വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 30

സത്യത്തിൽ നടക്കുക

സത്യത്തിൽ നടക്കുക

“എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കു​ന്ന​തി​നെ​ക്കാൾ വലിയ സന്തോഷം എനിക്കില്ല.”​—3 യോഹ. 4.

ഗീതം 54 ‘വഴി ഇതാണ്‌’

പൂർവാവലോകനം *

1. 3 യോഹ​ന്നാൻ 3, 4-ൽ കാണു​ന്ന​തു​പോ​ലെ എന്താണു നമ്മളെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌?

സത്യം പഠിക്കാൻ താൻ സഹായിച്ച ആളുകൾ വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വയെ സേവി​ക്കു​ന്നെന്ന്‌ അറിഞ്ഞപ്പോൾ അപ്പോസ്‌തലനായ യോഹ​ന്നാന്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും! അവർ യോഹ​ന്നാ​നു മക്കളെ​പ്പോ​ലെ​യാ​യി​രു​ന്നു. അവർ പല പ്രശ്‌ന​ങ്ങ​ളും നേരി​ട്ടി​രു​ന്നു. ആ വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താൻ യോഹ​ന്നാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. അതു​പോ​ലെ നമ്മുടെ സ്വന്തം മക്കളും നമ്മുടെ ആത്മീയ​മ​ക്ക​ളും ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരു​ക​യും ചെയ്യു​ന്നതു കാണു​ന്നതു നമ്മളെ​യും സന്തോ​ഷി​പ്പി​ക്കു​ന്നു.​—3 യോഹ​ന്നാൻ 3, 4 വായി​ക്കുക.

2. യോഹ​ന്നാൻ എഴുതിയ കത്തുക​ളു​ടെ ഉദ്ദേശ്യം എന്തായി​രു​ന്നു?

2 എ.ഡി. 98-ൽ യോഹ​ന്നാൻ സാധ്യ​ത​യ​നു​സ​രിച്ച്‌ എഫെ​സൊ​സി​ലോ അതിന്‌ അടുത്തുള്ള ഒരു സ്ഥലത്തോ താമസി​ക്കു​ക​യാ​യി​രു​ന്നു. പത്മൊസ്‌ ദ്വീപിൽ തടവി​ലാ​യി​രുന്ന യോഹ​ന്നാൻ മോചി​ത​നാ​യ​പ്പോൾ അങ്ങോട്ട്‌ പോയ​താ​യി​രി​ക്കാം. ഏകദേശം ആ സമയത്ത്‌ മൂന്നു കത്തുകൾ എഴുതാൻ യഹോ​വ​യു​ടെ ആത്മാവ്‌ അദ്ദേഹത്തെ പ്രചോ​ദി​പ്പി​ച്ചു. യേശു​വി​ലുള്ള വിശ്വാ​സം കാത്തു​സൂ​ക്ഷി​ക്കാ​നും എന്നും സത്യത്തിൽ നടക്കാ​നും വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക എന്നതാ​യി​രു​ന്നു ഈ കത്തുക​ളു​ടെ ഉദ്ദേശ്യം.

3. ഏതു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും?

3 ആ സമയത്ത്‌ അപ്പോ​സ്‌ത​ല​ന്മാ​രിൽ യോഹ​ന്നാൻ മാത്രമേ ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു​ള്ളൂ. സഭകളിൽ വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ സ്വാധീ​ന​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ യോഹ​ന്നാൻ ചിന്താ​കു​ല​നാ​യി​രു​ന്നു. * (1 യോഹ. 2:18, 19, 26) തങ്ങൾക്കു ദൈവത്തെ അറിയാ​മെന്ന്‌ ആ വിശ്വാ​സ​ത്യാ​ഗി​കൾ അവകാ​ശ​പ്പെട്ടു. എങ്കിലും അവർ യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ച്ചി​രു​ന്നില്ല. നമുക്ക്‌ ഇപ്പോൾ യോഹ​ന്നാ​ന്റെ കത്തുക​ളി​ലെ ദൈവ​പ്ര​ചോ​ദി​ത​മായ ഉപദേശം ഒന്ന്‌ അടുത്ത്‌ ചിന്തി​ക്കാം. മൂന്നു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ അതു സഹായി​ക്കും: സത്യത്തിൽ നടക്കുക എന്നു പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌? അങ്ങനെ ചെയ്യു​മ്പോൾ നമുക്ക്‌ എന്തെല്ലാം തടസ്സങ്ങൾ ഉണ്ടാകും? സത്യത്തിൽ നിലനിൽക്കാൻ നമുക്ക്‌ എങ്ങനെ പരസ്‌പരം സഹായി​ക്കാം?

