വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 33

പുനരു​ത്ഥാ​നം ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും ജ്ഞാനവും ക്ഷമയും വെളി​പ്പെ​ടു​ത്തു​ന്നു

പുനരു​ത്ഥാ​നം ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും ജ്ഞാനവും ക്ഷമയും വെളി​പ്പെ​ടു​ത്തു​ന്നു

‘പുനരു​ത്ഥാ​നം ഉണ്ടാകും.’​—പ്രവൃ. 24:15.

ഗീതം 151 ദൈവം വിളി​ക്കും

പൂർവാവലോകനം *

1. എന്തു​കൊ​ണ്ടാണ്‌ യഹോവ സൃഷ്ടി​ക്രി​യകൾ നടത്തി​യത്‌?

മറ്റാരും, മറ്റൊ​ന്നും ഇല്ലാതെ യഹോവ മാത്ര​മുള്ള ഒരു സമയമു​ണ്ടാ​യി​രു​ന്നു. പക്ഷേ ദൈവ​ത്തിന്‌ ഏകാന്തത അനുഭ​വ​പ്പെ​ട്ടില്ല. കാരണം, യഹോവ എല്ലാ അർഥത്തി​ലും സമ്പൂർണ​നാണ്‌. എന്നിരു​ന്നാ​ലും മറ്റുള്ള​വ​രും അസ്‌തി​ത്വ​ത്തിൽ വരാനും ജീവിതം ആസ്വദി​ക്കാ​നും യഹോവ ആഗ്രഹി​ച്ചു. സ്‌നേ​ഹ​ത്താൽ പ്രചോ​ദി​ത​നാ​യി യഹോവ സൃഷ്ടി​ക്രി​യകൾ ആരംഭി​ച്ചു.​—സങ്കീ. 36:9; 1 യോഹ. 4:19.

2. യഹോ​വ​യു​ടെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ യേശു​വി​നും ദൂതന്മാർക്കും എന്തു തോന്നി?

2 ആദ്യമാ​യി യഹോവ തനിക്ക്‌ ഒരു സഹപ്ര​വർത്ത​കനെ സൃഷ്ടിച്ചു. എന്നിട്ട്‌ തന്റെ ഈ ആദ്യജാ​ത​നി​ലൂ​ടെ ദൈവം ദശലക്ഷ​ക്ക​ണ​ക്കി​നു വരുന്ന ആത്മജീ​വി​കൾ ഉൾപ്പെടെ ‘മറ്റെല്ലാം സൃഷ്ടിച്ചു.’ (കൊലോ. 1:16) പിതാ​വി​നോ​ടൊ​പ്പം ജോലി ചെയ്യാൻ അവസരം കിട്ടി​യ​തിൽ യേശു സന്തോ​ഷി​ച്ചു. (സുഭാ. 8:30) ദൈവ​ത്തി​ന്റെ ദൂതപു​ത്ര​ന്മാർക്കും സന്തോ​ഷി​ക്കാ​നുള്ള കാരണ​മു​ണ്ടാ​യി​രു​ന്നു. യഹോ​വ​യും യഹോ​വ​യു​ടെ വിദഗ്‌ധ​ജോ​ലി​ക്കാ​ര​നായ യേശു​വും ആകാശ​വും ഭൂമി​യും ഉണ്ടാക്കി​യ​പ്പോൾ അതു നേരിട്ട്‌ കാണാ​നുള്ള അവസരം ഈ ദൂതന്മാർക്കു കിട്ടി. അവർ അപ്പോൾ എന്തു ചെയ്‌തു? ഭൂമി ഉണ്ടാക്കി​യ​പ്പോൾ അവർ ‘ആനന്ദ​ഘോ​ഷം മുഴക്കി.’ പിന്നീട്‌ യഹോവ ഓരോ​ന്നും സൃഷ്ടി​ച്ച​പ്പോ​ഴും, ഒടുവിൽ മനുഷ്യ​നെ ഉണ്ടാക്കി​യ​പ്പോ​ഴും, ദൂതന്മാർ ഇങ്ങനെ​തന്നെ ചെയ്‌തു എന്നതിനു സംശയ​മില്ല. (ഇയ്യോ. 38:6; സുഭാ. 8:31, അടിക്കു​റിപ്പ്‌) ഈ സൃഷ്ടി​ക​ളിൽ ഓരോ​ന്നും യഹോ​വ​യു​ടെ സ്‌നേ​ഹ​വും ജ്ഞാനവും വെളി​പ്പെ​ടു​ത്തു​ന്നു.​—സങ്കീ. 104:24; റോമ. 1:20.

3. 1 കൊരി​ന്ത്യർ 15:21, 22 അനുസ​രിച്ച്‌ യേശു​വി​ന്റെ മോച​ന​ബലി എന്തു സാധ്യ​മാ​ക്കു​ന്നു?

3 താൻ സൃഷ്ടിച്ച ഈ മനോ​ഹ​ര​മായ ഭൂഗ്ര​ഹ​ത്തിൽ മനുഷ്യ​കു​ടും​ബം എന്നെന്നും ജീവിതം ആസ്വദി​ക്ക​ണ​മെ​ന്നാണ്‌ യഹോവ ഉദ്ദേശി​ച്ചി​രു​ന്നത്‌. പക്ഷേ ആദാമും ഹവ്വയും തങ്ങളുടെ സ്‌നേ​ഹ​വാ​നായ പിതാ​വി​നെ ധിക്കരി​ച്ച​പ്പോൾ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും കരിനി​ഴൽ ഈ ഭൂമി​യിൽ വീണു. (റോമ. 5:12) എന്നാൽ യഹോവ എന്തു ചെയ്‌തു? എങ്ങനെ​യാ​ണു മനുഷ്യ​വർഗത്തെ രക്ഷിക്കാൻപോ​കു​ന്ന​തെന്ന്‌ അപ്പോൾത്തന്നെ യഹോവ പ്രഖ്യാ​പി​ച്ചു. (ഉൽപ. 3:15) ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കളെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വിടു​വി​ക്കു​ന്ന​തിന്‌ ഒരു മോച​ന​വില നൽകാൻ യഹോവ തീരു​മാ​നി​ച്ചു. അതുവഴി, തന്നെ സേവി​ക്കാൻ തീരു​മാ​നി​ക്കുന്ന ഓരോ വ്യക്തി​ക്കും നിത്യ​ജീ​വൻ നൽകാൻ യഹോ​വ​യ്‌ക്കു കഴിയും.​—യോഹ. 3:16; റോമ. 6:23; 1 കൊരി​ന്ത്യർ 15:21, 22 വായി​ക്കുക.

