വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന ലേഖനം 4

‘ആത്മാവു​തന്നെ ഉറപ്പു തരുന്നു’

‘ആത്മാവു​തന്നെ ഉറപ്പു തരുന്നു’

“നമ്മൾ ദൈവ​ത്തി​ന്റെ മക്കളാ​ണെന്ന്‌ ആ ആത്മാവു​തന്നെ നമ്മുടെ ആത്മാവിന്‌ ഉറപ്പു തരുന്നു.”—റോമ. 8:16.

ഗീതം 25 ഒരു പ്രത്യേ​ക​സ്വത്ത്‌

പൂർവാവലോകനം *

പെന്തിക്കോസ്‌ത്‌ ദിവസം 120 ശിഷ്യ​ന്മാ​രു​ടെ ഒരു കൂട്ടത്തി​നു മേൽ യഹോവ ശ്രദ്ധേ​യ​മായ ഒരു വിധത്തിൽ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്നു (1-2 ഖണ്ഡികകൾ കാണുക)

1-2. ശ്രദ്ധേ​യ​മായ ഏതു സംഭവ​മാണ്‌ എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌ത്‌ ദിവസം നടന്നത്‌?

എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌ത്‌ ദിവസം. അതൊരു ഞായറാ​ഴ്‌ച​യാ​യി​രു​ന്നു. അന്നു രാവിലെ 120-ഓളം ശിഷ്യ​ന്മാർ യരുശ​ലേ​മി​ലെ ഒരു വീടിന്റെ മേൽമു​റി​യിൽ കൂടി​വ​ന്നി​രി​ക്കു​ക​യാണ്‌. (പ്രവൃ. 1:13-15; 2:1) അവർക്കു വിശി​ഷ്ട​മായ ഒരു സമ്മാനം കിട്ടു​മെ​ന്നും അതു​കൊണ്ട്‌ യരുശ​ലേം വിട്ട്‌ പോക​രു​തെ​ന്നും യേശു കുറച്ച്‌ ദിവസം മുമ്പ്‌ അവരോ​ടു പറഞ്ഞി​രു​ന്നു. (പ്രവൃ. 1:4, 5) പിന്നെ എന്തു സംഭവി​ച്ചു?

2 “പെട്ടെന്ന്‌ ആകാശ​ത്തു​നിന്ന്‌ കൊടു​ങ്കാ​റ്റി​ന്റെ ഇരമ്പൽപോ​ലെ ഒരു ശബ്ദം ഉണ്ടായി.” അത്‌ അവർ കൂടി​യി​രുന്ന വീടു മുഴുവൻ കേട്ടു. പിന്നെ, “നാക്കിന്റെ രൂപത്തിൽ തീനാ​ള​ങ്ങൾപോ​ലുള്ള എന്തോ” ഒന്ന്‌ ശിഷ്യ​ന്മാ​രു​ടെ തലയ്‌ക്കു മീതെ വന്നു. അവർ എല്ലാവ​രും “പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി.” (പ്രവൃ. 2:2-4) ശ്രദ്ധേ​യ​മായ ഈ വിധത്തിൽ, യഹോവ അവരുടെ മേൽ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്നു. (പ്രവൃ. 1:8) പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപിച്ച്‌ * സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കാ​നുള്ള പ്രത്യാശ ആദ്യം ലഭിച്ചത്‌ ഇവർക്കാണ്‌.

ഒരാൾക്കു സ്വർഗീ​യ​വി​ളി ലഭിക്കുമ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌?

3. പെന്തി​ക്കോ​സ്‌ത്‌ ദിവസം കൂടി​വ​ന്നി​രുന്ന ശിഷ്യ​ന്മാർക്കു തങ്ങൾ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ച്ചു എന്നതിനു സംശയ​മി​ല്ലാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

3 അന്ന്‌ ആ മേൽമു​റി​യിൽ കൂടിവന്ന ശിഷ്യ​ന്മാ​രു​ടെ കൂട്ടത്തിൽ നിങ്ങളു​ണ്ടാ​യി​രു​ന്നെ​ങ്കിൽ നിങ്ങൾ ആ ദിവസം ഒരിക്ക​ലും മറക്കാ​നി​ട​യില്ല. നാക്കിന്റെ രൂപത്തിൽ തീനാ​ള​ങ്ങൾപോ​ലുള്ള എന്തോ ഒന്ന്‌ നിങ്ങളു​ടെ തലയ്‌ക്കു മീതെ വന്ന്‌ നിൽക്കു​ന്നു. നിങ്ങൾ പല ഭാഷകൾ സംസാ​രി​ക്കാൻ തുടങ്ങു​ന്നു. (പ്രവൃ. 2:5-12) നിങ്ങൾ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ച്ചു എന്നതിന്‌ നിങ്ങൾക്ക്‌ ഒരു സംശയ​വു​മില്ല. എന്നാൽ എല്ലാവ​രും ഇതു​പോ​ലെ ശ്രദ്ധേ​യ​മായ ഒരു വിധത്തി​ലാ​ണോ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ക്കു​ന്നത്‌? ഇനി, ജീവി​ത​ത്തി​ലെ ഒരു പ്രത്യേക സമയത്തോ സന്ദർഭ​ത്തി​ലോ ആണോ എല്ലാവ​രും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടു​ന്നത്‌? അല്ല. അതു നമുക്ക്‌ എങ്ങനെ അറിയാം?

