വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 29

“ബലഹീ​ന​നാ​യി​രി​ക്കു​മ്പോൾത്തന്നെ ഞാൻ ശക്തനു​മാണ്‌”

“ബലഹീ​ന​നാ​യി​രി​ക്കു​മ്പോൾത്തന്നെ ഞാൻ ശക്തനു​മാണ്‌”

“ക്രിസ്‌തു​വി​നു​വേണ്ടി ബലഹീ​ന​തകൾ, പരിഹാ​സങ്ങൾ, ഞെരു​ക്ക​മുള്ള സാഹച​ര്യ​ങ്ങൾ, ഉപദ്ര​വങ്ങൾ, ബുദ്ധി​മു​ട്ടു​കൾ എന്നിവ സഹിക്കു​ന്ന​തിൽ എനിക്കു സന്തോ​ഷമേ ഉള്ളൂ.”​—2 കൊരി. 12:10.

ഗീതം 38 ദൈവം നിന്നെ ബലപ്പെ​ടു​ത്തും

പൂർവാവലോകനം *

1. പൗലോസ്‌ തന്നെപ്പറ്റി എന്താണു സമ്മതി​ച്ചു​പ​റ​ഞ്ഞത്‌?

ചില അവസര​ങ്ങ​ളിൽ താൻ ബലഹീ​ന​നാ​ണെന്നു തോന്നി​യി​ട്ടു​ണ്ടെന്നു പൗലോസ്‌ സമ്മതി​ച്ചു​പ​റഞ്ഞു. തന്റെ ശരീരം ‘ക്ഷയിക്കു​ക​യാ​ണെ​ന്നും’ ശരി ചെയ്യാൻ ഒരു പോരാ​ട്ടം നടത്തേ​ണ്ട​തു​ണ്ടെ​ന്നും താൻ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ യഹോവ എപ്പോ​ഴും പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുന്നി​ല്ലെ​ന്നും പൗലോസ്‌ തുറന്നു​പ​റഞ്ഞു. (2 കൊരി. 4:16; 12:7-9; റോമ. 7:21-23) എതിരാ​ളി​കൾ തന്നെ ഒരു ദുർബ​ല​നാ​യി​ട്ടാണ്‌ കണ്ടതെ​ന്നും പൗലോസ്‌ തിരി​ച്ച​റി​ഞ്ഞു. * എന്നാൽ, മറ്റുള്ളവർ തന്നെക്കു​റിച്ച്‌ മോശ​മായ കാര്യങ്ങൾ പറഞ്ഞതു​കൊ​ണ്ടോ തന്റെതന്നെ ബലഹീ​ന​ത​കൾകൊ​ണ്ടോ സ്വയം വില​കെ​ട്ട​വ​നാ​ണെന്നു പൗലോസ്‌ ചിന്തി​ച്ചില്ല.​—2 കൊരി. 10:10-12, 17, 18.

2. 2 കൊരി​ന്ത്യർ 12:9, 10 അനുസ​രിച്ച്‌ പൗലോസ്‌ ഏതു വില​യേ​റിയ പാഠം പഠിച്ചു?

2 ദുർബ​ല​നാ​ണെന്നു തോന്നു​മ്പോ​ഴും ഒരാൾക്കു ശക്തനാ​യി​രി​ക്കാൻ കഴിയും എന്ന വില​യേ​റിയ പാഠം പൗലോസ്‌ പഠിച്ചു. (2 കൊരി​ന്ത്യർ 12:9, 10 വായി​ക്കുക.) “ബലഹീ​ന​ത​യി​ലാണ്‌ എന്റെ ശക്തി പൂർണ​മാ​കു​ന്നത്‌” എന്ന്‌ യഹോവ പൗലോ​സി​നോ​ടു പറഞ്ഞു. പൗലോ​സി​നു കുറവുള്ള ശക്തി യഹോവ നികത്തും എന്നാണ്‌ ആ വാക്കു​ക​ളു​ടെ അർഥം. ആദ്യം, എതിരാ​ളി​കൾ നമ്മളെ പരിഹ​സി​ക്കു​മ്പോൾ നമ്മൾ വിഷമി​ക്കേ​ണ്ട​തി​ല്ലാ​ത്ത​തി​ന്റെ കാരണം നോക്കാം.

‘പരിഹാ​സങ്ങൾ സഹിക്കു​ന്ന​തിൽ സന്തോ​ഷി​ക്കുക’

3. പരിഹാ​സം സഹിക്കു​ന്ന​തിൽ സന്തോ​ഷി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

3 ആരും നമ്മളെ പരിഹ​സി​ക്കു​ന്നതു നമുക്ക്‌ ഇഷ്ടമല്ല. എന്നാൽ, എതിരാ​ളി​കൾ നമ്മളെ പരിഹ​സി​ക്കു​ക​യും അവർ പറഞ്ഞ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെയ്‌താൽ നമ്മൾ നിരു​ത്സാ​ഹി​ത​രാ​യേ​ക്കാം. (സുഭാ. 24:10) അങ്ങനെ​യെ​ങ്കിൽ എതിരാ​ളി​ക​ളു​ടെ അധി​ക്ഷേ​പ​വാ​ക്കു​കളെ നമ്മൾ എങ്ങനെ കാണണം? പൗലോ​സി​നെ​പ്പോ​ലെ ‘പരിഹാ​സങ്ങൾ സഹിക്കു​ന്ന​തിൽ സന്തോ​ഷി​ക്കാൻ’ നമുക്കു കഴിയും. (2 കൊരി. 12:10) എന്തു​കൊണ്ട്‌? കാരണം, പരിഹാ​സ​വും എതിർപ്പും ഒക്കെ നമ്മൾ യേശു​വി​ന്റെ യഥാർഥ​ശി​ഷ്യ​രാണ്‌ എന്നതിന്റെ തെളി​വാണ്‌. (1 പത്രോ. 4:14) തന്റെ അനുഗാ​മി​കൾക്ക്‌ ഉപദ്രവം നേരി​ടേ​ണ്ടി​വ​രു​മെന്നു യേശു പറഞ്ഞു. (യോഹ. 15:18-20) ഒന്നാം നൂറ്റാ​ണ്ടിൽ അങ്ങനെ സംഭവി​ച്ചു. അന്നു ഗ്രീക്ക്‌ സംസ്‌കാ​ര​ത്തി​ന്റെ സ്വാധീ​ന​ത്തി​ലാ​യി​രുന്ന ആളുകൾ ക്രിസ്‌ത്യാ​നി​കളെ ബുദ്ധി​ശൂ​ന്യ​രും ദുർബ​ല​രും ആയി കണക്കാക്കി. ജൂതന്മാ​രാ​ണെ​ങ്കിൽ പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും പോലുള്ള ക്രിസ്‌ത്യാ​നി​കളെ “സാധാ​ര​ണ​ക്കാ​രും വലിയ പഠിപ്പി​ല്ലാ​ത്ത​വ​രും” ആയാണ്‌ കണ്ടത്‌. (പ്രവൃ. 4:13) രാഷ്ട്രീ​യ​ക്കാ​രു​ടെ പിൻബ​ല​മോ സൈനി​ക​ശ​ക്തി​യോ ഒന്നും ഇല്ലാതി​രുന്ന ക്രിസ്‌ത്യാ​നി​കളെ ദുർബ​ല​രാ​യി​ട്ടാ​ണു പൊതു​വേ വീക്ഷി​ച്ചത്‌. ആളുകൾ അവർക്കു യാതൊ​രു വിലയും കൊടു​ത്തി​രു​ന്നില്ല.

