വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർക്കു​ന്നു​വോ?

നിങ്ങൾ ഓർക്കു​ന്നു​വോ?

വീക്ഷാഗോപുരത്തിന്റെ ഈ വർഷത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാ​പൂർവം വായി​ച്ചു​കാ​ണു​മ​ല്ലോ. ഇപ്പോൾ, പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയാൻ കഴിയു​മോ?

അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളോ​ടു നമ്മൾ എങ്ങനെ ഇടപെ​ടണം?

അവരുടെ വിശ്വാ​സം അനുക​ര​ണീ​യ​മാണ്‌, പക്ഷേ നമ്മൾ അവർക്ക്‌ അതിരു​ക​വിഞ്ഞ ശ്രദ്ധ കൊടു​ക്കില്ല. അവരുടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ നമ്മൾ അവരോ​ടു വ്യക്തി​പ​ര​മായ ചോദ്യ​ങ്ങൾ ചോദി​ക്കില്ല.—w20.01, പേ. 29.

യഹോവ നിങ്ങളെ വ്യക്തി​പ​ര​മാ​യി ശ്രദ്ധി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

നിങ്ങൾ ജനിക്കു​ന്ന​തി​നു മുമ്പേ യഹോവ നിങ്ങളെ ശ്രദ്ധിച്ചു എന്നു ബൈബിൾ പറയുന്നു. യഹോവ നിങ്ങളു​ടെ പ്രാർഥ​നകൾ കേൾക്കു​ന്നു. യഹോ​വ​യ്‌ക്കു നിങ്ങളു​ടെ മനസ്സും ചിന്തക​ളും അറിയാം. നിങ്ങളു​ടെ പ്രവൃ​ത്തി​കൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യോ വേദനി​പ്പി​ക്കു​ക​യോ ചെയ്യും. (1 ദിന. 28:9; സുഭാ. 27:11) യഹോവ നിങ്ങളെ വ്യക്തി​പ​ര​മാ​യി തന്നി​ലേക്ക്‌ അടുപ്പി​ച്ചി​രി​ക്കു​ന്നു.—w20.02, പേ. 12.

നമ്മൾ സംസാ​രി​ക്കേണ്ട ചില സാഹച​ര്യ​ങ്ങ​ളും സംസാ​രി​ക്ക​രു​താത്ത ചില സാഹച​ര്യ​ങ്ങ​ളും ഏതെല്ലാ​മാണ്‌?

നമ്മൾ യഹോ​വ​യെ​ക്കു​റിച്ച്‌ സന്തോ​ഷ​ത്തോ​ടെ സംസാ​രി​ക്കു​ന്നു. ഒരാൾ ഒരു തെറ്റായ പാതയി​ലേക്ക്‌ നീങ്ങു​ന്നതു കണ്ടാൽ നമ്മൾ ആ വ്യക്തി​യോട്‌ അതെക്കു​റിച്ച്‌ സംസാ​രി​ക്കും. ആർക്കെ​ങ്കി​ലും ബുദ്ധി​യു​പ​ദേശം കൊടു​ക്കേ​ണ്ട​തു​ണ്ടെ​ങ്കിൽ മൂപ്പന്മാ​രും സംസാ​രി​ക്കണം. എന്നാൽ, നിരോ​ധ​ന​മുള്ള രാജ്യ​ങ്ങ​ളി​ലെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ നമ്മൾ ചോദി​ച്ച​റി​യാൻ ശ്രമി​ക്ക​രുത്‌. അതെക്കു​റിച്ച്‌ നമ്മൾ മറ്റുള്ള​വ​രോ​ടും മൗനം പാലി​ക്കണം. രഹസ്യ​സ്വ​ഭാ​വ​മുള്ള വിവരങ്ങൾ നമ്മൾ വെളി​പ്പെ​ടു​ത്ത​രുത്‌.—w20.03, പേ. 20-21.

യോവേൽ 2-ാം അധ്യാ​യ​ത്തി​ലെ വെട്ടു​ക്കി​ളി​കൾ വെളി​പാട്‌ 9-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന വെട്ടു​ക്കി​ളി​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

ദൈവം വെട്ടു​ക്കി​ളി​കളെ ഓടി​ച്ചു​ക​ള​യു​ന്നെ​ന്നും അവ വരുത്തിയ നാശത്തി​നു നഷ്ടപരി​ഹാ​രം തരു​മെ​ന്നും യോവേൽ 2:20-29 പറയുന്നു. അതിനു ശേഷം ദൈവം തന്റെ ആത്മാവി​നെ പകരുന്നു. ബാബി​ലോൺ ഇസ്രാ​യേ​ലി​നെ കീഴ്‌പെ​ടു​ത്തി​യ​പ്പോ​ഴും അതിനു ശേഷവും ആയിട്ടാണ്‌ ഇക്കാര്യ​ങ്ങൾ നിറ​വേ​റി​യത്‌. വെളി​പാട്‌ 9:1-11-ൽ പറഞ്ഞി​രി​ക്കുന്ന വെട്ടു​ക്കി​ളി​കൾ ഇക്കാലത്തെ അഭിഷി​ക്ത​രെ​യാ​ണു കുറി​ക്കു​ന്നത്‌. അവർ ഈ ദുഷ്ടവ്യ​വ​സ്ഥി​തിക്ക്‌ എതി​രെ​യുള്ള ന്യായ​വി​ധി​കൾ പ്രഖ്യാ​പി​ക്കു​ന്നു. അവരുടെ സന്ദേശം ഈ വ്യവസ്ഥി​തി​യെ പിന്തു​ണ​യ്‌ക്കു​ന്ന​വർക്ക്‌ വളരെ​യ​ധി​കം അസ്വസ്ഥ​ത​യു​ണ്ടാ​ക്കു​ന്നു.—w20.04, പേ. 3-6.