4. ഈ ലേഖന​ത്തിൽ നമ്മൾ ഏതു ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

4 മരിച്ചു​പോ​യ​വരെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​മെ​ന്നുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം ചില ചോദ്യ​ങ്ങൾ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, എങ്ങനെ​യാ​യി​രി​ക്കാം പുനരു​ത്ഥാ​നം നടക്കു​ന്നത്‌? നമ്മുടെ പ്രിയ​പ്പെ​ട്ടവർ തിരികെ ജീവനി​ലേക്കു വരു​മ്പോൾ നമുക്ക്‌ അവരെ തിരി​ച്ച​റി​യാൻ കഴിയു​മോ? പുനരു​ത്ഥാ​നം ഏതെല്ലാം വിധങ്ങ​ളിൽ നമുക്കു സന്തോഷം തരും? പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നത്‌, ദൈവ​ത്തി​ന്റെ സ്‌നേഹം, ജ്ഞാനം, ക്ഷമ എന്നീ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? ഈ ചോദ്യ​ങ്ങ​ളാ​ണു നമ്മൾ ഇനി ചിന്തി​ക്കാൻപോ​കു​ന്നത്‌.

എങ്ങനെ​യാ​യി​രി​ക്കാം പുനരു​ത്ഥാ​നം നടക്കുക?

5. ചിട്ട​യോ​ടെ പടിപ​ടി​യാ​യി​ട്ടാ​യി​രി​ക്കും ആളുകൾ പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​തെന്നു പ്രതീ​ക്ഷി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

5 യഹോവ തന്റെ പുത്രനെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ കോടി​ക്ക​ണ​ക്കിന്‌ ആളുകളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​മ്പോൾ അവരെ​ല്ലാ​വ​രും ഒരുമി​ച്ചാ​യി​രി​ക്കില്ല ജീവനി​ലേക്കു വരുന്നത്‌ എന്നു നമുക്കു ന്യായ​മാ​യും പ്രതീ​ക്ഷി​ക്കാം. എന്തു​കൊണ്ട്‌? കാരണം, ഭൂമി​യി​ലെ ജനസംഖ്യ ഒറ്റയടിക്ക്‌ ഉയർന്നാൽ കാര്യങ്ങൾ നിയ​ന്ത്ര​ണാ​തീ​ത​മാ​കാൻ ഇടയുണ്ട്‌. യഹോവ എപ്പോ​ഴും ക്രമവും ചിട്ടയും അനുസ​രിച്ച്‌ മാത്രമേ കാര്യങ്ങൾ ചെയ്യു​ക​യു​ള്ളൂ. കാര്യ​ങ്ങ​ളെ​ല്ലാം ചിട്ട​യോ​ടെ പോ​യെ​ങ്കി​ലേ സമാധാ​നം ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ എന്നു ദൈവ​ത്തിന്‌ അറിയാം. (1 കൊരി. 14:33) മനുഷ്യ​രെ സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ്‌, യഹോവ യേശു​വി​നോ​ടൊ​പ്പം ഘട്ടംഘ​ട്ട​മാ​യി ഭൂമിയെ ഒരുക്കി​യ​പ്പോൾ ക്ഷമയും ജ്ഞാനവും കാണിച്ചു. തന്റെ ആയിരം​വർഷ​ഭ​ര​ണ​ത്തിൽ, അർമ​ഗെ​ദോ​നെ അതിജീ​വി​ക്കു​ന്ന​വ​രോ​ടൊ​പ്പം പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​വ​രു​ടെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾക്കു​വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്യു​മ്പോൾ യേശു​വും ഇതേ ഗുണങ്ങൾ കാണി​ക്കും.

അർമഗെദോനെ അതിജീ​വി​ക്കു​ന്നവർ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​വരെ ദൈവ​രാ​ജ്യ​ത്തെ​യും യഹോ​വ​യു​ടെ വ്യവസ്ഥ​ക​ളെ​യും കുറിച്ച്‌ പഠിപ്പി​ക്കും (ഖണ്ഡിക 6 കാണുക) *

6. പ്രവൃ​ത്തി​കൾ 24:15 അനുസ​രിച്ച്‌, യഹോവ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​ന്ന​വ​രു​ടെ കൂട്ടത്തിൽ ആരുമു​ണ്ടാ​യി​രി​ക്കും?