4. ആദ്യകാല ക്രിസ്‌ത്യാ​നി​ക​ളെ​പ്പറ്റി എതിരാ​ളി​കൾക്കു മോശ​മായ കാഴ്‌ച​പ്പാ​ടാണ്‌ ഉണ്ടായി​രു​ന്ന​തെ​ങ്കി​ലും അവർ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

4 എതിരാ​ളി​കൾ തങ്ങളെ വിലയി​ല്ലാ​ത്ത​വ​രാ​യി കണ്ടു എന്നതു​കൊണ്ട്‌ ആ ക്രിസ്‌ത്യാ​നി​കൾ പ്രവർത്തനം അവസാ​നി​പ്പി​ച്ചോ? ഇല്ല. ഉദാഹ​ര​ണ​ത്തിന്‌, അപ്പോ​സ്‌ത​ല​ന്മാ​രായ പത്രോ​സും യോഹ​ന്നാ​നും, യേശു​വി​നെ അനുഗ​മി​ക്കു​ക​യും യേശു​വി​നെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ പഠിപ്പി​ക്കു​ക​യും ചെയ്‌ത​തി​ന്റെ പേരിൽ ഉപദ്രവം സഹി​ക്കേ​ണ്ടി​വ​ന്നത്‌ ഒരു പദവി​യാ​യി​ട്ടാ​ണു കണ്ടത്‌. (പ്രവൃ. 4:18-21; 5:27-29, 40-42) അല്ലെങ്കി​ലും ശിഷ്യ​ന്മാർക്കു ലജ്ജ തോന്നാൻ എന്തെങ്കി​ലും കാരണ​മു​ണ്ടാ​യി​രു​ന്നോ? വാസ്‌ത​വ​ത്തിൽ, ഒന്നാം നൂറ്റാ​ണ്ടി​ലെ താഴ്‌മ​യുള്ള ആ ക്രിസ്‌ത്യാ​നി​കൾ അവരുടെ എതിരാ​ളി​കൾ ചെയ്‌ത​തി​നെ​ക്കാ​ളെ​ല്ലാം വലിയ നന്മയാണു മനുഷ്യ​വർഗ​ത്തി​നു ചെയ്‌തത്‌. ഉദാഹ​ര​ണ​ത്തിന്‌, ആ ക്രിസ്‌ത്യാ​നി​ക​ളിൽ ചിലർ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ പുസ്‌ത​കങ്ങൾ ഇപ്പോ​ഴും ദശലക്ഷ​ങ്ങളെ സഹായി​ക്കു​ക​യും അവർക്കു പ്രത്യാശ പകരു​ക​യും ചെയ്യുന്നു. ഇനി, അവർ ഏതു രാജ്യ​ത്തെ​ക്കു​റി​ച്ചാ​ണോ പ്രസം​ഗി​ച്ചത്‌ ആ രാജ്യം ഇപ്പോൾ സ്ഥാപി​ത​മാണ്‌, അതു പെട്ടെ​ന്നു​തന്നെ മനുഷ്യ​വർഗത്തെ മുഴുവൻ ഭരിക്കു​ക​യും ചെയ്യും. (മത്താ. 24:14) എന്നാൽ, ആ ക്രിസ്‌ത്യാ​നി​കളെ ഉപദ്ര​വി​ച്ചി​രുന്ന രാഷ്ട്രീയ ശക്തിയോ? അത്‌ ഇന്നില്ല. അതു തകർന്നു​പോ​യി. എന്നാൽ, ആ വിശ്വ​സ്‌ത​രായ ശിഷ്യ​ന്മാർ ഇപ്പോൾ സ്വർഗ​ത്തിൽ രാജാ​ക്ക​ന്മാ​രാണ്‌. പക്ഷേ, അവരുടെ എതിരാ​ളി​കൾ മൺമറ​ഞ്ഞു​പോ​യി. ആ എതിരാ​ളി​കൾ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​ന്നാൽ തങ്ങൾ വെറു​ത്തി​രുന്ന ക്രിസ്‌ത്യാ​നി​കൾ പ്രചരി​പ്പിച്ച രാജ്യ​ത്തി​ന്റെ പ്രജക​ളാ​യി​രി​ക്കും അവർ.​—വെളി. 5:10.

