വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 50

യഹോവ സ്വാത​ന്ത്ര്യം നൽകുന്നു

യഹോവ സ്വാത​ന്ത്ര്യം നൽകുന്നു

“നിങ്ങൾ . . . ദേശത്ത്‌ എല്ലാവർക്കും സ്വാത​ന്ത്ര്യം വിളം​ബരം ചെയ്യണം.”—ലേവ്യ 25:10.

ഗീതം 22 രാജ്യം സ്ഥാപിതമായി—അതു വരേണമേ!

പൂർവാവലോകനം *

1-2. (എ) എന്താണു ജൂബിലി? (“ എന്തായി​രു​ന്നു ജൂബിലി?” എന്ന ചതുരം കാണുക.) (ബി) ലൂക്കോസ്‌ 4:16-18-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ അനുസ​രിച്ച്‌, യേശു എന്തി​നെ​ക്കു​റി​ച്ചാ​ണു സംസാ​രി​ച്ചത്‌?

ചില രാജ്യ​ങ്ങ​ളിൽ അവിടത്തെ രാജാ​വി​ന്റെ​യോ രാജ്ഞി​യു​ടെ​യോ ഭരണത്തി​ന്റെ 50-ാം വർഷം പ്രമാ​ണിച്ച്‌ പ്രത്യേക ആഘോ​ഷങ്ങൾ നടത്താ​റുണ്ട്‌. ആ 50-ാം വർഷം ഭരണാ​ധി​കാ​രി​യു​ടെ ജൂബിലി വർഷമാ​യി അറിയ​പ്പെ​ടു​ന്നു. ജൂബി​ലി​യോ​ടു ബന്ധപ്പെട്ട ആഘോ​ഷങ്ങൾ ഒരു ദിവസ​മോ, ഒരു ആഴ്‌ച​യോ ചില​പ്പോൾ അതിലും കൂടുതൽ കാലമോ നീണ്ടു​നിൽക്കും. എന്തായാ​ലും ആഘോ​ഷ​ങ്ങ​ളെ​ല്ലാം ഒരു ദിവസം അവസാ​നി​ക്കും. അതിന്റെ സന്തോഷം ആളുക​ളു​ടെ മനസ്സിൽനിന്ന്‌ മാഞ്ഞു​പോ​കു​ക​യും ചെയ്യും.

2 പുരാതന ഇസ്രാ​യേ​ലിൽ ഓരോ 50-ാമത്തെ വർഷവും നടത്തിയിരുന്ന, ഒരു വർഷം നീളുന്ന ജൂബിലി ആഘോ​ഷ​ത്തെ​ക്കാൾ മെച്ചമായ ഒരു ജൂബി​ലി​യെ​ക്കു​റിച്ച്‌ നമ്മൾ പഠിക്കും. എന്നാൽ ആദ്യം നമുക്ക്‌ ഇസ്രാ​യേ​ല്യർ ആഘോ​ഷി​ച്ചി​രുന്ന അന്നത്തെ ആ ജൂബി​ലി​യെ​ക്കു​റിച്ച്‌ നോക്കാം. ആ ജൂബിലി ഇസ്രാ​യേ​ല്യർക്കു സ്വാത​ന്ത്ര്യം കൊടു​ത്തു. ഭാവി​യിൽ എന്നെന്നും നിലനിൽക്കുന്ന സ്വാത​ന്ത്ര്യം നമുക്കു തരാൻ യഹോവ ചെയ്‌തി​രി​ക്കുന്ന മഹത്തായ ഒരു ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ ആ ജൂബിലി നമ്മളെ ഓർമി​പ്പി​ക്കു​ന്നു. യഹോവ ചെയ്‌തി​രി​ക്കുന്ന ഈ പുതിയ ക്രമീ​ക​ര​ണ​ത്തിൽനിന്ന്‌ ഇപ്പോൾപ്പോ​ലും പ്രയോ​ജനം നേടാൻ നമുക്കു കഴിയും. അതു തരുന്ന സ്വാത​ന്ത്ര്യ​ത്തെ​ക്കു​റിച്ച്‌ യേശു​വും സംസാ​രി​ച്ചു.—ലൂക്കോസ്‌ 4:16-18 വായി​ക്കുക.

ഇസ്രായേലിലെ ജൂബിലി സന്തോ​ഷ​ത്തി​ന്റെ സമയമാ​യി​രു​ന്നു, അടിമ​ക​ളാ​യി കഴിഞ്ഞി​രു​ന്നവർ തിരികെ സ്വന്തം നാട്ടി​ലേ​ക്കും വീട്ടി​ലേ​ക്കും വരുന്ന ഒരു സമയം (3-ാം ഖണ്ഡിക കാണുക) *

3. ലേവ്യ 25:8-12-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, ജൂബി​ലി​യിൽനിന്ന്‌ ഇസ്രാ​യേ​ല്യർ എങ്ങനെ​യാ​ണു പ്രയോ​ജനം നേടി​യത്‌?

