വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 28

നമ്മുടെ പക്കലു​ള്ളത്‌ സത്യമാ​ണെന്ന്‌ ഉറപ്പു വരുത്തുക

നമ്മുടെ പക്കലു​ള്ളത്‌ സത്യമാ​ണെന്ന്‌ ഉറപ്പു വരുത്തുക

“നീ പഠിച്ച കാര്യ​ങ്ങ​ളി​ലും നിനക്കു ബോധ്യ​പ്പെ​ടു​ത്തി​ത്തന്ന കാര്യ​ങ്ങ​ളി​ലും നിലനിൽക്കുക.”​—2 തിമൊ. 3:14.

ഗീതം 56 സത്യം സ്വന്തമാ​ക്കാം

പൂർവാവലോകനം *

1. “സത്യം” എന്നു പറയു​മ്പോൾ നമ്മൾ എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌?

“സഹോ​ദ​രന്‌ എങ്ങനെ​യാണ്‌ സത്യം കിട്ടി​യത്‌?” “മാതാ​പി​താ​ക്കൾ നേര​ത്തേ​തന്നെ സത്യത്തി​ലാ​യി​രു​ന്നോ?” “എത്ര കാലമാ​യി സത്യത്തി​ലാ​യിട്ട്‌?” ഇങ്ങനെ​യൊ​ക്കെ പലരും നിങ്ങ​ളോ​ടു ചോദി​ച്ചി​ട്ടു​ണ്ടാ​കും. നമ്മളും പലരോ​ടും ഇങ്ങനെ ചോദി​ച്ചി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌. “സത്യം” എന്നു പറയു​മ്പോൾ നമ്മൾ എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌? സാധാരണ, നമ്മൾ ഈ വാക്ക്‌ ഉപയോ​ഗി​ക്കു​ന്നത്‌ നമ്മുടെ വിശ്വാ​സങ്ങൾ, നമ്മുടെ ആരാധ​നാ​രീ​തി, അതു​പോ​ലെ നമ്മൾ ജീവി​ക്കുന്ന വിധം, ഇതി​നെ​ക്കു​റി​ച്ചൊ​ക്കെ പറയു​മ്പോ​ഴാണ്‌. “സത്യത്തി​ലുള്ള” ആളുകൾക്കു ബൈബിൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ അറിയാം. അതിലെ തത്ത്വങ്ങൾ അനുസ​രി​ച്ചാണ്‌ അവർ ജീവി​ക്കു​ന്നത്‌. അതിന്റെ ഫലമായി അവർ മതങ്ങളു​ടെ തെറ്റായ പഠിപ്പി​ക്ക​ലു​ക​ളിൽനിന്ന്‌ പുറത്ത്‌ വന്നിരി​ക്കു​ന്നു. സാത്താന്റെ ഈ ലോക​ത്തിൽപ്പോ​ലും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാ​നും അവർക്കു കഴിയു​ന്നു.​—യോഹ. 8:32.

2. യോഹ​ന്നാൻ 13:34, 35 അനുസ​രിച്ച്‌, ഒരാളെ ആദ്യം സത്യത്തി​ലേക്ക്‌ ആകർഷി​ക്കു​ന്നത്‌ എന്തായി​രി​ക്കാം?

2 എന്താണ്‌ ആദ്യം നിങ്ങളെ സത്യത്തി​ലേക്ക്‌ ആകർഷി​ച്ചത്‌? ഒരുപക്ഷേ യഹോ​വ​യു​ടെ ജനത്തിന്റെ നല്ല പെരു​മാ​റ്റ​മാ​യി​രി​ക്കാം. (1 പത്രോ. 2:12) അല്ലെങ്കിൽ അവർ മറ്റുള്ള​വ​രോ​ടു കാണി​ക്കുന്ന സ്‌നേ​ഹ​മാ​യി​രി​ക്കാം. മിക്കവ​രും ആദ്യം മീറ്റി​ങ്ങി​നു വന്നപ്പോൾ അതു ശ്രദ്ധി​ച്ചി​ട്ടുണ്ട്‌. അന്ന്‌ സ്റ്റേജിൽനിന്ന്‌ കേട്ട ഏതു കാര്യ​ത്തെ​ക്കാ​ളും അവരുടെ ഓർമ​യിൽ നിൽക്കു​ന്നത്‌ അന്നത്തെ ആ സ്‌നേ​ഹ​മാണ്‌. ഇതിൽ അതിശ​യി​ക്കാൻ ഒന്നുമില്ല. കാരണം, തന്റെ ശിഷ്യ​ന്മാർ അന്യോ​ന്യം കാണി​ക്കുന്ന സ്‌നേ​ഹ​മാ​യി​രി​ക്കും അവരെ തിരി​ച്ച​റി​യി​ക്കുന്ന അടയാ​ള​മെന്നു യേശു പറഞ്ഞി​ട്ടുണ്ട്‌. (യോഹ​ന്നാൻ 13:34, 35 വായി​ക്കുക.) എന്നാൽ, നിങ്ങൾക്കു ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ങ്കിൽ ദൈവ​ജ​നത്തെ തിരി​ച്ച​റി​ഞ്ഞാൽ മാത്രം പോരാ, നിങ്ങൾ ചില കാര്യങ്ങൾ ചെയ്യു​ക​യും വേണം.

3. ദൈവ​ത്തി​ലുള്ള നമ്മുടെ വിശ്വാ​സം സഹോ​ദ​രങ്ങൾ കാണി​ക്കുന്ന ക്രിസ്‌തീയ സ്‌നേ​ഹ​ത്തിൽ മാത്രം അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ങ്കിൽ എന്തു സംഭവി​ച്ചേ​ക്കാം?

