വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 19

സ്‌നേ​ഹ​വും നീതി​യും—ദുഷ്ടത​യു​ടെ ഭീഷണി നേരി​ടു​ന്ന​വർക്ക്‌

സ്‌നേ​ഹ​വും നീതി​യും—ദുഷ്ടത​യു​ടെ ഭീഷണി നേരി​ടു​ന്ന​വർക്ക്‌

“അങ്ങ്‌ ദുഷ്ടത​യിൽ സന്തോ​ഷി​ക്കാത്ത ദൈവ​മാ​ണ​ല്ലോ. തിന്മ ചെയ്യു​ന്ന​വർക്ക്‌ ആർക്കും അങ്ങയോ​ടൊ​പ്പം കഴിയാ​നാ​കില്ല.”—സങ്കീ. 5:4.

ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടി​ക്കാം

പൂർവാവലോകനം *

1-3. (എ) സങ്കീർത്തനം 5:4-6 അനുസ​രിച്ച്‌ യഹോ​വ​യ്‌ക്ക്‌ ദുഷ്ടത​യെ​ക്കു​റിച്ച്‌ എന്താണു തോന്നു​ന്നത്‌? (ബി) കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം ‘ക്രിസ്‌തു​വി​ന്റെ നിയമ​ത്തിന്‌’ എതിരാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

യഹോവ എല്ലാ തരം ദുഷ്ടത​യും വെറു​ക്കു​ന്നു. (സങ്കീർത്തനം 5:4-6 വായി​ക്കുക.) ആ സ്ഥിതിക്ക്‌, കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം യഹോവ എത്രയ​ധി​കം വെറു​ക്കു​ന്നു​ണ്ടാ​കും! അത്‌ എത്ര നീചവും ഹീനവും ആണ്‌! ഇക്കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളായ നമുക്കും യഹോ​വ​യു​ടെ അതേ മനോ​ഭാ​വ​മാ​ണു​ള്ളത്‌, നമ്മളും അതു വെറു​ക്കു​ന്നു. അത്തരം കാര്യങ്ങൾ നമ്മൾ സഭയിൽ വെച്ചു​പൊ​റു​പ്പി​ക്കില്ല.—റോമ. 12:9; എബ്രാ. 12:15, 16.

2 കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം ‘ക്രിസ്‌തു​വി​ന്റെ നിയമ​ത്തിന്‌’ തികച്ചും വിപരീ​ത​മാണ്‌. (ഗലാ. 6:2) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ, ക്രിസ്‌തു​വി​ന്റെ നിയമ​ത്തി​ന്റെ, അതായത്‌ യേശു വാക്കി​ലൂ​ടെ​യും മാതൃ​ക​യി​ലൂ​ടെ​യും പഠിപ്പിച്ച എല്ലാ കാര്യ​ങ്ങ​ളു​ടെ​യും, അടിത്തറ സ്‌നേ​ഹ​മാണ്‌, അതു നീതി ഉയർത്തി​പ്പി​ടി​ക്കുന്ന ഒന്നാണ്‌. ക്രിസ്‌ത്യാ​നി​കൾ ഈ നിയമം അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ കുട്ടി​കൾക്കു സുരക്ഷി​ത​ത്വം തോന്നുന്ന വിധത്തിൽ അവരോ​ടു പെരു​മാ​റും, അവരെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കും. കുട്ടി​കളെ ലൈം​ഗി​ക​മാ​യി ദുരു​പ​യോ​ഗം ചെയ്യു​ന്നവർ സ്വാർഥ​രാണ്‌, അവർ ചെയ്യു​ന്നത്‌ അനീതി​യാണ്‌. അതിന്‌ ഇരയാ​കുന്ന കുട്ടി​കൾക്ക്‌, തങ്ങളെ ആരും സ്‌നേ​ഹി​ക്കു​ന്നി​ല്ലെ​ന്നും തങ്ങൾ ഒരിക്ക​ലും സുരക്ഷി​ത​ര​ല്ലെ​ന്നും ഉള്ള തോന്നൽ ഉണ്ടാകും.

3 സങ്കടക​ര​മെന്നു പറയട്ടെ, കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം ഒരു പകർച്ച​വ്യാ​ധി​പോ​ലെ ലോകത്ത്‌ പടർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌, ക്രിസ്‌തീ​യ​സ​ഭ​ക​ളി​ലെ കുട്ടി​ക​ളും അതിന്റെ ഇരകളാ​യി​ട്ടുണ്ട്‌. എന്തു​കൊണ്ട്‌? “ദുഷ്ടമ​നു​ഷ്യ​രും തട്ടിപ്പു​കാ​രും” പെരു​കി​പ്പെ​രു​കി​വ​രു​ക​യാണ്‌. അത്തരക്കാർ സഭയി​ലേ​ക്കും നുഴഞ്ഞു​ക​യ​റി​യേ​ക്കാം. (2 തിമൊ. 3:13) മാത്രമല്ല, യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചി​രുന്ന ചിലർ തങ്ങളുടെ പാപപൂർണ​മായ ലൈം​ഗി​കാ​ഗ്ര​ഹ​ങ്ങൾക്കു വഴി​പ്പെട്ട്‌ കുട്ടി​കളെ ലൈം​ഗി​ക​മാ​യി പീഡി​പ്പി​ച്ചി​രി​ക്കു​ന്നു. കുട്ടി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റം ഗുരു​ത​ര​മായ ഒരു പാപമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു നമ്മൾ ഇപ്പോൾ ചർച്ച ചെയ്യും. സഭയിലെ ആരെങ്കി​ലും കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം​പോ​ലുള്ള ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌താൽ മൂപ്പന്മാർ അത്‌ എങ്ങനെ​യാ​ണു കൈകാ​ര്യം ചെയ്യു​ന്ന​തെ​ന്നും നമ്മൾ ചിന്തി​ക്കും. മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ സംരക്ഷി​ക്കാ​മെ​ന്നും നമ്മൾ പഠിക്കും. *

ഗുരു​ത​ര​മായ പാപം

4-5. കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം പാപമാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

4 കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തി​ന്റെ ദാരു​ണ​ഫ​ലങ്ങൾ നമ്മൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാ​ളെ​ല്ലാം വളരെ വലുതാണ്‌. അതിന്‌ ഇരയാ​കു​ന്ന​വ​രെ​യും അവരെ സ്‌നേ​ഹി​ക്കുന്ന കുടും​ബാം​ഗ​ങ്ങ​ളെ​യും ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളെ​യും അതു മുറി​വേൽപ്പി​ക്കും. കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം ഗുരു​ത​ര​മായ ഒരു പാപം​ത​ന്നെ​യാണ്‌.

