വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 51

‘യഹോവ നിരു​ത്സാ​ഹി​തരെ രക്ഷിക്കു​ന്നു’

‘യഹോവ നിരു​ത്സാ​ഹി​തരെ രക്ഷിക്കു​ന്നു’

“യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌; നിരു​ത്സാ​ഹി​തരെ ദൈവം രക്ഷിക്കു​ന്നു.”—സങ്കീ. 34:18, അടിക്കു​റിപ്പ്‌.

ഗീതം 30 എന്റെ പിതാവ്‌, എന്റെ ദൈവ​വും സ്‌നേ​ഹി​ത​നും

പൂർവാവലോകനം *

1-2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

ഹ്രസ്വ​മായ നമ്മുടെ ഈ ജീവിതം എത്ര ‘ദുരി​ത​പൂർണ​മാ​ണെന്ന്‌’ നമ്മളെ​ല്ലാം ഇടയ്‌ക്കൊ​ക്കെ ചിന്തി​ച്ചു​പോ​കാ​റുണ്ട്‌. (ഇയ്യോ. 14:1) അതെക്കു​റിച്ച്‌ ഓർക്കു​മ്പോൾ നമുക്ക്‌ നിരു​ത്സാ​ഹം തോന്നി​യേ​ക്കാം. അതു സ്വാഭാ​വി​ക​മാണ്‌. പുരാ​ത​ന​നാ​ളി​ലെ യഹോ​വ​യു​ടെ ചില ദാസർക്കും അങ്ങനെ തോന്നി​യി​ട്ടുണ്ട്‌. ചിലർ മരിക്കാൻപോ​ലും ആഗ്രഹി​ച്ചു. (1 രാജാ. 19:2-4; ഇയ്യോ. 3:1-3, 11; 7:15, 16) പക്ഷേ അവരുടെ ആശ്രയ​മാ​യി​രുന്ന യഹോവ അവരെ​യെ​ല്ലാം ആശ്വസി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു. നമു​ക്കൊ​രു മാതൃ​ക​യാ​യും നമ്മളെ ആശ്വസി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും അവരുടെ ജീവി​താ​നു​ഭ​വങ്ങൾ എഴുതി​വെ​ച്ചി​രി​ക്കു​ന്നു.—റോമ. 15:4.

2 ഈ ലേഖന​ത്തിൽ യാക്കോ​ബി​ന്റെ മകനായ യോ​സേഫ്‌, വിധവ​യായ നൊ​വൊ​മി, നൊ​വൊ​മി​യു​ടെ മരുമ​ക​ളായ രൂത്ത്‌, 73-ാം സങ്കീർത്തനം എഴുതിയ ഒരു ലേവ്യൻ, അപ്പോ​സ്‌ത​ല​നായ പത്രോസ്‌ എന്നിവ​രെ​ക്കു​റിച്ച്‌ നമ്മൾ പഠിക്കും. നിരു​ത്സാ​ഹി​ത​രാ​യ​പ്പോൾ ആ ദൈവ​ദാ​സരെ യഹോവ എങ്ങനെ​യാണ്‌ ശക്തി​പ്പെ​ടു​ത്തി​യത്‌? അവരുടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ഇതെക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌, “യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌; നിരു​ത്സാ​ഹി​തരെ ദൈവം രക്ഷിക്കു​ന്നു” എന്ന്‌ നമുക്ക്‌ ഉറപ്പു തരും.—സങ്കീ. 34:18, അടിക്കു​റിപ്പ്‌.

യോ​സേ​ഫിന്‌ ക്രൂര​ത​യും അനീതി​യും അനുഭ​വി​ക്കേ​ണ്ടി​വന്നു

3-4. ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ യോ​സേ​ഫിന്‌ എന്തു സംഭവി​ച്ചു?

3 ഏകദേശം 17 വയസ്സു​ള്ള​പ്പോൾ യോ​സേഫ്‌ രണ്ടു സ്വപ്‌നങ്ങൾ കണ്ടു. അവ രണ്ടും ദൈവ​ത്തിൽനി​ന്നു​ള്ള​വ​യാ​യി​രു​ന്നു. ഒരു നാൾ യോ​സേ​ഫിന്‌ ഒരു ഉന്നതസ്ഥാ​നം ലഭിക്കു​മെ​ന്നും കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാം യോ​സേ​ഫി​നെ ആദരി​ക്കു​മെ​ന്നും ആ സ്വപ്‌നങ്ങൾ സൂചി​പ്പി​ച്ചു. (ഉൽ. 37:5-10) എന്നാൽ സ്വപ്‌നം കണ്ട്‌ അധിക​നാ​ളാ​യില്ല, യോ​സേ​ഫി​ന്റെ ജീവിതം കീഴ്‌മേൽ മറിഞ്ഞു. ചേട്ടന്മാർ യോ​സേ​ഫി​നെ ആദരി​ച്ചി​ല്ലെന്നു മാത്രമല്ല യോ​സേ​ഫി​നെ അടിമ​യാ​യി വിറ്റു​ക​ള​യു​ക​യും ചെയ്‌തു. പിന്നീട്‌ യോ​സേഫ്‌ ഈജി​പ്‌തി​ലെ ഒരു ഉദ്യോ​ഗ​സ്ഥ​നായ പോത്തി​ഫ​റി​ന്റെ ഭവനത്തിൽ എത്തി. (ഉൽ. 37:21-28) അങ്ങനെ അപ്പന്റെ ഇഷ്ടപു​ത്ര​നാ​യി​രുന്ന യോ​സേഫ്‌ കണ്ണടച്ച്‌ തുറക്കും​മുമ്പ്‌ യഹോ​വയെ അറിയു​ക​പോ​ലും ചെയ്യാത്ത ഈജി​പ്‌തി​ലെ ഒരു കൊട്ടാ​രോ​ദ്യോ​ഗ​സ്ഥന്റെ അടിമ​യാ​യി.—ഉൽ. 39:1.

