വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 42

പൂർണബോധ്യത്തോടെ സത്യത്തെ മുറുകെ പിടിക്കുക

പൂർണബോധ്യത്തോടെ സത്യത്തെ മുറുകെ പിടിക്കുക

“എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തി നല്ലതു മുറുകെ പിടി​ക്കുക.”—1 തെസ്സ. 5:21.

ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടിക്കാം

പൂർവാവലോകനം *

1. പലരും ഇന്ന്‌ ആശയക്കു​ഴ​പ്പ​ത്തി​ലാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ക്രിസ്‌ത്യാ​നി​ക​ളാ​ണെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ആയിര​ക്ക​ണ​ക്കി​നു വിഭാ​ഗങ്ങൾ ഇന്നുണ്ട്‌. അവരെ​ല്ലാം ചിന്തി​ക്കു​ന്നതു ദൈവ​ത്തിന്‌ ഇഷ്ടമുള്ള രീതി​യി​ലാ​ണു തങ്ങൾ ആരാധി​ക്കു​ന്നത്‌ എന്നാണ്‌. അതു​കൊ​ണ്ടു​തന്നെ പലരും ഇന്ന്‌ ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ന്നു. “സത്യമതം ഒന്നേ ഉള്ളോ, അതോ എല്ലാ മതങ്ങ​ളെ​യും ദൈവം അംഗീ​ക​രി​ക്കു​ന്നു​ണ്ടോ” എന്നാണ്‌ അവർ ചോദി​ക്കു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌ ഇന്നു ശരിക്കും സത്യം പഠിപ്പി​ക്കു​ന്ന​തെ​ന്നും അവരുടെ ആരാധ​നാ​രീ​തി മാത്ര​മാ​ണു ദൈവം അംഗീ​ക​രി​ക്കു​ന്ന​തെ​ന്നും നമുക്കു പൂർണ​ബോ​ധ്യ​മു​ണ്ടോ? അങ്ങനെ ഉറപ്പി​ച്ചു​പ​റ​യാൻ എന്തെങ്കി​ലും തെളി​വു​ക​ളു​ണ്ടോ? നമുക്കു നോക്കാം.

2. താൻ വിശ്വ​സി​ക്കുന്ന കാര്യങ്ങൾ സത്യമാ​ണെന്നു പൗലോസ്‌ അപ്പോ​സ്‌ത​ലനു ബോധ്യം വന്നത്‌ എങ്ങനെ? (1 തെസ്സ​ലോ​നി​ക്യർ 1:5)

2 താൻ വിശ്വ​സി​ക്കു​ന്നതു സത്യമാ​ണെന്നു പൗലോസ്‌ അപ്പോ​സ്‌ത​ലനു പൂർണ​ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. (1 തെസ്സ​ലോ​നി​ക്യർ 1:5 വായി​ക്കുക.) കേട്ട കാര്യ​ങ്ങ​ളെ​ല്ലാം നല്ലതാ​ണ​ല്ലോ എന്ന വെറു​മൊ​രു തോന്ന​ലി​ന്റെ പേരിലല്ല പൗലോ​സിന്‌ അങ്ങനെ​യൊ​രു ബോധ്യ​മു​ണ്ടാ​യത്‌. “തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌” എന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. (2 തിമൊ. 3:16) അതു​കൊണ്ട്‌ പൗലോസ്‌ ദൈവ​വ​ചനം നന്നായി പഠിച്ചു. ആ പഠനത്തിൽനിന്ന്‌ പൗലോസ്‌ എന്താണു മനസ്സി​ലാ​ക്കി​യത്‌? ദൈവം വാഗ്‌ദാ​നം ചെയ്‌ത മിശിഹ യേശു​വാണ്‌ എന്നതിന്റെ ശക്തമായ തെളി​വു​കൾ തിരു​വെ​ഴു​ത്തു​ക​ളിൽ അദ്ദേഹം കണ്ടെത്തി. അന്നത്തെ ജൂതമ​ത​നേ​താ​ക്ക​ന്മാർ ഒരിക്ക​ലും അംഗീ​ക​രി​ക്കാൻ തയ്യാറാ​കാഞ്ഞ തെളി​വു​ക​ളാ​യി​രു​ന്നു അവ. കപടഭ​ക്ത​രായ ആ മതനേ​താ​ക്ക​ന്മാർ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യമാ​ണു പഠിപ്പി​ക്കു​ന്ന​തെന്ന്‌ അവകാ​ശ​പ്പെ​ട്ടെ​ങ്കി​ലും ദൈവം വെറു​ക്കുന്ന കാര്യ​ങ്ങ​ളാ​ണു ചെയ്‌തി​രു​ന്നത്‌. (തീത്തോ. 1:16) അവരെ​പ്പോ​ലെ​യാ​യി​രു​ന്നില്ല പൗലോസ്‌. അദ്ദേഹം ദൈവ​വ​ച​ന​ത്തി​ലെ, തനിക്ക്‌ ഇഷ്ടപ്പെട്ട ഭാഗം സ്വീക​രി​ക്കു​ക​യും അല്ലാത്തവ തള്ളിക്ക​ള​യു​ക​യും ചെയ്‌തില്ല. “ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മുഴുവൻ” പഠിപ്പി​ക്കാ​നും പ്രാവർത്തി​ക​മാ​ക്കാ​നും അദ്ദേഹം തയ്യാറാ​യി​രു​ന്നു.—പ്രവൃ. 20:27.