6 അതി​നെ​ക്കാ​ളെ​ല്ലാം പ്രധാ​ന​പ്പെട്ട വേറൊ​രു കാര്യ​മുണ്ട്‌. അർമ​ഗെ​ദോ​നെ അതിജീ​വി​ക്കു​ന്നവർ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​വരെ ദൈവ​രാ​ജ്യ​ത്തെ​യും യഹോ​വ​യു​ടെ വ്യവസ്ഥ​ക​ളെ​യും കുറിച്ച്‌ പഠിപ്പി​ക്കണം. എന്തു​കൊണ്ട്‌? കാരണം, ജീവനി​ലേക്കു വരുന്ന​വ​രിൽ ഭൂരി​പക്ഷം പേരും നീതി​കെ​ട്ട​വ​രു​ടെ ഗണത്തിൽപ്പെ​ടു​ന്ന​വ​രാ​യി​രി​ക്കും. (പ്രവൃ​ത്തി​കൾ 24:15 വായി​ക്കുക.) യേശു​വി​ന്റെ മോച​ന​വി​ല​യിൽനിന്ന്‌ പ്രയോ​ജനം നേടി എന്നേക്കും ജീവി​ക്കാൻ അവർക്കു സാധി​ക്ക​ണ​മെ​ങ്കിൽ അവർ ജീവി​ത​ത്തിൽ പല മാറ്റങ്ങ​ളും വരു​ത്തേ​ണ്ട​തുണ്ട്‌. അതൊന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ! യഹോ​വ​യെ​ക്കു​റിച്ച്‌ ഒന്നും അറിയി​ല്ലാത്ത കോടി​ക്ക​ണ​ക്കിന്‌ ആളുക​ളാ​ണു ജീവനി​ലേക്കു വരാൻപോ​കു​ന്നത്‌. അവരെ​യെ​ല്ലാം സത്യം പഠിപ്പി​ക്കു​ന്നത്‌ എത്ര ബൃഹത്താ​യൊ​രു ജോലി​യാ​യി​രി​ക്കും! ഇന്നു നമ്മൾ ബൈബിൾപ​ഠ​നങ്ങൾ നടത്തു​ന്ന​തു​പോ​ലെ അന്ന്‌ ഓരോ​രു​ത്ത​രെ​യും വ്യക്തി​പ​ര​മാ​യി പഠിപ്പി​ക്കു​മോ? ഈ പുതി​യ​വരെ, ഇന്നത്തെ​പ്പോ​ലെ ഓരോ​രോ സഭകളി​ലേക്കു നിയമി​ക്കു​മോ? എന്നിട്ട്‌, അവർക്കു ശേഷം പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​വരെ പഠിപ്പി​ക്കാൻ ആവശ്യ​മായ പരിശീ​ലനം അവർക്കു കൊടു​ക്കു​മോ? അതു കാത്തി​രുന്ന്‌ കാണേ​ണ്ടി​യി​രി​ക്കു​ന്നു. എന്നാൽ നമുക്ക്‌ അറിയാ​വുന്ന ഒരു കാര്യ​മുണ്ട്‌. ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ​ഭ​രണം അവസാ​നി​ക്കു​മ്പോ​ഴേ​ക്കും “ഭൂമി മുഴുവൻ യഹോ​വ​യു​ടെ പരിജ്ഞാ​നം നിറഞ്ഞി​രി​ക്കും.” (യശയ്യ 11:9) ആ ആയിരം വർഷം ഒരുപാ​ടു ജോലി​കൾ നമുക്കു ചെയ്യാ​നു​ണ്ടാ​യി​രി​ക്കും. പക്ഷേ അതെല്ലാം നമ്മൾ ഒത്തിരി ആസ്വദി​ക്കും.

7. പുനരു​ത്ഥാ​നം പ്രാപിച്ച്‌ വരുന്ന​വരെ പഠിപ്പി​ക്കു​മ്പോൾ ദൈവ​ജ​ന​ത്തിന്‌ അവരോ​ടു സഹാനു​ഭൂ​തി കാണി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

7 ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ​ഭരണ സമയത്ത്‌, ദൈവ​ജ​ന​ത്തിൽപ്പെട്ട നമുക്ക്‌ എല്ലാവർക്കും യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നു നമ്മുടെ വ്യക്തി​ത്വ​ത്തിൽ തുടർന്നും മാറ്റങ്ങൾ വരു​ത്തേ​ണ്ടി​വ​രും. അതു​കൊണ്ട്‌ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​വരെ, തെറ്റായ ചിന്തക​ളും ആഗ്രഹ​ങ്ങ​ളും ഒഴിവാ​ക്കാ​നും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാ​നും സഹായി​ക്കു​മ്പോൾ അവരോ​ടു സഹാനു​ഭൂ​തി കാണി​ക്കാൻ ദൈവ​ജ​ന​ത്തി​നു കഴിയും. (1 പത്രോ. 3:8) ‘സ്വന്തം രക്ഷയ്‌ക്കു​വേണ്ടി പരി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന,’ യഹോ​വ​യു​ടെ താഴ്‌മ​യുള്ള ജനത്തോ​ടു ചേർന്ന്‌ യഹോ​വയെ ആരാധി​ക്കാൻ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​വർക്കും തോന്നും, ഒരു സംശയ​വു​മില്ല!​—ഫിലി. 2:12.

പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​വരെ നമുക്കു തിരി​ച്ച​റി​യാൻ കഴിയു​മോ?

8. ആളുകൾക്കു പുനരു​ത്ഥാ​ന​ത്തിൽ വരുന്ന തങ്ങളുടെ പ്രിയ​പ്പെ​ട്ട​വരെ തിരി​ച്ച​റി​യാൻ കഴിയു​മെന്നു നമുക്കു നിഗമനം ചെയ്യാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

8 പുനരു​ത്ഥാ​ന​ത്തിൽ വരുന്ന നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ നമുക്കു തിരി​ച്ച​റി​യാൻ കഴിയു​മെന്നു നിഗമനം ചെയ്യാൻ പല കാരണ​ങ്ങ​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, നേരത്തേ നടന്ന പുനരു​ത്ഥാ​ന​ങ്ങൾവെച്ച്‌ നോക്കു​മ്പോൾ, യഹോവ ആളുകളെ അവർ മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ അവർക്കു​ണ്ടാ​യി​രുന്ന അതേ രൂപം, സംസാ​രി​ക്കുന്ന വിധം, ചിന്തി​ക്കുന്ന വിധം ഇതെല്ലാം സഹിതം വീണ്ടും സൃഷ്ടി​ക്കു​മെ​ന്നാ​ണു തോന്നു​ന്നത്‌. യേശു മരണത്തെ ഉറക്ക​ത്തോ​ടും പുനരു​ത്ഥാ​നത്തെ ഉറക്കത്തിൽനിന്ന്‌ ഉണരു​ന്ന​തി​നോ​ടും ആണ്‌ താരത​മ്യ​പ്പെ​ടു​ത്തി​യ​തെന്ന്‌ ഓർക്കുക. (മത്താ. 9:18, 24; യോഹ. 11:11-13) ഒരാൾ ഉറങ്ങി​യെ​ഴു​ന്നേൽക്കു​മ്പോൾ, ഉറങ്ങാൻ പോകു​ന്ന​തി​നു മുമ്പത്തെ അയാളു​ടെ രൂപത്തി​നോ ശബ്ദത്തി​നോ ഒരു മാറ്റവു​മു​ണ്ടാ​കു​ന്നില്ല. അയാളു​ടെ ഓർമ​ക​ളൊ​ക്കെ പഴയതു​പോ​ലെ​തന്നെ കാണും. ലാസറി​ന്റെ കാര്യം നോക്കുക. ലാസർ മരിച്ചിട്ട്‌ നാലു ദിവസ​മാ​യി​രു​ന്ന​തി​നാൽ ശരീരം ജീർണി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. എന്നിട്ടും യേശു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ ലാസറി​നെ സഹോ​ദ​രി​മാർ പെട്ടെന്നു തിരി​ച്ച​റി​ഞ്ഞു. നിസ്സം​ശ​യ​മാ​യും ലാസറും അവരെ തിരി​ച്ച​റി​യു​ക​യും ഓർക്കു​ക​യും ചെയ്‌തു.​—യോഹ. 11:38-44; 12:1, 2.

