്ങൾ ദമ്പതി​കളെ എങ്ങനെ സഹായി​ക്കും?

7 കുട്ടികൾ വേണോ, എത്ര കുട്ടികൾ വേണം തുടങ്ങിയ കാര്യങ്ങൾ ചിന്തി​ക്കു​മ്പോൾ ജ്ഞാനമുള്ള ദമ്പതികൾ അതിന്റെ ‘ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കും.’ (ലൂക്കോസ്‌ 14:28, 29 വായി​ക്കുക.) കുട്ടി​കളെ വളർത്തി​യി​ട്ടുള്ള മാതാ​പി​താ​ക്കൾക്ക്‌ അറിയാം, അതിനു പണച്ചെ​ല​വു​ണ്ടെന്നു മാത്രമല്ല, സമയവും അധ്വാ​ന​വും ഒക്കെ വേണ്ട കാര്യ​മാ​ണെന്ന്‌. അതു​കൊണ്ട്‌ ദമ്പതികൾ ഇങ്ങനെ​യുള്ള പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾ ചിന്തി​ക്കു​ന്നതു നല്ലതാണ്‌: ‘കുടുംബത്തിന്റെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി കരുതാൻ ഞങ്ങൾ രണ്ടു പേരും ജോലി ചെയ്യേ​ണ്ടി​വ​രു​മോ? ഞങ്ങളുടെ “അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾ” ഏതൊ​ക്കെ​യാ​ണെന്ന കാര്യ​ത്തിൽ ഞങ്ങൾ ചിന്തിച്ച്‌ ഒരു തീരു​മാ​ന​ത്തിൽ എത്തിയി​ട്ടു​ണ്ടോ? രണ്ടു പേർക്കും ജോലി ചെയ്യേ​ണ്ടി​വ​ന്നാൽ കുട്ടി​കളെ ആരു നോക്കും? അവരുടെ ചിന്തക​ളെ​യും പ്രവൃ​ത്തി​ക​ളെ​യും പരുവ​പ്പെ​ടു​ത്തു​ന്നത്‌ ആരായി​രി​ക്കും?’ ഈ ചോദ്യ​ങ്ങൾ സമയ​മെ​ടുത്ത്‌, ശാന്തമാ​യി ചർച്ച ചെയ്യുന്ന ദമ്പതികൾ സുഭാ​ഷി​തങ്ങൾ 21:5-ലെ (വായി​ക്കുക.) വാക്കുകൾ മനസ്സിൽപ്പി​ടി​ക്കു​ന്നു.

ഭാര്യയെ സഹായി​ക്കാൻ സ്‌നേ​ഹ​മുള്ള ഒരു ഭർത്താവ്‌ തന്നെ​ക്കൊ​ണ്ടാ​കു​ന്നതു ചെയ്യും (8-ാം ഖണ്ഡിക കാണുക)

8. ക്രിസ്‌തീ​യ​ദ​മ്പ​തി​കൾ ഏതു പ്രശ്‌നങ്ങൾ പ്രതീ​ക്ഷി​ക്കണം, സ്‌നേ​ഹ​മുള്ള ഒരു ഭർത്താവ്‌ എന്തു ചെയ്യും?

