വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 21

“ഈ ലോക​ത്തി​ന്റെ ജ്ഞാനം” നിങ്ങളെ വഴി​തെ​റ്റി​ക്ക​രുത്‌

“ഈ ലോക​ത്തി​ന്റെ ജ്ഞാനം” നിങ്ങളെ വഴി​തെ​റ്റി​ക്ക​രുത്‌

“ഈ ലോക​ത്തി​ന്റെ ജ്ഞാനം ദൈവ​ത്തി​ന്റെ കണ്ണിൽ വിഡ്‌ഢി​ത്ത​മാണ്‌.”—1 കൊരി. 3:19.

ഗീതം 98 തിരു​വെ​ഴു​ത്തു​കൾ ദൈവ​പ്ര​ചോ​ദി​തം

പൂർവാവലോകനം *

1. ദൈവ​ത്തി​ന്റെ വചനം എന്താണു നമ്മളെ പഠിപ്പി​ക്കു​ന്നത്‌?

യഹോ​വ​യാ​ണു നമ്മുടെ മഹാനായ ഉപദേ​ഷ്ടാവ്‌. അതു​കൊ​ണ്ടു​തന്നെ ഏതു സാഹച​ര്യ​ത്തെ​യും നമുക്കു നേരി​ടാൻ കഴിയും. (യശ. 30:20, 21) “ഏതു കാര്യ​ത്തി​നും പറ്റിയ, എല്ലാ സത്‌പ്ര​വൃ​ത്തി​യും ചെയ്യാൻ സജ്ജനായ” ഒരാളാ​യി​ത്തീ​രാൻ ആവശ്യ​മാ​യ​തെ​ല്ലാം ദൈവ​ത്തി​ന്റെ വചനം നമ്മളെ പഠിപ്പി​ക്കു​ന്നു. (2 തിമൊ. 3:17) ബൈബിൾ പറയു​ന്ന​ത​നു​സ​രി​ച്ചാ​ണു നമ്മൾ ജീവി​ക്കു​ന്ന​തെ​ങ്കിൽ, ‘ഈ ലോക​ത്തി​ന്റെ ജ്ഞാനമാണ്‌’ നല്ലതെ​ന്നും ആ ജ്ഞാനത്തി​നു ചേർച്ച​യി​ലാ​ണു ജീവി​ക്കേ​ണ്ട​തെ​ന്നും പറയു​ന്ന​വ​രെ​ക്കാൾ നമ്മൾ ബുദ്ധി​മാ​ന്മാ​രാ​കും.—1 കൊരി. 3:19; സങ്കീ. 119:97-100.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 നമ്മൾ പഠിക്കാൻപോ​കു​ന്ന​തു​പോ​ലെ, ലോക​ത്തി​ന്റെ ജ്ഞാനം മിക്ക​പ്പോ​ഴും നമ്മുടെ ജഡിക​മായ ആഗ്രഹ​ങ്ങളെ ആകർഷി​ക്കുന്ന രീതി​യി​ലു​ള്ള​താണ്‌. അതു​കൊണ്ട്‌ ലോക​ത്തി​ലെ ആളുക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി ചിന്തി​ക്കു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും നമുക്കു ബുദ്ധി​മു​ട്ടാ​യേ​ക്കാം. തക്കതായ കാരണ​ത്തോ​ടെ​യാണ്‌ ബൈബിൾ ഇങ്ങനെ പറയു​ന്നത്‌: “സൂക്ഷി​ക്കുക! തത്ത്വജ്ഞാ​ന​ത്താ​ലും വഞ്ചകവും കഴമ്പി​ല്ലാ​ത്ത​തും ആയ ആശയങ്ങ​ളാ​ലും ആരും നിങ്ങളെ വശീക​രിച്ച്‌ അടിമ​ക​ളാ​ക്ക​രുത്‌.” (കൊലോ. 2:8) ഈ ലേഖന​ത്തിൽ, വഞ്ചകവും കഴമ്പി​ല്ലാ​ത്ത​തും ആയ രണ്ട്‌ ആശയങ്ങൾ എങ്ങനെ​യാണ്‌ ജനപ്രീ​തി​യാർജി​ച്ച​തെന്നു നമ്മൾ പഠിക്കും. ഓരോ​ന്നി​ലും ലോക​ത്തി​ന്റെ ജ്ഞാനം എന്തു​കൊ​ണ്ടാ​ണു വിഡ്‌ഢി​ത്ത​മാ​യി​രി​ക്കു​ന്ന​തെ​ന്നും ദൈവ​ത്തി​ന്റെ വചനത്തി​ലെ ജ്ഞാനം ലോക​ത്തി​നു തരാൻ കഴിയുന്ന എന്തി​നെ​ക്കാ​ളും ശ്രേഷ്‌ഠ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും നമ്മൾ ചിന്തി​ക്കും.

ലൈം​ഗി​കത—കാഴ്‌ച​പ്പാ​ടി​ലു​ണ്ടായ മാറ്റങ്ങൾ

3-4. ഐക്യ​നാ​ടു​ക​ളിൽ, 1900-നും 1930-നും ഇടയിൽ ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ആളുക​ളു​ടെ കാഴ്‌ച​പ്പാ​ടിന്‌ എന്തെല്ലാം മാറ്റങ്ങ​ളാണ്‌ സംഭവി​ച്ചത്‌?