സത്യത്തിൽ നടക്കുക എന്നതിന്റെ അർഥം

4. 1 യോഹ​ന്നാൻ 2:3-6; 2 യോഹ​ന്നാൻ 4, 6 അനുസ​രിച്ച്‌ സത്യത്തിൽ നടക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

4 സത്യത്തിൽ നടക്കണ​മെ​ങ്കിൽ ദൈവ​വ​ച​ന​മായ ബൈബി​ളി​ലെ സത്യം നമ്മൾ അറിയണം. കൂടാതെ നമ്മൾ യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്കു​ക​യും വേണം. (1 യോഹ​ന്നാൻ 2:3-6; 2 യോഹ​ന്നാൻ 4, 6 വായി​ക്കുക.) യഹോ​വയെ അനുസ​രി​ക്കു​ന്ന​തിൽ യേശു തികവുറ്റ മാതൃക വെച്ചു. അതു​കൊണ്ട്‌ യേശു​വി​ന്റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലു​ന്ന​താണ്‌ യഹോ​വയെ അനുസ​രി​ക്കാ​നുള്ള ഒരു നല്ല മാർഗം.​—യോഹ. 8:29; 1 പത്രോ. 2:21.

5. ഏതെല്ലാം കാര്യങ്ങൾ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കണം?

5 സത്യത്തിൽ നടക്കണ​മെ​ങ്കിൽ യഹോവ സത്യത്തി​ന്റെ ദൈവ​മാ​ണെ​ന്നും തന്റെ വചനമായ ബൈബി​ളി​ലൂ​ടെ യഹോവ പറയുന്ന കാര്യങ്ങൾ സത്യമാ​ണെ​ന്നും നമുക്ക്‌ ഉറച്ച ബോധ്യം വേണം. മുൻകൂ​ട്ടി​പ്പറഞ്ഞ മിശിഹ യേശു​വാ​ണെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കണം. എന്നാൽ ഇന്നു യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ അഭിഷി​ക്ത​രാ​ജാ​വാണ്‌ എന്നു പലരും വിശ്വ​സി​ക്കു​ന്നില്ല. യോഹ​ന്നാൻ മുന്നറി​യി​പ്പു തന്നതു​പോ​ലെ, ഇന്ന്‌ “അനേകം വഞ്ചകർ” ഉണ്ട്‌, യഹോ​വ​യെ​യും യേശു​വി​നെ​യും കുറി​ച്ചുള്ള സത്യ​ത്തെ​പ്പറ്റി ഉറച്ച ബോധ്യ​ത്തോ​ടെ സംസാ​രി​ക്കാൻ ഒരുങ്ങി​യി​ട്ടി​ല്ലാ​ത്ത​വരെ, അത്ര ശക്തമായ വിശ്വാ​സ​മി​ല്ലാ​ത്ത​വരെ, അവർ വഴി​തെ​റ്റി​ക്കാൻ സാധ്യ​ത​യുണ്ട്‌. (2 യോഹ. 7-11) അദ്ദേഹം എഴുതി: “യേശു​വാ​ണു ക്രിസ്‌തു എന്ന്‌ അംഗീ​ക​രി​ക്കാ​ത്ത​വ​ന​ല്ലാ​തെ മറ്റാരാ​ണു നുണയൻ?” (1 യോഹ. 2:22) വഞ്ചിക്ക​പ്പെ​ടാ​തി​രി​ക്കാൻ നിങ്ങൾ എന്തു ചെയ്യണം? ദൈവ​വ​ചനം പഠിക്കു​ന്ന​താണ്‌ അതിനുള്ള ഏകമാർഗം. അങ്ങനെ ചെയ്‌തെ​ങ്കി​ലേ നമുക്ക്‌ യഹോ​വ​യെ​യും യേശു​വി​നെ​യും അടുത്ത്‌ അറിയാൻ കഴിയു​ക​യു​ള്ളൂ. (യോഹ. 17:3) അപ്പോൾ മാത്രമേ നമ്മുടെ പക്കലു​ള്ള​താ​ണു സത്യ​മെന്നു നമുക്കു ബോധ്യം വരുക​യു​ള്ളൂ.

നമ്മൾ നേരി​ടുന്ന തടസ്സങ്ങൾ

6. ചെറു​പ്പ​ക്കാ​രായ ക്രിസ്‌ത്യാ​നി​കൾ ഏതു തടസ്സമാ​ണു നേരി​ടു​ന്നത്‌?

6 മനുഷ്യ​രു​ടെ ആശയങ്ങ​ളാൽ വഴി​തെ​റ്റി​പ്പോ​കാ​തി​രി​ക്കാൻ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം. (1 യോഹ. 2:26) പ്രത്യേ​കിച്ച്‌ ചെറു​പ്പ​ക്കാർക്ക്‌ ഈ അപകട​ത്തെ​ക്കു​റിച്ച്‌ കൂടുതൽ ജാഗ്രത വേണം. 25 വയസ്സുള്ള ഫ്രഞ്ചു​കാ​രി​യായ അലെക്‌സിയ സഹോദരി * പറയുന്നു: “ഞാൻ സ്‌കൂ​ളിൽ പഠിച്ചി​രുന്ന സമയത്ത്‌ പരിണാ​മ​വാ​ദം​പോ​ലുള്ള മനുഷ്യ​രു​ടെ ആശയങ്ങൾ എന്നെ ചിന്താ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. ചില​പ്പോ​ഴൊ​ക്കെ ആ ആശയങ്ങ​ളോട്‌ എനിക്കു താത്‌പ​ര്യം തോന്നി​യി​ട്ടുണ്ട്‌. എന്നാൽ ബൈബിൾ പറയുന്ന കാര്യങ്ങൾ അവഗണി​ച്ചിട്ട്‌ എന്റെ അധ്യാ​പകർ പറയു​ന്ന​തെ​ല്ലാം അതേപടി വിശ്വ​സി​ക്കു​ന്നതു തെറ്റാ​ണെന്ന്‌ എനിക്കു തോന്നി.” അലെക്‌സിയ ജീവൻ​—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? എന്ന പുസ്‌തകം പഠിക്കാൻ തുടങ്ങി. ഏതാനും ആഴ്‌ച​കൾകൊണ്ട്‌ അവളുടെ സംശയ​ങ്ങ​ളെ​ല്ലാം അപ്രത്യ​ക്ഷ​മാ​യി. അലെക്‌സിയ പറയുന്നു: “ബൈബിൾ സത്യമാ​ണെന്നു ഞാൻ സ്വയം പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്തി. ബൈബിൾനി​ല​വാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കു​ന്നതു സന്തോ​ഷ​വും സമാധാ​ന​വും തരു​മെ​ന്നും എനിക്കു മനസ്സി​ലാ​യി.”