5. യോഹ​ന്നാൻ 15:19 അനുസ​രിച്ച്‌, യഹോ​വ​യു​ടെ ജനത്തെ ആളുകൾ പുച്ഛ​ത്തോ​ടെ വീക്ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 ഇന്നു പലരും യഹോ​വ​യു​ടെ ജനത്തെ പുച്ഛ​ത്തോ​ടെ​യാ​ണു വീക്ഷി​ക്കു​ന്നത്‌. അവരെ ബുദ്ധി​ശൂ​ന്യ​രെ​ന്നും ദുർബ​ല​രെ​ന്നും വിളിച്ച്‌ കളിയാ​ക്കു​ക​യും ചെയ്യാ​റുണ്ട്‌. എന്തു​കൊണ്ട്‌? പല കാര്യ​ങ്ങ​ളി​ലും നമ്മൾ അവരോ​ടു യോജി​ക്കാ​ത്ത​താണ്‌ ഇതിന്റെ കാരണം. ഉദാഹ​ര​ണ​ത്തിന്‌, താഴ്‌മ​യു​ള്ള​വ​രും ശാന്തരും അനുസ​ര​ണ​യു​ള്ള​വ​രും ആയിരി​ക്കാ​നാ​ണു നമ്മൾ ശ്രമി​ക്കു​ന്നത്‌. നേരെ മറിച്ച്‌, ലോകം അഹങ്കാ​ര​വും ധിക്കാ​ര​വും മത്സരവും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. മാത്രമല്ല, നമ്മൾ രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നില്ല. ഏതെങ്കി​ലും രാജ്യ​ത്തി​ന്റെ സൈന്യ​ത്തിൽ ചേരു​ന്നു​മില്ല. നമ്മൾ ലോക​ത്തി​ന്റെ അച്ചിൽ ചേരു​ന്ന​വരല്ല അഥവാ നമ്മൾ ലോക​ത്തി​ലെ ആളുക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​രാണ്‌. അതു​കൊണ്ട്‌ ലോകം നമ്മളെ തരംതാ​ഴ്‌ന്ന​വ​രാ​യി​ട്ടാ​ണു കാണു​ന്നത്‌.​—യോഹ​ന്നാൻ 15:19 വായി​ക്കുക; റോമ. 12:2.

6. ഏതു വലിയ കാര്യങ്ങൾ ചെയ്യാ​നാണ്‌ യഹോവ തന്റെ ജനത്തെ സഹായി​ക്കു​ന്നത്‌?

6 ലോകം നമ്മളെ​ക്കു​റിച്ച്‌ എന്തു ചിന്തി​ച്ചാ​ലും ശരി, യഹോവ നമ്മളെ ഉപയോ​ഗിച്ച്‌ വലിയ​വ​ലിയ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും വലിയ പ്രചാ​ര​ണ​പ​രി​പാ​ടി​യാണ്‌ യഹോവ ഇന്നു നടത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌. യഹോ​വ​യു​ടെ ദാസന്മാർ തയ്യാറാ​ക്കുന്ന മാസി​ക​ക​ളാണ്‌ ഇന്നു ലോകത്ത്‌ ഏറ്റവും കൂടുതൽ ഭാഷക​ളി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തും ഏറ്റവും അധികം വിതരണം ചെയ്യു​ന്ന​തും. ഈ ദാസന്മാർ ബൈബിൾ ഉപയോ​ഗിച്ച്‌ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ അവരുടെ ജീവിതം മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കു​ന്നു. ബലഹീ​ന​രാ​ണെന്നു തോന്നി​ക്കുന്ന ഒരു കൂട്ടം ആളുകളെ ഉപയോ​ഗി​ച്ചാണ്‌ യഹോവ ഈ വൻകാ​ര്യ​ങ്ങൾ ചെയ്യു​ന്നത്‌. അതിന്റെ മുഴുവൻ ബഹുമ​തി​യും യഹോ​വ​യ്‌ക്കു​ള്ള​താണ്‌. ഇനി, നമ്മൾ ഓരോ​രു​ത്ത​രു​ടെ​യും കാര്യ​മോ? നമ്മളെ ശക്തരാ​ക്കാൻ യഹോ​വ​യ്‌ക്കു കഴിയി​ല്ലേ? യഹോ​വ​യു​ടെ സഹായം കിട്ടാൻ നമ്മൾ എന്തു ചെയ്യണം? അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വെച്ച മാതൃ​ക​യിൽനി​ന്നും നമുക്കു പഠിക്കാൻ കഴിയുന്ന മൂന്നു കാര്യങ്ങൾ ഇപ്പോൾ നോക്കാം.

സ്വന്തം ശക്തിയിൽ ആശ്രയി​ക്ക​രുത്‌

7. പൗലോ​സി​ന്റെ മാതൃ​ക​യിൽനി​ന്നും നമ്മൾ പഠിക്കുന്ന ഒരു പാഠം എന്താണ്‌?

7 പൗലോ​സിൽനിന്ന്‌ നമ്മൾ പഠിക്കുന്ന ഒരു പാഠം ഇതാണ്‌: യഹോ​വയെ സേവി​ക്കു​മ്പോൾ നിങ്ങൾ സ്വന്തം ശക്തിയി​ലോ കഴിവു​ക​ളി​ലോ ആശ്രയി​ക്ക​രുത്‌. ലോക​ത്തി​ന്റെ വീക്ഷണ​ത്തിൽ അഭിമാ​നി​ക്കാൻ ധാരാളം കാര്യ​ങ്ങ​ളുള്ള, മറ്റാ​രെ​യും ആശ്രയി​ക്കേണ്ട ആവശ്യ​മി​ല്ലാത്ത ഒരാളാ​യി​രു​ന്നു പൗലോസ്‌. ഒരു റോമൻ സംസ്ഥാ​ന​ത്തി​ന്റെ തലസ്ഥാ​ന​മായ തർസൊ​സി​ലാണ്‌ അദ്ദേഹം ജനിച്ചത്‌. തർസൊസ്‌ സമ്പദ്‌സ​മൃ​ദ്ധ​മായ ഒരു നഗരമാ​യി​രു​ന്നു, അന്നത്തെ ഒരു പ്രധാന പഠന കേന്ദ്ര​വു​മാ​യി​രു​ന്നു. പൗലോ​സി​നു നല്ല വിദ്യാ​ഭ്യാ​സം കിട്ടി. അക്കാലത്തെ ഏറ്റവും ആദരണീ​യ​രായ ജൂത നേതാ​ക്ക​ന്മാ​രിൽ ഒരാളായ ഗമാലി​യേൽ എന്ന വ്യക്തി​യു​ടെ കീഴി​ലാ​ണു പൗലോസ്‌ പഠിച്ചത്‌. (പ്രവൃ. 5:34; 22:3) ജൂതസ​മൂ​ഹ​ത്തിൽ പൗലോ​സിന്‌ ഒരു നല്ല സ്ഥാനമു​ണ്ടാ​യി​രു​ന്നു. അതെക്കു​റിച്ച്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്റെ ജനത്തിലെ സമപ്രാ​യ​ക്കാ​രായ പലരെ​ക്കാ​ളും ഞാൻ ജൂതമ​ത​കാ​ര്യ​ങ്ങ​ളിൽ മുന്നി​ട്ടു​നി​ന്നി​രു​ന്നു.” (ഗലാ. 1:13, 14; പ്രവൃ. 26:4) അങ്ങനെ​യൊ​ക്കെ​യാ​യി​ട്ടും പൗലോസ്‌ തന്നിൽത്തന്നെ ആശ്രയി​ച്ചില്ല.