4 അതൊരു തുടക്കം മാത്ര​മാ​യി​രു​ന്നു. ഈജി​പ്‌തിൽ യോ​സേ​ഫി​നെ കാത്തി​രു​ന്നത്‌ അതിലും വലിയ പ്രശ്‌ന​ങ്ങ​ളാ​യി​രു​ന്നു. യോ​സേഫ്‌ തന്നെ മാനഭം​ഗ​പ്പെ​ടു​ത്താൻ ശ്രമിച്ചു എന്ന്‌ പോത്തി​ഫ​റി​ന്റെ ഭാര്യ ആരോ​പി​ച്ചു. ശരിക്കും അതൊരു നുണയാ​യി​രു​ന്നു. സംഗതി സത്യമാ​ണോ എന്നൊ​ന്നും അന്വേ​ഷി​ക്കാ​തെ പോത്തി​ഫർ യോ​സേ​ഫി​നെ തടവി​ലാ​ക്കി. അവിടെ യോ​സേ​ഫി​നെ ചങ്ങല​കൊണ്ട്‌ ബന്ധിച്ചു. (ഉൽപ. 39:14-20; സങ്കീ. 105:17, 18) മാനഭം​ഗ​പ്പെ​ടു​ത്താൻ ശ്രമിച്ചു എന്ന തെറ്റായ ആരോ​പണം ഉണ്ടായ​പ്പോൾ ആ ചെറു​പ്പ​ക്കാ​ര​നു​ണ്ടായ വികാ​രങ്ങൾ ഒന്ന്‌ ആലോ​ചി​ച്ചു നോക്കൂ. ഈ സംഭവ​ത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ യോ​സേ​ഫി​ന്റെ ദൈവ​മായ യഹോ​വ​യെ​ക്കു​റി​ച്ചും ആളുകൾ മോശ​മായ പലതും പറഞ്ഞു​കാ​ണും. നിരു​ത്സാ​ഹം തോന്നാ​നുള്ള എല്ലാ കാരണ​ങ്ങ​ളും യോ​സേ​ഫി​നു​ണ്ടാ​യി​രു​ന്നു.

5. നിരു​ത്സാ​ഹം തന്നെ കീഴ്‌പെ​ടു​ത്താ​തി​രി​ക്കാൻ യോ​സേഫ്‌ എന്താണു ചെയ്‌തത്‌?

5 അടിമ​യാ​യി​രു​ന്ന​പ്പോ​ഴും പിന്നീട്‌ തടവിൽ കിടന്ന​പ്പോ​ഴും ഇഷ്ടമു​ള്ള​തെ​ല്ലാം ചെയ്യാ​നുള്ള സ്വാത​ന്ത്ര്യം യോ​സേ​ഫി​നി​ല്ലാ​യി​രു​ന്നു. ആ സമയത്ത്‌ യോ​സേഫ്‌ എങ്ങനെ​യാണ്‌ ഒരു നല്ല മനോ​ഭാ​വം നിലനി​റു​ത്തി​യത്‌? ചെയ്യാൻ പറ്റാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തി​നു പകരം നിയമി​ച്ചു​കി​ട്ടിയ ജോലി​കൾ യോ​സേഫ്‌ ഏറ്റവും ഭംഗി​യാ​യി ചെയ്‌തു. യോ​സേഫ്‌ യഹോ​വയെ തന്റെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട വ്യക്തി​യാ​യി കണ്ടു. യോ​സേ​ഫി​ന്റെ പ്രവൃ​ത്തി​ക​ളെ​യെ​ല്ലാം യഹോവ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു.—ഉൽപ. 39:21-23.

6. താൻ കണ്ട സ്വപ്‌ന​ങ്ങ​ളി​ലൂ​ടെ യോ​സേഫ്‌ എങ്ങനെ ആശ്വാസം കണ്ടെത്തി​യി​രി​ക്കാം?

6 മുമ്പ്‌ കണ്ട സ്വപ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടും യോ​സേഫ്‌ ആശ്വാസം കണ്ടെത്തി​യി​രി​ക്കാം. കുടും​ബത്തെ വീണ്ടും കാണാ​നാ​കു​മെ​ന്നും തന്റെ ഇപ്പോ​ഴത്തെ അവസ്ഥയ്‌ക്ക്‌ ഒരു മാറ്റം ഉണ്ടാകു​മെ​ന്നും ആ സ്വപ്‌നങ്ങൾ സൂചി​പ്പി​ച്ചു. അതുത​ന്നെ​യാണ്‌ സംഭവി​ച്ചത്‌. യോ​സേ​ഫിന്‌ ഏകദേശം 37 വയസ്സു​ള്ള​പ്പോൾ അദ്ദേഹ​ത്തി​ന്റെ ആ സ്വപ്‌നങ്ങൾ തികച്ചും നാടകീ​യ​മായ ഒരു വിധത്തിൽ നിറ​വേ​റാൻ തുടങ്ങി.—ഉൽപ. 37:7, 9, 10; 42:6, 9.

7. 1 പത്രോസ്‌ 5:10-ന്റെ അടിസ്ഥാ​ന​ത്തിൽ പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കാൻ നമ്മളെ എന്തു സഹായി​ക്കും?

