വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

ചെയ്യേ​ണ്ടതു ഞാൻ ചെയ്‌തു, അത്രയേ ഉള്ളൂ

ചെയ്യേ​ണ്ടതു ഞാൻ ചെയ്‌തു, അത്രയേ ഉള്ളൂ

ഏതാണ്ട്‌ 30-ലധികം വർഷം ഡൊണാൾഡ്‌ റിഡ്‌ലി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിയമ​പ​ര​മായ അവകാ​ശ​ങ്ങൾക്കു​വേണ്ടി പ്രവർത്തി​ച്ചു. രക്തപ്പകർച്ച നിരസി​ക്കാ​നുള്ള രോഗി​യു​ടെ അവകാ​ശങ്ങൾ എന്തെല്ലാ​മാ​ണെന്നു വ്യക്തമാ​ക്കു​ന്ന​തിൽ അദ്ദേഹം മുഖ്യ​പങ്കു വഹിച്ചു. അദ്ദേഹ​ത്തി​ന്റെ ഈ പ്രവർത്തനം കാരണം നമുക്കു പല സംസ്ഥാന ഹൈ​ക്കോ​ട​തി​ക​ളി​ലും ജയിക്കാൻ കഴിഞ്ഞു. കൂട്ടു​കാ​രു​ടെ ഇടയിൽ ഡോൺ എന്നാണ്‌ അദ്ദേഹം അറിയ​പ്പെ​ട്ടി​രു​ന്നത്‌. കഠിനാ​ധ്വാ​നി​യായ, താഴ്‌മ​യുള്ള, ആത്മത്യാ​ഗ​മ​നോ​ഭാ​വ​മുള്ള ഒരാളാ​യി​രു​ന്നു അദ്ദേഹം.

2019-ൽ ഡോൺ സഹോ​ദ​രനു നാഡീ​സം​ബ​ന്ധ​മായ ഒരു രോഗ​മു​ണ്ടെന്നു കണ്ടുപി​ടി​ച്ചു. അതിനു ചികി​ത്സ​യൊ​ന്നു​മി​ല്ലാ​യി​രു​ന്നു. രോഗം പെട്ടെന്നു കൂടു​ത​ലാ​കു​ക​യും 2019 ആഗസ്റ്റ്‌ 16-ന്‌ അദ്ദേഹം മരണമ​ട​യു​ക​യും ചെയ്‌തു. അദ്ദേഹ​ത്തി​ന്റെ കഥയാ​ണിത്‌.

1954-ൽ ഐക്യ​നാ​ടു​ക​ളി​ലെ മിന്നെ​സോ​ട്ട​യി​ലുള്ള സെന്റ്‌ പോൾ എന്ന സ്ഥലത്താണു ഞാൻ ജനിച്ചത്‌. ഒരു ഇടത്തരം കത്തോ​ലി​ക്കാ കുടും​ബ​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌. അഞ്ചു മക്കളിൽ രണ്ടാമ​നാ​യി​രു​ന്നു ഞാൻ. കുട്ടി​ക്കാ​ലത്ത്‌ ഞാൻ ഒരു കത്തോ​ലി​ക്കാ സ്‌കൂ​ളി​ലാ​ണു പഠിച്ചത്‌. ഞാൻ പള്ളിയി​ലെ ഒരു അൾത്താ​ര​ബാ​ല​നു​മാ​യി​രു​ന്നു. പക്ഷേ ബൈബി​ളി​നെ​ക്കു​റിച്ച്‌ കാര്യ​മാ​യൊ​ന്നും​തന്നെ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. എല്ലാം സൃഷ്ടിച്ച ഒരു ദൈവ​മു​ണ്ടെന്നു ഞാൻ വിശ്വ​സി​ച്ചി​രു​ന്നെ​ങ്കി​ലും പള്ളിയി​ലുള്ള എന്റെ എല്ലാ വിശ്വാ​സ​വും പോയി.

സത്യം പഠിക്കു​ന്നു

വില്യം മിച്ചെൽ കോ​ളേ​ജിൽ ഒന്നാം വർഷ നിയമ​വി​ദ്യാർഥി​യാ​യി​രുന്ന സമയത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ വീട്ടിൽ വന്നു. ഞാൻ തുണി കഴുകുന്ന തിരക്കി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ ദമ്പതികൾ പിന്നീടു വരാ​മെന്നു പറഞ്ഞു. അവർ തിരി​ച്ചു​വ​ന്ന​പ്പോൾ ഞാൻ അവരോ​ടു രണ്ടു ചോദ്യ​ങ്ങൾ ചോദി​ച്ചു. നല്ല ആളുക​ളെ​ക്കാൾ എന്തു​കൊ​ണ്ടാ​ണു മോശം ആളുകൾ ജീവി​ത​ത്തിൽ വിജയി​ക്കു​ന്ന​തെ​ന്നും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ എങ്ങനെ കഴിയും എന്നും. ഞാൻ അവരുടെ കൈയിൽനിന്ന്‌ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌ത​ക​വും മനോ​ഹ​ര​മായ പച്ച പുറം​ച​ട്ട​യുള്ള വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ​—പുതിയ ലോക ഭാഷാ​ന്ത​ര​വും സ്വീക​രി​ച്ചു. ഒരു ബൈബിൾപ​ഠനം തുടങ്ങാ​നും ഞാൻ സമ്മതിച്ചു. ഇതു ശരിക്കും എന്റെ കണ്ണു തുറപ്പി​ച്ചു. ദൈവ​രാ​ജ്യം മനുഷ്യർക്കു വളരെ​യ​ധി​കം ആവശ്യ​മുള്ള ഒരു ഗവൺമെ​ന്റാ​ണെ​ന്നും അതു ഭൂമിയെ ഭരിക്കു​മെ​ന്നും ഉള്ള ആശയം കേട്ട​പ്പോൾ എനിക്കു സന്തോഷം തോന്നി. മനുഷ്യർക്കു വേദന​യും കഷ്ടപ്പാ​ടും അനീതി​യും ദുരന്ത​ങ്ങ​ളും സമ്മാനിച്ച മനുഷ്യ​ഭ​രണം എത്ര വലിയ പരാജ​യ​മാ​ണെന്ന്‌ എനിക്കു കാണാൻ കഴിഞ്ഞു.