5 ഇരയാ​കു​ന്ന​വർക്കെ​തി​രെ​യുള്ള പാപം. * മറ്റുള്ള​വർക്കു വേദന​യും കഷ്ടപ്പാ​ടും വരുത്തി​വെ​ക്കു​ന്നതു പാപമാണ്‌. നമ്മൾ അടുത്ത ലേഖന​ത്തിൽ പഠിക്കു​ന്ന​തു​പോ​ലെ, കുട്ടി​കളെ ദുരു​പ​യോ​ഗം ചെയ്യു​ന്നവർ അതാണു ചെയ്യു​ന്നത്‌. കുട്ടി​കളെ അവർ ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും വേദനി​പ്പി​ക്കു​ന്നു, അതു കുട്ടി​കളെ തകർത്തു​ക​ള​യും. തങ്ങളി​ലുള്ള കുട്ടി​ക​ളു​ടെ വിശ്വാ​സത്തെ മുത​ലെ​ടു​ത്തു​കൊ​ണ്ടാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌. അതിന്‌ ഇരയാ​കുന്ന കുട്ടിക്കു താൻ സുരക്ഷി​തനല്ല എന്നു തോന്നും. അത്തരം ദുഷ്‌ചെ​യ്‌തി​ക​ളിൽനിന്ന്‌ കുട്ടി​കളെ സംരക്ഷി​ക്കു​ക​തന്നെ വേണം. അതിന്‌ ഇരയാ​കു​ന്ന​വർക്ക്‌ ആശ്വാ​സ​വും സഹായ​വും ആവശ്യ​മാണ്‌.—1 തെസ്സ. 5:14.

6-7. കുട്ടി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റം സഭയ്‌ക്കെ​തി​രെ​യുള്ള പാപമാ​യി​രി​ക്കു​ന്നത്‌ എങ്ങനെ, ഗവൺമെന്റ്‌ അധികാ​രി​കൾക്ക്‌ എതി​രെ​യുള്ള പാപമാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

6 സഭയ്‌ക്കെ​തി​രെ​യുള്ള പാപം. സഭയിലെ ഒരാൾ കുട്ടി​കളെ ലൈം​ഗി​ക​മാ​യി ദുരു​പ​യോ​ഗം ചെയ്‌താൽ അതു സഭയുടെ സത്‌പേ​രി​നു കളങ്കം വരുത്തും. (മത്താ. 5:16; 1 പത്രോ. 2:12) അതു ദൈവ​ജ​ന​ത്തി​നെ​ല്ലാം മാന​ക്കേ​ടാ​കും. ‘വിശ്വാ​സ​ത്തി​നു​വേണ്ടി കഠിന​മാ​യി പോരാ​ടുന്ന’ ലക്ഷക്കണ​ക്കി​നു വരുന്ന വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​ക​ളോ​ടു ചെയ്യുന്ന എത്ര വലിയ ക്രൂര​ത​യാണ്‌ അത്‌! (യൂദ 3) ഇങ്ങനെ ദുഷ്ടത പ്രവർത്തി​ക്കു​ക​യും അതി​നെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കാ​തി​രി​ക്കു​ക​യും ചെയ്യുന്ന ആരെയും സഭയ്‌ക്കു​ള്ളിൽ തുടരാൻ അനുവ​ദി​ക്കില്ല. അവർ സഭയുടെ പേര്‌ കളഞ്ഞവ​രാണ്‌.

7 ഗവൺമെന്റ്‌ അധികാ​രി​കൾക്ക്‌ എതി​രെ​യുള്ള പാപം. ക്രിസ്‌ത്യാ​നി​കൾ ‘ഉന്നതാ​ധി​കാ​രി​കൾക്കു കീഴ്‌പെ​ട്ടി​രി​ക്കണം.’ (റോമ. 13:1) രാജ്യത്തെ നിയമങ്ങൾ ആദരി​ച്ചു​കൊ​ണ്ടും അനുസ​രി​ച്ചു​കൊ​ണ്ടും നമ്മൾ ഉന്നതാ​ധി​കാ​രി​കൾക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്നു. സഭയിലെ ആരെങ്കി​ലും രാജ്യത്തെ നിയമം ലംഘി​ക്കു​ന്നെ​ങ്കിൽ അയാൾ ഗവൺമെന്റ്‌ അധികാ​രി​കൾക്ക്‌ എതിരെ പാപം ചെയ്യു​ക​യാണ്‌. അതിൽ കുട്ടി​കൾക്കെ​തി​രെ​യുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​വും ഉൾപ്പെ​ടു​ന്നു. (പ്രവൃ​ത്തി​കൾ 25:8 താരത​മ്യം ചെയ്യുക.) രാജ്യത്തെ നിയമം നടപ്പാ​ക്കാ​നുള്ള അധികാ​രം മൂപ്പന്മാർക്ക്‌ ഇല്ല. എങ്കിലും ലൈം​ഗി​ക​മാ​യി കുട്ടിയെ പീഡി​പ്പി​ക്കുന്ന ഒരാൾക്കു ഗവൺമെന്റ്‌ നൽകുന്ന ശിക്ഷയിൽനിന്ന്‌ അവർ ആ വ്യക്തിയെ സംരക്ഷി​ക്കു​ക​യില്ല. (റോമ. 13:4) പാപം ചെയ്‌ത ഒരാൾ വിതച്ച​തു​തന്നെ കൊയ്യും.—ഗലാ. 6:7.

