വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 30

യഹോ​വ​യു​ടെ കുടും​ബ​ത്തിൽ നിങ്ങൾക്കുള്ള സ്ഥാനം വില​പ്പെ​ട്ട​താ​യി കാണുക

യഹോ​വ​യു​ടെ കുടും​ബ​ത്തിൽ നിങ്ങൾക്കുള്ള സ്ഥാനം വില​പ്പെ​ട്ട​താ​യി കാണുക

“ദൈവ​ദൂ​ത​ന്മാ​രെ​ക്കാൾ അൽപ്പം മാത്രം താഴ്‌ന്ന​വ​നാ​ക്കി അങ്ങ്‌ മഹത്ത്വ​വും തേജസ്സും മനുഷ്യ​നെ അണിയി​ച്ചു.”—സങ്കീ. 8:5, അടിക്കു​റിപ്പ്‌.

ഗീതം 123 ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നു മനസ്സോ​ടെ കീഴ്‌പെടാം

പൂർവാവലോകനം *

1. യഹോവ സൃഷ്ടിച്ച അതിവി​ശാ​ല​മായ ഈ പ്രപഞ്ച​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ ഏതു ചോദ്യ​ങ്ങൾ നമ്മുടെ മനസ്സിൽ വന്നേക്കാം?

യഹോ​വ​യോ​ടുള്ള പ്രാർഥ​ന​യിൽ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ ചോദി​ച്ചു: “അങ്ങയുടെ വിരലു​ക​ളു​ടെ പണിയായ ആകാശ​ത്തെ​യും അങ്ങ്‌ ഉണ്ടാക്കിയ ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും കാണു​മ്പോൾ, നശ്വര​നായ മനുഷ്യ​നെ അങ്ങ്‌ ഓർക്കാൻമാ​ത്രം അവൻ ആരാണ്‌? അങ്ങയുടെ പരിപാ​ലനം ലഭിക്കാൻ ഒരു മനുഷ്യ​പു​ത്രന്‌ എന്ത്‌ അർഹത​യാ​ണു​ള്ളത്‌?” യഹോവ സൃഷ്ടിച്ച വിശാ​ല​മായ ഈ പ്രപഞ്ച​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ, മനുഷ്യൻ എത്ര നിസ്സാ​ര​നാ​ണെന്നു ദാവീ​ദി​നെ​പ്പോ​ലെ നമുക്കും തോന്നി​യേ​ക്കാം. (സങ്കീ. 8:3, 4) അതെ, ഈ പ്രപഞ്ച​ത്തോ​ടുള്ള താരത​മ്യ​ത്തിൽ മനുഷ്യൻ വളരെ നിസ്സാ​ര​നാണ്‌. എന്നിട്ടും യഹോവ നമ്മളെ ശ്രദ്ധി​ക്കു​ന്നു​വെ​ന്നതു നമ്മളെ അതിശ​യി​പ്പി​ക്കു​ന്നി​ല്ലേ? എന്നാൽ നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളായ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും കാര്യ​ത്തിൽ, യഹോവ അവരെ ശ്രദ്ധി​ക്കുക മാത്രമല്ല അവരെ തന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാ​ക്കു​ക​പോ​ലും ചെയ്‌തു. അതെക്കു​റി​ച്ചാ​ണു നമ്മൾ ഇനി കാണാൻ പോകു​ന്നത്‌.

2. ആദാമും ഹവ്വയും എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ച്ചത്‌?

2 ഭൂമി​യിൽ യഹോ​വ​യു​ടെ ആദ്യത്തെ മക്കളാ​യി​രു​ന്നു ആദാമും ഹവ്വയും. യഹോവ അവരുടെ സ്‌നേ​ഹ​വാ​നായ സ്വർഗീ​യ​പി​താ​വും ആയിരു​ന്നു. അവർ മക്കളെ​യൊ​ക്കെ ജനിപ്പിച്ച്‌ ആ കുടും​ബം വലുതാ​ക്കാ​നും ഈ ഭൂമിയെ പരിപാ​ലി​ക്കാ​നും ദൈവം ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ ദൈവം അവരോ​ടു പറഞ്ഞു: ‘നിങ്ങൾ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ അടക്കി​ഭ​രി​ക്കുക.’ (ഉൽപ. 1:28) ദൈവം പറഞ്ഞ​തെ​ല്ലാം അവർ കേട്ടനു​സ​രി​ച്ചി​രു​ന്നെ​ങ്കിൽ ആദാമി​നും ഹവ്വയ്‌ക്കും അവരുടെ മക്കൾക്കും എന്നെന്നും ദൈവ​ത്തി​ന്റെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി തുടരാ​മാ​യി​രു​ന്നു.

3. ആദാമി​നും ഹവ്വയ്‌ക്കും യഹോ​വ​യു​ടെ കുടും​ബ​ത്തിൽ വലി​യൊ​രു സ്ഥാനമു​ണ്ടാ​യി​രു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