1982-ന്റെ തുടക്ക​ത്തിൽ ഞാൻ യഹോ​വ​യ്‌ക്കു ജീവിതം സമർപ്പി​ച്ചു. ആ വർഷം സെന്റ്‌ പോൾ സിവിക്‌ സെന്ററിൽ വെച്ച്‌ നടന്ന “രാജ്യ​സ​ത്യം” കൺ​വെൻ​ഷ​നിൽ ഞാൻ സ്‌നാ​ന​പ്പെട്ടു. അതേ സ്ഥലത്തേ​ക്കു​തന്നെ അടുത്ത ആഴ്‌ച ഞാൻ തിരി​ച്ചു​വന്നു, എന്റെ വക്കീൽപ്പ​രീക്ഷ എഴുതാൻ! ആ വർഷം ഒക്ടോ​ബ​റിൽ ഞാൻ പരീക്ഷ പാസ്സായി. അങ്ങനെ ഒരു വക്കീലാ​കാ​നുള്ള യോഗ്യത ഞാൻ നേടി.

ആ “രാജ്യ​സ​ത്യം” കൺ​വെൻ​ഷ​നിൽവെച്ച്‌ ബ്രൂക്‌ലിൻ ബഥേലി​ലെ ഒരു അംഗമായ മൈക്ക്‌ റിച്ചാർഡ്‌സൺ സഹോ​ദ​രനെ ഞാൻ പരിച​യ​പ്പെട്ടു. ലോകാ​സ്ഥാ​നത്ത്‌ ഒരു ലീഗൽ ഓഫീസ്‌ തുടങ്ങിയ കാര്യം അദ്ദേഹം എന്നോടു പറഞ്ഞു. പ്രവൃ​ത്തി​കൾ 8:36-ൽ എത്യോ​പ്യ​ക്കാ​ര​നായ ഷണ്ഡൻ പറഞ്ഞ വാക്കുകൾ ഞാൻ അപ്പോൾ ഓർത്തു. ഞാൻ സ്വയം ചോദി​ച്ചു: ‘ലീഗൽ ഡിപ്പാർട്ടു​മെ​ന്റിൽ പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചോദി​ക്കാൻ എനിക്ക്‌ എന്താണു തടസ്സം?’ അതു​കൊണ്ട്‌ ഞാൻ ബഥേൽസേ​വ​ന​ത്തിന്‌ അപേക്ഷി​ച്ചു.

ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യത്‌ എന്റെ പപ്പയ്‌ക്കും മമ്മിക്കും ഒട്ടും ഇഷ്ടപ്പെ​ട്ടി​രു​ന്നില്ല. വാച്ച്‌ട​വ​റി​നു​വേണ്ടി ജോലി ചെയ്യു​ന്നത്‌ ഒരു അഭിഭാ​ഷകൻ എന്ന നിലയിൽ എനിക്ക്‌ എന്തെങ്കി​ലും ഗുണം ചെയ്യു​മോ എന്നു പപ്പ എന്നോടു ചോദി​ച്ചു. അത്‌ ഒരു സ്വമേ​ധാ​സേ​വ​ന​മാ​ണെന്നു ഞാൻ പറഞ്ഞു. അവി​ടെ​യുള്ള മറ്റു ബഥേലം​ഗ​ങ്ങ​ളെ​പ്പോ​ലെ എന്റെ ചെലവു​കൾക്കുള്ള ഒരു ചെറിയ തുക എനിക്കു കിട്ടു​മെന്നു ഞാൻ പപ്പയോ​ടു പറഞ്ഞു.

ഞാൻ ഏറ്റെടു​ത്തി​രുന്ന ചില ജോലി​കൾ തീർത്ത​തി​നു ശേഷം 1984-ൽ ന്യൂ​യോർക്കി​ലെ ബ്രൂക്‌ലി​നിൽ ഞാൻ ബഥേൽസേ​വനം ആരംഭി​ച്ചു. എന്നെ ലീഗൽ ഡിപ്പാർട്ടു​മെ​ന്റിൽ നിയമി​ച്ചു. പറ്റിയ സമയത്തു​ത​ന്നെ​യാ​ണു ഞാൻ ബഥേലിൽ ചേർന്നത്‌. അത്‌ എന്താ​ണെന്നു പറയാം.