3 സ്വാത​ന്ത്ര്യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യ​തെന്നു മനസ്സി​ലാ​ക്കാൻ ദൈവം തന്റെ പുരാതന ജനത്തി​നു​വേണ്ടി ചെയ്‌ത ജൂബിലി ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ നമുക്കു ചിന്തി​ക്കാം. യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു: “നിങ്ങൾ 50-ാം വർഷത്തെ വിശു​ദ്ധീ​ക​രിച്ച്‌ ദേശത്ത്‌ എല്ലാവർക്കും സ്വാത​ന്ത്ര്യം വിളം​ബരം ചെയ്യണം. അതു നിങ്ങൾക്ക്‌ ഒരു ജൂബി​ലി​യാ​യി​രി​ക്കും. നിങ്ങൾ ഓരോ​രു​ത്ത​രും അവരവ​രു​ടെ അവകാ​ശ​ത്തി​ലേ​ക്കും അവരവ​രു​ടെ കുടും​ബ​ത്തി​ലേ​ക്കും മടങ്ങി​പ്പോ​കണം.” (ലേവ്യ 25:8-12 വായി​ക്കുക.) ആഴ്‌ച​തോ​റു​മുള്ള ശബത്ത്‌ ഇസ്രാ​യേ​ല്യർക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്‌തെന്നു കഴിഞ്ഞ ലേഖന​ത്തിൽ നമ്മൾ പഠിച്ചു. എന്നാൽ ജൂബിലി ക്രമീ​ക​ര​ണ​ത്തിൽനിന്ന്‌ ഇസ്രാ​യേ​ല്യർക്ക്‌ എങ്ങനെ​യാ​ണു പ്രയോ​ജനം കിട്ടി​യത്‌? ഇങ്ങനെ ചിന്തി​ക്കുക: ഒരു ഇസ്രാ​യേ​ല്യൻ കടത്തി​ലാ​കു​ന്നു, കടം വീട്ടാൻ തന്റെ സ്ഥലം വിൽക്കു​ന്നു. ജൂബിലി വർഷത്തിൽ ആ സ്ഥലം അദ്ദേഹ​ത്തി​നു തിരികെ കിട്ടും. അങ്ങനെ ഇസ്രാ​യേ​ല്യർക്ക്‌ “അവരവ​രു​ടെ അവകാ​ശ​ത്തി​ലേക്ക്‌” മടങ്ങി​പ്പോ​കാൻ കഴിഞ്ഞു. കടത്തി​ലാ​കുന്ന വ്യക്തി​ക​ളു​ടെ മക്കൾക്ക്‌ അവകാശം കിട്ടാതെ വരുക​യും ഇല്ല. ഇനി മറ്റൊരു സാഹച​ര്യം: അങ്ങേയറ്റം ബുദ്ധി​മു​ട്ടി​ലാ​കുന്ന ഒരു ഇസ്രാ​യേ​ല്യ​നു കടം വീട്ടു​ന്ന​തി​നു തന്റെ മക്കളിൽ ഒരാ​ളെ​യോ അല്ലെങ്കിൽ തന്നെത്ത​ന്നെ​യോ അടിമ​യാ​യി വിൽക്കേ​ണ്ടി​വ​രു​ന്നു. എന്നാൽ ജൂബിലി വർഷം അടിമ​കൾക്ക്‌ “അവരവ​രു​ടെ കുടും​ബ​ത്തി​ലേക്ക്‌” മടങ്ങി​പ്പോ​കാൻ കഴിയും. പ്രത്യാ​ശ​യു​ടെ എല്ലാ കിരണ​ങ്ങ​ളും അസ്‌ത​മിച്ച്‌ എന്നെന്നും ഒരു അടിമ​യാ​യി ആർക്കും കഴി​യേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു! കഷ്ടതയി​ലാ​കു​ന്ന​വ​രെ​ക്കു​റിച്ച്‌ യഹോവ എത്ര ചിന്തയു​ള്ള​വ​നാണ്‌!

4-5. ജൂബിലി ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ നമ്മൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4 എന്തായി​രു​ന്നു ജൂബി​ലി​യു​ടെ മറ്റൊരു പ്രയോ​ജനം? യഹോവ ഇങ്ങനെ വിശദീ​ക​രി​ച്ചു: “നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന ദേശത്ത്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും. . . . നിങ്ങൾക്കി​ട​യിൽ ആരും ദരി​ദ്ര​നാ​യി​ത്തീ​രില്ല.” (ആവ. 15:4, 5) ഇന്നു ലോകത്ത്‌ നടക്കു​ന്ന​തിൽനിന്ന്‌ എത്ര വ്യത്യ​സ്‌തം! പണക്കാരൻ കൂടുതൽ പണക്കാ​ര​നാ​കു​ക​യും പാവ​പ്പെ​ട്ടവൻ കൂടുതൽ പാവ​പ്പെ​ട്ട​വ​നാ​കു​ക​യും ചെയ്യു​ന്ന​തല്ലേ ഇന്നു നമ്മൾ കാണു​ന്നത്‌?