3 യഹോ​വ​യു​ടെ സൃഷ്ടി​യായ മനുഷ്യ​നെ​ക്കു​റിച്ച്‌ ദാവീദ്‌ പറഞ്ഞതു ശ്രദ്ധി​ക്കുക. സങ്കീർത്തനം 8:5-ൽ (അടിക്കു​റിപ്പ്‌) ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “ദൈവ​ദൂ​ത​ന്മാ​രെ​ക്കാൾ അൽപ്പം മാത്രം താഴ്‌ന്ന​വ​നാ​ക്കി അങ്ങ്‌ മഹത്ത്വ​വും തേജസ്സും മനുഷ്യ​നെ അണിയി​ച്ചു.” മനുഷ്യർക്കു ദൈവ​ദൂ​ത​ന്മാ​രു​ടെ അത്രയും ശക്തിയോ ബുദ്ധി​യോ മറ്റു കഴിവു​ക​ളോ ഒന്നുമില്ല എന്നുള്ളതു ശരിയാണ്‌. (സങ്കീ. 103:20) എങ്കിലും യഹോവ തന്റെ കുടും​ബ​ത്തിൽ മനുഷ്യ​നു വലി​യൊ​രു സ്ഥാനമാ​ണു നൽകി​യി​രി​ക്കു​ന്നത്‌. കാരണം ദൈവം മനുഷ്യ​രെ സൃഷ്ടി​ച്ചി​രി​ക്കു​ന്നതു ശക്തരായ ദൈവ​ദൂ​ത​ന്മാ​രെ​ക്കാൾ ‘അൽപ്പം മാത്രം താഴ്‌ന്ന​വ​രാ​യി​ട്ടാണ്‌.’ ഒന്നു ചിന്തി​ച്ചു​നോ​ക്കി​ക്കേ, എത്ര നല്ലൊരു തുടക്ക​മാണ്‌ യഹോവ ആദാമി​നും ഹവ്വയ്‌ക്കും നൽകി​യത്‌!

4. (എ) യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ച​തു​കൊണ്ട്‌ ആദാമി​നും ഹവ്വയ്‌ക്കും എന്തു സംഭവി​ച്ചു? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തെല്ലാം ചർച്ച ചെയ്യും?

 4 എന്നാൽ സങ്കടക​ര​മായ കാര്യം, ആദാമും ഹവ്വയും യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു എന്നതാണ്‌. അതു​കൊ​ണ്ടു​തന്നെ അവർക്ക്‌ യഹോ​വ​യു​ടെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി തുടരാ​നാ​യില്ല. ഇനി, അവർക്കു ജനിച്ച മക്കൾക്കും അതിന്റെ ദുരന്ത​ഫ​ലങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വന്നു. എന്നാൽ മനുഷ്യ​നെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​നു മാറ്റം​വ​ന്നി​ട്ടില്ല. അനുസ​ര​ണ​മുള്ള മനുഷ്യർ തന്റെ മക്കളായി എന്നെന്നും ജീവി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. യഹോവ വളരെ വില​പ്പെ​ട്ട​വ​രാ​യി​ട്ടാ​ണു നമ്മളെ കാണു​ന്നത്‌. അതിന്റെ ചില തെളി​വു​കൾ നമ്മൾ ആദ്യം ചർച്ച ചെയ്യും. കൂടാതെ, ദൈവ​ത്തി​ന്റെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാ​മെ​ന്നും യഹോ​വ​യു​ടെ മനുഷ്യ​മ​ക്കൾക്കു ഭാവി​യിൽ ലഭിക്കാ​നി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നും നമ്മൾ കാണും.

യഹോവ മനുഷ്യ​രെ ആദരി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

യഹോവ നമ്മളെ എങ്ങനെ​യെ​ല്ലാം ആദരി​ച്ചി​രി​ക്കു​ന്നു? (5-11 ഖണ്ഡികകൾ കാണുക) *

5. ദൈവം തന്റെ ഛായയിൽ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തി​നു നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

5 യഹോവ നമ്മളെ തന്റെ ഛായയിൽ സൃഷ്ടി​ച്ചു​കൊണ്ട്‌ ആദരി​ച്ചി​രി​ക്കു​ന്നു. (ഉൽപ. 1:26, 27) നമ്മളെ അങ്ങനെ സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്കു പല നല്ല ഗുണങ്ങ​ളും വളർത്താ​നും അവ ജീവി​ത​ത്തിൽ കാണി​ക്കാ​നും കഴിയു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ സ്‌നേഹം, അനുകമ്പ, വിശ്വ​സ്‌തത, നീതി എന്നിവ​പോ​ലുള്ള ഗുണങ്ങൾ. (സങ്കീ. 86:15; 145:17) നമ്മൾ ഇത്തരം ഗുണങ്ങൾ വളർത്തി​യെ​ടു​ക്കു​മ്പോൾ, യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും തന്റെ ഛായയിൽ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തിൽ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കു​ക​യു​മാണ്‌. (1 പത്രോ. 1:14-16) ഇനി, നമ്മുടെ സ്വർഗീ​യ​പി​താ​വിന്‌ ഇഷ്ടപ്പെട്ട രീതി​യിൽ ജീവി​ക്കു​മ്പോൾ നമുക്കു സന്തോ​ഷ​വും സംതൃ​പ്‌തി​യും ലഭിക്കും. ദൈവ​ത്തി​ന്റെ ഛായയിൽ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തി​നാൽ യഹോവ ആഗ്രഹി​ക്കുന്ന ഗുണങ്ങൾ വളർത്തി​യെ​ടു​ത്തു​കൊണ്ട്‌ ദൈവ​ത്തി​ന്റെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​കാ​നും നമുക്കു പറ്റും.

6. ഭൂമിയെ ഒരുക്കി​യ​പ്പോൾ യഹോവ എങ്ങനെ​യാ​ണു മനുഷ്യ​നെ ആദരി​ച്ചത്‌?

