വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 3

മഹാപു​രു​ഷാ​രം ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും സ്‌തു​തി​ക്കു​ന്നു

മഹാപു​രു​ഷാ​രം ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും സ്‌തു​തി​ക്കു​ന്നു

“നമുക്കു ലഭിച്ച രക്ഷയ്‌ക്കു നമ്മൾ, സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന നമ്മുടെ ദൈവ​ത്തോ​ടും കുഞ്ഞാ​ടി​നോ​ടും കടപ്പെ​ട്ടി​രി​ക്കു​ന്നു.”​—വെളി. 7:10.

ഗീതം 14 ഭൂമിയുടെ പുതിയ രാജാ​വി​നെ വാഴ്‌ത്താം!

പൂർവാവലോകനം *

1. 1935-ൽ നടന്ന കൺ​വെൻ​ഷ​നി​ലെ “മഹാപു​രു​ഷാ​രം” എന്ന പ്രസംഗം ഒരു ചെറു​പ്പ​ക്കാ​രനെ എങ്ങനെ സ്വാധീ​നി​ച്ചു?

സ്‌നാ​ന​മേൽക്കു​മ്പോൾ ആ ചെറു​പ്പ​ക്കാ​രന്‌ 18 വയസ്സാ​യി​രു​ന്നു. 1926-ലായി​രു​ന്നു അത്‌. അവന്റെ മാതാ​പി​താ​ക്കൾ ബൈബിൾവി​ദ്യാർഥി​ക​ളിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു. അക്കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷികൾ അങ്ങനെ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. മൂന്ന്‌ ആൺമക്ക​ളും രണ്ടു പെൺമ​ക്ക​ളും ആണ്‌ അവർക്കു​ണ്ടാ​യി​രു​ന്നത്‌. യഹോ​വയെ സ്‌നേ​ഹി​ക്കാ​നും യേശു​ക്രി​സ്‌തു​വി​നെ അനുക​രി​ക്കാ​നും അവർ അവരുടെ മക്കളെ പഠിപ്പി​ച്ചു. അക്കാലത്തെ എല്ലാ ബൈബിൾവി​ദ്യാർഥി​ക​ളെ​യും പോ​ലെ​തന്നെ വിശ്വ​സ്‌ത​നായ ഈ ചെറു​പ്പ​ക്കാ​ര​നും ഓരോ വർഷവും കർത്താ​വി​ന്റെ അത്താഴ​ത്തി​ന്റെ സമയത്ത്‌ അപ്പവീ​ഞ്ഞു​കൾ കഴിച്ചി​രു​ന്നു. എന്നാൽ ചരി​ത്ര​പ്രാ​ധാ​ന്യം നേടിയ “മഹാപു​രു​ഷാ​രം” എന്ന പ്രസംഗം ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ആ ചെറു​പ്പ​ക്കാ​രന്റെ കാഴ്‌ച​പ്പാട്‌ പാടേ മാറ്റി. 1935-ൽ യു.എസ്‌.എ.യിലെ വാഷി​ങ്‌ടൺ ഡി.സി.-യിൽവെച്ച്‌ നടന്ന കൺ​വെൻ​ഷ​നിൽ ജെ. എഫ്‌. റഥർഫോർഡ്‌ സഹോ​ദ​ര​നാണ്‌ ആ പ്രസംഗം നടത്തി​യത്‌. ആ കൺ​വെൻ​ഷ​നിൽ ബൈബിൾവി​ദ്യാർഥി​കൾ ഏതു പുതിയ കാര്യം മനസ്സി​ലാ​ക്കി?

2. ആവേശ​ക​ര​മായ ഏതു സത്യമാണ്‌ റഥർഫോർഡ്‌ സഹോ​ദരൻ തന്റെ പ്രസം​ഗ​ത്തിൽ വിശദീ​ക​രി​ച്ചത്‌?

2 റഥർഫോർഡ്‌ സഹോ​ദരൻ തന്റെ പ്രസം​ഗ​ത്തിൽ വെളി​പാട്‌ 7:9-ൽ പറഞ്ഞി​രി​ക്കുന്ന “മഹാപു​രു​ഷാ​രം” ആരാ​ണെന്നു വിശദീ​ക​രി​ച്ചു. അതുവരെ വിചാ​രി​ച്ചി​രു​ന്നത്‌, മഹാപു​രു​ഷാ​രം സ്വർഗീ​യ​പ്ര​ത്യാ​ശ​യുള്ള ആളുക​ളു​ടെ ഒരു കൂട്ടമാ​ണെ​ന്നാണ്‌. എങ്കിലും, അഭിഷി​ക്ത​രെ​ക്കാൾ വിശ്വ​സ്‌തത കുറഞ്ഞ​വ​രാ​യ​തു​കൊണ്ട്‌ അവർക്കു യേശു​വി​ന്റെ​കൂ​ടെ ഭരിക്കാ​നുള്ള പദവി​യി​ല്ലെന്നു ചിന്തിച്ചു. പക്ഷേ, മഹാപു​രു​ഷാ​രം സ്വർഗ​ത്തിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വരല്ല എന്നും മറിച്ച്‌ അവർ ക്രിസ്‌തു​വി​ന്റെ വേറെ ആടുകളിൽപ്പെട്ടവരാണെന്നും * അവർ ‘മഹാക​ഷ്ട​തയെ’ അതിജീ​വിച്ച്‌ ഭൂമി​യിൽ നിത്യ​മാ​യി ജീവി​ക്കു​മെ​ന്നും റഥർഫോർഡ്‌ സഹോ​ദരൻ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ വിശദീ​ക​രി​ച്ചു. (വെളി. 7:14) യേശു പറഞ്ഞു: “ഈ തൊഴു​ത്തിൽപ്പെ​ടാത്ത വേറെ ആടുക​ളും എനിക്കുണ്ട്‌. അവയെ​യും ഞാൻ അകത്ത്‌ കൊണ്ടു​വ​രേ​ണ്ട​താണ്‌. അവയും എന്റെ ശബ്ദം കേട്ടനു​സ​രി​ക്കും. അങ്ങനെ അവർ ഒറ്റ ആട്ടിൻകൂ​ട്ട​മാ​കും, അവർക്കെ​ല്ലാ​വർക്കും ഇടയനും ഒന്ന്‌.” (യോഹ. 10:16) ചെമ്മരി​യാ​ടു​ക​ളെ​പ്പോ​ലുള്ള ഇക്കൂട്ടർ ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള യഹോ​വ​യു​ടെ വിശ്വ​സ്‌ത​സാ​ക്ഷി​ക​ളാണ്‌. (മത്താ. 25:31-33, 46) ബൈബിൾസ​ത്യ​ത്തെ​ക്കു​റി​ച്ചുള്ള ഈ പുതിയ ഗ്രാഹ്യം മുമ്പ്‌ പറഞ്ഞ 18 വയസ്സു​കാ​രൻ ഉൾപ്പെ​ടെ​യുള്ള പലരു​ടെ​യും ജീവിതം മാറ്റി​മ​റി​ച്ചു. അത്‌ എങ്ങനെ​യാ​ണെന്ന്‌ നമുക്ക്‌ നോക്കാം.​—സങ്കീ. 97:11; സുഭാ. 4:18.