3 നമ്മുടെ വിശ്വാ​സം ദൈവ​ജനം പരസ്‌പരം കാണി​ക്കുന്ന ക്രിസ്‌തീയ സ്‌നേ​ഹ​ത്തിൽ മാത്രം അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യാൽ പോരാ. എന്തു​കൊണ്ട്‌? ഇങ്ങനെ​യൊ​ന്നു സങ്കൽപ്പി​ക്കുക: നമ്മുടെ ഒരു സഹവി​ശ്വാ​സി, അതു ചില​പ്പോൾ ഒരു മൂപ്പനോ ഒരു മുൻനി​ര​സേ​വ​ക​നോ ആകാം, ഗുരു​ത​ര​മായ ഒരു പാപം ചെയ്യുന്നു. അല്ലെങ്കിൽ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ ഏതെങ്കി​ലും തരത്തിൽ നിങ്ങളെ വേദനി​പ്പി​ക്കു​ന്നു. അതുമ​ല്ലെ​ങ്കിൽ, നമ്മൾ വിശ്വ​സി​ക്കു​ന്ന​തൊ​ന്നു​മല്ല സത്യം എന്നു പറഞ്ഞു​കൊണ്ട്‌ ഒരാൾ വിശ്വാ​സ​ത്യാ​ഗി​യാ​യി മാറുന്നു. അങ്ങനെ എന്തെങ്കി​ലും സംഭവി​ച്ചാൽ നിങ്ങളു​ടെ വിശ്വാ​സ​ത്തിന്‌ ഇളക്കം തട്ടുക​യും നിങ്ങൾ യഹോ​വയെ സേവി​ക്കു​ന്നത്‌ നിറു​ത്തു​ക​യും ചെയ്യു​മോ? നമ്മൾ പഠിക്കേണ്ട പാഠം ഇതാണ്‌: ദൈവ​ത്തി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം പണിതു​യർത്തേ​ണ്ടത്‌ യഹോ​വ​യു​മാ​യി നിങ്ങൾക്കുള്ള വ്യക്തി​പ​ര​മായ ബന്ധത്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കണം. അതിനു പകരം, മറ്റുള്ള​വ​രു​ടെ സ്‌നേ​ഹ​പ്ര​വൃ​ത്തി​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌ വിശ്വാ​സം കെട്ടി​പ്പ​ടു​ക്കു​ന്ന​തെ​ങ്കിൽ നിങ്ങളു​ടെ വിശ്വാ​സം അത്ര ബലിഷ്‌ഠ​മാ​യി​രി​ക്കില്ല. നിങ്ങളുടെ വിശ്വാ​സ​മാ​കുന്ന വീട്‌ പണിയു​മ്പോൾ സഹോ​ദ​ര​ങ്ങ​ളോ​ടു തോന്നുന്ന സ്‌നേ​ഹം​പോ​ലുള്ള മൃദു​ല​മായ വസ്‌തു​ക്കൾ മാത്രം പോരാ. ദൈവ​വ​ചനം വായി​ക്കു​ക​യും പഠിക്കു​ക​യും ഗവേഷണം നടത്തു​ക​യും ചെയ്‌ത്‌ ലഭിക്കുന്ന കട്ടിയുള്ള വസ്‌തു​ക്ക​ളും ആവശ്യ​മാണ്‌. അങ്ങനെ യഹോ​വ​യെ​ക്കു​റിച്ച്‌ ബൈബി​ളി​ലുള്ള കാര്യങ്ങൾ സത്യമാ​ണെന്നു നിങ്ങൾ നിങ്ങ​ളെ​ത്തന്നെ ബോധ്യ​പ്പെ​ടു​ത്തണം.​—റോമ. 12:2.

4. മത്തായി 13:3-6, 20, 21 അനുസ​രിച്ച്‌, വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​നകൾ ചിലരെ എങ്ങനെ ബാധി​ച്ചേ​ക്കാം?

4 ചിലർ “സന്തോ​ഷ​ത്തോ​ടെ” സത്യം സ്വീക​രി​ക്കു​മെ​ങ്കി​ലും പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ അവരുടെ വിശ്വാ​സം വാടി​പ്പോ​കു​മെന്നു യേശു പറഞ്ഞു. (മത്തായി 13:3-6, 20, 21 വായി​ക്കുക.) യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തിൽ പ്രശ്‌ന​ങ്ങ​ളും കഷ്ടപ്പാ​ടു​ക​ളും ഉൾപ്പെ​ട്ടി​ട്ടു​ണ്ടെന്ന്‌ ഒരുപക്ഷേ അവർക്ക്‌ അറിയി​ല്ലാ​യി​രി​ക്കും. (മത്താ. 16:24) അല്ലെങ്കിൽ, ഒരു ക്രിസ്‌ത്യാ​നി​യാ​യാൽ തങ്ങൾക്കു പ്രശ്‌ന​ങ്ങ​ളൊ​ന്നും ഉണ്ടാകി​ല്ലെ​ന്നും ഇനി, ഉണ്ടായാൽത്തന്നെ ദൈവം അതെല്ലാം നീക്കി​ക്ക​ള​യു​മെ​ന്നും ആയിരി​ക്കാം അവർ കരുതു​ന്നത്‌. പക്ഷേ, ഇന്നത്തെ ഈ ലോകത്ത്‌ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കും എന്ന്‌ ഉറപ്പാണ്‌. സാഹച​ര്യ​ങ്ങൾക്ക്‌ എപ്പോൾ വേണ​മെ​ങ്കി​ലും മാറ്റം വരാം. അതു നമ്മുടെ സന്തോഷം മങ്ങി​പ്പോ​കാ​നും ഇടയാ​ക്കി​യേ​ക്കാം.​—സങ്കീ. 6:6; സഭാ. 9:11.