7 നമുക്കുള്ള പാഠങ്ങൾ. ഈ ലോകം ക്രൂരത നിറഞ്ഞ​താ​ണെ​ന്നും ആളുകൾ നമ്മളോട്‌ അനീതി കാണി​ച്ചേ​ക്കു​മെ​ന്നും യോ​സേ​ഫി​ന്റെ അനുഭവം നമ്മളെ ഓർമി​പ്പി​ക്കു​ന്നു. ചില​പ്പോൾ നമ്മളെ വേദനി​പ്പി​ക്കു​ന്നത്‌ ഒരു സഹവി​ശ്വാ​സി​യാ​യി​രി​ക്കാം. നമ്മൾ യഹോ​വയെ നമ്മുടെ പാറയും സങ്കേത​വും ആക്കു​ന്നെ​ങ്കിൽ നിരു​ത്സാ​ഹം നമ്മളെ കീഴ്‌പെ​ടു​ത്തില്ല, നമ്മൾ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തു​ക​യും ഇല്ല. (സങ്കീ. 62:6, 7; 1 പത്രോസ്‌ 5:10 വായി​ക്കുക.) യഹോവ യോ​സേ​ഫി​നെ പ്രാവ​ച​നിക അർഥമുള്ള ആ സ്വപ്‌നങ്ങൾ കാണി​ച്ച​പ്പോൾ യോ​സേ​ഫിന്‌ ഏകദേശം 17 വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ എന്ന കാര്യം ഓർക്കുക. തീർച്ച​യാ​യും ചെറു​പ്പ​ക്കാ​രായ തന്റെ ദാസരിൽ യഹോ​വ​യ്‌ക്ക്‌ വിശ്വാ​സ​മുണ്ട്‌. ഇന്നും യോ​സേ​ഫി​നെ​പ്പോ​ലെ യഹോ​വ​യിൽ ഉറച്ച വിശ്വാ​സ​മുള്ള ധാരാളം ചെറു​പ്പ​ക്കാ​രുണ്ട്‌. ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌ത​ത​യിൽ വിട്ടു​വീഴ്‌ച ചെയ്യാൻ തയ്യാറാ​കാ​ത്ത​തു​കൊണ്ട്‌ അവരിൽ ചിലർ അന്യാ​യ​മാ​യി തടവി​ലാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌.—സങ്കീ. 110:3.

ദുഃഖാർത്ത​രായ രണ്ടു സ്‌ത്രീ​കൾ

8. നൊ​വൊ​മി​ക്കും രൂത്തി​നും എന്തു സംഭവി​ച്ചു?

8 കടുത്ത ക്ഷാമത്തി​ന്റെ ഒരു സമയത്ത്‌ നൊ​വൊ​മി​യും കുടും​ബ​വും യഹൂദ​യിൽനിന്ന്‌ മോവാബ്‌ ദേശ​ത്തേക്ക്‌ പോയി അവിടെ പരദേ​ശി​ക​ളാ​യി താമസി​ച്ചു. അവി​ടെ​വെച്ച്‌ നൊ​വൊ​മി​യു​ടെ ഭർത്താവ്‌ എലീ​മെ​ലെക്ക്‌ മരിച്ചു. അങ്ങനെ ആ വീട്ടിൽ നൊ​വൊ​മി​യും രണ്ടു മക്കളും മാത്ര​മാ​യി. പിന്നീട്‌ ആ മക്കൾ രണ്ടു പേരും മോവാ​ബ്യ​സ്‌ത്രീ​കളെ വിവാഹം കഴിച്ചു. ഒരാളു​ടെ പേര്‌ ഒർപ്പ എന്നും മറ്റേയാ​ളു​ടെ പേര്‌ രൂത്ത്‌ എന്നും ആയിരു​ന്നു. ഏകദേശം പത്തു വർഷം കഴിഞ്ഞ്‌ നൊ​വൊ​മി​യു​ടെ രണ്ട്‌ ആൺമക്ക​ളും കുട്ടി​ക​ളി​ല്ലാ​തെ മരിച്ചു​പോ​യി. (രൂത്ത്‌ 1:1-5) അതോടെ ആ മൂന്ന്‌ സ്‌ത്രീ​ക​ളും തനിച്ചാ​യി. ആ സ്‌ത്രീ​കൾ അനുഭ​വിച്ച ദുഃഖ​ത്തി​ന്റെ ആഴം നിങ്ങൾക്ക്‌ ഭാവന​യിൽ കാണാൻ കഴിയു​ന്നു​ണ്ടോ? രൂത്തി​നും ഒർപ്പയ്‌ക്കും വേണ​മെ​ങ്കിൽ വീണ്ടും വിവാഹം കഴിക്കാം. പക്ഷേ പ്രായ​മായ നൊ​വൊ​മി​യെ ഇനി ആര്‌ നോക്കും? നിരാ​ശ​യിൽ ആണ്ടു​പോയ നൊ​വൊ​മി ഒരു അവസര​ത്തിൽ ഇങ്ങനെ​പോ​ലും പറഞ്ഞു: “എന്നെ ഇനി നൊ​വൊ​മി എന്നു വിളി​ക്കേണ്ടാ, മാറാ എന്നു വിളി​ച്ചാൽ മതി. കാരണം സർവശക്തൻ എന്റെ ജീവിതം കയ്‌പേ​റി​യ​താ​ക്കി​യി​രി​ക്കു​ന്നു.” തകർന്ന ഹൃദയ​വു​മാ​യി നൊ​വൊ​മി ബേത്ത്‌ലെ​ഹെ​മി​ലേക്കു തിരികെ പോയി. രൂത്തും കൂടെ​യു​ണ്ടാ​യി​രു​ന്നു.—രൂത്ത്‌ 1:7, 18-20.

നിരുത്സാഹവും ദുഃഖ​വും ഒക്കെ മറിക​ട​ക്കാൻ തന്റെ ദാസരെ സഹായി​ക്കു​മെന്ന്‌ ദൈവം നൊ​വൊ​മി​ക്കും രൂത്തി​നും വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. ദൈവം നിങ്ങൾക്കു​വേ​ണ്ടി​യും അതുതന്നെ ചെയ്യില്ലേ? (8-13 ഖണ്ഡികകൾ കാണുക) *

9. രൂത്ത്‌ 1:16, 17, 22 അനുസ​രിച്ച്‌ രൂത്ത്‌ എങ്ങനെ​യാണ്‌ നിരു​ത്സാ​ഹം മറിക​ട​ക്കാൻ നൊ​വൊ​മി​യെ സഹായി​ച്ചത്‌?