3. നമ്മൾ വിശ്വ​സി​ക്കു​ന്നതു സത്യമാ​ണെന്നു പൂർണ​ബോ​ധ്യം വരാൻ എല്ലാ ചോദ്യ​ങ്ങൾക്കു​മുള്ള ഉത്തരം കിട്ടേ​ണ്ട​തു​ണ്ടോ? (“ യഹോ​വ​യു​ടെ പ്രവൃ​ത്തി​ക​ളും ചിന്തക​ളും—‘വർണി​ക്കാ​നാ​കാ​ത്ത​വി​ധം എണ്ണമറ്റവ’” എന്ന ചതുര​വും കാണുക.)

3 ഒരു മതം സത്യമ​ത​മാ​ണെ​ങ്കിൽ നമ്മുടെ എല്ലാ ചോദ്യ​ങ്ങൾക്കു​മുള്ള ഉത്തരം തരണം എന്നാണു ചിലർ പറയു​ന്നത്‌, അതിന്റെ ഉത്തരം ബൈബി​ളിൽ ഉണ്ടെങ്കി​ലും ശരി ഇല്ലെങ്കി​ലും ശരി. അങ്ങനെ പ്രതീ​ക്ഷി​ക്കു​ന്നതു ന്യായ​മാ​ണോ? ഇക്കാര്യ​ത്തിൽ പൗലോ​സി​ന്റെ ചിന്ത എന്തായി​രു​ന്നെന്നു നമുക്കു നോക്കാം. ‘എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്താൻ’ അദ്ദേഹം സഹവി​ശ്വാ​സി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതേസ​മയം തനിക്കു മനസ്സി​ലാ​കാത്ത പല കാര്യ​ങ്ങ​ളു​ണ്ടെ​ന്നും പൗലോസ്‌ പറഞ്ഞു. (1 തെസ്സ. 5:21) “നമ്മുടെ അറിവ്‌ അപൂർണ​മാണ്‌” എന്ന്‌ അദ്ദേഹം എഴുതി. കൂടാതെ, ‘നമ്മൾ ഒരു ലോഹ​ക്ക​ണ്ണാ​ടി​യിൽ അവ്യക്ത​മാ​യി​ട്ടാ​ണു കാണു​ന്ന​തെ​ന്നും’ അദ്ദേഹം കൂട്ടി​ച്ചേർത്തു. (1 കൊരി. 13:9, 12) പൗലോ​സിന്‌ എല്ലാ കാര്യ​ങ്ങ​ളും അറിയി​ല്ലാ​യി​രു​ന്നു. നമുക്കും അങ്ങനെ​ത​ന്നെ​യാണ്‌. പക്ഷേ യഹോ​വ​യെ​ക്കു​റി​ച്ചുള്ള അടിസ്ഥാ​ന​സ​ത്യ​ങ്ങൾ അദ്ദേഹം മനസ്സി​ലാ​ക്കി. താൻ വിശ്വ​സി​ക്കു​ന്നതു സത്യമാ​ണെന്നു ബോധ്യ​പ്പെ​ടാൻ അദ്ദേഹ​ത്തിന്‌ അതു മതിയാ​യി​രു​ന്നു.

4. (എ) നമ്മൾ വിശ്വ​സി​ക്കു​ന്നതു സത്യമാ​ണെന്ന്‌ എങ്ങനെ ഉറപ്പു​വ​രു​ത്താം? (ബി) സത്യ​ക്രി​സ്‌ത്യാ​നി​കൾ എന്തെല്ലാം ചെയ്യുന്നു?

4 നമ്മൾ വിശ്വ​സി​ക്കു​ന്നതു സത്യമാ​ണോ അല്ലയോ എന്നു നമുക്ക്‌ എങ്ങനെ ഉറപ്പു​വ​രു​ത്താം? അതിനു​വേണ്ടി സത്യാ​രാ​ധ​ന​യു​ടെ കാര്യ​ത്തിൽ യേശു വെച്ച മാതൃ​ക​യും യഹോ​വ​യു​ടെ സാക്ഷികൾ ഇന്നു ചെയ്യു​ന്ന​തും തമ്മിൽ നമു​ക്കൊ​ന്നു താരത​മ്യം ചെയ്‌തു​നോ​ക്കാം. പ്രധാ​ന​മാ​യും നാലു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യു​ന്നത്‌. സത്യ​ക്രി​സ്‌ത്യാ​നി​കൾ (1) വിഗ്ര​ഹാ​രാ​ധ​നയെ വെറു​ക്കു​ന്നു, (2) യഹോ​വ​യു​ടെ നാമത്തെ ആദരി​ക്കു​ന്നു, (3) സത്യത്തെ സ്‌നേ​ഹി​ക്കു​ന്നു, (4) പരസ്‌പരം ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്നു.

വിഗ്ര​ഹാ​രാ​ധന വെറുക്കുന്നു

5. ആരാധ​ന​യു​ടെ കാര്യ​ത്തിൽ യേശു എന്തു മാതൃ​ക​വെച്ചു? അതു നമുക്ക്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം?