സ്റ്റാൻലി ഓഡി​റ്റോ​റി​യം നവീക​രി​ക്കു​ന്നു

സ്റ്റാൻലി ഓഡി​റ്റോ​റി​യം, അതു വാങ്ങിയ സമയത്ത്‌

1983 നവംബ​റിൽ ന്യൂ ജേഴ്‌സി​യി​ലുള്ള ജേഴ്‌സി സിറ്റി​യി​ലെ സ്റ്റാൻലി ഓഡി​റ്റോ​റി​യം നമ്മൾ വാങ്ങി. കെട്ടിടം നവീക​രി​ക്കു​ന്ന​തി​ന്റെ ഭാഗമാ​യി ചില ഇലക്ട്രി​ക്കൽ, പ്ലംബിംങ്‌ ജോലി​കൾ ചെയ്യാ​നുള്ള അനുമ​തി​ക്കു സഹോ​ദ​രങ്ങൾ അപേക്ഷ നൽകി. സ്റ്റാൻലി ഓഡി​റ്റോ​റി​യം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൺ​വെൻ​ഷൻ ഹാളായി ഉപയോ​ഗി​ക്കാൻ ഉദ്ദേശി​ക്കു​ന്നു​ണ്ടെന്ന്‌ സഹോ​ദ​രങ്ങൾ പ്രാ​ദേ​ശിക അധികാ​രി​കളെ അറിയി​ച്ചു. അത്‌ ഒരു പ്രശ്‌ന​മാ​യി. കാരണം, ജേഴ്‌സി സിറ്റി​യു​ടെ നിയമ​മ​നു​സ​രിച്ച്‌ പാർപ്പി​ട​മേ​ഖ​ല​ക​ളിൽ മാത്രമേ ആരാധ​ന​യ്‌ക്കാ​യി കെട്ടി​ടങ്ങൾ ഉപയോ​ഗി​ക്കാ​വൂ എന്നുണ്ടാ​യി​രു​ന്നു. എന്നാൽ സ്റ്റാൻലി ഓഡി​റ്റോ​റി​യം വ്യവസാ​യ​മേ​ഖ​ല​യിൽ ആയിരു​ന്ന​തു​കൊണ്ട്‌ അധികാ​രി​കൾ അനുമതി നിഷേ​ധി​ച്ചു. ആ തീരു​മാ​നം പുനഃ​പ​രി​ശോ​ധി​ക്കാൻ സഹോ​ദ​രങ്ങൾ അപേക്ഷി​ച്ചെ​ങ്കി​ലും അതു ഫലംക​ണ്ടില്ല.

ഏകദേശം ഈ സമയത്താ​ണു ഞാൻ ബഥേലിൽ ചെന്നത്‌. ബഥേലി​ലെ എന്റെ ആദ്യത്തെ ആഴ്‌ച​യിൽ, അനുമതി നിഷേ​ധി​ച്ച​തിന്‌ എതിരെ സംഘടന ജില്ലാ​ക്കോ​ട​തി​യിൽ ഒരു കേസ്‌ ഫയൽ ചെയ്‌തു. ഞാൻ മിന്നെ​സോ​ട്ട​യി​ലെ സെന്റ്‌ പോളി​ലുള്ള ജില്ലാ കോട​തി​യിൽ രണ്ടു വർഷത്തെ ജോലി കഴിഞ്ഞ്‌ വന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ഇങ്ങനെ​യുള്ള കേസുകൾ എനിക്കു നല്ല പരിച​യ​മാ​യി​രു​ന്നു. മുമ്പു സ്റ്റാൻലി ഓഡി​റ്റോ​റി​യം സിനി​മാ​പ്ര​ദർശനം, ഗാനമേള തുടങ്ങിയ പൊതു​പ​രി​പാ​ടി​കൾ നടത്താൻ ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെന്നു നമ്മുടെ ഒരു വക്കീൽ വാദിച്ചു. അങ്ങനെ​യെ​ങ്കിൽ മതപര​മായ ഒരു പരിപാ​ടി എങ്ങനെ നിയമ​വി​രു​ദ്ധ​മാ​കു​മെന്ന്‌ അദ്ദേഹം ചോദി​ച്ചു. വസ്‌തു​ത​ക​ളെ​ല്ലാം കണക്കി​ലെ​ടുത്ത കോടതി, ജേഴ്‌സി സിറ്റി നമുക്കു മതസ്വാ​ത​ന്ത്ര്യം നിഷേ​ധി​ച്ചു എന്നു വിധിച്ചു. വേണ്ട അനുമതി കൊടു​ക്കാൻ കോടതി ഉത്തരവി​ട്ടു. യഹോ​വ​യു​ടെ വേല മുന്നോട്ട്‌ കൊണ്ടു​പോ​കാൻ സംഘടന നിയമ​സാ​ധ്യ​തകൾ ഉപയോ​ഗി​ക്കു​മ്പോൾ യഹോവ അതിനെ അനു​ഗ്ര​ഹി​ക്കു​ന്നതു ഞാൻ കണ്ടുതു​ടങ്ങി. അതിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ കഴിഞ്ഞ​തിൽ എനിക്കു വളരെ​യ​ധി​കം സന്തോഷം തോന്നി.

