നന്മ എങ്ങനെ വളർത്തിയെടുക്കാം?
നമ്മൾ എല്ലാവരും നല്ല ആളുകളായി അറിയപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇന്നത്തെ ലോകത്തിൽ നന്മ കാണിക്കുക എന്നതു വളരെ ബുദ്ധിമുട്ടാണ്. കാരണം, പലയാളുകളും ‘നന്മ ഇഷ്ടപ്പെടാത്തവരാണ്.’ (2 തിമൊ. 3:3) അവർ ശരിയും തെറ്റും സംബന്ധിച്ച് സ്വന്തം നിലവാരങ്ങൾ വെക്കുന്നു. ഫലത്തിൽ അവർ, യഹോവ നല്ലത് എന്നു പറയുന്നതിനെ “മോശമെന്നും,” മോശം എന്നു പറയുന്നതിനെ “നല്ലതെന്നും” പറയുകയാണ്. (യശ. 5:20) കൂടാതെ, നമ്മുടെ മുൻകാല അനുഭവങ്ങളും അപൂർണതകളും നന്മ കാണിക്കുന്നതിന് ഒരു തടസ്സമായേക്കാം. പതിറ്റാണ്ടുകളായി യഹോവയെ സേവിക്കുന്ന ആൻ * സഹോദരിയെപ്പോലെ നമുക്കും തോന്നിയേക്കാം. “എനിക്ക് ഒരു നല്ല വ്യക്തിയാകാൻ കഴിയുമെന്നു തോന്നുന്നേ ഇല്ല” എന്നു സഹോദരി തുറന്നുപറഞ്ഞു.
എന്നാൽ സന്തോഷകരമായ ഒരു കാര്യം പറയട്ടെ, നമുക്കെല്ലാം നന്മ വളർത്തിയെടുക്കാൻ കഴിയും! ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഒരു ഗുണമാണ് അത്. നമ്മൾ നേരിടുന്ന പ്രതിബന്ധങ്ങൾ എന്തുമാകട്ടെ, ലോകത്തിന്റെ സ്വാധീനമോ ചുറ്റുമുള്ള ആളുകളോ അല്ലെങ്കിൽ നമ്മൾതന്നെയോ ആകട്ടെ, അവയെക്കാളെല്ലാം ശക്തമാണ് ദൈവാത്മാവ്. നന്മ എന്ന ഗുണത്തെക്കുറിച്ച് നമുക്ക് ഒന്ന് അടുത്ത് പരിശോധിക്കാം. ഈ ഗുണം കാണിക്കുന്നതിൽ എങ്ങനെ മെച്ചപ്പെടാൻ കഴിയുമെന്നും നോക്കാം.
എന്താണു നന്മ?
ലളിതമായി പറഞ്ഞാൽ, സ്വഭാവശുദ്ധി ഉൾപ്പെടുന്ന ഒരു ഗുണമാണു നന്മ. അതിൽ തിന്മ ഒട്ടുമില്ല. നന്മ ദൃശ്യമാകുന്നത് മറ്റുള്ളവർക്കു പ്രയോജനം ലഭിക്കുമ്പോഴാണ്. മറ്റുള്ളവരെ സഹായിക്കാൻ നമ്മൾ ചെയ്യുന്ന പ്രവൃത്തികളിൽ കാണാനാകുന്ന ഒരു വിശിഷ്ടഗുണമാണ് നന്മ.
പലരും തങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ അതു മാത്രമാണോ നന്മ? ഈ ഗുണം പ്രകടിപ്പിക്കുന്ന കാര്യത്തിൽ നമുക്കു പരിമിതികളുണ്ട് എന്നതു ശരിയാണ്. കാരണം “ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല” എന്നു ബൈബിൾ പറയുന്നു. (സഭാ. 7:20) പൗലോസ് അപ്പോസ്തലൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “എന്നിൽ, അതായത് എന്റെ ശരീരത്തിൽ, ഒരു നന്മയും വസിക്കുന്നില്ലെന്നു ഞാൻ അറിയുന്നു.” (റോമ. 7:18) അതുകൊണ്ട് നന്മ വളർത്തിയെടുക്കാൻ നന്മയുടെ ഉറവിടത്തിലേക്കുതന്നെ തിരിയേണ്ടതു പ്രധാനമാണ്.