6 നമുക്കു​വേണ്ടി നല്ലൊരു വീട്‌ ഒരുക്കി​ത്ത​ന്നു​കൊണ്ട്‌ യഹോവ നമ്മളെ ആദരി​ച്ചി​രി​ക്കു​ന്നു. ആദ്യമ​നു​ഷ്യ​നെ സൃഷ്ടി​ക്കു​ന്ന​തി​നു വളരെ മുമ്പു​തന്നെ യഹോവ മനുഷ്യ​നു​വേണ്ടി ഭൂമിയെ ഒരുക്കി. (ഇയ്യോ. 38:4-6; യിരെ. 10:12) നമ്മളെ​ക്കു​റിച്ച്‌ ചിന്തയുള്ള ഉദാര​നായ ദൈവ​മാ​യ​തു​കൊണ്ട്‌ നമ്മുടെ സന്തോ​ഷ​ത്തി​നു​വേണ്ടി ധാരാളം കാര്യങ്ങൾ യഹോവ ഇവിടെ സൃഷ്ടിച്ചു. (സങ്കീ. 104:14, 15, 24) ഓരോ​ന്നും സൃഷ്ടി​ച്ച​ശേഷം ദൈവം അതൊക്കെ ഒന്നു വിലയി​രു​ത്തി. എല്ലാം ‘നല്ലതെന്നു കണ്ടു.’ (ഉൽപ. 1:10, 12, 31) ഭൂമി​യിൽ താൻ സൃഷ്ടി​ച്ച​വ​യു​ടെ മേൽ എല്ലാം മനുഷ്യന്‌ “അധികാ​രം” കൊടു​ത്തു​കൊണ്ട്‌ ദൈവം അവരെ ആദരിച്ചു. (സങ്കീ. 8:6) പൂർണ​ത​യുള്ള മനുഷ്യൻ ദൈവ​ത്തി​ന്റെ മനോ​ഹ​ര​മായ ഈ സൃഷ്ടി​ക​ളെ​യൊ​ക്കെ പരിപാ​ലിച്ച്‌ എന്നെന്നും സന്തോ​ഷ​ത്തോ​ടെ കഴിയാ​നാ​ണു ദൈവം ഉദ്ദേശി​ക്കു​ന്നത്‌. നമുക്കു ലഭിക്കാൻപോ​കുന്ന ആ വലിയ അനു​ഗ്ര​ഹത്തെ ഓർത്ത്‌ നിങ്ങൾ പതിവാ​യി യഹോ​വ​യ്‌ക്കു നന്ദി പറയാ​റു​ണ്ടോ?

7. മനുഷ്യ​നു സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം തന്നിട്ടു​ണ്ടെന്നു യോശുവ 24:15 സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

7 സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം തന്നു​കൊണ്ട്‌ യഹോവ നമ്മളെ ആദരി​ച്ചി​രി​ക്കു​ന്നു. നമ്മുടെ ജീവി​തം​കൊണ്ട്‌ എന്തു ചെയ്യണ​മെന്നു തീരു​മാ​നി​ക്കാ​നുള്ള സ്വാത​ന്ത്ര്യം ദൈവം നമുക്കു തന്നിട്ടുണ്ട്‌. (യോശുവ 24:15 വായി​ക്കുക.) യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ ജീവി​ക്കാ​നാ​ണു നമ്മൾ തീരു​മാ​നി​ക്കു​ന്ന​തെ​ങ്കിൽ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കും. (സങ്കീ. 84:11; സുഭാ. 27:11) മറ്റു തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോ​ഴും ഈ സ്വാത​ന്ത്ര്യം നമുക്കു നല്ല രീതി​യിൽ ഉപയോ​ഗി​ക്കാ​നാ​കും. ഇക്കാര്യ​ത്തിൽ യേശു വെച്ച മാതൃക എന്താ​ണെന്നു നമുക്കു നോക്കാം.

8. സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം യേശു എങ്ങനെ ഉപയോ​ഗി​ച്ചു, ഒരു ഉദാഹ​രണം പറയുക.

8 യേശു എപ്പോ​ഴും മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തിച്ചു. ഒരു ദിവസം യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും ആകെ ക്ഷീണി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. എവി​ടെ​യെ​ങ്കി​ലും ഒരു ഒറ്റപ്പെട്ട സ്ഥലത്ത്‌ പോയി അൽപ്പ​മൊ​ന്നു വിശ്ര​മി​ക്കാൻ അവർ ആഗ്രഹി​ച്ചു. പക്ഷേ അവർക്ക​തി​നു കഴിഞ്ഞില്ല. കാരണം, യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും പോയ സ്ഥലം മനസ്സി​ലാ​ക്കി ആളുകൾ അവിടെ എത്തി. യേശു​വിൽനിന്ന്‌ കേട്ട്‌ പഠിക്കാൻ അവർക്കു വലിയ ആഗ്രഹ​മാ​യി​രു​ന്നു. അതു കണ്ടപ്പോൾ യേശു​വിന്‌ അവരോട്‌ അലിവ്‌ തോന്നി. അതു​കൊണ്ട്‌ യേശു “അവരെ പലതും പഠിപ്പി​ച്ചു.” തനിക്കു വിശ്ര​മി​ക്കാൻ പറ്റാത്ത​തിൽ യേശു അവരോ​ടു ദേഷ്യ​മൊ​ന്നും കാണി​ച്ചില്ല. (മർക്കോ. 6:30-34) നമുക്കും അതു​പോ​ലെ മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​രാ​യി​രു​ന്നു​കൊണ്ട്‌ യേശു​വി​ന്റെ മാതൃക അനുക​രി​ക്കാം. അങ്ങനെ നമ്മുടെ സമയവും ഊർജ​വും മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി ഉപയോ​ഗി​ക്കു​മ്പോൾ നമ്മൾ നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യാ​യി​രി​ക്കും. (മത്താ. 5:14-16) കൂടാതെ, യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നെ​ന്നും അതു തെളി​യി​ക്കും.

9. യഹോവ മനുഷ്യർക്ക്‌ ഏതു പ്രത്യേക അനു​ഗ്ര​ഹ​മാ​ണു നൽകി​യി​രി​ക്കു​ന്നത്‌?