അനുമതി കിട്ടി​യ​തോ​ടെ സഹോ​ദ​രങ്ങൾ ബൃഹത്തായ ഒരു നവീക​ര​ണ​പ​രി​പാ​ടി​ക്കു തുടക്ക​മി​ട്ടു. ഒരു വർഷത്തി​നു​ള്ളിൽ പണി​യെ​ല്ലാം ഏതാണ്ട്‌ പൂർത്തി​യാ​യി. അങ്ങനെ 1985 സെപ്‌റ്റം​ബർ 8-ന്‌ ജേഴ്‌സി സിറ്റി​യി​ലെ ആ പുതിയ സമ്മേള​ന​ഹാ​ളിൽ ഗിലെ​യാ​ദി​ന്റെ 79-ാമത്തെ ക്ലാസിന്റെ ബിരു​ദ​ദാ​നം നടന്നു. ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങൾക്കു​വേണ്ടി ബഥേലി​ലെ നിയമ​സം​ഘ​ത്തോ​ടൊ​പ്പം പ്രവർത്തി​ക്കാൻ കഴിഞ്ഞത്‌ ഒരു പദവി​യാ​യി എനിക്കു തോന്നി. ബഥേലിൽ വരുന്ന​തി​നു മുമ്പ്‌ ഒരു വക്കീലാ​യി ജോലി ചെയ്‌ത​തി​നെ​ക്കാൾ വളരെ​യ​ധി​കം സന്തോഷം എനിക്കു കിട്ടി. പക്ഷേ അത്‌ ഒരു തുടക്കം മാത്ര​മാ​യി​രു​ന്നെ​ന്നും യഹോവ അനവധി അവസരങ്ങൾ എനിക്കാ​യി കരുതി​വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ന്നും അപ്പോൾ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു.

രക്തരഹിത ചികി​ത്സ​യ്‌ക്കുള്ള അവകാ​ശ​ങ്ങൾക്കാ​യി പോരാ​ടു​ന്നു

1980-കളിൽ പ്രായ​പൂർത്തി​യായ ഒരു സാക്ഷി, തനിക്കു രക്തത്തിന്റെ ഉത്‌പ​ന്നങ്ങൾ കൂടാ​തെ​യുള്ള ചികിത്സ വേണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടാ​ലും ഡോക്ടർമാ​രും ആശുപ​ത്രി​ക​ളും പൊതു​വേ അതു മാനി​ച്ചി​രു​ന്നില്ല. ഗർഭി​ണി​ക​ളു​ടെ കാര്യ​ത്തിൽ ഇതു കൂടുതൽ പ്രശ്‌ന​മാ​യി​രു​ന്നു. കാരണം, അവർക്കു രക്തപ്പകർച്ച നിഷേ​ധി​ക്കാ​നുള്ള അവകാ​ശ​മി​ല്ലെന്നു ജഡ്‌ജി​മാർക്കു തോന്നി. രക്തപ്പകർച്ച നടത്തി​യി​ല്ലെ​ങ്കിൽ ശിശു അമ്മയി​ല്ലാ​തെ വളർന്നു​വ​രേ​ണ്ടി​വ​രു​മെന്നു ജഡ്‌ജി​മാർ പറഞ്ഞു.

ഡെനിസ്‌ നിക്കോ​ളായ്‌ സഹോ​ദ​രി​യു​ടെ അനുഭവം പറയാം. 1988 ഡിസംബർ 29-ന്‌ സഹോ​ദരി മകനു ജന്മം നൽകിയ സമയത്ത്‌ ഒരുപാ​ടു രക്തം നഷ്ടപ്പെട്ടു. ഹീമോ​ഗ്ലോ​ബി​ന്റെ അളവ്‌ 5.0-ൽ താഴെ​പ്പോ​യി. അതു​കൊണ്ട്‌ രക്തം കയറ്റാ​നുള്ള അനുവാ​ദം സഹോ​ദ​രി​യോ​ടു ഡോക്ടർ ചോദി​ച്ചു. പക്ഷേ നിക്കോ​ളായ്‌ സഹോ​ദരി സമ്മതി​ച്ചില്ല. ആശുപ​ത്രി​ക്കാർ വിട്ടു​കൊ​ടു​ത്തില്ല. പിറ്റേ ദിവസം രാവിലെ അവർ സഹോ​ദ​രി​ക്കു രക്തപ്പകർച്ച നടത്താ​നുള്ള അനുമതി ലഭിക്കു​ന്ന​തി​നാ​യി ഒരു കോട​തി​യെ സമീപി​ച്ചു. സഹോ​ദ​രി​ക്കു പറയാ​നു​ള്ളതു കേൾക്കു​ക​യോ സഹോ​ദ​രി​യെ​യോ ഭർത്താ​വി​നെ​യോ വിവരം അറിയി​ക്കു​ക​യോ ചെയ്യാ​തെ​തന്നെ ജഡ്‌ജി അതിനുള്ള അനുവാ​ദം കൊടു​ത്തു.