9. പൂർണ​ത​യുള്ള ഒരു ശരീര​ത്തോ​ടെ​യും മനസ്സോ​ടെ​യും ആയിരി​ക്കില്ല ആളുകൾ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുക എന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

9 ക്രിസ്‌തു​വി​ന്റെ ഭരണത്തിൻകീ​ഴിൽ, “എനിക്കു രോഗ​മാണ്‌” എന്ന്‌ ആരും പറയു​ക​യി​ല്ലെന്നു യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. (യശ. 33:24; റോമ. 6:7) അതിന്റെ അർഥം, പുനരു​ത്ഥാ​ന​ത്തിൽ വരുന്ന എല്ലാവ​രും നല്ല ആരോ​ഗ്യ​മുള്ള ശരീര​ത്തോ​ടെ​യാ​യി​രി​ക്കും വീണ്ടും സൃഷ്ടി​ക്ക​പ്പെ​ടു​ന്നത്‌ എന്നാണ്‌. എന്നാൽ അവരെ​ല്ലാ​വ​രും പെട്ടെന്നു പൂർണ​രാ​കു​ക​യില്ല. അങ്ങനെ സംഭവി​ച്ചാൽ അവരുടെ കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളും അവരെ തിരി​ച്ച​റി​ഞ്ഞെ​ന്നു​വ​രില്ല. ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ​ഭ​ര​ണ​കാ​ലത്ത്‌ ക്രമേ​ണ​യാ​യി​രി​ക്കാം മനുഷ്യർ എല്ലാവ​രും പൂർണ​രാ​കു​ന്നത്‌. ആയിരം വർഷത്തി​ന്റെ അവസാനം മാത്രമേ യേശു രാജ്യം പിതാ​വി​നെ തിരിച്ച്‌ ഏൽപ്പി​ക്കു​ക​യു​ള്ളൂ. അപ്പോ​ഴേ​ക്കും മനുഷ്യ​വർഗത്തെ പൂർണ​രാ​ക്കു​ന്നത്‌ ഉൾപ്പെടെ ദൈവ​രാ​ജ്യം അതിന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ല്ലാം നിറ​വേ​റ്റി​യി​രി​ക്കും.​—1 കൊരി. 15:24-28; വെളി. 20:1-3.

പുനരു​ത്ഥാ​നം സന്തോഷം തരുന്ന വിധങ്ങൾ

10. പുനരു​ത്ഥാ​നം നിങ്ങളെ എങ്ങനെ സ്വാധീ​നി​ക്കും?

10 നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വരെ വീണ്ടും സ്വാഗതം ചെയ്യു​ന്നത്‌ ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കാ​മോ? സന്തോ​ഷം​കൊണ്ട്‌ നിങ്ങൾക്കു കരച്ചി​ല​ട​ക്കാൻ പറ്റാതെ വരുമോ? അതോ നിങ്ങൾ ആഹ്ലാദി​ച്ചാർക്കു​മോ? യഹോ​വയെ സ്‌തു​തി​ച്ചു​കൊണ്ട്‌ നിങ്ങൾ അപ്പോൾ മതിമ​റന്ന്‌ പാടു​ക​യാ​യി​രി​ക്കു​മോ? ഒരു കാര്യം ഉറപ്പാണ്‌. പുനരു​ത്ഥാ​നം എന്ന അത്ഭുത​ക​ര​മായ സമ്മാനം തന്നതിന്‌, നമ്മുടെ കരുത​ലുള്ള പിതാ​വി​നോ​ടും എല്ലാം ത്യജി​ക്കാൻ തയ്യാറായ മകനോ​ടും നിങ്ങൾക്ക്‌ അങ്ങേയറ്റം സ്‌നേഹം തോന്നും.

11. യോഹ​ന്നാൻ 5:28, 29 വാക്യ​ങ്ങ​ളി​ലെ യേശു​വി​ന്റെ വാക്കു​ക​ള​നു​സ​രിച്ച്‌, ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്ന​വർക്ക്‌ എന്തു ലഭിക്കും?

11 പുനരു​ത്ഥാ​നം പ്രാപിച്ച്‌ വരുന്നവർ തങ്ങളുടെ പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ളഞ്ഞ്‌ ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​മ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നു സങ്കൽപ്പി​ക്കാ​മോ! അങ്ങനെ മാറ്റങ്ങൾ വരുത്തു​ന്നവർ ജീവനാ​യുള്ള പുനരു​ത്ഥാ​നം ആസ്വദി​ക്കും. അതായത്‌, ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ അവരെ അനുവ​ദി​ക്കും. നേരെ മറിച്ച്‌, ദൈവ​ത്തോ​ടു ധിക്കാരം കാണി​ക്കുന്ന ആളുകളെ പറുദീ​സ​യു​ടെ സമാധാ​നം തകർക്കാൻ ദൈവം അനുവ​ദി​ക്കു​ക​യില്ല.​—യശ. 65:20; യോഹ​ന്നാൻ 5:28, 29 വായി​ക്കുക.