8. മറ്റു മനുഷ്യർക്ക്‌ എതി​രെ​യുള്ള പാപങ്ങൾ യഹോവ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌?

8 എല്ലാത്തി​നും ഉപരി, ദൈവ​ത്തി​നെ​തി​രെ​യുള്ള പാപം. (സങ്കീ. 51:4) ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്‌ എതിരെ പാപം ചെയ്യു​മ്പോൾ അയാൾ യഹോ​വ​യോ​ടും പാപം ചെയ്യു​ക​യാണ്‌. ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത ഒരു നിയമം നോക്കാം. ആ നിയമം പറയു​ന്ന​ത​നു​സ​രിച്ച്‌ ഒരാൾ അയൽക്കാ​ര​നിൽനിന്ന്‌ എന്തെങ്കി​ലും “കവർച്ച ചെയ്യു​ക​യോ” അയൽക്കാ​രനെ ചതിക്കു​ക​യോ ചെയ്‌താൽ ‘യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണി​ക്കു​ക​യാണ്‌.’ (ലേവ്യ 6:2-4, പി.ഒ.സി.) ഒരു കുട്ടിയെ ലൈം​ഗി​ക​മാ​യി പീഡി​പ്പി​ക്കുന്ന സഭയിലെ ഒരാൾ ദൈവ​ത്തോട്‌ അവിശ്വ​സ്‌തത കാണി​ക്കു​ക​യാണ്‌. ആ കുട്ടി​യു​ടെ സുരക്ഷി​ത​ത്വ​ബോ​ധ​മാണ്‌ അയാൾ ‘കവർന്നെ​ടു​ക്കു​ന്നത്‌.’ അയാൾ ദൈവ​നാ​മ​ത്തി​നു വലിയ നിന്ദ വരുത്തി​വെ​ക്കു​ക​യും ചെയ്‌തേ​ക്കാം. അതു​കൊ​ണ്ടാണ്‌ അതു ദൈവ​ത്തി​നെ​തി​രെ​യുള്ള ഗുരു​ത​ര​മായ പാപമാ​കു​ന്നത്‌. കുട്ടി​കൾക്ക്‌ എതി​രെ​യുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം അങ്ങേയറ്റം ഹീനമാ​യി കണക്കാ​ക്കണം.

9. കുട്ടി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ സംഘടന വർഷങ്ങ​ളി​ലു​ട​നീ​ളം തിരു​വെ​ഴു​ത്തു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ എന്തെല്ലാം വിവരങ്ങൾ നൽകി​യി​ട്ടുണ്ട്‌, എന്തു​കൊണ്ട്‌?

9 വർഷങ്ങ​ളി​ലു​ട​നീ​ളം, യഹോ​വ​യു​ടെ സംഘടന കുട്ടി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റ​ത്തെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ധാരാളം വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌. വീക്ഷാ​ഗോ​പു​ര​ത്തി​ലും ഉണരുക!-യിലും വന്ന ചില ലേഖനങ്ങൾ ഇതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. ചെറു​പ്പ​ത്തിൽ ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയായ ഒരു വ്യക്തിക്കു മനസ്സി​നേറ്റ മുറി​വു​ക​ളു​മാ​യി എങ്ങനെ പൊരു​ത്ത​പ്പെട്ട്‌ ജീവി​ക്കാം, മറ്റുള്ള​വർക്ക്‌ അവരെ എങ്ങനെ സഹായി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യാം, മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ സംരക്ഷി​ക്കാം എന്നീ വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം ആ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു. കുട്ടി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റം എന്ന പാപം കൈകാ​ര്യം ചെയ്യു​ന്ന​തി​നു മൂപ്പന്മാർക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ നല്ല പരിശീ​ലനം ലഭിച്ചി​ട്ടുണ്ട്‌. ഇത്തരം കേസുകൾ മൂപ്പന്മാർ എങ്ങനെ കൈകാ​ര്യം ചെയ്യണം എന്നതി​നെ​ക്കു​റി​ച്ചുള്ള നിർദേ​ശങ്ങൾ സംഘടന പതിവാ​യി പുനഃ​പ​രി​ശോ​ധി​ക്കു​ന്നു. ചില​പ്പോൾ നിർദേ​ശങ്ങൾ പുതു​ക്കു​ക​യും ചെയ്യുന്നു. ക്രിസ്‌തു​വി​ന്റെ നിയമ​ത്തി​നു ചേർച്ച​യി​ലാ​ണു പ്രശ്‌നം കൈകാ​ര്യം ചെയ്യു​ന്ന​തെന്ന്‌ ഉറപ്പാ​ക്കാ​നാണ്‌ ഇങ്ങനെ ചെയ്യു​ന്നത്‌.

ഗുരു​ത​ര​മായ തെറ്റുകൾ കൈകാര്യം ചെയ്യുന്ന വിധം

10-12. (എ) ഗുരു​ത​ര​മായ തെറ്റുകൾ കൈകാ​ര്യം ചെയ്യു​മ്പോൾ മൂപ്പന്മാർ ഏതു കാര്യം ഓർക്കണം, ഏതെല്ലാം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ ചിന്തി​ക്കും? (ബി) യാക്കോബ്‌ 5:14, 15 അനുസ​രിച്ച്‌ മൂപ്പന്മാർ എന്തു ചെയ്യാൻ കഠിന​ശ്രമം ചെയ്യും?

