വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാ​മോ?

നിങ്ങൾക്ക്‌ അറിയാ​മോ?

ബൈബിൾക്കാലങ്ങളിൽ കാര്യസ്ഥന്മാർക്ക്‌ എന്ത്‌ ഉത്തരവാദിത്വമാണുണ്ടായിരുന്നത്‌?

ബൈബിൾക്കാ​ല​ങ്ങ​ളിൽ ഒരു കാര്യസ്ഥൻ മറ്റൊ​രാ​ളു​ടെ വീട്ടു​കാ​ര്യ​ങ്ങ​ളോ വസ്‌തു​വ​ക​ക​ളോ നോക്കു​മാ​യി​രു​ന്നു. “കാര്യസ്ഥൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ, ഗ്രീക്കു പദങ്ങൾ ചില​പ്പോ​ഴൊ​ക്കെ മേൽനോ​ട്ട​ക്കാ​ര​നെ​യോ വീട്ടിലെ കാര്യങ്ങൾ നോക്കി​ന​ട​ത്തു​ന്ന​യാ​ളെ​യോ കുറി​ച്ചി​രു​ന്നു.

ഗോ​ത്ര​പി​താ​വായ യാക്കോ​ബി​ന്റെ മകൻ യോ​സേ​ഫി​ന്റെ കാര്യ​മെ​ടു​ക്കുക. ഈജി​പ്‌തിൽ അടിമ​യാ​യി​രി​ക്കെ, യജമാനൻ യോ​സേ​ഫി​നെ വീട്ടിലെ കാര്യ​സ്ഥ​നാ​യി നിയമി​ച്ചു. മാത്രമല്ല, “തനിക്കു​ള്ള​തെ​ല്ലാം (യോ​സേ​ഫി​നെ) ഏൽപ്പിച്ചു.” (ഉൽപ. 39:2-6) പിന്നീട്‌, യോ​സേഫ്‌ ഈജി​പ്‌തി​ലെ ശക്തനായ ഒരു ഭരണാ​ധി​കാ​രി​യാ​യ​പ്പോൾ തന്റെ വീടി​നും ഒരു കാര്യ​സ്ഥനെ നിയമി​ച്ചു.—ഉൽപ. 44:4.

യേശു​വി​ന്റെ നാളിൽ ഭൂവു​ട​മകൾ മിക്കവാ​റും പട്ടണങ്ങ​ളി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. കൃഷി​സ്ഥ​ല​ങ്ങ​ളാ​കട്ടെ, ദൂരെ​യും. അതു​കൊണ്ട്‌ കൃഷി​സ്ഥ​ലത്തെ പണിക്കാ​രു​ടെ ഓരോ ദിവസ​ത്തെ​യും കാര്യങ്ങൾ നോക്കു​ന്ന​തി​നു​വേണ്ടി അവർ കാര്യ​സ്ഥ​ന്മാ​രെ നിയമി​ച്ചി​രു​ന്നു.

കാര്യ​സ്ഥ​നാ​കാ​നുള്ള ഒരാളു​ടെ യോഗ്യത എന്തായി​രു​ന്നു? ഒന്നാം നൂറ്റാ​ണ്ടി​ലെ റോമൻ എഴുത്തു​കാ​ര​നായ കോള്യ​മ​ല​യു​ടെ അഭി​പ്രാ​യ​മ​നു​സ​രിച്ച്‌, മേൽനോ​ട്ട​ക്കാ​ര​നാ​യോ കാര്യ​സ്ഥ​നാ​യോ നിയമനം ലഭിക്കുന്ന ഒരു അടിമ “നന്നായി ജോലി ചെയ്യാൻ അറിയുന്ന ഒരാളാ​യി​രി​ക്കണം.” അയാൾ തന്റെ കീഴി​ലുള്ള ആളുക​ളെ​ക്കൊണ്ട്‌ ജോലി നന്നായി ചെയ്യി​ക്കുന്ന ഒരാളാ​യി​രി​ക്കണം, എന്നാൽ ക്രൂര​നാ​യി​രി​ക്കാ​നും പാടില്ല. കോള്യ​മല തുടരു​ന്നു: “ഒരു കാര്യസ്ഥൻ തനിക്ക്‌ എല്ലാം അറിയാ​മെന്ന ചിന്ത ഒഴിവാ​ക്കണം. അതാണ്‌ അദ്ദേഹ​ത്തി​നു വേണ്ട ഏറ്റവും പ്രധാ​ന​പ്പെട്ട യോഗ്യത. അദ്ദേഹം പുതി​യ​പു​തിയ കാര്യങ്ങൾ പഠിക്കാൻ താത്‌പ​ര്യ​മുള്ള ഒരാളാ​യി​രി​ക്കണം.”

ക്രിസ്‌തീ​യ​സ​ഭ​യി​ലെ ചില പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ, ദൈവ​വ​ചനം ഒരു കാര്യ​സ്ഥ​ന്റെ​യും അദ്ദേഹ​ത്തി​ന്റെ ജോലി​യു​ടെ​യും ദൃഷ്ടാന്തം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ക്രിസ്‌ത്യാ​നി​കളെ “ദൈവം കാണിച്ച അനർഹ​ദ​യ​യു​ടെ നല്ല കാര്യ​സ്ഥ​രെന്ന നിലയിൽ . . . പരസ്‌പരം ശുശ്രൂഷ ചെയ്യാൻ” അവരുടെ കഴിവു​കൾ നന്നായി ഉപയോ​ഗി​ക്കു​ന്ന​തി​നു പത്രോസ്‌ പ്രോ​ത്സാ​ഹി​പ്പി​ച്ചു.—1 പത്രോ. 4:10.

ലൂക്കോസ്‌ 16:1-8 വരെയുള്ള വാക്യ​ങ്ങ​ളിൽ യേശു ഒരു കാര്യ​സ്ഥന്റെ ഉദാഹ​രണം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു കാണാം. മാത്രമല്ല, രാജാ​വെന്ന നിലയി​ലുള്ള തന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാ​ള​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ താൻ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ അഥവാ ‘വിശ്വ​സ്‌ത​നായ കാര്യ​സ്ഥനെ’ നിയമി​ക്കു​മെന്നു യേശു തന്റെ അനുഗാ​മി​കൾക്ക്‌ ഉറപ്പു നൽകി. ആ കാര്യ​സ്ഥന്റെ പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വം അവസാ​ന​കാ​ലത്ത്‌ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്ക്‌ ആവശ്യ​മായ ആത്മീയ​ഭ​ക്ഷണം ക്രമമാ​യി നൽകുക എന്നതാണ്‌. (മത്താ. 24:45-47; ലൂക്കോ. 12:42) വിശ്വ​സ്‌ത​നായ ഈ കാര്യസ്ഥൻ തയ്യാറാ​ക്കു​ക​യും ലോക​വ്യാ​പ​ക​മാ​യി ലഭ്യമാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെയ്യുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ കിട്ടു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌!