വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 നവംബര്‍ 

ഈ ലക്കത്തിൽ 2019 ഡിസംബർ 30 മുതൽ 2020 ഫെബ്രു​വരി 2 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങിയിരിക്കുന്നു.

അന്ത്യം വരുന്ന​തി​നു മുമ്പ്‌ നല്ല സുഹൃ​ദ്‌ബ​ന്ധങ്ങൾ വളർത്തി​യെ​ടു​ക്കുക

യരുശ​ലേ​മി​ന്റെ നാശത്തി​നു തൊട്ടു​മു​മ്പുള്ള സമയത്ത്‌ സുഹൃ​ത്തു​ക്ക​ളു​ടെ സഹായം ലഭിച്ച യിരെ​മ്യ​യു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്കു ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും.

പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

പ്രശ്‌നങ്ങൾ സഹിച്ചു​നിൽക്കാൻ ദൈവാ​ത്മാവ്‌ നമ്മളെ സഹായി​ക്കും. എന്നാൽ അതിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം കിട്ടണ​മെ​ങ്കിൽ നമ്മൾ ചെയ്യേണ്ട നാലു കാര്യ​ങ്ങ​ളുണ്ട്‌.

“വിശ്വാ​സം എന്ന വലിയ പരിച” നിങ്ങൾ കാത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ടോ?

നമ്മളെ സംരക്ഷിക്കുന്ന ഒരു പരിചപോലെയാണു നമ്മുടെ വിശ്വാസം. നമ്മുടെ വിശ്വാസമാകുന്ന പരിച നല്ല നിലയിലാണെന്ന്‌ എങ്ങനെ ഉറപ്പു വരുത്താം?

ലേവ്യ പുസ്‌ത​ക​ത്തിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന പാഠങ്ങൾ

യഹോവ ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ങ്ങ​ളാ​ണു ലേവ്യ പുസ്‌ത​ക​ത്തി​ലു​ള്ളത്‌. ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ നമ്മൾ ആ നിയമ​ങ്ങൾക്കു കീഴിലല്ല, പക്ഷേ നമുക്ക്‌ അതിൽനിന്ന്‌ പ്രയോ​ജനം നേടാൻ കഴിയും.

‘നിങ്ങൾ തുടങ്ങി​വെച്ച കാര്യം ചെയ്‌തു​തീർക്കുക’

നമ്മൾ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ത്താ​ലും, അതു നടപ്പാ​ക്കാൻ ചില​പ്പോൾ നമുക്കു പ്രയാ​സ​മാ​യി തോന്നി​യേ​ക്കാം. തുടങ്ങി​വെച്ച കാര്യം ചെയ്‌തു​തീർക്കാൻ സഹായി​ക്കുന്ന പ്രാ​യോ​ഗി​ക​നിർദേ​ശങ്ങൾ ചിന്തി​ക്കാം.

നിങ്ങൾക്ക്‌ അറിയാ​മോ?

ബൈബിൾക്കാ​ല​ങ്ങ​ളിൽ കാര്യ​സ്ഥ​ന്മാർക്ക്‌ എന്ത്‌ ഉത്തരവാദിത്വമാണുണ്ടായിരുന്നത്‌?