വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 27

നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌

നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌

“ഞാൻ നിങ്ങളിൽ ഓരോ​രു​ത്ത​രോ​ടും പറയുന്നു: നിങ്ങൾ നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌. പകരം, . . . സുബോ​ധ​ത്തോ​ടെ സ്വയം വിലയി​രു​ത്തുക.”​—റോമ. 12:3.

ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക

പൂർവാവലോകനം *

1. ഫിലി​പ്പി​യർ 2:3 നമ്മളോട്‌ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്നത്‌, അങ്ങനെ ചെയ്യു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

നമുക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെന്ന്‌ യഹോ​വ​യ്‌ക്കാണ്‌ എപ്പോ​ഴും അറിയാ​വു​ന്നത്‌. (എഫെ. 4:22-24) അതു​കൊണ്ട്‌ നമ്മൾ താഴ്‌മ​യോ​ടെ യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു കീഴ്‌പെ​ടു​ന്നു. നമ്മുടെ ഇഷ്ടത്തെ​ക്കാൾ യഹോ​വ​യു​ടെ ഇഷ്ടത്തിനു പ്രാധാ​ന്യം കൊടു​ക്കാ​നും മറ്റുള്ള​വരെ നമ്മളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണാ​നും താഴ്‌മ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. അങ്ങനെ നമുക്ക്‌, യഹോ​വ​യു​മാ​യും സഹോ​ദ​ര​ങ്ങ​ളു​മാ​യും നല്ല ബന്ധങ്ങൾ ആസ്വദി​ക്കാ​നും കഴിയു​ന്നു.​—ഫിലി​പ്പി​യർ 2:3 വായി​ക്കുക.

2. ഏതു കാര്യം പൗലോസ്‌ അംഗീ​ക​രി​ച്ചു, ഈ ലേഖന​ത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യും?

2 ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ സാത്താന്റെ വ്യവസ്ഥി​തി​യി​ലെ അഹങ്കാ​രി​ക​ളും സ്വാർഥ​രും ആയ ആളുകൾ നമ്മളെ സ്വാധീ​നി​ച്ചേ​ക്കാം. * ഒന്നാം നൂറ്റാ​ണ്ടി​ലെ ചിലർക്ക്‌ ഇങ്ങനെ സംഭവി​ച്ചി​രി​ക്കാം. അതു​കൊ​ണ്ടാണ്‌, പൗലോസ്‌ അപ്പോ​സ്‌തലൻ റോമർക്ക്‌ ഇങ്ങനെ എഴുതി​യത്‌: “ഞാൻ നിങ്ങളിൽ ഓരോ​രു​ത്ത​രോ​ടും പറയുന്നു: നിങ്ങൾ നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌. പകരം, . . . സുബോ​ധ​ത്തോ​ടെ സ്വയം വിലയി​രു​ത്തുക.” (റോമ. 12:3) അതെ, നമുക്ക്‌ ആത്മാഭി​മാ​നം ആവശ്യ​മാ​ണെന്നു പൗലോസ്‌ സമ്മതിച്ചു. എന്നാൽ താഴ്‌മ ഉണ്ടെങ്കിൽ നമ്മൾ ഇക്കാര്യ​ത്തിൽ സമനി​ല​യു​ള്ള​വ​രാ​യി​രി​ക്കും. നമ്മളെ​ക്കു​റി​ച്ചു​തന്നെ ആവശ്യ​ത്തി​ല​ധി​കം പ്രാധാ​ന്യ​ത്തോ​ടെ ചിന്തി​ക്കാ​തി​രി​ക്കാൻ താഴ്‌മ സഹായി​ക്കും. നമ്മൾ താഴ്‌മ കാണി​ക്കേണ്ട മൂന്നു മണ്ഡലങ്ങൾ ഈ ലേഖന​ത്തിൽ ചിന്തി​ക്കും: (1) വിവാ​ഹ​ജീ​വി​ത​ത്തിൽ, (2) സംഘട​ന​യിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​നങ്ങൾ വഹിക്കു​മ്പോൾ, (3) സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​മ്പോൾ.

വിവാ​ഹ​ജീ​വി​ത​ത്തിൽ താഴ്‌മ കാണി​ക്കു​ക

3. വിവാ​ഹ​ജീ​വി​ത​ത്തിൽ അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ ഉണ്ടാ​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌, ചിലർ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

3 ഭാര്യ​യും ഭർത്താ​വും ഒരുമിച്ച്‌ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. എന്നാൽ നമ്മളാ​രും പൂർണരല്ല. അതു​കൊണ്ട്‌ സ്വാഭാ​വി​ക​മാ​യും അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ ഉണ്ടാ​യേ​ക്കാം. വാസ്‌ത​വ​ത്തിൽ, വിവാഹം കഴിക്കു​ന്ന​വർക്കു പല കഷ്ടപ്പാ​ടു​ക​ളും ഉണ്ടാ​യേ​ക്കാ​മെന്നു പൗലോസ്‌ പറഞ്ഞി​ട്ടുണ്ട്‌. (1 കൊരി. 7:28) ചില വീടു​ക​ളിൽ ഭാര്യ​യും ഭർത്താ​വും തമ്മിൽ എപ്പോ​ഴും വഴക്കാണ്‌. അതു​കൊണ്ട്‌, തന്റെ ഇണ തനിക്കു ചേർന്ന​യാ​ളല്ല എന്ന്‌ ഇരുവർക്കും തോന്നു​ന്നു​ണ്ടാ​കും. ലോക​ത്തി​ന്റെ ചിന്തകൾ അവരെ സ്വാധീ​നി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ വിവാ​ഹ​മോ​ച​ന​മാണ്‌ ഇതിനുള്ള പരിഹാ​ര​മെന്ന്‌ അവർ എളുപ്പം ചിന്തി​ച്ചേ​ക്കാം. വിവാ​ഹ​മോ​ചനം നേടി​യാൽ മാത്രമേ തനിക്കു സന്തോഷം കിട്ടു​ക​യു​ള്ളൂ എന്ന്‌ അവർ രണ്ടു പേരും കരുതും.

4. നമ്മൾ എന്താണ്‌ ഒഴിവാ​ക്കേ​ണ്ടത്‌?

4 തങ്ങളുടെ വിവാ​ഹ​ജീ​വി​തം ഒരു പരാജ​യ​മാ​ണെ​ന്നുള്ള ചിന്ത ദമ്പതികൾ ഒഴിവാ​ക്കണം. വിവാ​ഹ​ജീ​വി​ത​ത്തിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ഇങ്ങനെ​യെ​ല്ലാം ചിന്തി​ക്കാൻ ‘ഞാൻ എന്ന ഭാവം’ നമ്മളെ പ്രേരി​പ്പി​ച്ചേ​ക്കാം: ‘ഞങ്ങളുടെ വിവാ​ഹ​ജീ​വി​തം എന്റെ ആഗ്രഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തു​ന്നു​ണ്ടോ,’ ‘ഞാൻ അർഹി​ക്കുന്ന സ്‌നേഹം എനിക്കു കിട്ടു​ന്നു​ണ്ടോ,’ ‘ഈ സ്ഥാനത്ത്‌ വേറൊ​രാ​ളാ​യി​രു​ന്നെ​ങ്കിൽ എനിക്കു കൂടുതൽ സന്തോഷം കിട്ടു​മാ​യി​രു​ന്നോ?’ എന്തായാ​ലും ലൈം​ഗിക അധാർമി​കത മാത്ര​മാണ്‌ വിവാ​ഹ​മോ​ച​ന​ത്തി​നുള്ള തിരു​വെ​ഴു​ത്തു​പ​ര​മായ ഒരേ ഒരു അടിസ്ഥാ​നം. (മത്താ. 5:32) അതു​കൊണ്ട്‌ ഇങ്ങനെ​യുള്ള ചിന്തക​ളൊ​ന്നും വളർന്നു​വ​രാൻ നമ്മൾ അനുവ​ദി​ക്ക​രുത്‌. വാസ്‌ത​വ​ത്തിൽ, ഈ ചോദ്യ​ങ്ങ​ളി​ലെ​ല്ലാം സ്വാർഥത അല്ലേ നിഴലി​ക്കു​ന്നത്‌? ലോക​ത്തി​ന്റെ ജ്ഞാനം നിങ്ങ​ളോ​ടു പറയു​ന്നത്‌, നിങ്ങളു​ടെ ഹൃദയം പറയു​ന്നതു കേൾക്കാ​നാണ്‌, നിങ്ങളെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌ എന്തോ അതു ചെയ്യാ​നാണ്‌, അതിനു വിവാ​ഹ​ജീ​വി​തം അവസാ​നി​പ്പി​ക്കേ​ണ്ടി​വ​ന്നാ​ലും കുഴപ്പ​മില്ല എന്നാണ്‌. പക്ഷേ ദൈവ​ത്തി​ന്റെ ജ്ഞാനം എന്താണു പറയു​ന്നത്‌? “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യം​കൂ​ടെ നോക്കണം.” (ഫിലി. 2:4) നിങ്ങൾ വിവാ​ഹ​ജീ​വി​തം നിലനി​റു​ത്താ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌, അല്ലാതെ അത്‌ അവസാ​നി​പ്പി​ക്കാ​നല്ല. (മത്താ. 19:6) നിങ്ങൾ ആദ്യം യഹോ​വ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌, അല്ലാതെ നിങ്ങ​ളെ​ക്കു​റി​ച്ചല്ല.

5. എഫെസ്യർ 5:33 പറയു​ന്ന​ത​നു​സ​രിച്ച്‌, ഭാര്യ​യും ഭർത്താ​വും പരസ്‌പരം ഇടപെ​ടേ​ണ്ടത്‌ എങ്ങനെ​യാണ്‌?

