വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

സഭാപ്രസംഗകൻ 5:8 മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​ക​ളെ​ക്കു​റിച്ച്‌ മാത്ര​മാ​ണോ പറയു​ന്നത്‌, അതോ അതിൽ യഹോ​വ​യും ഉൾപ്പെ​ടു​ന്നു​ണ്ടോ?

നമുക്ക്‌ ആദ്യം ആ വാക്യം എന്താണു പറയു​ന്ന​തെന്നു നോക്കാം: “നിന്റെ നാട്ടിൽ ദരി​ദ്രരെ ദ്രോ​ഹി​ക്കു​ന്ന​തും നീതി​യും ന്യായ​വും നിഷേ​ധി​ക്കു​ന്ന​തും കാണു​മ്പോൾ നീ അതിൽ അതിശ​യി​ച്ചു​പോ​ക​രുത്‌. അങ്ങനെ ചെയ്യുന്ന അധികാ​രി​യെ നിരീ​ക്ഷി​ക്കുന്ന മേലധി​കാ​രി​യും അവർക്കു മീതെ അവരെ​ക്കാൾ അധികാ​ര​മു​ള്ള​വ​രും ഉണ്ടല്ലോ.”—സഭാ. 5:8.

ഒരാൾ പെട്ടെന്ന്‌ ഈ വാക്യം വായി​ച്ചാൽ, അതു ഗവൺമെ​ന്റു​ക​ളിൽ അധികാ​ര​സ്ഥാ​നം വഹിക്കു​ന്ന​വരെ മാത്രം ഉദ്ദേശി​ച്ചാ​ണു പറയു​ന്ന​തെന്നു തോന്നി​യേ​ക്കാം. പക്ഷേ ഈ വാക്യ​ത്തെ​ക്കു​റിച്ച്‌ ശരിക്കു ചിന്തി​ച്ചാൽ, ഇത്‌ യഹോ​വ​യെ​ക്കു​റിച്ച്‌ ഒരു സത്യം വെളി​പ്പെ​ടു​ത്തു​ന്നു​ണ്ടെന്നു മനസ്സി​ലാ​കും, നമുക്ക്‌ ആശ്വാ​സ​വും ഉറപ്പും തരുന്ന ഒരു സത്യം.

ദരി​ദ്ര​രെ ദ്രോ​ഹി​ക്കു​ക​യും അവർക്കു നീതി നിഷേ​ധി​ക്കു​ക​യും ചെയ്യുന്ന ഒരു അധികാ​രി​യെ​ക്കു​റിച്ച്‌ സഭാ​പ്ര​സം​ഗകൻ 5:8 പറയുന്നു. എന്നാൽ തന്നെക്കാൾ ഉയർന്ന സ്ഥാനവും അധികാ​ര​വും ഉള്ള വേറെ ഒരു അധികാ​രി തന്നെ നിരീ​ക്ഷി​ക്കാൻ സാധ്യ​ത​യു​ണ്ടെന്ന്‌ അയാൾ ഓർക്കണം. ഒരുപക്ഷേ ആ അധികാ​രി​ക്കു മീതെ അധികാ​ര​മുള്ള മറ്റുള്ള​വ​രു​ണ്ടാ​യി​രി​ക്കും. സങ്കടക​ര​മെന്നു പറയട്ടെ, അധികാ​ര​ത്തി​ന്റെ എല്ലാ തലങ്ങളി​ലു​മു​ള്ളവർ അഴിമ​തി​ക്കാ​രാ​യി​രു​ന്നേ​ക്കാം. അതു കാരണം, സാധാ​ര​ണ​ക്കാ​രായ ജനങ്ങൾ ബുദ്ധി​മു​ട്ടു​ക​യാണ്‌.

ഇന്നത്തെ സാഹച​ര്യ​ങ്ങൾ എത്ര ആശയറ്റ​താ​ണെന്നു തോന്നി​യാ​ലും ഗവൺമെ​ന്റു​ക​ളി​ലുള്ള ഏതു മേലധി​കാ​രി​ക്കും മീതെ അധികാ​ര​മുള്ള യഹോവ അവരെ​യെ​ല്ലാം ‘നിരീ​ക്ഷി​ക്കു​ന്നുണ്ട്‌.’ ഇതു നമുക്ക്‌ ആശ്വാസം തരുന്നി​ല്ലേ? സഹായ​ത്തി​നാ​യി നമുക്ക്‌ എപ്പോ​ഴും ദൈവ​ത്തോ​ടു പ്രാർഥി​ക്കാം, നമ്മുടെ ഭാരങ്ങൾ ദൈവ​ത്തി​ന്റെ മേൽ ഇടാം. (സങ്കീ. 55:22; ഫിലി. 4:6, 7) ‘പൂർണ​ഹൃ​ദ​യ​ത്തോ​ടെ തന്നിൽ ആശ്രയി​ക്കു​ന്ന​വർക്കു​വേണ്ടി തന്റെ ശക്തി പ്രകടി​പ്പി​ക്കാൻ യഹോ​വ​യു​ടെ കണ്ണുകൾ ഭൂമി​യി​ലെ​ങ്ങും ചുറ്റി​സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌’ എന്നു നമുക്ക്‌ അറിയാം.—2 ദിന. 16:9.

അതു​കൊണ്ട്‌ സഭാ​പ്ര​സം​ഗകൻ 5:8 ഗവൺമെ​ന്റു​ക​ളിൽ അധികാ​ര​മുള്ള വ്യക്തി​ക​ളു​ടെ സാഹച​ര്യം കൃത്യ​മാ​യി വരച്ചു​കാ​ട്ടു​ന്നു. അതെ, ഏതൊരു അധികാ​രി​ക്കും മീതെ അയാ​ളെ​ക്കാൾ അധികാ​ര​മുള്ള മറ്റൊ​രാ​ളു​ണ്ടാ​യി​രി​ക്കും. ഏറ്റവും പ്രധാ​ന​മാ​യി, യഹോ​വ​യാണ്‌ എല്ലാവ​രെ​ക്കാ​ളും അധികാ​ര​മുള്ള, എല്ലാവ​രു​ടെ​യും പരമാ​ധി​കാ​രി എന്ന്‌ ഈ വാക്യം നമ്മളെ ഓർമി​പ്പി​ക്കു​ന്നു. ഇപ്പോൾ തന്റെ മകനി​ലൂ​ടെ, ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ, യഹോവ ഭരിക്കു​ന്നു. എല്ലാവ​രെ​യും നിരീ​ക്ഷി​ക്കുന്ന സർവശ​ക്ത​നായ ദൈവ​ത്തിൽ അനീതി​യു​ടെ ഒരു കണിക​പോ​ലു​മില്ല, ദൈവ​ത്തി​ന്റെ മകനും അതു​പോ​ലെ​ത​ന്നെ​യാണ്‌.