5 യേശു യഹോ​വയെ ഒരുപാ​ടു സ്‌നേ​ഹി​ച്ചു. അതു​കൊണ്ട്‌ സ്വർഗ​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴും ഭൂമി​യി​ലാ​യി​രു​ന്ന​പ്പോ​ഴും യഹോ​വയെ മാത്ര​മാണ്‌ ആരാധി​ച്ചത്‌. (ലൂക്കോ. 4:8) അങ്ങനെ ചെയ്യാൻ യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. യേശു​വോ യേശു​വി​ന്റെ വിശ്വ​സ്‌ത​രായ ശിഷ്യ​ന്മാ​രോ ആരാധ​ന​യ്‌ക്കു​വേണ്ടി ഒരിക്ക​ലും വിഗ്ര​ഹങ്ങൾ ഉപയോ​ഗി​ച്ചില്ല. ദൈവം ആത്മാവാണ്‌. ദൈവത്തെ ആർക്കും കാണാ​നാ​കില്ല. ദൈവ​ത്തെ​പ്പോ​ലെ​യി​രി​ക്കുന്ന എന്തെങ്കി​ലു​മൊന്ന്‌ ഉണ്ടാക്കാൻ ആർക്കും കഴിയില്ല. (യശ. 46:5) ഇനി, വിശു​ദ്ധ​ന്മാർ എന്നു വിളി​ക്കു​ന്ന​വ​രു​ടെ വിഗ്ര​ഹങ്ങൾ ഉണ്ടാക്കു​ക​യും അവരോ​ടു പ്രാർഥി​ക്കു​ക​യും ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ എന്തു പറയാ​നാ​കും? പത്തു കല്‌പ​ന​ക​ളി​ലെ രണ്ടാമത്തെ കല്‌പ​ന​യിൽ യഹോവ പറഞ്ഞു: “മീതെ ആകാശ​ത്തി​ലോ താഴെ ഭൂമി​യി​ലോ ഭൂമിക്കു കീഴെ വെള്ളത്തി​ലോ ഉള്ള എന്തി​ന്റെ​യെ​ങ്കി​ലും രൂപമോ വിഗ്ര​ഹ​മോ നീ ഉണ്ടാക്ക​രുത്‌. നീ അവയുടെ മുന്നിൽ കുമ്പി​ടു​ക​യോ അവയെ സേവി​ക്കു​ക​യോ അരുത്‌.” (പുറ. 20:4, 5) ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ അറിയാം വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ന്നതു ദൈവ​ത്തിന്‌ ഇഷ്ടമ​ല്ലെന്ന്‌.

6. ആരാധ​ന​യു​ടെ കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ ഇന്ന്‌ ഏതു മാതൃ​ക​യാ​ണു പിൻപ​റ്റു​ന്നത്‌?

6 ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തി​നു സമ്പൂർണ​ഭക്തി നൽകി​യെന്ന കാര്യം ചരി​ത്ര​കാ​ര​ന്മാർ സമ്മതി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ക്രിസ്‌തീയ സഭാച​രി​ത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌ ആദിമ ക്രിസ്‌ത്യാ​നി​കൾക്കു തങ്ങളുടെ ആരാധ​നാ​സ്ഥ​ല​ങ്ങ​ളിൽ വിഗ്ര​ഹങ്ങൾ ഉണ്ടായി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ “ചിന്തി​ക്കാ​നേ കഴിയി​ല്ലാ​യി​രു​ന്നു.” ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ അതേ മാതൃ​ക​യാണ്‌ ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ പിൻപ​റ്റു​ന്നത്‌. നമ്മൾ “വിശു​ദ്ധ​ന്മാ​രു​ടെ​യോ” ദൈവ​ദൂ​ത​ന്മാ​രു​ടെ​യോ വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കില്ല, യേശു​വി​നോ​ടു​പോ​ലും പ്രാർഥി​ക്കില്ല. അതു​പോ​ലെ നമ്മൾ പതാകയെ വന്ദിക്കു​ക​യോ ദേശത്തെ ആരാധി​ക്കുന്ന മറ്റ്‌ എന്തെങ്കി​ലും ചെയ്യു​ക​യോ ഇല്ല. ആരൊക്കെ എന്തൊക്കെ ചെയ്‌താ​ലും നമ്മൾ യേശു​വി​ന്റെ വാക്കുകൾ അനുസ​രി​ക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു: “നിന്റെ ദൈവ​മായ യഹോ​വ​യെ​യാ​ണു നീ ആരാധി​ക്കേ​ണ്ടത്‌.”—മത്താ. 4:10.

7. യഹോ​വ​യു​ടെ സാക്ഷി​കൾക്കും മറ്റു മതവി​ഭാ​ഗ​ങ്ങൾക്കും തമ്മിൽ എന്തെല്ലാം വ്യത്യാ​സങ്ങൾ കാണാം?