10 ഗുരു​ത​ര​മായ ദുഷ്‌ചെ​യ്‌തി ഉൾപ്പെ​ടുന്ന ഒരു പ്രശ്‌നം കൈകാ​ര്യം ചെയ്യു​മ്പോൾ, ക്രിസ്‌തു​വി​ന്റെ നിയമ​ത്തി​നു ചേർച്ച​യി​ലാ​ണു പ്രവർത്തി​ക്കേ​ണ്ട​തെന്നു മൂപ്പന്മാർ ഓർക്കും. അവർ ആടുക​ളോ​ടു സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടും, ദൈവ​ത്തി​ന്റെ കണ്ണിൽ ശരിയും നീതി​യും ആയ രീതി​യിൽ കാര്യങ്ങൾ ചെയ്യും. അതു​കൊ​ണ്ടു​തന്നെ ആരെങ്കി​ലും ഗുരു​ത​ര​മായ ഒരു പാപം ചെയ്‌ത​താ​യി അറിഞ്ഞാൽ അവർക്കു പല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കേ​ണ്ടി​വ​രും. ദൈവ​ത്തി​ന്റെ പേരിന്റെ പരിശു​ദ്ധി കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ മൂപ്പന്മാ​രു​ടെ പ്രധാ​ന​ചിന്ത. (ലേവ്യ 22:31, 32; മത്താ. 6:9) അവർ സഭയിലെ സഹോ​ദ​ര​ങ്ങ​ളു​ടെ ആത്മീയാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചും ചിന്തയു​ള്ള​വ​രാണ്‌. തെറ്റിന്‌ ഇരയായ വ്യക്തിയെ സഹായി​ക്കാൻ അവർ ഒരുക്ക​മു​ള്ള​വ​രു​മാണ്‌.

11 ഇനി, തെറ്റു ചെയ്‌ത​യാൾ സഭയിലെ ഒരാളാ​ണെ​ന്നി​രി​ക്കട്ടെ. ആ വ്യക്തി ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യു​മാ​യുള്ള ബന്ധം പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്‌ ആവശ്യ​മായ സഹായം നൽകാൻ മൂപ്പന്മാർ ശ്രമി​ക്കും. (യാക്കോബ്‌ 5:14, 15 വായി​ക്കുക.) തന്റെ തെറ്റായ ആഗ്രഹ​ങ്ങൾക്കു വഴങ്ങി ഗുരു​ത​ര​മായ പാപം ചെയ്‌ത ഒരു ക്രിസ്‌ത്യാ​നി രോഗി​യായ ഒരാ​ളെ​പ്പോ​ലെ​യാണ്‌. മേലാൽ അയാൾക്ക്‌ യഹോ​വ​യു​മാ​യി നല്ല ഒരു ബന്ധമില്ല. * മൂപ്പന്മാർ ഡോക്ടർമാ​രെ​പ്പോ​ലെ​യാണ്‌. അവർ ‘രോഗി​യെ (ഇവിടെ തെറ്റു​കാ​രനെ) സുഖ​പ്പെ​ടു​ത്താൻ’ കഠിന​ശ്രമം ചെയ്യും. തിരു​വെ​ഴുത്ത്‌ ഉപയോ​ഗി​ച്ചുള്ള അവരുടെ ഉപദേ​ശങ്ങൾ ആ വ്യക്തിയെ യഹോ​വ​യു​മാ​യുള്ള ബന്ധത്തി​ലേക്കു തിരികെ വരാൻ സഹായി​ച്ചേ​ക്കും. പക്ഷേ അയാൾ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ന്നെ​ങ്കിൽ മാത്രമേ ഇതു സാധിക്കൂ.—പ്രവൃ. 3:19; 2 കൊരി. 2:5-10.

12 വ്യക്തമാ​യും, മൂപ്പന്മാ​രു​ടെ ഉത്തരവാ​ദി​ത്വം ഗൗരവ​മേ​റിയ ഒന്നാണ്‌. ദൈവം തങ്ങളെ ഏൽപ്പിച്ച ആട്ടിൻപ​റ്റത്തെ അവർ നീതി​യോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും പരിപാ​ലി​ക്കു​ന്നു. (1 പത്രോ. 5:1-3) സഹോ​ദ​ര​ങ്ങൾക്കു സഭ ഒരു സുരക്ഷി​ത​സ​ങ്കേ​ത​മാ​യി തോന്ന​ണ​മെന്ന്‌ അവർ ആഗ്രഹി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ കുട്ടി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റം​പോ​ലെ ഗുരു​ത​ര​മായ ഒരു തെറ്റി​നെ​ക്കു​റിച്ച്‌ കേൾക്കു​മ്പോൾ മൂപ്പന്മാർ പെട്ടെന്നു പ്രവർത്തി​ക്കു​ന്നു. എങ്ങനെ?  13,  15 17 ഖണ്ഡിക​ക​ളു​ടെ തുടക്ക​ത്തിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ ചിന്തി​ക്കുക.

13-14. കുട്ടി​കളെ ലൈം​ഗി​ക​മാ​യി ചൂഷണം ചെയ്‌തു എന്നൊരു ആരോ​പ​ണ​മു​ണ്ടാ​യാൽ അതു ഗവൺമെന്റ്‌ അധികാ​രി​കളെ അറിയി​ക്ക​ണ​മെന്ന നിയമം മൂപ്പന്മാർ പാലി​ക്കാ​റു​ണ്ടോ? വിശദീ​ക​രി​ക്കുക.

 13 കുട്ടി​കളെ ലൈം​ഗി​ക​മാ​യി ചൂഷണം ചെയ്‌തു എന്നൊരു ആരോ​പ​ണ​മു​ണ്ടാ​യാൽ അതു ഗവൺമെന്റ്‌ അധികാ​രി​കളെ അറിയി​ക്ക​ണ​മെന്ന നിയമം മൂപ്പന്മാർ പാലി​ക്കാ​റു​ണ്ടോ? ഉണ്ട്‌. ഈ നിയമം നിലവി​ലുള്ള എല്ലാ സ്ഥലങ്ങളി​ലും മൂപ്പന്മാർ അതു പാലി​ക്കും. (റോമ. 13:1) അങ്ങനെ​യുള്ള നിയമങ്ങൾ ദൈവ​ത്തി​ന്റെ നിയമ​ങ്ങൾക്ക്‌ എതിരല്ല. (പ്രവൃ. 5:28, 29) അതു​കൊണ്ട്‌ ഒരു ആരോ​പ​ണ​മു​ണ്ടാ​യാൽ ഉടനെ രാജ്യത്ത്‌ നിലവി​ലുള്ള നിയമ​ത്തി​നു ചേർച്ച​യിൽ എങ്ങനെ പ്രവർത്തി​ക്ക​ണ​മെന്ന്‌ അറിയാൻ ബ്രാ​ഞ്ചോ​ഫീ​സു​മാ​യി മൂപ്പന്മാർ ബന്ധപ്പെ​ടും.