9 മക്കളെ ജനിപ്പി​ക്കാ​നുള്ള കഴിവ്‌ നൽകി​ക്കൊ​ണ്ടും അതു​പോ​ലെ യഹോ​വയെ സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും മക്കളെ പഠിപ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നൽകി​ക്കൊ​ണ്ടും യഹോവ മനുഷ്യ​നെ ആദരി​ച്ചി​രി​ക്കു​ന്നു. യഹോവ ദൂതന്മാർക്ക്‌ അത്ഭുത​ക​ര​മായ പല കഴിവു​ക​ളും നൽകി​യി​ട്ടു​ണ്ടെ​ങ്കി​ലും മക്കളെ ജനിപ്പി​ക്കാ​നുള്ള പ്രാപ്‌തി കൊടു​ത്തി​ട്ടില്ല. എന്നാൽ ആ കഴിവ്‌ മനുഷ്യർക്കു നൽകി​യി​ട്ടുണ്ട്‌. അതു​കൊണ്ട്‌ “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും” മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രാ​നുള്ള വലി​യൊ​രു ഉത്തരവാ​ദി​ത്വ​മാ​ണു ദൈവം മനുഷ്യ​നു നൽകി​യി​രി​ക്കു​ന്നത്‌. (എഫെ. 6:4; ആവ. 6:5-7; സങ്കീ. 127:3) നിങ്ങൾ ഒരു മാതാ​വോ പിതാ​വോ ആണെങ്കിൽ അങ്ങനെ​യൊ​രു വലിയ അനു​ഗ്രഹം കിട്ടി​യി​രി​ക്കു​ന്ന​തിൽ നിങ്ങൾ നന്ദിയു​ള്ള​വ​രല്ലേ? ഇക്കാര്യ​ത്തിൽ മാതാ​പി​താ​ക്കളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സംഘടന ധാരാളം കാര്യങ്ങൾ ചെയ്യു​ന്നുണ്ട്‌. ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി തയ്യാറാ​ക്കി​യി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും പാട്ടു​ക​ളും മറ്റു ലേഖന​ങ്ങ​ളും എല്ലാം അതിനുള്ള ഉദാഹ​ര​ണ​ങ്ങ​ളാണ്‌. ഇതു കാണി​ക്കു​ന്നത്‌ യഹോ​വ​യും യേശു​വും നമ്മുടെ കുട്ടി​കളെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നുണ്ട്‌ എന്നാണ്‌. (ലൂക്കോ. 18:15-17) യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ തങ്ങളുടെ പ്രിയ മക്കൾക്ക്‌ ഏറ്റവും നല്ലതു നൽകാൻ മാതാ​പി​താ​ക്കൾ ശ്രമി​ക്കു​ന്നതു കാണു​മ്പോൾ യഹോവ സന്തോ​ഷി​ക്കു​ന്നു. അതിലൂ​ടെ അവർ എന്നെന്നും യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാ​നുള്ള അവസര​വും മക്കൾക്കു നൽകു​ക​യാണ്‌.

10-11. മോച​ന​വി​ല​യി​ലൂ​ടെ യഹോവ നമുക്ക്‌ എന്തിനുള്ള അവസരം നൽകി?

10 നമുക്കു വീണ്ടും യഹോ​വ​യു​ടെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​കാൻ കഴി​യേ​ണ്ട​തി​നു തന്റെ ഏറ്റവും പ്രിയ മകനെ നൽകി​ക്കൊണ്ട്‌ യഹോവ നമ്മളെ ആദരി​ച്ചി​രി​ക്കു​ന്നു.  4-ാം ഖണ്ഡിക​യിൽ നമ്മൾ കണ്ടതു​പോ​ലെ ആദാമും ഹവ്വയും പാപം ചെയ്‌ത​തു​കൊണ്ട്‌ അവർ യഹോ​വ​യു​ടെ കുടും​ബ​ത്തി​ലെ അംഗങ്ങ​ള​ല്ലാ​താ​യി. അവരുടെ മക്കൾക്കും ആ അനു​ഗ്രഹം നഷ്ടപ്പെട്ടു. (റോമ. 5:12) ആദാമും ഹവ്വയും മനഃപൂർവം ദൈവത്തെ ധിക്കരി​ച്ച​താണ്‌. അതു​കൊണ്ട്‌ അവർക്കു കിട്ടിയ ശിക്ഷ ശരിക്കും അവർ അർഹി​ക്കു​ന്ന​തു​ത​ന്നെ​യാ​യി​രു​ന്നു. എന്നാൽ അവരുടെ മക്കളുടെ കാര്യ​മോ? യഹോ​വ​യ്‌ക്കു മനുഷ്യ​രോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും അനുസ​ര​ണ​മുള്ള മക്കളെ തന്റെ കുടും​ബ​ത്തി​ലേക്കു ദത്തെടു​ക്കാൻ യഹോവ ക്രമീ​ക​രണം ചെയ്‌തു. തന്റെ ഏകജാ​ത​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ ബലിയി​ലൂ​ടെ​യാണ്‌ യഹോവ ആ ക്രമീ​ക​രണം ചെയ്‌തത്‌. (യോഹ. 3:16; റോമ. 5:19) യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ വിശ്വ​സ്‌ത​രായ 1,44,000 മനുഷ്യ​രെ തന്റെ പുത്ര​ന്മാ​രാ​യി ദത്തെടു​ക്കാൻ യഹോ​വ​യ്‌ക്കു കഴിഞ്ഞു.—റോമ. 8:15-17; വെളി. 14:1.

11 കൂടാതെ, വേറെ ലക്ഷക്കണ​ക്കിന്‌ ആളുകൾ ഇന്നു ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. ആയിരം വർഷത്തി​ന്റെ അവസാനം നടക്കുന്ന അന്തിമ​പ​രി​ശോ​ധ​ന​യ്‌ക്കു ശേഷം ദൈവ​ത്തി​ന്റെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​കാ​നുള്ള പ്രത്യാ​ശ​യാണ്‌ അവരുടെ മുമ്പാ​കെ​യു​ള്ളത്‌. (സങ്കീ. 25:14; റോമ. 8:20, 21) അങ്ങനെ​യൊ​രു പ്രത്യാ​ശ​യു​ള്ള​തു​കൊണ്ട്‌ അവർ ഇപ്പോൾത്തന്നെ തങ്ങളുടെ സ്രഷ്ടാ​വായ യഹോ​വയെ “പിതാവേ” എന്നു വിളി​ക്കു​ന്നു. (മത്താ. 6:9) ഇനി, പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​വർക്കും യഹോ​വ​യു​ടെ ഇഷ്ടത്തെ​ക്കു​റിച്ച്‌ പഠിക്കാ​നുള്ള അവസര​മുണ്ട്‌. യഹോവ നൽകുന്ന ആ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ അവരും യഹോ​വ​യു​ടെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​കും.