5. തങ്ങൾ വിശ്വ​സി​ക്കുന്ന കാര്യങ്ങൾ സത്യമാ​ണെന്നു ബോധ്യ​മു​ണ്ടെന്നു നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ ഭൂരി​പക്ഷം പേരും തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

5 നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ ഭൂരി​പക്ഷം പേർക്കും നമ്മൾ വിശ്വ​സി​ക്കുന്ന കാര്യങ്ങൾ സത്യമാ​ണെന്നു ബോധ്യ​മുണ്ട്‌. അത്‌ അവർ തെളി​യി​ക്കു​ക​യും ചെയ്യുന്നു. എങ്ങനെ? ഒരു സഹവി​ശ്വാ​സി അവരെ വേദനി​പ്പി​ക്കു​ക​യോ ഏതെങ്കി​ലും ക്രിസ്‌തീ​യ​മ​ല്ലാത്ത പ്രവർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ടു​ക​യോ ചെയ്‌താൽ അവരുടെ വിശ്വാ​സ​ത്തിന്‌ ഇളക്കം തട്ടുന്നില്ല. (സങ്കീ. 119:165) ഓരോ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ഴും അവരുടെ വിശ്വാ​സം കൂടു​തൽക്കൂ​ടു​തൽ ശക്തമാ​കു​ക​യാണ്‌, അല്ലാതെ ബലഹീ​ന​മാ​കു​കയല്ല. (യാക്കോ. 1:2-4) അങ്ങനെ​യുള്ള ശക്തമായ വിശ്വാ​സം നിങ്ങൾക്ക്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാം?

“ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവ്‌” നേടുക

6. ആദ്യകാല ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ വിശ്വാ​സം ഏത്‌ അടിസ്ഥാ​ന​ത്തി​ന്മേ​ലാണ്‌ പണിതത്‌?

6 ഒന്നാം നൂറ്റാ​ണ്ടി​ലെ ശിഷ്യ​ന്മാർ തങ്ങളുടെ വിശ്വാ​സം പടുത്തു​യർത്തി​യത്‌ അവരുടെ തിരു​വെ​ഴു​ത്തു​പ​രി​ജ്ഞാ​ന​ത്തി​ലും യേശു​ക്രി​സ്‌തു​വി​ന്റെ പഠിപ്പി​ക്ക​ലു​ക​ളി​ലും ആയിരു​ന്നു, അതായത്‌ ‘സന്തോ​ഷ​വാർത്ത​യെന്ന സത്യത്തിൽ.’ (ഗലാ. 2:5) ഈ സത്യം യേശു​വി​ന്റെ ബലിമ​ര​ണ​വും പുനരു​ത്ഥാ​ന​വും ഉൾപ്പെ​ടെ​യുള്ള മുഴുവൻ ക്രിസ്‌തീ​യ​പ​ഠി​പ്പി​ക്ക​ലു​ക​ളെ​യും ഉൾക്കൊ​ള്ളു​ന്നുണ്ട്‌. പൗലോസ്‌ അപ്പോ​സ്‌ത​ലന്‌ ഈ പഠിപ്പി​ക്ക​ലു​കൾ സത്യമാ​ണെന്നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. അതു നമുക്ക്‌ എങ്ങനെ അറിയാം? കാരണം, “ക്രിസ്‌തു കഷ്ടം സഹിക്കു​ക​യും മരിച്ച​വ​രിൽനിന്ന്‌ ഉയിർക്കു​ക​യും ചെയ്യേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു എന്ന്‌” തെളി​യി​ക്കു​ന്ന​തിന്‌ അദ്ദേഹം തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു. (പ്രവൃ. 17:2, 3) ഒന്നാം നൂറ്റാ​ണ്ടി​ലെ ശിഷ്യ​ന്മാർ ആ പഠിപ്പി​ക്ക​ലു​കൾ സ്വീക​രി​ക്കു​ക​യും ദൈവ​വ​ചനം മനസ്സി​ലാ​ക്കാ​നുള്ള സഹായ​ത്തി​നാ​യി പരിശു​ദ്ധാ​ത്മാ​വിൽ ആശ്രയി​ക്കു​ക​യും ചെയ്‌തു. അവ തിരു​വെ​ഴു​ത്തു​കളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​വ​യാ​ണെന്ന്‌ അവർ ഗവേഷണം ചെയ്‌ത്‌ ഉറപ്പു വരുത്തി. (പ്രവൃ. 17:11, 12; എബ്രാ. 5:14) അവർ വികാ​ര​ങ്ങ​ളു​ടെ മാത്രം അടിസ്ഥാ​ന​ത്തി​ലല്ല തങ്ങളുടെ വിശ്വാ​സം പടുത്തു​യർത്തി​യത്‌. സഹവി​ശ്വാ​സി​ക​ളു​ടെ​കൂ​ടെ സഹവസി​ക്കു​മ്പോൾ സന്തോഷം ലഭിച്ച​തു​കൊ​ണ്ടു​മല്ല അവർ യഹോ​വയെ സേവി​ച്ചത്‌. പകരം ‘ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവി​ന്മേ​ലാണ്‌’ അവർ അവരുടെ വിശ്വാ​സം പണിതത്‌.​—കൊലോ. 1:9, 10.

7. ബൈബിൾസ​ത്യ​ങ്ങ​ളി​ലുള്ള വിശ്വാ​സം നമ്മളെ എന്തിനു സഹായി​ക്കും?

7 ദൈവ​ത്തി​ന്റെ വചനത്തി​ലെ സത്യങ്ങൾക്കു മാറ്റമില്ല. (സങ്കീ. 119:160) ഉദാഹ​ര​ണ​ത്തിന്‌, ഒരു സഹവി​ശ്വാ​സി ഏതെങ്കി​ലും പാപം ചെയ്യു​ക​യോ നമ്മളെ വേദനി​പ്പി​ക്കു​ക​യോ ചെയ്‌തെ​ന്നു​വെച്ച്‌ ആ സത്യങ്ങൾക്ക്‌ ഒരു മാറ്റവു​മു​ണ്ടാ​കു​ന്നില്ല. ഇനി, നമുക്കു പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും അവയ്‌ക്കു മാറ്റം വരുന്നില്ല. അതു​കൊണ്ട്‌ ബൈബിൾ പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു നല്ല അറിവു​ണ്ടാ​യി​രി​ക്കണം. അവ സത്യമാ​ണെന്നു ബോധ്യ​മു​ണ്ടാ​യി​രി​ക്കു​ക​യും വേണം. ഭയങ്കര​മായ കൊടു​ങ്കാ​റ്റി​ന്റെ സമയത്ത്‌ ഒരു നങ്കൂരം കപ്പലിനെ ഇളകാതെ നിറു​ത്തു​ന്ന​തു​പോ​ലെ, ബൈബിൾസ​ത്യ​ങ്ങ​ളി​ലുള്ള നമ്മുടെ ഉറച്ച വിശ്വാ​സം പരി​ശോ​ധ​ന​ക​ളു​ടെ സമയത്ത്‌ നമ്മളെ​യും ഇളകാതെ നിറു​ത്തും. നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാ​ണെന്ന ബോധ്യം ശക്തമാ​ക്കി​നി​റു​ത്താൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