5 ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ മോശ​യു​ടെ നിയമ​ത്തി​നു കീഴിലല്ല. അതു​കൊ​ണ്ടു​തന്നെ അടിമ​കളെ വിട്ടയ​യ്‌ക്കാ​നും കടങ്ങൾ ക്ഷമിച്ചു​കൊ​ടു​ക്കാ​നും അവകാ​ശ​പ്പെട്ട ഭൂമി തിരികെ നൽകാ​നും വേണ്ടി​യുള്ള ജൂബിലി ക്രമീ​ക​രണം നമ്മൾ പിൻപ​റ്റു​ന്നില്ല. (റോമ. 7:4; 10:4; എഫെ. 2:15) എങ്കിലും ആ ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ നമ്മൾ പഠി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. എന്തു​കൊണ്ട്‌? കാരണം, നമ്മളെ പാപത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​ക്കാൻ യഹോവ ചെയ്‌തി​രി​ക്കുന്ന ക്രമീകരണത്തെക്കുറിച്ച്‌ ജൂബിലി നമ്മളെ ഓർമി​പ്പി​ക്കു​ന്നു.

യേശു സ്വാത​ന്ത്ര്യം പ്രഖ്യാ​പി​ച്ചു

6. എന്തിൽനി​ന്നാണ്‌ മനുഷ്യ​വർഗ​ത്തി​നു സ്വാത​ന്ത്ര്യം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌?

6 എല്ലാ മനുഷ്യർക്കും സ്വാത​ന്ത്ര്യം വേണം. കാരണം ഒരർഥ​ത്തിൽ നമ്മളെ​ല്ലാം അടിമ​ക​ളാണ്‌, പാപത്തി​ന്റെ അടിമകൾ. അതു​കൊ​ണ്ടാ​ണു നമുക്കു വയസ്സാ​കു​ന്നത്‌, നമ്മൾ രോഗി​ക​ളാ​കു​ക​യും മരിക്കു​ക​യും ചെയ്യു​ന്നത്‌. ശരീര​ത്തിൽ ചുളി​വു​ക​ളു​ണ്ടാ​കു​ന്ന​തും ചികി​ത്സ​യ്‌ക്കാ​യി ഡോക്ട​റു​ടെ അടുത്ത്‌ പോകു​ന്ന​തും ഒക്കെ നമ്മൾ ഈ അടിമ​ത്ത​ത്തി​ലാണ്‌ എന്നതിന്റെ തെളി​വാണ്‌. കൂടാതെ, പാപത്തി​ന്റെ അടിമ​ക​ളാ​യ​തു​കൊ​ണ്ടാ​ണു നമ്മൾ തെറ്റു ചെയ്യു​ക​യും കുറ്റ​ബോ​ധം തോന്നു​ക​യും ചെയ്യു​ന്നത്‌. “(തന്റെ) ശരീര​ത്തി​ലുള്ള പാപത്തി​ന്റെ നിയമ​ത്തിന്‌” താൻ അടിമ​യാ​ണെന്ന്‌ പൗലോസ്‌ സമ്മതിച്ചു. അദ്ദേഹം പറഞ്ഞു: “എന്തൊരു പരിതാ​പ​ക​ര​മായ അവസ്ഥയാണ്‌ എന്റേത്‌! ഇത്തര​മൊ​രു മരണത്തിന്‌ അധീന​മായ ഈ ശരീര​ത്തിൽനിന്ന്‌ എന്നെ മോചി​പ്പി​ക്കാൻ ആരുണ്ട്‌?”—റോമ. 7:23, 24.

7. സ്വാത​ന്ത്ര്യ​ത്തെ​ക്കു​റിച്ച്‌ യശയ്യ എന്താണ്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌?

