വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 16

യഹോ​വ​യ്‌ക്കു നിങ്ങളു​ടെ പരമാ​വധി കൊടു​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കുക

യഹോ​വ​യ്‌ക്കു നിങ്ങളു​ടെ പരമാ​വധി കൊടു​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കുക

“ഓരോ​രു​ത്ത​രും സ്വന്തം പ്രവൃത്തി വിലയി​രു​ത്തട്ടെ.”—ഗലാ. 6:4.

ഗീതം 37 മുഴു​ദേ​ഹി​യോ​ടെ യഹോ​വയെ സേവിക്കുന്നു

ചുരുക്കം a

1. എന്തു ചെയ്യു​ന്നതു നമുക്ക്‌ ഒരുപാ​ടു സന്തോഷം തരും?

 നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. അത്‌ എങ്ങനെ അറിയാം? യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്റെ ഫലത്തിലെ ഒരു ഗുണമാ​ണു സന്തോഷം. (ഗലാ. 5:22) ഇനി, വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാ​ണെ​ന്നും ബൈബിൾ പറയുന്നു. അതു​കൊണ്ട്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മൾ പരമാ​വധി പ്രവർത്തി​ക്കു​ക​യും സഹോ​ദ​ര​ങ്ങളെ പല വിധങ്ങ​ളിൽ സഹായി​ക്കു​ക​യും ചെയ്യു​മ്പോൾ നമുക്ക്‌ ഒരുപാ​ടു സന്തോഷം കിട്ടും.—പ്രവൃ. 20:35.

2-3. (എ) ഗലാത്യർ 6:4 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ യഹോ​വ​യു​ടെ സേവന​ത്തിൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ ഏതു രണ്ടു കാര്യങ്ങൾ നമ്മളെ സഹായി​ക്കും? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കുന്ന രണ്ടു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഗലാത്യർ 6:4-ൽ പറഞ്ഞി​ട്ടുണ്ട്‌. (വായി​ക്കുക.) ഒന്ന്‌, നമ്മുടെ ഏറ്റവും നല്ലതു യഹോ​വ​യ്‌ക്കു കൊടു​ക്കണം. നമ്മൾ യഹോ​വ​യ്‌ക്കു കൊടു​ക്കു​ന്നതു നമ്മുടെ ഏറ്റവും നല്ലതാ​ണെ​ങ്കിൽ നമുക്കു സന്തോ​ഷി​ക്കാം. (മത്താ. 22:36-38) രണ്ട്‌, നമ്മൾ മറ്റുള്ള​വ​രു​മാ​യി നമ്മളെ താരത​മ്യം ചെയ്യരുത്‌. നമ്മുടെ ആരോ​ഗ്യ​വും കഴിവു​ക​ളും നമുക്കു കിട്ടി​യി​രി​ക്കുന്ന പരിശീ​ല​ന​വും ഉപയോ​ഗിച്ച്‌ യഹോ​വ​യു​ടെ സേവന​ത്തിൽ ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളിൽ നമുക്കു നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം. കാരണം ഇതൊക്കെ യഹോ​വ​യാ​ണു നമുക്കു തന്നിരി​ക്കു​ന്നത്‌. ഇനി, മറ്റുള്ളവർ ശുശ്രൂ​ഷ​യിൽ നമ്മളെ​ക്കാൾ നന്നായി ചെയ്യു​ന്നതു കണ്ടാലോ? അവർ യഹോ​വയെ സ്‌തു​തി​ക്കാ​നാ​യി തങ്ങളുടെ കഴിവു​കൾ ഉപയോ​ഗി​ക്കു​ന്ന​തിൽ നമ്മൾ സന്തോ​ഷി​ക്കു​ക​യാ​ണു വേണ്ടത്‌. കാരണം അവർ ആ കഴിവു​കൾ ഉപയോ​ഗി​ക്കു​ന്നത്‌ ഒരു പേരു​ണ്ടാ​ക്കാ​നോ സ്വന്തം നേട്ടങ്ങൾക്കു​വേ​ണ്ടി​യോ ഒന്നുമ​ല്ല​ല്ലോ. അതു​കൊണ്ട്‌ ആരെങ്കി​ലും നമ്മളെ​ക്കാൾ നന്നായി ചെയ്യു​ന്നതു കണ്ടാൽ അവരോ​ടു മത്സരി​ക്കാ​തെ അവരിൽനിന്ന്‌ പഠിക്കാൻ ശ്രമി​ക്കുക.