8 അപ്പനും അമ്മയും ഓരോ കുട്ടി​ക്കും​വേണ്ടി ധാരാളം സമയവും ഊർജ​വും ചെലവ​ഴി​ക്കണം, കുട്ടിക്ക്‌ അത്‌ ആവശ്യ​വു​മാണ്‌. അതു​കൊണ്ട്‌ വലിയ പ്രായ​വ്യ​ത്യാ​സ​മി​ല്ലാ​തെ പല കുട്ടികൾ ഉണ്ടായാൽ ഓരോ കുട്ടി​ക്കും വേണ്ട ശ്രദ്ധ കൊടു​ക്കാൻ മാതാ​പി​താ​ക്കൾക്കു ബുദ്ധി​മു​ട്ടാ​യേ​ക്കാം. ഒന്നില​ധി​കം കൊച്ചു​കു​ട്ടി​കളെ ഒരേ സമയം വളർത്തേ​ണ്ടി​വന്ന ചില ദമ്പതികൾ അതു തങ്ങളെ തളർത്തി​ക്ക​ള​ഞ്ഞെന്നു പറഞ്ഞി​ട്ടുണ്ട്‌. അമ്മമാർ പ്രത്യേ​കി​ച്ചും ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും ആകെ ക്ഷീണി​ച്ചു​പോ​യേ​ക്കാം. വ്യക്തി​പ​ര​മായ ബൈബിൾപ​ഠ​ന​ത്തി​നും പ്രാർഥ​ന​യ്‌ക്കും ക്രമമാ​യി ശുശ്രൂ​ഷ​യ്‌ക്കു പോകു​ന്ന​തി​നും അതൊരു തടസ്സമാ​കു​മോ? ഇനി, മീറ്റി​ങ്ങു​ക​ളിൽ ശ്രദ്ധി​ച്ചി​രി​ക്കു​ന്ന​തും അതിൽനിന്ന്‌ പ്രയോ​ജനം നേടു​ന്ന​തും അമ്മയ്‌ക്കു ബുദ്ധി​മു​ട്ടാ​യേ​ക്കാം. സ്‌നേ​ഹ​മുള്ള ഒരു ഭർത്താവ്‌, വീട്ടി​ലാ​ണെ​ങ്കി​ലും രാജ്യ​ഹാ​ളി​ലാ​ണെ​ങ്കി​ലും, കുട്ടി​കളെ നോക്കു​ന്ന​തി​നു ഭാര്യയെ സഹായിക്കാൻ തന്നെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം ചെയ്യും. ഉദാഹ​ര​ണ​ത്തിന്‌, വീട്ടു​ജോ​ലി​കൾ ചെയ്യാൻ അദ്ദേഹം ഭാര്യയെ സഹായി​ക്കും. ഇനി, എല്ലാവ​രും കുടും​ബാ​രാ​ധ​ന​യിൽനിന്ന്‌ പ്രയോ​ജനം നേടാൻ അദ്ദേഹം നല്ല ശ്രമം നടത്തും. അദ്ദേഹം ക്രമമാ​യി കുടും​ബ​ത്തോ​ടൊ​പ്പം വയൽസേ​വ​ന​ത്തി​നും പോകും.

യഹോ​വയെ സ്‌നേഹിക്കാൻ മക്കളെ പഠിപ്പി​ക്കു​ക

9-10. കുട്ടി​കളെ സഹായി​ക്കാൻ ആഗ്രഹി​ക്കുന്ന മാതാ​പി​താ​ക്കൾ ഒഴിവാ​ക്ക​രു​താത്ത കാര്യം എന്താണ്‌?

9 യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ പഠിപ്പി​ക്കു​ന്ന​തി​നു മാതാ​പി​താ​ക്കൾക്ക്‌ എന്തൊക്കെ ചെയ്യാ​നാ​കും? ഈ ദുഷിച്ച ലോക​ത്തി​ലെ അപകട​ങ്ങ​ളിൽനിന്ന്‌ അവർക്കു കുട്ടി​കളെ എങ്ങനെ സംരക്ഷി​ക്കാം? അതിനുള്ള ചില വഴികൾ നമുക്കു നോക്കാം.

10 യഹോ​വ​യു​ടെ സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. ശിം​ശോ​ന്റെ മാതാ​പി​താ​ക്ക​ളായ മനോഹയുടെയും ഭാര്യയുടെയും മാതൃക നോക്കുക. തങ്ങൾക്ക്‌ ഒരു കുട്ടി​യു​ണ്ടാ​കാൻ പോകു​ന്നു എന്ന്‌ അറിഞ്ഞ​പ്പോൾ അവനെ എങ്ങനെ വളർത്ത​ണ​മെന്നു പറഞ്ഞു​ത​രാൻ മനോഹ യഹോ​വ​യോട്‌ അപേക്ഷി​ച്ചു.

11. ന്യായാ​ധി​പ​ന്മാർ 13:8-ൽ പറഞ്ഞി​രി​ക്കുന്ന മനോ​ഹ​യു​ടെ മാതൃക മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ അനുക​രി​ക്കാം?