7. ഏതു കെണി​യിൽപ്പെ​ടാ​തെ നമ്മൾ സൂക്ഷി​ക്കണം, എന്തു​കൊണ്ട്‌?

7 മനുഷ്യ​രു​ടെ ആശയങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ ശ്രമി​ച്ചാൽ നമ്മൾ ഒരു ഇരട്ടജീ​വി​തം നയിക്കാൻ ഇടയാ​യേ​ക്കാം. ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും ഉൾപ്പെടെ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ഈ കെണി​യിൽ അകപ്പെ​ടാ​തെ സൂക്ഷി​ക്കണം. നമുക്ക്‌ ഒരേ സമയം സത്യത്തിൽ നടക്കാ​നും ഒരു അധാർമി​ക​ജീ​വി​തം നയിക്കാ​നും കഴിയി​ല്ലെന്നു യോഹ​ന്നാൻ പറഞ്ഞു. (1 യോഹ. 1:6) ഇപ്പോ​ഴും ഭാവി​യി​ലും നമുക്കു ദൈവ​ത്തി​ന്റെ അംഗീ​കാ​രം ലഭിക്ക​ണ​മെ​ങ്കിൽ ദൈവം എല്ലാം കാണു​ന്നുണ്ട്‌ എന്ന വിചാരം നമുക്കു​ണ്ടാ​യി​രി​ക്കണം. ഒരർഥ​ത്തിൽ രഹസ്യ​പാ​പം എന്നൊ​ന്നില്ല. കാരണം യഹോ​വ​യ്‌ക്കു കാണാൻ കഴിയാ​ത്ത​താ​യി ഒന്നുമില്ല.​—എബ്രാ. 4:13.

8. ഏതു കാര്യം നമ്മൾ ഒരിക്ക​ലും സ്വീക​രി​ക്ക​രുത്‌?

8 പാപ​ത്തെ​ക്കു​റി​ച്ചുള്ള ലോക​ത്തി​ന്റെ വീക്ഷണം നമ്മൾ ഒരിക്ക​ലും സ്വീക​രി​ക്ക​രുത്‌. യോഹ​ന്നാൻ അപ്പോ​സ്‌തലൻ എഴുതി: “‘നമുക്കു പാപമില്ല’ എന്നു പറയു​ന്നെ​ങ്കിൽ നമ്മൾ സ്വയം വഞ്ചിക്കു​ക​യാണ്‌.” (1 യോഹ. 1:8) ഒരാൾക്കു മനഃപൂർവം പാപം ചെയ്‌തു​കൊ​ണ്ടി​രി​ക്കാ​നും അതേസ​മ​യം​തന്നെ ദൈവ​ത്തി​ന്റെ സുഹൃ​ത്താ​യി​രി​ക്കാ​നും കഴിയു​മെന്നു യോഹ​ന്നാ​ന്റെ കാലത്തെ വിശ്വാ​സ​ത്യാ​ഗി​കൾ അവകാ​ശ​പ്പെട്ടു. ഇത്തരം വീക്ഷണ​മു​ള്ള​വ​രു​ടെ ഇടയി​ലാ​ണു നമ്മളും ജീവി​ക്കു​ന്നത്‌. ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടെന്നു പലരും അവകാ​ശ​പ്പെ​ടു​ന്നുണ്ട്‌. എങ്കിലും പാപ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം അവർ അംഗീ​ക​രി​ക്കു​ന്നില്ല. പ്രത്യേ​കി​ച്ചും ലൈം​ഗി​ക​ത​യോ​ടു ബന്ധപ്പെട്ട യഹോ​വ​യു​ടെ നിലവാ​രങ്ങൾ അവർക്ക്‌ ഒട്ടും സ്വീകാ​ര്യ​മല്ല. പാപമാ​ണെന്ന്‌ യഹോവ പറയുന്ന കാര്യങ്ങൾ ഒഴിവാ​ക്ക​ണോ വേണ്ടയോ എന്നത്‌ ഓരോ വ്യക്തി​യു​ടെ​യും ഇഷ്ടമാ​ണെ​ന്നാണ്‌ അവർ കരുതു​ന്നത്‌.