4. ജീവി​ത​ത്തി​ലെ ഒരു പ്രത്യേക സമയത്തോ സന്ദർഭ​ത്തി​ലോ ആണോ ഒന്നാം നൂറ്റാ​ണ്ടി​ലെ എല്ലാ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ട്ടത്‌? വിശദീ​ക​രി​ക്കുക.

4 ജീവി​ത​ത്തി​ലെ ഒരു പ്രത്യേക സമയത്തോ സന്ദർഭ​ത്തി​ലോ അല്ല എല്ലാവ​രും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടു​ന്നത്‌. അതു മനസ്സി​ലാ​ക്കാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ സംഭവങ്ങൾ നോക്കുക. എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌ത്‌ ദിവസം പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ട്ടത്‌ ആ 120 ശിഷ്യ​ന്മാർ മാത്ര​മാ​യി​രു​ന്നില്ല. അന്നുതന്നെ 3,000 പേർക്കു​കൂ​ടെ പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു. അവർ അഭിഷി​ക്ത​രാ​യതു സ്‌നാ​ന​പ്പെ​ട്ട​പ്പോ​ഴാണ്‌. (പ്രവൃ. 2:37, 38, 41) എന്നാൽ പിന്നീ​ടുള്ള വർഷങ്ങ​ളിൽ, എല്ലാ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും അഭി​ഷേകം ചെയ്യ​പ്പെ​ട്ടതു സ്‌നാ​ന​ത്തി​ന്റെ സമയത്താ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, സ്‌നാ​ന​പ്പെട്ട്‌ കുറച്ച്‌ കാലം കഴിഞ്ഞാ​ണു ശമര്യ​ക്കാർ അഭിഷി​ക്ത​രാ​യത്‌. (പ്രവൃ. 8:14-17) പക്ഷേ കൊർന്നേ​ല്യൊ​സി​ന്റെ​യും വീട്ടു​കാ​രു​ടെ​യും കാര്യ​ത്തിൽ തികച്ചും അസാധാ​ര​ണ​മായ ഒന്നാണു സംഭവി​ച്ചത്‌. സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പു​തന്നെ അവർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭിഷി​ക്ത​രാ​യി.—പ്രവൃ. 10:44-48.

5. 2 കൊരി​ന്ത്യർ 1:21, 22 അനുസ​രിച്ച്‌, ഒരാൾ അഭിഷി​ക്ത​നാ​കു​മ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌?

5 ഒരു വ്യക്തി പരിശു​ദ്ധാ​ത്മാ​വി​നാൽ അഭിഷി​ക്ത​നാ​കു​മ്പോൾ എന്താണു സംഭവി​ക്കു​ന്ന​തെന്നു നമുക്കു നോക്കാം. അഭിഷി​ക്ത​രായ ചിലർക്ക്‌ യഹോവ തങ്ങളെ തിര​ഞ്ഞെ​ടു​ത്തെന്ന്‌ അംഗീ​ക​രി​ക്കാൻ തുടക്ക​ത്തിൽ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. ‘ദൈവം എന്തു​കൊ​ണ്ടാണ്‌ എന്നെ തിര​ഞ്ഞെ​ടു​ത്തത്‌’ എന്ന്‌ അവർ ചില​പ്പോൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ ചിലർക്ക്‌ അങ്ങനെ തോന്ന​ണ​മെ​ന്നില്ല. അത്‌ എന്തായാ​ലും, അഭിഷി​ക്ത​രായ എല്ലാവ​രു​ടെ​യും കാര്യ​ത്തിൽ എന്താണു സംഭവി​ക്കു​ന്ന​തെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ വിവരി​ക്കു​ന്നു: “നിങ്ങൾ വിശ്വ​സി​ച്ച​പ്പോൾ, വാഗ്‌ദാ​നം ചെയ്‌തി​രുന്ന പരിശു​ദ്ധാ​ത്മാ​വി​നാൽ ക്രിസ്‌തു​വി​ലൂ​ടെ നിങ്ങ​ളെ​യും മുദ്ര​യി​ട്ടു. * . . . നമ്മുടെ അവകാ​ശ​ത്തി​ന്റെ ഒരു ഉറപ്പെന്ന നിലയിൽ മുൻകൂ​റാ​യി തന്നതാണു പരിശു​ദ്ധാ​ത്മാ​വി​നെ.” (എഫെ. 1:13, 14, അടിക്കു​റിപ്പ്‌) അതെ, ഈ ക്രിസ്‌ത്യാ​നി​കളെ താൻ തിര​ഞ്ഞെ​ടു​ത്തെന്ന്‌ വ്യക്തമാ​ക്കി​ക്കൊ​ടു​ക്കാൻ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ക്കു​ന്നു. ഈ വിധത്തിൽ, പരിശു​ദ്ധാ​ത്മാ​വി​നെ “ഒരു ഉറപ്പായി” അഥവാ “ഈടായി” ദൈവം അവർക്കു കൊടു​ക്കു​ന്നു. അവർ ഭൂമി​യി​ലല്ല, സ്വർഗ​ത്തി​ലാണ്‌ എന്നേക്കും ജീവി​ക്കാൻപോ​കു​ന്നത്‌ എന്നതി​നുള്ള ഉറപ്പ്‌.—2 കൊരി​ന്ത്യർ 1:21, 22 വായി​ക്കുക.