ഇക്കാലത്ത്‌ ആരാണ്‌ വടക്കേ രാജാവ്‌?

റഷ്യയും സഖ്യക​ക്ഷി​ക​ളും. പ്രസം​ഗ​പ്ര​വർത്തനം നിരോ​ധി​ച്ചു​കൊ​ണ്ടും സാക്ഷി​ക​ളോ​ടു വെറുപ്പ്‌ കാണി​ച്ചു​കൊ​ണ്ടും അവർ ദൈവ​ജ​ന​ത്തി​ന്റെ പ്രവർത്ത​ന​ങ്ങ​ളിൽ ശ്രദ്ധേ​യ​മായ വിധത്തിൽ ഇടപെ​ട്ടി​ട്ടുണ്ട്‌. വടക്കേ രാജാവ്‌ തെക്കേ രാജാ​വു​മാ​യി പോരാ​ട്ട​ത്തി​ലാണ്‌.—w20.05, പേ. 13.

ഗലാത്യർ 5:22, 23-ലെ ഒൻപതു ഗുണങ്ങൾ മാത്ര​മാ​ണോ ‘ദൈവാ​ത്മാ​വി​ന്റെ ഫലത്തിൽ’ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

അല്ല. നീതി​പോ​ലുള്ള മറ്റു ഗുണങ്ങ​ളും വളർത്തി​യെ​ടു​ക്കാൻ ദൈവാ​ത്മാ​വി​നു നമ്മളെ സഹായി​ക്കാ​നാ​കും. (എഫെ. 5:8, 9)—w20.06, പേ. 17.

സോഷ്യൽമീ​ഡി​യ​യിൽ നിങ്ങ​ളെ​ക്കു​റി​ച്ചു​ത​ന്നെ​യുള്ള വിവരങ്ങൾ പോസ്റ്റ്‌ ചെയ്യു​ന്ന​തി​ലെ ഒരു കുഴപ്പം എന്താണ്‌?

നിങ്ങൾ പോസ്റ്റു ചെയ്യുന്ന കാര്യങ്ങൾ കാണു​മ്പോൾ, നിങ്ങൾ വീമ്പി​ള​ക്കു​ക​യാണ്‌, നിങ്ങൾക്കു താഴ്‌മ​യില്ല എന്നു മറ്റുള്ള​വർക്കു തോന്നി​യേ​ക്കാം.—w20.07, പേ. 6-7.

വിദഗ്‌ധ​രായ മീൻപി​ടു​ത്ത​ക്കാ​രിൽനിന്ന്‌ ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​കർക്ക്‌ എന്തു പഠിക്കാം?

മീൻ കൂടുതൽ കിട്ടാൻ സാധ്യ​ത​യുള്ള സമയത്തും സ്ഥലത്തും അവർ പോകും. ശരിയായ ഉപകരണം ഉപയോ​ഗി​ക്കാൻ അവർ പഠിച്ചി​ട്ടുണ്ട്‌. സാഹച​ര്യ​ങ്ങൾ മോശ​മാ​യാ​ലും അവർ ധൈര്യ​ത്തോ​ടെ ജോലി തുടരും. ശുശ്രൂ​ഷ​യിൽ നമുക്കും ഇവരെ​പ്പോ​ലെ പ്രവർത്തി​ക്കാം.—w20.09, പേ. 5.

യഹോ​വ​യോ​ടുള്ള സ്‌നേഹം ആഴമു​ള്ള​താ​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ നമുക്കു സഹായി​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാ​മാണ്‌?

ദിവസ​വും ബൈബിൾ വായി​ക്കാ​നും വായി​ച്ച​തി​നെ​ക്കു​റിച്ച്‌ ധ്യാനി​ക്കാ​നും നമുക്ക്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാം. എങ്ങനെ​യാണ്‌ പ്രാർഥി​ക്കേ​ണ്ട​തെന്ന്‌ അവരെ പഠിപ്പി​ക്കാം.—w20.11, പേ. 4.

“ക്രിസ്‌തു​വിൽ എല്ലാവർക്കും ജീവൻ കിട്ടും” എന്ന വാക്യ​ത്തി​ലെ ‘എല്ലാവ​രും’ ആരാണ്‌?—1 കൊരി. 15:22.

എല്ലാ മനുഷ്യ​രും പുനരു​ത്ഥാ​ന​പ്പെ​ടും എന്നല്ല പൗലോസ്‌ ഉദ്ദേശി​ച്ചത്‌. ഇവിടെ ‘എല്ലാവ​രും’ എന്നു പറഞ്ഞി​രി​ക്കു​ന്ന​തിൽ “ക്രിസ്‌തു​യേ​ശു​വി​ന്റെ ശിഷ്യ​രാ​യി വിശു​ദ്ധീ​ക​രി​ക്ക​പ്പെട്ട” അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ഉൾപ്പെ​ടു​ന്നു. (1 കൊരി. 1:2; 15:18)—w20.12, പേ. 5-6.

“അന്ത്യകാ​ഹളം മുഴങ്ങു​മ്പോൾ, കണ്ണു ചിമ്മുന്ന വേഗത്തിൽ” രൂപാ​ന്ത​ര​പ്പെ​ട്ട​തി​നു ശേഷം അഭിഷി​ക്തർ എന്തു ചെയ്യും?—1 കൊരി. 15:51-53.

ക്രിസ്‌തു​വി​നോ​ടൊ​പ്പം അവർ ഇരുമ്പു​കോൽകൊണ്ട്‌ ജനങ്ങളെ മേയ്‌ക്കും. (വെളി. 2:26, 27)—w20.12, പേ. 12-13.