ചെറുപ്പക്കാരേ, എന്തു​കൊ​ണ്ടാണ്‌ യഹോവ ചില കാര്യങ്ങൾ തെറ്റാ​ണെ​ന്നും ചില കാര്യങ്ങൾ ശരിയാ​ണെ​ന്നും പറയു​ന്ന​തെന്നു മനസ്സി​ലാ​ക്കുക. അപ്പോൾ തെറ്റായ കാര്യങ്ങൾ നിങ്ങൾ ഒഴിവാ​ക്കു​ന്ന​തി​ന്റെ കാരണം വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ നിങ്ങൾക്കു കഴിയും (9-ാം ഖണ്ഡിക കാണുക) *

9. ബൈബി​ളിൽനിന്ന്‌ നിങ്ങൾക്കു ബോധ്യം​വന്ന കാര്യ​ങ്ങ​ളോ​ടു പറ്റിനിൽക്കു​ന്ന​തി​ലൂ​ടെ ക്രിസ്‌തീ​യ​യു​വാ​ക്കൾക്ക്‌ എന്തെല്ലാം പ്രയോ​ജ​നങ്ങൾ കിട്ടും?

9 ക്രിസ്‌തീ​യ​യു​വാ​ക്കൾക്കു ധാർമി​ക​ത​യെ​ക്കു​റി​ച്ചുള്ള സഹജോ​ലി​ക്കാ​രു​ടെ​യും സഹപാ​ഠി​ക​ളു​ടെ​യും വീക്ഷണം സ്വീക​രി​ക്കാ​നുള്ള പ്രലോ​ഭനം ഉണ്ടാകാ​റുണ്ട്‌. അലെക്‌സാ​ണ്ട​റിന്‌ അങ്ങനെ ഒരു അനുഭ​വ​മു​ണ്ടാ​യി. അലെക്‌സാ​ണ്ടർ പറയുന്നു: “സ്‌കൂ​ളി​ലെ ചില പെൺകുട്ടികൾ അവരുമായി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ എന്നെ നിർബ​ന്ധി​ച്ചു. എനിക്ക്‌ ഒരു കാമുകി ഇല്ലാത്തതുകൊണ്ട്‌ ഞാൻ ഒരു സ്വവർഗാ​നു​രാ​ഗി​യാ​ണെ​ന്നു​വരെ അവർ പറഞ്ഞു.” നിങ്ങൾ ഇങ്ങനെ​യൊ​രു പ്രശ്‌നം നേരി​ടു​ന്നു​ണ്ടെ​ങ്കിൽ ഓർക്കുക, ബൈബി​ളിൽനിന്ന്‌ നിങ്ങൾക്കു ബോധ്യം​വന്ന കാര്യ​ങ്ങ​ളോ​ടു പറ്റിനി​ന്നാൽ നിങ്ങളു​ടെ ആത്മാഭി​മാ​ന​വും ആരോ​ഗ്യ​വും യഹോ​വ​യു​മാ​യുള്ള ബന്ധവും സംരക്ഷി​ക്കാൻ നിങ്ങൾക്കു കഴിയും. സ്വസ്ഥമായ ഒരു മനസ്സിന്റെ ഉടമയാ​യി​രി​ക്കാ​നും സാധി​ക്കും. ഇത്തരം പ്രലോ​ഭ​നങ്ങൾ ചെറു​ത്തു​നി​ന്നാൽ പിന്നീ​ടുള്ള അവസര​ങ്ങ​ളിൽ ശരി ചെയ്യു​ന്നതു നിങ്ങൾക്കു കൂടു​തൽക്കൂ​ടു​തൽ എളുപ്പ​മാ​കും. ഓർക്കുക, ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ലോക​ത്തി​ന്റെ വികല​മായ വീക്ഷണം സാത്താ​നിൽനി​ന്നു​ള്ള​താണ്‌. എന്തു പ്രലോ​ഭനം നേരി​ട്ടാ​ലും ഒരു വിട്ടു​വീ​ഴ്‌ച​യും ചെയ്യു​ക​യില്ല എന്നു തീരു​മാ​നി​ക്കു​മ്പോൾ നിങ്ങൾ ‘ദുഷ്ടനെ കീഴട​ക്കു​ക​യാണ്‌.’​—1 യോഹ. 2:14.

10. ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യോ​ടെ യഹോ​വയെ സേവി​ക്കാൻ 1 യോഹ​ന്നാൻ 1:9 സഹായി​ക്കു​ന്നത്‌ എങ്ങനെ?