ഡിസംബർ 30 വെള്ളി​യാഴ്‌ച സഹോ​ദ​രി​യു​ടെ അടുത്തു​ണ്ടാ​യി​രുന്ന ഭർത്താ​വി​ന്റെ​യും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും എതിർപ്പു വകവെ​ക്കാ​തെ ആശുപ​ത്രി​ക്കാർ സഹോ​ദ​രി​ക്കു രക്തം കൊടു​ത്തു. നിക്കോ​ളായ്‌ സഹോ​ദ​രി​യു​ടെ കട്ടിലി​നു ചുറ്റും നിന്ന്‌ രക്തപ്പകർച്ച തടയാൻ ശ്രമിച്ചു എന്ന്‌ ആരോ​പി​ച്ചു​കൊണ്ട്‌ അന്നു വൈകു​ന്നേരം ചില കുടും​ബാം​ഗ​ങ്ങ​ളെ​യും ഒന്നുരണ്ട്‌ മൂപ്പന്മാ​രെ​യും അറസ്റ്റ്‌ ചെയ്‌തു. പിറ്റേ ദിവസം, ഡിസംബർ 31 ശനിയാഴ്‌ച രാവിലെ ന്യൂ​യോർക്ക്‌ സിറ്റി​യി​ലെ​യും പരിസ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പത്രങ്ങ​ളി​ലും ടിവി​യി​ലും റേഡി​യോ​യി​ലും അറസ്റ്റിന്റെ വാർത്തകൾ പരന്നു.

ഫിലിപ്പ്‌ ബ്രംലി സഹോ​ദ​ര​നൊ​പ്പം, ഞങ്ങളുടെ ചെറു​പ്പ​കാ​ലത്ത്‌

ഞങ്ങൾ മേൽക്കോ​ട​തി​യിൽ അപ്പീലി​നു പോയി. തിങ്കളാഴ്‌ച രാവിലെ, ഞാൻ അവിടത്തെ ഒരു ജഡ്‌ജി​യായ മിൽട്ടൺ മോള​നോ​ടു സംസാ​രി​ച്ചു. ഞാൻ കേസിന്റെ വിവരങ്ങൾ അദ്ദേഹ​ത്തോ​ടു പറഞ്ഞു. വിചാ​ര​ണ​ക്കോ​ടതി രോഗി​യു​ടെ ഭാഗം കേൾക്കാ​തെ​യാണ്‌ രക്തപ്പകർച്ച​യ്‌ക്ക്‌ ഉത്തരവി​ട്ട​തെ​ന്നും ഞാൻ ഊന്നി​പ്പ​റഞ്ഞു. കേസിന്റെ വസ്‌തു​ത​ക​ളും ബന്ധപ്പെട്ട നിയമ​വ​ശ​ങ്ങ​ളും ചർച്ച ചെയ്യു​ന്ന​തിന്‌ അന്ന്‌ ഉച്ച കഴിഞ്ഞ്‌ തന്റെ ഓഫീ​സി​ലേക്കു വരാൻ ജസ്റ്റിസ്‌ മോളൻ എന്നോട്‌ ആവശ്യ​പ്പെട്ടു. എന്റെ ഓവർസീ​യ​റായ ഫിലിപ്പ്‌ ബ്രംലി സഹോ​ദ​ര​നും അന്നു വൈകു​ന്നേരം എന്റെകൂ​ടെ ജസ്റ്റിസ്‌ മോളന്റെ ഓഫീ​സി​ലേക്കു വന്നു. ജഡ്‌ജി ആശുപ​ത്രി​യു​ടെ വക്കീലി​നെ​യും വിളി​പ്പി​ച്ചി​രു​ന്നു. ചൂടു​പി​ടിച്ച ചർച്ചയാണ്‌ അവിടെ നടന്നത്‌. ഇടയ്‌ക്കു​വെച്ച്‌, ‘ശാന്തനാ​കാൻ’ ബ്രംലി സഹോ​ദരൻ എന്നെ കുറിപ്പ്‌ എഴുതി​ക്കാ​ണി​ച്ചു. അതു നല്ല ഉപദേ​ശ​മാ​യി​രു​ന്നെന്നു പിന്നീട്‌ എനിക്കു മനസ്സി​ലാ​യി. കാരണം, ആശുപ​ത്രി​യു​ടെ വക്കീലി​ന്റെ വാദങ്ങൾ ഖണ്ഡിക്കാ​നുള്ള എന്റെ ആവേശം അൽപ്പം കൂടു​ത​ലാ​യി​രു​ന്നു.

ഇടത്തു​നിന്ന്‌ വലത്തേക്ക്‌: റിച്ചാർഡ്‌ മോക്ക്‌, ഗ്രിഗറി ഓൾഡ്‌സ്‌, പോൾ പൊലി​ഡോ​റോ, ഫിലിപ്പ്‌ ബ്രംലി, ഞാൻ, മാരി​യോ മൊറീ​നോ. വാച്ച്‌ടവർ Vs സ്‌ട്രാ​റ്റൻ ഗ്രാമം കേസ്‌ ഐക്യ​നാ​ടു​ക​ളി​ലെ സുപ്രീം​കോ​ട​തി​യിൽ നടന്ന​പ്പോൾ നമ്മുടെ അഭിഭാ​ഷകർ.​—2003 ജനുവരി 8 ലക്കം ഉണരുക! (ഇംഗ്ലീഷ്‌) കാണുക.