7 വലിയ മതപ്ര​സം​ഗ​ങ്ങ​ളൊ​ക്കെ നടത്തുന്ന പ്രശസ്‌ത​രു​ടെ പുറകേ പോകാൻ ഇന്ന്‌ ആളുകൾക്കു വലിയ ഇഷ്ടമാണ്‌. ആ ഇഷ്ടം കൂടി​യിട്ട്‌ ആളുകൾ ഇന്ന്‌ അവരെ ആരാധി​ക്കാൻപോ​ലും മടിക്കാ​റില്ല. ആളുകൾ അവരുടെ ആരാധ​നാ​സ്ഥ​ല​ങ്ങ​ളിൽ പോകു​ന്നു, അവരുടെ പുസ്‌ത​കങ്ങൾ വാങ്ങുന്നു, ആ സംഘട​ന​കളെ പിന്തു​ണ​യ്‌ക്കാ​നാ​യി വലിയ തുക സംഭാ​വ​ന​പോ​ലും നൽകുന്നു. ചിലർ അവർ പറയു​ന്ന​തെ​ല്ലാം കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കു​ന്നു. യേശു നേരിട്ട്‌ പ്രത്യ​ക്ഷ​പ്പെ​ട്ടാൽപ്പോ​ലും അവർക്ക്‌ ഇത്ര ആവേശം കാണു​മോ എന്നു സംശയ​മാണ്‌. എന്നാൽ യഹോ​വ​യു​ടെ സത്യാ​രാ​ധകർ അവരിൽനി​ന്നെ​ല്ലാം വ്യത്യ​സ്‌ത​രാണ്‌. അവർക്കി​ട​യിൽ മതപു​രോ​ഹി​ത​ന്മാ​രില്ല. നമ്മുടെ ഇടയിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ നമ്മൾ ആദരി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യേശു പഠിപ്പി​ച്ചതു നമ്മൾ അങ്ങനെ​തന്നെ അനുസ​രി​ക്കു​ന്നു: “നിങ്ങളോ എല്ലാവ​രും സഹോ​ദ​ര​ന്മാർ.” (മത്താ. 23:8-10) നമ്മൾ ഒരു മനുഷ്യ​നെ​യും ആരാധി​ക്കില്ല, അതു മതനേ​താ​ക്ക​ന്മാ​രാ​യാ​ലും ശരി രാഷ്ട്രീയ ഭരണാ​ധി​കാ​രി​ക​ളാ​യാ​ലും ശരി. അവരുടെ നയങ്ങ​ളെ​യോ ലക്ഷ്യങ്ങ​ളെ​യോ നമ്മൾ പിന്തു​ണ​യ്‌ക്കില്ല. നമ്മൾ ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാ​തെ നിഷ്‌പ​ക്ഷ​രാ​യി നിൽക്കും. ഇക്കാര്യ​ങ്ങ​ളിൽ നമ്മൾ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടുന്ന എല്ലാവ​രിൽനി​ന്നും വ്യത്യ​സ്‌ത​രാണ്‌.—യോഹ. 18:36.

ദൈവ​ത്തി​ന്റെ പേരിനെ നമ്മൾ ആദരിക്കുന്നു

സത്യ​ക്രി​സ്‌ത്യാ​നി​കൾ അഭിമാ​ന​ത്തോ​ടെ യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയുന്നു (8-10 ഖണ്ഡികകൾ കാണുക) *

8. തന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്താ​നും അത്‌ എല്ലാവ​രെ​യും അറിയി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ അറിയാം?

8 ഒരിക്കൽ യേശു ഇങ്ങനെ പ്രാർഥി​ച്ചു: “പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തേ​ണമേ.” അതിന്‌ ഉത്തരമാ​യി ആകാശ​ത്തു​നിന്ന്‌ ഒരു വലിയ ശബ്ദം ഉണ്ടായി. താൻ ആ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തു​മെന്ന്‌ യഹോവ പറഞ്ഞു. (യോഹ. 12:28) ഭൂമി​യിൽ ശുശ്രൂഷ ചെയ്‌ത കാല​ത്തെ​ല്ലാം യേശു പിതാ​വി​ന്റെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തി. (യോഹ. 17:26) അതു​കൊ​ണ്ടു സത്യ​ക്രി​സ്‌ത്യാ​നി​ക​ളും അഭിമാ​ന​ത്തോ​ടെ ദൈവ​നാ​മം ഉപയോ​ഗി​ക്കു​ക​യും അതു മറ്റുള്ള​വരെ അറിയി​ക്കു​ക​യും ചെയ്യു​മെന്നു നമുക്കു ന്യായ​മാ​യും പ്രതീ​ക്ഷി​ക്കാം.

9. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തി​ന്റെ പേര്‌ ആദരി​ക്കു​ന്നെന്ന്‌ എങ്ങനെ തെളി​യി​ച്ചു?

9 എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ ക്രിസ്‌തീയ സഭ സ്ഥാപി​ത​മാ​യ​തി​നു ശേഷം പെട്ടെ​ന്നു​തന്നെ യഹോവ ‘ജൂതന്മാ​ര​ല്ലാ​ത്ത​വ​രി​ലേക്കു ശ്രദ്ധതി​രി​ച്ചു. ‘അവരിൽനിന്ന്‌ തന്റെ പേരി​നാ​യി ഒരു ജനത്തെ എടുക്കാൻ’ വേണ്ടി​യാണ്‌ അങ്ങനെ ചെയ്‌തത്‌. (പ്രവൃ. 15:14) ഒന്നാം നൂറ്റാ​ണ്ടി​ലെ ആ ക്രിസ്‌ത്യാ​നി​കൾ ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ക്കു​ന്ന​തി​ലും അതു മറ്റുള്ള​വരെ അറിയി​ക്കു​ന്ന​തി​ലും അഭിമാ​നി​ച്ചി​രു​ന്നു. അവർ ആളുക​ളോ​ടു പ്രസം​ഗി​ച്ച​പ്പോ​ഴും ബൈബിൾപു​സ്‌ത​കങ്ങൾ എഴുതി​യ​പ്പോ​ഴും ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ച്ചു. * ദൈവ​ത്തി​ന്റെ പേര്‌ മറ്റുള്ള​വരെ അറിയി​ക്കുന്ന ഒരേ ഒരു ജനം തങ്ങളാ​ണെന്ന്‌ അങ്ങനെ അവർ തെളി​യി​ച്ചു.—പ്രവൃ. 2:14, 21.