3 ഐക്യ​നാ​ടു​ക​ളിൽ, 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​മാ​യ​പ്പോ​ഴേ​ക്കും ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ആളുക​ളു​ടെ കാഴ്‌ച​പ്പാ​ടിന്‌ വലിയ മാറ്റം വന്നു. ലൈം​ഗി​കത വിവാ​ഹി​തർക്കി​ട​യിൽ മാത്രം ഒതുക്കി​നി​റു​ത്തേ​ണ്ട​താ​ണെന്നു മുമ്പ്‌ ആളുകൾ വിശ്വ​സി​ച്ചി​രു​ന്നു. ലൈം​ഗി​ക​കാ​ര്യ​ങ്ങൾ പരസ്യ​മാ​യി സംസാ​രി​ക്കേണ്ട ഒരു വിഷയ​മ​ല്ലെ​ന്നു​പോ​ലും അവർ കരുതി​യി​രു​ന്നു. പക്ഷേ ആ നിലവാ​ര​ങ്ങ​ളെ​ല്ലാം തകർന്ന​ടി​ഞ്ഞു, എന്തും അനുവ​ദി​ച്ചു​കൊ​ടു​ക്കുന്ന ഒരു കാഴ്‌ച​പ്പാട്‌ പരക്കെ വ്യാപി​ച്ചു.

4 വർഷങ്ങൾ ചിലതു കടന്നു​പോ​യി. 1920-കൾ അറിയ​പ്പെ​ട്ടത്‌ ഗർജി​ക്കുന്ന ഇരുപ​തു​കൾ എന്നാണ്‌. ഈ കാലഘ​ട്ട​ങ്ങ​ളിൽ വലിയ സാമൂ​ഹി​ക​മാ​റ്റങ്ങൾ ഉണ്ടായി. “ലൈം​ഗി​കത കലർന്ന വിനോ​ദ​ത്തോ​ടുള്ള ആളുക​ളു​ടെ താത്‌പ​ര്യം വർധിച്ചു. അതു മനസ്സി​ലാ​ക്കാൻ അക്കാലത്തെ ചലച്ചി​ത്രങ്ങൾ, നാടകങ്ങൾ, പാട്ടുകൾ, നോവ​ലു​കൾ, പരസ്യങ്ങൾ തുടങ്ങി​യവ നോക്കി​യാൽ മതി” എന്ന്‌ ഒരു ഗവേഷക പറയുന്നു. ആ പതിറ്റാ​ണ്ടിൽ നൃത്തങ്ങൾ കൂടുതൽ ലൈം​ഗി​ക​വി​കാ​രം ഉണർത്തു​ന്ന​വ​യാ​യി, അത്ര മാന്യ​മ​ല്ലാത്ത വിധത്തിൽ ആളുകൾ വസ്‌ത്രം ധരിക്കാൻ തുടങ്ങി. അവസാ​ന​കാ​ല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ, ആളുകൾ കൂടു​തൽക്കൂ​ടു​തൽ ‘ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്നവർ’ ആയിത്തീ​രു​ക​യാ​യി​രു​ന്നു.—2 തിമൊ. 3:4.

ലോകത്തിന്റെ കുത്തഴിഞ്ഞ ധാർമി​ക​നി​ല​വാ​രങ്ങൾ യഹോ​വ​യു​ടെ ജനത്തെ സ്വാധീ​നി​ക്കു​ന്നില്ല (5-ാം ഖണ്ഡിക കാണുക) *

5. ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ലോക​ത്തി​ന്റെ കാഴ്‌ച​പ്പാ​ടിന്‌ 1960-നു ശേഷം വന്ന മാറ്റം വിശദീ​ക​രി​ക്കുക.

5 കാലം കടന്നു​പോ​യി. 1960-കൾ ആയപ്പോ​ഴേ​ക്കും വിവാഹം കഴിക്കാ​തെ ഒരുമിച്ച്‌ ജീവി​ക്കു​ന്ന​തും സ്വവർഗ​ര​തി​യിൽ ഏർപ്പെ​ടു​ന്ന​തും ഒക്കെ ആളുകൾക്കു പ്രശ്‌ന​മ​ല്ലാ​താ​യി. വിവാ​ഹ​മോ​ച​ന​ങ്ങ​ളു​ടെ നിരക്കും കൂടാൻ തുടങ്ങി. ലൈം​ഗി​കത പച്ചയായി ചിത്രീ​ക​രി​ക്കുന്ന വിനോ​ദ​ങ്ങ​ളും പെരു​കി​വന്നു. ഇതി​ന്റെ​യൊ​ക്കെ ഫലമായി എന്തു സംഭവി​ച്ചി​രി​ക്കു​ന്നു? ഒരു എഴുത്തു​കാ​രി പറയു​ന്ന​ത​നു​സ​രിച്ച്‌, ആളുകൾ ധാർമി​ക​നി​ല​വാ​രങ്ങൾ പിൻപ​റ്റാ​ത്ത​തു​കൊണ്ട്‌ സമൂഹം പല തിക്തഫ​ല​ങ്ങ​ളും അനുഭ​വി​ക്കു​ക​യാണ്‌. ശിഥി​ല​മായ കുടും​ബങ്ങൾ, മാതാ​വോ പിതാ​വോ മാത്ര​മുള്ള കുടും​ബങ്ങൾ, വൈകാ​രി​ക​മു​റി​വു​കൾ, അശ്ലീല​ത്തോ​ടുള്ള ആസക്തി എന്നിവ അവയിൽ ചിലതാണ്‌. എയ്‌ഡ്‌സ്‌ പോലെ, ലൈം​ഗി​ക​മാ​യി പകരുന്ന രോഗ​ങ്ങ​ളു​ടെ വർധന ഈ ലോക​ത്തി​ന്റെ ജ്ഞാനം വിഡ്‌ഢി​ത്ത​മാ​ണെ​ന്ന​തി​ന്റെ ഒരു സൂചന മാത്ര​മാണ്‌.—2 പത്രോ. 2:19.

6. ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ലോക​ത്തി​ന്റെ കാഴ്‌ച​പ്പാ​ടു സാത്താന്റെ ഇഷ്ടത്തിനു ചേർച്ച​യി​ലാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

6 ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ഈ ലോക​ത്തി​ന്റെ കാഴ്‌ച​പ്പാ​ടു സാത്താന്റെ ഇഷ്ടത്തിനു ചേർച്ച​യി​ലാണ്‌. വിവാ​ഹി​തർ തമ്മിലേ ലൈം​ഗി​കത ആകാവൂ എന്ന ദൈ​വോ​ദ്ദേ​ശ്യ​ത്തി​നു വിരു​ദ്ധ​മാ​യി പ്രവർത്തി​ച്ചു​കൊണ്ട്‌ ആളുകൾ ദൈവ​ത്തി​ന്റെ സമ്മാന​മായ വിവാ​ഹത്തെ തരംതാ​ഴ്‌ത്തു​ക​യാണ്‌. ഇതു കാണു​മ്പോൾ സാത്താനു തീർച്ച​യാ​യും സന്തോഷം തോന്നും. (എഫെ. 2:2) ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ഈ ലോക​ത്തി​ന്റെ കാഴ്‌ച​പ്പാട്‌, യഹോവ തന്നിരി​ക്കുന്ന പുനരു​ത്‌പാ​ദ​ന​പ്രാ​പ്‌തി എന്ന സമ്മാന​ത്തി​ന്റെ വിലയി​ടി​ക്കു​ന്നു. അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ന്ന​വർക്ക്‌ എന്നേക്കും ജീവി​ക്കാ​നുള്ള അവസരം നഷ്ടപ്പെ​ടു​ക​യും ചെയ്‌തേ​ക്കാം.—1 കൊരി. 6:9, 10.

ലൈം​ഗി​കത—ബൈബി​ളി​ന്റെ കാഴ്‌ച​പ്പാട്‌

7-8. ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ കാഴ്‌ച​പ്പാട്‌ എന്താണ്‌?

7 ഈ ലോക​ത്തി​ന്റെ ജ്ഞാനം പിൻപ​റ്റു​ന്നവർ ബൈബി​ളി​ന്റെ ധാർമി​ക​നി​ല​വാ​ര​ങ്ങളെ പരിഹ​സി​ക്കു​ക​യാണ്‌. ‘അതിനു ചേർച്ച​യി​ലൊ​ന്നും ജീവി​ക്കാൻ പറ്റില്ല’ എന്ന്‌ അവർ വാദി​ച്ചേ​ക്കാം. ‘ദൈവം നമുക്കു ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ തരുക​യും അതേസ​മയം അവ വിലക്കു​ക​യും ചെയ്യു​ന്നതു ന്യായ​മാ​ണോ’ എന്ന്‌ അവർ ചോദി​ച്ചേ​ക്കാം. ‘നമുക്കു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റണം’ എന്ന തെറ്റായ ചിന്താ​ഗ​തി​യാണ്‌ അത്തരം വാദങ്ങൾക്കു പിന്നിൽ. എന്നാൽ ബൈബിൾ പറയു​ന്നതു വ്യത്യ​സ്‌ത​മായ ആശയമാണ്‌. നമ്മൾ ആഗ്രഹ​ങ്ങ​ളു​ടെ​യെ​ല്ലാം അടിമ​ക​ളാ​കേണ്ട ആവശ്യ​മില്ല, അവയെ നിയ​ന്ത്രി​ക്കാൻ നമുക്കു കഴിയും എന്നാണു ബൈബിൾ പഠിപ്പി​ക്കു​ന്നത്‌. (കൊലോ. 3:5) കൂടാതെ, ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ ആദരണീ​യ​മായ വിധത്തിൽ തൃപ്‌തി​പ്പെ​ടു​ത്താ​നാ​യി വിവാഹം എന്ന സമ്മാന​വും യഹോവ നമുക്കു തന്നിട്ടുണ്ട്‌. (1 കൊരി. 7:8, 9) ഈ ക്രമീ​ക​ര​ണ​ത്തിന്‌ ഉള്ളിൽനി​ന്നു​കൊണ്ട്‌ ഒരു ഭാര്യ​ക്കും ഭർത്താ​വി​നും ലൈം​ഗി​കത ആസ്വദി​ക്കാ​നാ​കും. അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ന്ന​വർക്ക്‌ ഉണ്ടാകുന്ന കുറ്റ​ബോ​ധ​വും വേദന​ക​ളും ഒന്നും അവർക്കു തോന്നു​ക​യു​മില്ല.