3 യഹോ​വ​യു​ടെ സേവന​ത്തിൽ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ചെയ്യാൻ കഴിയാ​ത്ത​തി​ന്റെ പേരിൽ നിരു​ത്സാ​ഹം തോന്നു​മ്പോൾ നമുക്ക്‌ എന്തു ചെയ്യാ​മെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. കൂടാതെ നമുക്കുള്ള കഴിവു​കൾ എങ്ങനെ ഏറ്റവും നന്നായി ഉപയോ​ഗി​ക്കാ​മെ​ന്നും മറ്റുള്ള​വ​രു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​മെ​ന്നും നമ്മൾ കാണും.

നമ്മുടെ സാഹച​ര്യ​ങ്ങൾ മോശമാകുമ്പോൾ

ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ മാറി​മാ​റി വരു​മ്പോ​ഴും നമ്മൾ കഴിവി​ന്റെ പരമാവധി ചെയ്യു​ന്നു​ണ്ടെ​ങ്കിൽ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കും (4-6 ഖണ്ഡികകൾ കാണുക) b

4. ഏതു സാഹച​ര്യം ചില​പ്പോൾ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാം? ഒരു ഉദാഹ​രണം പറയുക.

4 പ്രായ​ത്തി​ന്റെ ബുദ്ധി​മു​ട്ടോ ആരോ​ഗ്യ​പ്ര​ശ്‌ന​മോ കാരണം, യഹോ​വ​യു​ടെ സേവന​ത്തിൽ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ചെയ്യാൻ നമ്മളിൽ പലർക്കും ഇന്നു കഴിയു​ന്നില്ല. അതു നമ്മളെ നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാം. കാരൾ സഹോ​ദ​രി​യു​ടെ അനുഭവം അതാണു കാണി​ക്കു​ന്നത്‌. സഹോ​ദരി മുമ്പ്‌ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പ്രവർത്തി​ച്ചി​രു​ന്ന​താണ്‌. ആ സമയത്ത്‌ സഹോ​ദരി 35 ബൈബിൾപ​ഠ​നങ്ങൾ നടത്തി​യി​രു​ന്നു. സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കാൻ അവരിൽ പലരെ​യും സഹായി​ക്കാ​നും സഹോ​ദ​രി​ക്കു കഴിഞ്ഞു. അങ്ങനെ പ്രസം​ഗ​പ്ര​വർത്തനം വളരെ നന്നായി ചെയ്യാൻ സഹോ​ദ​രി​ക്കു സാധിച്ചു. പിന്നീടു സഹോ​ദ​രിക്ക്‌ അസുഖം വന്നു. മിക്കവാ​റും വീട്ടിൽത്തന്നെ കഴിയേണ്ട അവസ്ഥയാ​യി. കാരൾ സഹോ​ദരി പറയുന്നു: “അസുഖം വന്നതു​കൊണ്ട്‌ മറ്റുള്ളവർ ചെയ്യുന്ന അത്ര​യൊ​ന്നും ചെയ്യാൻ കഴിയി​ല്ലെന്ന്‌ എനിക്ക​റി​യാം. പക്ഷേ പലപ്പോ​ഴും എന്റെ മനസ്സിൽക്കൂ​ടെ പോകു​ന്നത്‌, ഞാൻ അവരുടെ അത്ര​യൊ​ന്നും വിശ്വ​സ്‌തയല്ല എന്നാണ്‌. പലതും ചെയ്യാൻ ആഗ്രഹ​മു​ണ്ടാ​യി​ട്ടും അതിനു കഴിയാ​തെ വരുന്നത്‌ എന്നെ ശരിക്കും നിരാ​ശ​പ്പെ​ടു​ത്തു​ന്നു.” അതു കാണി​ക്കു​ന്നത്‌ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ സേവന​ത്തിൽ തന്റെ കഴിവി​ന്റെ പരമാ​വധി പ്രവർത്തി​ക്കാൻ സഹോ​ദരി ആഗ്രഹി​ക്കു​ന്നു​വെ​ന്നാണ്‌. അതു നല്ലൊരു കാര്യ​വു​മാണ്‌. സഹോ​ദ​രി​യു​ടെ ആ ആഗ്രഹം യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മെന്ന്‌ ഉറപ്പാണ്‌.