10. ദൈവ​ത്തി​ന്റെ പേര്‌ എല്ലാവ​രെ​യും അറിയി​ക്കുന്ന ഒരേ ഒരു കൂട്ടം യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു നമുക്ക്‌ എങ്ങനെ അറിയാം?

10 ദൈവ​ത്തി​ന്റെ പേര്‌ ആളുകളെ അറിയി​ക്കു​ന്ന​തിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ യഹോ​വ​യു​ടെ സാക്ഷികൾ ഇന്നു പ്രവർത്തി​ക്കു​ന്നു​ണ്ടോ? നമുക്കു ചില തെളി​വു​കൾ നോക്കാം. ദൈവ​ത്തിന്‌ ഒരു പേരു​ണ്ടെന്ന കാര്യം മറച്ചു​വെ​ക്കാ​നാ​യി ഇന്നത്തെ പല മതനേ​താ​ക്ക​ന്മാ​രും പരമാ​വധി ശ്രമി​ച്ചി​ട്ടുണ്ട്‌. അവർ തങ്ങളുടെ ബൈബിൾപ​രി​ഭാ​ഷ​ക​ളിൽനിന്ന്‌ ആ പേര്‌ മാറ്റി​യി​രി​ക്കു​ന്നു. ചിലർ മതശു​ശ്രൂ​ഷ​ക​ളിൽ ആ പേര്‌ ഉപയോ​ഗി​ക്കു​ന്നതു വിലക്കി​യി​ട്ടു​മുണ്ട്‌. * എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ എന്താണു ചെയ്യു​ന്നത്‌? മറ്റ്‌ ഒരു മതസം​ഘ​ട​ന​യും ചെയ്യാത്ത രീതി​യിൽ നമ്മൾ ദൈവ​ത്തി​ന്റെ പേര്‌ എല്ലാവ​രെ​യും അറിയി​ക്കു​ന്നു! നമ്മുടെ പേരു​തന്നെ യഹോ​വ​യു​ടെ സാക്ഷികൾ എന്നാണ​ല്ലോ. അതു​കൊണ്ട്‌ യഹോ​വ​യു​ടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്താ​നാ​യി നമ്മൾ പരമാ​വധി ശ്രമി​ക്കു​ന്നു. (യശ. 43:10-12) വിശുദ്ധ തിരു​വെ​ഴു​ത്തു​കൾപുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ 24 കോടി​യി​ല​ധി​കം പ്രതികൾ നമ്മൾ അച്ചടി​ച്ചി​ട്ടുണ്ട്‌. മറ്റു പല ബൈബിൾ പരിഭാ​ഷ​ക​രും തങ്ങളുടെ ബൈബി​ളിൽനിന്ന്‌ ദൈവ​നാ​മം നീക്കം ചെയ്‌ത​പ്പോൾ ഈ ബൈബി​ളിൽ ദൈവ​ത്തി​ന്റെ പേര്‌ വരേണ്ട സ്ഥലങ്ങളി​ലെ​ല്ലാം നമ്മൾ അത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. കൂടാതെ, നമ്മൾ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ 1,000-ത്തിലേറെ ഭാഷക​ളിൽ പുറത്ത്‌ ഇറക്കു​ന്നുണ്ട്‌. അതിലും ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഇതെല്ലാം കാണി​ക്കു​ന്നത്‌, ദൈവ​ത്തി​ന്റെ പേരിന്‌ അർഹമായ ആദരവും ബഹുമാ​ന​വും നൽകുന്ന ഒരേ ഒരു കൂട്ടം യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെ​ന്നല്ലേ?

നമ്മൾ സത്യത്തെ സ്‌നേഹിക്കുന്നു

11. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ സത്യത്തെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ എങ്ങനെ​യാ​ണു കാണി​ച്ചത്‌?