8 ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ശരിയായ വീക്ഷണം ബൈബിൾ നമ്മളെ പഠിപ്പി​ക്കു​ന്നു. ലോക​ത്തി​ന്റെ ജ്ഞാനത്തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി, ബൈബി​ളി​ന്റെ കാഴ്‌ച​പ്പാട്‌ അനുസ​രിച്ച്‌ ജീവി​ക്കു​ന്നതു യാതൊ​രു ദോഷ​വും ചെയ്യില്ല. ലൈം​ഗി​ക​ത​യ്‌ക്ക്‌ ആനന്ദം പകരാൻ കഴിയു​മെന്നു ബൈബിൾ പറയു​ന്നുണ്ട്‌. (സുഭാ. 5:18, 19) അതേസ​മയം, “വിശു​ദ്ധി​യി​ലും മാനത്തി​ലും സ്വന്തം ശരീരത്തെ വരുതി​യിൽ നിറു​ത്താൻ നിങ്ങൾ ഓരോ​രു​ത്ത​രും അറിഞ്ഞി​രി​ക്കണം. അല്ലാതെ, ദൈവത്തെ അറിയാത്ത ജനതക​ളെ​പ്പോ​ലെ നിങ്ങൾ അനിയ​ന്ത്രി​ത​മായ കാമാ​വേ​ശ​ത്തോ​ടെ ആർത്തി​പൂണ്ട്‌ നടക്കരുത്‌” എന്നും ബൈബിൾ പറയുന്നു.—1 തെസ്സ. 4:4, 5.

9. (എ) ദൈവ​വ​ച​ന​ത്തി​ലെ ശ്രേഷ്‌ഠ​മായ ജ്ഞാനം പിൻപ​റ്റാൻ 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ ജീവി​ച്ചി​രുന്ന യഹോ​വ​യു​ടെ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എങ്ങനെ? (ബി) 1 യോഹ​ന്നാൻ 2:15, 16-ൽ ജ്ഞാനപൂർവ​മായ എന്ത്‌ ഉപദേശം കാണാം? (സി) റോമർ 1:24-27-ൽ പറഞ്ഞി​രി​ക്കുന്ന ഏതെല്ലാം അധാർമി​ക​മായ നടപടി​ക​ളാ​ണു നമ്മൾ ചെറു​ത്തു​നിൽക്കേ​ണ്ടത്‌?

9 “സദാചാ​ര​ബോ​ധം തീർത്തും നഷ്ടപ്പെട്ട” ആളുക​ളു​ടെ വഞ്ചകമായ ആശയങ്ങൾ ഇരുപ​താം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ ജീവി​ച്ചി​രുന്ന യഹോ​വ​യു​ടെ ജനത്തെ വഴി​തെ​റ്റി​ച്ചില്ല. (എഫെ. 4:19) അവർ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോട്‌ അടുത്ത്‌ പറ്റിനിൽക്കാൻ ശ്രമിച്ചു. 1926 മെയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും വാക്കി​ലും പ്രവൃ​ത്തി​യി​ലും വിശു​ദ്ധി​യും നിർമ​ല​ത​യും ഉള്ള വ്യക്തി​ക​ളാ​യി​രി​ക്കണം, വിപരീ​ത​ലിം​ഗ​ത്തിൽപ്പെ​ട്ട​വ​രോ​ടുള്ള പെരു​മാ​റ്റ​ത്തിൽ ഇതു വിശേ​ഷി​ച്ചും ശ്രദ്ധി​ക്കണം.” ചുറ്റു​മുള്ള ലോക​ത്തിൽ നടക്കുന്ന കാര്യ​ങ്ങൾക്കു ശ്രദ്ധ കൊടു​ക്കാ​തെ യഹോ​വ​യു​ടെ ജനം ദൈവ​വ​ച​ന​ത്തി​ലെ ശ്രേഷ്‌ഠ​മായ ജ്ഞാനം പിൻപറ്റി. (1 യോഹ​ന്നാൻ 2:15, 16 വായി​ക്കുക.) ദൈവ​വ​ചനം ലഭിച്ചി​രി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! ലൈം​ഗി​ക​കാ​ര്യ​ങ്ങൾ സംബന്ധിച്ച ലോക​ത്തി​ന്റെ ജ്ഞാനം ചെറു​ത്തു​നിൽക്കാൻ നമ്മളെ സഹായി​ക്കുന്ന, തക്കസമ​യത്തെ ആത്മീയ​ഭ​ക്ഷണം തന്റെ സംഘട​ന​യി​ലൂ​ടെ നൽകു​ന്ന​തി​നും നമ്മൾ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാണ്‌. *റോമർ 1:24-27 വായി​ക്കുക.