ആയിര​ങ്ങ​ളു​ടെ കാഴ്‌ച​പ്പാട്‌ മാറ്റിയ പുതിയ ഗ്രാഹ്യം

3-4. 1935-ലെ കൺ​വെൻ​ഷ​നി​ലെ പ്രസം​ഗ​ത്തി​ലൂ​ടെ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ അവരുടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ എന്തു തിരി​ച്ച​റി​ഞ്ഞു, അവർക്ക്‌ അങ്ങനെ തോന്നാൻ കാരണം എന്തായി​രു​ന്നു?

3 കൺ​വെൻ​ഷ​നി​ടെ ആ പ്രസം​ഗകൻ സദസ്സി​നോട്‌ ഇങ്ങനെ ചോദി​ച്ചു: “ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശി​ക്കുന്ന എല്ലാവർക്കും ദയവായി എഴു​ന്നേറ്റ്‌ നിൽക്കാ​മോ?” അതൊരു അവിസ്‌മ​ര​ണീ​യ​മായ നിമി​ഷ​മാ​യി​രു​ന്നു. കൂടിവന്ന 20,000-ത്തോളം ആളുക​ളിൽ പകുതി​യി​ല​ധി​കം പേർ എഴു​ന്നേ​റ്റു​നി​ന്നു. റഥർഫോർഡ്‌ സഹോ​ദരൻ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “കാൺമിൻ! മഹാപു​രു​ഷാ​രം!” അപ്പോൾ സദസ്സി​ലു​ണ്ടാ​യി​രു​ന്നവർ സന്തോ​ഷ​ത്തോ​ടെ ആർപ്പിട്ടു. സ്വർഗീ​യ​ജീ​വ​നാ​യി തങ്ങളെ തിര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ലെന്ന്‌ അവിടെ എഴു​ന്നേ​റ്റു​നി​ന്നവർ തിരി​ച്ച​റി​ഞ്ഞു. തങ്ങളെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്‌തി​ട്ടി​ല്ലെന്ന്‌ അവർ വ്യക്തമാ​യി മനസ്സി​ലാ​ക്കി. കൺ​വെൻ​ഷന്റെ അടുത്ത ദിവസം 840 പേർ സ്‌നാ​ന​മേറ്റു. അവരിൽ മിക്കവ​രും വേറെ ആടുക​ളിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു.

4 ആ പ്രസം​ഗ​ത്തി​നു ശേഷം, മുമ്പ്‌ പറഞ്ഞ ആ ചെറു​പ്പ​ക്കാ​രൻ ഉൾപ്പെടെ ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ കർത്താ​വി​ന്റെ അത്താഴ​ത്തിന്‌ അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്നത്‌ നിറുത്തി. ഒരു സഹോ​ദരൻ താഴ്‌മ​യോ​ടെ ഇങ്ങനെ പറഞ്ഞു: “1935-ലെ സ്‌മാ​ര​ക​ത്തി​നാണ്‌ ഞാൻ അവസാ​ന​മാ​യി അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റി​യത്‌. യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ എനിക്ക്‌ സ്വർഗീ​യ​പ്ര​ത്യാ​ശ നൽകി​യി​ട്ടി​ല്ലെന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു. ഭൂമി​യിൽ ജീവി​ക്കാ​നും മറ്റുള്ള​വ​രോ​ടൊ​പ്പം ഈ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കാ​നും ഉള്ള പ്രത്യാ​ശ​യാണ്‌ എനിക്കു​ണ്ടാ​യി​രു​ന്നത്‌.” പലർക്കും ഇങ്ങനെ​ത​ന്നെ​യാണ്‌ തോന്നി​യത്‌. (റോമ. 8:16, 17; 2 കൊരി. 1:21, 22) അന്നുമു​തൽ മഹാപു​രു​ഷാ​ര​ത്തി​ലു​ള്ള​വ​രു​ടെ എണ്ണം വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു, അവർ അഭിഷി​ക്ത​ശേ​ഷി​പ്പി​നോ​ടൊ​പ്പം തോ​ളോ​ടു​തോൾ ചേർന്ന്‌ പ്രവർത്തി​ക്കു​ന്നു. *

5. സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റു​ന്നതു നിറു​ത്തി​യ​വരെ യഹോവ എങ്ങനെ​യാ​ണു കാണു​ന്നത്‌?