“ചിന്താ​പ്രാ​പ്‌തി” ഉപയോ​ഗി​ക്കു​ക

8. 2 തിമൊ​ഥെ​യൊസ്‌ 3:14, 15-ൽ കാണു​ന്ന​തു​പോ​ലെ, തിമൊ​ഥെ​യൊ​സി​നു താൻ വിശ്വ​സി​ക്കുന്ന കാര്യങ്ങൾ സത്യമാ​ണെന്നു ബോധ്യം വന്നത്‌ എങ്ങനെ?

8 താൻ വിശ്വ​സി​ക്കുന്ന കാര്യങ്ങൾ സത്യമാ​ണെന്നു തിമൊ​ഥെ​യൊ​സി​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. എങ്ങനെ​യാ​ണു തിമൊ​ഥെ​യൊസ്‌ അത്‌ ഉറപ്പു വരുത്തി​യത്‌? (2 തിമൊ​ഥെ​യൊസ്‌ 3:14, 15 വായി​ക്കുക.) അമ്മയും മുത്തശ്ശി​യും തിമൊ​ഥെ​യൊ​സി​നെ “വിശു​ദ്ധ​ലി​ഖി​തങ്ങൾ” പഠിപ്പി​ച്ചു. എന്നാൽ ആ തിരു​വെ​ഴു​ത്തു​കൾ പഠിക്കു​ന്ന​തി​നു തിമൊ​ഥെ​യൊ​സു​തന്നെ നല്ല ശ്രമം നടത്തി, ധാരാളം സമയവും ഊർജ​വും അതിനാ​യി ചെലവ​ഴി​ച്ചു എന്നതിനു സംശയ​മില്ല. അതിന്റെ ഫലമായി ആ തിരു​വെ​ഴു​ത്തു​കൾ സത്യമാ​ണെന്നു തിമൊ​ഥെ​യൊ​സി​നു ബോധ്യം​വന്നു. പിന്നീട്‌, തിമൊ​ഥെ​യൊ​സും അമ്മയും മുത്തശ്ശി​യും ക്രിസ്‌ത്യാ​നി​ത്വ​ത്തി​ലേക്കു വന്നു. തിമൊ​ഥെ​യൊ​സി​നു യേശു​വി​ന്റെ അനുഗാ​മി​കൾ കാണിച്ച സ്‌നേ​ഹ​ത്തിൽ മതിപ്പു തോന്നി എന്നതിൽ സംശയ​മില്ല. കൂടാതെ, തിമൊ​ഥെ​യൊ​സിന്‌ ആ ആത്മീയ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ കൂടെ​യാ​യി​രി​ക്കാ​നും അവർക്കു​വേണ്ടി കരുതാ​നും ശക്തമായ ആഗ്രഹം തോന്നി​ക്കാ​ണും. (ഫിലി. 2:19, 20) എങ്കിലും തിമൊ​ഥെ​യൊ​സി​ന്റെ വിശ്വാ​സം സഹമനു​ഷ്യ​നോട്‌ അവനു തോന്നിയ ഏതെങ്കി​ലും വികാ​ര​ത്തി​ന്റെ പുറത്തു​ള്ള​താ​യി​രു​ന്നില്ല. മറിച്ച്‌ സത്യമാ​ണെന്നു തനിക്കു ബോധ്യ​മു​ണ്ടാ​യി​രുന്ന ബൈബിൾപ​ഠി​പ്പി​ക്ക​ലു​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലാ​യി​രു​ന്നു. അതാണു തിമൊ​ഥെ​യൊ​സി​നെ യഹോ​വ​യു​ടെ സുഹൃ​ത്താ​ക്കി​യത്‌. നിങ്ങളും ബൈബിൾ പഠിക്കു​ക​യും യഹോ​വ​യെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളെ​പ്പറ്റി സ്വയം ചിന്തിച്ച്‌ സത്യമാ​ണെന്ന്‌ ഉറപ്പു വരുത്തു​ക​യും വേണം.

9. ഏതു മൂന്ന്‌ അടിസ്ഥാ​ന​സ​ത്യ​ങ്ങൾ നിങ്ങൾ സ്വയം ബോധ്യം വരുത്തണം?

9 നിങ്ങൾ സ്വയം ബോധ്യം വരുത്തേണ്ട മൂന്ന്‌ അടിസ്ഥാ​ന​കാ​ര്യ​ങ്ങൾ ആദ്യം നോക്കാം. ഒന്ന്‌, ദൈവ​മായ യഹോ​വ​യാണ്‌ എല്ലാത്തി​ന്റെ​യും സ്രഷ്ടാവ്‌. (പുറ. 3:14, 15; എബ്രാ. 3:4; വെളി. 4:11) രണ്ട്‌, മനുഷ്യ​കു​ടും​ബ​ത്തി​നുള്ള ദൈവ​ത്തി​ന്റെ നിശ്വ​സ്‌ത​സ​ന്ദേ​ശ​മാ​ണു ബൈബിൾ. (2 തിമൊ. 3:16, 17) മൂന്ന്‌, യഹോ​വ​യ്‌ക്കു ക്രിസ്‌തു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ തന്നെ ആരാധി​ക്കുന്ന ഒരു സംഘടി​ത​കൂ​ട്ട​മുണ്ട്‌, അത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌. (യശ. 43:10-12; യോഹ. 14:6; പ്രവൃ. 15:14) ഈ മൂന്ന്‌ അടിസ്ഥാ​ന​സ​ത്യ​ങ്ങൾ നിങ്ങൾക്കു ബോധ്യം വരുന്ന​തി​നു നിങ്ങൾ ഒരു ‘ബൈബിൾ വിജ്ഞാ​ന​കോ​ശ​മൊ​ന്നും’ ആകണ​മെ​ന്നില്ല. മറിച്ച്‌, “ചിന്താ​പ്രാ​പ്‌തി” ഉപയോ​ഗിച്ച്‌ നിങ്ങൾ വിശ്വ​സി​ക്കുന്ന കാര്യങ്ങൾ സത്യമാ​ണെന്ന ബോധ്യം ശക്തി​പ്പെ​ടു​ത്തുക എന്നതാ​യി​രി​ക്കണം നിങ്ങളു​ടെ ഉദ്ദേശ്യം.​—റോമ. 12:1.