14 ഇരയായ കുട്ടി​കൾക്കും മാതാ​പി​താ​ക്കൾക്കും സംഭവ​ത്തെ​ക്കു​റിച്ച്‌ അറിയാ​വുന്ന മറ്റുള്ള​വർക്കും ദുഷ്‌പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ചുള്ള ആരോ​പണം ഗവൺമെന്റ്‌ അധികാ​രി​കളെ അറിയി​ക്കാൻ അവകാ​ശ​മുണ്ട്‌. ഇക്കാര്യം മൂപ്പന്മാർ അവരെ ഓർമി​പ്പി​ക്കും. എന്നാൽ സഭയിലെ ഒരാ​ളെ​ക്കു​റി​ച്ചാണ്‌ ആരോ​പ​ണ​മു​ണ്ടാ​യ​തെന്നു കരുതുക. അത്‌ ഒരു ക്രിസ്‌ത്യാ​നി അധികാ​രി​കളെ അറിയി​ച്ചു. അങ്ങനെ ആ വിവരം സമൂഹ​ത്തിൽ പരസ്യ​മാ​യി. ഇപ്പോൾ താൻ കാരണം ദൈവ​ത്തി​ന്റെ പേരിനു നിന്ദ വന്നെന്ന്‌ ഓർത്ത്‌ വിവരം അറിയിച്ച ക്രിസ്‌ത്യാ​നി വിഷമി​ക്ക​ണോ? വേണ്ടാ. കാരണം, തെറ്റു ചെയ്‌ത​യാ​ളാ​ണു ദൈവ​ത്തി​ന്റെ പേരിനു നിന്ദ വരുത്തി​യത്‌.

15-16. (എ) 1 തിമൊ​ഥെ​യൊസ്‌ 5:19 അനുസ​രിച്ച്‌, മൂപ്പന്മാർ നീതി​ന്യാ​യ നടപടി​യി​ലേക്കു കടക്കണ​മെ​ങ്കിൽ കുറഞ്ഞത്‌ രണ്ടു സാക്ഷി​ക​ളെ​ങ്കി​ലും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) സഭയിലെ ഒരാൾക്കെ​തി​രെ കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തി​ന്റെ ആരോ​പ​ണ​മു​ണ്ടാ​യാൽ മൂപ്പന്മാർ എന്തു ചെയ്യും?

 15 മൂപ്പന്മാർ നീതി​ന്യാ​യ നടപടി​യി​ലേക്കു കടക്കണ​മെ​ങ്കിൽ കുറഞ്ഞത്‌ രണ്ടു സാക്ഷി​ക​ളെ​ങ്കി​ലും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? കാരണം അതു ന്യായ​മാ​ണെന്നു ബൈബിൾ പറയുന്നു. ആരെങ്കി​ലും ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌തെന്ന ആരോ​പണം ഉയർന്നു​വ​രു​ക​യും അയാൾ അതു നിഷേ​ധി​ക്കു​ക​യും ചെയ്‌താൽ നീതി​ന്യാ​യ​ക്ക​മ്മി​റ്റി രൂപീ​ക​രി​ക്കു​ന്ന​തി​നു രണ്ടു സാക്ഷികൾ ഉണ്ടായി​രി​ക്കണം. (ആവ. 19:15; മത്താ. 18:16; 1 തിമൊ​ഥെ​യൊസ്‌ 5:19 വായി​ക്കുക.) എന്നാൽ ഇതിന്‌ അർഥം ദുഷ്‌പെ​രു​മാ​റ്റ​ത്തെ​ക്കു​റിച്ച്‌ അധികാ​രി​കളെ അറിയി​ക്കാ​നും രണ്ടു സാക്ഷികൾ വേണ​മെ​ന്നാ​ണോ? അല്ല. ഒരു കുറ്റകൃ​ത്യ​ത്തെ​ക്കു​റി​ച്ചുള്ള ആരോ​പണം മൂപ്പന്മാ​രോ മറ്റുള്ള​വ​രോ അധികാ​രി​കൾക്കു റിപ്പോർട്ട്‌ ചെയ്യു​ന്ന​തിന്‌ രണ്ടു സാക്ഷികൾ വേണമെന്ന നിബന്ധ​ന​യില്ല.

16 സഭയിലെ ഒരാൾ കുട്ടി​കളെ ലൈം​ഗി​ക​മാ​യി ദുരു​പ​യോ​ഗം ചെയ്‌തു എന്ന ആരോ​പ​ണ​മു​ണ്ടാ​യാൽ, മൂപ്പന്മാർ സംഭവം റിപ്പോർട്ടു ചെയ്യു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ രാജ്യത്ത്‌ നിലവി​ലുള്ള നിയമ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കും. അതിനു ശേഷം ശരിക്കും എന്താണു സംഭവി​ച്ച​തെന്ന്‌ അന്വേ​ഷി​ക്കും. എന്നിട്ട്‌ നീതി​ന്യാ​യ​ക്ക​മ്മി​റ്റി രൂപീ​ക​രി​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കും. ആരോ​പ​ണ​വി​ധേയൻ കുറ്റം നിഷേ​ധി​ച്ചാൽ സാക്ഷി​ക​ളു​ടെ മൊഴി മൂപ്പന്മാർ കണക്കി​ലെ​ടു​ക്കും. കുറഞ്ഞതു രണ്ടു പേരു​ണ്ടെ​ങ്കിൽ, അതായത്‌ കുറ്റം ആരോ​പി​ച്ച​യാ​ളും ഈ തെറ്റോ കുറ്റാ​രോ​പി​തന്റെ പേരി​ലുള്ള, ഇത്തരത്തി​ലുള്ള മറ്റൊരു സംഭവ​മോ സ്ഥിരീ​ക​രി​ക്കാൻ കഴിയുന്ന വേറൊ​രാ​ളും ഉണ്ടെങ്കിൽ, ഒരു നീതി​ന്യാ​യ​ക്ക​മ്മി​റ്റി രൂപീ​ക​രി​ക്കും. * ചില​പ്പോൾ ആരോ​പണം സ്ഥിരീ​ക​രി​ക്കാൻ രണ്ടു സാക്ഷി​ക​ളു​ടെ മൊഴി ലഭിച്ചി​ല്ലെന്നു വരാം. ഏകസാക്ഷി മാത്രമേ ഉള്ളൂ എന്നതു​കൊണ്ട്‌ അവശ്യം ആരോ​പണം തെറ്റാ​യി​രി​ക്ക​ണ​മെ​ന്നില്ല. മറ്റുള്ള​വരെ വളരെ​യ​ധി​കം വേദനി​പ്പിച്ച ഒരു പാപം കുറ്റാ​രോ​പി​തൻ ചെയ്‌തി​രി​ക്കാൻ സാധ്യ​ത​യു​ണ്ടെന്നു മൂപ്പന്മാർ മനസ്സി​ലാ​ക്കി​യേ​ക്കാം. അതിന്റെ വേദന അനുഭ​വി​ക്കുന്ന എല്ലാവർക്കും ആശ്വാ​സ​വും പിന്തു​ണ​യും ലഭിക്കു​ന്നെന്നു മൂപ്പന്മാർ ഉറപ്പു വരുത്തും. കൂടാതെ, കുറ്റം ആരോ​പി​ക്ക​പ്പെട്ട വ്യക്തി​യെ​ക്കു​റിച്ച്‌ മൂപ്പന്മാർ എപ്പോ​ഴും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കും. സഭയെ സംരക്ഷി​ക്കാൻ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ല്ലാം ചെയ്യു​ന്നു​ണ്ടെന്ന്‌ അവർ ഉറപ്പു വരുത്തും.—പ്രവൃ. 20:28.