12. അടുത്ത​താ​യി നമ്മൾ എന്തായി​രി​ക്കും പഠിക്കു​ന്നത്‌?

12 മനുഷ്യ​രെ ആദരി​ക്കു​ന്ന​തി​നു​വേണ്ടി യഹോവ ചെയ്‌തി​രി​ക്കുന്ന പല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ചർച്ച ചെയ്‌തു. അഭിഷി​ക്തരെ യഹോവ ഇപ്പോൾത്തന്നെ തന്റെ പുത്ര​ന്മാ​രാ​യി ദത്തെടു​ത്തി​രി​ക്കു​ന്നു. ഇനി, ‘മഹാപു​രു​ഷാ​ര​ത്തിന്‌’ പുതിയ ലോക​ത്തിൽ ദൈവ​ത്തി​ന്റെ മക്കളാ​യി​ത്തീ​രാ​നുള്ള പ്രത്യാ​ശ​യും നൽകി​യി​ട്ടുണ്ട്‌. (വെളി. 7:9) എന്നാൽ എന്നും യഹോ​വ​യു​ടെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി​രി​ക്കാൻ ആഗ്രഹ​മു​ണ്ടെന്ന്‌ നമുക്ക്‌ ഇപ്പോൾത്തന്നെ എങ്ങനെ കാണി​ക്കാം?

യഹോ​വ​യു​ടെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെന്നു തെളിയിക്കുക

13. ദൈവ​ത്തി​ന്റെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​കാൻ നമ്മൾ എന്തു ചെയ്യണം? (മർക്കോസ്‌ 12:30)

13 മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ച്ചു​കൊണ്ട്‌ യഹോ​വ​യോ​ടു സ്‌നേഹം കാണി​ക്കുക. (മർക്കോസ്‌ 12:30 വായി​ക്കുക.) യഹോവ സ്‌നേ​ഹ​ത്തോ​ടെ നമുക്ക്‌ ഒരുപാ​ടു സമ്മാനങ്ങൾ തന്നിട്ടുണ്ട്‌. അതിൽവെച്ച്‌ വളരെ പ്രധാ​ന​പ്പെട്ട ഒന്നാണ്‌ യഹോ​വയെ ആരാധി​ക്കാ​നുള്ള കഴിവ്‌. ‘ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ച്ചു​കൊണ്ട്‌’ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെന്നു നമുക്കു തെളി​യി​ക്കാ​നാ​കും. (1 യോഹ. 5:3) നമ്മൾ അനുസ​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കുന്ന കാര്യ​ങ്ങ​ളിൽ ഒന്നാണ്‌ ആളുകളെ ശിഷ്യ​രാ​ക്കാ​നും സ്‌നാ​ന​പ്പെ​ടു​ത്താ​നും ഉള്ള യേശു​വി​ന്റെ കല്‌പന. (മത്താ. 28:19) കൂടാതെ നമ്മൾ പരസ്‌പരം സ്‌നേ​ഹി​ക്ക​ണ​മെ​ന്നും യേശു കല്‌പി​ച്ചു. (യോഹ. 13:35) യഹോ​വയെ അനുസ​രി​ക്കു​ന്ന​വരെ യഹോവ തന്റെ കുടും​ബ​ത്തി​ന്റെ, ലോക​മെ​ങ്ങു​മുള്ള സത്യാ​രാ​ധ​ക​രു​ടെ കുടും​ബ​ത്തി​ന്റെ, ഭാഗമാ​ക്കും.—സങ്കീ. 15:1, 2.

14. നമുക്ക്‌ എങ്ങനെ മറ്റുള്ള​വ​രോ​ടു സ്‌നേഹം കാണി​ക്കാം? (മത്തായി 9:36-38; റോമർ 12:10)

14 ആളുക​ളോ​ടുള്ള സ്‌നേഹം പ്രവൃ​ത്തി​യി​ലൂ​ടെ തെളി​യി​ക്കുക. യഹോ​വ​യു​ടെ ഗുണങ്ങ​ളിൽ ഏറ്റവും പ്രധാ​ന​പ്പെ​ട്ടതു സ്‌നേ​ഹ​മാണ്‌. (1 യോഹ. 4:8) നമ്മൾ യഹോ​വയെ അറിയു​ന്ന​തി​നു മുമ്പു​തന്നെ യഹോവ നമ്മളോ​ടു സ്‌നേഹം കാണിച്ചു. (1 യോഹ. 4:9, 10) നമ്മൾ മറ്റുള്ള​വ​രോ​ടു സ്‌നേഹം കാണി​ക്കു​മ്പോൾ യഹോ​വയെ അനുക​രി​ക്കു​ക​യാണ്‌. (എഫെ. 5:1) ഇന്ന്‌ ആളുക​ളോ​ടു സ്‌നേഹം കാണി​ക്കാ​നുള്ള ഒരു നല്ല വിധമാണ്‌, യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ അവസര​മുള്ള ഈ സമയത്ത്‌ അതിന്‌ അവരെ സഹായി​ക്കു​ന്നത്‌. (മത്തായി 9:36-38 വായി​ക്കുക.) അതിലൂ​ടെ ദൈവ​ത്തി​ന്റെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​കാൻ എന്തു ചെയ്യണ​മെന്ന്‌ അവർക്കു പഠിക്കാ​നാ​കും. ഒരാൾ സ്‌നാ​ന​മേറ്റ ശേഷവും നമ്മൾ ആ വ്യക്തിയെ സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ഒക്കെ ചെയ്യണം. (1 യോഹ. 4:20, 21) നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? മറ്റുള്ള​വരെ വിശ്വ​സി​ക്കു​ന്ന​താണ്‌ അതിനുള്ള ഒരു വഴി, അതായത്‌ അവർ ചെയ്യു​ന്ന​തൊ​ക്കെ നല്ല ഉദ്ദേശ്യ​ത്തോ​ടെ​യാ​ണെന്നു ചിന്തി​ക്കു​ന്നത്‌. അങ്ങനെ​യാ​കു​മ്പോൾ അവർ ഒരു കാര്യം ചെയ്‌ത​തി​ന്റെ കാരണം മനസ്സി​ലാ​യി​ല്ലെ​ങ്കിൽപ്പോ​ലും നമ്മൾ അവരെ തെറ്റി​ദ്ധ​രി​ക്കില്ല. പകരം, അവരെ നമ്മളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കണ്ട്‌ ആദരി​ക്കും.റോമർ 12:10 വായി​ക്കുക; ഫിലി. 2:3.