7 എന്നാൽ സന്തോ​ഷി​ക്കാൻ വകയുണ്ട്‌. കാരണം നമ്മളെ രക്ഷിക്കാ​നും പാപത്തിൽനിന്ന്‌ വിടു​വി​ക്കാ​നും ദൈവം ഒരു ക്രമീ​ക​രണം ചെയ്‌തി​ട്ടുണ്ട്‌. യേശു​വി​ലൂ​ടെ​യാ​ണു നമുക്ക്‌ ഈ സ്വാത​ന്ത്ര്യം സാധ്യ​മാ​കു​ന്നത്‌. ബി. സി. എട്ടാം നൂറ്റാ​ണ്ടിൽ യശയ്യ പ്രവാ​ചകൻ മഹത്തായ ഒരു സ്വാത​ന്ത്ര്യ​ത്തെ​പ്പറ്റി മുൻകൂട്ടിപ്പറഞ്ഞു. ജൂബിലി വർഷത്തിൽ ഇസ്രാ​യേ​ല്യർക്കു ലഭിച്ചി​രുന്ന സ്വാത​ന്ത്ര്യ​ത്തെ​ക്കാൾ മഹത്തായ ഒന്ന്‌! യശയ്യ ഇങ്ങനെ എഴുതി: ‘സൗമ്യ​രോ​ടു സന്തോ​ഷ​വാർത്ത ഘോഷി​ക്കാൻ യഹോവ എന്നെ അഭി​ഷേകം ചെയ്‌ത​തി​നാൽ പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യു​ടെ ആത്മാവ്‌ എന്റെ മേലുണ്ട്‌. ഹൃദയം തകർന്ന​വരെ സുഖ​പ്പെ​ടു​ത്താ​നും ബന്ദിക​ളോ​ടു സ്വാത​ന്ത്ര്യം ലഭിക്കു​മെന്നു പ്രഖ്യാ​പി​ക്കാ​നും ദൈവം എന്നെ അയച്ചി​രി​ക്കു​ന്നു.’ (യശ. 61:1) ഇവിടെ ആരെക്കു​റി​ച്ചാണ്‌ യശയ്യ പറയു​ന്നത്‌?

8. സ്വാത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചുള്ള യശയ്യയു​ടെ പ്രവചനം ആർക്കാണു ബാധക​മാ​കു​ന്നത്‌?

8 യേശു തന്റെ ശുശ്രൂഷ തുടങ്ങി​യ​പ്പോൾ സ്വാത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചുള്ള ആ പ്രധാ​ന​പ്പെട്ട പ്രവചനം നിറ​വേ​റാൻ തുടങ്ങി. സ്വന്തം പട്ടണമായ നസറെ​ത്തി​ലെ സിന​ഗോ​ഗിൽ പോയ​പ്പോൾ അവിടെ കൂടി​വ​ന്ന​വരെ യശയ്യ പ്രവച​ന​ത്തി​ലെ ആ ഭാഗം യേശു വായി​ച്ചു​കേൾപ്പി​ച്ചു. ആ വാക്കുകൾ യേശു തനിക്കു​തന്നെ ബാധക​മാ​ക്കി: “ദരി​ദ്ര​രോ​ടു സന്തോ​ഷ​വാർത്ത ഘോഷി​ക്കാൻ യഹോവ എന്നെ അഭി​ഷേകം ചെയ്‌ത​തി​നാൽ ദൈവ​ത്തി​ന്റെ ആത്മാവ്‌ എന്റെ മേലുണ്ട്‌. ബന്ദിക​ളോ​ടു സ്വാത​ന്ത്ര്യം ലഭിക്കു​മെ​ന്നും അന്ധന്മാ​രോ​ടു കാഴ്‌ച കിട്ടു​മെ​ന്നും പ്രഖ്യാ​പി​ക്കാ​നും മർദി​തരെ സ്വത​ന്ത്ര​രാ​ക്കാ​നും യഹോ​വ​യു​ടെ പ്രസാ​ദ​വർഷ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നും ദൈവം എന്നെ അയച്ചി​രി​ക്കു​ന്നു.” (ലൂക്കോ. 4:16-19) യേശു ആ പ്രവചനം എങ്ങനെ​യാ​ണു നിറ​വേ​റ്റി​യത്‌?

ആദ്യം സ്വാത​ന്ത്ര്യം ലഭിക്കു​ന്ന​വർ

യേശു നസറെ​ത്തി​ലെ സിനഗോഗിൽവെച്ച്‌ മനുഷ്യർക്കു സ്വാത​ന്ത്ര്യം പ്രഖ്യാ​പി​ക്കു​ന്നു (8, 9 ഖണ്ഡികകൾ കാണുക)

9. യേശു​വി​ന്റെ കാലത്തെ പലരും എന്തിൽനി​ന്നുള്ള സ്വാത​ന്ത്ര്യ​മാ​ണു ആഗ്രഹി​ച്ചത്‌?