മറ്റുള്ള​വരെ ബോധ്യ​പ്പെ​ടു​ത്താൻ തയ്യാറാ​യി​രി​ക്കുക

10. സത്യം അറിയു​ന്ന​തി​നു പുറമേ എന്തു ചെയ്യാൻകൂ​ടി നമുക്കു കഴിയണം?

10 ദൈവ​ത്തെ​യും ബൈബി​ളി​നെ​യും ദൈവ​ജ​ന​ത്തെ​യും കുറി​ച്ചുള്ള ഈ മൂന്ന്‌ അടിസ്ഥാ​ന​സ​ത്യ​ങ്ങൾ നിങ്ങൾക്ക്‌ ഉറപ്പാ​യി​ക്ക​ഴി​ഞ്ഞാൽ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ അവ മറ്റുള്ള​വർക്കു ബോധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ നിങ്ങൾക്കു കഴിയണം. എന്തു​കൊണ്ട്‌? കാരണം നമ്മളെ ശ്രദ്ധി​ക്കു​ന്ന​വരെ ആ സത്യങ്ങൾ പഠിപ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ക്രിസ്‌ത്യാ​നി​ക​ളായ നമുക്കുണ്ട്‌. * (1 തിമൊ. 4:16) ബൈബിൾസ​ത്യ​ങ്ങൾ മറ്റുള്ള​വരെ ബോധ്യ​പ്പെ​ടു​ത്താൻ ശ്രമി​ക്കു​മ്പോൾ ആ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള നമ്മുടെ ബോധ്യ​വും ശക്തി​പ്പെ​ടും.

11. ആളുകളെ പഠിപ്പി​ച്ച​പ്പോൾ പൗലോസ്‌ അപ്പോ​സ്‌തലൻ എന്തു നല്ല മാതൃ​ക​യാ​ണു വെച്ചത്‌?

11 പൗലോസ്‌ അപ്പോ​സ്‌തലൻ ആളുകളെ പഠിപ്പി​ച്ച​പ്പോൾ “മോശ​യു​ടെ നിയമ​ത്തിൽനി​ന്നും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽനി​ന്നും യേശു​വി​നെ​ക്കു​റിച്ച്‌ ബോധ്യം വരുത്തുന്ന വാദങ്ങൾ” ഉപയോ​ഗി​ച്ചു. (പ്രവൃ. 28:23) മറ്റുള്ള​വരെ സത്യം പഠിപ്പി​ക്കു​മ്പോൾ നമുക്ക്‌ എങ്ങനെ പൗലോ​സി​നെ അനുക​രി​ക്കാം? ബൈബിൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ നമ്മൾ അവരോ​ടു വെറുതേ പറഞ്ഞു​കൊ​ടു​ത്താൽ മാത്രം പോരാ. തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ അവർ പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കാൻ നമ്മുടെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കണം. അപ്പോൾ അവർ യഹോ​വ​യോ​ടു കൂടുതൽ അടുക്കും. നമ്മളെ​ക്കു​റി​ച്ചുള്ള മതിപ്പു​കൊണ്ട്‌ അവർ സത്യം സ്വീക​രി​ക്കാ​നല്ല നമ്മൾ ആഗ്രഹി​ക്കു​ന്നത്‌, പകരം അവർ പഠിക്കുന്ന കാര്യങ്ങൾ സ്‌നേ​ഹ​വാ​നായ നമ്മുടെ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങ​ളാ​ണെന്ന്‌ അവർക്കു​തന്നെ ബോധ്യം വന്നിട്ടാ​യി​രി​ക്കണം.

മാതാപിതാക്കളേ, മക്കളെ “ഗഹനമായ ദൈവ​കാ​ര്യ​ങ്ങൾ” പഠിപ്പി​ച്ചു​കൊണ്ട്‌ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കു​ക (12-13 ഖണ്ഡികകൾ കാണുക) *

12-13. സത്യത്തിൽ നിലനിൽക്കാൻ മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ സഹായി​ക്കാം?

12 മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ മക്കൾ എന്നും സത്യത്തിൽ നിലനിൽക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്നതിൽ ഒരു സംശയ​വു​മില്ല. സഭയിൽ അവർക്കു നല്ല കൂട്ടു​കാ​രു​ണ്ടെ​ങ്കിൽ അവർ നല്ല ആത്മീയ​പു​രോ​ഗതി വരുത്തി​ക്കൊ​ള്ളും എന്നു ചില​പ്പോൾ നിങ്ങൾക്കു തോന്നി​യേ​ക്കാം. എന്നിരു​ന്നാ​ലും തങ്ങളുടെ പക്കലു​ള്ളതു സത്യമാ​ണെന്ന്‌ നിങ്ങളു​ടെ മക്കൾക്കു ബോധ്യം​വ​ര​ണ​മെ​ങ്കിൽ അവർക്കു നല്ല കൂട്ടു​കാ​രു​ണ്ടാ​യാൽ മാത്രം പോരാ. മറ്റു ചിലതും​കൂ​ടി അതിന്‌ ആവശ്യ​മാണ്‌. അവർക്കു ദൈവ​വു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധമു​ണ്ടാ​യി​രി​ക്കണം. അതു​പോ​ലെ, ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ സത്യമാ​ണെന്ന്‌ അവർക്കു​തന്നെ ഉറപ്പു​ണ്ടാ​യി​രി​ക്കു​ക​യും വേണം.