‘യഹോവ നല്ലവൻ’
നന്മ സംബന്ധിച്ച നിലവാരങ്ങൾ വെക്കുന്നതു ദൈവമായ യഹോവയാണ്. യഹോവയെക്കുറിച്ച് ബൈബിൾ പറയുന്നു: “അങ്ങ് നല്ലവൻ; അങ്ങയുടെ പ്രവൃത്തികളും നല്ലത്. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കേണമേ.” (സങ്കീ. 119:68) യഹോവയുടെ നന്മയെക്കുറിച്ച് ആ വാക്യത്തിൽ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
യഹോവ നല്ലവനാണ്. നന്മ യഹോവയുടെ വ്യക്തിത്വത്തിന്റെ മാറ്റിനിറുത്താനാകാത്ത ഒരു വശമാണ്. “എന്റെ നന്മ മുഴുവനും നിന്റെ മുന്നിലൂടെ കടന്നുപോകാൻ ഞാൻ ഇടയാക്കും” എന്ന് യഹോവ മോശയോടു പറഞ്ഞപ്പോൾ എന്താണു സംഭവിച്ചതെന്നു നോക്കാം. യഹോവയുടെ തേജസ്സ് (അതിൽ നന്മയും ഉണ്ടായിരുന്നു.) കടന്നുപോയപ്പോൾ മോശ ഈ വാക്കുകൾ കേട്ടു: “യഹോവ, യഹോവ, കരുണയും അനുകമ്പയും ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്നേഹവും സത്യവും നിറഞ്ഞവൻ, ആയിരമായിരങ്ങളോട് അചഞ്ചലമായ സ്നേഹം കാണിക്കുന്നവൻ, തെറ്റുകളും ലംഘനവും പാപവും പൊറുക്കുന്നവൻ. എന്നാൽ കുറ്റക്കാരനെ ഒരു കാരണവശാലും അവൻ ശിക്ഷിക്കാതെ വിടില്ല.” (പുറ. 33:19; 34:6, 7) യഹോവ നന്മ നിറഞ്ഞ ദൈവമാണെന്നു നമുക്ക് ഇതിൽനിന്ന് ന്യായമായും മനസ്സിലാക്കാം. ഏറ്റവും നന്മയുള്ള മനുഷ്യനായിരുന്ന യേശുപോലും ഇങ്ങനെ പറഞ്ഞു: “ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.”—ലൂക്കോ. 18:19.
സങ്കീ. 145:9) എല്ലാ മനുഷ്യർക്കും ജീവനും ജീവൻ നിലനിറുത്താൻ വേണ്ട കാര്യങ്ങളും നൽകിക്കൊണ്ട് യഹോവ പക്ഷപാതമില്ലാതെ നന്മ കാണിക്കുന്നു. (പ്രവൃ. 14:17) നമ്മളോടു ക്ഷമിക്കുന്നതിലും യഹോവയുടെ നന്മ കാണാം. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവേ, അങ്ങ് നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ.” (സങ്കീ. 86:5) “നിഷ്കളങ്കതയോടെ നടക്കുന്നവരിൽനിന്ന് യഹോവ ഒരു നന്മയും പിടിച്ചുവെക്കില്ല” എന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാം.—സങ്കീ. 84:11.
യഹോവയുടെ പ്രവൃത്തികൾ നല്ലത്. ദൈവത്തിന്റെ എല്ലാ പ്രവൃത്തികളിലും നന്മ പ്രകടമാണ്. “യഹോവ എല്ലാവർക്കും നല്ലവൻ; ദൈവത്തിന്റെ പ്രവൃത്തികളിലെല്ലാം കരുണ കാണാം.” (“നന്മ ചെയ്യാൻ പഠിക്കുക”
നമ്മളെ ദൈവത്തിന്റെ ഛായയിലാണു സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് നല്ലവരായിരിക്കാനും നന്മ ചെയ്യാനും ഉള്ള പ്രാപ്തി നമുക്കുണ്ട്. (ഉൽപ. 1:27) എങ്കിലും ദൈവവചനം, ‘നന്മ ചെയ്യാൻ പഠിക്കാൻ’ ദൈവദാസന്മാരെ പ്രോത്സാഹിപ്പിക്കുന്നു. (യശ. 1:17) പക്ഷേ നമുക്ക് എങ്ങനെ ഈ ആകർഷകമായ ഗുണം വളർത്തിയെടുക്കാം? മൂന്നു വിധങ്ങൾ നോക്കാം.