9 ഈ ദുഃഖ​ത്തിൽനിന്ന്‌ കരകയ​റാൻ നൊ​വൊ​മി​യെ എന്താണു സഹായി​ച്ചത്‌? അചഞ്ചല​സ്‌നേഹം. ഉദാഹ​ര​ണ​ത്തിന്‌, നൊ​വൊ​മി​യോ​ടു പറ്റിനി​ന്നു​കൊണ്ട്‌ രൂത്ത്‌ അചഞ്ചല​സ്‌നേഹം കാണിച്ചു. (രൂത്ത്‌ 1:16, 17, 22 വായി​ക്കുക.) ബേത്ത്‌ലെ​ഹെ​മിൽ ചെന്ന​പ്പോൾ രൂത്ത്‌ ബാർലി വയലു​ക​ളിൽ കാലാ പെറുക്കി, തനിക്കും നൊ​വൊ​മി​ക്കും വേണ്ടി കഠിനാ​ധ്വാ​നം ചെയ്‌തു. അങ്ങനെ രൂത്ത്‌ പെട്ടെ​ന്നു​തന്നെ ഒരു നല്ല പേര്‌ സമ്പാദി​ച്ചു.—രൂത്ത്‌ 3:11; 4:15.

10. നൊ​വൊ​മി​യെ​യും രൂത്തി​നെ​യും പോലുള്ള പാവ​പ്പെ​ട്ട​വ​രോട്‌ യഹോവ എങ്ങനെ​യാണ്‌ സ്‌നേഹം കാണി​ച്ചത്‌?

10 കൊയ്യു​മ്പോൾ വയലിന്റെ അരികു തീർത്ത്‌ കൊയ്‌തെ​ടു​ക്ക​രു​തെ​ന്നും അത്‌ പാവ​പ്പെ​ട്ട​വർക്കാ​യി വിട്ടേ​ക്കണം എന്നും യഹോവ ഇസ്രാ​യേ​ല്യർക്ക്‌ ഒരു നിയമം കൊടു​ത്തി​രു​ന്നു. നൊ​വൊ​മി​യെ​യും രൂത്തി​നെ​യും പോലുള്ള പാവ​പ്പെ​ട്ട​വ​രോ​ടുള്ള യഹോ​വ​യു​ടെ അനുക​മ്പ​യാണ്‌ നമ്മൾ ഈ നിയമ​ത്തിൽ കാണു​ന്നത്‌. (ലേവ്യ 19:9, 10) അങ്ങനെ ഒരു ക്രമീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ നൊ​വൊ​മി​ക്കും രൂത്തി​നും ഭക്ഷണത്തി​നു​വേണ്ടി മറ്റുള്ള​വ​രു​ടെ മുന്നിൽ കൈനീ​ട്ടേ​ണ്ടി​വ​ന്നില്ല.

11-12. ബോവ​സി​ന്റെ പ്രവൃ​ത്തി​കൾ നൊ​വൊ​മി​യെ​യും രൂത്തി​നെ​യും സന്തോ​ഷി​പ്പി​ച്ചത്‌ എങ്ങനെ?

11 സമ്പന്നനായ ബോവ​സാ​യി​രു​ന്നു രൂത്ത്‌ കാലാ പെറു​ക്കിയ വയലിന്റെ ഉടമ. രൂത്ത്‌ നൊ​വൊ​മി​യോട്‌ കാണിച്ച വിശ്വ​സ്‌ത​ത​യും സ്‌നേ​ഹ​വും ബോവ​സിൽ എന്തെന്നി​ല്ലാത്ത മതിപ്പു​ള​വാ​ക്കി. അതു​കൊണ്ട്‌ ബോവസ്‌ പിന്നീട്‌ രൂത്തിനെ വിവാഹം കഴിക്കു​ക​യും നൊ​വൊ​മി​യു​ടെ കുടും​ബ​ത്തി​ന്റെ പിതൃ​സ്വത്ത്‌ വീണ്ടെ​ടു​ക്കു​ക​യും ചെയ്‌തു. (രൂത്ത്‌ 4:9-13) അവർക്ക്‌ ജനിച്ച മകന്‌ അവർ ഓബേദ്‌ എന്ന്‌ പേരിട്ടു. അദ്ദേഹ​മാണ്‌ ദാവീദ്‌ രാജാ​വി​ന്റെ മുത്തച്ഛൻ.—രൂത്ത്‌ 4:17.

12 ശിശു​വായ ഓബേ​ദി​നെ​യും കൈയി​ലെ​ടുത്ത്‌ യഹോ​വ​യ്‌ക്ക്‌ നന്ദി പറയുന്ന നൊ​വൊ​മി​യു​ടെ സന്തോഷം നിങ്ങൾക്ക്‌ മനസ്സിൽ കാണാൻ കഴിയു​ന്നു​ണ്ടോ? ഭാവി​യിൽ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​മ്പോൾ ഓബേദ്‌ വാഗ്‌ദ​ത്ത​മി​ശി​ഹ​യായ യേശു​ക്രി​സ്‌തു​വി​ന്റെ ഒരു പൂർവി​ക​നാ​യി​രു​ന്നു എന്ന്‌ നൊ​വൊ​മി​യും രൂത്തും മനസ്സി​ലാ​ക്കും. അപ്പോൾ അവർക്കു​ണ്ടാ​കുന്ന സന്തോഷം എത്ര വലുതാ​യി​രി​ക്കും!