15. ആരോ​ടൊ​ക്കെ നമ്മൾ കരുണ​യും ദയയും കാണി​ക്കണം?

15 എല്ലാവ​രോ​ടും കരുണ​യും ദയയും കാണി​ക്കുക. യഹോ​വ​യു​ടെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നമ്മൾ ദൈവ​വ​ച​ന​ത്തിൽ പറഞ്ഞി​രി​ക്കു​ന്നത്‌ അനുസ​രിച്ച്‌ ജീവി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌ നമ്മൾ എല്ലാവ​രോ​ടും, ശത്രു​ക്ക​ളോ​ടു​പോ​ലും, കരുണ​യും ദയയും കാണി​ക്ക​ണ​മെന്നു യേശു പഠിപ്പി​ച്ചു. (ലൂക്കോ. 6:32-36) അത്‌ അത്ര എളുപ്പ​മ​ല്ലെന്നു നമുക്കു ചില​പ്പോൾ തോന്നി​യേ​ക്കാം. അങ്ങനെ തോന്നു​ന്നു​ണ്ടെ​ങ്കിൽ യേശു​വി​നെ​പ്പോ​ലെ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും നമ്മൾ പഠിക്കണം. യഹോ​വയെ അനുസ​രി​ക്കാ​നും യേശു​വി​നെ അനുക​രി​ക്കാ​നും നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​മ്പോൾ എന്നെന്നും യഹോ​വ​യു​ടെ കുടും​ബ​ത്തി​ലെ അംഗങ്ങ​ളാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെന്നു നമ്മൾ തെളി​യി​ക്കു​ക​യാണ്‌.

16. യഹോ​വ​യു​ടെ കുടും​ബ​ത്തി​നു ചീത്ത​പ്പേര്‌ വരാതി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

16 യഹോ​വ​യു​ടെ കുടും​ബ​ത്തി​നു ചീത്ത​പ്പേര്‌ ഉണ്ടാക്കാ​തെ നോക്കുക. കുടും​ബ​ത്തിൽ ഇളയ കുട്ടികൾ പൊതു​വേ മൂത്തവരെ അനുക​രി​ക്കാ​റുണ്ട്‌. മൂത്ത കുട്ടി ബൈബിൾത​ത്ത്വ​ങ്ങ​ളൊ​ക്കെ അനുസ​രി​ച്ചാ​ണു ജീവി​ക്കു​ന്ന​തെ​ങ്കിൽ ഇളയവർക്ക്‌ അവൻ നല്ലൊരു മാതൃ​ക​യാ​യി​രി​ക്കും. എന്നാൽ മൂത്തയാൾ മോശ​മായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി​യാൽ ഒരുപക്ഷേ ഇളയവ​രും ആ വഴിക്കു​തന്നെ തിരി​ഞ്ഞേ​ക്കാം. യഹോ​വ​യു​ടെ കുടും​ബ​ത്തി​ലും അങ്ങനെ​ത​ന്നെ​യാണ്‌. ഒരിക്കൽ വിശ്വ​സ്‌ത​നാ​യി​രുന്ന ഒരു ക്രിസ്‌ത്യാ​നി വിശ്വാ​സ​ത്യാ​ഗി​യാ​കു​ക​യോ തെറ്റായ ഒരു ജീവിതം തിര​ഞ്ഞെ​ടു​ക്കു​ക​യോ ചെയ്‌താൽ മറ്റുള്ള​വർക്കും അങ്ങനെ​യൊ​ക്കെ ചെയ്യാ​നുള്ള ഒരു പ്രേരണ തോന്നി​യേ​ക്കാം. അങ്ങനെ സംഭവി​ച്ചാൽ അത്‌ യഹോ​വ​യു​ടെ ആരാധ​ക​രു​ടെ കുടും​ബ​ത്തി​നു ചീത്ത​പ്പേ​രു​ണ്ടാ​ക്കും. (1 തെസ്സ. 4:3-8) അതു​കൊണ്ട്‌ നമുക്ക്‌ എന്തു ചെയ്യാം? മോശം മാതൃ​ക​വെ​ക്കു​ന്ന​വരെ നമ്മൾ ഒരു കാരണ​വ​ശാ​ലും അനുക​രി​ക്ക​രുത്‌. അതു​പോ​ലെ നമ്മുടെ സ്‌നേ​ഹ​വാ​നായ സ്വർഗീ​യ​പി​താ​വിൽനിന്ന്‌ നമ്മളെ അകറ്റി​ക്ക​ള​യാൻ ഒന്നി​നെ​യും അനുവ​ദി​ക്കു​ക​യും അരുത്‌.