ഒന്ന്, പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുക. യഥാർഥനന്മ വളർത്തിയെടുക്കാൻ അതു ക്രിസ്ത്യാനികളെ സഹായിക്കും. (ഗലാ. 5:22) നന്മയെ സ്നേഹിക്കാനും തിന്മയെ വെറുക്കാനും ദൈവാത്മാവിനു നമ്മളെ സഹായിക്കാൻ കഴിയും. (റോമ. 12:9) വാസ്തവത്തിൽ, “എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനും പറയുന്നതിനും” നമ്മളെ ശക്തരാക്കാൻ യഹോവയ്ക്കു കഴിയുമെന്നു ബൈബിൾ പറയുന്നു.—2 തെസ്സ. 2:16, 17.
രണ്ട്, ദൈവവചനം വായിക്കുക. അങ്ങനെ ചെയ്യുമ്പോൾ “സകല സന്മാർഗവും” യഹോവ നമ്മളെ പഠിപ്പിക്കും, “എല്ലാ സത്പ്രവൃത്തിയും ചെയ്യാൻ” പ്രാപ്തരാക്കുകയും ചെയ്യും. (സുഭാ. 2:9; 2 തിമൊ. 3:17) ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ ദൈവത്തെയും ദൈവത്തിന്റെ ഇഷ്ടത്തെയും കുറിച്ചുള്ള നല്ല കാര്യങ്ങളാൽ നമ്മൾ നമ്മുടെ ഹൃദയം നിറയ്ക്കും. ഹൃദയത്തിൽ നല്ല നിക്ഷേപങ്ങൾ നിറയ്ക്കുന്നെങ്കിൽ അവശ്യസമയങ്ങളിൽ അതു നമുക്ക് ഉപകരിക്കും.—ലൂക്കോ. 6:45; എഫെ. 5:9.
മൂന്ന്, ‘നന്മയായതിനെ അനുകരിക്കാൻ’ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. (3 യോഹ. 11) ബൈബിളിൽ നമുക്ക് അനുകരിക്കാൻ കഴിയുന്ന ധാരാളം മാതൃകകളുണ്ട്. ഏറ്റവും മികച്ച മാതൃകകൾ യഹോവയും യേശുവും ആണ് എന്നതിൽ സംശയമില്ല. എന്നാൽ നന്മ കാണിക്കുന്നതിൽ പേരുകേട്ട മറ്റുള്ളവരെയും നമുക്ക് അനുകരിക്കാൻ കഴിയും. നമ്മുടെ മനസ്സിലേക്കു പെട്ടെന്ന് വരുന്നത് തബീഥയുടെയും ബർന്നബാസിന്റെയും കാര്യമായിരിക്കും. (പ്രവൃ. 9:36; 11:22-24) അവരെക്കുറിച്ചുള്ള രേഖ പരിശോധിക്കുമ്പോൾ അവർ ഏതെല്ലാം വിധങ്ങളിലാണു മറ്റുള്ളവരെ സഹായിച്ചതെന്നു ചിന്തിക്കുക. നമ്മുടെ കുടുംബത്തിലെയോ സഭയിലെയോ ആരെയെങ്കിലും എങ്ങനെ മുൻകൈയെടുത്ത് സഹായിക്കാൻ കഴിയുമെന്നും ചിന്തിക്കുക. അതുപോലെതന്നെ, നന്മ ചെയ്യുന്നവർ എന്ന സത്പേര് ആ രണ്ടു പേർക്കും എങ്ങനെ പ്രയോജനം ചെയ്തെന്നും ഓർക്കുക. നിങ്ങൾക്കും അങ്ങനെയുള്ള പ്രയോജനങ്ങൾ നേടാം.
നന്മ ചെയ്യുന്ന കാര്യത്തിൽ മാതൃക വെക്കുന്ന ഇക്കാലത്തെ ചില വ്യക്തികളെക്കുറിച്ചും ചിന്തിക്കാം. സഭയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന, “നന്മയെ തീത്തോ. 1:8; 2:3) റോസ്ലിൻ സഹോദരി പറയുന്നു: “സഭയിൽ എനിക്ക് ഒരു കൂട്ടുകാരിയുണ്ട്. അവൾ സഭയിലെ മറ്റുള്ളവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ആയി പ്രത്യേകശ്രമം ചെയ്യുന്നു. അവൾ മറ്റുള്ളവരുടെ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവർക്കു ചെറിയ സമ്മാനങ്ങളോ പ്രായോഗികസഹായമോ ഒക്കെ കൊടുക്കുകയും ചെയ്യാറുണ്ട്. അവൾ ശരിക്കും നന്മയുള്ളവളാണ്.”