5 ഭാര്യ​യും ഭർത്താ​വും പരസ്‌പരം സ്‌നേ​ഹ​ത്തോ​ടെ​യും ബഹുമാ​ന​ത്തോ​ടെ​യും ഇടപെ​ടണം. (എഫെസ്യർ 5:33 വായി​ക്കുക.) വാങ്ങു​ന്ന​തി​ലല്ല, കൊടു​ക്കു​ന്ന​തി​ലാ​യി​രി​ക്കണം നമ്മുടെ ശ്രദ്ധ​യെന്നു ബൈബിൾ നമ്മളെ പഠിപ്പി​ക്കു​ന്നു. (പ്രവൃ. 20:35) സ്‌നേ​ഹ​വും ബഹുമാ​ന​വും കാണി​ക്കാൻ ദമ്പതി​കളെ ഏതു ഗുണമാ​ണു സഹായി​ക്കു​ന്നത്‌? താഴ്‌മ എന്ന ഗുണം. താഴ്‌മ​യുള്ള ഭാര്യ​യും ഭർത്താ​വും തനിക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെന്നല്ല ‘മറ്റേയാൾക്ക്‌’ എന്ത്‌ നേട്ടമു​ണ്ടാ​കു​മെന്നു നോക്കും.​—1 കൊരി. 10:24.

തമ്മിൽ പോര​ടി​ക്കു​ന്ന​തി​നു പകരം താഴ്‌മ​യുള്ള ദമ്പതികൾ ഒരു ടീമായി ഒരുമിച്ച്‌ പ്രവർത്തി​ക്കും (6-ാം ഖണ്ഡിക കാണുക)

6. സ്റ്റീഫൻ, സ്റ്റെഫാനി ദമ്പതി​ക​ളു​ടെ അഭി​പ്രാ​യ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

6 താഴ്‌മ എന്ന ഗുണം അനേകം ക്രിസ്‌ത്യാ​നി​കളെ വിവാ​ഹ​ജീ​വി​ത​ത്തിൽ കൂടുതൽ സന്തോഷം കണ്ടെത്താൻ സഹായി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സ്റ്റീഫൻ എന്ന സഹോ​ദരൻ പറയുന്നു: “നിങ്ങൾ ഒരു ടീമാ​ണെ​ങ്കിൽ നിങ്ങൾ ഒരുമിച്ച്‌ പ്രവർത്തി​ക്കും, വിശേ​ഷി​ച്ചും എന്തെങ്കി​ലും പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോൾ. എനിക്ക്‌ എന്താണ്‌ നല്ലതെന്നു ചിന്തി​ക്കു​ന്ന​തി​നു പകരം നമുക്ക്‌ എന്താണു നല്ലതെന്നു ചിന്തി​ക്കും.” അദ്ദേഹ​ത്തി​ന്റെ ഭാര്യ സ്റ്റെഫാ​നി​ക്കും അങ്ങനെ​ത​ന്നെ​യാ​ണു തോന്നു​ന്നത്‌. സഹോ​ദരി പറയുന്നു: “ആരും ഒരു ശത്രു​വി​ന്റെ​കൂ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല. ഒരു അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടാകു​മ്പോൾ പ്രശ്‌നം എന്താ​ണെന്നു ഞങ്ങൾ ആദ്യം മനസ്സി​ലാ​ക്കും. എന്നിട്ട്‌ പ്രാർഥി​ക്കും, നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഗവേഷണം ചെയ്യും, അതി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കും. ഞങ്ങൾ പരസ്‌പരം ആക്രമി​ക്കു​ന്നില്ല, പകരം പ്രശ്‌ന​ത്തെ​യാണ്‌ ആക്രമി​ക്കു​ന്നത്‌.” ഭാര്യ​യും ഭർത്താ​വും തങ്ങളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്കാ​തി​രി​ക്കു​മ്പോൾ അവരുടെ ജീവിതം സന്തോ​ഷ​മു​ള്ള​താ​കും.

യഹോ​വയെ ‘എപ്പോ​ഴും താഴ്‌മ​യോ​ടെ’ സേവി​ക്കു​ക

7. ഏതെങ്കി​ലും സേവന​പ​ദവി ലഭിക്കുന്ന ഒരു സഹോ​ദ​രന്റെ മനോ​ഭാ​വം എന്തായി​രി​ക്കണം?

7 കഴിയുന്ന ഏതു വിധത്തി​ലും യഹോ​വയെ സേവി​ക്കു​ന്നത്‌ ഒരു പദവി​യാ​യി നമ്മൾ കാണുന്നു. (സങ്കീ. 27:4; 84:10) ഏതെങ്കി​ലും ഒരു പ്രത്യേ​ക​നി​യ​മനം ചെയ്യാൻ ഒരു സഹോ​ദരൻ തയ്യാറാ​കു​മ്പോൾ അത്‌ അഭിന​ന്ദ​നീ​യ​മാണ്‌. സത്യത്തിൽ, ബൈബിൾ ഇങ്ങനെ പറയുന്നു: “മേൽവി​ചാ​ര​ക​നാ​കാൻ പരി​ശ്ര​മി​ക്കുന്ന ഒരാൾ വാസ്‌ത​വ​ത്തിൽ വിശി​ഷ്ട​മാ​യൊ​രു കാര്യ​മാണ്‌ ആഗ്രഹി​ക്കു​ന്നത്‌.” (1 തിമൊ. 3:1) എന്നാൽ ഒരു നിയമനം കിട്ടു​മ്പോൾ അദ്ദേഹം തന്നെക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തി​ക്ക​രുത്‌. (ലൂക്കോ. 17:7-10) മറ്റുള്ള​വരെ താഴ്‌മ​യോ​ടെ സേവി​ക്കു​ന്ന​താ​യി​രി​ക്കണം അദ്ദേഹ​ത്തി​ന്റെ ലക്ഷ്യം.​—2 കൊരി. 12:15.