12. ഭൂമി​യി​ലുള്ള എല്ലാവ​രും യഹോ​വ​യു​ടെ അനു​ഗ്രഹം നേടു​ന്നത്‌ ഏതു വിധത്തി​ലാ​യി​രി​ക്കും?

12 രാജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ ദൈവ​ജ​ന​മെ​ല്ലാം സുഭാ​ഷി​തങ്ങൾ 10:22-ലെ വാക്കു​ക​ളു​ടെ സത്യത അനുഭ​വി​ച്ച​റി​യും. അവിടെ പറയുന്നു: “യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മാണ്‌ ഒരാളെ സമ്പന്നനാ​ക്കു​ന്നത്‌; ദൈവം അതോ​ടൊ​പ്പം വേദന നൽകു​ന്നില്ല.” യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ ദൈവ​ജ​ന​ത്തി​നു മേൽ പ്രവർത്തി​ക്കു​മ്പോൾ, യേശു​വി​ന്റെ ഗുണങ്ങൾ കുറെ​ക്കൂ​ടി നന്നായി അനുക​രി​ക്കാൻ അവർക്കു കഴിയും, അവർ പൂർണ​ത​യി​ലേക്കു വളരു​ക​യും ചെയ്യും. (യോഹ. 13:15-17; എഫെ. 4:23, 24) ഓരോ ദിവസം കഴിയും​തോ​റും അവരുടെ ആരോ​ഗ്യ​വും അതു​പോ​ലെ അവരുടെ വ്യക്തി​ത്വ​വും മെച്ച​പ്പെ​ടും. എത്ര സന്തോഷം നിറഞ്ഞ ഒരു ജീവി​ത​മാ​യി​രി​ക്കും അത്‌! (ഇയ്യോ. 33:25) എന്നാൽ, പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നത്‌ ഇപ്പോൾ നിങ്ങൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

യഹോ​വ​യു​ടെ സ്‌നേഹം മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്നു

13. യഹോ​വ​യ്‌ക്കു നമ്മളെ നന്നായി അറിയാ​മെന്നു സങ്കീർത്തനം 139:1-4 കാണി​ച്ചു​ത​രു​ന്നത്‌ എങ്ങനെ, പുനരു​ത്ഥാ​നം ഇത്‌ എങ്ങനെ തെളി​യി​ക്കും?

13 നമ്മൾ നേരത്തേ കണ്ടതു​പോ​ലെ, യഹോവ ആളുകളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​മ്പോൾ അവരുടെ ഓർമ​ക​ളും അവരെ തിരി​ച്ച​റി​യി​ക്കുന്ന വ്യക്തി​ത്വ​സ​വി​ശേ​ഷ​ത​ക​ളും യഹോവ അവർക്കു തിരി​ച്ചു​കൊ​ടു​ക്കും. അതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന്‌ ഒന്നു ചിന്തി​ക്കുക! യഹോവ നിങ്ങളെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു. അതു​കൊണ്ട്‌, യഹോവ നിങ്ങൾ ചിന്തി​ക്കു​ന്ന​തും പറയു​ന്ന​തും ചെയ്യു​ന്ന​തും ആയ കാര്യങ്ങൾ ശ്രദ്ധി​ക്കു​ക​യും ഓർത്തു​വെ​ക്കു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ ഒരാളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മ്പോൾ യഹോ​വ​യ്‌ക്ക്‌ ആ വ്യക്തി​യു​ടെ വ്യക്തി​ത്വ​സ​വി​ശേ​ഷ​ത​ക​ളും ഓർമ​ക​ളും മനോ​ഭാ​വ​വും എല്ലാം വളരെ എളുപ്പ​ത്തിൽ തിരികെ കൊടു​ക്കാൻ കഴിയും. ഓരോ വ്യക്തി​യു​ടെ​യും കാര്യ​ത്തിൽ യഹോ​വ​യ്‌ക്ക്‌ എത്രയ​ധി​കം താത്‌പ​ര്യ​മു​ണ്ടെന്നു ദാവീദ്‌ രാജാ​വി​നു നന്നായി അറിയാ​മാ​യി​രു​ന്നു. (സങ്കീർത്തനം 139:1-4 വായി​ക്കുക.) അതെ, യഹോ​വ​യ്‌ക്കു നമ്മളെ വളരെ നന്നായി അറിയാം. അതു തിരി​ച്ച​റി​യു​ന്നത്‌ നമ്മളെ ഇപ്പോൾ എങ്ങനെ സ്വാധീ​നി​ക്കു​ന്നു?

14. യഹോ​വ​യ്‌ക്കു നമ്മളെ എത്ര നന്നായി അറിയാ​മെന്നു ചിന്തി​ക്കു​മ്പോൾ നമുക്ക്‌ എന്തു തോന്നണം?

14 യഹോ​വ​യ്‌ക്കു നമ്മളെ വളരെ നന്നായി അറിയാ​മെന്ന്‌ ഓർക്കു​മ്പോൾ ആശങ്ക തോന്നേണ്ട കാര്യ​മില്ല. എന്തു​കൊണ്ട്‌? ഓർക്കുക, യഹോ​വ​യ്‌ക്കു നമ്മളെ​ക്കു​റിച്ച്‌ വളരെ​യ​ധി​കം ചിന്തയു​ള്ള​തു​കൊ​ണ്ടാണ്‌ നമ്മളെ ശ്രദ്ധി​ക്കു​ന്നത്‌. നമ്മളെ തിരി​ച്ച​റി​യി​ക്കുന്ന നമ്മുടെ തനതായ വ്യക്തി​ത്വ​സ​വി​ശേ​ഷ​തകൾ യഹോവ ഇഷ്ടപ്പെ​ടു​ന്നു. നമ്മളെ നമ്മളാക്കി മാറ്റുന്ന ജീവി​താ​നു​ഭ​വങ്ങൾ യഹോവ സുസൂ​ക്ഷ്‌മം ശ്രദ്ധി​ക്കു​ന്നു. അത്‌ അറിയു​ന്നത്‌ ഒരു ആശ്വാ​സ​മല്ലേ? ഒറ്റയ്‌ക്കാ​ണെന്നു നമുക്ക്‌ ഒരിക്ക​ലും തോ​ന്നേ​ണ്ട​തില്ല. ജീവി​ത​ത്തി​ലെ ഓരോ നിമി​ഷ​വും യഹോവ നമ്മുടെ തൊട്ട​ടു​ത്തു​ത​ന്നെ​യുണ്ട്‌, നമ്മളെ എങ്ങനെ സഹായി​ക്കാ​മെന്ന്‌ നോക്കി​ക്കൊണ്ട്‌!—2 ദിന. 16:9.