17. ഏതുതരം ചിന്ത നമ്മൾ ഒഴിവാ​ക്കണം, എന്തു​കൊണ്ട്‌?

17 വസ്‌തു​വ​ക​ക​ളി​ലല്ല യഹോ​വ​യിൽ ആശ്രയി​ക്കുക. നമ്മൾ ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ക​യും ദൈവ​ത്തി​ന്റെ നീതി​യുള്ള നിയമ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നമുക്ക്‌ ആവശ്യ​മായ ആഹാര​വും വസ്‌ത്ര​വും താമസ​വും ഒക്കെ തരു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. (സങ്കീ. 55:22; മത്താ. 6:33) ദൈവ​ത്തി​ന്റെ ആ വാഗ്‌ദാ​ന​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കിൽ, ഈ ലോക​ത്തി​ലെ വസ്‌തു​വ​ക​ക​ളാ​ണു നിലനിൽക്കുന്ന സന്തോ​ഷ​വും സംരക്ഷ​ണ​വും ഒക്കെ തരുന്ന​തെന്നു നമ്മൾ ഒരിക്ക​ലും ചിന്തി​ക്കില്ല. യഹോ​വ​യു​ടെ ഇഷ്ടം ചെയ്‌താൽ മാത്രമേ ശരിക്കുള്ള മനസ്സമാ​ധാ​നം കിട്ടു​ക​യു​ള്ളൂ എന്ന്‌ നമുക്ക്‌ അറിയാം. (ഫിലി. 4:6, 7) ചില​പ്പോൾ നമുക്കു പലതും വാങ്ങി​ക്കാ​നുള്ള പണം ഉണ്ടായി​രി​ക്കാം. എന്നാൽ അതൊക്കെ ഉപയോ​ഗി​ക്കാ​നും പരിപാ​ലി​ക്കാ​നും ഉള്ള സമയവും ആരോ​ഗ്യ​വും ഒക്കെയു​ണ്ടോ എന്നു ചിന്തി​ക്കു​ന്നതു നന്നായി​രി​ക്കും. ഇനി, അവയോട്‌ അതിരു​ക​വിഞ്ഞ സ്‌നേ​ഹ​വും താത്‌പ​ര്യ​വും തോന്നാ​നുള്ള സാധ്യ​ത​യു​ണ്ടോ എന്നു ചിന്തി​ക്കു​ന്ന​തും നല്ലതാണ്‌. തങ്ങളെ ഏൽപ്പി​ച്ചി​രി​ക്കുന്ന ഉത്തരവാ​ദി​ത്വ​ങ്ങൾ ദൈവ​ത്തി​ന്റെ കുടും​ബ​ത്തി​ലെ ഓരോ അംഗവും നന്നായി ചെയ്യാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌. അതിന്റെ അർഥം മറ്റു കാര്യ​ങ്ങ​ളി​ലേക്കു നമ്മുടെ ശ്രദ്ധ പോക​രു​തെ​ന്നാണ്‌. യേശു​വി​ന്റെ നാളിലെ ഒരു ചെറു​പ്പ​ക്കാ​രനു സംഭവി​ച്ചത്‌ അതാണ്‌. തനിക്കു​ണ്ടാ​യി​രുന്ന വസ്‌തു​വ​ക​ക​ളോ​ടുള്ള അതിരു​ക​വിഞ്ഞ സ്‌നേ​ഹ​മാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ പ്രശ്‌നം. അതു​കൊണ്ട്‌ അദ്ദേഹ​ത്തി​നു നഷ്ടമാ​യത്‌ യഹോ​വയെ സേവി​ക്കാ​നും ദൈവ​ത്തി​ന്റെ ഒരു പുത്ര​നാ​യി ദത്തെടു​ക്ക​പ്പെ​ടാ​നും ഉള്ള വലി​യൊ​രു അവസര​മാണ്‌. ആ ചെറു​പ്പ​ക്കാ​ര​നെ​പ്പോ​ലെ​യാ​യി​രി​ക്കാൻ നമ്മൾ ഒരിക്ക​ലും ആഗ്രഹി​ക്കു​ന്നില്ല.—മർക്കോ. 10:17-22.

യഹോ​വ​യു​ടെ മക്കൾക്കു ലഭിക്കാ​നി​രി​ക്കുന്ന നിത്യ​മായ അനുഗ്രഹങ്ങൾ

18. ഏതു വലിയ പദവി​യും അനു​ഗ്ര​ഹ​ങ്ങ​ളും ആണ്‌ അനുസ​ര​ണ​മുള്ള മനുഷ്യർ എന്നെന്നും ആസ്വദി​ക്കാ​നി​രി​ക്കു​ന്നത്‌?

