വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന ലേഖനം 1

‘നിങ്ങൾ പോയി ആളുകളെ ശിഷ്യ​രാ​ക്കുക’

‘നിങ്ങൾ പോയി ആളുകളെ ശിഷ്യ​രാ​ക്കുക’

2020-ലെ വാർഷി​ക​വാ​ക്യം: ‘നിങ്ങൾ പോയി ആളുകളെ ശിഷ്യ​രാ​ക്കു​ക​യും അവരെ സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും വേണം.’മത്താ. 28:19.

ഗീതം 79 ഉറച്ചുനിൽക്കാൻ അവരെ പഠിപ്പിക്കുക

പൂർവാവലോകനം *

1-2. കല്ലറയ്‌ക്കൽവെച്ച്‌ ദൂതൻ സ്‌ത്രീ​ക​ളോട്‌ എന്താണു പറഞ്ഞത്‌, യേശു നേരിട്ട്‌ അവർക്ക്‌ എന്തു നിർദേശം നൽകി?

എ.ഡി. 33 നീസാൻ 16. വെട്ടം വീണുതുടങ്ങുന്നതേ ഉള്ളൂ. ദുഃഖ​ഭാ​രം പേറുന്ന ഹൃദയ​ത്തോ​ടെ ദൈവ​ഭ​യ​മുള്ള ചില സ്‌ത്രീ​കൾ ഒരു കല്ലറയു​ടെ അടു​ത്തേക്കു പോകു​ക​യാണ്‌. അവി​ടെ​യാണ്‌ ഏകദേശം 36 മണിക്കൂർ മുമ്പ്‌ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ ശരീരം വെച്ചത്‌. അവർ അവിടെ എത്തിയ​പ്പോൾ കല്ലറ ശൂന്യ​മാ​യി കിടക്കു​ന്ന​താ​ണു കണ്ടത്‌. അവർക്ക്‌ ആകെ വിഷമ​മാ​യി. അവർ ശവശരീ​രം ഒരുക്കാൻവേണ്ടി “സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളും സുഗന്ധ​തൈ​ല​ങ്ങ​ളും” ആയി ചെന്നതാ​യി​രു​ന്നു. അവരെ അതിശ​യി​പ്പി​ച്ചു​കൊണ്ട്‌ ഒരു ദൂതൻ അവരോ​ടു യേശു ഉയിർപ്പി​ക്ക​പ്പെ​ട്ടെന്നു പറഞ്ഞു. “നിങ്ങൾക്കു മുമ്പേ യേശു ഗലീല​യിൽ എത്തും. അവി​ടെ​വെച്ച്‌ നിങ്ങൾക്കു യേശു​വി​നെ കാണാം” എന്നും ദൂതൻ പറഞ്ഞു.—മത്താ. 28:1-7; ലൂക്കോ. 23:56; 24:10.

2 ആ സ്‌ത്രീ​കൾ അവി​ടെ​നിന്ന്‌ പോകു​മ്പോൾ യേശു നേരിട്ട്‌ അവർക്കു പ്രത്യ​ക്ഷ​നാ​യി ഈ നിർദേശം നൽകി: “പോയി എന്റെ സഹോ​ദ​ര​ന്മാ​രെ വിവരം അറിയി​ക്കൂ! അവർ ഗലീല​യ്‌ക്കു വരട്ടെ. അവി​ടെ​വെച്ച്‌ അവർ എന്നെ കാണും.” (മത്താ. 28:10) യേശു ഒരു മീറ്റിങ്ങ്‌ സംഘടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പുനരു​ത്ഥാ​ന​പ്പെട്ട ശേഷം യേശു ആദ്യം ചെയ്‌ത കാര്യ​മാണ്‌ ഇത്‌. ഇതു കാണി​ക്കു​ന്നതു യേശു​വിന്‌ ആ മീറ്റി​ങ്ങിൽ വളരെ പ്രധാ​ന​പ്പെട്ട ചില നിർദേ​ശങ്ങൾ ശിഷ്യ​ന്മാർക്കു കൊടു​ക്കാ​നു​ണ്ടാ​യി​രു​ന്നു എന്നാണ്‌.

യേശു ആർക്കാണു കല്‌പന കൊടു​ത്തത്‌?

പുനരുത്ഥാനത്തിനു ശേഷം യേശു ഗലീല​യിൽവെച്ച്‌ അപ്പോ​സ്‌ത​ല​ന്മാ​രോ​ടും മറ്റുള്ള​വ​രോ​ടും സംസാ​രി​ച്ച​പ്പോൾ ‘പോയി ശിഷ്യ​രാ​ക്കാൻ’ അവരോ​ടു പറഞ്ഞു (3-4 ഖണ്ഡികകൾ കാണുക)

3-4. മത്തായി 28:19, 20-ൽ കൊടു​ത്തി​രി​ക്കുന്ന കല്‌പന അപ്പോ​സ്‌ത​ല​ന്മാ​രെ മാത്രം ഉദ്ദേശി​ച്ചാ​യി​രു​ന്നോ? വിശദീ​ക​രി​ക്കുക. (പുറം​താ​ളി​ലെ ചിത്രം കാണുക.)

3 മത്തായി 28:16-20 വായി​ക്കുക. ശിഷ്യ​ന്മാർ ചെയ്യേണ്ട ഒരു പ്രധാ​ന​പ്പെട്ട പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ ആ മീറ്റി​ങ്ങിൽ യേശു പറഞ്ഞു. ഒന്നാം നൂറ്റാ​ണ്ടി​ലു​ട​നീ​ളം ക്രിസ്‌തു​ശി​ഷ്യർ അതു ചെയ്‌തു. ആ പ്രവർത്ത​നം​ത​ന്നെ​യാണ്‌ ഇന്നു നമ്മളും ചെയ്യു​ന്നത്‌. എന്താണ്‌ അത്‌? യേശു പറഞ്ഞു: “നിങ്ങൾ പോയി എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കു​ക​യും . . . ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും വേണം.”

4 തന്റെ എല്ലാ ശിഷ്യ​ന്മാ​രും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ യേശു പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടോ? ഉണ്ട്‌. വിശ്വ​സ്‌ത​രായ 11 അപ്പോ​സ്‌ത​ല​ന്മാർക്കു മാത്രമല്ല യേശു ഈ കല്‌പന കൊടു​ത്തത്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ഇതു ചിന്തി​ക്കുക: യേശു ശിഷ്യ​രാ​ക്കാ​നുള്ള കല്‌പന കൊടു​ത്ത​പ്പോൾ ഗലീല​യി​ലെ മലയിൽ അപ്പോ​സ്‌ത​ല​ന്മാർ മാത്ര​മാ​ണോ ഉണ്ടായി​രു​ന്നത്‌? ആ ദൂതൻ സ്‌ത്രീ​ക​ളോ​ടു പറഞ്ഞത്‌ എന്താ​ണെന്ന്‌ ഓർത്തു​നോ​ക്കൂ: “(ഗലീല​യിൽവെച്ച്‌) നിങ്ങൾക്കു യേശു​വി​നെ കാണാം.” അതു​കൊണ്ട്‌ വിശ്വ​സ്‌ത​രായ സ്‌ത്രീ​ക​ളും അവി​ടെ​യു​ണ്ടാ​യി​രു​ന്നി​രി​ക്കണം. ഇനി വേറൊ​രു തെളിവ്‌ നോക്കാം. യേശു “ഒരു അവസര​ത്തിൽ 500-ലധികം സഹോ​ദ​ര​ങ്ങ​ളു​ടെ മുന്നിൽ പ്രത്യ​ക്ഷ​നാ​യി” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയുന്നു. (1 കൊരി. 15:6) എന്നാൽ എവി​ടെ​വെച്ച്‌?

5. 1 കൊരി​ന്ത്യർ 15:6-ൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം?

5 ഇതു പറഞ്ഞ​പ്പോൾ പൗലോ​സി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌, ഗലീല​യി​ലെ മലയിൽവെച്ച്‌ യേശു നടത്തിയ ആ മീറ്റി​ങ്ങാ​യി​രു​ന്നു എന്നു വിശ്വ​സി​ക്കാൻ കാരണ​ങ്ങ​ളുണ്ട്‌. എന്തൊക്കെ കാരണങ്ങൾ? ഒന്നാമ​ത്തേത്‌, യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ പലരും ഗലീല​ക്കാ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ ഒരു വലിയ കൂട്ടം സഹോ​ദ​ര​ങ്ങൾക്കു യേശു പ്രത്യ​ക്ഷ​നാ​യി എന്നു പറയു​മ്പോൾ അത്‌, യരുശ​ലേ​മി​ലെ ഒരു വീട്ടിൽവെച്ചല്ല, പകരം ഗലീല​യി​ലെ ഒരു മലയിൽവെ​ച്ചാ​യി​രി​ക്കാ​നാ​ണു സാധ്യത. രണ്ടാമ​ത്തേത്‌, പുനരു​ത്ഥാ​ന​പ്പെട്ട യേശു അതി​നോ​ട​കം​തന്നെ 11 അപ്പോ​സ്‌ത​ല​ന്മാ​രെ യരുശ​ലേ​മി​ലെ ഒരു വീട്ടിൽവെച്ച്‌ കണ്ട്‌ സംസാ​രി​ച്ച​താണ്‌. പ്രസം​ഗി​ക്കാ​നും ശിഷ്യ​രാ​ക്കാ​നും ഉള്ള കല്‌പന അപ്പോ​സ്‌ത​ല​ന്മാ​രെ ഉദ്ദേശിച്ച്‌ മാത്ര​മാ​യി​രു​ന്നെ​ങ്കിൽ, അത്‌ ആ വീട്ടിൽവെ​ച്ചു​തന്നെ കൊടു​ക്കാ​മാ​യി​രു​ന്നു. അപ്പോ​സ്‌ത​ല​ന്മാ​രും സ്‌ത്രീ​ക​ളും മറ്റുള്ള​വ​രും ഗലീല​യി​ലേക്കു വരാൻ പറയേണ്ട കാര്യ​മി​ല്ലാ​യി​രു​ന്നു.—ലൂക്കോ. 24:33, 36.

6. ശിഷ്യ​രാ​ക്കാ​നുള്ള കല്‌പന ഇന്നും ബാധക​മാ​ണെന്നു മത്തായി 28:20 കാണി​ക്കു​ന്നത്‌ എങ്ങനെ, ക്രിസ്‌തു​ശി​ഷ്യർ എത്ര ഉത്സാഹ​ത്തോ​ടെ​യാണ്‌ ഈ കല്‌പന അനുസ​രി​ക്കു​ന്നത്‌?

6 തന്റെ എല്ലാ ശിഷ്യ​ന്മാ​രും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ യേശു പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌ എന്നതിന്റെ മറ്റൊരു തെളിവ്‌ നോക്കാം. യേശു തന്റെ വാക്കുകൾ അവസാ​നി​പ്പി​ച്ചത്‌ ഇങ്ങനെ പറഞ്ഞു​കൊ​ണ്ടാണ്‌: “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം​വരെ എന്നും ഞാൻ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്‌.” (മത്താ. 28:20) അതു​കൊണ്ട്‌ ശിഷ്യ​രാ​ക്കാ​നുള്ള യേശു​വി​ന്റെ കല്‌പന ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ ഉദ്ദേശിച്ച്‌ മാത്ര​മാ​യി​രു​ന്നില്ല. യേശു പറഞ്ഞതു​പോ​ലെ​തന്നെ, യേശു ഇന്നും നമ്മു​ടെ​കൂ​ടെ​യുണ്ട്‌. ശിഷ്യ​രാ​ക്കൽവേല ഇപ്പോൾ ഊർജി​ത​മാ​യി നടക്കു​ക​യാണ്‌. ഏകദേശം മൂന്നു ലക്ഷം ആളുക​ളാണ്‌ ഓരോ വർഷവും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി സ്‌നാ​ന​മേൽക്കു​ക​യും ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​കു​ക​യും ചെയ്യു​ന്നത്‌.

7. നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌, എന്തു​കൊണ്ട്‌?

7 ബൈബിൾ പഠിക്കുന്ന പലരും സ്‌നാനം എന്ന പടിയി​ലേക്കു പുരോ​ഗ​മി​ക്കാ​റുണ്ട്‌. എന്നാൽ കുറെ നാളായി ബൈബിൾ പഠിക്കുന്ന ചിലർ ക്രിസ്‌തു​ശി​ഷ്യ​രാ​കാൻ മടി കാണി​ക്കു​ന്നു. അവർ ബൈബിൾപ​ഠനം ഇഷ്ടപ്പെ​ടു​ന്നുണ്ട്‌, എന്നാൽ വേണ്ടത്ര പുരോ​ഗതി വരുത്തി സ്‌നാ​ന​മെന്ന പടിയി​ലേക്ക്‌ എത്തുന്നില്ല. നിങ്ങൾ ഒരു ബൈബിൾപ​ഠനം നടത്തു​ന്നു​ണ്ടെ​ങ്കിൽ, വിദ്യാർഥി പഠിക്കുന്ന കാര്യങ്ങൾ ബാധക​മാ​ക്കാ​നും ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​യി​ത്തീ​രാ​നും നിങ്ങൾക്ക്‌ ഉറപ്പാ​യും ആഗ്രഹ​മു​ണ്ടാ​കും. യഹോ​വയെ സ്‌നേ​ഹി​ക്കാ​നും ആത്മീയ​പു​രോ​ഗതി വരുത്താ​നും ബൈബിൾവി​ദ്യാർഥി​യെ നമുക്ക്‌ എങ്ങനെ സഹായി​ക്കാ​മെന്ന്‌ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും. എന്തു​കൊ​ണ്ടാണ്‌ ഈ വിഷയം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌? കാരണം ചില​പ്പോൾ ഒരു ബൈബിൾപ​ഠനം തുടര​ണോ വേണ്ടയോ എന്നു നമുക്കു തീരു​മാ​നി​ക്കേ​ണ്ടി​വ​ന്നേ​ക്കാം.

യഹോ​വയെ സ്‌നേഹിക്കാൻ വിദ്യാർഥിയെ സഹായി​ക്കു​ക

8. യഹോ​വയെ സ്‌നേ​ഹി​ക്കാൻ ചില വിദ്യാർഥി​കളെ സഹായി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

8 തന്നോ​ടുള്ള സ്‌നേ​ഹം​കൊണ്ട്‌ ആളുകൾ തന്നെ സേവി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. യഹോവ ഓരോ വ്യക്തി​യെ​ക്കു​റി​ച്ചും ആഴത്തിൽ ചിന്തി​ക്കു​ക​യും അവരെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്നെന്നു മനസ്സി​ലാ​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. യഹോ​വയെ ‘പിതാ​വി​ല്ലാ​ത്ത​വർക്കു പിതാ​വാ​യും വിധവ​മാ​രു​ടെ സംരക്ഷ​ക​നാ​യും’ കാണാൻ വിദ്യാർഥി​യെ സഹായി​ക്കു​ന്ന​തി​നു നമ്മൾ ആഗ്രഹി​ക്കു​ന്നു. (സങ്കീ. 68:5) യഹോ​വ​യ്‌ക്കു തങ്ങളോ​ടുള്ള സ്‌നേഹം കാണാൻ തുടങ്ങു​മ്പോൾ, അത്‌ അവരുടെ ഹൃദയത്തെ സ്വാധീ​നി​ക്കും, അവരുടെ ഉള്ളിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളരും. ചില വിദ്യാർഥി​കൾക്ക്‌ യഹോ​വയെ സ്‌നേ​ഹ​മുള്ള ഒരു പിതാ​വാ​യി കാണാൻ ബുദ്ധി​മു​ട്ടു തോന്നു​ന്നു, കാരണം അവരുടെ പിതാവ്‌ ഒരിക്ക​ലും അവരോ​ടു സ്‌നേ​ഹ​മോ വാത്സല്യ​മോ കാണി​ച്ചി​ട്ടില്ല. (2 തിമൊ. 3:1, 3) അതു​കൊണ്ട്‌ ബൈബിൾപ​ഠനം നടത്തു​മ്പോൾ യഹോ​വ​യു​ടെ ആകർഷ​ക​മായ ഗുണങ്ങ​ളി​ലേക്കു വിദ്യാർഥി​യു​ടെ ശ്രദ്ധ തിരി​ക്കുക. അവർ നിത്യ​ജീ​വൻ നേടാ​നാ​ണു സ്‌നേ​ഹ​വാ​നായ ദൈവം ആഗ്രഹി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ വിദ്യാർഥി​കളെ സഹായി​ക്കുക. ആ ലക്ഷ്യത്തിൽ എത്താൻ ദൈവം അവരെ സഹായി​ക്കു​മെന്ന്‌ ഉറപ്പു കൊടു​ക്കുക. മറ്റ്‌ എന്തു ചെയ്യാ​നാ​കും?

9-10. ബൈബിൾപ​ഠനം നടത്താൻ ഏതെല്ലാം പുസ്‌ത​കങ്ങൾ നമ്മൾ ഉപയോ​ഗി​ക്കണം, ആ പുസ്‌ത​ക​ങ്ങൾതന്നെ ഉപയോ​ഗി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

9 ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?,” “ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?” എന്നീ പുസ്‌ത​കങ്ങൾ ഉപയോ​ഗി​ക്കുക. നമ്മൾ കണ്ടതു​പോ​ലെ, യഹോ​വയെ സ്‌നേ​ഹി​ക്കാൻ വിദ്യാർഥി​കളെ പ്രചോ​ദി​പ്പി​ക്കുക എന്നതാ​ണ​ല്ലോ നമ്മുടെ ലക്ഷ്യം. അതിനു നമ്മളെ സഹായി​ക്കുന്ന രീതി​യി​ലാണ്‌ ഈ പുസ്‌ത​കങ്ങൾ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ ഒന്നാം അധ്യാ​യ​ത്തിൽ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരമുണ്ട്‌: ദൈവം നമ്മളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നോ അതോ ക്രൂര​നോ?, മനുഷ്യർ കഷ്ടപ്പെ​ടു​മ്പോൾ ദൈവ​ത്തിന്‌ എന്തു തോന്നു​ന്നു?, നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​നാ​കാൻ കഴിയു​മോ? ഇനി, ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചോ? ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കു​ന്നതു ജീവിതം മെച്ച​പ്പെ​ടു​ത്തു​മെ​ന്നും യഹോ​വ​യോട്‌ അടുക്കാൻ സഹായി​ക്കു​മെ​ന്നും മനസ്സി​ലാ​ക്കാൻ ഈ പുസ്‌തകം സഹായി​ക്കും. ഈ പുസ്‌ത​കങ്ങൾ ഉപയോ​ഗിച്ച്‌ മുമ്പ്‌ നിങ്ങൾ പലരെ​യും പഠിപ്പി​ച്ചി​ട്ടു​ണ്ടാ​കും. എങ്കിലും ഓരോ വിദ്യാർഥി​യു​ടെ​യും ആവശ്യങ്ങൾ മനസ്സിൽക്കണ്ട്‌ ഓരോ തവണയും നന്നായി തയ്യാറാ​കുക.

10 പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ എന്ന ഭാഗത്ത്‌ ഇല്ലാത്ത ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ വിഷയ​ത്തെ​ക്കു​റിച്ച്‌ വിദ്യാർഥി ചോദി​ക്കു​ന്നെന്നു കരുതുക. ആ പ്രസി​ദ്ധീ​ക​രണം സ്വന്തമാ​യി വായി​ക്കാൻ വിദ്യാർഥി​യോ​ടു പറയാം. അങ്ങനെ നമ്മൾ പഠിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന പുസ്‌ത​ക​ങ്ങൾതന്നെ ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠനം തുടരാൻ നമുക്കാ​കും.

പ്രാർഥിച്ചുകൊണ്ട്‌ പഠനം തുടങ്ങുക (11-ാം ഖണ്ഡിക കാണുക)

11. എപ്പോൾ മുതൽ നമുക്കു ബൈബിൾപ​ഠനം പ്രാർഥ​ന​യോ​ടെ തുടങ്ങു​ക​യും അവസാ​നി​പ്പി​ക്കു​ക​യും ചെയ്യാം, നമുക്കു പ്രാർഥന എന്ന വിഷയം എങ്ങനെ അവതരി​പ്പി​ക്കാം?

11 പ്രാർഥ​ന​യോ​ടെ ബൈബിൾപ​ഠനം ആരംഭി​ക്കുക. ഒരാളു​മാ​യി ബൈബിൾപ​ഠനം തുടങ്ങി​യാൽ എത്രയും നേരത്തേ, എന്നു പറഞ്ഞാൽ ക്രമമാ​യി പഠനം തുടങ്ങി ഏതാനും ആഴ്‌ച​കൾക്കു​ള്ളിൽത്തന്നെ, പ്രാർഥ​ന​യോ​ടെ പഠനം തുടങ്ങു​ക​യും അവസാ​നി​പ്പി​ക്കു​ക​യും ചെയ്യുക. ദൈവാ​ത്മാ​വി​ന്റെ സഹായ​മു​ണ്ടെ​ങ്കിൽ മാത്രമേ ദൈവ​ത്തി​ന്റെ വചനം ഗ്രഹി​ക്കാൻ കഴിയൂ എന്നു മനസ്സി​ലാ​ക്കാൻ വിദ്യാർഥി​യെ നമ്മൾ സഹായി​ക്കണം. ചില സഹോ​ദ​രങ്ങൾ യാക്കോബ്‌ 1:5 ഉപയോ​ഗി​ച്ചു​കൊണ്ട്‌ പ്രാർഥന എന്ന വിഷയ​ത്തി​ലേക്കു കടക്കും. അവിടെ പറയു​ന്നത്‌ “നിങ്ങളിൽ ആർക്കെ​ങ്കി​ലും ജ്ഞാനം കുറവാ​ണെ​ങ്കിൽ അയാൾ ദൈവ​ത്തോ​ടു ചോദി​ച്ചു​കൊ​ണ്ടി​രി​ക്കട്ടെ” എന്നാണ്‌. എന്നിട്ട്‌ വിദ്യാർഥി​യോ​ടു ചോദി​ക്കും: ‘നമുക്ക്‌ എങ്ങനെ​യാ​ണു ജ്ഞാനത്തി​നാ​യി ദൈവ​ത്തോ​ടു ചോദി​ക്കാൻ പറ്റുന്നത്‌?’ ദൈവ​ത്തോ​ടു പ്രാർഥി​ക്കേ​ണ്ട​തു​ണ്ടെന്നു വിദ്യാർഥി​തന്നെ സമ്മതി​ച്ചേ​ക്കും.

12. യഹോ​വ​യോ​ടു ഹൃദയം തുറന്ന്‌ സംസാ​രി​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കു​ന്ന​തി​നു സങ്കീർത്തനം 139:2-4 നമുക്ക്‌ എങ്ങനെ ഉപയോ​ഗി​ക്കാം?

12 എങ്ങനെ പ്രാർഥി​ക്കാ​മെന്നു പഠിപ്പി​ക്കുക. വിദ്യാർഥി​യു​ടെ ആത്മാർഥ​മായ പ്രാർഥ​നകൾ കേൾക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നെന്ന്‌ ഉറപ്പു കൊടു​ക്കുക. വ്യക്തി​പ​ര​മായ പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു ഹൃദയം തുറന്ന്‌ സംസാ​രി​ക്കാ​നും മറ്റുള്ള​വ​രോ​ടു പറയാൻ മടിക്കുന്ന കാര്യ​ങ്ങൾപോ​ലും പറയാ​നും കഴിയു​മെന്നു വിദ്യാർഥി​യെ ഓർമി​പ്പി​ക്കുക. യഹോ​വ​യ്‌ക്കു നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തകൾപോ​ലും അറിയാ​വു​ന്ന​തു​കൊണ്ട്‌ ഒരു മടിയും തോന്നേണ്ട കാര്യ​മി​ല്ലെന്നു പറഞ്ഞു​കൊ​ടു​ക്കുക. (സങ്കീർത്തനം 139:2-4 വായി​ക്കുക.) തെറ്റായ ചിന്തകൾക്കു മാറ്റം വരുത്താ​നും മോശം ശീലങ്ങൾ മറിക​ട​ക്കാ​നും യഹോ​വ​യു​ടെ സഹായം ചോദി​ക്കാൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. ചില​പ്പോൾ കുറച്ച്‌ കാലമാ​യി നമ്മു​ടെ​കൂ​ടെ ബൈബിൾ പഠിക്കുന്ന ഒരു വിദ്യാർഥി, ക്രിസ്‌തീ​യ​മ​ല്ലാത്ത ചില വിശേ​ഷ​ദി​വ​സങ്ങൾ പ്രിയ​പ്പെ​ടു​ന്നു​ണ്ടാ​കും. അതു തെറ്റാ​ണെന്ന്‌ ആ വ്യക്തിക്ക്‌ അറിയാം, എങ്കിലും അതിലെ ചില കാര്യങ്ങൾ അദ്ദേഹ​ത്തി​നു വളരെ ഇഷ്ടമാ​യി​രി​ക്കും. ഈ കാര്യ​ത്തെ​ക്കു​റിച്ച്‌ തനിക്ക്‌ എന്താണു തോന്നു​ന്ന​തെന്ന്‌ യഹോ​വ​യോ​ടു തുറന്നു​പ​റ​യാൻ വിദ്യാർഥി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. യഹോവ സ്‌നേ​ഹി​ക്കു​ന്ന​തി​നെ മാത്രം സ്‌നേ​ഹി​ക്കാൻ കഴിയണേ എന്നു പ്രാർഥി​ക്കു​ന്നെ​ങ്കിൽ യഹോവ സഹായി​ക്കു​മെന്ന്‌ ഉറപ്പു കൊടു​ക്കുക.—സങ്കീ. 97:10.

മീറ്റിങ്ങുകൾക്കു വരാൻ നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി​യെ ക്ഷണിക്കുക (13-ാം ഖണ്ഡിക കാണുക)

13. (എ) യോഗ​ങ്ങൾക്കു വരാൻ എത്രയും പെട്ടെന്ന്‌ ബൈബിൾവി​ദ്യാർഥി​കളെ ക്ഷണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) യോഗ​ങ്ങൾക്കു വരു​മ്പോൾ വിദ്യാർഥിക്ക്‌ അപരി​ചി​ത​ത്വം തോന്നാ​തി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

13 സഭാ​യോ​ഗ​ങ്ങൾക്കു വരാൻ എത്രയും പെട്ടെന്ന്‌ ബൈബിൾവി​ദ്യാർഥി​കളെ ക്ഷണിക്കുക. ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന കാര്യങ്ങൾ യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ അവരെ പ്രേരി​പ്പി​ക്കും, പുരോ​ഗതി വരുത്താൻ അവരെ സഹായി​ക്കും. രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കുന്നത്‌? എന്ന വീഡി​യോ വിദ്യാർഥി​യെ കാണി​ക്കുക. എന്നിട്ട്‌ നിങ്ങളു​ടെ​കൂ​ടെ മീറ്റി​ങ്ങി​നു വരാൻ ക്ഷണിക്കുക. കഴിയു​മെ​ങ്കിൽ, കൂട്ടി​ക്കൊ​ണ്ടു​പോ​കാ​മെന്നു പറയുക. ബൈബിൾപ​ഠ​ന​ത്തി​നു പോകു​മ്പോൾ നിങ്ങ​ളോ​ടൊ​പ്പം പല സഹോ​ദ​ര​ങ്ങളെ മാറി​മാ​റി കൊണ്ടു​പോ​കു​ന്നതു നല്ലതാണ്‌. അങ്ങനെ വിദ്യാർഥി​ക്കു സഭയിലെ പലരെ​യും പരിച​യ​പ്പെ​ടാൻ സാധി​ക്കും. അപ്പോൾ യോഗ​ങ്ങൾക്കു വരു​മ്പോൾ ഒട്ടും അപരി​ചി​ത​ത്വം തോന്നാൻ ഇടയാ​കില്ല.

ആത്മീയ​പു​രോ​ഗതി വരുത്താൻ വിദ്യാർഥി​യെ സഹായി​ക്കു​ക

14. ആത്മീയ​പു​രോ​ഗതി വരുത്താൻ വിദ്യാർഥി​യെ എന്തു പ്രേരി​പ്പി​ക്കും?

14 ആത്മീയ​മാ​യി വളരാൻ വിദ്യാർഥി​യെ സഹായി​ക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. (എഫെ. 4:13) ഒരു വ്യക്തി നമ്മു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻ സമ്മതി​ക്കു​മ്പോൾ, അതു തനിക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും എന്നായി​രി​ക്കും പ്രധാ​ന​മാ​യും അദ്ദേഹം ചിന്തി​ക്കുക. എന്നാൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളരു​മ്പോൾ, സഭയി​ലു​ള്ളവർ ഉൾപ്പെടെ മറ്റുള്ള​വരെ എങ്ങനെ സഹായി​ക്കാ​മെന്ന്‌ ആ വ്യക്തി ചിന്തി​ച്ചു​തു​ട​ങ്ങും. (മത്താ. 22:37-39) ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങളെ സാമ്പത്തി​ക​മാ​യി പിന്തു​ണ​യ്‌ക്കാ​നുള്ള അവസര​മുണ്ട്‌ എന്ന കാര്യം ഉചിത​മായ സമയത്ത്‌ വിദ്യാർഥി​ക​ളോ​ടു പറയാൻ മടിക്ക​രുത്‌.

പ്രശ്‌നങ്ങളുണ്ടാകുമ്പോൾ എന്തു ചെയ്യണ​മെന്നു വിദ്യാർഥിയെ പഠിപ്പിക്കുക (15-ാം ഖണ്ഡിക കാണുക)

15. പ്രശ്‌നങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്നു മനസ്സി​ലാ​ക്കാൻ വിദ്യാർഥി​യെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

15 പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ എന്തു ചെയ്യണ​മെന്നു വിദ്യാർഥി​യെ പഠിപ്പി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ ഇങ്ങനെ​യൊ​രു സാഹച​ര്യം ചിന്തി​ക്കുക: നിങ്ങളു​ടെ വിദ്യാർഥി സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രചാ​ര​ക​നാണ്‌. സഭയിലെ ഒരാൾ തന്നെ വേദനി​പ്പി​ച്ച​താ​യി ഇപ്പോൾ ആ വിദ്യാർഥി നിങ്ങ​ളോ​ടു പറയുന്നു. നിങ്ങൾ എന്തു ചെയ്യും? ആരു​ടെ​യെ​ങ്കി​ലും പക്ഷം പിടി​ക്കു​ന്ന​തി​നു പകരം തിരു​വെ​ഴു​ത്തു​പ​ര​മാ​യി എന്തു ചെയ്യാൻ പറ്റു​മെന്നു വിദ്യാർഥി​ക്കു പറഞ്ഞു​കൊ​ടു​ക്കുക. ഒരുപക്ഷേ അദ്ദേഹ​ത്തി​നു സഹോ​ദ​ര​നോ​ടു ക്ഷമിക്കാൻ കഴി​ഞ്ഞേ​ക്കും. ക്ഷമിക്കാൻ പറ്റുന്നി​ല്ലെ​ങ്കിൽ, സഹോ​ദ​ര​നു​മാ​യി സമാധാ​നം സ്ഥാപി​ക്കുക എന്ന ലക്ഷ്യത്തിൽ ദയയോ​ടും സ്‌നേ​ഹ​ത്തോ​ടും കൂടെ നേരിട്ട്‌ സംസാ​രി​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കുക. (മത്തായി 18:15 താരത​മ്യം ചെയ്യുക.) അപ്പോൾ എന്താണു പറയേ​ണ്ട​തെന്നു തയ്യാറാ​കാൻ വിദ്യാർഥി​യെ സഹായി​ക്കുക. ഈ സാഹച​ര്യം കൈകാ​ര്യം ചെയ്യു​ന്ന​തി​നുള്ള പ്രാ​യോ​ഗി​ക​മായ നിർദേ​ശങ്ങൾ JW ലൈ​ബ്ര​റി​യും യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യും jw.org® വെബ്‌​സൈ​റ്റും ഉപയോ​ഗിച്ച്‌ എങ്ങനെ കണ്ടെത്താ​മെന്നു കാണി​ച്ചു​കൊ​ടു​ക്കുക. സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പ്‌ നല്ല പരിശീ​ലനം ലഭിക്കു​ക​യാ​ണെ​ങ്കിൽ ഭാവി​യിൽ സഹോ​ദ​ര​ങ്ങ​ളു​മാ​യി ഒത്തു​പോ​കു​ന്നത്‌ അദ്ദേഹ​ത്തിന്‌ എളുപ്പ​മാ​യി​രി​ക്കും.

16. ബൈബിൾപ​ഠ​ന​ത്തി​നു മറ്റുള്ള​വരെ കൂടെ കൊണ്ടു​പോ​കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാണ്‌?

16 ബൈബിൾപ​ഠ​ന​ത്തി​നു സഭയിലെ മറ്റുള്ള​വ​രെ​യും സന്ദർശ​ന​വാ​ര​ത്തിൽ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നെ​യും കൂടെ കൊണ്ടു​പോ​കുക. എന്തു​കൊണ്ട്‌? മറ്റുള്ള​വരെ കൂടെ കൊണ്ടു​പോ​കാൻ, മുമ്പ്‌ പറഞ്ഞവ കൂടാതെ വേറെ​യും കാരണ​ങ്ങ​ളുണ്ട്‌. ചില കാര്യ​ങ്ങ​ളിൽ നിങ്ങ​ളെ​ക്കാൾ മെച്ചമാ​യി മറ്റു പ്രചാ​ര​കർക്കു വിദ്യാർഥി​യെ സഹായി​ക്കാൻ കഴി​ഞ്ഞേ​ക്കും. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി പുകവലി നിറു​ത്താൻ പല പ്രാവ​ശ്യം ശ്രമിച്ച്‌ പരാജ​യ​പ്പെ​ട്ടെന്നു കരുതുക. ഈ ശീലം മറികടന്ന ഒരു സഹോ​ദ​രനെ നിങ്ങൾക്കു കൂടെ കൊണ്ടു​പോ​കാ​നാ​കും. പല തവണ ശ്രമിച്ച്‌ ഒടുവിൽ വിജയിച്ച ഒരാളാ​ണെ​ങ്കിൽ ഏറെ നല്ലത്‌. നിങ്ങളു​ടെ വിദ്യാർഥി​ക്കു വേണ്ട ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ നൽകാൻ ആ സഹോ​ദ​രനു കഴി​ഞ്ഞേ​ക്കും. അനുഭ​വ​സ​മ്പ​ന്ന​നായ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ കൂടെ​യു​ള്ള​പ്പോൾ ബൈബിൾപ​ഠനം നടത്താൻ നിങ്ങൾക്കു പേടി തോന്നു​ന്നെ​ങ്കിൽ, ആ സഹോ​ദ​ര​നോ​ടു ബൈബിൾപ​ഠനം നടത്താൻ പറയാ​വു​ന്ന​താണ്‌. എന്തുത​ന്നെ​യാ​യാ​ലും, പരിച​യ​സ​മ്പ​ന്ന​രായ സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടുക. ഓർക്കുക, ബൈബിൾവി​ദ്യാർഥി​യെ ആത്മീയ​മാ​യി വളരാൻ സഹായി​ക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.

ഞാൻ ഈ ബൈബിൾപ​ഠനം തുടര​ണോ?

17-18. ഒരു ബൈബിൾപ​ഠനം തുടര​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കു​മ്പോൾ നമ്മൾ ഏതൊക്കെ കാര്യങ്ങൾ ചിന്തി​ക്കണം?

17 ബൈബിൾവി​ദ്യാർഥി പഠിക്കു​ന്ന​ത​നു​സ​രിച്ച്‌ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നി​ല്ലെ​ങ്കിൽ, ‘ഈ പഠനം ഇനി തുടര​ണോ?’ എന്നു നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും സ്വയം ചോദി​ച്ചേ​ക്കാം. തീരു​മാ​നം എടുക്കു​ന്ന​തി​നു മുമ്പ്‌, വിദ്യാർഥി​യു​ടെ കഴിവു​കൾ പരിഗ​ണി​ക്കണം. ചിലർക്കു പുരോ​ഗ​മി​ക്കാൻ കൂടുതൽ സമയം ആവശ്യ​മാ​യി​രി​ക്കാം. അതു​കൊണ്ട്‌ ചിന്തി​ക്കുക: ‘എന്റെ വിദ്യാർഥി അദ്ദേഹ​ത്തി​ന്റെ കഴിവ​നു​സ​രിച്ച്‌ ന്യായ​മായ പുരോ​ഗതി വരുത്തു​ന്നു​ണ്ടോ?’ ‘അദ്ദേഹം പഠിക്കുന്ന കാര്യങ്ങൾ “അനുസ​രി​ക്കാൻ” തുടങ്ങി​യി​ട്ടു​ണ്ടോ?’ (മത്താ. 28:20) ഒരു വിദ്യാർഥി പുരോ​ഗതി വരുത്തു​ന്നതു പതു​ക്കെ​യാ​യി​രി​ക്കാം, പക്ഷേ പതു​ക്കെ​യാ​ണെ​ങ്കി​ലും അദ്ദേഹം ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്നു​ണ്ടാ​യി​രി​ക്കണം.

18 കുറച്ച്‌ നാളായി നിങ്ങ​ളോ​ടൊ​പ്പം ബൈബിൾ പഠിക്കുന്ന ഒരാൾക്കു പഠിക്കുന്ന കാര്യ​ങ്ങ​ളോ​ടു വിലമ​തി​പ്പി​ല്ലെന്നു തോന്നു​ന്നെ​ങ്കി​ലോ? ഈ സാഹച​ര്യം സങ്കൽപ്പി​ക്കുക: നിങ്ങളു​ടെ വിദ്യാർഥി പഠിപ്പി​ക്കു​ന്നു പുസ്‌തകം പഠിച്ചു. ഒരുപക്ഷേ ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക പുസ്‌തകം പഠിച്ചു​തു​ട​ങ്ങി​യി​ട്ടു​മു​ണ്ടാ​കും. എന്നിട്ടും ഇതേവരെ ഒരു യോഗ​ത്തി​നും വന്നിട്ടില്ല, സ്‌മാ​ര​ക​ത്തി​നു​പോ​ലും വന്നിട്ടില്ല! മാത്രമല്ല, നിസ്സാ​ര​കാ​ര​ണ​ങ്ങ​ളു​ടെ പേരിൽ കൂടെ​ക്കൂ​ടെ പഠനം മുടക്കാ​റു​മുണ്ട്‌. അത്തരം ഒരു സാഹച​ര്യ​ത്തിൽ, വിദ്യാർഥി​യോ​ടു കാര്യങ്ങൾ തുറന്ന്‌ സംസാ​രി​ക്കണം. *

19. പഠിക്കുന്ന കാര്യ​ങ്ങ​ളോ​ടു വിലമ​തി​പ്പു കാണി​ക്കാത്ത ഒരാ​ളോ​ടു നിങ്ങൾക്ക്‌ എന്തു ചോദി​ക്കാം, അവരുടെ മറുപടി നിങ്ങളെ എന്തിനു സഹായി​ക്കും?

19 ‘ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കാൻ നിങ്ങൾക്ക്‌ ഏറ്റവും വലിയ തടസ്സമാ​യി തോന്നു​ന്നത്‌ എന്താണ്‌’ എന്നു ചോദി​ച്ചു​കൊണ്ട്‌ നിങ്ങൾക്കു തുടങ്ങാം. ‘ബൈബിൾ പഠിക്കു​ന്നത്‌ എനിക്ക്‌ ഇഷ്ടമാണ്‌, പക്ഷേ ഞാൻ ഒരിക്ക​ലും ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കില്ല’ എന്നു വിദ്യാർഥി പറഞ്ഞേ​ക്കാം. ഇത്രയും കാലം ബൈബിൾ പഠിച്ചി​ട്ടും അദ്ദേഹ​ത്തി​ന്റെ മനോ​ഭാ​വം ഇതാ​ണെ​ങ്കിൽ, ആ പഠനം തുടരു​ന്ന​തിൽ അർഥമു​ണ്ടോ? എന്നാൽ മറ്റു ചില വിദ്യാർഥി​കൾ തങ്ങളെ തടയുന്ന കാര്യം എന്താ​ണെന്നു നിങ്ങ​ളോട്‌ ആദ്യമാ​യി തുറന്നു​പ​റ​ഞ്ഞേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, വീടു​തോ​റും പോയി പ്രസം​ഗി​ക്കാ​നുള്ള കഴിവി​ല്ലെന്ന്‌ അവർക്കു തോന്നു​ന്നു​ണ്ടാ​കും. വിദ്യാർഥി​യു​ടെ ചിന്തകൾ മനസ്സി​ലാ​ക്കു​ന്ന​തു​വഴി കൂടുതൽ മെച്ചമാ​യി അദ്ദേഹത്തെ സഹായി​ക്കാൻ നമുക്കാ​കും.

പുരോഗമിക്കാത്ത ബൈബിൾപ​ഠ​നങ്ങൾ നടത്തി സമയം പാഴാ​ക്ക​രുത്‌ (20-ാം ഖണ്ഡിക കാണുക)

20. ഒരു ബൈബിൾപ​ഠനം തുടര​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ പ്രവൃ​ത്തി​കൾ 13:48 നമ്മളെ എങ്ങനെ സഹായി​ക്കും?

20 സങ്കടക​ര​മെന്നു പറയട്ടെ, ചില ബൈബിൾവി​ദ്യാർഥി​കൾ യഹസ്‌കേ​ലി​ന്റെ കാലത്തെ ഇസ്രാ​യേ​ല്യ​രെ​പ്പോ​ലെ​യാണ്‌. അവരെ​ക്കു​റിച്ച്‌ യഹോവ യഹസ്‌കേ​ലി​നോട്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, നീ അവർക്ക്‌ ഒരു പ്രേമ​ഗാ​നം​പോ​ലെ​യാണ്‌; ഹൃദ്യ​മാ​യി തന്ത്രി​വാ​ദ്യം മീട്ടി മധുര​സ്വ​ര​ത്തിൽ പാടുന്ന ഒരു പ്രേമ​ഗാ​നം​പോ​ലെ. അവർ നിന്റെ വാക്കുകൾ കേൾക്കും. പക്ഷേ, ആരും അതനു​സ​രിച്ച്‌ പ്രവർത്തി​ക്കില്ല.” (യഹ. 33:32) ബൈബിൾപ​ഠനം നിറു​ത്തു​ക​യാ​ണെന്നു വിദ്യാർഥി​യോ​ടു പറയാൻ നമുക്കു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. പക്ഷേ ഓർക്കുക, “ഇനി വളരെ കുറച്ച്‌ സമയമേ ബാക്കി​യു​ള്ളൂ.” (1 കൊരി. 7:29) പുരോ​ഗ​മി​ക്കാത്ത ബൈബിൾപ​ഠ​നങ്ങൾ നടത്തി സമയം പാഴാ​ക്കു​ന്ന​തി​നു പകരം, ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ള​വരെ’ അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കു​ക​യാ​ണു നമ്മൾ ചെയ്യേ​ണ്ടത്‌.—പ്രവൃ​ത്തി​കൾ 13:48 വായി​ക്കുക.

സഹായത്തിനായി പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന മറ്റുള്ളവർ നിങ്ങളു​ടെ പ്രദേ​ശ​ത്തു​ണ്ടാ​യി​രി​ക്കും (20-ാം ഖണ്ഡിക കാണുക)

21. എന്താണു 2020-ലെ നമ്മുടെ വാർഷി​ക​വാ​ക്യം, അതു നമ്മളെ എന്തു ചെയ്യാൻ സഹായി​ക്കും?

21 ശിഷ്യ​രാ​ക്കൽവേ​ല​യിൽ നമുക്ക്‌ എങ്ങനെ മെച്ച​പ്പെ​ടാൻ കഴിയു​മെന്നു ചിന്തി​ക്കാൻ 2020-ലെ വാർഷി​ക​വാ​ക്യം ഈ വർഷം മുഴുവൻ നമ്മളെ സഹായി​ക്കും. യേശു ഗലീല​യി​ലെ മലയിൽവെച്ച്‌ നടത്തിയ നിർണാ​യ​ക​മായ ആ യോഗ​ത്തി​ലെ ചില വാക്കു​ക​ളാ​ണു ‘നിങ്ങൾ പോയി ആളുകളെ ശിഷ്യ​രാ​ക്കു​ക​യും അവരെ സ്‌നാ​ന​പ്പെ​ടു​ത്തു​ക​യും വേണം’ എന്നത്‌. ഇതാണു നമ്മുടെ വാർഷി​ക​വാ​ക്യം.—മത്താ. 28:19.

ശിഷ്യരാക്കൽവേലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതും സ്‌നാനമേൽക്കാൻ വിദ്യാർഥി​കളെ സഹായിക്കുന്നതും ആയിരിക്കട്ടെ എപ്പോ​ഴും നമ്മുടെ ലക്ഷ്യം (21-ാം ഖണ്ഡിക കാണുക)

ഗീതം 70 അർഹത​യു​ള്ള​വരെ അന്വേ​ഷി​ക്കു​ക

^ ഖ. 5 2020-ലെ നമ്മുടെ വാർഷി​ക​വാ​ക്യം ‘ആളുകളെ ശിഷ്യ​രാ​ക്കാൻ’ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താണ്‌. ഈ കല്‌പന യഹോവയുടെ എല്ലാ ദാസരും അനുസ​രി​ക്കണം. ക്രിസ്‌തു​ശി​ഷ്യ​രാ​കാൻ ബൈബിൾവി​ദ്യാർഥി​കളെ നമുക്ക്‌ എങ്ങനെ പ്രചോ​ദി​പ്പി​ക്കാം? യഹോ​വ​യോ​ടു കൂടുതൽ അടുത്തു​ചെ​ല്ലാൻ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാ​മെന്ന്‌ ഈ ലേഖനം ചർച്ച ചെയ്യും. ഒരു ബൈബിൾപ​ഠനം തുടര​ണോ വേണ്ടയോ എന്ന്‌ എങ്ങനെ തീരുമാനിക്കാമെന്നും നമ്മൾ പഠിക്കും.

^ ഖ. 18 JW പ്രക്ഷേ​പ​ണ​ത്തി​ലെ പുരോ​ഗ​മി​ക്കാത്ത ബൈബിൾപ​ഠ​നങ്ങൾ നിറു​ത്തുക എന്ന വീഡി​യോ കാണുക.