ക്രിസ്‌തുവിനെ അനുഗ​മി​ക്കാ​നുള്ള പദവി​യു​മാ​യി താരത​മ്യം ചെയ്‌ത​പ്പോൾ ലോകം വലിയ കാര്യ​ങ്ങ​ളാ​യി വെച്ചു​നീ​ട്ടു​ന്ന​തെ​ല്ലാം ‘വെറും ചവറായി’ പൗലോ​സി​നു തോന്നി (8-ാം ഖണ്ഡിക കാണുക) *

8. ഫിലി​പ്പി​യർ 3:8-ഉം അടിക്കു​റി​പ്പും അനുസ​രിച്ച്‌, താൻ വിട്ടു​കളഞ്ഞ കാര്യ​ങ്ങളെ പൗലോസ്‌ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌, ‘ബലഹീ​ന​തകൾ സഹിക്കു​ന്ന​തിൽ’ പൗലോസ്‌ സന്തോ​ഷി​ച്ചത്‌ എന്തു​കൊണ്ട്‌?

8 ലോക​ത്തി​ന്റെ കണ്ണിൽ തന്നെ ശ്രേഷ്‌ഠ​നാ​ക്കിയ കാര്യങ്ങൾ പൗലോസ്‌ സന്തോ​ഷ​ത്തോ​ടെ വിട്ടു​ക​ളഞ്ഞു. വാസ്‌ത​വ​ത്തിൽ, നേട്ടങ്ങ​ളെന്നു തോന്നാ​മാ​യി​രുന്ന മുമ്പി​ലത്തെ ആ കാര്യ​ങ്ങളെ അദ്ദേഹം ‘വെറും ചവറാ​യി​ട്ടാണ്‌’ കണക്കാ​ക്കി​യത്‌. (ഫിലി​പ്പി​യർ 3:8-ഉം അടിക്കു​റി​പ്പും വായി​ക്കുക.) ക്രിസ്‌തു​വി​ന്റെ ഒരു അനുഗാ​മി​യാ​കു​ന്ന​തി​നു പൗലോ​സി​നു ധാരാളം കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വന്നു. സ്വന്തം ജനം അദ്ദേഹത്തെ വെറുത്തു. (പ്രവൃ. 23:12-14) ഒരു റോമൻ പൗരനായ പൗലോ​സി​നെ മറ്റു റോമാ​ക്കാർ അടിക്കു​ക​യും ജയിലി​ലി​ടു​ക​യും ചെയ്‌തു. (പ്രവൃ. 16:19-24, 37) ഇതി​നെ​ല്ലാം പുറമേ, സ്വന്തം പരിമി​തി​കൾ ഓർത്ത്‌ പൗലോസ്‌ വേദനി​ക്കു​ക​യും ചെയ്‌തി​രു​ന്നു. (റോമ. 7:21-25) പക്ഷേ, എതിരാ​ളി​ക​ളോ സ്വന്തം കുറവു​ക​ളോ തന്നെ തളർത്തി​ക്ക​ള​യാൻ പൗലോസ്‌ അനുവ​ദി​ച്ചില്ല. അതിനു പകരം, അദ്ദേഹം തന്റെ ‘ബലഹീ​ന​തകൾ സഹിക്കു​ന്ന​തിൽ സന്തോ​ഷി​ച്ചു.’ എന്തു​കൊണ്ട്‌? കാരണം, ബലഹീ​ന​നാ​യി​രു​ന്ന​പ്പോ​ഴാ​ണു തന്റെ ജീവി​ത​ത്തിൽ ദൈവ​ത്തി​ന്റെ ശക്തി പ്രവർത്തി​ക്കു​ന്നതു പൗലോസ്‌ കണ്ടത്‌.​—2 കൊരി. 4:7; 12:10.

9. കുറവു​ക​ളാ​ണെന്നു നമ്മൾ കരുതുന്ന കാര്യ​ങ്ങളെ നമ്മൾ ശരിക്കും എങ്ങനെ​യാ​ണു വീക്ഷി​ക്കേ​ണ്ടത്‌?

9 നല്ല ആരോ​ഗ്യം, വിദ്യാ​ഭ്യാ​സം, സമൂഹ​ത്തി​ലെ ഉന്നതനില, ധാരാളം പണം, ഇതെല്ലാ​മാ​ണു തങ്ങളുടെ വില നിശ്ചയി​ക്കു​ന്നത്‌ എന്നാണ്‌ ഇന്നു ചിലർ ചിന്തി​ക്കു​ന്നത്‌. യഹോ​വ​യിൽനിന്ന്‌ ശക്തി കിട്ടണ​മെ​ങ്കിൽ നമ്മൾ ഈ ചിന്ത ഒഴിവാ​ക്കണം. ഇതൊ​ന്നു​മല്ല നിങ്ങളെ യഹോ​വ​യ്‌ക്ക്‌ ഉപയോ​ഗ​മു​ള്ള​വ​രാ​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ, ദൈവ​ജ​ന​ത്തി​നി​ട​യിൽ ‘മാനു​ഷി​ക​മാ​യി നോക്കി​യാൽ, അധികം ജ്ഞാനി​ക​ളില്ല. ശക്തരാ​യവർ അധിക​മില്ല. അധികം കുലീ​ന​ന്മാ​രു​മില്ല.’ പകരം, ‘ലോകം വിഡ്‌ഢി​ക​ളെന്നു കരുതു​ന്ന​വ​രെ​യാ​ണു യഹോവ തിര​ഞ്ഞെ​ടു​ത്തത്‌.’ (1 കൊരി. 1:26, 27) അതു​കൊണ്ട്‌, നിങ്ങളു​ടെ കുറവു​ക​ളാ​ണെന്നു നിങ്ങൾക്കു തോന്നു​ന്ന​തൊ​ന്നും യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ ഒരു തടസ്സമാ​യി ഒരിക്ക​ലും കാണരുത്‌. അതിനു പകരം, യഹോ​വ​യു​ടെ ശക്തി നിങ്ങളിൽ പ്രവർത്തി​ക്കു​ന്നതു കാണാ​നുള്ള അവസര​ങ്ങ​ളാ​യി അവയെ വീക്ഷി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ വിശ്വാ​സ​ങ്ങളെ ചോദ്യം ചെയ്യു​ന്ന​വ​രോ​ടു സംസാ​രി​ക്കാൻ നിങ്ങൾക്കു ഭയം തോന്നു​ന്നെ​ങ്കിൽ ധൈര്യ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. (എഫെ. 6:19, 20) കാലങ്ങ​ളാ​യി നിങ്ങളെ അലട്ടുന്ന ഏതെങ്കി​ലും രോഗ​മു​ണ്ടോ, അല്ലെങ്കിൽ നിങ്ങളെ കഷ്ടപ്പെ​ടു​ത്തുന്ന ഏതെങ്കി​ലും വൈക​ല്യ​മു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ, യഹോ​വ​യു​ടെ സേവന​ത്തിൽ പരമാ​വധി തിര​ക്കോ​ടെ പ്രവർത്തി​ക്കാ​നുള്ള ശക്തിക്കാ​യി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. ഓരോ പ്രാവ​ശ്യ​വും യഹോവ സഹായി​ക്കു​ന്നതു കാണു​മ്പോൾ നിങ്ങളു​ടെ വിശ്വാ​സം വളരും, നിങ്ങൾ കുറെ​ക്കൂ​ടി ശക്തരാ​കു​ക​യും ചെയ്യും.