സ്വസ്‌നേഹം—കാഴ്‌ച​പ്പാ​ടി​ലു​ണ്ടായ മാറ്റങ്ങൾ

10-11. അവസാ​ന​കാ​ലത്ത്‌ എന്തെല്ലാം സംഭവ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണു ബൈബിൾ മുന്നറി​യി​പ്പു തന്നിട്ടു​ള്ളത്‌?

10 അവസാ​ന​കാ​ലത്ത്‌ ആളുകൾ ‘സ്വസ്‌നേ​ഹി​ക​ളാ​കും’ എന്നു ബൈബിൾ മുന്നറി​യി​പ്പു തന്നു. (2 തിമൊ. 3:1, 2) ആ സ്ഥിതിക്ക്‌ തങ്ങൾ ‘മറ്റുള്ള​വ​രെ​ക്കാൾ ഉയർന്ന​വ​രാ​ണെന്ന ഒരു ചിന്ത’ വെച്ചു​പു​ലർത്താൻ ലോക​ത്തി​ന്റെ ജ്ഞാനം ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതു കാണു​മ്പോൾ അതിശ​യി​ക്കാ​നു​ണ്ടോ? എങ്ങനെ ജീവി​ത​വി​ജയം നേടാ​മെന്നു വിശദീ​ക​രി​ക്കുന്ന പുസ്‌ത​കങ്ങൾ 1970-കളിൽ ഗണ്യമായ അളവിൽ പുറത്തി​റ​ങ്ങാൻ തുടങ്ങി​യെന്ന്‌ ഒരു ഗ്രന്ഥം പറയുന്നു. സ്വയം മനസ്സി​ലാ​ക്കാ​നും അതു​പോ​ലെ​തന്നെ തങ്ങൾക്ക്‌ ഒരു കുറവു​മി​ല്ലെ​ന്നും തങ്ങൾ ഒരു സംഭവ​മാ​ണെ​ന്നും ചിന്തി​ക്കാ​നും അന്നത്തെ ചില പുസ്‌ത​കങ്ങൾ വായന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, അതിൽ ഒരു പുസ്‌തകം പറഞ്ഞ കാര്യം ശ്രദ്ധി​ക്കുക: “ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തിൽവെച്ച്‌ ആരെയും ആകർഷി​ക്കുന്ന, ആവേശം​കൊ​ള്ളി​ക്കുന്ന വ്യക്തി നിങ്ങളാണ്‌, നിങ്ങളെ സ്‌നേ​ഹി​ക്കുക.” “അവനവന്റെ മനസ്സാ​ക്ഷി​ക്കും അവനവനു ബോധിച്ച നിയമ​ങ്ങൾക്കും ചേർച്ച​യിൽ ജീവി​ക്കാ​നാണ്‌” ആ പുസ്‌തകം ശുപാർശ ചെയ്യു​ന്നത്‌.

11 നിങ്ങൾ ഈ ആശയം ഇതിനു മുമ്പ്‌ കേട്ടി​ട്ടു​ണ്ടോ? ഇങ്ങനെ ഒരു കാര്യം ചെയ്യാ​നാ​ണു സാത്താൻ ഹവ്വയെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. ‘ശരിയും തെറ്റും (അറിയു​ന്ന​വ​ളാ​യി) ദൈവ​ത്തെ​പ്പോ​ലെ​യാ​കാൻ’ കഴിയു​മെന്ന്‌ അവൻ ഹവ്വയോ​ടു പറഞ്ഞു. (ഉൽപ. 3:5) ഇന്നു പലരും തങ്ങൾ വലിയ​വ​രാ​ണെന്നു ചിന്തി​ക്കു​ന്ന​തു​കൊണ്ട്‌ ആരും, ദൈവം​പോ​ലും, ശരി​യേത്‌ തെറ്റേത്‌ എന്ന്‌ തങ്ങളോ​ടു പറയേ​ണ്ട​തി​ല്ലെന്നു കരുതു​ന്നു. ഈ മനോ​ഭാ​വം ആളുകൾ വിവാ​ഹത്തെ വീക്ഷി​ക്കുന്ന വിധത്തിൽ വ്യക്തമാണ്‌.

ഒരു ക്രിസ്‌ത്യാ​നി മറ്റുള്ള​വ​രു​ടെ ആവശ്യങ്ങൾക്കു പ്രാധാന്യം കൊടു​ക്കും, പ്രത്യേ​കിച്ച്‌ ഇണയുടെ (12-ാം ഖണ്ഡിക കാണുക) *

12. വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ലോക​ത്തി​ന്റെ ജ്ഞാനം ഏതു വീക്ഷണ​മാണ്‌ ഉയർത്തി​പ്പി​ടി​ക്കു​ന്നത്‌?