9 യശയ്യ മുൻകൂ​ട്ടി​പ്പറഞ്ഞ ആ സ്വാത​ന്ത്ര്യം ഒന്നാം നൂറ്റാണ്ട്‌ മുതൽ ആളുകൾക്കു ലഭിക്കാൻ തുടങ്ങി. നമുക്ക്‌ അത്‌ എങ്ങനെ അറിയാം? സിന​ഗോ​ഗിൽവെച്ച്‌ വായി​ച്ചു​കേൾപ്പിച്ച ആ തിരു​വെ​ഴു​ത്തി​നെ​ക്കു​റിച്ച്‌ യേശു​തന്നെ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരു​വെ​ഴുത്ത്‌ ഇന്നു നിറ​വേ​റി​യി​രി​ക്കു​ന്നു.” (ലൂക്കോ. 4:21) യേശു​വി​ന്റെ വാക്കുകൾ കേട്ട പലരും സാധ്യ​ത​യ​നു​സ​രിച്ച്‌ രാഷ്‌ട്രീ​യ​ത​ല​ത്തി​ലുള്ള മാറ്റം, അതായത്‌ റോമിൽനി​ന്നുള്ള മോചനം, ആഗ്രഹി​ച്ച​വ​രാ​യി​രു​ന്നു. “യേശു ഇസ്രാ​യേ​ലി​നെ മോചി​പ്പി​ക്കും എന്നാണു ഞങ്ങൾ പ്രതീ​ക്ഷി​ച്ചി​രു​ന്നത്‌” എന്നു പറഞ്ഞ രണ്ടു പേരെ​പ്പോ​ലെ അക്കൂട്ടർക്കു തോന്നി​ക്കാ​ണും. (ലൂക്കോ. 24:13, 21) പക്ഷേ റോമി​ന്റെ ദുർഭ​ര​ണ​ത്തിന്‌ എതിരെ വിപ്ലവം ഇളക്കി​വി​ടാൻ യേശു തന്റെ അനുഗാ​മി​കളെ പ്രേരി​പ്പി​ച്ചില്ല. പകരം “സീസർക്കു​ള്ളതു സീസർക്ക്‌” കൊടു​ക്കാ​നാ​ണു യേശു പറഞ്ഞത്‌. (മത്താ. 22:21) അങ്ങനെ​യെ​ങ്കിൽ ആ കാലത്ത്‌ യേശു എങ്ങനെ​യാണ്‌ ആളുകൾക്കു സ്വാത​ന്ത്ര്യം നൽകി​യത്‌?

10. എന്തിൽനി​ന്നുള്ള സ്വാത​ന്ത്ര്യം നേടാൻ യേശു ആളുകളെ സഹായി​ച്ചു?

10 മനുഷ്യർക്കു രണ്ടു വിധത്തി​ലുള്ള സ്വാത​ന്ത്ര്യം നേടി​ക്കൊ​ടു​ക്കാ​നാ​ണു ദൈവ​ത്തി​ന്റെ പുത്രൻ വന്നത്‌. ഒന്നാമത്‌, മതനേ​താ​ക്ക​ന്മാർ പഠിപ്പിച്ച, ഭാര​പ്പെ​ടു​ത്തുന്ന ഉപദേ​ശ​ങ്ങ​ളിൽനിന്ന്‌ മോചനം ലഭിക്കാൻ യേശു ആളുകളെ സഹായി​ച്ചു. അക്കാലത്തെ മിക്ക ജൂതന്മാ​രും പാരമ്പ​ര്യ​ങ്ങ​ളു​ടെ​യും തെറ്റായ വിശ്വാ​സ​ങ്ങ​ളു​ടെ​യും അടിമ​ത്ത​ത്തി​ലാ​യി​രു​ന്നു. (മത്താ. 5:31-37; 15:1-11) ആത്മീയ​വ​ഴി​കാ​ട്ടി​ക​ളാ​യി ഭാവിച്ച മതനേ​താ​ക്ക​ന്മാർതന്നെ ആത്മീയ​മാ​യി അന്ധരാ​യി​രു​ന്നു. മിശി​ഹയെ തള്ളിക്ക​ള​യു​ക​യും മിശിഹ വെച്ചു​നീ​ട്ടിയ ആത്മീയ​വെ​ളി​ച്ചം നിരസി​ക്കു​ക​യും ചെയ്‌ത അവർ അന്ധകാ​ര​ത്തി​ലും പാപത്തി​ലും തുടർന്നു. (യോഹ. 9:1, 14-16, 35-41) എന്നാൽ ശരിയായ കാര്യങ്ങൾ പഠിപ്പി​ക്കു​ക​യും നല്ല മാതൃക വെക്കു​ക​യും ചെയ്‌തു​കൊണ്ട്‌ യേശു സൗമ്യ​രായ ആളുകൾക്ക്‌ ആത്മീയ സ്വാത​ന്ത്ര്യ​ത്തി​ലേ​ക്കുള്ള വഴി കാണി​ച്ചു​കൊ​ടു​ത്തു.—മർക്കോ. 1:22; 2:23–3:5.

11. യേശു സ്വാത​ന്ത്ര്യം നൽകിയ രണ്ടാമത്തെ വിധം ഏതാണ്‌?