11 യേശു സത്യത്തെ സ്‌നേ​ഹി​ച്ചു. ദൈവ​ത്തെ​യും ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറി​ച്ചുള്ള സത്യങ്ങ​ളാണ്‌ അവ. ഇക്കാര്യ​ങ്ങ​ളൊ​ക്കെ താൻ ശരിക്കും വിശ്വ​സി​ക്കു​ന്നുണ്ട്‌ എന്നു തെളി​യി​ക്കുന്ന രീതി​യി​ലാ​യി​രു​ന്നു യേശു​വി​ന്റെ ജീവിതം. ഇനി, യേശു അതൊക്കെ മറ്റുള്ള​വരെ അറിയി​ക്കു​ക​യും ചെയ്‌തു. (യോഹ. 18:37) യേശു​വി​ന്റെ യഥാർഥ അനുഗാ​മി​ക​ളും സത്യത്തെ ഒരുപാ​ടു സ്‌നേ​ഹി​ച്ചു. (യോഹ. 4:23, 24) പത്രോസ്‌ അപ്പോ​സ്‌തലൻ ക്രിസ്‌തീയ വിശ്വാ​സത്തെ വിളി​ച്ചതു ‘സത്യമാർഗം’ എന്നാണ്‌. (2 പത്രോ. 2:2) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ സത്യത്തെ അതിയാ​യി സ്‌നേ​ഹി​ച്ച​തു​കൊണ്ട്‌ ആ സത്യത്തി​നു ചേർച്ച​യിൽ അല്ലാത്ത എല്ലാ മതവി​ശ്വാ​സ​ങ്ങ​ളും പാരമ്പ​ര്യ​ങ്ങ​ളും ആളുക​ളു​ടെ അഭി​പ്രാ​യ​ങ്ങ​ളും അവർ തള്ളിക്ക​ളഞ്ഞു. (കൊലോ. 2:8) ഇന്നത്തെ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും തങ്ങളുടെ വിശ്വാ​സ​ങ്ങ​ളും ജീവി​ത​രീ​തി​യും യഹോ​വ​യു​ടെ വചനത്തി​നു ചേർച്ച​യി​ലാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്നു. അങ്ങനെ, ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ അവരും ‘സത്യത്തിൽ നടക്കാൻ’ പരമാ​വധി ശ്രമി​ക്കു​ന്നു.—3 യോഹ. 3, 4.

12. ഏതെങ്കി​ലും ഒരു കാര്യ​ത്തിൽ ചില മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്നു തിരി​ച്ച​റി​ഞ്ഞാൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ എന്തു ചെയ്യുന്നു, എന്തു​കൊ​ണ്ടാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌?

12 ബൈബി​ളി​ലെ സത്യങ്ങൾ പൂർണ​മാ​യി അറിയാ​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ ഒരിക്ക​ലും അവകാ​ശ​പ്പെ​ടു​ന്നില്ല. ബൈബി​ളി​ലെ ചില കാര്യങ്ങൾ വിശദീ​ക​രി​ക്കു​ന്ന​തി​ലും സഭയുടെ പ്രവർത്ത​നങ്ങൾ സംഘടി​പ്പി​ക്കു​ന്ന​തി​ലും എല്ലാം അവർക്കു ചില​പ്പോ​ഴൊ​ക്കെ തെറ്റുകൾ പറ്റിയി​ട്ടുണ്ട്‌. അതിൽ അതിശയം തോ​ന്നേ​ണ്ട​തില്ല. കാരണം യഹോവ ബൈബിൾ സത്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നതു പടിപ​ടി​യാ​യി​ട്ടാണ്‌. ദൈവ​ജനം ശരിയായ അറിവിൽ വളരാൻ സമയ​മെ​ടു​ക്കു​മെ​ന്നും ബൈബിൾ വ്യക്തമാ​ക്കു​ന്നു. (കൊലോ. 1:9, 10) അതു​കൊണ്ട്‌ സത്യത്തി​ന്റെ വെളിച്ചം കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രാൻ നമ്മൾ ക്ഷമയോ​ടെ കാത്തി​രി​ക്കണം. (സുഭാ. 4:18) എന്നാൽ ഏതെങ്കി​ലും ഒരു കാര്യ​ത്തി​നു മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടെന്നു ഭരണസം​ഘം തിരി​ച്ച​റി​യു​മ്പോൾ അവർ ഒരു മടിയും കൂടാതെ അങ്ങനെ ചെയ്യുന്നു. ഇന്നു പല ക്രിസ്‌തീ​യ​വി​ഭാ​ഗ​ങ്ങ​ളും അതിലെ അംഗങ്ങ​ളു​ടെ പ്രീതി നേടാ​നോ ലോക​ത്തി​ന്റെ രീതി​ക​ളോട്‌ ഇഴുകി​ച്ചേ​രാ​നോ വേണ്ടി അവരുടെ പഠിപ്പി​ക്ക​ലു​ക​ളിൽ മാറ്റം വരുത്തു​ന്നു. പക്ഷേ യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ ഉപദേ​ശ​ങ്ങ​ളി​ലും മറ്റും മാറ്റം വരുത്തു​ന്നതു ദൈവ​ത്തോ​ടു കൂടുതൽ അടുക്കാ​നും ആരാധ​ന​യു​ടെ കാര്യ​ത്തിൽ യേശു​വി​ന്റെ മാതൃക അനുക​രി​ക്കാ​നും വേണ്ടി​യാണ്‌. (യാക്കോ. 4:4) നമ്മൾ മാറ്റങ്ങൾ വരുത്തു​ന്നത്‌ ആളുക​ളു​ടെ അഭി​പ്രാ​യം നോക്കി​യി​ട്ടല്ല, മറിച്ച്‌ ബൈബിൾ എന്തു പറയുന്നു എന്നു നോക്കി​യി​ട്ടാണ്‌. നമ്മൾ സത്യത്തെ സ്‌നേ​ഹി​ക്കു​ന്നു.—1 തെസ്സ. 2:3, 4.

നമ്മൾ പരസ്‌പരം ആത്മാർഥ​മാ​യി സ്‌നേഹിക്കുന്നു

13. സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഏറ്റവും പ്രധാ​ന​പ്പെട്ട ഒരു ഗുണം ഏതാണ്‌, അത്‌ ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിൽ കാണു​ന്നത്‌ എങ്ങനെ?