12 ഭാര്യ​യോ​ടും ഭർത്താ​വി​നോ​ടും പരസ്‌പരം ബഹുമാ​നി​ക്കാ​നും വിവാ​ഹ​പ്ര​തി​ജ്ഞ​യോ​ടു പറ്റിനിൽക്കാ​നും ബൈബിൾ ആവശ്യ​പ്പെ​ടു​ന്നു. കൂടാതെ, പിരി​യാ​തെ എന്നും ഒരുമിച്ച്‌ ജീവി​ക്കേ​ണ്ട​വ​രാ​ണു തങ്ങൾ എന്ന ചിന്തയു​ണ്ടാ​യി​രി​ക്കാ​നും ബൈബിൾ ദമ്പതി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അതു​കൊ​ണ്ടാ​ണു ബൈബിൾ ഇങ്ങനെ പറയു​ന്നത്‌: “പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും.” (ഉൽപ. 2:24) നേരെ മറിച്ച്‌, ലോക​ത്തി​ന്റെ ജ്ഞാനം പിൻപ​റ്റു​ന്ന​വർക്കു മറ്റൊരു വീക്ഷണ​മാ​ണു​ള്ളത്‌. ഭാര്യ​യും ഭർത്താ​വും സ്വന്തം ആവശ്യ​ങ്ങൾക്കും താത്‌പ​ര്യ​ങ്ങൾക്കും മുൻതൂ​ക്കം കൊടു​ക്കാ​നാണ്‌ അവർ പറയു​ന്നത്‌. വിവാ​ഹ​മോ​ചനം സംബന്ധിച്ച ഒരു പുസ്‌തകം ഇങ്ങനെ പറയുന്നു: “ചില വിവാ​ഹ​ച്ച​ട​ങ്ങു​ക​ളിൽ ‘നമ്മൾ രണ്ടു പേരും ജീവി​ച്ചി​രി​ക്കുന്ന കാല​ത്തോ​ളം’ എന്ന പരമ്പരാ​ഗത വിവാ​ഹ​പ്ര​തി​ജ്ഞ​യ്‌ക്കു പകരം ‘നമ്മൾ രണ്ടു പേരും പരസ്‌പരം സ്‌നേ​ഹി​ക്കുന്ന കാല​ത്തോ​ളം’ എന്ന കുറച്ച്‌ കാല​ത്തേ​ക്കുള്ള പ്രതി​ജ്ഞ​യാണ്‌ എടുക്കു​ന്നത്‌.” വിവാ​ഹ​ത്തി​ന്റെ വില കുറച്ചു​ക​ള​യുന്ന ഇത്തരം വീക്ഷണങ്ങൾ അനേകം കുടും​ബങ്ങൾ തകരാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. പലർക്കും ഇതു വലിയ മാനസി​കാ​ഘാ​ത​മാ​ണു വരുത്തി​വെ​ച്ചി​രി​ക്കു​ന്നത്‌. വിവാ​ഹ​ത്തോട്‌ ആദരവി​ല്ലാത്ത ലോക​ത്തി​ന്റെ വീക്ഷണം വിഡ്‌ഢി​ത്തം നിറഞ്ഞ ഒന്നാണ്‌ എന്നതിനു സംശയ​മില്ല.

13. യഹോ​വ​യ്‌ക്ക്‌ അഹങ്കാ​രി​ക​ളോട്‌ അറപ്പു തോന്നു​ന്ന​തി​ന്റെ ഒരു കാരണം എന്താണ്‌?

13 ബൈബിൾ പറയുന്നു: “ഹൃദയ​ത്തിൽ അഹങ്കാ​ര​മു​ള്ള​വ​രെ​യെ​ല്ലാം യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌.” (സുഭാ. 16:5) യഹോ​വ​യ്‌ക്ക്‌ എന്തു​കൊ​ണ്ടാണ്‌ അഹങ്കാ​രി​ക​ളോട്‌ അറപ്പു തോന്നു​ന്നത്‌? ഒരു കാരണം, തങ്ങളെ​ത്തന്നെ അതിരു കവിഞ്ഞ്‌ സ്‌നേ​ഹി​ക്കുന്ന ആളുകൾ സാത്താന്റെ ഗുണമാ​ണു പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌ എന്നതാണ്‌. ഒന്നോർക്കുക: ഈ പ്രപഞ്ചത്തെ സൃഷ്ടി​ക്കാൻ ദൈവം ഉപയോ​ഗിച്ച യേശു, തന്നെ കുമ്പി​ടു​ക​യും ആരാധി​ക്കു​ക​യും ചെയ്യു​മെന്നു സാത്താൻ വിശ്വ​സി​ച്ചു. എന്തൊരു അഹങ്കാരം! (മത്താ. 4:8, 9; കൊലോ. 1:15, 16) തങ്ങൾ ജ്ഞാനി​ക​ളാ​ണെ​ന്നാണ്‌ അഹങ്കാ​രി​ക​ളായ ആളുക​ളു​ടെ ചിന്ത. എന്നാൽ ദൈവ​ത്തി​ന്റെ കണ്ണിൽ അവർ വിഡ്‌ഢി​ക​ളാണ്‌.

സ്വസ്‌നേഹം—ബൈബി​ളി​ന്റെ കാഴ്‌ച​പ്പാട്‌

14. നമ്മളെ​ക്കു​റി​ച്ചു​തന്നെ സമനി​ല​യുള്ള വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ റോമർ 12:3 സഹായി​ക്കു​ന്നത്‌ എങ്ങനെ?