ഏതാണ്ട്‌ ഒരു മണിക്കൂർ നേരത്തെ ചർച്ചയ്‌ക്കു ശേഷം, അടുത്ത ദിവസം ഈ കേസാ​യി​രി​ക്കും ആദ്യം എടുക്കു​ക​യെന്നു ജസ്റ്റിസ്‌ മോളൻ പറഞ്ഞു. ഞങ്ങൾ മുറി വിട്ട്‌ പോരു​മ്പോൾ, ആശുപ​ത്രി​യു​ടെ വക്കീൽ “നാളെ അൽപ്പം ബുദ്ധി​മു​ട്ടും” എന്ന്‌ അദ്ദേഹം പറഞ്ഞു. ആശുപ​ത്രി​യു​ടെ ഭാഗം ശരിയാ​ണെന്നു തെളി​യി​ക്കാൻ അദ്ദേഹ​ത്തിന്‌ അത്ര എളുപ്പ​മാ​യി​രി​ക്കി​ല്ലെ​ന്നാണ്‌ ജഡ്‌ജി സൂചി​പ്പി​ച്ചത്‌. കേസ്‌ നമ്മൾ ജയിക്കു​മെന്ന്‌ യഹോവ ഉറപ്പു തരുന്ന​തു​പോ​ലെ തോന്നി. തന്റെ ഇഷ്ടം നിറ​വേ​റ്റാൻ യഹോവ തന്റെ കൈയി​ലെ ഉപകര​ണ​ങ്ങ​ളാ​യി ഞങ്ങളെ ഉപയോ​ഗി​ക്കു​ക​യാ​ണ​ല്ലോ എന്നു ഞാൻ ഓർത്തു.

പിറ്റേ ദിവസത്തെ വാദത്തി​നു​വേണ്ടി ഞങ്ങൾ രാത്രി വൈകു​വോ​ളം ഇരുന്ന്‌ തയ്യാറാ​യി. ബ്രൂക്‌ലിൻ ബഥേലിൽനിന്ന്‌ നടന്നു​പോ​കാ​നുള്ള ദൂരമേ ഉണ്ടായി​രു​ന്നു​ള്ളൂ കോട​തി​യി​ലേക്ക്‌. അതു​കൊണ്ട്‌ ലീഗൽ ഡിപ്പാർട്ടു​മെ​ന്റി​ലെ എല്ലാവ​രും​തന്നെ അന്നു കോട​തി​യിൽ പോയി. നാലു ജഡ്‌ജി​മാർ അടങ്ങിയ ഒരു സമിതി​യാ​ണു ഞങ്ങളുടെ വാദം കേട്ടത്‌. അവർ രക്തപ്പകർച്ച നടത്താ​നുള്ള ഉത്തരവ്‌ റദ്ദാക്കി. കോടതി നിക്കോ​ളായ്‌ സഹോ​ദ​രിക്ക്‌ അനുകൂ​ല​മാ​യി വിധിച്ചു. വാദി​യു​ടെ ഭാഗം കേൾക്കു​ക​യോ അറിയി​പ്പു കൊടു​ക്കു​ക​യോ ചെയ്യാതെ എന്തെങ്കി​ലും ഉത്തരവ്‌ പുറ​പ്പെ​ടു​വി​ക്കു​ന്നത്‌ ഭരണഘടന നൽകുന്ന മൗലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലംഘന​മാ​യി​രി​ക്കു​മെന്നു കോടതി പറഞ്ഞു.

കേസ്‌ ന്യൂ​യോർക്കി​ലെ പരമോ​ന്ന​ത​കോ​ട​തി​യി​ലെത്തി. രക്തരഹിത ചികിത്സ സ്വീക​രി​ക്കാ​നുള്ള നിക്കോ​ളായ്‌ സഹോ​ദ​രി​യു​ടെ അവകാശം ഈ കോട​തി​യും ശരി​വെച്ചു. ഇത്‌ ഉൾപ്പെടെ, രക്തത്തോ​ടു ബന്ധപ്പെട്ട നാലു കേസു​ക​ളിൽ സംസ്ഥാന ഹൈ​ക്കോ​ട​തി​കൾ നമുക്ക്‌ അനുകൂ​ല​മായ വിധി പ്രഖ്യാ​പി​ച്ചി​ട്ടുണ്ട്‌. അതിൽ എനിക്കു പങ്കെടു​ക്കാൻ കഴിഞ്ഞ ആദ്യ​ത്തേ​താ​യി​രു​ന്നു ഇത്‌. (“ സംസ്ഥാന പരമോ​ന്ന​ത​കോ​ട​തി​ക​ളിൽ നേടിയ ജയങ്ങൾ” എന്ന ചതുരം കാണുക.) വിവാ​ഹ​മോ​ചനം, മക്കളുടെ സംരക്ഷണം, ഭൂമി​യു​ടെ വിനി​യോ​ഗം തുടങ്ങി​യ​വ​യോ​ടു ബന്ധപ്പെട്ട കേസു​ക​ളി​ലും ബഥേലി​ലെ മറ്റു അഭിഭാ​ഷ​ക​രോ​ടൊ​പ്പം പ്രവർത്തി​ക്കാൻ എനിക്കു കഴിഞ്ഞി​ട്ടുണ്ട്‌.