13 മാതാ​പി​താ​ക്കൾക്ക്‌ അവരുടെ മക്കളെ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം പഠിപ്പി​ക്ക​ണ​മെ​ങ്കിൽ അവർതന്നെ ബൈബി​ളി​ന്റെ നല്ല വിദ്യാർഥി​ക​ളാ​യി​രി​ക്കണം. പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കാൻ സമയ​മെ​ടു​ത്തു​കൊണ്ട്‌ അവർ മക്കൾക്കു മാതൃക വെക്കണം. അപ്പോൾ അതു​പോ​ലെ​തന്നെ ചെയ്യാൻ അവർക്കു മക്കളെ പഠിപ്പി​ക്കാൻ കഴിയും. ബൈബിൾവി​ദ്യാർഥി​കളെ പഠിപ്പി​ക്കു​ന്ന​തു​പോ​ലെ​തന്നെ മാതാ​പി​താ​ക്കൾ തങ്ങളുടെ മക്കളെ​യും ഗവേഷ​ണ​സ​ഹാ​യി​പോ​ലുള്ള പഠനോ​പ​ക​ര​ണങ്ങൾ ഉപയോ​ഗി​ക്കാൻ പരിശീ​ലി​പ്പി​ക്കണം. അങ്ങനെ ചെയ്യു​മ്പോൾ യഹോ​വ​യെ​യും യഹോവ ആത്മീയ​ഭ​ക്ഷണം വിതരണം ചെയ്യാൻ ഉപയോ​ഗി​ക്കുന്ന “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” എന്ന സരണി​യെ​യും വിലമ​തി​ക്കാൻ മക്കളെ സഹായി​ക്കു​ക​യാണ്‌. (മത്താ. 24:45-47) മാതാ​പി​താ​ക്കളേ, മക്കളെ അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ പഠിപ്പി​ക്കു​ന്നതു മാത്രം മതി എന്നു വെക്കരുത്‌. കുട്ടി​ക​ളു​ടെ പ്രായ​വും പ്രാപ്‌തി​യും കണക്കി​ലെ​ടുത്ത്‌, “ഗഹനമായ ദൈവ​കാ​ര്യ​ങ്ങൾ” പഠിപ്പി​ച്ചു​കൊണ്ട്‌ ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ അവരെ സഹായി​ക്കുക.​—1 കൊരി. 2:10.

ബൈബിൾപ്ര​വ​ച​നങ്ങൾ പഠിക്കുക

14. ബൈബിൾപ്ര​വ​ച​നങ്ങൾ നമ്മൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (“ ഈ പ്രവച​നങ്ങൾ നിങ്ങൾക്കു വിശദീ​ക​രി​ക്കാൻ കഴിയു​മോ?” എന്ന ചതുരം കാണുക.)

14 ദൈവ​വ​ച​ന​ത്തി​ലെ ഒരു പ്രധാ​ന​പ്പെട്ട ഭാഗമാണ്‌ അതിലെ പ്രവച​നങ്ങൾ. അവ യഹോ​വ​യി​ലുള്ള ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ നമ്മളെ സഹായി​ക്കും. അങ്ങനെ നിങ്ങളെ സഹായിച്ച പ്രവച​നങ്ങൾ ഏതെല്ലാ​മാണ്‌? ‘അവസാ​ന​കാ​ല​ത്തെ​ക്കു​റി​ച്ചുള്ള’ പ്രവച​ന​ങ്ങ​ളാ​യി​രി​ക്കാം നിങ്ങളു​ടെ മനസ്സി​ലേക്കു വരുന്നത്‌. (2 തിമൊ. 3:1-5; മത്താ. 24:3, 7) നിറ​വേ​റി​ക്ക​ഴിഞ്ഞ മറ്റ്‌ ഏതെല്ലാം പ്രവച​ന​ങ്ങൾക്കു നിങ്ങളു​ടെ ബോധ്യം ശക്തി​പ്പെ​ടു​ത്താൻ കഴിയും? ഉദാഹ​ര​ണ​ത്തിന്‌, ദാനി​യേൽ 2-ാം അധ്യാ​യ​ത്തി​ലെ​യും 11-ാം അധ്യാ​യ​ത്തി​ലെ​യും പ്രവച​നങ്ങൾ എങ്ങനെ​യാ​ണു നിറ​വേ​റി​യ​തെ​ന്നും ഇപ്പോൾ നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും നിങ്ങൾക്കു വിശദീ​ക​രി​ക്കാൻ കഴിയു​മോ? * നിങ്ങളു​ടെ വിശ്വാ​സം തിരു​വെ​ഴു​ത്തു​ക​ളിൽ അടിയു​റ​ച്ച​താ​ണെ​ങ്കിൽ അതിനെ തകർക്കാൻ ഒന്നിനും കഴിയില്ല. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌ ജർമനി​യിൽ അതിക​ഠി​ന​മായ പീഡനങ്ങൾ സഹിച്ച നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ മാതൃക നോക്കുക. അവസാ​ന​കാ​ല​ത്തെ​പ്പ​റ്റി​യുള്ള പ്രവച​നങ്ങൾ അവർക്കു പൂർണ​മാ​യി മനസ്സി​ലാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ദൈവ​വ​ച​ന​ത്തിൽ അവർക്കു ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു.

പ്രവചനങ്ങൾ ഉൾപ്പെ​ടെ​യുള്ള തിരു​വെ​ഴു​ത്തു​കൾ പഠിക്കു​ന്നത്‌ പരി​ശോ​ധ​ന​ക​ളു​ടെ സമയത്ത്‌ ധൈര്യം പകരും (15-17 ഖണ്ഡികകൾ കാണുക) *

15-17. ബൈബി​ളി​ന്റെ വ്യക്തി​പ​ര​മായ പഠനം നാസി​ക​ളു​ടെ ഉപദ്ര​വ​കാ​ലത്ത്‌ നമ്മുടെ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തി​യത്‌ എങ്ങനെ?