6. ഒരു അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക്കു സ്വർഗീ​യ​പ്ര​തി​ഫലം കിട്ടണ​മെ​ങ്കിൽ ആ വ്യക്തി എന്തു ചെയ്യണം?

6 ഒരാൾ അഭിഷി​ക്ത​നാ​യാൽ അദ്ദേഹ​ത്തി​നു സ്വർഗീ​യ​പ്ര​തി​ഫലം കിട്ടു​മെന്ന്‌ ഉറപ്പാ​ണോ? അല്ല. തനിക്കു സ്വർഗീ​യ​വി​ളി ലഭിച്ചെന്ന കാര്യ​ത്തിൽ ആ വ്യക്തിക്കു സംശയ​മൊ​ന്നു​മില്ല. എന്നാൽ പ്രതി​ഫലം കിട്ടണ​മെ​ങ്കിൽ ആ വ്യക്തി എന്നും ഓർത്തി​രി​ക്കേണ്ട ഒരു ഉപദേ​ശ​മുണ്ട്‌: “സഹോ​ദ​ര​ങ്ങളേ, നിങ്ങളു​ടെ ദൈവ​വി​ളി​യും തിര​ഞ്ഞെ​ടു​പ്പും ഉറപ്പാ​ക്കാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരിക്ക​ലും വീണു​പോ​കില്ല.” (2 പത്രോ. 1:10) അതു​കൊണ്ട്‌ ഒരു ക്രിസ്‌ത്യാ​നി​ക്കു സ്വർഗീ​യ​വി​ളി കിട്ടി​യാ​ലും, അവസാ​നം​വരെ വിശ്വ​സ്‌ത​നാ​ണെ​ങ്കിൽ മാത്രമേ അദ്ദേഹ​ത്തിന്‌ ആ പ്രതി​ഫലം ലഭിക്കു​ക​യു​ള്ളൂ.—ഫിലി. 3:12-14; എബ്രാ. 3:1; വെളി. 2:10.

അഭിഷി​ക്ത​നാ​ണോ എന്ന്‌ ഒരാൾക്ക്‌ എങ്ങനെ അറിയാം?

7. സ്വർഗീ​യ​വി​ളി ലഭിച്ചി​ട്ടു​ണ്ടെന്ന്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കു​ന്നത്‌?

7 തനിക്കു സ്വർഗീ​യ​വി​ളി ലഭിച്ചി​ട്ടു​ണ്ടെന്ന്‌ ഒരു വ്യക്തി എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കു​ന്നത്‌? ഇതിനുള്ള ഉത്തരം “വിശു​ദ്ധ​രാ​യി വിളി​ക്ക​പ്പെട്ട” റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്കുള്ള കത്തിൽ പൗലോസ്‌ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. അദ്ദേഹം എഴുതി: “നിങ്ങളെ വീണ്ടും ഭയത്തി​ലേക്കു നയിക്കുന്ന അടിമ​ത്ത​ത്തി​ന്റെ ആത്മാവി​നെയല്ല നിങ്ങൾക്കു കിട്ടി​യത്‌. തന്റെ പുത്ര​ന്മാ​രാ​യി നമ്മളെ ദത്തെടു​ക്കുന്ന ആത്മാവി​നെ​യാ​ണു ദൈവം നിങ്ങൾക്കു നൽകി​യി​രി​ക്കു​ന്നത്‌. അതേ ആത്മാവ്‌, ‘അബ്ബാ, പിതാവേ’ എന്നു വിളി​ച്ച​പേ​ക്ഷി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. നമ്മൾ ദൈവ​ത്തി​ന്റെ മക്കളാ​ണെന്ന്‌ ആ ആത്മാവു​തന്നെ നമ്മുടെ ആത്മാവിന്‌ ഉറപ്പു തരുന്നു.” (റോമ. 1:7; 8:15, 16) അതെ, സ്വർഗീ​യ​വി​ളി ലഭിച്ചി​ട്ടു​ണ്ടെന്ന്‌ ദൈവം തന്റെ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കു​ന്നു.—1 തെസ്സ. 2:12.

8. തങ്ങൾ അഭിഷി​ക്ത​രാ​ണോ എന്ന്‌ മറ്റുള്ള​വ​രിൽനിന്ന്‌ ഉറപ്പു ലഭി​ക്കേ​ണ്ട​തി​ല്ലെന്ന്‌ 1 യോഹ​ന്നാൻ 2:20, 27 കാണി​ച്ചു​ത​രു​ന്നത്‌ എങ്ങനെ?