8. ദിയൊ​ത്രെ​ഫേസ്‌, ഉസ്സീയ, അബ്‌ശാ​ലോം എന്നിവർ ചെയ്‌ത കാര്യ​ങ്ങ​ളിൽനിന്ന്‌ നമ്മൾ എന്താണു പഠി​ക്കേ​ണ്ടത്‌?

8 തങ്ങളെ​ക്കു​റി​ച്ചു​തന്നെ വേണ്ടതി​ല​ധി​കം ചിന്തിച്ച ആളുക​ളു​ടെ മോശം മാതൃ​ക​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. എളിമ​യി​ല്ലാ​തെ, സഭയിൽ “ഒന്നാമ​നാ​കാൻ” ആഗ്രഹിച്ച ഒരാളാ​യി​രു​ന്നു ദിയൊ​ത്രെ​ഫേസ്‌. (3 യോഹ. 9) ഇനി, യഹോവ ചെയ്യാൻ ആവശ്യ​പ്പെ​ടാ​തി​രുന്ന ഒരു നിയമനം ഉസ്സീയ അഹങ്കാ​ര​ത്തോ​ടെ ചെയ്യാൻ ശ്രമിച്ചു. (2 ദിന. 26:16-21) രാജാ​വാ​കാൻ ആഗ്രഹിച്ച അബ്‌ശാ​ലോം കൗശല​ത്തോ​ടെ പൊതു​ജ​ന​ങ്ങ​ളു​ടെ പിന്തുണ നേടി​യെ​ടു​ക്കാൻ ശ്രമിച്ചു. (2 ശമു. 15:2-6) ഈ ബൈബിൾവി​വ​ര​ണങ്ങൾ വ്യക്തമാ​യി കാണി​ക്കു​ന്ന​തു​പോ​ലെ സ്വന്തം മഹത്ത്വം അന്വേ​ഷി​ക്കുന്ന വ്യക്തി​ക​ളിൽ യഹോവ പ്രസാ​ദി​ക്കു​ന്നില്ല. (സുഭാ. 25:27) അഹങ്കാ​ര​വും അധികാ​ര​മോ​ഹ​വും ഒരാളെ നാശത്തി​ലേക്കേ നയിക്കു​ക​യു​ള്ളൂ.​—സുഭാ. 16:18.

9. യേശു എന്തു മാതൃ​ക​യാ​ണു വെച്ചത്‌?

9 എന്നാൽ ആ മോശം മാതൃ​ക​ക​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി, യേശു ‘ദൈവ​സ്വ​രൂ​പ​ത്തി​ലാ​യി​രു​ന്നി​ട്ടും ദൈവ​ത്തോ​ടു തുല്യ​നാ​കാൻവേണ്ടി ദൈവ​ത്തി​ന്റെ സ്ഥാനം കൈക്ക​ലാ​ക്ക​ണ​മെന്നു ചിന്തി​ച്ചില്ല.’ (ഫിലി. 2:6) യഹോവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാ​ര​മുള്ള വ്യക്തി യേശു​വാണ്‌. എന്നിട്ടും യേശു വേണ്ടതി​ല​ധി​കം തന്നെക്കു​റി​ച്ചു​തന്നെ ചിന്തി​ച്ചില്ല. യേശു ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ തന്നെത്തന്നെ ചെറി​യ​വ​നാ​യി കരുതു​ന്ന​വ​നാ​ണു വലിയവൻ.” (ലൂക്കോ. 9:48) താഴ്‌മ കാണി​ക്കു​ന്ന​തിൽ യേശു​വി​നെ അനുക​രി​ക്കുന്ന മുൻനി​ര​സേ​വകർ, ശുശ്രൂ​ഷാ​ദാ​സ​ന്മാർ, മൂപ്പന്മാർ, സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ തുടങ്ങി​യ​വ​രു​ടെ കൂടെ പ്രവർത്തി​ക്കു​ന്നത്‌ എത്ര വലിയ അനു​ഗ്ര​ഹ​മാണ്‌. യഹോ​വ​യു​ടെ താഴ്‌മ​യുള്ള ഈ ദാസന്മാർ ദൈവ​ത്തി​ന്റെ സംഘട​നയെ തിരി​ച്ച​റി​യി​ക്കുന്ന സ്‌നേ​ഹ​ത്തി​ന്റെ ആത്മാവ്‌ പ്രകട​മാ​ക്കു​ന്നു.​—യോഹ. 13:35.

10. സഭയിലെ പ്രശ്‌നങ്ങൾ വേണ്ട രീതി​യിൽ കൈകാ​ര്യം ചെയ്യു​ന്നില്ല എന്നു നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യണം?