13. നൊ​വൊ​മി​യു​ടെ​യും രൂത്തി​ന്റെ​യും അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ ഏതെല്ലാം വിലപ്പെട്ട പാഠങ്ങൾ പഠിക്കാം?

13 നമുക്കുള്ള പാഠങ്ങൾ. പരി​ശോ​ധ​ന​ക​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ നമ്മളും നിരു​ത്സാ​ഹി​ത​രാ​യേ​ക്കാം. അത്‌ നമ്മളെ മാനസി​ക​മാ​യി തളർത്തി​യേ​ക്കാം. നമ്മുടെ പ്രശ്‌ന​ങ്ങൾക്ക്‌ ഒരു പരിഹാ​ര​വു​മി​ല്ലെന്ന്‌ നമുക്ക്‌ തോന്നി​യേ​ക്കാം. അത്തരം അവസര​ങ്ങ​ളിൽ നമ്മൾ നമ്മുടെ സ്വർഗീ​യ​പി​താ​വിൽ ആശ്രയി​ക്കണം, നമ്മുടെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ആയിരി​ക്കണം. നമു​ക്കൊ​രു പ്രശ്‌ന​മു​ണ്ടാ​യാൽ എപ്പോ​ഴും ഉടനെ​തന്നെ യഹോവ അത്‌ പരിഹ​രി​ക്കില്ല എന്ന്‌ നമുക്ക്‌ അറിയാം. ഉദാഹ​ര​ണ​ത്തിന്‌, നൊ​വൊ​മി​യു​ടെ ഭർത്താ​വി​നെ​യും മക്കളെ​യും യഹോവ തിരികെ ജീവനി​ലേക്ക്‌ കൊണ്ടു​വ​ന്നില്ല. എന്നാൽ സഹിച്ചു​നിൽക്കാ​നുള്ള സഹായം യഹോവ നമുക്ക്‌ തരുക​തന്നെ ചെയ്യും. നമ്മളോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ ദയാ​പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ ആയിരി​ക്കാം ഒരുപക്ഷേ യഹോവ അത്‌ ചെയ്യു​ന്നത്‌.—സുഭാ. 17:17.

അസ്വസ്ഥ​നായ ഒരു ലേവ്യൻ

യഹോവയ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകാ​തി​രുന്ന ആളുകൾ ജീവി​ത​ത്തിൽ വിജയി​ക്കു​ന്ന​താ​യി തോന്നി​യ​പ്പോൾ 73-ാം സങ്കീർത്ത​ന​ത്തി​ന്റെ എഴുത്തു​കാ​രൻ അസ്വസ്ഥ​നാ​യി. നമുക്കും അങ്ങനെ തോന്നി​യേ​ക്കാം (14-16 ഖണ്ഡികകൾ കാണുക)

14. ഒരു ലേവ്യൻ അങ്ങേയറ്റം നിരു​ത്സാ​ഹി​ത​നാ​യി​പ്പോ​യത്‌ എന്തു​കൊണ്ട്‌?

14 സങ്കീർത്തനം 73 എഴുതി​യത്‌ ഒരു ലേവ്യ​നാ​യി​രു​ന്നു, യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ സേവി​ക്കാ​നുള്ള മഹത്തായ പദവി ഉണ്ടായി​രുന്ന ഒരാൾ. എങ്കിലും ഒരു ഘട്ടത്തിൽ അദ്ദേഹ​ത്തി​നും നിരു​ത്സാ​ഹം തോന്നി. എന്തായി​രു​ന്നു കാരണം? ദുഷ്ടന്മാ​രോ​ടും ഗർവി​ക​ളോ​ടും അദ്ദേഹ​ത്തിന്‌ അസൂയ തോന്നി. അവർ ചെയ്‌ത​തു​പോ​ലെ​യുള്ള ദുഷ്‌പ്ര​വൃ​ത്തി​കൾ ചെയ്യാൻ അദ്ദേഹ​ത്തിന്‌ ആഗ്രഹം തോന്നി​യി​ട്ടല്ല, പകരം അവരുടെ സമൃദ്ധി കണ്ടിട്ടാണ്‌ അസൂയ തോന്നി​യത്‌. (സങ്കീ. 73:2-9, 11-14) പുറ​മേ​നിന്ന്‌ നോക്കി​യാൽ, അവർക്ക്‌ ഒന്നിനും ഒരു കുറവും ഇല്ലാത്ത​തു​പോ​ലെ തോന്നി, ആകുല​ത​ക​ളി​ല്ലാത്ത സുഖ​ലോ​ലു​പ​മായ ഒരു ജീവിതം. ഇത്‌ ശരിക്കും ആ സങ്കീർത്ത​ന​ക്കാ​രനെ നിരു​ത്സാ​ഹി​ത​നാ​ക്കി. അദ്ദേഹം ഇങ്ങനെ​പോ​ലും പറഞ്ഞു: “ഞാൻ ഹൃദയം ശുദ്ധമാ​യി സൂക്ഷി​ച്ച​തും നിഷ്‌ക​ള​ങ്ക​ത​യിൽ കൈ കഴുകി വെടി​പ്പാ​ക്കി​യ​തും വെറു​തേ​യാ​യ​ല്ലോ.” ദൈവ​സേ​വനം നിറു​ത്തു​ന്ന​തി​ലേക്ക്‌ ആ ചിന്ത ആ ലേവ്യനെ നയി​ച്ചേനെ.

15. സങ്കീർത്തനം 73:16-19, 22-25-ഉം അനുസ​രിച്ച്‌ ഈ സങ്കീർത്തനം എഴുതിയ ലേവ്യൻ എങ്ങനെ​യാണ്‌ നിരു​ത്സാ​ഹത്തെ നേരി​ട്ടത്‌?