യഹോ​വ​യു​ടെ ജ്ഞാനം മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്നു

15. പുനരു​ത്ഥാ​നം എങ്ങനെ​യാ​ണു യഹോ​വ​യു​ടെ ജ്ഞാനം വെളി​പ്പെ​ടു​ത്തു​ന്നത്‌?

15 വധഭീ​ഷണി ശക്തമായ ഒരു ആയുധ​മാണ്‌. സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലുള്ള ആളുകൾ ഇടയ്‌ക്കി​ടെ ഈ ആയുധം ഉപയോ​ഗി​ക്കാ​റുണ്ട്‌. ഇത്‌ ഉപയോ​ഗിച്ച്‌ തങ്ങളുടെ സുഹൃ​ത്തു​ക്കളെ ഒറ്റി​ക്കൊ​ടു​ക്കാ​നും വിശ്വാ​സങ്ങൾ തള്ളിപ്പ​റ​യാ​നും അവർ ആളുകളെ പ്രേരി​പ്പി​ക്കു​ന്നു. പക്ഷേ നമുക്ക്‌ എതിരെ ആ ഭീഷണി ഫലം കാണില്ല. കാരണം, നമുക്ക്‌ അറിയാം, ശത്രുക്കൾ നമ്മളെ കൊന്നാ​ലും യഹോവ നമ്മളെ തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രു​മെന്ന്‌. (വെളി. 2:10) അവർ എന്തൊക്കെ ചെയ്‌താ​ലും നമ്മളും യഹോ​വ​യും തമ്മിലുള്ള അടുപ്പം ഇല്ലാതാ​ക്കാൻ അവർക്കു കഴിയി​ല്ലെന്നു നമുക്ക്‌ ഉറപ്പുണ്ട്‌. (റോമ. 8:35-39) പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ തന്നതി​ലൂ​ടെ യഹോവ എത്ര വലിയ ജ്ഞാനമാ​ണു കാണി​ച്ചി​രി​ക്കു​ന്നത്‌! അതിലൂ​ടെ യഹോവ സാത്താന്റെ ഏറ്റവും ഫലപ്ര​ദ​മായ ഒരു ആയുധം നിഷ്‌പ്ര​ഭ​മാ​ക്കു​ന്നു, ഒപ്പം നമുക്ക്‌ അചഞ്ചല​മായ ധൈര്യം പകരു​ക​യും ചെയ്യുന്നു.

നമ്മുടെ ആവശ്യ​ങ്ങൾക്കാ​യി കരുതു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തിൽ നമുക്കു വിശ്വാ​സ​മു​ണ്ടോ, നമ്മുടെ തീരു​മാ​നങ്ങൾ എന്താണു കാണി​ക്കു​ന്നത്‌? (ഖണ്ഡിക 16 കാണുക) *

16. ഏതു ചോദ്യ​ങ്ങൾ നിങ്ങൾ സ്വയം ചോദി​ക്കണം, യഹോ​വയെ നിങ്ങൾ എത്ര​ത്തോ​ളം ആശ്രയി​ക്കു​ന്നു​ണ്ടെന്നു മനസ്സി​ലാ​ക്കാൻ അതിന്റെ ഉത്തരങ്ങൾ നിങ്ങളെ എങ്ങനെ സഹായി​ക്കും?

16 യഹോ​വ​യു​ടെ ശത്രുക്കൾ നിങ്ങളു​ടെ ജീവ​നെ​ടു​ക്കു​മെന്നു ഭീഷണി​പ്പെ​ടു​ത്തി​യാൽ നിങ്ങളു​ടെ ജീവൻ യഹോ​വയെ വിശ്വ​സിച്ച്‌ ഭരമേൽപ്പി​ക്കാൻ നിങ്ങൾ തയ്യാറാ​കു​മോ? നിങ്ങൾ അങ്ങനെ ചെയ്യു​മോ എന്ന്‌ അറിയാ​നുള്ള ഒരു മാർഗം, ഈ ചോദ്യം സ്വയം ചോദി​ക്കു​ന്ന​താണ്‌: ‘ഞാൻ ഇപ്പോൾ ഓരോ ദിവസ​വും എടുക്കുന്ന ചെറി​യ​ചെ​റിയ തീരു​മാ​നങ്ങൾ, ഞാൻ യഹോ​വയെ വിശ്വ​സി​ക്കു​ന്നു​ണ്ടെന്നു തെളി​യി​ക്കു​ന്നു​ണ്ടോ?’ (ലൂക്കോ. 16:10) സ്വയം ചോദി​ക്കാ​വുന്ന മറ്റൊരു ചോദ്യ​മുണ്ട്‌: ‘ദൈവ​രാ​ജ്യം ഒന്നാമത്‌ അന്വേ​ഷി​ച്ചാൽ എന്റെ ആവശ്യ​ങ്ങൾക്കാ​യി കരുതും എന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം ഞാൻ വിശ്വ​സി​ക്കു​ന്നു​ണ്ടോ, എന്റെ ജീവി​ത​രീ​തി അതാണോ തെളി​യി​ക്കു​ന്നത്‌?’ (മത്താ. 6:31-33) ഈ ചോദ്യ​ങ്ങൾക്കുള്ള നിങ്ങളു​ടെ ഉത്തരം “ഉവ്വ്‌” എന്നാ​ണെ​ങ്കിൽ നിങ്ങൾ യഹോ​വയെ വിശ്വ​സി​ക്കു​ക​യും ആശ്രയി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെ​ന്നാണ്‌ അതു കാണി​ക്കു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ നിങ്ങളു​ടെ മുന്നിൽ വന്നേക്കാ​വുന്ന ഏതു പരി​ശോ​ധ​ന​യും നേരി​ടാൻ നിങ്ങൾ തയ്യാറാ​യി​രി​ക്കും.​—സുഭാ. 3:5, 6.