10 സഭയിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ന്നും അവ വേണ്ട വിധത്തിൽ കൈകാ​ര്യം ചെയ്‌തി​ട്ടി​ല്ലെ​ന്നും നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യണം? പരാതി​പ്പെ​ടു​ന്ന​തി​നു പകരം നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വർക്കു പിന്തുണ കൊടു​ത്തു​കൊണ്ട്‌ നിങ്ങൾക്കു താഴ്‌മ കാണി​ക്കാൻ കഴിയും. (എബ്രാ. 13:17) നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘പ്രശ്‌ന​ങ്ങ​ളാ​യി എനിക്കു തോന്നുന്ന കാര്യങ്ങൾ അത്ര ഗൗരവ​മു​ള്ള​താ​ണോ, അതോ അതു തള്ളിക്ക​ള​യാ​വു​ന്നതേ ഉള്ളോ? അവ പരിഹ​രി​ക്കാ​നുള്ള ഉചിത​മായ സമയം ഇതാണോ? അതു പരിഹ​രി​ക്കാൻ എനിക്ക്‌ ഉത്തരവാ​ദി​ത്വ​മു​ണ്ടോ? സത്യം പറഞ്ഞാൽ ഞാൻ സഭയിൽ ഐക്യം ഉണ്ടാക്കാ​നാ​ണോ ശ്രമി​ക്കു​ന്നത്‌, അതോ എനിക്കു​തന്നെ പേരെ​ടു​ക്കാ​നാ​ണോ?’

ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള സഹോ​ദ​രങ്ങൾ അവരുടെ പ്രാപ്‌തി​യു​ടെ പേരിൽ മാത്രമല്ല താഴ്‌മ​യു​ടെ പേരി​ലും അറിയ​പ്പെ​ട​ണം (11-ാം ഖണ്ഡിക കാണുക) *

11. എഫെസ്യർ 4:2, 3 പറയു​ന്ന​ത​നു​സ​രിച്ച്‌, യഹോ​വയെ താഴ്‌മ​യോ​ടെ സേവി​ക്കു​ന്നതു സഭയ്‌ക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

11 യഹോവ ആളുക​ളു​ടെ കഴിവി​നെ​ക്കാൾ അവരുടെ താഴ്‌മ​യാ​ണു വിലമ​തി​ക്കു​ന്നത്‌, അതു​പോ​ലെ കാര്യ​പ്രാ​പ്‌തി​യെ​ക്കാൾ ഐക്യ​ത്തെ​യും. അതു​കൊണ്ട്‌ താഴ്‌മ​യോ​ടെ യഹോ​വയെ സേവി​ക്കാൻ നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി ചെയ്യുക. അങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾ സഭയിൽ ഐക്യം വർധി​പ്പി​ക്കാൻ ശ്രമി​ക്കു​ക​യാണ്‌. (എഫെസ്യർ 4:2, 3 വായി​ക്കുക.) ശുശ്രൂ​ഷ​യിൽ സജീവ​മാ​യി പ്രവർത്തി​ക്കുക. മറ്റുള്ള​വർക്കു​വേണ്ടി ദയാ​പ്ര​വൃ​ത്തി​കൾ ചെയ്‌തു​കൊണ്ട്‌ അവർക്കു സേവനം ചെയ്യാ​നുള്ള അവസരങ്ങൾ കണ്ടെത്തുക. സഭയിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​നങ്ങൾ ഇല്ലാത്തവർ ഉൾപ്പെടെ എല്ലാവ​രോ​ടും അതിഥി​പ്രി​യം കാണി​ക്കുക. (മത്താ. 6:1-4; ലൂക്കോ. 14:12-14) നിങ്ങൾ സഭയോ​ടൊത്ത്‌ ഇങ്ങനെ പ്രവർത്തി​ക്കു​മ്പോൾ മറ്റുള്ളവർ നിങ്ങളു​ടെ കഴിവ്‌ മാത്രമല്ല താഴ്‌മ​യും ശ്രദ്ധി​ക്കും.

സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​മ്പോൾ താഴ്‌മ കാണി​ക്കു​ക

12. സുഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​രി​ക്കു​ന്ന​തി​നെ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടോ? വിശദീ​ക​രി​ക്കുക.

12 നമ്മൾ സുഹൃ​ത്തു​ക്ക​ളോ​ടും കുടും​ബാം​ഗ​ങ്ങ​ളോ​ടും ഒപ്പം നല്ല സഹവാസം ആസ്വദിച്ച്‌ സന്തോ​ഷി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (സങ്കീ. 133:1) യേശു​വി​നു നല്ല സുഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​രു​ന്നു. (യോഹ. 15:15) നല്ല കൂട്ടു​കാ​രു​ണ്ടാ​യി​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ ബൈബിൾ പറയു​ന്നുണ്ട്‌. (സുഭാ. 17:17; 18:24) സ്വയം ഒറ്റപ്പെ​ടു​ത്തു​ന്നതു നല്ലത​ല്ലെ​ന്നും അതു പറയുന്നു. (സുഭാ. 18:1) പലരും കരുതു​ന്നതു സോഷ്യൽ മീഡി​യ​യി​ലൂ​ടെ നമുക്കു ധാരാളം കൂട്ടു​കാ​രെ കിട്ടു​മെ​ന്നും അങ്ങനെ ഏകാന്തത ഒഴിവാ​ക്കാ​മെ​ന്നും ആണ്‌. എന്നാൽ ആശയവി​നി​മ​യ​ത്തി​ന്റെ ഈ മാർഗം ഉപയോ​ഗി​ക്കു​മ്പോൾ നല്ല ജാഗ്രത ആവശ്യ​മാണ്‌.

13. സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കുന്ന ചിലർക്ക്‌ ഏകാന്ത​ത​യും നിരാ​ശ​യും അനുഭ​വ​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

13 സോഷ്യൽ മീഡി​യ​യിൽ ഇടുന്ന ചിത്ര​ങ്ങ​ളും മറ്റും കാണാൻ ധാരാളം സമയം ചെലവ​ഴി​ക്കു​ന്ന​വർക്കു മിക്ക​പ്പോ​ഴും നിരാ​ശ​യും ഏകാന്ത​ത​യും ആണ്‌ അനുഭ​വ​പ്പെ​ടു​ന്ന​തെന്നു പല പഠനങ്ങ​ളും കാണി​ക്കു​ന്നു. എന്തു​കൊ​ണ്ടാ​യി​രി​ക്കാം അത്‌? ആളുകൾ പലപ്പോ​ഴും സോഷ്യൽ മീഡി​യ​യിൽ ഇടുന്നത്‌, അവരുടെ ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട നിമി​ഷ​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ളോ അവരു​ടെ​യും കൂട്ടു​കാ​രു​ടെ​യും അവർ പോയ സ്ഥലങ്ങളു​ടെ​യും ഒക്കെ തിര​ഞ്ഞെ​ടുത്ത ഫോ​ട്ടോ​ക​ളോ ആയിരി​ക്കാം. ഇതൊക്കെ കാണുന്ന ഒരാൾ തന്റെ ജീവിതം പുതു​മ​യി​ല്ലാ​ത്ത​തും വിരസ​വും ആണെന്നു ചിന്തി​ക്കാ​നും അങ്ങനെ നിരാ​ശ​പ്പെ​ടാ​നും ഇടയാ​യേ​ക്കാം. 19 വയസ്സുള്ള ഒരു സഹോ​ദരി പറയുന്നു: “ഞാൻ വീട്ടിൽത്തന്നെ ബോറ​ടി​ച്ചി​രി​ക്കു​ന്നു, മറ്റുള്ളവർ വാരാ​ന്ത​ങ്ങ​ളിൽ ഉല്ലസിച്ച്‌, രസിച്ച്‌ നടക്കുന്നു, അതു കാണു​മ്പോൾ എനിക്ക്‌ അവരോട്‌ അസൂയ തോന്നും.”

14. 1 പത്രോസ്‌ 3:8-ൽ കാണുന്ന ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​മ്പോൾ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

14 സോഷ്യൽ മീഡിയ നമുക്കു നല്ല ഉദ്ദേശ്യ​ത്തി​ലും ഉപയോ​ഗി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഉള്ള അടുപ്പം നിലനി​റു​ത്താൻ അത്‌ ഉപകരി​ക്കും. എങ്കിലും ആളുകൾ സോഷ്യൽ മീഡി​യ​യിൽ പോസ്റ്റ്‌ ചെയ്യുന്ന ചില കാര്യങ്ങൾ അവർക്കു​തന്നെ പേരെ​ടു​ക്കാൻവേണ്ടി ചെയ്യു​ന്ന​താ​ണെന്നു നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും. ‘എല്ലാവ​രും എന്നെ നോക്കി​ക്കേ’ എന്നായി​രി​ക്കാം അവർ പറയാൻ ഉദ്ദേശി​ക്കു​ന്നത്‌. ഇനി, ചിലയാ​ളു​കൾ സ്വന്തം ഫോ​ട്ടോ​ക​ളെ​പ്പ​റ്റി​യോ മറ്റുള്ള​വ​രു​ടെ ഫോ​ട്ടോ​ക​ളെ​പ്പ​റ്റി​യോ ചില​പ്പോൾ മര്യാ​ദ​യി​ല്ലാ​തെ​യും തരംതാണ രീതി​യിൽപ്പോ​ലും അഭി​പ്രാ​യങ്ങൾ എഴുതാ​റുണ്ട്‌. ക്രിസ്‌ത്യാ​നി​കൾ വളർത്തി​യെ​ടു​ക്കേണ്ട താഴ്‌മ​യ്‌ക്കും സ്‌നേ​ഹ​ത്തി​നും എതിരല്ലേ ഇത്‌?​—1 പത്രോസ്‌ 3:8 വായി​ക്കുക.

നിങ്ങൾ സോഷ്യൽ മീഡി​യ​യിൽ എന്തെങ്കി​ലും പോസ്റ്റ്‌ ചെയ്യു​മ്പോൾ അതു കാണു​ന്ന​വർക്ക്‌ എന്താണു തോന്നുക? നിങ്ങൾ ഒരു പൊങ്ങ​ച്ച​ക്കാ​ര​നാ​ണെ​ന്നോ, അതോ താഴ്‌മ​യുള്ള വ്യക്തി​യാ​ണെ​ന്നോ? (15-ാം ഖണ്ഡിക കാണുക)

15. നമ്മളെ​ത്തന്നെ ഉയർത്തി​ക്കാ​ട്ടു​ന്നത്‌ ഒഴിവാ​ക്കാൻ ബൈബിൾ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