15 ജർമനി​യിൽ നാസി​ഭ​ര​ണ​കാ​ലത്ത്‌, ആയിര​ക്ക​ണ​ക്കി​നു സഹോ​ദ​ര​ങ്ങളെ തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലേക്ക്‌ അയച്ചു. ഹിറ്റ്‌ല​റി​നും അദ്ദേഹ​ത്തി​ന്റെ ഒരു പ്രധാന ഉദ്യോ​ഗ​സ്ഥ​നാ​യി​രുന്ന ഹൈൻറിച്ച്‌ ഹിംല​റി​നും യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു വെറു​പ്പാ​യി​രു​ന്നു. ഒരു തടങ്കൽപ്പാ​ള​യ​ത്തി​ലെ നമ്മുടെ ഒരു കൂട്ടം സഹോ​ദ​രി​മാ​രോ​ടു ഹിംലർ ഇങ്ങനെ പറഞ്ഞതാ​യി ഒരു സഹോ​ദരി ഓർക്കു​ന്നു: “നിങ്ങളു​ടെ യഹോവ സ്വർഗ​ത്തിൽ ഭരിക്കു​ന്നു​ണ്ടാ​കും, പക്ഷേ ഇവിടെ ഭൂമി​യിൽ ഞങ്ങളാണു ഭരിക്കു​ന്നത്‌. നിങ്ങളാ​ണോ ഞങ്ങളാ​ണോ ഇവിടെ തുടരാൻപോ​കു​ന്നത്‌ എന്നു ഞങ്ങൾ കാണി​ച്ചു​ത​രാം.” ഈ സാഹച​ര്യ​ത്തിൽ വിശ്വ​സ്‌ത​രാ​യി നിൽക്കാൻ യഹോ​വ​യു​ടെ ജനത്തെ സഹായി​ച്ചത്‌ എന്താണ്‌?

16 ദൈവ​രാ​ജ്യം 1914-ൽ ഭരണം തുടങ്ങി​യെന്ന്‌ ആ ബൈബിൾവി​ദ്യാർഥി​കൾക്ക്‌ അറിയാ​മാ​യി​രു​ന്നു. കഠിന​മായ ഉപദ്രവം നേരിടേണ്ടിവന്നതിൽ അവർക്ക്‌ അതിശ​യ​മൊ​ന്നും തോന്നി​യില്ല. എന്തുത​ന്നെ​യാ​യാ​ലും തന്റെ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തിൽനിന്ന്‌ യഹോ​വയെ തടയാൻ ഒരു മനുഷ്യ​ഗ​വൺമെ​ന്റി​നും കഴിയി​ല്ലെന്ന്‌ അവർക്ക്‌ അത്ര ബോധ്യ​മാ​യി​രു​ന്നു. സത്യാ​രാ​ധ​നയെ തുടച്ചു​നീ​ക്കാ​നോ ദൈവ​രാ​ജ്യ​ത്തെ​ക്കാൾ ശക്തമായ ഒരു ഗവൺമെന്റ്‌ സ്ഥാപി​ക്കാ​നോ ഹിറ്റ്‌ലർക്കു കഴിഞ്ഞില്ല. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഹിറ്റ്‌ല​റു​ടെ ഭരണം അവസാ​നി​ക്കു​മെന്നു നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ ഉറപ്പാ​യി​രു​ന്നു.

17 നമ്മുടെ സഹോ​ദ​രങ്ങൾ വിശ്വ​സി​ച്ച​തു​പോ​ലെ​തന്നെ സംഭവി​ച്ചു. അധികം വൈകാ​തെ നാസി​ഭ​രണം തകർന്നു. “ഇവിടെ ഭൂമി​യിൽ ഞങ്ങളാണു ഭരിക്കു​ന്നത്‌” എന്നു പറഞ്ഞ ഹൈൻറിച്ച്‌ ഹിംലർക്കു നാടു​വിട്ട്‌ ഓടി​പ്പോ​കേ​ണ്ടി​വന്നു. അങ്ങനെ ഓടി​പ്പോ​കു​മ്പോൾ അയാൾ ഒരു പഴയ തടവു​കാ​ര​നാ​യി​രുന്ന ല്യൂപ്‌ക എന്ന സഹോ​ദ​രനെ കാണാ​നി​ട​യാ​യി. നിരാ​ശി​ത​നായ ഹിംലർ ല്യൂപ്‌ക സഹോ​ദ​ര​നോട്‌ ഇങ്ങനെ ചോദി​ച്ചു: “എടോ ബൈബിൾവി​ദ്യാർഥി, ഇനി എന്താണു സംഭവി​ക്കാൻപോ​കു​ന്നത്‌?” നാസി ഭരണം അവസാ​നി​ക്കു​മെ​ന്നും തങ്ങൾക്കു വിടുതൽ ലഭിക്കു​മെ​ന്നും യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നെന്നു സഹോ​ദരൻ ഹിംല​റോ​ടു പറഞ്ഞു. സാക്ഷി​ക​ളെ​ക്കു​റിച്ച്‌ എപ്പോ​ഴും മോശ​മാ​യി സംസാ​രി​ച്ചി​രുന്ന ഹിംല​റിന്‌ ഇപ്പോൾ ഒന്നും പറയാ​നു​ണ്ടാ​യി​രു​ന്നില്ല. അധികം താമസി​യാ​തെ ഹിംലർ ആത്മഹത്യ ചെയ്‌തു. നമുക്കുള്ള പാഠം? പ്രവച​നങ്ങൾ ഉൾപ്പെ​ടെ​യുള്ള തിരു​വെ​ഴു​ത്തു​കൾ പഠിക്കു​ന്നത്‌, ദൈവ​ത്തി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തും, പരി​ശോ​ധ​ന​ക​ളു​ടെ സമയത്ത്‌ ധൈര്യം പകരു​ക​യും ചെയ്യും.​—2 പത്രോ. 1:19-21.