5 യഹോവ എങ്ങനെ​യാണ്‌, 1935-നു ശേഷം സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റു​ന്നതു നിറു​ത്തി​യ​വരെ കാണു​ന്നത്‌? അതു​പോ​ലെ ഇക്കാലത്ത്‌, കർത്താ​വി​ന്റെ അത്താഴ​സ​മ​യത്ത്‌ അപ്പവീ​ഞ്ഞു​ക​ളിൽ ശുദ്ധഹൃ​ദ​യ​ത്തോ​ടെ പങ്കുപ​റ്റു​ക​യും എന്നാൽ പിന്നീട്‌ താൻ ഒരു അഭിഷി​ക്തനല്ല എന്നു തിരി​ച്ച​റി​യു​ക​യും ചെയ്യുന്ന ഒരാളു​ടെ കാര്യ​മോ? (1 കൊരി. 11:28) ചിലർ ചിഹ്നങ്ങ​ളിൽ പങ്കുപ​റ്റി​യി​രു​ന്നത്‌ അവർക്ക്‌ അവരുടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ വ്യക്തമായ ധാരണ​യി​ല്ലാ​ത്ത​തി​നാ​ലാണ്‌. എന്നാൽ അവർ അവരുടെ തെറ്റ്‌ തിരി​ച്ച​റി​യു​ക​യും അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്നതു നിറു​ത്തു​ക​യും ചെയ്‌തു​കൊണ്ട്‌ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ക​യാ​ണെ​ങ്കിൽ തീർച്ച​യാ​യും യഹോവ അവരെ വേറെ ആടുക​ളിൽപ്പെ​ട്ട​വ​രാ​യി കണക്കാ​ക്കും. അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്നി​ല്ലെ​ങ്കി​ലും യഹോ​വ​യും യേശു​വും തങ്ങൾക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങളെ വിലമ​തി​ക്കു​ന്ന​തു​കൊണ്ട്‌ അവർ സ്‌മാ​ര​ക​ത്തിന്‌ ഇപ്പോ​ഴും കൂടി​വ​രു​ന്നു.

അതുല്യ​മായ ഒരു പ്രത്യാശ

6. യേശു ദൂതന്മാ​രോട്‌ എന്തു ചെയ്യാ​നാണ്‌ കല്‌പി​ക്കു​ന്നത്‌?

6 മഹാകഷ്ടത തൊട്ട​ടു​ത്തെ​ത്തി​യി​രി​ക്കുന്ന ഈ സമയത്ത്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളെ​യും വേറെ ആടുക​ളു​ടെ മഹാപു​രു​ഷാ​ര​ത്തെ​യും കുറിച്ച്‌ വെളി​പാട്‌ 7-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ ചിന്തി​ക്കു​ന്നതു നമുക്ക്‌ ഒരു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കും. അവിടെ, നാശത്തി​ന്റെ നാലു കാറ്റുകൾ പിടി​ച്ചു​നി​റു​ത്താൻ യേശു ദൂതന്മാ​രോ​ടു കല്‌പി​ക്കു​ന്നു. എല്ലാ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളെ​യും മുദ്ര​യിട്ട്‌ തീരു​ന്ന​തു​വരെ, അതായത്‌ അവർക്ക്‌ യഹോ​വ​യു​ടെ അന്തിമ അംഗീ​കാ​രം കിട്ടു​ന്ന​തു​വരെ ദൂതന്മാർ ആ കാറ്റുകൾ അഴിച്ചു​വി​ടാൻ പാടി​ല്ലാ​യി​രു​ന്നു. (വെളി. 7:1-4) ക്രിസ്‌തു​വി​ന്റെ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർക്ക്‌ അവരുടെ വിശ്വ​സ്‌ത​ത​യ്‌ക്കു പ്രതി​ഫലം ലഭിക്കും, സ്വർഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടൊ​പ്പം അവർ രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയിത്തീ​രും. (വെളി. 20:6) അഭിഷി​ക്ത​രായ 1,44,000 പേർക്ക്‌ അവരുടെ സ്വർഗീ​യ​പ്ര​തി​ഫലം ലഭിക്കു​ന്നതു കാണാൻ യഹോ​വ​യും യേശു​വും ദൂതന്മാ​രും ആകാം​ക്ഷ​യു​ള്ള​വ​രാണ്‌.

മഹാപുരുഷാരം വെള്ളക്കുപ്പായം ധരിച്ച്‌ കൈയിൽ ഈന്തപ്പനയുടെ ഓലയുമായി യഹോവയുടെ ഉജ്ജ്വലമായ സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നു (7-ാം ഖണ്ഡിക കാണുക)

7. വെളി​പാട്‌ 7:9, 10 പറയു​ന്ന​തു​പോ​ലെ, ദർശന​ത്തിൽ യോഹ​ന്നാൻ ആരെയാണ്‌ കാണു​ന്നത്‌, അവർ എന്തു ചെയ്യു​ക​യാണ്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