11 ബോസ്‌നിയ-ഹെർസ​ഗോ​വി​ന​യി​ലെ നിഹാദ്‌-അൽമ ദമ്പതികൾ മനോ​ഹ​യു​ടെ മാതൃക പകർത്തി. അവർ പറയുന്നു: “എങ്ങനെ ഒരു നല്ല അച്ഛനും അമ്മയും ആകാൻ കഴിയു​മെന്നു പഠിപ്പി​ക്കേ​ണമേ എന്നു മനോ​ഹ​യെ​പ്പോ​ലെ ഞങ്ങൾ യഹോവയോട്‌ അപേക്ഷിച്ചു. യഹോവ ഞങ്ങളുടെ പ്രാർഥ​ന​കൾക്കു പല വിധങ്ങ​ളിൽ ഉത്തരം നൽകി, തിരു​വെ​ഴു​ത്തു​ക​ളി​ലൂ​ടെ, പ്രസിദ്ധീകരണങ്ങളിലൂടെ, സഭാ​യോ​ഗ​ങ്ങ​ളി​ലൂ​ടെ, കൺ​വെൻ​ഷനുകളിലൂടെ എല്ലാം.”—ന്യായാ​ധി​പ​ന്മാർ 13:8 വായി​ക്കുക.

12. യോ​സേ​ഫും മറിയ​യും മക്കൾക്ക്‌ എന്തു മാതൃ​ക​യാ​ണു വെച്ചത്‌?

12 മാതൃ​ക​യി​ലൂ​ടെ പഠിപ്പി​ക്കുക. നിങ്ങൾക്കു മക്കളെ വാക്കു​ക​ളി​ലൂ​ടെ പഠിപ്പി​ക്കാം, പക്ഷേ നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളും മാതൃ​ക​യും ആണു കുട്ടിയെ കൂടു​ത​ലാ​യി സ്വാധീ​നി​ക്കുക. യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും ദൃഷ്ടാന്തം നോക്കാം. അവർ യേശു​വി​നും തങ്ങളുടെ മറ്റു മക്കൾക്കും നല്ല മാതൃക വെച്ചു എന്നതിന്‌ ഒരു സംശയ​വു​മില്ല. കുടും​ബത്തെ പോറ്റാൻ യോ​സേഫ്‌ കഠിനാ​ധ്വാ​നം ചെയ്‌തു. അതോ​ടൊ​പ്പം, യഹോ​വയെ സ്‌നേ​ഹി​ക്കാ​നും യോ​സേഫ്‌ കുടും​ബത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (ആവ. 4:9, 10) പെസഹ ആഘോ​ഷി​ക്കാൻ കുടും​ബ​നാ​ഥ​ന്മാർ പോകു​മ്പോൾ, കുടും​ബ​ത്തെ​യും യരുശ​ലേ​മി​ലേക്കു കൊണ്ടു​പോ​ക​ണ​മെന്നു മോശ​യു​ടെ നിയമ​ത്തിൽ വ്യവസ്ഥ ചെയ്‌തി​രു​ന്നില്ല. എങ്കിലും “വർഷം​തോ​റും” യോ​സേഫ്‌ അങ്ങനെ ചെയ്‌തു. (ലൂക്കോ. 2:41, 42) എല്ലാവ​രെ​യും കൂട്ടി​ക്കൊ​ണ്ടു​പോ​കു​ന്നതു വലിയ ചെലവാ​ണെ​ന്നും ബുദ്ധി​മു​ട്ടാ​ണെ​ന്നും അതു സമയം കളയു​മെ​ന്നും അക്കാലത്തെ ചില കുടും​ബ​നാ​ഥ​ന്മാർ ചിന്തി​ച്ചി​രി​ക്കാം. എങ്കിലും യോ​സേഫ്‌ ആത്മീയ​കാ​ര്യ​ങ്ങൾക്കു വില കല്‌പി​ച്ചു. അങ്ങനെ ചെയ്യാൻ മക്കളെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. ഇനി മറിയ​യു​ടെ കാര്യം നോക്കി​യാൽ, മറിയ​യ്‌ക്കു തിരു​വെ​ഴു​ത്തു​ക​ളെ​പ്പറ്റി നല്ല അറിവു​ണ്ടാ​യി​രു​ന്നു. വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും ദൈവ​വ​ച​നത്തെ സ്‌നേ​ഹി​ക്കാൻ മറിയ മക്കളെ പഠിപ്പി​ച്ചു എന്നതിനു സംശയ​മില്ല.

13. യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും മാതൃക ഒരു ദമ്പതികൾ അനുക​രി​ച്ചത്‌ എങ്ങനെ?

13 മുമ്പു പറഞ്ഞ നിഹാ​ദും അൽമയും യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും മാതൃക അനുക​രി​ക്കാൻ ആഗ്രഹി​ച്ചു. ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യുന്ന ഒരാളാ​യി മകനെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ ആ മാതൃക എങ്ങനെ​യാ​ണു അവരെ സഹായി​ച്ചത്‌? അവർ പറയുന്നു: “യഹോ​വ​യു​ടെ തത്ത്വങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്നത്‌ എത്ര നല്ലതാ​ണെന്നു ഞങ്ങളുടെ ജീവി​ത​ത്തി​ലൂ​ടെ മകനു കാണി​ച്ചു​കൊ​ടു​ക്കാൻ ഞങ്ങൾ ശ്രമിച്ചു.” നിഹാ​ദി​ന്റെ നിർദേശം ഇതാണ്‌: “നിങ്ങളു​ടെ കുട്ടി എങ്ങനെ​യുള്ള ഒരു വ്യക്തി​യാ​യി​ത്തീ​രാ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌, നിങ്ങൾ അങ്ങനെ​യുള്ള ഒരാളാ​യി​രി​ക്കുക.”

14. മക്കൾ ആരു​ടെ​കൂ​ടെ​യാ​ണു സമയം ചെലവി​ടു​ന്ന​തെന്നു മാതാ​പി​താ​ക്കൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

14 നല്ല കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കാൻ മക്കളെ സഹായി​ക്കുക. കുട്ടികൾ ആരു​ടെ​കൂ​ടെ​യാ​ണു സമയം ചെലവി​ടു​ന്നത്‌, അവർ എന്തൊ​ക്കെ​യാണ്‌ ചെയ്യു​ന്നത്‌ എന്ന്‌ അപ്പനും അമ്മയും അറിയണം. സോഷ്യൽ മീഡി​യ​യി​ലൂ​ടെ​യും മൊ​ബൈൽ ഫോണി​ലൂ​ടെ​യും അവർ ആരോ​ടൊ​ക്കെ​യാ​ണു ബന്ധപ്പെ​ടു​ന്ന​തെന്നു മാതാ​പി​താ​ക്കൾ രണ്ടു പേരും അറിഞ്ഞിരിക്കണം. കാരണം, കുട്ടികൾ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന രീതിയെ ആ കൂട്ടു​കാർ സ്വാധീ​നി​ക്കും.—1 കൊരി. 15:33.

15. ജെസ്സെ​യു​ടെ മാതൃ​ക​യിൽനിന്ന്‌ മാതാ​പി​താ​ക്കൾക്ക്‌ എന്തു പഠിക്കാം?

15 കമ്പ്യൂ​ട്ട​റി​നെ​യും ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളെ​യും കുറിച്ച്‌ വലിയ അറിവി​ല്ലെ​ങ്കിൽ മാതാ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാം? ഫിലി​പ്പീൻസിൽനി​ന്നുള്ള ജെസ്സെ എന്നു പേരുള്ള ഒരു അച്ഛൻ പറയുന്നു: “ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ ഞങ്ങൾക്കു വലിയ പിടി​പാ​ടി​ല്ലാ​യി​രു​ന്നു. പക്ഷേ അവയുടെ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ മക്കളെ പറഞ്ഞു​മ​ന​സ്സി​ലാ​ക്കു​ന്ന​തിന്‌ അതൊരു തടസ്സമാ​യില്ല.” തനിക്ക്‌ അറിയി​ല്ലെന്നു കരുതി കുട്ടികൾ ഇല്‌​ക്ട്രോ​ണിക്‌ ഉപകര​ണങ്ങൾ ഉപയോ​ഗി​ക്കു​ന്നതു ജെസ്സെ വിലക്കി​യില്ല. അദ്ദേഹം പറയുന്നു: “പുതിയ ഒരു ഭാഷ പഠിക്കാ​നും മീറ്റി​ങ്ങു​കൾക്കു തയ്യാറാ​കാ​നും ദിവസ​വും ബൈബിൾ വായി​ക്കാ​നും ഇല​ക്ട്രോ​ണിക്‌ ഉപകര​ണങ്ങൾ ഉപയോ​ഗി​ക്കാൻ ഞങ്ങൾ മക്കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.” jw.org®-ലെ “കൗമാ​ര​ക്കാർ” എന്നതിനു കീഴിൽ, മൊ​ബൈ​ലി​ലൂ​ടെ സന്ദേശങ്ങൾ അയയ്‌ക്കു​ന്ന​തി​നെ​യും ഓൺ​ലൈ​നാ​യി ഫോട്ടോ അയയ്‌ക്കു​ന്ന​തി​നെ​യും കുറി​ച്ചുള്ള സമനി​ല​യുള്ള ബുദ്ധി​യു​പ​ദേശം കാണാൻ കഴിയും. നിങ്ങൾ ഒരു അപ്പനോ അമ്മയോ ആണെങ്കിൽ, ആ വിവരങ്ങൾ മക്കളു​ടെ​കൂ​ടെ​യി​രുന്ന്‌ വായി​ക്കു​ക​യും ചർച്ച ചെയ്യു​ക​യും ചെയ്‌തി​ട്ടു​ണ്ടോ? നിങ്ങൾ മൊ​ബൈ​ലി​ന്റെ​യും ടാബി​ന്റെ​യും ചൊൽപ്പ​ടി​യി​ലാ​ണോ?, സോഷ്യൽ നെറ്റ്‌വർക്കു​കൾ ബുദ്ധി​പൂർവം ഉപയോ​ഗി​ക്കുക എന്നീ വീഡി​യോ​ക​ളി​ലെ വിവരങ്ങൾ അവരു​മാ​യി ചർച്ച ചെയ്‌തോ? * ഇല​ക്ട്രോ​ണിക്‌ ഉപകര​ണങ്ങൾ ജ്ഞാനപൂർവം ഉപയോ​ഗി​ക്കാൻ കുട്ടി​കളെ പഠിപ്പി​ക്കു​ന്ന​തിന്‌ ഈ വീഡി​യോ​കൾ വലി​യൊ​രു സഹായ​മാ​യി​രി​ക്കും.—സുഭാ. 13:20.

16. ചില മാതാ​പി​താ​ക്കൾ മക്കൾക്കു​വേണ്ടി എന്തു ചെയ്‌തി​രി​ക്കു​ന്നു, അതിന്‌ എന്തു നല്ല ഫലം ലഭിച്ചി​രി​ക്കു​ന്നു?

16 ദൈവത്തെ സേവി​ക്കു​ന്ന​തിൽ നല്ല മാതൃക വെച്ച സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ ചില മാതാ​പി​താ​ക്കൾ മക്കൾക്ക്‌ അവസരം ഒരുക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, കോറ്റ്‌-ഡീ ഐവോ​റി​ലെ ഒരു ദമ്പതി​ക​ളായ എൻഡെ​യ്‌നും ബോമി​നെ​യും തങ്ങളുടെ വീട്ടിൽ താമസി​ക്കാൻ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ മിക്ക​പ്പോ​ഴും ക്ഷണിച്ചി​രു​ന്നു. എൻഡെയ്‌ൻ പറയുന്നു: “ഇതു ഞങ്ങളുടെ മകനെ ശരിക്കും സ്വാധീ​നി​ച്ചു. അവൻ മുൻനി​ര​സേ​വനം തുടങ്ങി, ഇപ്പോൾ പകരം സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്നു.” മക്കൾക്കു​വേണ്ടി നിങ്ങൾക്കും ഇങ്ങനെ​യൊ​ക്കെ ചെയ്യാ​നാ​കു​മോ?

17-18. മാതാ​പി​താ​ക്കൾ എപ്പോ​ഴാ​ണു മക്കളെ പരിശീ​ലി​പ്പിച്ച്‌ തുട​ങ്ങേ​ണ്ടത്‌?

17 കഴിയു​ന്നത്ര നേരത്തേ കുട്ടി​കൾക്കു പരിശീ​ലനം കൊടു​ത്തു​തു​ട​ങ്ങുക. എത്ര ചെറു​പ്പ​ത്തി​ലേ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കാൻ തുടങ്ങു​ന്നോ അത്രയും നല്ലത്‌. (സുഭാ. 22:6) തിമൊ​ഥെ​യൊ​സി​ന്റെ അനുഭവം നോക്കാം. അമ്മ യൂനീ​ക്ക​യും മുത്തശ്ശി ലോവീ​സും “ശൈശ​വം​മു​തലേ” തിമൊ​ഥെ​യൊ​സി​നെ പരിശീ​ലി​പ്പി​ച്ചു. പിൽക്കാ​ലത്ത്‌ തിമൊ​ഥെ​യൊസ്‌ പൗലോസ്‌ അപ്പോ​സ്‌ത​ല​നോ​ടൊ​പ്പം പ്രവർത്തി​ച്ചു.—2 തിമൊ. 1:5; 3:15.

18 കോറ്റ്‌-ഡീ ഐവോ​റി​ലെ മറ്റൊരു ദമ്പതി​ക​ളായ ഷോൺ-ക്ലോഡ്‌ സഹോ​ദ​ര​നും അദ്ദേഹ​ത്തി​ന്റെ ഭാര്യ​യും തങ്ങളുടെ ആറു മക്കളെ​യും യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യു​ന്ന​വ​രാ​യി വളർത്തി​ക്കൊ​ണ്ടു​വന്നു. എന്താണ്‌ അവരെ സഹായി​ച്ചത്‌? യൂനീ​ക്ക​യു​ടെ​യും ലോവീ​സി​ന്റെ​യും മാതൃക അവർ അനുക​രി​ച്ചു. അവർ പറയുന്നു: “ശൈശ​വം​മു​തൽത്തന്നെ, എന്നു പറഞ്ഞാൽ കുട്ടികൾ ജനിച്ച്‌ അധികം കഴിയു​ന്ന​തി​നു മുമ്പു​തന്നെ, ഞങ്ങൾ ദൈവ​വ​ചനം അവരുടെ മനസ്സിൽ പതിപ്പി​ച്ചു.”—ആവ. 6:6, 7.

19. ദൈവ​വ​ചനം കുട്ടി​ക​ളു​ടെ മനസ്സിൽ പതിപ്പി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌?

19 യഹോ​വ​യു​ടെ വചനം കുട്ടി​ക​ളു​ടെ “മനസ്സിൽ പതിപ്പി​ക്കുക” എന്നാൽ എന്താണ്‌ അർഥം? “മനസ്സിൽ പതിപ്പി​ക്കുക” എന്നതിന്റെ എബ്രായ പദം “ആവർത്തിച്ച്‌ പറഞ്ഞ്‌ കുട്ടി​കളെ പഠിപ്പി​ക്കു​ക​യും അവരുടെ ഉള്ളിൽ പതിപ്പി​ക്കു​ക​യും” ചെയ്യു​ന്ന​തി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. അതിന്‌, മാതാ​പി​താ​ക്കൾ കുട്ടി​ക​ളോ​ടൊത്ത്‌ പതിവാ​യി സമയം ചെലവി​ടണം. ഒരേ കാര്യ​ങ്ങൾതന്നെ വീണ്ടും​വീ​ണ്ടും പറയു​ന്നത്‌ അത്ര രസമാ​യി​രി​ക്കില്ല. എങ്കിലും ദൈവ​വ​ചനം മനസ്സി​ലാ​ക്കാ​നും ജീവി​ത​ത്തിൽ ബാധക​മാ​ക്കാ​നും കുട്ടി​കളെ സഹായി​ക്കു​ന്ന​തി​നുള്ള ഒരു മാർഗ​മാ​യി മാതാ​പി​താ​ക്കൾ അതിനെ കാണണം.

ഓരോ കുട്ടിയെയും എങ്ങനെ പരിശീ​ലി​പ്പി​ക്ക​ണ​മെന്നു മാതാപിതാക്കൾ തീരുമാനിക്കണം (20-ാം ഖണ്ഡിക കാണുക) *

20. കുട്ടി​കളെ വളർത്തുന്ന കാര്യ​ത്തിൽ സങ്കീർത്തനം 127:4 എങ്ങനെ​യാ​ണു ബാധക​മാ​കു​ന്നത്‌?

20 ഓരോ കുട്ടി​യെ​യും മനസ്സി​ലാ​ക്കുക. മക്കളെ അസ്‌ത്ര​ങ്ങ​ളോ​ടാ​ണു 127-ാം സങ്കീർത്തനം താരത​മ്യം ചെയ്യു​ന്നത്‌. (സങ്കീർത്തനം 127:4 വായി​ക്കുക.) അസ്‌ത്രങ്ങൾ പലപല വസ്‌തു​ക്കൾകൊണ്ട്‌ ഉണ്ടാക്കാം, വലുപ്പ​ത്തി​ന്റെ കാര്യ​ത്തി​ലും വ്യത്യാ​സ​മു​ണ്ടാ​യി​രി​ക്കും. സമാന​മാ​യി, രണ്ടു കുട്ടികൾ എല്ലാ കാര്യ​ത്തി​ലും ഒരു​പോ​ലെ​യാ​യി​രി​ക്കില്ല. അതു​കൊണ്ട്‌ ഓരോ കുട്ടി​യെ​യും എങ്ങനെ പരിശീ​ലി​പ്പി​ക്ക​ണ​മെന്നു മാതാ​പി​താ​ക്കൾ തീരു​മാ​നി​ക്കണം. രണ്ടു കുട്ടി​കളെ യഹോ​വയെ സേവി​ക്കു​ന്ന​വ​രാ​യി വളർത്തി​ക്കൊ​ണ്ടു​വന്ന ആധുനിക ഇസ്രാ​യേ​ലി​ലെ ഒരു ദമ്പതികൾ തങ്ങളെ എന്താണു സഹായി​ച്ച​തെന്നു പറയുന്നു: “ഞങ്ങൾ ഓരോ കുട്ടി​ക്കും വെവ്വേറെ ബൈബിൾപ​ഠ​നങ്ങൾ നടത്തി.” ഇങ്ങനെ ഓരോ കുട്ടി​ക്കും വേറെ​വേറെ ബൈബിൾപ​ഠ​നങ്ങൾ നടത്തേണ്ട ആവശ്യ​മു​ണ്ടോ, അതു സാധി​ക്കു​മോ എന്നൊക്കെ തീരു​മാ​നി​ക്കേ​ണ്ടതു കുടും​ബ​നാ​ഥ​നാണ്‌.

യഹോവ നിങ്ങളെ സഹായി​ക്കും

21. മാതാ​പി​താ​ക്കൾക്ക്‌ യഹോ​വ​യിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ക്കാം?

21 കുട്ടി​കളെ പഠിപ്പി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ണെന്നു ചിലപ്പോൾ മാതാപിതാക്കൾക്കു തോന്നി​യേ​ക്കാം. പക്ഷേ, ഓർക്കുക, മക്കൾ യഹോ​വ​യിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌. യഹോവ എപ്പോ​ഴും നമ്മുടെ സഹായ​ത്തി​നുണ്ട്‌. മാതാ​പി​താ​ക്ക​ളു​ടെ പ്രാർഥ​നകൾ കേൾക്കാൻ യഹോ​വ​യ്‌ക്കു മനസ്സാണ്‌. ബൈബിൾ, നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ, സഭയിലെ പക്വത​യുള്ള മാതാ​പി​താ​ക്ക​ളു​ടെ മാതൃക, അവർ തരുന്ന ഉപദേശം ഈ വിധങ്ങ​ളി​ലെ​ല്ലാം യഹോവ ആ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കൊടു​ക്കു​ന്നു.

22. മക്കൾക്കു സമ്മാനി​ക്കാൻ മാതാ​പി​താ​ക്കൾക്കു കഴിയുന്ന മൂല്യ​വ​ത്തായ ചില കാര്യങ്ങൾ ഏതെല്ലാം?