13 ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ പല നല്ല ഗുണങ്ങൾക്കും പേരു​കേ​ട്ട​വ​രാ​യി​രു​ന്നു. എന്നാൽ അവരുടെ ഇടയിലെ സ്‌നേ​ഹ​മാണ്‌ ഏറ്റവും പ്രശസ്‌ത​മാ​യി​രു​ന്നത്‌. യേശു പറഞ്ഞു: “നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.” (യോഹ. 13:34, 35) ഇന്ന്‌, ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിൽ യഥാർഥ സ്‌നേ​ഹ​വും ഐക്യ​വും കാണാം. ഇക്കാര്യ​ത്തിൽ നമ്മൾ മറ്റെല്ലാ മതങ്ങളിൽനി​ന്നും വ്യത്യ​സ്‌ത​രാണ്‌. കാര്യം നമ്മൾ പല രാജ്യ​ങ്ങ​ളിൽനി​ന്നും സംസ്‌കാ​ര​ങ്ങ​ളിൽനി​ന്നും ഒക്കെ ഉള്ളവരാ​ണെ​ങ്കി​ലും നമ്മൾ ഒരൊറ്റ കുടും​ബം​പോ​ലെ​യാണ്‌. ആ അടുപ്പ​വും സ്‌നേ​ഹ​വും നമ്മുടെ മീറ്റി​ങ്ങു​ക​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും ഒക്കെ കാണാം. ഈ വസ്‌തുത, നമ്മുടെ ആരാധന യഹോവ ആഗ്രഹി​ക്കുന്ന രീതി​യിൽത്തന്നെ ഉള്ളതാ​ണെന്ന നമ്മുടെ ബോധ്യ​ത്തെ കൂടുതൽ ശക്തമാ​ക്കു​ന്നു.

14. കൊ​ലോ​സ്യർ 3:12-14 അനുസ​രിച്ച്‌ നമുക്ക്‌ എങ്ങനെ മറ്റുള്ള​വ​രോട്‌ അഗാധ​മായ സ്‌നേഹം കാണി​ക്കാം?

14 ‘പരസ്‌പരം അഗാധ​മാ​യി സ്‌നേ​ഹി​ക്കാൻ’ തിരു​വെ​ഴു​ത്തു​കൾ നമ്മളോ​ടു പറയുന്നു. (1 പത്രോ. 4:8) തമ്മിൽത്ത​മ്മിൽ ക്ഷമിക്കു​ക​യും മറ്റുള്ള​വ​രു​ടെ കുറവു​കൾ സഹിക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമ്മൾ ആ സ്‌നേഹം കാണി​ക്കു​ന്നു. ഇനി, സഭയി​ലുള്ള എല്ലാവ​രോ​ടും നമ്മൾ ഉദാര​ത​യും ആതിഥ്യ​വും കാണി​ക്കു​ന്നു; നമ്മളെ വിഷമി​പ്പി​ച്ചി​ട്ടു​ള്ള​വ​രോ​ടു​പോ​ലും അങ്ങനെ ചെയ്യുന്നു. (കൊ​ലോ​സ്യർ 3:12-14 വായി​ക്കുക.) ഇത്തരത്തിൽ സ്‌നേഹം കാണി​ക്കു​ന്ന​തി​ലൂ​ടെ നമ്മൾ യഥാർഥ ക്രിസ്‌ത്യാ​നി​ക​ളാ​ണെന്നു തെളി​യി​ക്കു​ക​യാണ്‌.

“വിശ്വാ​സം ഒന്ന്‌”

15. മറ്റ്‌ ഏതെല്ലാം കാര്യ​ങ്ങ​ളിൽ നമ്മൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃക പിൻപ​റ്റു​ന്നു?

15 മറ്റു പല കാര്യ​ങ്ങ​ളി​ലും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീയ സഭയുടെ അതേ മാതൃക നമ്മൾ പിൻപ​റ്റു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ സംഘട​നാ​ക്ര​മീ​ക​രണം തന്നെയാണ്‌ ഇന്നു നമ്മു​ടേ​തും. അവർക്കു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ​തന്നെ നമുക്കും സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രും മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും ഒക്കെയുണ്ട്‌. (ഫിലി. 1:1; തീത്തോ. 1:5) ലൈം​ഗി​കത, വിവാഹം, രക്തത്തിന്റെ ഉപയോ​ഗം എന്നീ കാര്യ​ങ്ങ​ളിൽ അവരെ​പ്പോ​ലെ​തന്നെ നമ്മളും യഹോ​വ​യു​ടെ നിയമങ്ങൾ അനുസ​രി​ക്കു​ന്നു. കൂടാതെ, ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കാൻ തയ്യാറാ​കാ​ത്ത​വരെ സഭയിൽനിന്ന്‌ പുറത്താ​ക്കുന്ന കാര്യ​ത്തി​ലും അവരുടെ അതേ മാതൃ​ക​യാ​ണു നമ്മൾ പിൻപ​റ്റു​ന്നത്‌.—പ്രവൃ. 15:28, 29; 1 കൊരി. 5:11-13; 6:9, 10; എബ്രാ. 13:4.