15 സങ്കീർത്തനം 73:16-19, 22-25 വായി​ക്കുക. ആ ലേവ്യൻ “ദൈവ​ത്തി​ന്റെ മഹത്ത്വ​മാർന്ന വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ” ചെന്നു. അവിടെ യഹോ​വയെ ആരാധി​ക്കുന്ന മറ്റുള്ള​വ​രോ​ടൊ​പ്പം ആയിരു​ന്ന​പ്പോൾ അദ്ദേഹ​ത്തി​ന്റെ മനസ്സ്‌ ഒന്നു ശാന്തമാ​യി. അദ്ദേഹ​ത്തിന്‌ ശരിയാം​വണ്ണം ചിന്തി​ക്കാ​നും തന്റെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ പ്രാർഥി​ക്കാ​നും കഴിഞ്ഞു. തന്റെ ചിന്തകൾ എത്ര വിഡ്‌ഢി​ത്ത​മാ​ണെ​ന്നും യഹോ​വ​യിൽനിന്ന്‌ അകറ്റി​ക്ക​ള​യുന്ന ഒരു വഴിയി​ലൂ​ടെ​യാണ്‌ താൻ സഞ്ചരി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. ദുഷ്ടന്മാർ ‘വഴുവ​ഴു​പ്പു​ള്ളി​ട​ത്താണ്‌’ നിൽക്കു​ന്ന​തെ​ന്നും അവരെ കാത്തി​രി​ക്കു​ന്നത്‌ “ദാരു​ണ​മായ അന്ത്യം” ആണെന്നും സങ്കീർത്ത​ന​ക്കാ​രൻ മനസ്സി​ലാ​ക്കി. അസൂയ​യിൽനി​ന്നും നിരു​ത്സാ​ഹ​ത്തിൽനി​ന്നും പുറത്തു​ക​ട​ക്കാൻ ലേവ്യൻ യഹോ​വ​യു​ടെ കണ്ണിലൂ​ടെ കാര്യങ്ങൾ നോക്കി​ക്കാ​ണ​ണ​മാ​യി​രു​ന്നു. അങ്ങനെ ചെയ്‌ത​പ്പോൾ അദ്ദേഹ​ത്തിന്‌ മനസ്സമാ​ധാ​ന​വും സന്തോ​ഷ​വും തിരി​ച്ചു​കി​ട്ടി. അദ്ദേഹം പറഞ്ഞു: ‘ഭൂമി​യിൽ യഹോ​വയെ അല്ലാതെ മറ്റൊ​ന്നും ഞാൻ ആഗ്രഹി​ക്കു​ന്നില്ല.’

16. 73-ാം സങ്കീർത്തനം എഴുതിയ ആ ലേവ്യ​നിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം?

16 നമുക്കുള്ള പാഠങ്ങൾ. ദുഷ്ടരായ ആളുകൾ സമൃദ്ധി​യി​ലാ​ണെന്ന്‌ നമുക്കു തോന്നി​യാ​ലും ഒരിക്ക​ലും അവരോട്‌ അസൂയ തോന്ന​രുത്‌. അവരുടെ സന്തോഷം പുറ​മേ​യു​ള്ളതു മാത്ര​മാണ്‌, അത്‌ താത്‌കാ​ലി​ക​വു​മാണ്‌. അവർക്ക്‌ നിലനിൽക്കുന്ന ഒരു ഭാവി​യില്ല. (സഭാ. 8:12, 13) നമുക്ക്‌ അവരോട്‌ അസൂയ തോന്നി​യാൽ നമ്മൾ നിരു​ത്സാ​ഹി​ത​രാ​കും; നമ്മുടെ ആത്മീയ​ത​യും നശിക്കും. അതു​കൊണ്ട്‌ ദുഷ്ടരായ ആളുക​ളു​ടെ വിജയം കണ്ട്‌ നിങ്ങൾക്ക്‌ അസൂയ തോന്നു​ന്നെ​ങ്കിൽ ലേവ്യൻ ചെയ്‌ത​തു​പോ​ലെ ചെയ്യുക. ദൈവം സ്‌നേ​ഹ​ത്തോ​ടെ നൽകുന്ന ഉപദേശം അനുസ​രി​ക്കുക. യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്ന​വ​രോ​ടൊ​പ്പം സഹവസി​ക്കുക. മറ്റ്‌ എന്തി​നെ​ക്കാ​ളും നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ നമ്മൾ യഥാർഥ​സ​ന്തോ​ഷം ആസ്വദി​ക്കും. ‘യഥാർഥ​ജീ​വ​നി​ലേ​ക്കുള്ള’ വഴിയി​ലൂ​ടെ​തന്നെ മുന്നോ​ട്ടു​പോ​കാ​നും നമുക്കു കഴിയും.—1 തിമൊ. 6:19.

ബലഹീനത പത്രോ​സി​നെ നിരു​ത്സാ​ഹി​ത​നാ​ക്കി

നിരുത്സാഹത്തിൽ ആണ്ടു​പോ​കാ​തെ യഹോ​വയെ സേവി​ക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രിച്ച പത്രോ​സി​ന്റെ അനുഭവം നമുക്ക്‌ ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. പത്രോ​സി​ന്റെ അനുഭവം ഉപയോ​ഗിച്ച്‌ നമുക്കു മറ്റുള്ള​വ​രെ​യും സഹായി​ക്കാം (17-19 ഖണ്ഡികകൾ കാണുക)

17. നിരു​ത്സാ​ഹ​പ്പെ​ടാൻ പത്രോ​സിന്‌ എന്തെല്ലാം കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു?

17 ഊർജ​സ്വ​ല​നായ ഒരാളാ​യി​രു​ന്നു അപ്പോ​സ്‌ത​ല​നായ പത്രോസ്‌. പക്ഷേ ചില​പ്പോ​ഴൊ​ക്കെ അദ്ദേഹം എടുത്തു​ചാ​ടി പലതും പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്‌തു. പിന്നീട്‌ അത്‌ ഓർത്ത്‌ അദ്ദേഹ​ത്തിന്‌ ദുഃഖി​ക്കേ​ണ്ടി​വന്നു. ഉദാഹ​ര​ണ​ത്തിന്‌, താൻ കഷ്ടതകൾ സഹിക്കു​മെ​ന്നും മരിക്കു​മെ​ന്നും യേശു അപ്പോ​സ്‌ത​ല​ന്മാ​രോട്‌ പറഞ്ഞ​പ്പോൾ പത്രോസ്‌ യേശു​വി​നെ ഇങ്ങനെ ശകാരി​ച്ചു: “അങ്ങനെ പറയരുത്‌. അങ്ങയ്‌ക്ക്‌ ഒരിക്ക​ലും അങ്ങനെ​യൊ​ന്നും സംഭവി​ക്കില്ല.” (മത്താ. 16:21-23) അപ്പോൾ യേശു പത്രോ​സി​നെ തിരുത്തി. പിന്നീട്‌ ജനക്കൂട്ടം യേശു​വി​നെ അറസ്റ്റ്‌ ചെയ്യാൻ വന്നപ്പോൾ പത്രോസ്‌ മുന്നും​പി​ന്നും നോക്കാ​തെ പ്രവർത്തി​ച്ചു. തന്റെ കൈയി​ലു​ണ്ടാ​യി​രുന്ന വാളെ​ടുത്ത്‌ മഹാപു​രോ​ഹി​തന്റെ അടിമയെ വെട്ടി. അദ്ദേഹ​ത്തി​ന്റെ വലതു ചെവി അറ്റു​പോ​യി. (യോഹ. 18:10, 11) ഇത്തവണ​യും യേശു പത്രോ​സിന്‌ തിരുത്തൽ കൊടു​ത്തു. കൂടാതെ, മറ്റെല്ലാ അപ്പോ​സ്‌ത​ല​ന്മാ​രും ക്രിസ്‌തു​വി​നെ ഉപേക്ഷി​ച്ചാ​ലും താൻ ഒരിക്ക​ലും ഉപേക്ഷി​ക്കു​ക​യില്ല എന്ന്‌ പത്രോസ്‌ വീമ്പി​ള​ക്കു​ക​യും ചെയ്‌തി​രു​ന്നു. (മത്താ. 26:33) പക്ഷേ തനിക്ക്‌ വിചാ​രി​ച്ചത്ര ധൈര്യം ഒന്നുമി​ല്ലെന്ന്‌ താമസി​യാ​തെ പത്രോസ്‌ തിരി​ച്ച​റി​ഞ്ഞു. മാനു​ഷ​ഭയം കാരണം അദ്ദേഹം തന്റെ യജമാ​നനെ മൂന്നു തവണ തള്ളിപ്പ​റ​യു​ക​യും ചെയ്‌തു. മാനസി​ക​മാ​യി തകർന്നു​പോയ പത്രോസ്‌ “പുറത്ത്‌ പോയി അതിദുഃ​ഖ​ത്തോ​ടെ കരഞ്ഞു.” (മത്താ. 26:69-75) യേശു തന്നോട്‌ ഇനി ക്ഷമിക്കു​മോ എന്ന്‌ പത്രോസ്‌ ചിന്തി​ച്ചു​കാ​ണും.

18. നിരു​ത്സാ​ഹത്തെ മറിക​ട​ക്കാൻ യേശു എങ്ങനെ​യാണ്‌ പത്രോ​സി​നെ സഹായി​ച്ചത്‌?

18 എന്നാൽ നിരു​ത്സാ​ഹം തന്നെ കീഴ്‌പെ​ടു​ത്താൻ പത്രോസ്‌ അനുവ​ദി​ച്ചില്ല. വീണു​പോ​യെ​ങ്കി​ലും പത്രോസ്‌ എഴു​ന്നേറ്റു. നമ്മൾ പത്രോ​സി​നെ വീണ്ടും കാണു​ന്നത്‌ മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കൂടെ​യാണ്‌. (യോഹ. 21:1-3; പ്രവൃ. 1:15, 16) തിരികെ വരാൻ പത്രോ​സി​നെ എന്താണ്‌ സഹായി​ച്ചത്‌? പത്രോ​സി​ന്റെ വിശ്വാ​സം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ യേശു നേരത്തേ പ്രാർഥി​ച്ചി​രു​ന്നു. തിരി​ഞ്ഞു​വ​ന്ന​ശേഷം തന്റെ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്ത​ണ​മെന്ന്‌ യേശു പത്രോ​സി​നോ​ടു പറയു​ക​യും ചെയ്‌തി​രു​ന്നു. യേശു​വി​ന്റെ ആത്മാർഥ​മായ ആ പ്രാർഥ​ന​യ്‌ക്ക്‌ യഹോവ ഉത്തരം നൽകി. പിന്നീട്‌ യേശു പത്രോ​സിന്‌ മാത്ര​മാ​യി പ്രത്യ​ക്ഷ​നാ​യി. തീർച്ച​യാ​യും പത്രോ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ആയിരു​ന്നി​രി​ക്കണം അത്‌. (ലൂക്കോ. 22:32; 24:33, 34; 1 കൊരി. 15:5) മറ്റൊരു സന്ദർഭ​ത്തിൽ രാത്രി മുഴുവൻ ശ്രമി​ച്ചി​ട്ടും മീനൊ​ന്നും ലഭിക്കാ​തെ നിരാ​ശി​ത​രാ​യി​രുന്ന അപ്പോ​സ്‌ത​ല​ന്മാർക്ക്‌ യേശു പ്രത്യ​ക്ഷ​നാ​യി. ആ സമയത്ത്‌ പത്രോസ്‌ തന്നെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ വെളി​പ്പെ​ടു​ത്താ​നുള്ള അവസരം യേശു പത്രോ​സിന്‌ കൊടു​ത്തു. യേശു തന്റെ പ്രിയ​സു​ഹൃ​ത്തി​നോട്‌ ക്ഷമിക്കു​ക​യും അദ്ദേഹത്തെ കൂടു​ത​ലായ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽപ്പി​ക്കു​ക​യും ചെയ്‌തു.—യോഹ. 21:15-17.