വിവാ​ഹ​വും കുടും​ബ​ജീ​വി​ത​വും

എന്റെ ഭാര്യ ഡോണു​മൊത്ത്‌

ഞാൻ ഡോൺ ഡെനിസ്‌ എന്ന സഹോ​ദ​രി​യെ ആദ്യം പരിച​യ​പ്പെ​ടു​മ്പോൾ, അവൾ ജോലി​യോ​ടൊ​പ്പം മുൻനി​ര​സേ​വ​ന​വും ചെയ്യു​ക​യാ​യി​രു​ന്നു. വിവാ​ഹ​മോ​ചനം നേടിയ അവൾക്കു മൂന്നു മക്കളു​ണ്ടാ​യി​രു​ന്നു. ജീവി​ത​ത്തിൽ ഒരുപാ​ടു കഷ്ടപ്പാ​ടു​കൾ അനുഭ​വി​ച്ച​യാ​ളാ​ണു ഡോൺ. എങ്കിലും യഹോ​വയെ സേവി​ക്കാ​നുള്ള അവളുടെ ഉറച്ച തീരു​മാ​നം കണ്ടപ്പോൾ എനിക്കു മതിപ്പു തോന്നി. 1992-ൽ ഞങ്ങൾ ന്യൂ​യോർക്ക്‌ സിറ്റി​യിൽവെച്ച്‌ നടന്ന “പ്രകാ​ശ​വാ​ഹകർ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ പങ്കെടു​ത്തു. ഞങ്ങൾ പ്രണയ​ത്തി​ലാ​യി. ഒരു വർഷം കഴിഞ്ഞ്‌ ഞങ്ങൾ വിവാഹം കഴിച്ചു. പക്ഷേ തുടർന്നും ഞാൻ ബഥേലി​ലെ ലീഗൽ ഡിപ്പാർട്ടു​മെ​ന്റി​നു​വേണ്ടി പ്രവർത്തി​ച്ചു. ആത്മീയ​മ​ന​സ്‌ക​യായ, നർമ​ബോ​ധ​മുള്ള ഒരാളാ​ണു ഡോൺ. ശരിക്കും യഹോ​വ​യിൽനി​ന്നുള്ള ഒരു സമ്മാന​മാണ്‌ അവൾ. ഞങ്ങൾ ഒരുമി​ച്ചുള്ള ജീവി​ത​കാ​ലം മുഴുവൻ ഡോൺ എനിക്കു നന്മ ചെയ്‌തു.​—സുഭാ. 31:12.

ഞങ്ങൾ വിവാ​ഹി​ത​രാ​കു​മ്പോൾ കുട്ടി​കൾക്കു 16-ഉം 13-ഉം 11-ഉം വയസ്സാ​യി​രു​ന്നു. അവർക്ക്‌ ഒരു നല്ല പിതാ​വാ​ക​ണ​മെന്നു ഞാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ ഒരു രണ്ടാന​ച്ഛ​നാ​യി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പറയുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധ​യോ​ടെ വായി​ക്കു​ക​യും ബാധക​മാ​ക്കു​ക​യും ചെയ്‌തു. കാര്യങ്ങൾ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. എങ്കിലും കുട്ടികൾ എന്നെ ആശ്രയ​യോ​ഗ്യ​നായ ഒരു സുഹൃ​ത്തും സ്‌നേ​ഹ​മുള്ള പിതാ​വും ആയി കാണു​ന്ന​തിൽ എനിക്കു വളരെ​യ​ധി​കം സന്തോ​ഷ​മുണ്ട്‌. മക്കളുടെ കൂട്ടു​കാർക്കൊ​ക്കെ എപ്പോൾ വേണ​മെ​ങ്കി​ലും വീട്ടിൽ വരാമാ​യി​രു​ന്നു. ചുറു​ചു​റു​ക്കുള്ള ചെറു​പ്പ​ക്കാർ വീട്ടി​ലു​ണ്ടാ​യി​രി​ക്കു​ന്നതു ഞങ്ങൾക്കും ഇഷ്ടമാ​യി​രു​ന്നു.

പ്രായ​മു​ള്ള മാതാ​പി​താ​ക്കളെ പരിച​രി​ക്കാ​നാ​യി 2013-ൽ ഡോണും ഞാനും വിസ്‌കോൺസി​നി​ലേക്കു താമസം മാറി. എന്റെ ബഥേൽസേ​വനം അതോടെ അവസാ​നി​ക്കു​മെന്നു ഞാൻ വിചാ​രി​ച്ചെ​ങ്കി​ലും അങ്ങനെ സംഭവി​ച്ചില്ല. ഒരു താത്‌കാ​ലിക സ്വമേ​ധാ​സേ​വ​ക​നാ​യി ബഥേലിൽ സേവി​ക്കാൻ എനിക്കു പദവി കിട്ടി. സംഘട​ന​യ്‌ക്കു നിയമ​പ​ര​മായ സഹായം നൽകുക എന്നതാ​യി​രു​ന്നു എന്റെ ഉത്തരവാ​ദി​ത്വം.