10 ഒരു പ്രവൃത്തി പാപമാ​ണോ എന്നു തീരു​മാ​നി​ക്കാ​നുള്ള അവകാശം യഹോ​വ​യ്‌ക്കാ​ണെന്നു നമ്മൾ അംഗീ​ക​രി​ക്കു​ന്നു. പാപം ചെയ്യാ​തി​രി​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നു. ഇനി, നമ്മൾ പാപം ചെയ്‌തു​പോ​യാ​ലോ? നമ്മൾ പ്രാർഥ​ന​യിൽ യഹോ​വ​യോട്‌ അത്‌ ഏറ്റുപ​റ​യും. (1 യോഹ​ന്നാൻ 1:9 വായി​ക്കുക.) അതു ഗുരു​ത​ര​മായ പാപമാ​ണെ​ങ്കി​ലോ? നമ്മളെ പരിപാ​ലി​ക്കാൻ യഹോവ നിയമി​ച്ചി​രി​ക്കുന്ന മൂപ്പന്മാ​രു​ടെ സഹായം നമ്മൾ തേടണം. (യാക്കോ. 5:14-16) എന്നാൽ, നമ്മൾ മുമ്പ്‌ ചെയ്‌ത പാപങ്ങൾ ഓർത്ത്‌ കുറ്റ​ബോ​ധം​കൊണ്ട്‌ തളർന്നു​പോ​ക​രുത്‌. കാരണം, നമ്മുടെ പാപങ്ങൾ ക്ഷമിക്കു​ന്ന​തി​നു സ്‌നേ​ഹ​വാ​നായ നമ്മുടെ പിതാവ്‌ തന്റെ മകന്റെ ബലിമ​ര​ണ​ത്തി​ലൂ​ടെ മോച​ന​വില നൽകി. പശ്ചാത്താ​പ​മുള്ള പാപി​ക​ളോ​ടു താൻ ക്ഷമിക്കു​മെന്ന്‌ യഹോവ പറഞ്ഞി​ട്ടുണ്ട്‌, അതിന്‌ ഒരു മാറ്റവു​മില്ല. അപ്പോൾപ്പി​ന്നെ ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തി​നു നമുക്ക്‌ എന്തു തടസ്സമാ​ണു​ള്ളത്‌?​—1 യോഹ. 2:1, 2, 12; 3:19, 20.

11. നമ്മുടെ വിശ്വാ​സം ഇടിച്ചു​ക​ള​ഞ്ഞേ​ക്കാ​വുന്ന പഠിപ്പി​ക്ക​ലു​ക​ളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ നമ്മളെ​ത്തന്നെ സംരക്ഷി​ക്കാം?

11 നമ്മൾ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ പഠിപ്പി​ക്ക​ലു​കൾ തള്ളിക്ക​ള​യണം. ക്രിസ്‌തീ​യ​സ​ഭ​യു​ടെ തുടക്കം​മു​തൽ ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത​രായ ദാസരു​ടെ മനസ്സിൽ സംശയ​ത്തി​ന്റെ വിത്തുകൾ പാകാൻ പിശാച്‌ വഞ്ചകരായ പലരെ​യും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഏതാണു സത്യം, ഏതാണു നുണ എന്നു മനസ്സി​ലാ​ക്കാൻ നമുക്കു കഴിയണം. * യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം ഇടിച്ചുകളയാനും സഹോദരങ്ങളോടുള്ള സ്‌നേഹം ഇല്ലാതാ​ക്കാ​നും ശത്രുക്കൾ ഇന്റർനെ​റ്റും സോഷ്യൽമീഡിയയും ഉപയോഗിച്ചേക്കാം. ആ നുണക​ളൊ​ന്നും വിശ്വ​സി​ക്ക​രുത്‌. അവയെ​ല്ലാം വരുന്നതു സാത്താ​നിൽനി​ന്നാണ്‌.​—1 യോഹ. 4:1, 6; വെളി. 12:9.

12. നമ്മൾ മനസ്സി​ലാ​ക്കിയ സത്യങ്ങ​ളി​ലുള്ള വിശ്വാ​സം ശക്തമാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 സാത്താന്റെ ആക്രമ​ണ​ങ്ങളെ ചെറു​ത്തു​നിൽക്ക​ണ​മെ​ങ്കിൽ നമ്മൾ യേശു​വി​ലും ദൈ​വോ​ദ്ദേ​ശ്യ​ത്തിൽ യേശു വഹിക്കുന്ന പങ്കിലും ഉള്ള വിശ്വാ​സം ആഴമു​ള്ള​താ​ക്കണം. തന്റെ സംഘട​നയെ നയിക്കു​ന്ന​തിന്‌ യഹോവ ഇന്നു വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ മാത്ര​മാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെ​ന്നും നമുക്കു ബോധ്യ​മു​ണ്ടാ​യി​രി​ക്കണം. (മത്താ. 24:45-47) ക്രമമാ​യി ബൈബിൾ പഠിച്ചു​കൊണ്ട്‌ നമുക്കു നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാം. അങ്ങനെ​യെ​ങ്കിൽ നമ്മുടെ വിശ്വാ​സം ആഴത്തിൽ വേര്‌ ഇറങ്ങി​യി​ട്ടുള്ള ഒരു വൃക്ഷം​പോ​ലെ​യാ​കും. പൗലോസ്‌ കൊ​ലോ​സ്യ​യി​ലെ സഭയ്‌ക്കു കത്ത്‌ എഴുതി​യ​പ്പോൾ സമാന​മായ ഒരു ആശയം പറഞ്ഞതു ശ്രദ്ധി​ക്കുക: “കർത്താ​വായ ക്രിസ്‌തു​യേ​ശു​വി​നെ സ്വീക​രി​ച്ചി​രി​ക്കുന്ന നിങ്ങൾ ഇനിയും അതു​പോ​ലെ​തന്നെ ക്രിസ്‌തു​വി​നോ​ടുള്ള യോജി​പ്പിൽ നടക്കുക. . . . ക്രിസ്‌തു​വിൽ വേരൂ​ന്നി​യും പണിതു​യർത്ത​പ്പെ​ട്ടും വിശ്വാ​സ​ത്തിൽ സ്ഥിരത​യു​ള്ള​വ​രാ​യും നില​കൊ​ള്ളുക.” (കൊലോ. 2:6, 7) നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യു​ന്നെ​ങ്കിൽ സാത്താ​നോ അവന്റെ പക്ഷത്തു​ള്ള​വർക്കോ സത്യത്തി​ന്റെ പാതയിൽനിന്ന്‌ നമ്മളെ വഴി​തെ​റ്റി​ക്കാൻ കഴിയില്ല.​—2 യോഹ. 8, 9.