ബൈബിൾമാ​തൃ​ക​ക​ളിൽനിന്ന്‌ പഠിക്കുക

10. എബ്രായർ 11:32-34-ൽ കാണു​ന്ന​തു​പോ​ലുള്ള വിശ്വ​സ്‌ത​രായ ബൈബിൾ കഥാപാ​ത്ര​ങ്ങ​ളു​ടെ മാതൃ​കകൾ നമ്മൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

10 പൗലോസ്‌ തിരു​വെ​ഴു​ത്തു​കൾ നന്നായി പഠിച്ചു​കൊണ്ട്‌ നല്ല അറിവ്‌ നേടി. എന്നാൽ അതോ​ടൊ​പ്പം ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മാതൃ​ക​ക​ളിൽനിന്ന്‌ അദ്ദേഹം വില​യേ​റിയ പാഠങ്ങൾ പഠിക്കു​ക​യും ചെയ്‌തു. എബ്രായ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതി​യ​പ്പോൾ പൗലോസ്‌ വിശ്വ​സ്‌ത​രായ അനേകം ദാസന്മാ​രെ​ക്കു​റിച്ച്‌ പറയു​ക​യും അവരുടെ മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. (എബ്രായർ 11:32-34 വായി​ക്കുക.) അവരിൽ ഒരാളായ ദാവീദ്‌ രാജാ​വി​ന്റെ കാര്യം നോക്കാം. ശത്രു​ക്ക​ളിൽനിന്ന്‌ മാത്രമല്ല, മിത്ര​ങ്ങ​ളാ​യി​രു​ന്ന​വ​രിൽനി​ന്നും അദ്ദേഹ​ത്തി​നു പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വന്നു. ദാവീ​ദി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ച്ച​തി​ലൂ​ടെ പൗലോസ്‌ എങ്ങനെ​യാ​ണു ശക്തി നേടി​യ​തെ​ന്നും നമുക്കു പൗലോ​സി​ന്റെ മാതൃക എങ്ങനെ അനുക​രി​ക്കാ​മെ​ന്നും നോക്കാം.

ഗൊല്യാത്തിനെ നേരി​ട്ട​പ്പോൾ, മറ്റുള്ള​വ​രു​ടെ കണ്ണിൽ കുറവു​ക​ളാ​ണെന്നു തോന്നുന്ന കാര്യങ്ങൾ ദൈവ​ത്തി​ന്റെ ശക്തി പ്രവർത്തി​ക്കാ​നുള്ള അവസര​ങ്ങ​ളാ​യി​ട്ടാ​ണു ദാവീദ്‌ കണ്ടത്‌. ആ വിശ്വാ​സം പാഴാ​യി​ല്ല (11-ാം ഖണ്ഡിക കാണുക)

11. ദാവീദ്‌ ദുർബ​ല​നാ​ണെന്നു തോന്നു​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

11 കരുത്ത​നായ ഒരു യോദ്ധാ​വാ​യി​രുന്ന ഗൊല്യാത്ത്‌ തീരെ ദുർബ​ല​നായ ഒരാളാ​യി​ട്ടാ​ണു ദാവീ​ദി​നെ വീക്ഷി​ച്ചത്‌. അയാൾ ദാവീ​ദി​നെ കണ്ടപ്പോൾ, “പുച്ഛ​ത്തോ​ടെ ഒന്നു നോക്കി.” അതിനു തക്ക കാരണ​വു​മു​ണ്ടാ​യി​രു​ന്നു. യുദ്ധസ​ജ്ജ​നായ ഒരു ഭീമാ​കാ​ര​നാ​യി​രു​ന്നു ഗൊല്യാത്ത്‌, പരിശീ​ലനം കിട്ടിയ ഒരു പോരാ​ളി. ദാവീ​ദോ, യുദ്ധത്തിൽ യാതൊ​രു അനുഭ​വ​പ​രി​ച​യ​വും ഇല്ലാത്ത ഒരു ബാലൻ. ആയുധം എന്നു പറയാൻ പ്രത്യേ​കിച്ച്‌ ഒന്നുമി​ല്ലാ​യി​രു​ന്നു. സ്വാഭാ​വി​ക​മാ​യും ആര്‌ കണ്ടാലും ദാവീദ്‌ ദുർബ​ല​നാ​ണെന്നേ തോന്നു​മാ​യി​രു​ന്നു​ള്ളൂ. പക്ഷേ, വാസ്‌ത​വ​ത്തിൽ ദാവീദ്‌ ശക്തനാ​യി​രു​ന്നു. കാരണം, ദാവീദ്‌ ശക്തിക്കാ​യി യഹോ​വ​യിൽ ആശ്രയി​ച്ചു. ശത്രു​വി​നെ തോൽപ്പി​ക്കു​ക​യും ചെയ്‌തു.​—1 ശമു. 17:41-45, 50.

12. ദാവീ​ദി​നെ നിസ്സഹാ​യ​നാ​ക്കുന്ന വേറെ ഏതു സാഹച​ര്യ​മാ​ണു​ണ്ടാ​യത്‌?