7 രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയ 1,44,000 പേരെ​ക്കു​റിച്ച്‌ പറഞ്ഞതി​നു ശേഷം യോഹ​ന്നാൻ ആവേശ​ക​ര​മായ മറ്റൊരു കാഴ്‌ച കാണുന്നു, അർമ​ഗെ​ദോ​നെ അതിജീ​വി​ച്ചു​വ​രുന്ന ഒരു ‘മഹാപു​രു​ഷാ​രത്തെ.’ 1,44,000 പേരെ​ക്കാൾ വളരെ വലുതാണ്‌ ഈ കൂട്ടം. അവരുടെ എണ്ണം കൃത്യ​മാ​യി പറയു​ന്നില്ല. (വെളി​പാട്‌ 7:9, 10 വായി​ക്കുക.) അവർ ‘വെള്ളക്കു​പ്പാ​യം ധരിച്ചി​രി​ക്കു​ന്നു.’ സാത്താന്റെ ലോക​ത്തി​ന്റെ “കറ പറ്റാതെ” അവർ തങ്ങളെ​ത്തന്നെ സൂക്ഷി​ച്ചി​രി​ക്കു​ന്നെ​ന്നും ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടും വിശ്വ​സ്‌ത​രാ​യി നിൽക്കു​ന്നെ​ന്നും ആണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. (യാക്കോ. 1:27) യഹോ​വ​യും ദൈവ​ത്തി​ന്റെ കുഞ്ഞാ​ടായ ക്രിസ്‌തു​വും ആണ്‌ തങ്ങളുടെ രക്ഷയ്‌ക്കു വഴി​യൊ​രു​ക്കി​യ​തെന്ന്‌ അവർ ഉറക്കെ പറയുന്നു. കൂടാതെ, അവർ ഈന്തപ്പ​ന​യു​ടെ ഓലയും പിടി​ച്ചി​ട്ടുണ്ട്‌. അതു സൂചി​പ്പി​ക്കു​ന്നത്‌ യഹോ​വ​യു​ടെ നിയമി​ത​രാ​ജാ​വാ​യി അവർ യേശു​വി​നെ സന്തോ​ഷ​ത്തോ​ടെ അംഗീ​ക​രി​ക്കു​ന്നു എന്നാണ്‌.​—യോഹ​ന്നാൻ 12:12, 13 താരത​മ്യം ചെയ്യുക.

8. വെളി​പാട്‌ 7:11, 12 യഹോ​വ​യു​ടെ സ്വർഗീ​യ​കു​ടും​ബ​ത്തെ​ക്കു​റിച്ച്‌ നമ്മളോട്‌ എന്താണു പറയു​ന്നത്‌?

8 വെളി​പാട്‌ 7:11, 12 വായി​ക്കുക. മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ട​വരെ കാണു​മ്പോൾ സ്വർഗ​ത്തി​ലു​ള്ള​വ​രു​ടെ പ്രതി​ക​രണം എന്താണ്‌? അവർ അതിരറ്റ സന്തോ​ഷ​ത്താൽ യഹോ​വയെ സ്‌തു​തി​ക്കു​ന്ന​താണ്‌ യോഹ​ന്നാൻ കാണു​ന്നത്‌. അതെ, ഈ ദർശനം നിറ​വേ​റു​ന്നതു കാണു​മ്പോൾ, ശരിക്കും മഹാപു​രു​ഷാ​രം മഹാക​ഷ്ട​തയെ അതിജീ​വി​ച്ചു​വ​രു​ന്നതു കാണു​മ്പോൾ, യഹോ​വ​യു​ടെ സ്വർഗീ​യ​കു​ടും​ബം അതിയാ​യി സന്തോ​ഷി​ക്കും.

9. വെളി​പാട്‌ 7:13-15 അനുസ​രിച്ച്‌, മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ടവർ ഇപ്പോൾ എന്തു ചെയ്യു​ക​യാണ്‌?

9 വെളി​പാട്‌ 7:13-15 വായി​ക്കുക. മഹാപു​രു​ഷാ​രം ‘കുഞ്ഞാ​ടി​ന്റെ രക്തത്തിൽ അവരുടെ വസ്‌ത്രം കഴുകി​വെ​ളു​പ്പി​ച്ചി​രി​ക്കു​ന്നു’ എന്നു പറയുന്നു. ഇതു സൂചി​പ്പി​ക്കു​ന്നത്‌ അവർക്കു ശുദ്ധമായ ഒരു മനസ്സാ​ക്ഷി​യു​ണ്ടെ​ന്നും അവർക്ക്‌ യഹോ​വ​യു​ടെ പ്രീതി ലഭിച്ചി​രി​ക്കു​ന്നെ​ന്നും ആണ്‌. (യശ. 1:18) അവർ യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​മേ​റ്റി​രി​ക്കു​ന്നു. യേശു​വി​ന്റെ മോച​ന​വി​ല​യിൽ അവർക്കു ശക്തമായ വിശ്വാ​സ​മുണ്ട്‌. യഹോ​വ​യു​മാ​യി നല്ല ഒരു ബന്ധവും അവർ കാത്തു​സൂ​ക്ഷി​ക്കു​ന്നു. (യോഹ. 3:36; 1 പത്രോ. 3:21) അതു​കൊണ്ട്‌ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു മുന്നിൽ നിൽക്കാ​നും ഭൂമി​യിൽ “രാപ്പകൽ വിശു​ദ്ധ​സേ​വനം” അനുഷ്‌ഠി​ക്കാ​നും അവർക്കു കഴിയു​ന്നു. ഇക്കാലത്ത്‌ പ്രസംഗ-ശിഷ്യ​രാ​ക്കൽവേ​ല​യിൽ ഏറിയ പങ്കും അവരാണ്‌ ചെയ്യു​ന്നത്‌. അവർ സ്വന്തം താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങൾക്കു മുൻതൂ​ക്കം കൊടു​ക്കു​ന്നു.​—മത്താ. 6:33; 24:14; 28:19, 20.

മഹാകഷ്ടതയെ അതിജീ​വി​ച്ചു​വ​രുന്ന മഹാപു​രു​ഷാ​ര​ത്തി​ലെ ആഹ്ലാദ​ഭ​രി​ത​രായ അംഗങ്ങൾ (10-ാം ഖണ്ഡിക കാണുക)

10. മഹാപു​രു​ഷാ​ര​ത്തിന്‌ എന്ത്‌ ഉറപ്പുണ്ട്‌, ഏതു വാഗ്‌ദാ​നം നിറ​വേ​റു​ന്നത്‌ അവർ കാണും?