യഹോ​വ​യു​ടെ ക്ഷമ മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്നു

17. (എ) യഹോവ ക്ഷമയു​ള്ള​വ​നാ​ണെന്നു പുനരു​ത്ഥാ​നം എങ്ങനെ​യാ​ണു തെളി​യി​ക്കു​ന്നത്‌? (ബി) യഹോ​വ​യു​ടെ ക്ഷമയെ വിലമ​തി​ക്കു​ന്നു എന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

17 ഈ പഴയ വ്യവസ്ഥി​തി നശിപ്പി​ക്കാ​നുള്ള ദിവസ​വും മണിക്കൂ​റും യഹോവ ‘കുറി​ച്ചു​വെ​ച്ചി​ട്ടുണ്ട്‌.’ (മത്താ. 24:36) യഹോവ ഒരിക്ക​ലും അക്ഷമനാ​യി ആ ദിവസ​ത്തി​നു മുമ്പ്‌ പ്രവർത്തി​ക്കില്ല. മരിച്ചു​പോ​യ​വരെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താൻ യഹോവ അതിയാ​യി ആഗ്രഹി​ക്കു​ന്നുണ്ട്‌. (ഇയ്യോ. 14:14, 15) എങ്കിലും അവരെ ജീവനി​ലേക്കു കൊണ്ടു​വ​രാ​നുള്ള ഉചിത​മായ സമയത്തി​നാ​യി യഹോവ ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യാണ്‌. (യോഹ. 5:28) യഹോവ ഇങ്ങനെ ക്ഷമ കാണി​ച്ച​തി​നു നമുക്കു നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം. ഒന്നു ചിന്തി​ക്കുക: നമുക്കും, അതു​പോ​ലെ മറ്റ്‌ അനേകർക്കും “മാനസാ​ന്ത​ര​പ്പെ​ടാൻ” അവസരം ലഭിച്ചത്‌ യഹോവ ക്ഷമ കാണി​ച്ച​തു​കൊ​ണ്ടല്ലേ? (2 പത്രോ. 3:9) കഴിയു​ന്നത്ര ആളുകൾക്കു നിത്യ​ജീ​വൻ നേടാ​നുള്ള അവസരം ലഭിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. യഹോ​വ​യു​ടെ ക്ഷമയെ വിലമ​തി​ക്കു​ന്നു എന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ള​വരെ’ കണ്ടെത്താ​നാ​യി ആത്മാർഥ​മാ​യി അന്വേ​ഷി​ച്ചു​കൊ​ണ്ടും യഹോ​വയെ സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും അവരെ സഹായി​ച്ചു​കൊ​ണ്ടും നമുക്ക്‌ അതു ചെയ്യാം. (പ്രവൃ. 13:48) അപ്പോൾ നമ്മളെ​പ്പോ​ലെ അവർക്കും യഹോ​വ​യു​ടെ ക്ഷമയിൽനിന്ന്‌ പ്രയോ​ജനം നേടാൻ കഴിയും.

18. മറ്റുള്ള​വ​രോ​ടു ക്ഷമ കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

18 ആയിരം​വർഷ​ഭ​രണം പൂർത്തി​യാ​യ​ശേ​ഷമേ യഹോവ നമ്മളിൽനിന്ന്‌ പൂർണത പ്രതീ​ക്ഷി​ക്കു​ക​യു​ള്ളൂ. അതുവരെ യഹോവ ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യാണ്‌. ആ സമയം​വരെ നമ്മുടെ ഭാഗത്ത്‌ വരുന്ന പിഴവു​കൾ ക്ഷമിക്കാൻ യഹോവ തയ്യാറാണ്‌. അതു​കൊണ്ട്‌ മറ്റുള്ള​വ​രി​ലെ നല്ല ഗുണങ്ങൾ നോക്കാ​നും അവരോ​ടു ക്ഷമയോ​ടെ ഇടപെ​ടാ​നും നമ്മൾ ശ്രമി​ക്കേ​ണ്ട​തല്ലേ? ഉദാഹ​ര​ണ​ത്തിന്‌, ഒരു സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. സഹോ​ദ​രി​യു​ടെ ഭർത്താ​വി​നു കടുത്ത ഉത്‌ക​ണ്‌ഠ​യു​മാ​യി മല്ലി​ടേ​ണ്ടി​വന്നു. അദ്ദേഹം മീറ്റി​ങ്ങി​നു പോകു​ന്നതു നിറു​ത്തു​ക​യും ചെയ്‌തു. സഹോ​ദരി പറയുന്നു: “ഇത്‌ എന്നെ വളരെ​യ​ധി​കം വേദനി​പ്പി​ച്ചു. ഞങ്ങളുടെ കുടും​ബം ഭാവി​യിൽ ചെയ്യാൻ പ്ലാൻ ഇട്ടിരുന്ന പല കാര്യ​ങ്ങ​ളും തകിടം​മ​റി​ഞ്ഞു.” ഇങ്ങനെ​യൊ​ക്കെ​യാ​യി​ട്ടും സ്‌നേ​ഹ​മുള്ള ആ ഭാര്യ ഭർത്താ​വി​നോ​ടു ക്ഷമയോ​ടെ ഇടപെട്ടു. സഹോ​ദരി യഹോ​വ​യിൽ ആശ്രയി​ച്ചു. ഒരിക്ക​ലും മടുത്ത്‌ പിന്മാ​റി​യില്ല. സഹോ​ദരി യഹോ​വ​യെ​പ്പോ​ലെ പ്രശ്‌ന​ങ്ങൾക്ക്‌ അപ്പുറ​ത്തേക്കു നോക്കി. തന്റെ ഭർത്താ​വി​ന്റെ നല്ല ഗുണങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. സഹോ​ദരി പറയുന്നു: “എന്റെ ഭർത്താ​വി​നു ധാരാളം നല്ല ഗുണങ്ങ​ളുണ്ട്‌. പതു​ക്കെ​പ്പ​തു​ക്കെ​യാ​ണെ​ങ്കി​ലും തന്റെ ഉത്‌ക​ണ്‌ഠകൾ നിയ​ന്ത്രി​ക്കാൻ അദ്ദേഹം കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നു.” നമ്മുടെ വീട്ടി​ലോ സഭയി​ലോ ഉള്ള ആരെങ്കി​ലും ഇതു​പോ​ലുള്ള വെല്ലു​വി​ളി​കൾ മറിക​ട​ക്കാൻ ശ്രമി​ക്കു​മ്പോൾ അവരോ​ടു ക്ഷമയോ​ടെ ഇടപെ​ടേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌!