17-18. നീതി​ന്യാ​യ​ക്ക​മ്മി​റ്റി​യു​ടെ ഉത്തരവാ​ദി​ത്വം എന്താണ്‌?

 17 നീതി​ന്യാ​യ​ക്ക​മ്മി​റ്റി എന്താണു ചെയ്യു​ന്നത്‌? ഗുരു​ത​ര​മായ പാപം ചെയ്‌ത വ്യക്തിക്കു സഭയിൽ തുടരാ​നാ​കു​മോ ഇല്ലയോ എന്നാണ്‌ അവർ തീരു​മാ​നി​ക്കു​ന്നത്‌, അല്ലാതെ നിയമം ലംഘി​ച്ച​തി​ന്റെ പേരിൽ ഗവൺമെന്റ്‌ ആ വ്യക്തിയെ ശിക്ഷി​ക്ക​ണോ വേണ്ടയോ എന്നല്ല. നിയമം ലംഘി​ക്കു​ന്ന​വരെ എങ്ങനെ ശിക്ഷി​ക്ക​ണ​മെ​ന്നതു ഗവൺമെ​ന്റി​ന്റെ പരിധി​യിൽ വരുന്ന കാര്യ​മാണ്‌. ആ അധികാ​ര​ത്തിൽ നീതി​ന്യാ​യ​ക്ക​മ്മി​റ്റി കൈക​ട​ത്തു​ക​യില്ല.—റോമ. 13:2-4; തീത്തോ. 3:1.

18 നീതി​ന്യാ​യ​ക്ക​മ്മി​റ്റി​യിൽ സേവി​ക്കുന്ന മൂപ്പന്മാ​രു​ടെ ഉത്തരവാ​ദി​ത്വം മതപര​മായ ഒന്നാണ്‌. ദുഷ്‌പെ​രു​മാ​റ്റം ചെയ്‌ത വ്യക്തിക്കു പശ്ചാത്താ​പ​മു​ണ്ടോ എന്നു തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവർ നിർണ​യി​ക്കും. പശ്ചാത്താ​പ​മി​ല്ലെ​ങ്കിൽ അയാളെ സഭയിൽനിന്ന്‌ പുറത്താ​ക്കും. അതെക്കു​റിച്ച്‌ സഭയിൽ ഒരു അറിയിപ്പ്‌ നടത്തും. (1 കൊരി. 5:11-13) ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ പശ്ചാത്ത​പി​ക്കു​ന്നെ​ങ്കിൽ അയാളെ സഭയിൽ തുടരാൻ അനുവ​ദി​ച്ചേ​ക്കും. എങ്കിലും ഇനി​യൊ​രി​ക്ക​ലും സഭയിലെ ഏതെങ്കി​ലും നിയമ​ന​ങ്ങ​ളോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളോ ലഭി​ച്ചേ​ക്കി​ല്ലെന്നു മൂപ്പന്മാർ ആ വ്യക്തിയെ അറിയി​ക്കും. കൂടാതെ, കുട്ടികൾ ആ വ്യക്തി​യു​മാ​യി ഇടപഴ​കു​ന്നതു നിരീ​ക്ഷി​ക്കേണ്ട ആവശ്യ​മു​ണ്ടെന്നു സഭയിലെ എല്ലാ മാതാ​പി​താ​ക്കൾക്കും മൂപ്പന്മാർ സ്വകാ​ര്യ​മാ​യി മുന്നറി​യി​പ്പു നൽകിയേക്കും. കുട്ടി​ക​ളു​ടെ സുരക്ഷ​യെ​പ്ര​തി​യാ​ണു ഇങ്ങനെ ചെയ്യു​ന്നത്‌. ഇങ്ങനെ​യുള്ള മുൻക​രു​ത​ലു​കൾ എടുക്കു​മ്പോൾത്തന്നെ ഇരയായ കുട്ടി​യു​ടെ​യോ കുടും​ബാം​ഗ​ങ്ങ​ളു​ടെ​യോ പേരു​വി​വ​രങ്ങൾ വെളി​പ്പെ​ടു​ത്താ​തി​രി​ക്കാൻ മൂപ്പന്മാർ ശ്രദ്ധി​ക്കും.

നിങ്ങളു​ടെ മക്കളെ എങ്ങനെ സംരക്ഷി​ക്കാം?

മക്കളെ ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തിൽനിന്ന്‌ സംരക്ഷി​ക്കാൻ അവർക്കു ലൈം​ഗി​ക​വി​ദ്യാ​ഭ്യാ​സം നൽകുന്ന മാതാ​പി​താ​ക്കൾ, പ്രായ​ത്തി​നു ചേർന്ന വിഷയങ്ങൾ അവരെ പഠിപ്പി​ക്കു​ന്നു. അതിനാ​യി യഹോ​വ​യു​ടെ സംഘടന നൽകുന്ന വിവരങ്ങൾ അവർ ഉപയോ​ഗി​ക്കു​ന്നു. (19-22 ഖണ്ഡികകൾ കാണുക.)

19-22. മക്കളെ സംരക്ഷി​ക്കാൻ മാതാ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാം? (പുറം​താ​ളി​ലെ ചിത്രം കാണുക.)

19 കുട്ടി​കളെ സംരക്ഷി​ക്കാ​നുള്ള പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വം ആർക്കാണ്‌? മാതാ​പി​താ​ക്കൾക്ക്‌. * നിങ്ങളു​ടെ “മക്കൾ യഹോവ നൽകുന്ന സ്വത്ത്‌” ആണ്‌. യഹോവ നിങ്ങളെ ഇതു വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌. (സങ്കീ. 127:3) മാതാ​പി​താ​ക്കളേ, ആ സ്വത്ത്‌ കാത്തു​സൂ​ക്ഷി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നിങ്ങൾക്കാണ്‌. ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തിൽനിന്ന്‌ മക്കളെ സംരക്ഷി​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

20 ഒന്ന്‌, ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾത്തന്നെ അറിവ്‌ നേടുക. കുട്ടി​കളെ ലൈം​ഗി​ക​മാ​യി ദുരു​പ​യോ​ഗം ചെയ്യുന്ന വ്യക്തി​ക​ളെ​ക്കു​റി​ച്ചും കുട്ടി​കളെ വലയി​ലാ​ക്കാൻ അവർ ഉപയോ​ഗി​ക്കുന്ന മാർഗ​ങ്ങ​ളെ​ക്കു​റി​ച്ചും പഠിക്കുക. അപകട​ത്തി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന ആളുക​ളെ​യോ സാഹച​ര്യ​ങ്ങ​ളെ​യോ കുറിച്ച്‌ എപ്പോ​ഴും ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കുക. (സുഭാ. 22:3; 24:3) ഓർക്കുക: മിക്ക കേസു​ക​ളി​ലും കുട്ടിക്ക്‌ അറിയാ​വുന്ന, വിശ്വാ​സ​മുള്ള ഒരാളാ​ണു കുട്ടിയെ ലൈം​ഗി​ക​മാ​യി പീഡി​പ്പി​ച്ചി​രി​ക്കു​ന്നത്‌.

21 രണ്ട്‌, മക്കളു​മാ​യി തുറന്ന ആശയവി​നി​മയം നടത്തുക. (ആവ. 6:6, 7) മാതാ​പി​താ​ക്കൾ മക്കൾ പറയു​ന്ന​തെ​ല്ലാം ശ്രദ്ധി​ച്ചു​കേൾക്കണം. (യാക്കോ. 1:19) പലപ്പോ​ഴും കുട്ടി​കൾക്കു തങ്ങൾ നേരിട്ട പീഡന​ത്തെ​ക്കു​റിച്ച്‌ പുറത്ത്‌ പറയാൻ മടിയാ​യി​രി​ക്കും. ഇക്കാര്യം പറഞ്ഞാൽ ആരും വിശ്വ​സി​ക്കില്ല എന്ന പേടി​യാ​യി​രി​ക്കാം അവർക്ക്‌. അല്ലെങ്കിൽ, ഉപദ്ര​വി​ച്ച​യാ​ളു​ടെ ഭീഷണി കാരണ​മാ​യി​രി​ക്കും അവർ മിണ്ടാ​തി​രി​ക്കു​ന്നത്‌. കുട്ടി അസ്വാ​ഭാ​വി​ക​മാ​യി പെരു​മാ​റു​ന്നതു കണ്ടാൽ സ്‌നേ​ഹ​പൂർവം അവരോ​ടു കാര്യങ്ങൾ ചോദി​ച്ച​റി​യാൻ ശ്രമി​ക്കുക. അവർ പറയു​മ്പോൾ ക്ഷമയോ​ടെ കേൾക്കുക.

22 മൂന്ന്‌, മക്കളെ പഠിപ്പി​ക്കുക. ലൈം​ഗി​ക​ത​യെ​ക്കു​റിച്ച്‌ കുട്ടി​ക​ളു​ടെ പ്രായ​ത്തിന്‌ അനുസ​രിച്ച്‌ പറഞ്ഞു​കൊ​ടു​ക്കുക. മോശ​മായ രീതി​യിൽ അവരെ ആരെങ്കി​ലും തൊടാൻ ശ്രമി​ച്ചാൽ എന്തു പറയണം, എന്തു ചെയ്യണം എന്ന്‌ അവരെ പഠിപ്പി​ക്കുക. നിങ്ങളു​ടെ മക്കളെ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി യഹോ​വ​യു​ടെ സംഘടന നൽകി​യി​രി​ക്കുന്ന വിവരങ്ങൾ ഉപയോ​ഗി​ക്കുക.—“ നിങ്ങൾതന്നെ പഠിക്കുക, മക്കളെ​യും പഠിപ്പി​ക്കുക” എന്ന ചതുരം കാണുക.

23. കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റത്തെ നമ്മൾ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌, അടുത്ത ലേഖന​ത്തിൽ എന്തു പഠിക്കും?

23 കുട്ടി​കളെ ലൈം​ഗി​ക​മാ​യി ദുരു​പ​യോ​ഗം ചെയ്യു​ന്നത്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളായ നമ്മൾ ഗുരു​ത​ര​മായ ഒരു പാപമാ​യി, അങ്ങേയറ്റം ഹീനമായ ഒരു പ്രവൃ​ത്തി​യാ​യി കാണുന്നു. ക്രിസ്‌തു​വി​ന്റെ നിയമം അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ ഒരിക്ക​ലും കുട്ടി​കളെ ദുരു​പ​യോ​ഗം ചെയ്യുന്ന വ്യക്തി​കളെ അതിന്റെ പരിണ​ത​ഫ​ല​ങ്ങ​ളിൽനിന്ന്‌ സംരക്ഷി​ക്കില്ല. എന്നാൽ ഇരയായ വ്യക്തിയെ സഹായി​ക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാം? അടുത്ത ലേഖനം ഇതെക്കു​റിച്ച്‌ ചർച്ച ചെയ്യും.