16. എഫെസ്യർ 4:4-6-ൽ പറഞ്ഞി​രി​ക്കു​ന്ന​തിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം?

16 പലരും ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​മെ​ങ്കി​ലും അവരെ​ല്ലാ​വ​രും ശരിക്കുള്ള ശിഷ്യ​രാ​യി​രി​ക്കി​ല്ലെന്നു യേശു പറഞ്ഞു. (മത്താ. 7:21-23) അവസാ​ന​കാ​ലത്ത്‌ പലരും വെറുതേ ‘ഭക്തിയു​ടെ വേഷം കെട്ടു​ന്നവർ’ ആയിരി​ക്കു​മെ​ന്നും ബൈബിൾ മുന്നറി​യി​പ്പു തന്നിട്ടുണ്ട്‌. (2 തിമൊ. 3:1, 5) അതേസ​മയം ദൈവം അംഗീ​ക​രി​ക്കുന്ന ‘ഒരു വിശ്വാ​സം’ ഉണ്ടായി​രി​ക്കു​മെ​ന്നും ബൈബിൾ വ്യക്തമാ​യി പറഞ്ഞി​രി​ക്കു​ന്നു.എഫെസ്യർ 4:4-6 വായി​ക്കുക.

17. ഇന്നു ശരിക്കും യേശു​വി​നെ അനുഗ​മി​ക്കു​ക​യും ഒരേ ഒരു സത്യവി​ശ്വാ​സം പിൻപ​റ്റു​ക​യും ചെയ്യു​ന്നത്‌ ആരാണ്‌?

17 ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ആ സത്യവി​ശ്വാ​സം ഇന്നു പിൻപ​റ്റു​ന്നത്‌ ആരാണ്‌? അതിന്റെ ഉത്തരം കണ്ടെത്താ​നാ​യി പല തെളി​വു​ക​ളും നമ്മൾ പരി​ശോ​ധി​ച്ചു. യേശു പഠിപ്പി​ച്ച​തും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ പിൻപ​റ്റി​യ​തും ആയ ആരാധ​നാ​രീ​തി എങ്ങനെ​യു​ള്ള​താ​യി​രു​ന്നെ​ന്നും ഇന്ന്‌ അങ്ങനെ ചെയ്യു​ന്നത്‌ ആരാ​ണെ​ന്നും നമ്മൾ മനസ്സി​ലാ​ക്കി. അതിന്റെ അടിസ്ഥാ​ന​ത്തിൽ ഒരേ ഒരു ഉത്തരമേ ഉള്ളൂ. ഇന്ന്‌ അങ്ങനെ ചെയ്യു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷികൾ മാത്ര​മാണ്‌! യഹോ​വ​യു​ടെ ജനത്തിലെ ഒരാളാ​യി​ത്തീർന്ന​തും യഹോ​വ​യെ​ക്കു​റി​ച്ചും ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള സത്യം മനസ്സി​ലാ​ക്കി​യ​തും നമുക്കു കിട്ടിയ എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌! അതു​കൊണ്ട്‌ പൂർണ​ബോ​ധ്യ​ത്തോ​ടെ നമുക്കു സത്യം മുറുകെ പിടി​ക്കാം.

ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം

^ ഖ. 5 ഈ ലേഖന​ത്തിൽ, സത്യാ​രാ​ധ​ന​യു​ടെ കാര്യ​ത്തിൽ യേശു വെച്ച മാതൃക എന്താ​ണെ​ന്നും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തു​ശി​ഷ്യർ ആ മാതൃക അനുക​രി​ച്ചത്‌ എങ്ങനെ​യാ​ണെ​ന്നും നമ്മൾ കാണും. ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ സത്യാ​രാ​ധ​ന​യു​ടെ ആ മാതൃക അനുക​രി​ക്കു​ന്നു എന്നതിന്റെ തെളി​വു​ക​ളും നമ്മൾ നോക്കും.

^ ഖ. 9 2011 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 18-ാം പേജി​ലുള്ള “ആദ്യകാല ക്രിസ്‌ത്യാ​നി​കൾ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രു​ന്നോ?” എന്ന ചതുരം കാണുക.

^ ഖ. 10 ഉദാഹരണത്തിന്‌, കത്തോ​ലി​ക്ക​രു​ടെ മതശു​ശ്രൂ​ഷ​ക​ളി​ലോ പാട്ടു​ക​ളി​ലോ പ്രാർഥ​ന​ക​ളി​ലോ ദൈവ​ത്തി​ന്റെ പേര്‌ “ഉപയോ​ഗി​ക്കു​ക​യോ ഉച്ചരി​ക്കു​ക​യോ ചെയ്യരുത്‌”എന്ന്‌ 2008-ൽ ബെനഡി​ക്‌റ്റ്‌ 16-ാമൻ പാപ്പ നിർദേ​ശി​ച്ചു.

^ ഖ. 63 ചിത്രക്കുറിപ്പ്‌: യഹോ​വ​യു​ടെ സംഘടന 200-ലേറെ ഭാഷക​ളിൽ പുതിയ ലോക ഭാഷാ​ന്തരം ബൈബിൾ പുറത്തി​റ​ക്കി​യി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പേരുള്ള ഒരു ബൈബിൾ അനേകർക്കു സ്വന്തം ഭാഷയിൽ വായി​ക്കാൻ കഴി​യേ​ണ്ട​തി​നാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌.