വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

“നീതി​മാൻ ഏഴു പ്രാവ​ശ്യം വീണാ​ലും എഴു​ന്നേൽക്കും” എന്ന്‌ സുഭാ​ഷി​തങ്ങൾ 24:16 പറയുന്നു. ഒരു വ്യക്തി പല പ്രാവ​ശ്യം തെറ്റു ചെയ്യു​ക​യും എന്നാൽ ദൈവം ക്ഷമിക്കു​ക​യും ചെയ്യു​ന്ന​തി​നെ​യാ​ണോ ഇത്‌ അർഥമാ​ക്കു​ന്നത്‌?

▪ ശരിക്കും അതല്ല ആ വാക്യ​ത്തി​ന്റെ അർഥം. പകരം, കൂടെ​ക്കൂ​ടെ പ്രശ്‌ന​ങ്ങ​ളും പ്രതി​കൂ​ല​മായ സാഹച​ര്യ​ങ്ങ​ളും നേരി​ടു​ക​യും ഓരോ പ്രാവ​ശ്യ​വും അതിൽനി​ന്നെ​ല്ലാം കരകയ​റു​ക​യും ചെയ്യുന്ന ഒരാ​ളെ​യാണ്‌ ഈ വാക്യം പരാമർശി​ക്കു​ന്നത്‌.

അതിനു മുന്നി​ലും പിന്നി​ലും ഉള്ള വാക്യങ്ങൾ നോക്കുക: “നീതി​മാ​നെ ദ്രോ​ഹി​ക്കാ​നാ​യി അവന്റെ വീടിന്‌ അരികെ പതിയി​രി​ക്ക​രുത്‌; അവന്റെ വിശ്ര​മ​സ്ഥലം നശിപ്പി​ക്ക​രുത്‌. നീതി​മാൻ ഏഴു പ്രാവ​ശ്യം വീണാ​ലും എഴു​ന്നേൽക്കും; എന്നാൽ ദുഷ്ടൻ ആപത്തു വന്ന്‌ നിലം​പ​തി​ക്കും. നിന്റെ ശത്രു​വി​ന്റെ വീഴ്‌ച​യിൽ ആനന്ദി​ക്ക​രുത്‌; അവന്റെ കാലി​ട​റു​മ്പോൾ നിന്റെ ഹൃദയം സന്തോ​ഷി​ക്ക​രുത്‌.”—സുഭാ. 24:15-17.

പാപത്തിൽ വീണാ​ലും ദൈവ​വു​മാ​യുള്ള ബന്ധത്തി​ലേക്കു തിരികെ വരുന്ന ഒരാ​ളെ​ക്കു​റി​ച്ചാണ്‌ 16-ാം വാക്യം പറയു​ന്ന​തെന്നു ചിലർ കരുതു​ന്നു. “പണ്ടുകാ​ല​ത്തെ​യും ഇക്കാല​ത്തെ​യും സുവി​ശേ​ഷകർ ഈ വാക്യം (ഈ വിധത്തിൽ) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌” എന്ന്‌ ബ്രിട്ടീ​ഷു​കാ​രായ രണ്ടു മതപു​രോ​ഹി​ത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ആ മതപു​രോ​ഹി​ത​ന്മാർ ആ കാഴ്‌പ്പാട്‌ വിശദീ​ക​രി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഒരു നല്ല വ്യക്തി ഗുരു​ത​ര​മായ പാപങ്ങ​ളി​ലേക്കു വീണാ​ലും അദ്ദേഹ​ത്തിന്‌ ഒരിക്ക​ലും ദൈവ​ത്തി​ന്റെ സ്‌നേഹം നഷ്ടപ്പെ​ടില്ല. പശ്ചാത്താ​പ​ത്തി​ലൂ​ടെ ഓരോ പ്രാവ​ശ്യ​വും അദ്ദേഹം എഴു​ന്നേൽക്കു​ക​യും ചെയ്യും.” തെറ്റായ കാര്യങ്ങൾ ചെറു​ത്തു​നിൽക്കാൻ ആഗ്രഹി​ക്കാത്ത ഒരാൾക്ക്‌ ഇത്തര​മൊ​രു കാഴ്‌ച​പ്പാട്‌ ഇഷ്ടപ്പെ​ട്ടേ​ക്കാം. എത്രവട്ടം പാപം ചെയ്‌താ​ലും ദൈവം തന്നോടു ക്ഷമിച്ചു​കൊ​ള്ളും എന്നായി​രി​ക്കാം അദ്ദേഹ​ത്തി​ന്റെ ധാരണ.

അതല്ല ആ വാക്യ​ത്തി​ന്റെ ശരിയായ അർഥം.

16-ഉം 17-ഉം വാക്യ​ങ്ങ​ളിൽ കാണുന്ന ‘വീഴുക’ എന്നതി​നുള്ള എബ്രാ​യ​പദം പല അർഥങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഒരു കാള നിലത്ത്‌ വീഴുക, ഒരാൾ മേൽക്കൂ​ര​യിൽനിന്ന്‌ താഴെ വീഴുക, ഒരു കല്ല്‌ താഴെ പോകുക ഇങ്ങനെ അക്ഷരാർഥ​ത്തി​ലുള്ള വീഴ്‌ചയെ കുറി​ക്കാൻ ഈ വാക്ക്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ആവ. 22:4, 8; ആമോ. 9:9) ആലങ്കാ​രി​ക​മായ അർഥത്തി​ലും ഈ വാക്ക്‌ ബൈബി​ളി​ലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സങ്കീർത്തനം 37:23, 24 ഇങ്ങനെ പറയുന്നു: “ഒരു മനുഷ്യ​ന്റെ വഴിയിൽ പ്രസാ​ദി​ക്കു​മ്പോൾ യഹോവ അവന്റെ ചുവടു​കളെ നയിക്കു​ന്നു. അവൻ വീണാ​ലും നിലം​പ​രി​ചാ​കില്ല; കാരണം യഹോവ അവന്റെ കൈക്കു പിടി​ച്ചി​ട്ടുണ്ട്‌.”—സുഭാ. 11:5.

എന്നാൽ, “(വീഴുക) എന്നതി​നുള്ള എബ്രായ പദം ഒരിട​ത്തും പാപത്തിൽ വീഴു​ന്ന​തി​നെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടില്ല” എന്നു പ്രൊ​ഫസ്സർ എഡ്വേർഡ്‌ എച്ച്‌. പ്ലംറ്റ്ര പറയുന്നു. ഇതി​ന്റെ​യെ​ല്ലാം അടിസ്ഥാ​ന​ത്തിൽ, മറ്റൊരു പണ്ഡിതൻ 16-ാം വാക്യ​ത്തി​ന്റെ ആശയം വിശദീ​ക​രി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: “ദൈവ​ജ​നത്തെ ദ്രോ​ഹി​ക്കാൻ ശ്രമി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. കാരണം അവർ അതി​നെ​യെ​ല്ലാം മറിക​ട​ക്കും. എന്നാൽ ദുഷ്ടന്മാർ അതിജീ​വി​ക്കില്ല.”

അതു​കൊണ്ട്‌ പാപത്തിൽ വീഴു​ന്ന​തി​നെ​ക്കു​റി​ച്ചല്ല, പകരം നിരന്തരം പ്രശ്‌ന​ങ്ങ​ളും ബുദ്ധി​മു​ട്ടു​ക​ളും നേരി​ടു​ന്ന​തി​നെ​യാണ്‌ സുഭാ​ഷി​തങ്ങൾ 24:16 പറയു​ന്നത്‌. ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യിൽ ജീവി​ക്കു​മ്പോൾ നീതി​മാ​നായ ഒരാൾക്കു രോഗ​ങ്ങ​ളോ മറ്റു പ്രശ്‌ന​ങ്ങ​ളോ നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം. വിശ്വാ​സ​ത്തി​ന്റെ പേരിൽ അധികാ​രി​ക​ളിൽനിന്ന്‌ കഠിന​മായ എതിർപ്പും അയാൾക്ക്‌ അനുഭ​വി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. എങ്കിലും, ദൈവം തന്റെ കൂടെ​യു​ണ്ടെ​ന്നും പിടി​ച്ചു​നിൽക്കാ​നും വിജയി​ക്കാ​നും ദൈവം സഹായി​ക്കു​മെ​ന്നും അദ്ദേഹ​ത്തി​നു വിശ്വ​സി​ക്കാം. സ്വയം ചോദി​ക്കുക, ‘മിക്ക​പ്പോ​ഴും ദൈവ​ദാ​സ​രു​ടെ കാര്യ​ത്തിൽ കാര്യങ്ങൾ ശുഭമാ​യി​ത്തീ​രു​ന്നത്‌ എനിക്കു കാണാൻ കഴിഞ്ഞി​ട്ടി​ല്ലേ?’ അതെ, “വീണു​പോ​കു​ന്ന​വ​രെ​യെ​ല്ലാം യഹോവ താങ്ങുന്നു, കുനി​ഞ്ഞു​പോ​യ​വരെ പിടി​ച്ചെ​ഴു​ന്നേൽപ്പി​ക്കു​ന്നു” എന്ന ഉറപ്പ്‌ നമുക്കുണ്ട്‌.—സങ്കീ. 41:1-3; 145:14-19.

‘നീതി​മാ​നായ’ ഒരാൾ മറ്റുള്ള​വ​രു​ടെ പ്രശ്‌ന​ങ്ങ​ളിൽ ആശ്വാസം കണ്ടെത്തു​ന്നില്ല, മറിച്ച്‌ അവർക്ക്‌ ആശ്വാസം പകരു​ന്നത്‌ ഈ അറിവാണ്‌: ‘സത്യ​ദൈ​വത്തെ ഭയപ്പെ​ടു​ന്ന​വർക്ക്‌ ഒടുവിൽ നല്ലതു വരും. കാരണം, അവർ ദൈവത്തെ ഭയപ്പെ​ടു​ന്നു.’—സഭാ. 8:11-13; ഇയ്യോ. 31:3-6; സങ്കീ. 27:5, 6.