സ്നേഹിക്കുന്ന” മൂപ്പന്മാരെക്കുറിച്ച് ചിന്തിക്കാൻ കഴിയും. വാക്കാലും പ്രവൃത്തിയാലും “നല്ല കാര്യങ്ങൾ പഠിപ്പിക്കുന്ന” വിശ്വസ്തരായ സഹോദരിമാരെയും നമ്മൾ ശ്രദ്ധിക്കാതെപോകരുത്. (‘നല്ലത് അന്വേഷിക്കാൻ’ യഹോവ തന്റെ ജനത്തെ പ്രോത്സാഹിപ്പിക്കുന്നു. (ആമോ. 5:14) അങ്ങനെ ചെയ്യുമ്പോൾ ദൈവത്തിന്റെ നിലവാരങ്ങളോടു നമുക്കു സ്നേഹം വർധിക്കുമെന്നു മാത്രമല്ല, നന്മ ചെയ്യാനുള്ള നമ്മുടെ ആഗ്രഹം കൂടുതൽ ശക്തമാകുകയും ചെയ്യും.
നല്ലവരായിരിക്കാനും നന്മ ചെയ്യാനും നമ്മൾ ശ്രമിക്കുന്നു
വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുക്കുകയും വലിയ ത്യാഗങ്ങൾ ചെയ്യുകയും ഒക്കെ ചെയ്താലേ നന്മയാകൂ എന്നു ചിന്തിക്കേണ്ട കാര്യമില്ല. ഈ ഉദാഹരണം നോക്കുക: ഒരു ചിത്രകാരൻ ഒന്നോ രണ്ടോ വലിയ വരകൾകൊണ്ടല്ല ഒരു ചിത്രം പൂർത്തിയാക്കുന്നത്. മറിച്ച്, അനേകം ചെറിയചെറിയ വരകളാണ് അതിനെ നല്ല ഒരു ചിത്രമാക്കി മാറ്റുന്നത്. അതുപോലെ, മറ്റുള്ളവരെ സഹായിക്കാനായി നമ്മൾ ചെയ്യുന്ന ഒട്ടനവധി ചെറിയചെറിയ നന്മപ്രവൃത്തികൾ നമ്മൾ നന്മയുള്ളവരാണെന്നു തെളിയിക്കും.
ഏതൊരു നല്ല കാര്യത്തിനും ‘ഒരുങ്ങിയിരിക്കാൻ’ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. (തീത്തോ. 3:1) മറ്റുള്ളവരുടെ സാഹചര്യങ്ങളെക്കുറിച്ച് ചിന്തയുള്ളവരാണെങ്കിൽ, നമ്മുടെ അയൽക്കാരനു ‘ഗുണം ചെയ്യാനും അയാളെ ബലപ്പെടുത്താനും’ ഉള്ള വഴികൾ നമ്മൾ കണ്ടെത്തും. (റോമ. 15:2) നമുക്കുള്ളതിൽനിന്ന് കൊടുക്കുന്നത് അതിൽ ഉൾപ്പെട്ടേക്കാം. (സുഭാ. 3:27) ചായയ്ക്കോ നല്ല സഹവാസത്തിനോ നമുക്ക് ആരെയെങ്കിലും ക്ഷണിക്കാം. ആർക്കെങ്കിലും സുഖമില്ല എന്ന് അറിഞ്ഞാൽ നമുക്ക് ഒരു കാർഡ് അയയ്ക്കാം, അല്ലെങ്കിൽ ആ വ്യക്തിയെ പോയി കാണുകയോ ഫോൺ വിളിക്കുകയോ ചെയ്യാം. “കേൾക്കുന്നവർക്കു ഗുണം ചെയ്യുന്നതും അവരെ ബലപ്പെടുത്തുന്നതും സന്ദർഭോചിതവും ആയ കാര്യങ്ങൾ” പറയാനുള്ള ധാരാളം അവസരങ്ങൾ നമ്മുടെ മുമ്പിലുണ്ട്.—എഫെ. 4:29.
യഹോവയെപ്പോലെ, എല്ലാവർക്കും നന്മ ചെയ്യാനുള്ള അവസരങ്ങൾ നമ്മളും തേടുന്നു. അതുകൊണ്ട് നമ്മൾ മറ്റുള്ളവരോടു പക്ഷപാതം കാണിക്കില്ല. എല്ലാവരോടും ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നത് അതിനുള്ള ഏറ്റവും നല്ല ഒരു മാർഗമാണ്. നമ്മളെ വെറുക്കുന്നവരോടുപോലും നല്ലതു ചെയ്തുകൊണ്ട് യേശുവിന്റെ കല്പന നമ്മൾ അനുസരിക്കുന്നു. (ലൂക്കോ. 6:27) മറ്റുള്ളവരോടു ദയ കാണിക്കുന്നതും അവർക്കു നന്മ ചെയ്യുന്നതും ഒരിക്കലും ഒരു തെറ്റല്ല, കാരണം “ഇവയ്ക്ക് എതിരുനിൽക്കുന്ന ഒരു നിയമവുമില്ല.” (ഗലാ. 5:22, 23) എതിർപ്പും പരിശോധനകളും ഉണ്ടാകുമ്പോൾപ്പോലും ഉള്ള നമ്മുടെ നല്ല പെരുമാറ്റം ആളുകളെ സത്യത്തിലേക്ക് ആകർഷിക്കുകയും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു.—1 പത്രോ. 3:16, 17.
നന്മയുടെ പ്രയോജനങ്ങൾ
“നല്ല മനുഷ്യൻ തന്റെ പ്രവൃത്തികളുടെ ഫലം ആസ്വദിക്കും.” (സുഭാ. 14:14) എന്തെല്ലാമാണു നന്മയുടെ ഫലങ്ങൾ? നമ്മൾ മറ്റുള്ളവരോടു നന്മ കാണിക്കുമ്പോൾ അവർ തിരിച്ചും അങ്ങനെതന്നെ പെരുമാറാനുള്ള സാധ്യത കൂടുതലാണ്. (സുഭാ. 14:22) അവർ അങ്ങനെ ചെയ്തില്ലെങ്കിൽക്കൂടി നമ്മൾ നന്മ ചെയ്യുന്നതിൽ തുടരുന്നെങ്കിൽ, അത് അവരെ മയപ്പെടുത്താനും അവരുടെ മനസ്സിന്റെ കാഠിന്യം ഉരുക്കിക്കളയാനും ഇടയാക്കിയേക്കാം.—റോമ. 12:20, അടിക്കുറിപ്പ്.
മോശമായ കാര്യങ്ങൾ വിട്ടകന്ന് നന്മ ചെയ്യുന്നതുകൊണ്ട് പലർക്കും പ്രയോജനങ്ങൾ കിട്ടിയിട്ടുണ്ട്. നാൻസി സഹോദരിയുടെ അനുഭവം നോക്കാം. സഹോദരി പറയുന്നു: “ചെറുപ്പത്തിൽ മര്യാദയില്ലാത്ത, അലസമായ പെരുമാറ്റമായിരുന്നു എന്റേത്. ധാർമികമൂല്യങ്ങൾക്കു ഞാൻ ഒരു വിലയും കല്പിച്ചില്ല. എന്നാൽ നന്മ സംബന്ധിച്ച ദൈവികനിലവാരങ്ങൾ പഠിക്കുകയും അത് അനുസരിക്കുകയും ചെയ്തപ്പോൾ എന്റെ സന്തോഷം വർധിച്ചു. എന്നെക്കുറിച്ച് എനിക്ക് ഇപ്പോൾ അഭിമാനം തോന്നുന്നു.”
നന്മ വളർത്തിയെടുക്കാനുള്ള ഏറ്റവും പ്രധാനകാരണം, അങ്ങനെ ചെയ്യുന്നത് യഹോവയെ സന്തോഷിപ്പിക്കും എന്നതാണ്. നമ്മുടെ പ്രവൃത്തികൾ വേറെ ആരും കണ്ടില്ലെങ്കിലും യഹോവ കാണുന്നുണ്ട്. നമ്മുടെ ഓരോ നല്ല പ്രവൃത്തിയും, നല്ല ചിന്തയും യഹോവ ശ്രദ്ധിക്കുന്നുണ്ട്. (എഫെ. 6:7, 8) എന്താണ് അതിന്റെ ഫലം? “നല്ല മനുഷ്യന് യഹോവയുടെ അംഗീകാരം ലഭിക്കുന്നു.” (സുഭാ. 12:2) അതുകൊണ്ട് നന്മ വളർത്തിയെടുക്കുന്നതിൽ നമുക്ക് അനുദിനം മെച്ചപ്പെടാം. “നല്ല കാര്യങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും . . . മഹത്ത്വവും മാനവും സമാധാനവും ലഭിക്കും” എന്ന് യഹോവ ഉറപ്പു തന്നിരിക്കുന്നു.—റോമ. 2:10.
^ ഖ. 2 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.