അപ്രതീ​ക്ഷി​ത​മായ ഒരു സംഭവം

2018 സെപ്‌റ്റം​ബ​റിൽ എന്റെ തൊണ്ട​യ്‌ക്കു കാര്യ​മാ​യെ​ന്തോ കുഴപ്പം സംഭവി​ക്കു​ന്ന​താ​യി എനിക്കു തോന്നി. ഞാൻ അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. പക്ഷേ എന്താണു പ്രശ്‌ന​മെന്ന്‌ അദ്ദേഹ​ത്തി​നു കണ്ടുപി​ടി​ക്കാൻ കഴിഞ്ഞില്ല. പിന്നീടു മറ്റൊരു ഡോക്ടർ ഒരു നാഡീ​രോ​ഗ​വി​ദ​ഗ്‌ധനെ കാണാൻ എന്നോട്‌ ആവശ്യ​പ്പെട്ടു. ഞാൻ കണ്ട നാഡീ​രോ​ഗ​വി​ദ​ഗ്‌ധൻ 2019 ജനുവ​രി​യിൽ എനിക്ക്‌, വളരെ അപൂർവ​മാ​യി കണ്ടുവ​രുന്ന ഒരു നാഡീ​രോ​ഗ​മാ​ണെന്ന (progressive supranuclear palsy) നിഗമ​ന​ത്തി​ലെത്തി. പതു​ക്കെ​പ്പ​തു​ക്കെ അതു ശരീരം മുഴു​വ​നും വ്യാപി​ക്കു​മാ​യി​രു​ന്നു.

മൂന്നു ദിവസം കഴിഞ്ഞ്‌ ഞാൻ ഐസ്‌ സ്‌കേ​റ്റിങ്‌ (മഞ്ഞിലൂ​ടെ തെന്നി​നീ​ങ്ങുന്ന ഒരു കളി) ചെയ്യു​ന്ന​തി​നി​ടെ വീണ്‌ എന്റെ വലതു കൈക്കു​ഴ​യ്‌ക്കു പൊട്ട​ലു​ണ്ടാ​യി. ഞാൻ ചെറു​പ്പം​മു​തലേ കളിച്ചു​കൊ​ണ്ടി​രുന്ന ഒരു കളിയാ​യി​രു​ന്നു അത്‌. ഞാൻ അതിൽ വളരെ വിദഗ്‌ധ​നു​മാ​യി​രു​ന്നു. എന്റെ ശരീര​ച​ല​നങ്ങൾ നിയ​ന്ത്രി​ക്കാ​നുള്ള കഴിവ്‌ എനിക്കു നഷ്ടപ്പെ​ടു​ക​യാ​ണെന്ന്‌ അപ്പോൾ എനിക്കു മനസ്സി​ലാ​യി. ഞെട്ടി​ക്കുന്ന വേഗത്തി​ലാ​ണു രോഗം ഗുരു​ത​ര​മാ​യത്‌. എനിക്കു സംസാ​രി​ക്കാ​നും നടക്കാ​നും ഭക്ഷണം ഇറക്കാ​നും ഒക്കെ ബുദ്ധി​മു​ട്ടാ​യി.

ഒരു വക്കീലെന്ന നിലയി​ലുള്ള എന്റെ അനുഭ​വ​സ​മ്പത്ത്‌ ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങൾക്കു​വേണ്ടി ഒരു ചെറിയ രീതി​യിൽ ഉപയോ​ഗി​ക്കാൻ കഴിഞ്ഞ​തിൽ എനിക്കു സന്തോ​ഷ​മുണ്ട്‌. അതു​പോ​ലെ ആരോ​ഗ്യ​രം​ഗ​ത്തെ​യും നിയമ​രം​ഗ​ത്തെ​യും മാസി​ക​ക​ളിൽ ഞാൻ ലേഖനങ്ങൾ എഴുതി​യി​ട്ടുണ്ട്‌. മാത്രമല്ല, രക്തപ്പകർച്ച കൂടാതെ ശസ്‌ത്ര​ക്രി​യ​യും മറ്റു ചികി​ത്സ​ക​ളും തിര​ഞ്ഞെ​ടു​ക്കാ​നുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അവകാ​ശ​ത്തെ​ക്കു​റിച്ച്‌ ലോക​ത്തി​ലെ പല സ്ഥലങ്ങളിൽ പ്രസം​ഗങ്ങൾ നടത്താ​നും എനിക്കു കഴിഞ്ഞി​ട്ടുണ്ട്‌. എങ്കിലും ലൂക്കോസ്‌ 17:10-ലെ ഈ വാക്കുകൾ കടമെ​ടു​ക്കാ​നാണ്‌ ഞാൻ ആഗ്രഹി​ക്കു​ന്നത്‌: ‘ഞാൻ ഒന്നിനും കൊള്ളാത്ത അടിമ​യാണ്‌. ചെയ്യേ​ണ്ടതു ഞാൻ ചെയ്‌തു. അത്രയേ ഉള്ളൂ.’