14 നമ്മളെ​ക്കു​റിച്ച്‌ സമനി​ല​യുള്ള ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ ബൈബിൾ സഹായി​ക്കു​ന്നു. നമ്മളെ​ത്തന്നെ ഒരു അളവു​വരെ സ്‌നേ​ഹി​ക്കു​ന്നത്‌ ഉചിത​മാ​ണെന്ന കാര്യം ബൈബിൾ ശരി​വെ​ക്കു​ന്നു. യേശു പറഞ്ഞു: “അയൽക്കാ​രനെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കുക.” സ്വന്തം ആവശ്യ​ങ്ങൾക്കു നമ്മൾ ന്യായ​മായ ശ്രദ്ധ കൊടു​ക്ക​ണ​മെ​ന്നല്ലേ അതു സൂചി​പ്പി​ക്കു​ന്നത്‌? (മത്താ. 19:19) എന്നാൽ നമ്മളെ മറ്റുള്ള​വ​രെ​ക്കാൾ ഉയർത്ത​ണ​മെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നില്ല. പകരം ദൈവ​വ​ചനം പറയു​ന്നത്‌ ഇതാണ്‌: “വഴക്കു​ണ്ടാ​ക്കാ​നുള്ള ഉദ്ദേശ്യ​ത്തോ​ടെ​യോ ദുരഭി​മാ​ന​ത്തോ​ടെ​യോ ഒന്നും ചെയ്യാതെ താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുക.”—ഫിലി. 2:3; റോമർ 12:3 വായി​ക്കുക.

15. സ്വസ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ തരുന്ന ഉപദേശം പ്രാ​യോ​ഗി​ക​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

15 വിദ്യാ​ഭ്യാ​സ​മുള്ള, അറിവു​ണ്ടെന്നു കരുതുന്ന പലരും സ്വസ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വീക്ഷണം മണ്ടത്തര​മാ​ണെന്നു ചിന്തി​ക്കു​ന്നു. മറ്റുള്ള​വരെ നമ്മളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കണ്ടാൽ നമ്മൾ ദുർബ​ല​രാ​ണെന്നു കരുതി, ആളുകൾ നമ്മളെ മുത​ലെ​ടു​ക്കു​മെ​ന്നാണ്‌ അവരുടെ അഭി​പ്രാ​യം. എന്നാൽ വാസ്‌ത​വ​ത്തിൽ സാത്താന്റെ ലോകം ഉന്നമി​പ്പി​ച്ചി​രി​ക്കുന്ന സ്വാർഥ​മായ മനോ​ഭാ​വ​ത്തി​ന്റെ ഫലം എന്താണ്‌? നിങ്ങൾ എന്താണു കാണു​ന്നത്‌? സ്വാർഥ​രായ ആളുകൾക്കു സന്തോ​ഷ​മു​ണ്ടോ? അവരുടെ കുടും​ബങ്ങൾ സന്തോ​ഷ​മു​ള്ള​താ​ണോ? അവർക്കു നല്ല സുഹൃ​ത്തു​ക്ക​ളു​ണ്ടോ? അവർക്കു ദൈവ​വു​മാ​യി അടുപ്പ​മു​ണ്ടോ? ലോക​ത്തി​ന്റെ ജ്ഞാനം പിന്തു​ട​രു​ന്ന​താ​ണോ ദൈവ​വ​ച​ന​ത്തിൽ കാണുന്ന ജ്ഞാനം അനുസ​രിച്ച്‌ ജീവി​ക്കു​ന്ന​താ​ണോ കൂടുതൽ നല്ല ഫലങ്ങൾ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌?

16-17. ഏതു കാര്യ​ത്തി​നു നമ്മൾ നന്ദിയു​ള്ള​വ​രാ​യി​രി​ക്കണം, എന്തു​കൊണ്ട്‌?

16 വിനോ​ദ​യാ​ത്ര പോയ രണ്ടു പേരെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. യാത്ര​യ്‌ക്കി​ടെ അവർക്കു വഴി തെറ്റി. രണ്ടു പേർക്കും വഴി അറിയില്ല. ഇപ്പോൾ അതിൽ ഒരാൾ മറ്റേയാ​ളോ​ടു വഴി ചോദി​ച്ചാൽ എങ്ങനെ​യി​രി​ക്കും? ലോകം ജ്ഞാനി​ക​ളാ​യി കരുതുന്ന ആളുക​ളു​ടെ ഉപദേശം പിൻപ​റ്റു​ന്നവർ അവരെ​പ്പോ​ലെ​യാണ്‌. തന്റെ കാലത്തെ ‘ജ്ഞാനി​ക​ളായ’ ആളുക​ളെ​ക്കു​റിച്ച്‌ യേശു പറഞ്ഞു: “അവർ അന്ധരായ വഴികാ​ട്ടി​ക​ളാണ്‌. അന്ധൻ അന്ധനെ വഴി കാട്ടി​യാൽ രണ്ടു പേരും കുഴി​യിൽ വീഴും.” (മത്താ. 15:14) ശരിക്കും, ഈ ലോക​ത്തി​ന്റെ ജ്ഞാനം ദൈവ​ത്തി​ന്റെ കണ്ണിൽ വിഡ്‌ഢി​ത്ത​മാണ്‌.

യഹോവയുടെ സേവന​ത്തിൽ ചെലവിട്ട നാളു​ക​ളി​ലേക്ക്‌ ദൈവ​ദാ​സർ തിരി​ഞ്ഞു​നോ​ക്കു​ന്നു; ദൈവ​ത്തി​ന്റെ ജ്ഞാനമ​നു​സ​രി​ച്ച​തു​കൊണ്ട്‌ അവർ സന്തോ​ഷ​മു​ള്ള​വ​രാണ്‌ (17-ാം ഖണ്ഡിക കാണുക) *

17 ദൈവ​ത്തി​ന്റെ ജ്ഞാനപൂർവ​മായ ഉപദേശം, എല്ലായ്‌പോ​ഴും ‘പഠിപ്പി​ക്കാ​നും ശാസി​ക്കാ​നും തിരു​ത്താ​നും നീതി​യിൽ ശിക്ഷണം നൽകാ​നും ഉപകരി​ക്കു​ന്ന​താണ്‌.’ (2 തിമൊ. 3:16, അടിക്കു​റിപ്പ്‌) ഈ ലോക​ത്തി​ന്റെ ജ്ഞാനത്തിൽനിന്ന്‌ തന്റെ സംഘട​ന​യി​ലൂ​ടെ നമ്മളെ സംരക്ഷി​ച്ചി​രി​ക്കു​ന്ന​തിൽ യഹോ​വ​യോ​ടു നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! (എഫെ. 4:14) യഹോവ നമുക്കു തരുന്ന ആത്മീയാ​ഹാ​രം, ദൈവ​വ​ച​ന​ത്തി​ലെ നിലവാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കാ​നുള്ള ശക്തി നമുക്കു തരുന്നു. ഒരിക്ക​ലും പിഴവ്‌ പറ്റാത്ത ബൈബി​ളി​ന്റെ ജ്ഞാനം നമ്മളെ വഴി നയിക്കു​ന്നത്‌ എത്ര വലിയ പദവി​യാണ്‌!

ഗീതം 54 ‘വഴി ഇതാണ്‌’

^ ഖ. 5 യഹോ​വ​യ്‌ക്കു മാത്രമേ ആശ്രയ​യോ​ഗ്യ​മായ മാർഗ​നിർദേശം തരാൻ കഴിയൂ എന്ന നമ്മുടെ ബോധ്യം ശക്തി​പ്പെ​ടു​ത്തു​ന്ന​താണ്‌ ഈ ലേഖനം. ലോക​ത്തി​ന്റെ ജ്ഞാനത്തിൽ ആശ്രയി​ച്ചാൽ ദാരു​ണ​മായ പരിണ​ത​ഫ​ല​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും എന്നാൽ ദൈവ​വ​ച​ന​ത്തി​ലെ ജ്ഞാനത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യു​മെ​ന്നും നമ്മൾ പഠിക്കും.

^ ഖ. 9 യുവജനങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും—പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും വാല്യം 1-ന്റെ 24-26 അധ്യാ​യ​ങ്ങ​ളും വാല്യം 2-ന്റെ (ഇംഗ്ലീഷ്‌) 4, 5 അധ്യാ​യ​ങ്ങ​ളും യുവജ​നങ്ങൾ ചോദി​ക്കുന്ന 10 ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും എന്ന ലഘുപ​ത്രി​ക​യു​ടെ 21-23 പേജു​ക​ളി​ലെ 7-ാം ചോദ്യ​വും കാണുക.

^ ഖ. 50 ചിത്രക്കുറിപ്പ്‌: സാക്ഷി​ക​ളായ ഒരു ദമ്പതി​ക​ളു​ടെ വ്യത്യ​സ്‌ത​കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ ചിത്രങ്ങൾ. 1960-കളുടെ ഒടുവിൽ അവർ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്നു.

^ ഖ. 52 ചിത്രക്കുറിപ്പ്‌: 1980-കളിൽ ഭാര്യ രോഗി​യാ​യി​രു​ന്ന​പ്പോൾ ഭർത്താവ്‌ ശുശ്രൂ​ഷി​ക്കു​ന്നു. മകളാണ്‌ അടുത്തു​ള്ളത്‌.

^ ഖ. 54 ചിത്രക്കുറിപ്പ്‌: പ്രായ​മാ​യ​ശേഷം, കഴിഞ്ഞ​കാ​ല​ത്തേക്ക്‌ അവർ തിരി​ഞ്ഞു​നോ​ക്കു​ന്നു. യഹോ​വ​യു​ടെ ജ്ഞാനമ​നു​സ​രിച്ച്‌ ജീവി​ച്ച​തു​കൊണ്ട്‌ അവർ സന്തോ​ഷ​മു​ള്ള​വ​രാണ്‌. മകളും കുടും​ബ​വും ആ ദമ്പതി​ക​ളു​ടെ സന്തോ​ഷ​ത്തിൽ പങ്കു​ചേ​രു​ന്നു.