10 മഹാക​ഷ്ട​തയെ അതിജീ​വിച്ച്‌ പുറത്തു​വ​രുന്ന മഹാപു​രു​ഷാ​ര​ത്തിന്‌, തുടർന്നും യഹോവ അവരെ പരിപാ​ലി​ക്കും എന്ന ഉറപ്പുണ്ട്‌. കാരണം, “സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ തന്റെ കൂടാ​ര​ത്തിൽ അവർക്ക്‌ അഭയം നൽകും” എന്നു പറഞ്ഞി​രി​ക്കു​ന്നു. “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല” എന്ന വാഗ്‌ദാ​നം, കാലങ്ങ​ളാ​യി വേറെ ആടുക​ളിൽപ്പെ​ട്ടവർ നിറ​വേ​റി​ക്കാ​ണാൻ കാത്തി​രുന്ന വാഗ്‌ദാ​നം, അന്നു യാഥാർഥ്യ​മാ​കും.​—വെളി. 21:3, 4.

11-12. (എ) വെളി​പാട്‌ 7:16, 17 പറയു​ന്ന​തു​പോ​ലെ, മഹാപു​രു​ഷാ​ര​ത്തിന്‌ എന്തൊക്കെ അനു​ഗ്ര​ഹ​ങ്ങ​ളാണ്‌ ലഭിക്കാൻപോ​കു​ന്നത്‌? (ബി) കർത്താ​വി​ന്റെ അത്താഴ​ത്തി​ന്റെ ദിവസം വേറെ ആടുകൾക്ക്‌ എന്തു ചെയ്യാൻ കഴിയും, അതിന്‌ അവരെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌?

11 വെളി​പാട്‌ 7:16, 17 വായി​ക്കുക. സാമ്പത്തി​ക​ഞെ​രു​ക്ക​വും യുദ്ധത്തി​ന്റെ​യും ആഭ്യന്ത​ര​ക​ലാ​പ​ത്തി​ന്റെ​യും കെടു​തി​ക​ളും കാരണം, ഇന്ന്‌ യഹോ​വ​യു​ടെ ജനത്തിലെ ചിലർ അക്ഷരീയ അർഥത്തിൽ വിശപ്പ്‌ അനുഭ​വി​ക്കു​ന്നു. മറ്റു ചിലർ വിശ്വാ​സ​ത്തി​ന്റെ പേരിൽ തടവി​ലാണ്‌. എങ്കിലും, ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ നാശത്തെ അതിജീ​വി​ച്ച​ശേഷം, ഭൗതി​ക​വും ആത്മീയ​വും ആയ ഭക്ഷണം സമൃദ്ധ​മാ​യി ലഭിക്കു​മെന്ന അറിവ്‌, മഹാപു​രു​ഷാ​ര​ത്തിൽപ്പെട്ട ഇവരെ ആവേശ​ഭ​രി​ത​രാ​ക്കു​ന്നു. സാത്താന്റെ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കു​മ്പോൾ, രാഷ്ട്ര​ങ്ങ​ളു​ടെ മേൽ യഹോവ ‘അസഹ്യ​മായ ചൂട്‌,’ അതായത്‌ തന്റെ കോപം ചൊരി​യും. അതു പക്ഷേ, മഹാപു​രു​ഷാ​രത്തെ ബാധി​ക്കി​ല്ലെന്ന്‌ യഹോവ ഉറപ്പാ​ക്കും. മഹാകഷ്ടം അവസാ​നി​ച്ച​ശേഷം, അതിജീ​വി​ച്ച​വരെ യേശു “ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളി​ലേക്ക്‌” നടത്തും, അതായത്‌ നിത്യ​ജീ​വൻ നേടാൻ അവരെ സഹായി​ക്കും. എത്ര അതുല്യ​മായ ഒരു പ്രത്യാ​ശ​യാണ്‌ മഹാപു​രു​ഷാ​ര​ത്തി​നു​ള്ളത്‌! ഇതുവരെ ജീവിച്ച കോടി​ക്ക​ണ​ക്കിന്‌ മനുഷ്യ​രിൽ അവർക്കു മാത്രം ഒരിക്ക​ലും മരിക്കാ​തെ എന്നും ജീവി​ക്കാ​നാ​കും.​—യോഹ. 11:26.

12 ഇത്ര മഹത്തായ ഒരു പ്രത്യാ​ശ​യു​ള്ള​തു​കൊണ്ട്‌ മഹാപു​രു​ഷാ​രം യഹോ​വ​യോ​ടും യേശു​ക്രി​സ്‌തു​വി​നോ​ടും നന്ദിയു​ള്ള​വ​രാണ്‌. സ്വർഗ​ത്തിൽ ജീവി​ക്കാൻ അവരെ തിര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും, അഭിഷി​ക്തരെ സ്‌നേ​ഹി​ക്കു​ന്ന​തു​പോ​ലെ​തന്നെ യഹോവ അവരെ​യും സ്‌നേ​ഹി​ക്കു​ന്നു. അവരെ വില കുറഞ്ഞ​വ​രാ​യി കാണു​ന്നില്ല. ഈ രണ്ടു കൂട്ടർക്കും ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും സ്‌തു​തി​ക്കാൻ കഴിയും. അതിനുള്ള ഒരു വഴി കർത്താ​വി​ന്റെ അത്താഴ​ത്തി​നു ഹാജരാ​കു​ന്ന​താണ്‌.