ഗീതം 103 ഇടയന്മാർ—ദൈവ​ത്തിൽനി​ന്നുള്ള സമ്മാനം

^ ഖ. 5 കുട്ടി​കളെ ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തിൽനിന്ന്‌ എങ്ങനെ സംരക്ഷി​ക്കാ​മെന്ന്‌ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും. ഇതിൽനിന്ന്‌ മൂപ്പന്മാർക്കു സഭയെ​യും മാതാ​പി​താ​ക്കൾക്കു കുട്ടി​ക​ളെ​യും എങ്ങനെ സംരക്ഷി​ക്കാ​മെന്നു നമ്മൾ പഠിക്കും.

^ ഖ. 3 പദപ്രയോഗങ്ങളുടെ വിശദീ​ക​രണം: ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ മുതിർന്ന ഒരാൾ ഒരു കുട്ടിയെ ഉപയോ​ഗി​ക്കു​ന്ന​തി​നെ​യാ​ണു കുട്ടി​ക​ളോ​ടുള്ള ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റം അഥവാ ബാല​ലൈം​ഗിക പീഡനം എന്നു പറയു​ന്നത്‌. ബാലപീ​ഡ​ന​മെ​ന്നും പറയാ​റുണ്ട്‌. അതിൽ ലൈം​ഗി​ക​വേഴ്‌ച, അധരസം​ഭോ​ഗം, ഗുദസം​ഭോ​ഗം തുടങ്ങി​യ​വ​യും ജനനേ​ന്ദ്രി​യങ്ങൾ, സ്‌തനങ്ങൾ, പൃഷ്‌ഠ​ഭാ​ഗം എന്നിവ തഴുകു​ന്ന​തും മറ്റു ലൈം​ഗി​ക​വൈ​കൃ​ത​ങ്ങ​ളും ഉൾപ്പെ​ടു​ന്നുണ്ട്‌. ഇരകളിൽ മിക്കവ​രും പെൺകു​ട്ടി​ക​ളാ​ണെ​ങ്കി​ലും അനേകം ആൺകു​ട്ടി​ക​ളും ഇതിന്‌ ഇരകളാ​യി​ട്ടുണ്ട്‌. കുട്ടി​കളെ ലൈം​ഗി​ക​പീ​ഡ​ന​ത്തിന്‌ ഇരയാ​ക്കു​ന്നത്‌ കൂടു​ത​ലും പുരു​ഷ​ന്മാ​രാ​ണെ​ങ്കി​ലും ചില സ്‌ത്രീ​ക​ളും അങ്ങനെ ചെയ്‌തി​ട്ടുണ്ട്‌.

^ ഖ. 5 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ചെറു​പ്പ​ത്തിൽ ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​ത്തിന്‌ ഇരയായ വ്യക്തി​യെ​യാണ്‌ ഈ ലേഖന​ത്തി​ലും അടുത്ത ലേഖന​ത്തി​ലും “ഇര” എന്ന പദം അർഥമാ​ക്കു​ന്നത്‌. ഇവിടെ ചൂഷണം ചെയ്യ​പ്പെ​ട്ടതു കുട്ടി​യാണ്‌; ശാരീ​രി​ക​മാ​യും വൈകാ​രി​ക​മാ​യും മുറി​വേ​റ്റ​തും കുട്ടി​ക്കാണ്‌; അവനോ അവളോ തെറ്റൊ​ന്നും ചെയ്‌തി​ട്ടില്ല; ഇക്കാര്യ​ങ്ങൾ സൂചി​പ്പി​ക്കാ​നാണ്‌ ഇര എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

^ ഖ. 11 യഹോവയുമായി ശക്തമായ ഒരു ബന്ധമി​ല്ലാ​യി​രു​ന്നു എന്നതു ഗുരു​ത​ര​മായ പാപത്തി​നുള്ള ന്യായീ​ക​ര​ണ​മാ​യി പറയാ​നാ​കില്ല. തെറ്റായ തീരു​മാ​ന​ങ്ങ​ളു​ടെ​യും പ്രവർത്ത​ന​ങ്ങ​ളു​ടെ​യും മുഴുവൻ ഉത്തരവാ​ദി​ത്വ​വും പാപി​യായ വ്യക്തി​ക്കാണ്‌. യഹോ​വ​യോട്‌ അയാൾ കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും.—റോമ. 14:12.

^ ഖ. 16 കുറ്റാരോപിതനായ വ്യക്തി​യോ​ടു മൂപ്പന്മാർ സംസാ​രി​ക്കു​മ്പോൾ കുട്ടി അവിടെ ഉണ്ടായി​രി​ക്ക​ണ​മെന്നു മൂപ്പന്മാർ ഒരിക്ക​ലും ആവശ്യ​പ്പെ​ടില്ല. കാരണം അതു കുട്ടിയെ മാനസി​ക​മാ​യി കൂടുതൽ ബുദ്ധി​മു​ട്ടി​ച്ചേ​ക്കാം. മാതാ​പി​താ​ക്ക​ളോ അല്ലെങ്കിൽ കുട്ടിക്കു വിശ്വാ​സ​മുള്ള മറ്റൊ​രാ​ളോ കുട്ടി​ക്കു​വേണ്ടി സംസാ​രി​ച്ചാൽ മതിയാ​കും.

^ ഖ. 19 മാതാപിതാക്കളോടു പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ കുട്ടി​ക​ളു​ടെ നിയമ​പ​ര​മായ രക്ഷിതാ​ക്കൾക്കും കുട്ടി​കളെ പരിപാ​ലി​ക്കാൻ ചുമത​ല​യുള്ള എല്ലാവർക്കും ബാധക​മാണ്‌.