13. നമ്മൾ എന്തു പ്രതീ​ക്ഷി​ക്കണം, എന്തു​കൊണ്ട്‌?

13 ലോകം നമ്മളെ വെറു​ക്കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കണം. (1 യോഹ. 3:13) “ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌”എന്നു യോഹ​ന്നാൻ നമ്മളെ ഓർമി​പ്പി​ക്കു​ന്നു. (1 യോഹ. 5:19) ഈ വ്യവസ്ഥി​തി അതിന്റെ അവസാ​ന​ത്തോട്‌ അടുക്കു​ന്തോ​റും സാത്താന്റെ കോപം കൂടി​ക്കൂ​ടി​വ​രു​ന്നു. (വെളി. 12:12) അധാർമി​ക​ത​യു​ടെ വശീക​ര​ണ​ശ​ക്തി​യും വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ നുണക​ളും ഒക്കെ ഉപയോ​ഗിച്ച്‌ മറഞ്ഞു​നി​ന്നുള്ള ആക്രമണം മാത്രമല്ല അവൻ നടത്തു​ന്നത്‌. ക്രൂര​മായ ഉപദ്ര​വങ്ങൾ അഴിച്ചുവിട്ടുകൊണ്ട്‌ അവൻ നേരി​ട്ടും ആക്രമി​ക്കും. പ്രസം​ഗ​പ്ര​വർത്തനം തടയാ​നും നമ്മുടെ വിശ്വാ​സം തകർക്കാ​നും തനിക്കു കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ എന്നു സാത്താന്‌ അറിയാം. അതു​കൊ​ണ്ടു​ത​ന്നെ​യാണ്‌ ഇന്നു പലപല രാജ്യ​ങ്ങ​ളിൽ നമ്മുടെ പ്രവർത്ത​ന​ത്തി​നു നിയ​ന്ത്ര​ണ​മോ നിരോ​ധ​ന​മോ ഉള്ളത്‌. എന്നിട്ടും അവിട​ങ്ങ​ളി​ലെ നമ്മുടെ സഹോ​ദ​രങ്ങൾ മടുത്തു​പോ​കാ​തെ പിടി​ച്ചു​നിൽക്കു​ന്നു. സാത്താൻ എന്തൊക്കെ ചെയ്‌താ​ലും നമുക്കു വിജയി​ക്കാൻ കഴിയു​മെ​ന്നാണ്‌ അവരുടെ ജീവിതം തെളി​യി​ക്കു​ന്നത്‌.

സത്യത്തിൽ നിലനിൽക്കാൻ പരസ്‌പരം സഹായി​ക്കു​ക

14. സത്യത്തിൽ നിലനിൽക്കാൻ നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നുള്ള ഒരു വിധം ഏതാണ്‌?

14 സത്യത്തിൽ നിലനിൽക്കാൻ സഹോ​ദ​ര​ങ്ങളെ സഹായി​ക്ക​ണ​മെ​ങ്കിൽ നമ്മൾ അവരോട്‌ അനുക​മ്പ​യോ​ടെ ഇടപെ​ടണം. (1 യോഹ. 3:10, 11, 16-18) കാര്യ​ങ്ങ​ളെ​ല്ലാം നന്നായി പോകു​മ്പോൾ മാത്രമല്ല, പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ഴും നമ്മൾ പരസ്‌പരം സ്‌നേ​ഹി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, പ്രിയ​പ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമായ ആരെ​യെ​ങ്കി​ലും നിങ്ങൾക്ക്‌ അറിയാ​മോ? അവർക്ക്‌ ആശ്വാ​സ​മോ ഏതെങ്കി​ലും രീതി​യി​ലുള്ള സഹായ​മോ ആവശ്യ​മു​ണ്ടോ? അല്ലെങ്കിൽ ഒരു പ്രകൃ​തി​ദു​ര​ന്ത​ത്തിന്‌ ഇരയായ നമ്മുടെ സഹവി​ശ്വാ​സി​കൾക്ക്‌ അവരുടെ രാജ്യ​ഹാ​ളു​ക​ളും വീടു​ക​ളും പുതു​ക്കി​പ്പ​ണി​യേ​ണ്ട​തു​ണ്ടോ? നമ്മുടെ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള നമ്മുടെ സ്‌നേ​ഹ​വും അനുക​മ്പ​യും നമ്മുടെ വാക്കുകൾ തെളി​യി​ക്കും, അതിലും പ്രധാ​ന​മാ​യി നമ്മുടെ പ്രവൃ​ത്തി​കൾ അതു വെളി​പ്പെ​ടു​ത്തും.

15. 1 യോഹ​ന്നാൻ 4:7, 8-ൽ പറയു​ന്ന​തു​പോ​ലെ നമ്മൾ എന്തു ചെയ്യണം?

15 നമ്മൾ പരസ്‌പരം സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടു​മ്പോൾ സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ അനുക​രി​ക്കു​ക​യാണ്‌. (1 യോഹ​ന്നാൻ 4:7, 8 വായി​ക്കുക.) പരസ്‌പരം ക്ഷമിക്കു​ന്ന​താ​ണു സ്‌നേഹം കാണി​ക്കാ​നുള്ള ഒരു പ്രധാ​ന​പ്പെട്ട വിധം. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളെ മുറി​പ്പെ​ടു​ത്തിയ ഒരാൾ നിങ്ങ​ളോ​ടു പിന്നീടു ക്ഷമ ചോദി​ച്ചെന്നു വിചാ​രി​ക്കുക. ക്ഷമിക്കു​ക​യും അദ്ദേഹ​ത്തി​ന്റെ തെറ്റുകൾ മറക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്കു സ്‌നേഹം കാണി​ക്കാം. (കൊലോ. 3:13) ആൽഡോ എന്ന സഹോ​ദ​രന്‌ അങ്ങനെ​യൊ​രു അനുഭ​വ​മു​ണ്ടാ​യി. അദ്ദേഹം വളരെ​യ​ധി​കം ആദരി​ച്ചി​രുന്ന ഒരു സഹോ​ദരൻ ഒരിക്കൽ അദ്ദേഹ​ത്തി​ന്റെ വംശീ​യ​പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റിച്ച്‌ എന്തോ ഒരു അഭി​പ്രാ​യം പറഞ്ഞു. അത്‌ ആൽഡോ സഹോ​ദ​രനെ വളരെ​യ​ധി​കം വേദനി​പ്പി​ച്ചു. അദ്ദേഹം പറയുന്നു: “ആ സഹോ​ദ​ര​നോ​ടു പിണക്ക​മോ നീരസ​മോ ഒന്നും തോന്നാ​തി​രി​ക്കാൻ എന്നെ സഹായി​ക്കേ​ണമേ എന്ന്‌ യഹോ​വ​യോ​ടു ഞാൻ കൂടെ​ക്കൂ​ടെ പ്രാർഥി​ച്ചു.” എന്നാൽ ആൽഡോ മറ്റൊരു കാര്യം​കൂ​ടെ ചെയ്‌തു, തന്റെകൂ​ടെ വയൽസേ​വ​ന​ത്തി​നു വരാമോ എന്നു മറ്റേ സഹോ​ദ​ര​നോ​ടു ചോദി​ച്ചു. ഒരുമിച്ച്‌ പ്രവർത്തിച്ച സമയത്ത്‌, ആ സഹോ​ദ​രന്റെ വാക്കുകൾ തന്നെ വേദനി​പ്പി​ച്ചെന്ന്‌ ആൽഡോ പറഞ്ഞു. പിന്നീട്‌ എന്തുണ്ടാ​യി? “എന്നെ അതു വേദനി​പ്പി​ച്ചെന്നു മനസ്സി​ലാ​യ​പ്പോൾ അദ്ദേഹം ക്ഷമ ചോദി​ച്ചു. താൻ പറഞ്ഞു​പോ​യ​തി​നെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തി​നു വളരെ​യ​ധി​കം വിഷമം തോന്നു​ന്നു​ണ്ടെന്ന്‌ അദ്ദേഹ​ത്തി​ന്റെ സ്വരത്തിൽനിന്ന്‌ എനിക്കു മനസ്സി​ലാ​യി. ഞങ്ങൾ കൂട്ടു​കാ​രാ​യാ​ണു പിരി​ഞ്ഞത്‌. ആ പ്രശ്‌നം ഞങ്ങൾ രണ്ടു​പേ​രും വിട്ടു​ക​ളഞ്ഞു.”

16-17. നമ്മുടെ തീരു​മാ​നം എന്തായി​രി​ക്കണം?

16 അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നു സഹോ​ദ​ര​ങ്ങ​ളോ​ടു വളരെ​യ​ധി​കം സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു, അവരുടെ ആത്മീയ​ക്ഷേ​മ​ത്തി​ന്റെ കാര്യത്തിൽ ചിന്തയുണ്ടായിരുന്നു. ദൈവപ്രചോദിതമായി അദ്ദേഹം എഴുതിയ മൂന്നു കത്തുക​ളിൽനിന്ന്‌ ഇതു വ്യക്തമാണ്‌. യേശു​വി​നോ​ടൊ​പ്പം ഭരിക്കാൻപോ​കുന്ന സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും യോഹ​ന്നാ​നെ​പ്പോ​ലെ സ്‌നേ​ഹ​വും കരുത​ലും ഉള്ളവരാ​ണെന്ന്‌ അറിയു​ന്നത്‌ എത്ര പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌!​—1 യോഹ. 2:27.

17 നമ്മൾ ഇപ്പോൾ ചർച്ച ചെയ്‌ത വിവരങ്ങൾ നമ്മൾ ഗൗരവ​മാ​യെ​ടു​ക്കണം. എല്ലാ കാര്യ​ങ്ങ​ളി​ലും യഹോ​വയെ അനുസ​രി​ച്ചു​കൊണ്ട്‌ സത്യത്തിൽ നടക്കാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. ദൈവ​വ​ചനം പഠിക്കുക, അതിൽ വിശ്വാ​സ​മർപ്പി​ക്കുക, യേശു​വിൽ ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കുക, മനുഷ്യ​രു​ടെ ആശയങ്ങ​ളും വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ പഠിപ്പിക്കലുകളും തള്ളിക്കളയുക, ഇരട്ടജീ​വി​തം നയിക്കാ​നും പാപത്തി​ലേക്കു വീണു​പോ​കാ​നും ഉള്ള പ്രലോ​ഭനം ചെറു​ക്കുക, യഹോ​വ​യു​ടെ ഉയർന്ന ധാർമി​ക​നി​ല​വാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കുക. അതു​പോ​ലെ നമ്മളെ വേദനി​പ്പി​ച്ച​വ​രോ​ടു ക്ഷമിക്കു​ക​യും കഷ്ടപ്പെ​ടു​ന്ന​വരെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ശക്തരായി നിൽക്കാൻ നമുക്കു സഹോ​ദ​ര​ങ്ങളെ സഹായി​ക്കാം. അങ്ങനെ​യെ​ങ്കിൽ എന്തെല്ലാം പ്രശ്‌നങ്ങൾ നേരിട്ടാലും നമുക്കു സത്യത്തിൽ നടക്കാൻ കഴിയും.

ഗീതം 49 യഹോ​വ​യു​ടെ ഹൃദയം സന്തോ​ഷി​പ്പി​ക്കാം

^ ഖ. 5 നുണയു​ടെ അപ്പനായ സാത്താന്റെ അധീന​ത​യി​ലുള്ള ഒരു ലോക​ത്തി​ലാ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. അതു​കൊണ്ട്‌ സത്യത്തിൽ നടക്കു​ന്നതു നമുക്കു വളരെ ബുദ്ധി​മു​ട്ടാണ്‌. ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോട്‌ അടുത്ത്‌ ജീവി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​ക​ളും ഇതേ പ്രശ്‌നം നേരിട്ടു. അവരെ​യും നമ്മളെ​യും സഹായി​ക്കാ​നാ​യി യഹോവ മൂന്നു കത്തുകൾ എഴുതാൻ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ പ്രചോ​ദി​പ്പി​ച്ചു. സത്യത്തി​ന്റെ പാതയി​ലെ തടസ്സങ്ങൾ മനസ്സി​ലാ​ക്കാ​നും അവ മറിക​ട​ക്കാ​നും ആ കത്തുകൾ പരി​ശോ​ധി​ക്കു​ന്നതു നമ്മളെ സഹായി​ക്കും.

^ ഖ. 6 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 11 2018 ആഗസ്റ്റ്‌ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വസ്‌തു​ത​ക​ളെ​ല്ലാം നിങ്ങൾക്ക്‌ അറിയാ​മോ?” എന്ന പഠന​ലേ​ഖനം കാണുക.

^ ഖ. 59 ചിത്രക്കുറിപ്പ്‌: സ്‌കൂ​ളിൽവെച്ച്‌ ഒരു യുവസ​ഹോ​ദ​രി​ക്കു സ്വവർഗ​ര​തി​യെ അനുകൂ​ലി​ച്ചു​കൊ​ണ്ടുള്ള പ്രചാ​ര​ണങ്ങൾ നിരന്തരം കാണു​ക​യും കേൾക്കു​ക​യും ചെയ്യേ​ണ്ടി​വ​രു​ന്നു. (ചില നാടു​ക​ളിൽ മഴവിൽവർണങ്ങൾ സ്വവർഗ​ര​തി​യെ സൂചി​പ്പി​ക്കാൻ ഉപയോ​ഗി​ക്കാ​റുണ്ട്‌.) പിന്നീട്‌, യഹോവ ശരി​യെന്നു പറയുന്ന കാര്യ​ങ്ങ​ളി​ലുള്ള വിശ്വാ​സം ശക്തമാ​ക്കാൻ സഹോ​ദരി സമയ​മെ​ടുത്ത്‌ പഠിക്കു​ന്നു. അങ്ങനെ ചെയ്‌തത്‌ ഒരു പ്രശ്‌ന​മു​ണ്ടാ​യ​പ്പോൾ അതു നന്നായി കൈകാ​ര്യം ചെയ്യാൻ സഹോ​ദ​രി​യെ സഹായി​ച്ചു.