സ്‌മാ​ര​കാ​ച​ര​ണ​ത്തി​ലൂ​ടെ യഹോ​വ​യെ​യും ക്രിസ്‌തു​വി​നെ​യും സ്‌തു​തി​ക്കു​ക

നമുക്കു ജീവൻ കിട്ടാൻ യേശു മരിച്ചു എന്നത്‌ സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ അപ്പവും വീഞ്ഞും കൈമാ​റു​മ്പോൾ നമ്മൾ ഓർക്കും (13-15 ഖണ്ഡികകൾ കാണുക)

13-14. ഭൂമി​യിൽ ശേഷി​ച്ചി​രി​ക്കുന്ന അഭിഷി​ക്ത​രോ​ടൊ​പ്പം വേറെ ആടുക​ളും ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 ഈ അടുത്ത കാലത്താ​യി, സ്‌മാ​ര​ക​ത്തി​നു ഹാജരാ​കു​ന്ന​വ​രിൽ ഏകദേശം ആയിര​ത്തിൽ ഒരാൾ മാത്രമേ അപ്പവീ​ഞ്ഞു​ക​ളിൽ പങ്കുപ​റ്റു​ന്നു​ള്ളൂ. മിക്ക സഭകളി​ലും അപ്പവീ​ഞ്ഞു​കൾ കഴിക്കു​ന്ന​വ​രില്ല. സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു കൂടി​വ​രുന്ന അധികം പേരും ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രാണ്‌. അങ്ങനെ​യെ​ങ്കിൽ അവർ എന്തിനാണ്‌ കർത്താ​വി​ന്റെ അത്താഴ​ത്തി​നു ഹാജരാ​കു​ന്നത്‌? ഒരു സുഹൃ​ത്തി​ന്റെ കല്ല്യാ​ണ​ത്തിന്‌ ആളുകൾ പോകു​ന്ന​തി​ന്റെ അതേ കാരണം​ത​ന്നെ​യാണ്‌ ഇതിനു​മു​ള്ളത്‌. ആളുകൾ പോകു​ന്നത്‌ ആ ദമ്പതി​ക​ളോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാണ്‌, അവർക്കു പിന്തുണ നൽകാ​നാണ്‌. സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു വേറെ ആടുകൾ ഹാജരാ​കു​ന്നത്‌, ക്രിസ്‌തു​വി​നെ​യും അഭിഷി​ക്ത​രെ​യും സ്‌നേ​ഹി​ക്കു​ന്നെ​ന്നും അവരെ പിന്തു​ണ​യ്‌ക്കാൻ ആഗ്രഹി​ക്കു​ന്നെ​ന്നും കാണി​ക്കാ​നാണ്‌. ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ വേറെ ആടുകൾക്കു സാധ്യ​മാ​കു​ന്നത്‌ യേശു​വി​ന്റെ ബലിമ​രണം മൂലമാണ്‌. അതി​നോ​ടുള്ള വിലമ​തിപ്പ്‌ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു ഹാജരാ​കാൻ വേറെ ആടുകളെ പ്രേരി​പ്പി​ക്കു​ന്നു.

14 വേറെ ആടുകൾ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു കൂടി​വ​രു​ന്ന​തി​ന്റെ മറ്റൊരു കാരണം, അവർ യേശു​വി​ന്റെ കല്‌പന അനുസ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു എന്നതാണ്‌. യേശു ഈ പ്രത്യേക ആചരണം ഏർപ്പെ​ടു​ത്തി​യ​പ്പോൾ കൂടെ​യു​ണ്ടാ​യി​രുന്ന വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ ഓർമ​യ്‌ക്കു​വേണ്ടി ഇതു തുടർന്നും ചെയ്യുക.” (1 കൊരി. 11:23-26) അതു​കൊണ്ട്‌ ഭൂമി​യിൽ അഭിഷി​ക്തർ ഉള്ളിട​ത്തോ​ളം കാലം, വേറെ ആടുകൾ കർത്താ​വി​ന്റെ അത്താഴം ആചരി​ക്കും. കൂടാതെ, സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ പങ്കെടു​ക്കാൻ മറ്റുള്ള​വരെ ക്ഷണിക്കു​ക​യും ചെയ്യും.

15. സ്‌മാ​ര​കാ​ച​ര​ണ​ത്തി​ന്റെ സമയത്ത്‌ നമുക്ക്‌ എങ്ങനെ ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും സ്‌തു​തി​ക്കാം?

15 പാട്ടി​ലൂ​ടെ​യും പ്രാർഥ​ന​യി​ലൂ​ടെ​യും സ്‌മാ​ര​കാ​ച​ര​ണ​സ​മ​യത്ത്‌ നമുക്കു ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും സ്‌തു​തി​ക്കാൻ കഴിയും. “ദൈവ​വും ക്രിസ്‌തു​വും നിങ്ങൾക്കാ​യി ചെയ്‌ത​തി​നെ വിലമ​തി​ക്കുക!” എന്നതാ​യി​രി​ക്കും, ഈ വർഷത്തെ സ്‌മാ​ര​ക​ദി​വസം നടത്തുന്ന പ്രസം​ഗ​ത്തി​ന്റെ വിഷയം. യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള വിലമ​തി​പ്പു വർധി​പ്പി​ക്കാൻ ഈ പ്രസംഗം നിങ്ങളെ സഹായി​ക്കും. അപ്പവും വീഞ്ഞും കൈമാ​റു​മ്പോൾ, അവ പ്രതീ​ക​പ്പെ​ടു​ത്തുന്ന യേശു​വി​ന്റെ ശരീര​ത്തെ​യും രക്തത്തെ​യും കുറിച്ച്‌ ചിന്തി​ക്കാൻ നമുക്കു കഴിയും. നമുക്കു നിത്യ​ജീ​വൻ നൽകു​ന്ന​തി​നു​വേണ്ടി യഹോവ തന്റെ മകനെ മരിക്കാൻ അനുവ​ദി​ച്ചു എന്ന കാര്യ​വും നമ്മൾ അപ്പോൾ ചിന്തി​ക്കും. (മത്താ. 20:28) നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ​യും മകനെ​യും സ്‌നേ​ഹി​ക്കുന്ന ഏതൊ​രാ​ളും സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ പങ്കെടു​ക്കാൻ ആഗ്രഹി​ക്കും.