11 ആളുകൾക്കു സ്വാത​ന്ത്ര്യം ലഭിക്കാൻ യേശു സഹായിച്ച രണ്ടാമത്തെ വിധം ഏതാണ്‌? പാരമ്പ​ര്യ​മാ​യി ലഭിച്ച പാപത്തി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചനം സാധ്യ​മാ​ക്കി​ക്കൊണ്ട്‌. മോച​ന​വി​ല​യിൽ വിശ്വാ​സം അർപ്പി​ക്കു​ക​യും അതു സ്വീക​രി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ പാപങ്ങൾ, യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ ക്ഷമിക്കാൻ ദൈവ​ത്തി​നു കഴിയും. (എബ്രാ. 10:12-18) യേശു പറഞ്ഞു: “പുത്രൻ നിങ്ങളെ സ്വത​ന്ത്ര​രാ​ക്കി​യാൽ നിങ്ങൾ യഥാർഥ​ത്തിൽ സ്വത​ന്ത്ര​രാ​കും.” (യോഹ. 8:36) ഈ സ്വാത​ന്ത്ര്യം ഇസ്രാ​യേ​ല്യർക്കു ജൂബിലി വർഷത്തിൽ ലഭിച്ച​തി​നെ​ക്കാൾ വളരെ​വ​ളരെ മികച്ച​താണ്‌! ഉദാഹ​ര​ണ​ത്തിന്‌, ജൂബി​ലി​യു​ടെ സമയത്ത്‌ സ്വാത​ന്ത്ര്യം ലഭിച്ച ഒരാൾ വീണ്ടും അടിമ​യാ​കാൻ സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. എന്തായാ​ലും കുറെ നാൾ കഴിയു​മ്പോൾ അയാൾ മരണത്തിന്‌ അടിമ​യാ​കും.

12. യേശു പ്രഖ്യാ​പിച്ച സ്വാത​ന്ത്ര്യ​ത്തിൽനിന്ന്‌ ആദ്യം പ്രയോ​ജനം കിട്ടി​യത്‌ ആർക്കാണ്‌?

12 എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌ത്‌ ദിവസം യഹോവ അപ്പോ​സ്‌ത​ല​ന്മാ​രെ​യും വിശ്വ​സ്‌ത​രായ ഏതാനും സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​യും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്‌തു. ദൈവം അവരെ പുത്ര​ന്മാ​രാ​യി ദത്തെടു​ത്തു. ഭാവി​യിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കാൻ അവരെ സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​മാ​യി​രു​ന്നു. (റോമ. 8:2, 15-17) നസറെ​ത്തി​ലെ സിന​ഗോ​ഗിൽവെച്ച്‌ യേശു പ്രഖ്യാ​പിച്ച സ്വാത​ന്ത്ര്യ​ത്തി​ന്റെ പ്രയോ​ജനം ആദ്യം കിട്ടി​യത്‌ ഇവർക്കാണ്‌. ഈ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും മേലാൽ ജൂത മതനേ​താ​ക്ക​ന്മാ​രു​ടെ തെറ്റായ പഠിപ്പി​ക്ക​ലു​കൾക്കും തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ ആചാര​ങ്ങൾക്കും അടിമ​ക​ള​ല്ലാ​യി​രു​ന്നു. ആദാമി​ന്റെ പാപത്തി​ന്റെ മാരക​മായ ഫലത്തിൽനിന്ന്‌ മോചനം പ്രാപി​ച്ച​വ​രാ​യി ദൈവം അവരെ കണക്കാ​ക്കു​ക​യും ചെയ്‌തു. എ.ഡി. 33-ൽ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കളെ അഭി​ഷേകം ചെയ്‌ത​തു​മു​തൽ തുടങ്ങിയ ആലങ്കാ​രി​ക​ജൂ​ബി​ലി യേശു​വി​ന്റെ ആയിരം വർഷഭ​രണം തീരു​മ്പോൾ അവസാ​നി​ക്കും. ആ ഭരണം തീരുന്ന സമയമാ​കു​മ്പോ​ഴേ​ക്കും ഏതെല്ലാം നല്ല കാര്യങ്ങൾ നടപ്പാ​കും?

സ്വാത​ന്ത്ര്യം ലഭിക്കാ​നി​രി​ക്കുന്ന ലക്ഷക്കണ​ക്കി​നു മറ്റാളു​കൾ

13-14. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു പുറമേ, യേശു പ്രഖ്യാ​പിച്ച സ്വാത​ന്ത്ര്യം നേടാൻ മറ്റാർക്കു​കൂ​ടി സാധി​ക്കും?