18 അനുസ​ര​ണ​മുള്ള മനുഷ്യർക്കു ലഭിക്കാ​നി​രി​ക്കുന്ന ഏറ്റവും വലിയ പദവി​യാണ്‌ എന്നെന്നും യഹോ​വയെ സ്‌നേ​ഹി​ക്കാ​നും ആരാധി​ക്കാ​നും ഉള്ള അവസരം. ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വർക്ക്‌, ദൈവം ഒരുക്കി​യി​രി​ക്കുന്ന മനോ​ഹ​ര​മായ ഈ ഭൂമി നന്നായി പരിപാ​ലി​ക്കു​ന്ന​തി​ന്റെ സന്തോഷം ആസ്വദി​ക്കാ​നാ​കും. ആദാമും ഹവ്വയും ദൈവ​ത്തി​ന്റെ കുടും​ബ​ത്തിൽനിന്ന്‌ പുറത്ത്‌ പോകാൻ തീരു​മാ​നി​ച്ച​തു​കൊണ്ട്‌ ഉണ്ടായ എല്ലാ പ്രശ്‌ന​ങ്ങ​ളും യേശു പെട്ടെ​ന്നു​തന്നെ പരിഹ​രി​ക്കും. അങ്ങനെ ഭൂമി​യും അതിലു​ള്ള​തൊ​ക്കെ​യും ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തി​ലൂ​ടെ പുതു​താ​ക്ക​പ്പെ​ടും. മരിച്ചു​പോയ ലക്ഷക്കണ​ക്കിന്‌ ആളുകളെ യഹോവ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രും. പറുദീ​സ​യാ​ക്കി മാറ്റിയ ഭൂമി​യിൽ പൂർണ ആരോ​ഗ്യ​ത്തോ​ടെ എന്നെന്നും ജീവി​ക്കാ​നുള്ള അവസരം അവർക്കു ലഭിക്കും. (ലൂക്കോ. 23:42, 43) യഹോ​വയെ സേവി​ക്കുന്ന മനുഷ്യർ പൂർണ​രാ​യി​ത്തീ​രു​മ്പോൾ അവരെ​ല്ലാം ദാവീദ്‌ പറഞ്ഞതു​പോ​ലെ “മഹത്ത്വ​വും തേജസ്സും” അണിഞ്ഞ​വ​രാ​കും.—സങ്കീ. 8:5.

19. നമ്മൾ ഏതൊക്കെ കാര്യങ്ങൾ എപ്പോ​ഴും ഓർക്കണം?

19 നിങ്ങൾ ‘മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട’ ഒരാളാ​ണെ​ങ്കിൽ മഹത്തായ ഒരു പ്രത്യാ​ശ​യാ​ണു നിങ്ങളു​ടെ മുന്നി​ലു​ള്ളത്‌. ദൈവം നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. നിങ്ങൾ തന്റെ കുടും​ബ​ത്തി​ലെ ഒരു അംഗമാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ നിങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യുക. ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഓരോ ദിവസ​വും ചിന്തി​ക്കുക, അവ മനസ്സിൽ അടുപ്പി​ച്ചു​നി​റു​ത്തി ജീവി​ക്കുക. നമ്മുടെ പ്രിയ സ്വർഗീ​യ​പി​താ​വി​നെ ആരാധി​ക്കാ​നുള്ള അവസരം ലഭിച്ച​തിൽ നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക. യഹോ​വയെ എന്നെന്നും സ്‌തു​തി​ക്കാ​നുള്ള ആ പ്രത്യാ​ശ​യിൽ സന്തോ​ഷി​ക്കുക.

ഗീതം 107 സ്‌നേ​ഹ​ത്തി​ന്റെ ദിവ്യമാതൃക

^ ഖ. 5 കുടുംബത്തിലെ ഓരോ​രു​ത്ത​രും സ്വന്തം ഉത്തരവാ​ദി​ത്വ​ങ്ങൾ തിരി​ച്ച​റിഞ്ഞ്‌ പരസ്‌പരം സഹകരിച്ച്‌ പ്രവർത്തി​ച്ചാ​ലേ ഒരു കുടും​ബം സന്തോ​ഷ​ത്തോ​ടെ മുന്നോ​ട്ടു പോകു​ക​യു​ള്ളൂ. അങ്ങനെ​യൊ​രു കുടും​ബ​ത്തിൽ അപ്പൻ സ്‌നേ​ഹ​ത്തോ​ടെ നേതൃ​ത്വ​മെ​ടു​ക്കും, അമ്മ അദ്ദേഹത്തെ പൂർണ​മാ​യി പിന്തു​ണ​യ്‌ക്കും, മക്കൾ അവരെ രണ്ടു പേരെ​യും സന്തോ​ഷ​ത്തോ​ടെ അനുസ​രി​ക്കും. യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ കാര്യ​ത്തി​ലും അതു സത്യമാണ്‌. നമ്മുടെ ദൈവ​ത്തി​നു നമ്മളെ​ക്കു​റിച്ച്‌ ഒരു ഉദ്ദേശ്യ​മുണ്ട്‌. നമ്മൾ അതി​നോ​ടു പൂർണ​മാ​യി സഹകരി​ക്കു​ന്നെ​ങ്കിൽ നമുക്ക്‌ എന്നെന്നും യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാ​നാ​കും.

^ ഖ. 55 ചിത്രക്കുറിപ്പ്‌: ദൈവ​ത്തി​ന്റെ ഛായയിൽ സൃഷ്ടി​ക്ക​പ്പെ​ട്ട​വ​രാ​യ​തു​കൊണ്ട്‌ ഒരു ദമ്പതി​കൾക്കു പരസ്‌പ​ര​വും തങ്ങളുടെ മക്കളോ​ടും സ്‌നേ​ഹ​വും അനുക​മ്പ​യും കാണി​ക്കാ​നാ​കു​ന്നു. ആ ദമ്പതികൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു. മക്കളെ ജനിപ്പി​ക്കാൻ യഹോവ നൽകി​യി​രി​ക്കുന്ന കഴിവി​നെ വിലമ​തി​ക്കുന്ന ആ മാതാ​പി​താ​ക്കൾ യഹോ​വയെ സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും കുട്ടി​കളെ പഠിപ്പി​ക്കു​ന്നു. യഹോവ എന്തു​കൊ​ണ്ടാണ്‌ യേശു​വി​നെ ഒരു മോച​ന​വി​ല​യാ​യി നൽകി​യ​തെന്ന്‌ ഒരു വീഡി​യോ ഉപയോ​ഗിച്ച്‌ അവർ മക്കൾക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്നു. വരാനി​രി​ക്കുന്ന പറുദീ​സ​യിൽ ഈ ഭൂമി​യെ​യും അതിലുള്ള മൃഗങ്ങ​ളെ​യും നമ്മൾ പരിപാ​ലി​ക്കു​മെ​ന്നും അവർ മക്കളെ പഠിപ്പി​ക്കു​ന്നു.