19. എന്തു ചെയ്യാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം?

19 ഭൂമി സൃഷ്ടി​ക്ക​പ്പെ​ട്ട​പ്പോൾ യേശു​വും ദൂതന്മാ​രും വളരെ​യ​ധി​കം സന്തോ​ഷി​ച്ചു. അങ്ങനെ​യെ​ങ്കിൽ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യുന്ന പൂർണ​ത​യുള്ള ആളുക​ളെ​ക്കൊണ്ട്‌ ഭൂമി നിറയു​മ്പോൾ അതു കണ്ട്‌ അന്ന്‌ അവർ എത്രയ​ധി​കം സന്തോ​ഷി​ക്കും! ഇനി, ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാ​നാ​യി ഭൂമി​യിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടവർ, തങ്ങളുടെ പ്രവൃ​ത്തി​ക​ളു​ടെ പ്രയോ​ജ​നങ്ങൾ മനുഷ്യ​കു​ടും​ബം ആസ്വദി​ക്കു​ന്നതു കാണു​മ്പോൾ സന്തോ​ഷി​ക്കി​ല്ലേ? (വെളി. 4:4, 9-11; 5:9, 10) രോഗ​ങ്ങ​ളും വേദന​യും മരണവും എന്നെ​ന്നേ​ക്കു​മാ​യി പോയ്‌മ​റ​യു​മ്പോൾ ദുഃഖ​ത്തി​ന്റെ കണ്ണീർ സന്തോ​ഷാ​ശ്രു​ക്കൾക്കു വഴിമാ​റും. (വെളി. 21:4) അന്നു ഭൂമി​യിൽ ജീവി​ക്കു​ന്നത്‌ ഒന്നു ഭാവന​യിൽ കാണുക! ആ സമയം വന്നെത്തു​ന്ന​തു​വരെ സ്‌നേഹം നിറഞ്ഞ, ജ്ഞാനി​യായ, ക്ഷമയുള്ള നമ്മുടെ പിതാ​വി​നെ അനുക​രി​ക്കാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ, എന്തൊക്കെ പരി​ശോ​ധ​നകൾ നേരി​ട്ടാ​ലും സന്തോഷം നിലനി​റു​ത്താൻ നിങ്ങൾക്കു കഴിയും. (യാക്കോ. 1:2-4) ‘പുനരു​ത്ഥാ​നം ഉണ്ടാകും’ എന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം നമ്മളെ സന്തോ​ഷി​പ്പി​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യു​ന്നി​ല്ലേ?​—പ്രവൃ. 24:15.

ഗീതം 141 ജീവൻ എന്ന അത്ഭുതം

^ ഖ. 5 യഹോവ സ്‌നേ​ഹ​വും ജ്ഞാനവും ക്ഷമയും ഉള്ള ഒരു പിതാ​വാണ്‌. ദൈവം എല്ലാത്തി​നെ​യും സൃഷ്ടിച്ച വിധത്തി​ലും മരിച്ച​വരെ പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രാ​നുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തി​ലും നമുക്ക്‌ ആ ഗുണങ്ങൾ കാണാൻ കഴിയും. ഈ ലേഖനം പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ ചില ചോദ്യ​ങ്ങൾ ചർച്ച ചെയ്യും. കൂടാതെ, പുനരു​ത്ഥാ​നം യഹോ​വ​യു​ടെ സ്‌നേഹം, ജ്ഞാനം, ക്ഷമ എന്നീ ഗുണങ്ങൾ കൂടു​ത​ലാ​യി മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും നമ്മൾ പരി​ശോ​ധി​ക്കും.

^ ഖ. 59 ചിത്രക്കുറിപ്പ്‌: നൂറു​ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പ്‌ മരിച്ചു​പോയ അമരി​ന്ത്യൻ വംശജ​നായ ഒരാൾ ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ​ഭ​ര​ണ​ത്തി​ന്റെ സമയത്ത്‌ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്നു. ക്രിസ്‌തു​വി​ന്റെ മോച​ന​വി​ല​യിൽനിന്ന്‌ പ്രയോ​ജനം നേടണ​മെ​ങ്കിൽ ആ വ്യക്തി എന്തു ചെയ്യണ​മെന്ന്‌ അർമ​ഗെ​ദോ​നെ അതിജീ​വിച്ച ഒരു സഹോ​ദരൻ സന്തോ​ഷ​ത്തോ​ടെ അദ്ദേഹത്തെ പഠിപ്പി​ക്കു​ന്നു.

^ ഖ. 61 ചിത്രക്കുറിപ്പ്‌: ആഴ്‌ച​യി​ലെ ചില ദിവസ​ങ്ങ​ളിൽ തനിക്ക്‌ ഓവർടൈം ചെയ്യാൻ സാധി​ക്കി​ല്ലെന്ന്‌ ഒരു സഹോ​ദരൻ തന്റെ തൊഴി​ലു​ട​മ​യോ​ടു പറയുന്നു. ആ വൈകു​ന്നേ​രങ്ങൾ താൻ ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കു​വേണ്ടി മാറ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണെന്ന്‌ അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു. അത്യാ​വ​ശ്യം വരുന്ന മറ്റു സമയങ്ങ​ളിൽ കൂടുതൽ ജോലി ചെയ്യാൻ താൻ തയ്യാറാ​ണെ​ന്നും അദ്ദേഹം അറിയി​ക്കു​ന്നു.