15 നിങ്ങൾ സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കിൽ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘സോഷ്യൽ മീഡി​യ​യിൽ ഞാൻ ഇടുന്ന കമന്റു​ക​ളും ഫോ​ട്ടോ​ക​ളും വീഡി​യോ​ക​ളും കാണു​ന്നവർ ഞാൻ ഒരു പൊങ്ങ​ച്ച​ക്കാ​ര​നാ​ണെന്നു വിചാ​രി​ക്കു​മോ? അവ മറ്റുള്ള​വർക്ക്‌ അസൂയ​യ്‌ക്ക്‌ ഇടയാ​ക്കു​മോ?’ ബൈബിൾ ഇങ്ങനെ പറയുന്നു: “ജഡത്തിന്റെ മോഹം, കണ്ണിന്റെ മോഹം, വസ്‌തു​വ​കകൾ പൊങ്ങ​ച്ച​ത്തോ​ടെ പ്രദർശി​പ്പി​ക്കൽ ഇങ്ങനെ ലോക​ത്തി​ലു​ള്ള​തൊ​ന്നും പിതാ​വിൽനി​ന്നു​ള്ളതല്ല, ലോക​ത്തിൽനി​ന്നു​ള്ള​താണ്‌.” (1 യോഹ. 2:16) മറ്റൊരു ബൈബിൾഭാ​ഷാ​ന്തരം “വസ്‌തു​വ​കകൾ പൊങ്ങ​ച്ച​ത്തോ​ടെ പ്രദർശി​പ്പി​ക്കൽ” എന്ന ഭാഗം പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നതു “നമ്മുടെ സ്വത്തു​ക്ക​ളി​ലുള്ള നമ്മുടെ അഹങ്കാരം” എന്നാണ്‌. ക്രിസ്‌ത്യാ​നി​കൾക്കു തങ്ങൾ പ്രധാ​ന​പ്പെട്ട വ്യക്തി​ക​ളാ​ണെന്നു കാണി​ക്ക​ണ​മെ​ന്നോ മറ്റുള്ള​വ​രിൽനിന്ന്‌ പ്രശംസ കിട്ടണ​മെ​ന്നോ ഒന്നുമില്ല. അവർ ബൈബി​ളി​ന്റെ ഈ ഉപദേശം അനുസ​രി​ക്കു​ന്നു: “നമുക്കു ദുരഭി​മാ​നി​ക​ളാ​കാ​തി​രി​ക്കാം. പരസ്‌പരം മത്സരി​ക്കു​ന്ന​തും അസൂയ​പ്പെ​ടു​ന്ന​തും ഒഴിവാ​ക്കാം.” (ഗലാ. 5:26) തന്നെത്തന്നെ ഉയർത്തി​ക്കാ​ട്ടുന്ന ലോക​ത്തി​ന്റെ മനോ​ഭാ​വം നമ്മളെ പിടി​കൂ​ടാ​തി​രി​ക്കാൻ താഴ്‌മ സഹായി​ക്കും.

“സുബോ​ധ​ത്തോ​ടെ സ്വയം വിലയി​രു​ത്തുക”

16. നമ്മൾ അഹങ്കാരം ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 അഹങ്കാ​രി​ക​ളായ വ്യക്തി​കൾക്കു ‘സുബോ​ധം’ ഉണ്ടായി​രി​ക്കു​ക​യില്ല. (റോമ. 12:3) അതു​കൊണ്ട്‌ നമ്മൾ താഴ്‌മ വളർത്തി​യെ​ടു​ക്കണം. അഹങ്കാ​രി​കൾ മത്സരമ​നോ​ഭാ​വം ഉള്ളവരും ദുരഭി​മാ​നി​ക​ളും ആയിരി​ക്കും. അവരുടെ ചിന്തക​ളും പ്രവൃ​ത്തി​ക​ളും മിക്ക​പ്പോ​ഴും അവരെ​ത്ത​ന്നെ​യും മറ്റുള്ള​വ​രെ​യും മുറി​വേൽപ്പി​ക്കു​ന്ന​താ​യി​രി​ക്കും. അവർ തങ്ങളുടെ ചിന്താ​രീ​തി​ക്കു മാറ്റം വരുത്തു​ന്നി​ല്ലെ​ങ്കിൽ അവരുടെ മനസ്സ്‌ അന്ധമാ​കാ​നും വഷളാ​യി​പ്പോ​കാ​നും സാത്താൻ ഇടയാ​ക്കും. (2 കൊരി. 4:4; 11:3) നേരെ മറിച്ച്‌, താഴ്‌മ​യുള്ള ഒരു വ്യക്തിക്കു സുബോ​ധ​മു​ണ്ടാ​യി​രി​ക്കും. അദ്ദേഹ​ത്തി​നു തന്നെക്കു​റി​ച്ചു​തന്നെ സമനി​ല​യുള്ള ഒരു വീക്ഷണ​മുണ്ട്‌. മറ്റുള്ളവർ തന്നെക്കാൾ പല വിധങ്ങ​ളിൽ ശ്രേഷ്‌ഠ​രാ​ണെന്ന്‌ ആ വ്യക്തി തിരി​ച്ച​റി​യു​ന്നു. (ഫിലി. 2:3) “ദൈവം അഹങ്കാ​രി​ക​ളോട്‌ എതിർത്തു​നിൽക്കു​ന്നു; എന്നാൽ താഴ്‌മ​യു​ള്ള​വ​രോട്‌ അനർഹദയ കാട്ടുന്നു” എന്ന്‌ ആ വ്യക്തിക്ക്‌ അറിയാം. (1 പത്രോ. 5:5) സുബോ​ധ​മുള്ള ഒരാൾ യഹോവ തന്റെ എതിരാ​ളി​യാ​കാൻ ഒരിക്ക​ലും ആഗ്രഹി​ക്കു​ക​യില്ല.

17. താഴ്‌മ​യു​ള്ള​വ​രാ​യി തുടരു​ന്ന​തി​നു നമ്മൾ എന്തു ചെയ്യണം?

17 താഴ്‌മ​യു​ള്ള​വ​രാ​യി തുടര​ണ​മെ​ങ്കിൽ നമ്മൾ ബൈബി​ളി​ന്റെ ഈ ഉപദേശം ബാധക​മാ​ക്കണം: “പഴയ വ്യക്തി​ത്വം അതിന്റെ എല്ലാ ശീലങ്ങ​ളും സഹിതം ഉരിഞ്ഞു​ക​ളഞ്ഞ്‌ പുതിയ വ്യക്തി​ത്വം ധരിക്കുക.” അതിനു നമ്മൾ നന്നായി ശ്രമി​ക്കണം. നമ്മൾ യേശു​വി​ന്റെ മാതൃക പഠിക്കു​ക​യും കഴിയു​ന്നി​ട​ത്തോ​ളം യേശു​വി​നെ അനുക​രി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യണം. (കൊലോ. 3:9, 10; 1 പത്രോ. 2:21) അങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ പല പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. നമ്മൾ താഴ്‌മ വളർത്തി​യെ​ടു​ക്കു​മ്പോൾ നമ്മുടെ കുടും​ബ​ജീ​വി​തം മെച്ച​പ്പെ​ടും, നമ്മൾ സഭയിലെ ഐക്യം വർധി​പ്പി​ക്കും, മോശ​മായ വിധത്തിൽ സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​ന്നത്‌ ഒഴിവാ​ക്കാ​നും നമ്മൾ പഠിക്കും. എല്ലാത്തി​ലും ഉപരി, നമുക്ക്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​വും പ്രീതി​യും ലഭിക്കു​ക​യും ചെയ്യും.

ഗീതം 117 നന്മയെന്ന ഗുണം

^ ഖ. 5 അഹങ്കാ​രി​ക​ളും സ്വാർഥ​രും ആയ ആളുക​ളെ​ക്കൊണ്ട്‌ നിറഞ്ഞ ഒരു ലോക​ത്തി​ലാണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌. അതു​കൊണ്ട്‌ നമ്മൾ അവരെ​പ്പോ​ലെ​യാ​കാ​തി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം. നമുക്കു​തന്നെ വേണ്ടതി​ല​ധി​കം പ്രാധാ​ന്യം കൊടു​ത്തു​കൊണ്ട്‌ ചിന്തി​ക്ക​രു​താത്ത മൂന്നു മേഖലകൾ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും.

^ ഖ. 2 പദപ്രയോഗങ്ങളുടെ വിശദീ​ക​രണം: അഹങ്കാ​ര​മുള്ള ഒരു വ്യക്തി തന്നെക്കു​റി​ച്ചു​തന്നെ എപ്പോ​ഴും അമിത​മാ​യി ചിന്തി​ക്കും. മറ്റുള്ള​വർക്ക്‌ അയാളു​ടെ മനസ്സിൽ കാര്യ​മായ സ്ഥാന​മൊ​ന്നും കാണില്ല. അതു​കൊ​ണ്ടു​തന്നെ അഹങ്കാ​ര​മുള്ള ഒരാൾ സ്വാർഥ​നും ആയിരി​ക്കും. നേരെ മറിച്ച്‌ സ്വാർഥ​ത​യി​ല്ലാ​തെ പെരു​മാ​റാൻ താഴ്‌മ ഒരാളെ സഹായി​ക്കും. താഴ്‌മ​യുള്ള ഒരു വ്യക്തിക്ക്‌ അഹങ്കാ​ര​വും അഹംഭാ​വ​വും ഉണ്ടായി​രി​ക്കില്ല, അദ്ദേഹ​ത്തി​നു തന്നെക്കു​റി​ച്ചു​തന്നെ ഒരു എളിയ​വീ​ക്ഷണം ഉണ്ടായി​രി​ക്കും.

^ ഖ. 56 ചിത്രക്കുറിപ്പ്‌: കൺ​വെൻ​ഷ​നിൽ പ്രസം​ഗി​ക്കു​ക​യും സഹോ​ദ​ര​ങ്ങൾക്കു നിർദേ​ശങ്ങൾ കൊടു​ക്കു​ക​യും ഒക്കെ ചെയ്യുന്ന ഒരു സഹോ​ദരൻ ശുശ്രൂ​ഷ​യ്‌ക്കു നേതൃ​ത്വ​മെ​ടു​ക്കാ​നും രാജ്യ​ഹാൾ ശുചീ​ക​രി​ക്കാ​നും ഉള്ള പദവി വിലമ​തി​ക്കു​ന്നു.