19. നമ്മുടെ തെറ്റു​ക​ളെ​ക്കു​റിച്ച്‌ യഹോവ എന്താണ്‌ ചിന്തി​ക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കാൻ സങ്കീർത്തനം 103:13, 14 സഹായി​ക്കു​ന്നത്‌ എങ്ങനെ?

19 നമുക്കുള്ള പാഠങ്ങൾ. യേശു പത്രോ​സി​നോട്‌ ഇടപെട്ട വിധം തന്റെ പിതാ​വി​നെ​പ്പോ​ലെ​തന്നെ യേശു​വും എത്ര കരുണ​യു​ള്ള​വ​നാ​ണെന്ന്‌ തെളി​യി​ക്കു​ന്നു. അതു​കൊണ്ട്‌ നമുക്ക്‌ എന്തെങ്കി​ലും തെറ്റുകൾ പറ്റു​മ്പോൾ യഹോവ നമ്മളോട്‌ ഒരിക്ക​ലും ക്ഷമിക്കില്ല എന്ന്‌ നമ്മൾ ചിന്തി​ക്ക​രുത്‌. ശരിക്കും നമ്മൾ അങ്ങനെ ചിന്തി​ക്കാ​നാണ്‌ സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ യഹോവ നമ്മളെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ നമ്മൾ എപ്പോ​ഴും ഓർക്കണം. യഹോവ നമ്മുടെ പരിമി​തി​കൾ മനസ്സി​ലാ​ക്കു​ക​യും നമ്മളോട്‌ ക്ഷമിക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ മറ്റുള്ളവർ നമ്മളോട്‌ തെറ്റ്‌ ചെയ്യു​മ്പോ​ഴും യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ നമുക്കും അവരോ​ടു ക്ഷമിക്കാം.—സങ്കീർത്തനം 103:13, 14 വായി​ക്കുക.

20. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

20 ഈ ലേഖന​ത്തിൽ നമ്മൾ യോ​സേ​ഫി​ന്റെ​യും നൊ​വൊ​മി​യു​ടെ​യും രൂത്തി​ന്റെ​യും സങ്കീർത്ത​ന​ക്കാ​ര​നായ ഒരു ലേവ്യ​ന്റെ​യും പത്രോ​സി​ന്റെ​യും അനുഭ​വങ്ങൾ ചർച്ച ചെയ്‌തു. “യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌” എന്ന്‌ ഇവരു​ടെ​യെ​ല്ലാം അനുഭ​വങ്ങൾ ഉറപ്പു തരുന്നി​ല്ലേ? (സങ്കീ. 34:18) ചില​പ്പോ​ഴൊ​ക്കെ നമ്മൾ പരി​ശോ​ധ​നകൾ നേരി​ടാ​നും നിരു​ത്സാ​ഹം അനുഭ​വി​ക്കാ​നും ഒക്കെ യഹോവ അനുവ​ദി​ക്കു​ന്നു എന്നതു ശരിയാണ്‌. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ നമ്മൾ ആ പരി​ശോ​ധ​ന​ക​ളെ​ല്ലാം സഹിച്ചു​നിൽക്കു​മ്പോൾ നമ്മുടെ വിശ്വാ​സം കൂടുതൽ ശക്തമാ​കും. (1 പത്രോ. 1:6, 7) അടുത്ത ലേഖന​ത്തിൽ അപൂർണ​ത​യോ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളോ നിമിത്തം നിരു​ത്സാ​ഹം അനുഭ​വി​ക്കുന്ന തന്റെ ദാസരെ യഹോവ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്ന​തെന്ന്‌ നമ്മൾ പഠിക്കും.

ഗീതം 7 യഹോവ നമ്മുടെ ബലം

^ ഖ. 5 യോ​സേഫ്‌, നൊ​വൊ​മി, രൂത്ത്‌, ഒരു ലേവ്യൻ, അപ്പോ​സ്‌ത​ല​നായ പത്രോസ്‌ എന്നിവർ മനസ്സ്‌ തളർത്തി​ക്ക​ള​യുന്ന പല പരി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും കടന്നു​പോ​യി. യഹോവ എങ്ങനെ​യാണ്‌ അവരെ ഓരോ​രു​ത്ത​രെ​യും ആശ്വസി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്‌ത​തെന്ന്‌ നമ്മൾ ഈ ലേഖന​ത്തിൽ കാണും. അവരുടെ മാതൃ​ക​യിൽനി​ന്നും അനുക​മ്പ​യോ​ടെ ദൈവം അവരോട്‌ ഇടപെട്ട വിധത്തിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാ​മെ​ന്നും നമ്മൾ ചിന്തി​ക്കും.

^ ഖ. 56 ചിത്രക്കുറിപ്പ്‌: തങ്ങളുടെ ഇണയെ നഷ്ടപ്പെ​ട്ട​പ്പോൾ നൊ​വൊ​മി​യും രൂത്തും ഒർപ്പയും ദുഃഖാർത്ത​രാ​യി, അവരാകെ തകർന്നു​പോ​യി. പിന്നീട്‌ ഓബേദ്‌ ജനിച്ച​പ്പോൾ രൂത്തും നൊ​വൊ​മി​യും ബോവ​സും വളരെ​യ​ധി​കം സന്തോ​ഷി​ച്ചു