മഹത്തായ ഈ പ്രത്യാ​ശ​യ്‌ക്ക്‌ യഹോ​വ​യ്‌ക്കു നന്ദി നൽകുക

16. ഏതെല്ലാം കാര്യ​ങ്ങ​ളിൽ അഭിഷി​ക്ത​രും വേറെ ആടുക​ളും ഒരേ​പോ​ലെ​യാണ്‌?

16 ദൈവ​മു​മ്പാ​കെ​യുള്ള മൂല്യ​ത്തി​ന്റെ കാര്യ​ത്തിൽ അഭിഷി​ക്തർക്കും വേറെ ആടുകൾക്കും തമ്മിൽ വ്യത്യാ​സ​മില്ല. രണ്ടു കൂട്ട​രെ​യും യഹോവ ഒരേ​പോ​ലെ സ്‌നേ​ഹി​ക്കു​ന്നു. കൂടാതെ, അഭിഷി​ക്ത​രെ​യും വേറെ ആടുക​ളെ​യും യഹോവ ഒരേ വില കൊടു​ത്താണ്‌ വാങ്ങി​യത്‌, തന്റെ പ്രിയ​പു​ത്രന്റെ ജീവൻ. ഈ രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാ​സം, അവർക്കു രണ്ടു തരം പ്രത്യാ​ശ​യാ​ണു​ള്ളത്‌ എന്നാണ്‌. രണ്ടു കൂട്ടരും ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടും വിശ്വ​സ്‌ത​രാ​യി നിൽക്കണം. (സങ്കീ. 31:23) അഭിഷി​ക്ത​രാ​ണെ​ങ്കി​ലും വേറെ ആടുക​ളിൽപ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും, ഓരോ​രു​ത്തർക്കും വേണ്ട അളവിൽ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ നൽകും.

17. അഭിഷി​ക്ത​രു​ടെ ശേഷിപ്പ്‌ എന്തിനു​വേണ്ടി നോക്കി​യി​രി​ക്കു​ക​യാണ്‌?

17 സ്വർഗീ​യ​പ്ര​ത്യാ​ശ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കു ജന്മനാ കിട്ടുന്ന ഒന്നല്ല. ആ പ്രത്യാശ പിന്നീട്‌ അവർക്കു ദൈവം കൊടു​ക്കു​ന്ന​താണ്‌. അവർ അവരുടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു, അതെക്കു​റിച്ച്‌ പ്രാർഥി​ക്കു​ന്നു, സ്വർഗീ​യ​പ്ര​തി​ഫ​ല​ത്തി​നു​വേണ്ടി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു. തങ്ങൾക്കു ലഭിക്കാൻപോ​കുന്ന ആത്മീയ​ശ​രീ​രം എങ്ങനെ​യു​ള്ള​താ​ണെന്ന്‌ അവർക്ക്‌ ഒരു ധാരണ​യു​മില്ല. (ഫിലി. 3:20, 21; 1 യോഹ. 3:2) എങ്കിലും യഹോ​വ​യെ​യും യേശു​വി​നെ​യും ദൂതന്മാ​രെ​യും മറ്റ്‌ അഭിഷി​ക്ത​രെ​യും കാണാ​നും സ്വർഗ​രാ​ജ്യ​ത്തി​ന്റെ ഭാഗമാ​കാ​നും അവർ നോക്കി​യി​രി​ക്കു​ക​യാണ്‌.

18. വേറെ ആടുകൾ എന്തിനാ​യി​ട്ടാണ്‌ കാത്തി​രി​ക്കു​ന്നത്‌?

18 അതേസ​മയം, വേറെ ആടുകൾക്കുള്ള പ്രത്യാശ എല്ലാ മനുഷ്യർക്കും സ്വാഭാ​വി​ക​മാ​യുള്ള ആഗ്രഹ​മാണ്‌. ഭൂമി​യിൽ എന്നേക്കും ജീവി​ക്കുക എന്നതാണ്‌ അത്‌. (സഭാ. 3:11) മുഴു​ഭൂ​മി​യും ഒരു പറുദീ​സ​യാ​ക്കി മാറ്റുന്ന പ്രവർത്ത​ന​ത്തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ അവർ ആകാം​ക്ഷ​യു​ള്ള​വ​രാണ്‌, സ്വന്തം വീടുകൾ പണിയാ​നും സ്വന്തം തോട്ടങ്ങൾ നട്ടുപി​ടി​പ്പി​ക്കാ​നും മക്കളെ പൂർണ ആരോ​ഗ്യ​മു​ള്ള​വ​രാ​യി വളർത്തി​ക്കൊ​ണ്ടു​വ​രാ​നും കഴിയുന്ന നാളു​കൾക്കാ​യി. (യശ. 65:21-23) പലപല സ്ഥലങ്ങളും മലനി​ര​ക​ളും കാടു​ക​ളും കടലു​ക​ളും ഒക്കെ കാണാ​നും യഹോ​വ​യു​ടെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ പഠിക്കാ​നും കഴിയുന്ന ആ കാലം അവർ മനക്കണ്ണിൽ കാണുന്നു. ഇവയെ​ക്കാ​ളെ​ല്ലാം അവരെ ആവേശം കൊള്ളി​ക്കുന്ന കാര്യം മറ്റൊ​ന്നാണ്‌. ഓരോ ദിവസം കഴിയും​തോ​റും യഹോ​വ​യു​മാ​യുള്ള അവരുടെ അടുപ്പം ഒന്നി​നൊന്ന്‌ ശക്തമാ​കും എന്നതാണ്‌ അത്‌.

19. സ്‌മാ​രകം നമുക്ക്‌ ഓരോ​രു​ത്തർക്കും എന്തിനുള്ള അവസരം തരുന്നു, ഈ വർഷം എന്നായി​രി​ക്കും സ്‌മാ​രകം ആചരി​ക്കുക?

19 യഹോവ തന്റെ ഓരോ ദാസനും മഹത്തായ ഒരു ഭാവി​പ്ര​ത്യാ​ശ തന്നിട്ടുണ്ട്‌. (യിരെ. 29:11) നമ്മൾ എന്നും ജീവി​ച്ചി​രി​ക്കേ​ണ്ട​തിന്‌ യഹോ​വ​യും ക്രിസ്‌തു​വും ചെയ്‌ത കാര്യ​ങ്ങൾക്ക്‌ അവരെ സ്‌തു​തി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​രണം അതിനുള്ള അവസര​മാണ്‌. ക്രിസ്‌ത്യാ​നി​ക​ളു​ടെ കൂടി​വ​ര​വു​ക​ളിൽ ഏറ്റവും പ്രധാ​ന​പ്പെ​ട്ട​താണ്‌ സ്‌മാ​രകം. 2021-ൽ, മാർച്ച്‌ 27 ശനിയാഴ്‌ച സൂര്യാ​സ്‌ത​മ​യ​ത്തി​നു ശേഷമാണ്‌ ഇതു നടക്കു​ന്നത്‌. ഈ ആചരണ​ത്തി​നു സ്വത​ന്ത്ര​മാ​യി കൂടി​വ​രാൻ കഴിയുന്ന സ്ഥലങ്ങളി​ലാണ്‌ പലരും. എതിർപ്പു​കൾക്കു മധ്യേ​യാണ്‌ ചിലർ ഇത്‌ ആചരി​ക്കാൻ പോകു​ന്നത്‌. മറ്റു ചിലരാ​കട്ടെ, ജയിലിൽവെ​ച്ചാ​യി​രി​ക്കും ഇത്‌ ആചരി​ക്കുക. യഹോ​വ​യും യേശു​വും ദൂതന്മാ​രും പുനരു​ത്ഥാ​ന​പ്പെട്ട അഭിഷി​ക്ത​രും നോക്കി​നിൽക്കെ, ഓരോ സഭയ്‌ക്കും കൂട്ടത്തി​നും വ്യക്തി​ക്കും നല്ലൊരു സ്‌മാ​രകം ആചരി​ക്കാൻ കഴിയു​മാ​റാ​കട്ടെ!

ഗീതം 150 രക്ഷയ്‌ക്കായ്‌ ദൈവത്തെ അന്വേ​ഷി​ക്കാം

^ ഖ. 5 2021 മാർച്ച്‌ 27 യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ പ്രത്യേ​ക​ത​യുള്ള ഒരു ദിവസ​മാണ്‌. അന്നു വൈകു​ന്നേരം നമ്മൾ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കും. അന്നു കൂടി​വ​രു​ന്ന​വ​രിൽ ഭൂരി​പക്ഷം പേരും യേശു ‘വേറെ ആടുകൾ’ എന്നു വിളിച്ച കൂട്ടത്തിൽപ്പെ​ട്ട​വ​രാണ്‌. ആ കൂട്ട​ത്തെ​ക്കു​റിച്ച്‌ ആവേശം ജനിപ്പി​ക്കുന്ന ഏതു സത്യമാണ്‌ 1935-ൽ തിരി​ച്ച​റി​ഞ്ഞത്‌? മഹാക​ഷ്ട​ത​യ്‌ക്കു ശേഷം മഹാപു​രു​ഷാ​രത്തെ ഏതു മഹത്തായ പ്രത്യാ​ശ​യാ​ണു കാത്തി​രി​ക്കു​ന്നത്‌? സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു കൂടി​വ​രു​മ്പോൾ വേറെ ആടുക​ളിൽപ്പെ​ട്ട​വർക്ക്‌ എങ്ങനെ​യാണ്‌ യഹോ​വ​യെ​യും ക്രിസ്‌തു​വി​നെ​യും സ്‌തു​തി​ക്കാ​നാ​കുക?

^ ഖ. 2 പദപ്രയോഗങ്ങളുടെ വിശദീ​ക​രണം: വേറെ ആടുകൾ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള, ക്രിസ്‌തു​വി​നെ അനുഗ​മി​ക്കുന്ന ആളുക​ളു​ടെ കൂട്ടമാണ്‌. ഈ അവസാ​ന​കാ​ലത്ത്‌ യഹോ​വയെ ആരാധി​ക്കാൻ തുടങ്ങി​യവർ അവരിൽപ്പെ​ടു​ന്നു. മഹാപു​രു​ഷാ​രം എന്നു പരാമർശി​ച്ചി​രി​ക്കു​ന്നതു വേറെ ആടുക​ളിൽപ്പെട്ട ഒരു കൂട്ട​ത്തെ​യാണ്‌. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ യേശു ന്യായം വിധി​ക്കു​മ്പോൾ ഭൂമി​യിൽ ജീവ​നോ​ടെ​യുള്ള, അർമ​ഗെ​ദോ​നെ അതിജീ​വി​ക്കുന്ന കൂട്ടമാണ്‌ അവർ.

^ ഖ. 4 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: കർത്താ​വി​ന്റെ അത്താഴ​ത്തിൽ പങ്കുപ​റ്റുന്ന, ഭൂമി​യിൽ ഇപ്പോ​ഴും ജീവി​ച്ചി​രി​ക്കുന്ന അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളെ​യാണ്‌ “ശേഷിപ്പ്‌” എന്നു പറയു​ന്നത്‌.