12 താൻ നിസ്സഹാ​യ​നും ദുർബ​ല​നും ആണെന്നു ദാവീ​ദി​നു തോന്നാ​മാ​യി​രുന്ന വേറൊ​രു സാഹച​ര്യ​മു​ണ്ടാ​യി. ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി യഹോവ നിയമിച്ച ശൗലിനെ ദാവീദ്‌ വിശ്വ​സ്‌ത​മാ​യി സേവി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. തുടക്ക​ത്തിൽ ശൗൽ രാജാവ്‌ ദാവീ​ദി​നെ ബഹുമാ​നി​ച്ചി​രു​ന്നു. എന്നാൽ, പിന്നീട്‌ അഹങ്കാ​രി​യായ ശൗലിനു ദാവീ​ദി​നോട്‌ അസൂയ തോന്നി. ശൗൽ ദാവീ​ദി​നോട്‌ മോശ​മാ​യി പെരു​മാ​റി. ദാവീ​ദി​നെ കൊല്ലാൻപോ​ലും ശ്രമിച്ചു.​—1 ശമു. 18:6-9, 29; 19:9-11.

13. ശൗൽ രാജാവ്‌ ദാവീ​ദി​നോ​ടു മോശ​മാ​യി ഇടപെ​ട്ട​പ്പോൾ ദാവീദ്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

13 ശൗൽ രാജാവ്‌ ദാവീ​ദി​നോ​ടു മോശ​മാ​യി​ട്ടാണ്‌ ഇടപെ​ട്ട​തെ​ങ്കി​ലും ദാവീദ്‌ യഹോ​വ​യു​ടെ നിയമി​ത​രാ​ജാ​വായ അദ്ദേഹ​ത്തോ​ടു തുടർന്നും ആദരവ്‌ കാണിച്ചു. (1 ശമു. 24:6) ശൗൽ ചെയ്‌ത കാര്യ​ങ്ങ​ളു​ടെ പേരിൽ ദാവീദ്‌ യഹോ​വയെ കുറ്റ​പ്പെ​ടു​ത്തി​യില്ല. പകരം, ഈ പ്രയാ​സ​സാ​ഹ​ച​ര്യം തരണം ചെയ്യാൻ ആവശ്യ​മായ ശക്തി കിട്ടാൻ ദാവീദ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു.​—സങ്കീ. 18:1, മേലെ​ഴുത്ത്‌.

14. ദാവീ​ദി​നു​ണ്ടാ​യ​തു​പോ​ലുള്ള ഏതു സാഹച​ര്യ​മാ​ണു പൗലോസ്‌ അപ്പോ​സ്‌ത​ല​നും നേരി​ടേ​ണ്ടി​വ​ന്നത്‌?

14 ദാവീ​ദി​നു നേരി​ട്ട​തു​പോ​ലെ​യുള്ള ഒരു സാഹച​ര്യം പൗലോസ്‌ അപ്പോ​സ്‌ത​ല​നു​മു​ണ്ടാ​യി. പൗലോ​സി​ന്റെ ശത്രുക്കൾ അദ്ദേഹ​ത്തെ​ക്കാൾ വളരെ​യ​ധി​കം ശക്തരാ​യി​രു​ന്നു. പ്രമു​ഖ​രായ പല നേതാ​ക്ക​ന്മാ​രും അദ്ദേഹത്തെ വെറു​ത്തി​രു​ന്നു. അവർ പലപ്പോ​ഴും അദ്ദേഹത്തെ അടിക്കു​ക​യും ജയിലി​ലാ​ക്കു​ക​യും ചെയ്‌തു. ദാവീ​ദി​നു സംഭവി​ച്ച​തു​പോ​ലെ പൗലോ​സി​ന്റെ​യും മിത്ര​ങ്ങ​ളാ​യി​രുന്ന പലരും ശത്രു​ക്ക​ളെ​പ്പോ​ലെ പെരു​മാ​റി. ക്രിസ്‌തീ​യ​സ​ഭ​യി​ലുള്ള ചിലർപോ​ലും അദ്ദേഹത്തെ എതിർത്തു. (2 കൊരി. 12:11; ഫിലി. 3:18) പക്ഷേ, തന്റെ എതിരാ​ളി​ക​ളെ​യെ​ല്ലാം പൗലോസ്‌ കീഴ്‌പെ​ടു​ത്തി. എങ്ങനെ? എതിർപ്പു​ക​ളു​ണ്ടാ​യി​ട്ടും പൗലോസ്‌ പ്രസം​ഗ​പ്ര​വർത്തനം തുടർന്നു. സഹോ​ദ​രങ്ങൾ തന്നെ നിരാ​ശ​പ്പെ​ടു​ത്തി​യ​പ്പോൾപ്പോ​ലും പൗലോസ്‌ അവരോ​ടു വിശ്വ​സ്‌ത​നാ​യി തുടർന്നു. എല്ലാത്തി​ലും ഉപരി, ജീവി​താ​വ​സാ​നം​വരെ പൗലോസ്‌ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നു. (2 തിമൊ. 4:8) ഇതെല്ലാം ചെയ്യാൻ കഴിഞ്ഞതു പൗലോസ്‌ ശാരീ​രി​ക​മാ​യി ശക്തനാ​യി​രു​ന്ന​തു​കൊ​ണ്ടല്ല. മറിച്ച്‌, അദ്ദേഹം യഹോ​വ​യിൽ ആശ്രയി​ച്ച​തു​കൊ​ണ്ടാണ്‌.

നിങ്ങളുടെ ക്രിസ്‌തീയ വിശ്വാ​സ​ങ്ങളെ ചോദ്യം ചെയ്യു​ന്ന​വ​രോ​ടു സംസാ​രി​ക്കു​മ്പോൾ ആദരവും ദയയും ഉള്ളവരാ​യി​രി​ക്കുക (15-ാം ഖണ്ഡിക കാണുക) *

15. നമ്മുടെ ലക്ഷ്യം എന്താണ്‌, നമുക്ക്‌ അത്‌ എങ്ങനെ നേടാം?

15 നിങ്ങളു​ടെ സഹപാ​ഠി​കൾ, സഹജോ​ലി​ക്കാർ, സത്യത്തി​ലി​ല്ലാത്ത കുടും​ബാം​ഗങ്ങൾ എന്നിവ​രിൽനിന്ന്‌ നിങ്ങൾക്കു പരിഹാ​സ​മോ, ഉപദ്ര​വ​മോ നേരി​ടേ​ണ്ടി​വ​രു​ന്നു​ണ്ടോ? സഭയിൽ ആരെങ്കി​ലും നിങ്ങ​ളോ​ടു മോശ​മാ​യി പെരു​മാ​റി​യി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ, പൗലോ​സി​ന്റെ​യും ദാവീ​ദി​ന്റെ​യും മാതൃക ഓർമി​ക്കുക. നിങ്ങൾക്ക്‌ എപ്പോ​ഴും ‘നന്മകൊണ്ട്‌ തിന്മയെ കീഴട​ക്കാൻ’ കഴിയും. (റോമ. 12:21) ദാവീദ്‌ ഗൊല്യാ​ത്തി​നോ​ടു പോരാ​ടി​യ​തു​പോ​ലെ നമ്മൾ ചെയ്യു​ന്നില്ല. പകരം, യഹോ​വ​യെ​ക്കു​റി​ച്ചും ബൈബി​ളി​നെ​ക്കു​റി​ച്ചും പഠിക്കാൻ ആളുകളെ സഹായി​ച്ചു​കൊണ്ട്‌ നമ്മൾ തിന്മയെ കീഴട​ക്കും. ആളുക​ളു​ടെ ചോദ്യ​ങ്ങൾക്കു ബൈബി​ളിൽനിന്ന്‌ ഉത്തരം കൊടു​ത്തു​കൊ​ണ്ടും നമ്മളോ​ടു മോശ​മാ​യി പെരു​മാ​റു​ന്ന​വ​രോട്‌ ആദരവും ദയയും കാണി​ച്ചു​കൊ​ണ്ടും ശത്രു​ക്കൾക്കു​പോ​ലും നന്മ ചെയ്‌തു​കൊ​ണ്ടും നമുക്ക്‌ ആ ലക്ഷ്യം നേടാം.​—മത്താ. 5:44; 1 പത്രോ. 3:15-17.

മറ്റുള്ള​വ​രിൽനിന്ന്‌ സഹായം സ്വീക​രി​ക്കു​ക

16-17. പൗലോസ്‌ ഏതു കാര്യം ഒരിക്ക​ലും മറന്നില്ല?

16 പൗലോസ്‌ അപ്പോ​സ്‌തലൻ ക്രിസ്‌തു​വി​ന്റെ ശിഷ്യ​നാ​കു​ന്ന​തി​നു മുമ്പ്‌ യേശു​വി​ന്റെ അനുഗാ​മി​കളെ ഉപദ്ര​വി​ച്ചി​രുന്ന ധിക്കാ​രി​യായ ഒരു ചെറു​പ്പ​ക്കാ​ര​നാ​യി​രു​ന്നു. (പ്രവൃ. 7:58; 1 തിമൊ. 1:13) അന്ന്‌ ശൗൽ എന്നായി​രു​ന്നു പൗലോ​സി​ന്റെ പേര്‌. ക്രിസ്‌തീ​യ​സ​ഭയെ ഉപദ്ര​വി​ച്ചു​കൊ​ണ്ടി​രുന്ന ശൗലിനെ യേശു നേരിട്ട്‌ തടഞ്ഞു. യേശു സ്വർഗ​ത്തിൽനിന്ന്‌ പൗലോ​സി​നോ​ടു സംസാ​രി​ക്കു​ക​യും അദ്ദേഹ​ത്തിന്‌ അന്ധത വരുത്തു​ക​യും ചെയ്‌തു. തന്റെ കാഴ്‌ച തിരി​ച്ചു​കി​ട്ടു​ന്ന​തി​നു പൗലോ​സി​നു താൻ ഉപദ്ര​വി​ച്ചു​കൊ​ണ്ടി​രുന്ന അതേ ആളുക​ളു​ടെ സഹായം സ്വീക​രി​ക്കേ​ണ്ടി​വന്നു. അദ്ദേഹം താഴ്‌മ​യോ​ടെ അനന്യാസ്‌ എന്നു പേരുള്ള ഒരു ശിഷ്യന്റെ സഹായം സ്വീക​രി​ച്ചു. കാഴ്‌ച തിരി​ച്ചു​കി​ട്ടു​ക​യും ചെയ്‌തു.​—പ്രവൃ. 9:3-9, 17, 18.

17 പൗലോസ്‌ പിന്നീട്‌ ക്രിസ്‌തീ​യ​സ​ഭ​യി​ലെ പ്രമു​ഖ​നായ ഒരാളാ​യി​ത്തീർന്നു. പക്ഷേ, ദമസ്‌കൊ​സി​ലേ​ക്കുള്ള വഴിയിൽവെച്ച്‌ യേശു പഠിപ്പിച്ച പാഠം അദ്ദേഹം ഒരിക്ക​ലും മറന്നില്ല. പൗലോസ്‌ എന്നും താഴ്‌മ​യു​ള്ള​വ​നാ​യി നിന്നു. സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ മനസ്സോ​ടെ സഹായം സ്വീക​രി​ക്കു​ക​യും ചെയ്‌തു. അവർ തനിക്ക്‌ ഒരു ‘ബലമാ​യി​രു​ന്നു’ എന്നു പൗലോസ്‌ സമ്മതിച്ചു.​—കൊലോ. 4:10, 11, അടിക്കു​റിപ്പ്‌.

18. മറ്റുള്ള​വ​രിൽനിന്ന്‌ സഹായം സ്വീക​രി​ക്കാൻ നമുക്കു മടി തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

18 പൗലോ​സിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? യഹോ​വ​യു​ടെ ജനത്തോ​ടൊത്ത്‌ സഹവസി​ക്കാൻ തുടങ്ങി​യ​പ്പോൾ നമ്മൾ ആത്മീയ​ശി​ശു​ക്ക​ളാ​ണെ​ന്നും ധാരാളം കാര്യങ്ങൾ പഠിക്കാ​നു​ണ്ടെ​ന്നും അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ മറ്റുള്ള​വ​രിൽനിന്ന്‌ സഹായം സ്വീക​രി​ക്കാൻ നമുക്കു നല്ല ഉത്സാഹ​മാ​യി​രു​ന്നു. (1 കൊരി. 3:1, 2) പക്ഷേ ഇപ്പോ​ഴോ? നിങ്ങൾ യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യിട്ട്‌ വർഷങ്ങ​ളാ​യി​ക്കാ​ണും. നല്ല അനുഭ​വ​പ​രി​ച​യ​വു​മുണ്ട്‌. അതു​കൊണ്ട്‌ ഒരുപക്ഷേ, മറ്റുള്ള​വ​രിൽനിന്ന്‌ വിശേ​ഷി​ച്ചും, സത്യത്തി​ലാ​യിട്ട്‌ അധികം കാലമാ​യി​ട്ടി​ല്ലാത്ത ഒരാളിൽനിന്ന്‌ സഹായം സ്വീക​രി​ക്കാൻ നിങ്ങൾക്കു മടി തോന്നി​യേ​ക്കാം. ഓർക്കുക, യഹോവ മിക്ക​പ്പോ​ഴും നമ്മളെ ശക്തി​പ്പെ​ടു​ത്തു​ന്നത്‌ നമ്മുടെ സഹോ​ദ​ര​ങ്ങളെ ഉപയോ​ഗി​ച്ചാണ്‌. (റോമ. 1:11, 12) യഹോവ നൽകുന്ന ശക്തി ലഭിക്ക​ണ​മെ​ങ്കിൽ നമ്മൾ ഈ വസ്‌തുത അറിഞ്ഞി​രി​ക്കണം.

19. ശ്രദ്ധേ​യ​മായ പല കാര്യ​ങ്ങ​ളും ചെയ്യാൻ പൗലോ​സി​നു കഴിഞ്ഞത്‌ എന്തു​കൊണ്ട്‌?

19 ഒരു ക്രിസ്‌ത്യാ​നി​യാ​യ​തി​നു ശേഷം പൗലോ​സി​നു ശ്രദ്ധേ​യ​മായ കുറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. എന്തായി​രു​ന്നു അതിന്റെ രഹസ്യം? ആരോ​ഗ്യ​മോ വിദ്യാ​ഭ്യാ​സ​മോ പണമോ സാമ്പത്തി​ക​നി​ല​യോ ഒന്നുമല്ല മറിച്ച്‌, താഴ്‌മ​യും യഹോ​വ​യി​ലുള്ള ആശ്രയ​വും ആണ്‌ വിജയ​ത്തി​ന്റെ അടിസ്ഥാ​ന​മെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. (1) യഹോ​വ​യിൽ ആശ്രയി​ച്ചു​കൊ​ണ്ടും (2) ബൈബിൾ മാതൃ​ക​ക​ളിൽനിന്ന്‌ പഠിച്ചു​കൊ​ണ്ടും (3) സഹവി​ശ്വാ​സി​ക​ളിൽനിന്ന്‌ സഹായം സ്വീക​രി​ച്ചു​കൊ​ണ്ടും നമുക്ക്‌ എല്ലാവർക്കും പൗലോ​സി​നെ അനുക​രി​ക്കാം. അപ്പോൾ നമ്മൾ എത്ര ബലഹീ​ന​രാ​ണെന്നു നമുക്കു തോന്നി​യാ​ലും യഹോവ നമ്മളെ ശക്തരാ​ക്കും!

ഗീതം 71 നമ്മൾ യഹോ​വ​യു​ടെ സൈന്യം!

^ ഖ. 5 ഈ ലേഖന​ത്തിൽ നമ്മൾ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ മാതൃക പരി​ശോ​ധി​ക്കും. താഴ്‌മ​യു​ള്ള​വ​രാ​ണെ​ങ്കിൽ പരിഹാ​സം സഹിച്ചു​നിൽക്കാ​നും നമ്മു​ടെ​തന്നെ ബലഹീ​ന​തകൾ മറിക​ട​ക്കാ​നും യഹോവ ശക്തി തരു​മെന്നു നമ്മൾ മനസ്സി​ലാ​ക്കും.

^ ഖ. 1 പദപ്രയോഗങ്ങളുടെ വിശദീ​ക​രണം: ഈ ലേഖന​ത്തിൽ, ബലഹീനത എന്ന വാക്ക്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, മറ്റുള്ളവർ നമുക്കു വില കല്‌പി​ക്കു​ന്നി​ല്ലെന്നു തോന്നു​ന്ന​തി​നെ​യോ, നമുക്കു​തന്നെ നമ്മൾ വിലയി​ല്ലാ​ത്ത​വ​രാ​ണെന്നു തോന്നു​ന്ന​തി​നെ​യോ ഒക്കെ കുറി​ക്കാ​നാണ്‌. പലപല കാരണ​ങ്ങൾകൊണ്ട്‌ ബലഹീ​ന​രാണ്‌ അഥവാ ദുർബ​ല​രാണ്‌ എന്നു നമുക്കു തോന്നി​യേ​ക്കാം. നമ്മുടെ അപൂർണ​ത​യാ​യി​രി​ക്കാം ഒരു കാരണം. മോശ​മായ സാമ്പത്തി​ക​സ്ഥി​തി​യോ രോഗ​ങ്ങ​ളോ കാര്യ​മായ വിദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത​തോ ഒക്കെ അങ്ങനെ തോന്നാൻ കാരണ​മാ​യേ​ക്കാം. കൂടാതെ, നമ്മളെ അധി​ക്ഷേ​പി​ക്കു​ക​യോ ഉപദ്ര​വി​ക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ നമ്മൾ ദുർബ​ല​രാ​ണെന്നു തോന്നി​പ്പി​ക്കാൻ ശത്രുക്കൾ ശ്രമി​ച്ചേ​ക്കാം.

^ ഖ. 57 ചിത്രക്കുറിപ്പ്‌: ഒരു പരീശൻ എന്ന നിലയി​ലുള്ള തന്റെ മുൻകാ​ല​ജീ​വി​ത​ത്തോ​ടു ബന്ധപ്പെട്ട എല്ലാം വിട്ടു​ക​ള​ഞ്ഞി​ട്ടാണ്‌ പൗലോസ്‌ ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാൻ തുടങ്ങി​യത്‌. ഗ്രീക്ക്‌, റോമൻ എഴുത്തു​കാ​രു​ടെ ചുരു​ളു​ക​ളും അദ്ദേഹം മുമ്പ്‌ ഉപയോ​ഗി​ച്ചി​രുന്ന തിരു​വെ​ഴു​ത്തു​കൾ ആലേഖനം ചെയ്‌ത ചെപ്പും ആ കൂട്ടത്തിൽ ഉണ്ടായി​രു​ന്നി​രി​ക്കാം

^ ഖ. 61 ചിത്രക്കുറിപ്പ്‌: ഒരു സഹപ്ര​വർത്ത​കന്റെ ജന്മദി​നാ​ഘോ​ഷ​ത്തിൽ പങ്കെടു​ക്കാൻ ഒരു സഹോ​ദ​രനെ സഹജോ​ലി​ക്കാർ നിർബ​ന്ധി​ക്കു​ന്നു.