13 ആധുനി​ക​കാ​ലത്ത്‌ എല്ലാ ജനതക​ളിൽനി​ന്നു​മുള്ള ആത്മാർഥ​ഹൃ​ദ​യ​രായ ലക്ഷക്കണ​ക്കി​നു വരുന്ന ആളുകൾ ‘വേറെ ആടുക​ളിൽപ്പെ​ട്ട​വ​രാണ്‌.’ (യോഹ. 10:16) സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കാൻ ദൈവം അവരെ തിര​ഞ്ഞെ​ടു​ത്തി​ട്ടില്ല. പകരം, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാ​ശ​യാണ്‌ അവർക്കു​ള്ളത്‌. നിങ്ങളു​ടെ പ്രത്യാശ അതാണോ?

14 ദൈവ​ത്തി​ന്റെ സ്വർഗീ​യ​രാ​ജ്യ​ത്തി​ന്റെ ഭാഗമാ​കു​ന്നവർ ആസ്വദി​ക്കുന്ന ചില പ്രയോ​ജ​നങ്ങൾ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ ലഭിക്കു​ന്നുണ്ട്‌. യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്തി​ലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, പാപങ്ങളുടെ ക്ഷമയ്‌ക്കായി നിങ്ങൾക്ക്‌ അപേക്ഷി​ക്കാം. അങ്ങനെ ദൈവ​മു​മ്പാ​കെ അംഗീ​കാ​ര​മുള്ള നിലയും ശുദ്ധമായ മനസ്സാ​ക്ഷി​യും നിലനി​റു​ത്താൻ നിങ്ങൾക്കു കഴിയും. (എഫെ. 1:7; വെളി. 7:14, 15) വളരെ​ക്കാ​ല​മാ​യി പഠിച്ചു​വെ​ച്ചി​രുന്ന തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ വിശ്വാ​സ​ങ്ങ​ളിൽനി​ന്നും നിങ്ങൾ ഇപ്പോൾ മോചി​ത​രാണ്‌. അതിന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക! യേശു പറഞ്ഞു: “നിങ്ങൾ സത്യം അറിയു​ക​യും സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു​ക​യും ചെയ്യും.” (യോഹ. 8:32) ആ സ്വാത​ന്ത്ര്യം ആസ്വദി​ക്കാൻ കഴിയു​ന്ന​തിൽ നമ്മൾ അങ്ങേയറ്റം സന്തോ​ഷി​ക്കു​ന്നി​ല്ലേ?

15. ഭാവി​യിൽ നമ്മളെ കാത്തി​രി​ക്കുന്ന സ്വാത​ന്ത്ര്യ​വും അനു​ഗ്ര​ഹ​ങ്ങ​ളും എന്താണ്‌?

15 ഇതിലും മികച്ച സ്വാത​ന്ത്ര്യം നിങ്ങളെ കാത്തി​രി​ക്കു​ന്നുണ്ട്‌. പെട്ടെ​ന്നു​തന്നെ, വ്യാജ​മ​ത​ത്തെ​യും അഴിമതി നിറഞ്ഞ ഗവൺമെ​ന്റു​ക​ളെ​യും യേശു ഇല്ലാതാ​ക്കും. എന്നാൽ തന്നെ സേവി​ക്കുന്ന ‘ഒരു മഹാപു​രു​ഷാ​രത്തെ’ ദൈവം സംരക്ഷി​ക്കും. ഭൂമി​യി​ലെ പറുദീ​സ​യിൽ ലഭിക്കാ​നി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാൻ ദൈവം അവർക്ക്‌ അവസരം നൽകും. (വെളി. 7:9, 14) ധാരാളം ആളുകൾ പുനരു​ത്ഥാ​നം പ്രാപി​ക്കും. ആദാമി​ന്റെ പാപത്തി​ന്റെ മോശ​മായ എല്ലാ ഫലങ്ങളിൽനി​ന്നും സ്വാത​ന്ത്ര്യം നേടാൻ അവർക്ക്‌ അവസരം ലഭിക്കും.—പ്രവൃ. 24:15.

16. മഹത്തായ ഏതു സ്വാത​ന്ത്ര്യ​മാ​ണു മനുഷ്യ​വർഗത്തെ കാത്തി​രി​ക്കു​ന്നത്‌?

16 ക്രിസ്‌തു​വി​ന്റെ ആയിരം വർഷഭ​ര​ണ​കാ​ലത്ത്‌, യേശു​വും സഹഭര​ണാ​ധി​കാ​രി​ക​ളും ശാരീ​രി​ക​വും ആത്മീയ​വും ആയ പൂർണത നേടാൻ മനുഷ്യ​വർഗത്തെ സഹായി​ക്കും. പുനഃ​സ്ഥി​തീ​ക​ര​ണ​ത്തി​ന്റെ​യും സ്വാത​ന്ത്ര്യ​ത്തി​ന്റെ​യും ഈ സമയം ഇസ്രാ​യേ​ലി​ലെ ജൂബി​ലി​പോ​ലെ​യാ​യി​രി​ക്കും. യഹോ​വയെ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കുന്ന ഭൂമി​യി​ലെ എല്ലാവ​രും പാപത്തിൽനിന്ന്‌ മോചനം നേടും, അവർ പൂർണ​ത​യു​ള്ള​വ​രാ​കും.

പുതിയ ലോക​ത്തിൽ നമ്മൾ പ്രയോ​ജനം ചെയ്യുന്ന, സംതൃപ്‌തികരമായ ജോലി​കൾ ആസ്വദി​ക്കും (17-ാം ഖണ്ഡിക കാണുക)

17. യശയ്യ 65:21-23 ദൈവ​ജ​ന​ത്തെ​ക്കു​റിച്ച്‌ എന്തു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു? (പുറം​താ​ളി​ലെ ചിത്രം കാണുക.)

17 അന്നു ഭൂമി​യി​ലെ ജീവിതം എങ്ങനെ​യാ​യി​രി​ക്കു​മെന്ന്‌ യശയ്യ 65:21-23 (വായി​ക്കുക.) വിവരി​ക്കു​ന്നുണ്ട്‌. ഒന്നും ചെയ്യാ​നി​ല്ലാത്ത, വിരസ​മായ ഒരു ജീവി​ത​മാ​യി​രി​ക്കില്ല അത്‌. പകരം, ദൈവ​ജനം പ്രയോ​ജനം ചെയ്യുന്ന, സംതൃ​പ്‌തി നൽകുന്ന ജോലി​കൾ ചെയ്യു​മെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു. ആയിരം വർഷം അവസാ​നി​ക്കു​മ്പോൾ, “സൃഷ്ടി ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചനം നേടി ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം നേടും” എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—റോമ. 8:21.

18. ശോഭ​ന​മായ ഒരു ഭാവി നമ്മളെ കാത്തി​രി​ക്കു​ന്നു​ണ്ടെന്നു നമുക്കു വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

18 ഇസ്രാ​യേ​ല്യർക്കു ജോലി​ക്കു മാത്രമല്ല, വിശ്ര​മ​ത്തി​നും മതിയായ സമയം ലഭിക്കാൻ ദൈവം ക്രമീകരണം ചെയ്‌തു. ക്രിസ്‌തു​വി​ന്റെ ആയിരം വർഷഭ​ര​ണ​ത്തി​ന്റെ സമയത്തും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും. കൂടാതെ, ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കും തീർച്ച​യാ​യും സമയമു​ണ്ടാ​യി​രി​ക്കും. ഇന്നു ദൈവത്തെ ആരാധി​ച്ചാൽ മാത്രമേ നമുക്കു സന്തോഷം ലഭിക്കൂ. പുതിയ ലോക​ത്തി​ലും അതിനു മാറ്റമില്ല. ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ ഭരണത്തി​ന്റെ സമയത്ത്‌ ജീവി​ക്കു​മ്പോൾ ഫലവത്തായ ജോലി​ക​ളും ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളും ചെയ്യു​ന്ന​തി​ന്റെ സന്തോഷം വിശ്വ​സ്‌ത​രായ മനുഷ്യർ നുകരും.

ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടി​ക്കാം

^ ഖ. 5 പുരാതന ഇസ്രാ​യേ​ലിൽ ആളുകൾക്കു സ്വാത​ന്ത്ര്യം കൊടു​ക്കാൻ യഹോവ ഒരു പ്രത്യേകക്രമീകരണം ചെയ്‌തി​രു​ന്നു. അതാണു ജൂബിലി. ക്രിസ്‌ത്യാ​നി​കൾ മോശ​യു​ടെ നിയമ​ത്തി​നു കീഴിൽ അല്ല. എങ്കിലും ജൂബിലി ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യും. ഇസ്രാ​യേ​ലി​ലെ ജൂബിലി ക്രമീ​ക​രണം, യഹോവ നമുക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന ഒരു കരുത​ലി​നെ​ക്കു​റിച്ച്‌ നമ്മളെ ഓർമി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. അതിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം നേടാ​മെ​ന്നും ചിന്തി​ക്കാം.

^ ഖ. 61 ചിത്രക്കുറിപ്പ്‌: അടിമ​ക​ളാ​യി കഴിഞ്ഞി​രുന്ന പുരു​ഷ​ന്മാർക്കു ജൂബി​ലി​യു​ടെ സമയത്ത്‌ സ്വാത​ന്ത്ര്യം ലഭിച്ചി​രു​ന്നു. അവർക്കു സ്വന്തം നാട്ടി​ലേ​ക്കും വീട്ടി​ലേ​ക്കും തിരി​ച്ചു​വ​രാൻ കഴിയു​മാ​യി​രു​ന്നു.