22 കുട്ടി​കളെ വളർത്തു​ന്നത്‌ 20 വർഷത്തെ ഒരു പ്രോ​ജക്ട്‌ ആണെന്ന്‌ പറയാ​റുണ്ട്‌. പക്ഷേ അതു കഴിഞ്ഞും അച്ഛനമ്മ​മാർ അച്ഛനമ്മ​മാർത​ന്നെ​യാണ്‌. അതു​കൊണ്ട്‌ മക്കൾക്കു നൽകാൻ കഴിയുന്ന ഏറ്റവും മൂല്യ​വ​ത്തായ ചില സമ്മാന​ങ്ങ​ളാ​ണു സ്‌നേഹം, സമയം, ബൈബിൾ അടിസ്ഥാ​ന​മാ​ക്കി​യുള്ള പരിശീ​ലനം തുടങ്ങി​യവ. ആ പരിശീ​ല​ന​ത്തോ​ടു ചില കുട്ടികൾ നല്ല രീതി​യിൽ പ്രതി​ക​രി​ച്ചേ​ക്കാം, എന്നാൽ മറ്റു ചില കുട്ടികൾ അത്‌ അവഗണി​ച്ചേ​ക്കാം. എന്നിരു​ന്നാ​ലും യഹോ​വയെ സ്‌നേ​ഹി​ക്കുന്ന മാതാ​പി​താ​ക്കൾ വളർത്തിയ പലർക്കും ഏഷ്യയിൽനി​ന്നുള്ള ജോവാ​നാ മേയ എന്ന സഹോ​ദ​രി​യെ​പ്പോ​ലെ​യാ​ണു തോന്നു​ന്നത്‌. സഹോ​ദരി പറയുന്നു: “എന്റെ മാതാ​പി​താ​ക്കൾ എനിക്കു നല്ല പരിശീ​ലനം നൽകി, യഹോ​വയെ സ്‌നേ​ഹി​ക്കാൻ എന്നെ പഠിപ്പി​ച്ചു. അവർ തന്ന ആ പരിശീ​ല​ന​ത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ എന്റെ ഹൃദയം നന്ദി​കൊണ്ട്‌ നിറയു​ന്നു. അവർ എനിക്കു ജീവൻ തരുക മാത്രമല്ല ചെയ്‌തത്‌, അർഥവ​ത്തായ ഒരു ജീവി​ത​വും സമ്മാനി​ച്ചു!” (സുഭാ. 23:24, 25) ലക്ഷക്കണ​ക്കി​നു ക്രിസ്‌ത്യാ​നി​കൾക്കും ഇതുത​ന്നെ​യാ​ണു പറയാ​നു​ള്ളത്‌.

ഗീതം 59 എന്നോ​ടൊ​പ്പം യാഹിനെ സ്‌തു​തി​പ്പിൻ!

^ ഖ. 5 വിവാഹം കഴിഞ്ഞാൽ ദമ്പതി​കൾക്കു കുട്ടികൾ വേണ​മെ​ന്നു​ണ്ടോ? വേണ​മെ​ന്നാണ്‌ അവരുടെ തീരു​മാ​ന​മെ​ങ്കിൽ, എത്ര കുട്ടികൾ വേണം? യഹോ​വയെ സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ പരിശീ​ലി​പ്പി​ക്കാം? ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കിട്ടാൻ സഹായി​ക്കുന്ന ആധുനി​ക​കാ​ലത്തെ ചിലരു​ടെ ദൃഷ്ടാ​ന്ത​ങ്ങ​ളും ബൈബിൾത​ത്ത്വ​ങ്ങ​ളും ഈ ലേഖനം ചർച്ച ചെയ്യും.

^ ഖ. 15 യുവജനങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും—പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും, വാല്യം 1-ന്റെ (ഇംഗ്ലീഷ്‌) 36-ാം അധ്യാ​യ​വും വാല്യം 2-ന്റെ (ഇംഗ്ലീഷ്‌) 11-ാം അധ്യാ​യ​വും കാണുക.

^ ഖ. 60 ചിത്രക്കുറിപ്പ്‌: കുട്ടികൾ വേണോ വേണ്ടയോ എന്ന്‌ ഒരു ക്രിസ്‌തീ​യ​ദ​മ്പ​തി​കൾ ചർച്ച ചെയ്യുന്നു, അതിന്റെ സന്തോ​ഷ​ങ്ങ​ളെ​യും ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​യും കുറിച്ച്‌ ചിന്തി​ക്കു​ന്നു.

^ ഖ. 64 ചിത്രക്കുറിപ്പ്‌: കുട്ടി​ക​ളു​ടെ പ്രായ​വും കഴിവു​ക​ളും കണക്കി​ലെ​ടുത്ത്‌ ഒരു ദമ്പതികൾ മക്കൾക്കു വേറെ​വേറെ ബൈബിൾപ​ഠ​നങ്ങൾ നടത്തുന്നു.