18. ‘ശരിയായ അറിവും തികഞ്ഞ വകതി​രി​വും’ നമുക്ക്‌ ആവശ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം യോഹ​ന്നാൻ 6:67, 68 വ്യക്തമാ​ക്കു​ന്നത്‌ എങ്ങനെ?

18 നമ്മൾ ഓരോ​രു​ത്ത​രും ക്രിസ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന അടയാ​ള​മായ സ്‌നേഹം കാണി​ക്കണം. അതേസ​മയം, നമുക്കു ‘ശരിയായ അറിവും തികഞ്ഞ വകതി​രി​വും’ വേണം. (ഫിലി. 1:9) അല്ലെങ്കിൽ വിശ്വാ​സ​ത്യാ​ഗി​കൾ ഉൾപ്പെ​ടെ​യുള്ള ‘മനുഷ്യ​രു​ടെ കൗശല​ത്താ​ലും ഉപദേ​ശ​ങ്ങ​ളു​ടെ ഓരോ കാറ്റി​നാ​ലും’ നമ്മൾ സ്വാധീ​നി​ക്ക​പ്പെ​ട്ടു​പോ​യേ​ക്കാം. (എഫെ. 4:14) ഒന്നാം നൂറ്റാ​ണ്ടിൽ പല ശിഷ്യ​ന്മാ​രും യേശു​വി​നെ അനുഗ​മി​ക്കു​ന്നതു നിറു​ത്തി​യ​പ്പോൾ “നിത്യ​ജീ​വന്റെ വചനങ്ങൾ” യേശു​വി​ന്റെ പക്കലാ​ണെന്ന തന്റെ ഉറച്ച ബോധ്യം അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പ്രകട​മാ​ക്കി. (യോഹ​ന്നാൻ 6:67, 68 വായി​ക്കുക.) ആ സമയത്ത്‌ പത്രോ​സി​നു യേശു​വി​ന്റെ വാക്കുകൾ മുഴു​വ​നാ​യി മനസ്സി​ലാ​യി​രു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും പത്രോസ്‌ വിശ്വ​സ്‌ത​നാ​യി തുടർന്നു. കാരണം, യേശു​ത​ന്നെ​യാ​ണു ക്രിസ്‌തു എന്ന്‌ അവൻ തിരി​ച്ച​റി​ഞ്ഞി​രു​ന്നു. ബൈബിൾ പഠിപ്പി​ക്കുന്ന കാര്യ​ങ്ങ​ളി​ലുള്ള ബോധ്യം വർധി​പ്പി​ക്കാൻ നിങ്ങൾക്കും കഴിയും. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ എന്തുതന്നെ സംഭവി​ച്ചാ​ലും ഇളകാത്ത വിശ്വാ​സം നിങ്ങൾക്കു​ണ്ടാ​കും. ശക്തമായ വിശ്വാ​സം വളർത്താൻ മറ്റുള്ള​വരെ സഹായി​ക്കാ​നും നിങ്ങൾക്കു കഴിയും.​—2 യോഹ. 1, 2.

ഗീതം 72 ദൈവ​രാ​ജ്യ​സ​ത്യം അറിയി​ക്കു​ന്നു

^ ഖ. 5 ബൈബിൾ പഠിപ്പി​ക്കുന്ന സത്യങ്ങ​ളു​ടെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ ഈ ലേഖനം നമ്മളെ സഹായി​ക്കും. നമ്മൾ വിശ്വ​സി​ക്കുന്ന കാര്യങ്ങൾ സത്യമാ​ണെന്ന നമ്മുടെ ബോധ്യം എങ്ങനെ ശക്തി​പ്പെ​ടു​ത്താ​മെ​ന്നും നമ്മൾ ചർച്ച ചെയ്യും.

^ ഖ. 10 അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ മറ്റുള്ള​വരെ ബോധ്യ​പ്പെ​ടു​ത്താൻ സഹായി​ക്കു​ന്ന​തിന്‌, 2010 മുതൽ 2015 വരെ വീക്ഷാ​ഗോ​പു​രം മാസി​ക​യിൽ വന്ന “ഒരു അയൽക്കാ​ര​നു​മൊ​ത്തുള്ള സംഭാ​ഷണം” എന്ന പരമ്പര കാണുക. അതിലെ ചില ലേഖന​ങ്ങ​ളാണ്‌, “യേശു ദൈവ​മാ​ണോ?” (ഇംഗ്ലീഷ്‌), “ദൈവ​രാ​ജ്യം ഭരണം ആരംഭി​ച്ചത്‌ എപ്പോൾ?,” “ദൈവം ആളുകളെ തീനര​ക​ത്തി​ലിട്ട്‌ ശിക്ഷി​ക്കു​മോ?” (ഇംഗ്ലീഷ്‌) എന്നീ ലേഖനങ്ങൾ.

^ ഖ. 14 ഈ പ്രവച​ന​ങ്ങ​ളെ​പ്പ​റ്റി​യുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 2012 ജൂൺ 15, 2020 മെയ്‌ ലക്കങ്ങൾ കാണുക.

^ ഖ. 60 ചിത്രക്കുറിപ്പ്‌: മാതാ​പി​താ​ക്കൾ മക്കളു​മൊത്ത്‌ കുടും​ബാ​രാ​ധ​ന​യു​ടെ സമയത്ത്‌ മഹാക​ഷ്ട​ത​യെ​ക്കു​റി​ച്ചുള്ള ബൈബിൾപ്ര​വ​ച​നങ്ങൾ പഠിക്കു​ന്നു.

^ ഖ. 62 ചിത്രക്കുറിപ്പ്‌: അതേ കുടും​ബം മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ നടക്കുന്ന സംഭവങ്ങൾ കണ്ട്‌ അമ്പരന്നു​പോ​കു​ന്നില്ല.