8 സ്വർഗ​ത്തി​ലേക്കു താൻ തിര​ഞ്ഞെ​ടു​ത്ത​വ​രു​ടെ മനസ്സിൽ യഹോവ ഒരു സംശയ​വും അവശേ​ഷി​പ്പി​ക്കു​ന്നില്ല. (1 യോഹ​ന്നാൻ 2:20, 27 വായി​ക്കുക.) എല്ലാ ദൈവ​ദാ​സ​രെ​യും യഹോവ ക്രിസ്‌തീ​യ​സ​ഭ​യി​ലൂ​ടെ പഠിപ്പി​ക്കു​ന്നു, ഇക്കാര്യ​ത്തിൽ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും ഒഴിവു​ള്ള​വരല്ല. എന്നാൽ അവർ അഭിഷി​ക്ത​രാ​ണെന്ന കാര്യ​ത്തി​നു മറ്റാരും അവർക്ക്‌ ഉറപ്പു കൊടു​ക്കേ​ണ്ട​തില്ല. യഹോവ പ്രപഞ്ച​ത്തി​ലെ ഏറ്റവും വലിയ ശക്തിയായ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ അക്കാര്യം അവർക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കു​ന്നു. അവർക്ക്‌ അക്കാര്യ​ത്തിൽ ഒരു സംശയ​വും ഉണ്ടായി​രി​ക്കില്ല.

അവർ  ‘വീണ്ടും ജനിക്കു​ന്നു’

9. എഫെസ്യർ 1:18 അനുസ​രിച്ച്‌, ഒരാൾ അഭിഷി​ക്ത​നാ​കു​മ്പോൾ ആ വ്യക്തിക്ക്‌ എന്തു മാറ്റമാ​ണു സംഭവി​ക്കു​ന്നത്‌?

9 ഇന്നുള്ള ദൈവ​ദാ​സ​രിൽ മിക്കവ​രും അഭിഷി​ക്തരല്ല. അതു​കൊ​ണ്ടു​തന്നെ ദൈവം ഒരാളെ അഭി​ഷേകം ചെയ്യു​മ്പോൾ ആ വ്യക്തിക്ക്‌ എന്താണു സംഭവി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കുക അവർക്കു ബുദ്ധി​മു​ട്ടാണ്‌. ദൈവം മനുഷ്യ​രെ സൃഷ്ടി​ച്ചത്‌ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നാണ്‌, സ്വർഗ​ത്തിൽ ജീവി​ക്കാ​നല്ല. (ഉൽപ. 1:28; സങ്കീ. 37:29) എന്നാൽ യഹോവ ചിലരെ സ്വർഗ​ത്തിൽ ജീവി​ക്കാ​നാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ദൈവം അവരെ അഭി​ഷേകം ചെയ്യു​മ്പോൾ, ദൈവം അവരുടെ പ്രത്യാ​ശ​യ്‌ക്കും ചിന്തി​ക്കുന്ന രീതി​ക്കും വലിയ മാറ്റം വരുത്തു​ന്നു. ഇനി മുതൽ, സ്വർഗ​ത്തിൽ ജീവി​ക്കാ​നാ​യി​ട്ടാണ്‌ അവർ നോക്കി​യി​രി​ക്കു​ന്നത്‌.—എഫെസ്യർ 1:18 വായി​ക്കുക.

10. ഒരാൾ ‘വീണ്ടും ജനിക്കു​ന്നത്‌’ എപ്പോ​ഴാണ്‌? (അടിക്കു​റി​പ്പും കാണുക.)

10 ക്രിസ്‌ത്യാ​നി​കളെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യു​മ്പോൾ അവർ ‘വീണ്ടും ജനിക്കു​ന്നു’ അഥവാ ‘ഉന്നതങ്ങ​ളിൽനിന്ന്‌ ജനിക്കു​ന്നു.’ * ‘വീണ്ടും ജനിക്കുന്ന’ അഥവാ ‘ദൈവാ​ത്മാ​വിൽനിന്ന്‌ ജനിക്കുന്ന’ ഒരാൾക്ക്‌ എന്താണ്‌ അനുഭ​വ​പ്പെ​ടു​ന്ന​തെന്ന്‌ അഭിഷി​ക്ത​ന​ല്ലാത്ത ഒരാ​ളോ​ടു വിശദീ​ക​രി​ക്കുക അസാധ്യ​മാ​ണെന്നു യേശു സൂചി​പ്പി​ച്ചു.—യോഹ. 3:3-8, അടിക്കു​റിപ്പ്‌.

11. അഭിഷി​ക്ത​നാ​കു​മ്പോൾ ഒരാളു​ടെ ചിന്തയ്‌ക്കു വരുന്ന മാറ്റം വിശദീ​ക​രി​ക്കുക.

11 അഭിഷി​ക്ത​രാ​കുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ ചിന്തയിൽ എന്തു മാറ്റമാ​ണു വരുന്നത്‌? യഹോവ ഈ ക്രിസ്‌ത്യാ​നി​കളെ അഭി​ഷേകം ചെയ്യു​ന്ന​തി​നു മുമ്പ്‌, ഭൂമി​യിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയാണ്‌ അവർക്കു​ണ്ടാ​യി​രു​ന്നത്‌. യഹോവ ഭൂമി​യിൽനിന്ന്‌ എല്ലാ ദുഷ്ടത​യും നീക്കി ഭൂമിയെ ഒരു പറുദീ​സ​യാ​ക്കുന്ന കാലത്തി​നാ​യി അവർ കാത്തി​രു​ന്നു. മരിച്ചു​പോയ ഒരു കുടും​ബാം​ഗ​ത്തെ​യോ സുഹൃ​ത്തി​നെ​യോ സ്വാഗതം ചെയ്യു​ന്നത്‌ അവർ ഭാവന​യിൽ കണ്ടുകാ​ണും. എന്നാൽ അഭിഷി​ക്ത​രാ​യി കഴിഞ്ഞ​പ്പോൾ അവർ വേറൊ​രു രീതി​യിൽ ചിന്തി​ക്കാൻ തുടങ്ങി. എന്തു​കൊണ്ട്‌? ഭൂമി​യിൽ എന്നും ജീവി​ച്ചാൽ സന്തോഷം ലഭിക്കി​ല്ലെന്ന്‌ അവർക്കു തോന്നി​ത്തു​ട​ങ്ങി​യോ? വിഷാ​ദ​മോ അവർ അനുഭ​വിച്ച കഷ്ടപ്പാ​ടു​ക​ളോ കാരണം ഭൂമി​യി​ലെ ജീവി​ത​ത്തി​ലുള്ള താത്‌പ​ര്യം നഷ്ടപ്പെ​ട്ട​തു​കൊ​ണ്ടാ​ണോ? ഭൂമി​യി​ലെ ജീവിതം വിരസ​മാ​യി​രി​ക്കു​മെന്ന്‌ ഓർത്തി​ട്ടാ​ണോ? ഇതൊ​ന്നു​മല്ല കാരണം. പകരം യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ അവർ ചിന്തി​ക്കുന്ന രീതി​ക്കും അവർ മുമ്പ്‌ നിധി​പോ​ലെ കണ്ടിരുന്ന പ്രത്യാ​ശ​യ്‌ക്കും മാറ്റം വരുത്തി എന്നതാണു കാരണം.

12. 1 പത്രോസ്‌ 1:3, 4 അനുസ​രിച്ച്‌, അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ അവരുടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ എന്താണു തോന്നു​ന്നത്‌?

12 ഈ വില​യേ​റിയ പദവി ലഭിക്കാ​നുള്ള യോഗ്യത തനിക്കി​ല്ലെന്ന്‌ അഭിഷി​ക്ത​നായ ഒരാൾക്കു ചില​പ്പോൾ തോന്നി​യേ​ക്കാം. എന്നാൽ യഹോവ തന്നെ തിര​ഞ്ഞെ​ടു​ത്തി​ട്ടുണ്ട്‌ എന്ന കാര്യ​ത്തിൽ അദ്ദേഹ​ത്തിന്‌ ഒരു തരിമ്പു​പോ​ലും സംശയ​മു​ണ്ടാ​യി​രി​ക്കില്ല. തനിക്കു ലഭിക്കാ​നി​രി​ക്കുന്ന മഹത്തായ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ സന്തോ​ഷ​ത്താ​ലും നന്ദിയാ​ലും അദ്ദേഹ​ത്തി​ന്റെ ഹൃദയം നിറഞ്ഞു​തു​ളു​മ്പും.—1 പത്രോസ്‌ 1:3, 4 വായി​ക്കുക.

13. ഈ ഭൂമി​യി​ലെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ അഭിഷി​ക്തർക്ക്‌ എന്താണു തോന്നു​ന്നത്‌?

13 അഭിഷി​ക്തർ മരിക്കാൻ ആഗ്രഹി​ക്കു​ന്നു എന്ന്‌ ഇതിന്‌ അർഥമു​ണ്ടോ? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇതിന്‌ ഉത്തരം തരുന്നു. അഭിഷി​ക്ത​രു​ടെ ശരീരത്തെ ഒരു കൂടാ​ര​ത്തി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ കൂടാ​ര​ത്തിൽ കഴിയുന്ന ഞങ്ങൾ ഭാര​പ്പെട്ട്‌ ഞരങ്ങു​ന്നതു നശ്വര​മായ ഇത്‌ ഉരിഞ്ഞു​ക​ള​യാ​നുള്ള ആഗ്രഹം​കൊ​ണ്ടല്ല, സ്വർഗീ​യ​മാ​യതു ധരിക്കാ​നുള്ള ആഗ്രഹം​കൊ​ണ്ടാണ്‌. അപ്പോൾ, നശ്വര​മായ ഇതിനെ ജീവൻ വിഴു​ങ്ങി​ക്ക​ള​യു​മ​ല്ലോ.” (2 കൊരി. 5:4) ഭൂമി​യി​ലെ ജീവിതം അഭിഷി​ക്തർക്കു മടുത്തു​പോ​യി​ട്ടില്ല, എത്രയും പെട്ടെന്ന്‌ അത്‌ അവസാ​നി​ച്ചു​കാ​ണാൻ അവർ ആഗ്രഹി​ക്കു​ന്നു​മില്ല. പകരം അവർ ഇവിടു​ത്തെ ജീവിതം ആസ്വദി​ക്കു​ന്നു, ഓരോ ദിവസ​വും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും കൂടെ യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്നു. എങ്കിലും ഭാവി​യിൽ അവർക്കാ​യി കരുതി​യി​രി​ക്കുന്ന മഹത്തായ പ്രത്യാശ എപ്പോ​ഴും അവരുടെ മനസ്സി​ലുണ്ട്‌.—1 കൊരി. 15:53; 2 പത്രോ. 1:4; 1 യോഹ. 3:2, 3; വെളി. 20:6.

യഹോവ നിങ്ങളെ അഭി​ഷേകം ചെയ്‌തി​ട്ടു​ണ്ടോ?

14. ഒരു വ്യക്തി പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ച്ചു എന്ന്‌ ഏതു കാര്യങ്ങൾ തെളി​യി​ക്കു​ന്നില്ല?

14 നിങ്ങൾ അഭിഷി​ക്ത​നാ​ണോ എന്നു ചില​പ്പോൾ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. ഉണ്ടെങ്കിൽ, പിൻവ​രുന്ന ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക: യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാ​നുള്ള ശക്തമായ ആഗ്രഹം നിങ്ങൾക്കു​ണ്ടോ? നല്ല തീക്ഷ്‌ണ​ത​യുള്ള ഒരു സുവി​ശേ​ഷ​ക​നാ​ണു നിങ്ങ​ളെന്നു സ്വയം തോന്നു​ന്നു​ണ്ടോ? ദൈവ​വ​ച​നത്തെ സ്‌നേ​ഹി​ക്കുന്ന, അതിലെ “ഗഹനമായ ദൈവ​കാ​ര്യ​ങ്ങൾ” ഉത്സാഹ​ത്തോ​ടെ പഠിക്കുന്ന ഒരാളാ​ണോ നിങ്ങൾ? (1 കൊരി. 2:10) പ്രസംഗപ്രവർത്തനത്തിൽ യഹോവ നിങ്ങൾക്കു നല്ല ഫലങ്ങൾ തന്നതായി നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? മറ്റുള്ള​വരെ ആത്മീയ​മാ​യി സഹായി​ക്കാ​നുള്ള ഒരു കടപ്പാടു നിങ്ങൾക്കു​ണ്ടെന്നു തോന്നാ​റു​ണ്ടോ? പ്രത്യേ​ക​വി​ധ​ങ്ങ​ളിൽ യഹോവ നിങ്ങളെ സഹായി​ക്കു​ന്ന​തി​ന്റെ തെളിവ്‌ നിങ്ങളു​ടെ ജീവി​ത​ത്തിൽ കണ്ടിട്ടു​ണ്ടോ? ഈ ചോദ്യ​ങ്ങൾക്ക്‌ എല്ലാമുള്ള നിങ്ങളു​ടെ ഉത്തരം ‘ഉണ്ട്‌’ എന്നാ​ണെ​ങ്കിൽ, നിങ്ങൾക്കു സ്വർഗീ​യ​വി​ളി ലഭിച്ചി​ട്ടുണ്ട്‌ എന്നാണോ അതു തെളി​യി​ക്കു​ന്നത്‌? അല്ല, ഒരിക്ക​ലു​മല്ല. എന്തു​കൊണ്ട്‌? അഭിഷി​ക്ത​രാ​ണെ​ങ്കി​ലും അല്ലെങ്കി​ലും ദൈവ​ത്തി​ന്റെ എല്ലാ ദാസന്മാർക്കും ഇങ്ങനെ​യെ​ല്ലാം തോന്നാം. അവരുടെ പ്രത്യാശ എന്തായാ​ലും, ഇക്കാര്യ​ങ്ങൾ ചെയ്യാ​നുള്ള ശക്തി പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ തന്റെ എല്ലാ ദാസന്മാർക്കും കൊടു​ക്കാൻ യഹോ​വ​യ്‌ക്കു കഴിയും. വാസ്‌ത​വ​ത്തിൽ, സ്വർഗീ​യ​പ്ര​ത്യാ​ശ ലഭിച്ചി​ട്ടു​ണ്ടോ എന്ന്‌ നിങ്ങൾക്ക്‌ ഒരു സംശയ​മു​ണ്ടെ​ങ്കിൽ അതിന്‌ അർഥം നിങ്ങൾക്ക്‌ അത്‌ ലഭിച്ചി​ട്ടില്ല എന്നാണ്‌. യഹോവ തിര​ഞ്ഞെ​ടു​ത്ത​വർക്കു തങ്ങൾ അഭിഷി​ക്ത​രാ​ണോ എന്ന്‌ ഒരു സംശയ​വും കാണില്ല. അവർക്ക്‌ അത്‌ ഉറപ്പാ​യി​രി​ക്കും!

അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാ​നുള്ള ശക്തി യഹോവ അബ്രാഹാമിനും സാറയ്‌ക്കും ദാവീ​ദി​നും സ്‌നാപകയോഹന്നാനും പരിശുദ്ധാത്മാവിനെ ഉപയോ​ഗിച്ച്‌ കൊടു​ത്തു. എന്നാൽ സ്വർഗീ​യ​ജീ​വ​നാ​യി അവരെ തിര​ഞ്ഞെ​ടു​ക്കാൻ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചില്ല (15-16 ഖണ്ഡികകൾ കാണുക) *

15. പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ച​വർക്കെ​ല്ലാം സ്വർഗീ​യ​പ്ര​ത്യാ​ശ​യി​ല്ലെന്നു നമുക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

15 പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ച വിശ്വ​സ്‌ത​രായ നിരവധി വ്യക്തി​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. എന്നാൽ അവർക്ക്‌ എല്ലാവർക്കും സ്വർഗീ​യ​പ്ര​ത്യാ​ശ​യി​ല്ലാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പരിശു​ദ്ധാ​ത്മാവ്‌ വഴിന​യിച്ച ഒരാളാ​ണു ദാവീദ്‌. (1 ശമു. 16:13) യഹോ​വ​യെ​ക്കു​റി​ച്ചുള്ള ഗഹനമായ കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നും ബൈബി​ളി​ന്റെ ഭാഗങ്ങൾ എഴുതാ​നും പരിശു​ദ്ധാ​ത്മാവ്‌ അദ്ദേഹത്തെ സഹായി​ച്ചു. (മർക്കോ. 12:36) എന്നാൽ ദാവീ​ദി​നെ​ക്കു​റിച്ച്‌ പത്രോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞത്‌, അദ്ദേഹം “സ്വർഗാ​രോ​ഹണം ചെയ്‌തില്ല” എന്നാണ്‌. (പ്രവൃ. 2:34) സ്‌നാ​പ​ക​യോ​ഹ​ന്നാൻ ‘പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​നാ​യി​രു​ന്നു.’ (ലൂക്കോ. 1:13-16) യോഹ​ന്നാ​നെ​ക്കാൾ വലിയ​വ​നാ​യി ആരുമി​ല്ലെന്നു യേശു പറഞ്ഞു. എന്നാൽ അതിനു ശേഷം യേശു പറഞ്ഞത്‌, യോഹ​ന്നാൻ സ്വർഗ​രാ​ജ്യ​ത്തി​ലെ ഒരു അംഗമാ​യി​രി​ക്കി​ല്ലെ​ന്നാണ്‌. (മത്താ. 11:10, 11) ഈ പുരു​ഷ​ന്മാർക്കെ​ല്ലാം അത്ഭുത​ക​ര​മായ കാര്യങ്ങൾ ചെയ്യാ​നുള്ള ശക്തി യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ കൊടു​ത്തു. എന്നാൽ സ്വർഗീ​യ​ജീ​വ​നാ​യി അവരെ തിര​ഞ്ഞെ​ടു​ക്കാൻ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ച്ചില്ല. അതിന്‌ അർഥം സ്വർഗ​ത്തിൽ ഭരിക്കാ​നു​ള്ള​വ​രു​ടെ അത്രയും വിശ്വ​സ്‌തരല്ല ഇവർ എന്നാണോ? അല്ല. ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ യഹോവ അവരെ ഉയിർപ്പി​ക്കും എന്നു മാത്ര​മാണ്‌ ഇതിന്‌ അർഥം.—യോഹ. 5:28, 29; പ്രവൃ. 24:15.

16. ഇന്നുള്ള ദൈവ​ദാ​സ​രിൽ മിക്കവ​രും ഏതു പ്രതി​ഫ​ല​ത്തി​നാ​യി​ട്ടാ​ണു നോക്കി​യി​രി​ക്കു​ന്നത്‌?

16 ഇന്നുള്ള ദൈവ​ദാ​സ​രിൽ ബഹുഭൂ​രി​പക്ഷം പേർക്കും സ്വർഗ​ത്തിൽ ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യില്ല. അബ്രാ​ഹാ​മി​നെ​യും സാറ​യെ​യും ദാവീ​ദി​നെ​യും സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​യും ബൈബിൾക്കാ​ല​ങ്ങ​ളി​ലെ മറ്റ്‌ അനേകം സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​യും പോലെ അവരും കാത്തി​രി​ക്കു​ന്നത്‌ ദൈവ​രാ​ജ്യം ഭൂമിയെ ഭരിക്കുന്ന കാലത്തി​നാ​യി​ട്ടാണ്‌.—എബ്രാ. 11:10.

17. അടുത്ത ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

17 അഭിഷി​ക്ത​രായ ചിലർ ഇക്കാല​ത്തും ദൈവ​ജ​ന​ത്തിന്‌ ഇടയിൽ ഉള്ളതു​കൊണ്ട്‌ ചില ചോദ്യ​ങ്ങൾ വരും. (വെളി. 12:17) ഉദാഹ​ര​ണ​ത്തിന്‌, അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ എങ്ങനെ​യാണ്‌ തങ്ങളെ​ത്തന്നെ വീക്ഷി​ക്കേ​ണ്ടത്‌? സ്‌മാ​ര​ക​ത്തിന്‌, നിങ്ങളു​ടെ സഭയിലെ ആരെങ്കി​ലും അപ്പവീ​ഞ്ഞു​കൾ കഴിക്കാൻ തുടങ്ങി​യാൽ നിങ്ങൾ ആ വ്യക്തി​യോട്‌ എങ്ങനെ ഇടപെ​ടണം? അഭിഷി​ക്ത​രാ​ണെന്നു പറയു​ന്ന​വ​രു​ടെ എണ്ണം കൂടു​ന്ന​താ​യി കാണു​ന്നെ​ങ്കിൽ, നിങ്ങൾ അതെക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ട​ണോ? അടുത്ത ലേഖന​ത്തിൽ, ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ പഠിക്കും.

^ ഖ. 5 എ.ഡി. 33 മുതൽ യഹോവ ചില ക്രിസ്‌ത്യാ​നി​കൾക്ക്‌ അത്ഭുത​ക​ര​മായ ഒരു പ്രത്യാശ കൊടു​ക്കു​ന്നുണ്ട്‌, തന്റെ മകനോ​ടൊ​പ്പം സ്വർഗ​ത്തി​ലി​രുന്ന്‌ ഭരിക്കാ​നുള്ള പ്രത്യാശ. എന്നാൽ തനിക്കു സ്വർഗീ​യ​വി​ളി​യു​ണ്ടെന്ന്‌ ഒരു ക്രിസ്‌ത്യാ​നി എങ്ങനെ​യാണ്‌ അറിയു​ന്നത്‌? ഒരാൾക്ക്‌ ഈ ക്ഷണം ലഭിക്കു​മ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ ചർച്ച ചെയ്യും. 2016 ജനുവരി ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ വന്ന ലേഖനത്തെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ ലേഖനം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.

^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപി​ക്കുക: സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കാൻ ഒരു വ്യക്തിയെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിന്‌ യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ക്കു​ന്നു. തന്റെ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ യഹോവ ആ വ്യക്തിക്കു ‘മുൻകൂ​റാ​യി’ ‘ഒരു ഉറപ്പ്‌’ കൊടു​ക്കു​ന്നു, അഥവാ ഭാവി​യി​ലേക്ക്‌ ഒരു വാഗ്‌ദാ​നം കൊടു​ക്കു​ന്നു. (എഫെ. 1:13, 14) അതു​കൊണ്ട്‌ തങ്ങളുടെ പ്രതി​ഫലം സ്വർഗ​ത്തി​ലാ​ണെന്നു പരിശു​ദ്ധാ​ത്മാവ്‌ തങ്ങൾക്ക്‌ ഉറപ്പു തന്നിരി​ക്കു​ന്നെന്ന്‌ ഈ ക്രിസ്‌ത്യാ​നി​കൾക്കു പറയാൻ കഴിയും.—റോമ. 8:16.

^ ഖ. 5 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: മുദ്ര. ഒരാൾക്ക്‌ ഈ മുദ്ര കിട്ടി എന്നതു​കൊണ്ട്‌ അത്‌ എന്നും നിലനിൽക്കും എന്ന്‌ അർഥമില്ല. ആ വ്യക്തി വിശ്വ​സ്‌ത​നാ​യി മരിക്കു​ന്ന​തി​നു കുറച്ച്‌ മുമ്പോ അല്ലെങ്കിൽ മഹാകഷ്ടത ആരംഭി​ക്കു​ന്ന​തി​നു കുറച്ച്‌ മുമ്പോ ആണ്‌ ഈ മുദ്ര സ്ഥിരമാ​ക്കു​ന്നത്‌.—എഫെ. 4:30; വെളി. 7:2-4; 2016 ഏപ്രിൽ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

^ ഖ. 10 ‘വീണ്ടും ജനിക്കുക’ എന്നതിന്റെ അർഥം കൂടുതൽ മനസ്സി​ലാ​ക്കാൻ 2009 ഏപ്രിൽ 1 ലക്കം (ഇംഗ്ലീഷ്‌) വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 3-12 പേജുകൾ കാണുക.

ഗീതം 27 ദൈവ​പു​ത്ര​ന്മാ​രു​ടെ വെളി​പ്പെ​ടൽ

^ ഖ. 57 ചിത്രക്കുറിപ്പ്‌: നമ്മൾ വിശ്വാ​സ​ത്തി​ന്റെ പേരിൽ തടവിൽ കഴിയു​ന്ന​വ​രാ​ണെ​ങ്കി​ലും, സ്വത​ന്ത്ര​മാ​യി പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും കഴിയു​ന്ന​വ​രാ​ണെ​ങ്കി​ലും, ദൈവ​രാ​ജ്യം ഭരിക്കു​മ്പോൾ ഈ ഭൂമി​യിൽ ജീവി​ക്കാൻ നമുക്കു കാത്തി​രി​ക്കാം.