5. (എ) സാഹച​ര്യ​ങ്ങൾകൊണ്ട്‌ ദൈവ​സേ​വ​ന​ത്തിൽ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ചെയ്യാൻ കഴിയാ​ത്ത​തി​ന്റെ പേരിൽ നിരാശ തോന്നു​ന്നെ​ങ്കിൽ നമ്മൾ എന്ത്‌ ഓർക്കണം? (ബി) ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ, ഈ സഹോ​ദരൻ എല്ലാ കാലത്തും യഹോ​വ​യു​ടെ സേവന​ത്തിൽ തന്റെ കഴിവി​ന്റെ പരമാ​വധി ചെയ്‌തത്‌ എങ്ങനെ?

5 നിങ്ങളു​ടെ സാഹച​ര്യ​ങ്ങൾകൊണ്ട്‌ യഹോ​വ​യു​ടെ സേവന​ത്തിൽ ആഗ്രഹി​ക്കുന്ന അത്രയും ചെയ്യാ​നാ​കു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്കു ചില​പ്പോൾ നിരാശ തോന്നി​യേ​ക്കാം. എങ്കിൽ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക, ‘യഹോവ എന്നിൽനിന്ന്‌ എന്താണു പ്രതീ​ക്ഷി​ക്കു​ന്നത്‌?’ ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തിൽ നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്ന​തി​ന്റെ പരമാ​വധി, അത്രമാ​ത്രം. ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക: 80 വയസ്സുള്ള ഒരു സഹോ​ദരി ആകെ നിരാ​ശ​യി​ലാണ്‌. കാരണം 40-ാം വയസ്സിൽ ദൈവ​സേ​വ​ന​ത്തിൽ ചെയ്‌തി​രുന്ന അത്ര​യൊ​ന്നും ഇപ്പോൾ ചെയ്യാ​നാ​കു​ന്നില്ല. കഴിവി​ന്റെ പരമാ​വധി താൻ ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും അതൊ​ന്നും യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നില്ല എന്നാണു സഹോ​ദരി ചിന്തി​ക്കു​ന്നത്‌. എന്നാൽ അതു ശരിയാ​ണോ? 40-ാം വയസ്സിൽ സഹോ​ദരി തന്റെ കഴിവി​ന്റെ പരമാ​വധി ചെയ്‌തു, 80-ാം വയസ്സി​ലും കഴിവി​ന്റെ പരമാ​വ​ധി​തന്നെ ചെയ്യു​ന്നുണ്ട്‌. അതിന്റെ അർഥം സഹോ​ദരി എന്നും യഹോ​വ​യു​ടെ സേവന​ത്തിൽ തന്റെ കഴിവി​ന്റെ പരമാ​വധി ചെയ്‌തു എന്നാണ്‌. നമ്മൾ ഇപ്പോൾ ചെയ്യു​ന്ന​തൊ​ന്നും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ മതിയാ​കി​ല്ലെന്നു തോന്നി​ത്തു​ട​ങ്ങു​ന്നെ​ങ്കിൽ ഒന്നോർക്കുക: തന്നെ സന്തോ​ഷി​പ്പി​ക്കാൻ നമ്മൾ എത്രമാ​ത്രം ചെയ്യണ​മെന്നു തീരു​മാ​നി​ക്കു​ന്നത്‌ യഹോ​വ​യാണ്‌. നമ്മൾ നമ്മുടെ കഴിവി​ന്റെ പരമാ​വധി ചെയ്‌താൽ യഹോ​വ​യ്‌ക്കു വളരെ സന്തോ​ഷ​മാ​കും.—മത്തായി 25:20-23 താരത​മ്യം ചെയ്യുക.

6. മരിയ സഹോ​ദ​രി​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

6 ചെയ്യാൻ പറ്റാത്ത കാര്യ​ങ്ങ​ളി​ലല്ല, ചെയ്യാൻ പറ്റുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്കു സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാ​നാ​കും. മരിയ സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ സഹോ​ദ​രിക്ക്‌ അധിക​മൊ​ന്നും ചെയ്യാ​നാ​കു​ന്നില്ല. തന്നെ ഒന്നിനും കൊള്ളി​ല്ല​ല്ലോ എന്നു ചിന്തിച്ച്‌ ആദ്യ​മൊ​ക്കെ സഹോ​ദ​രി​ക്കു നിരാശ തോന്നി. അപ്പോ​ഴാ​ണു തന്റെ സഭയി​ലുള്ള ഒരു സഹോ​ദ​രി​യെ​ക്കു​റിച്ച്‌ മരിയ ഓർക്കു​ന്നത്‌. കിടപ്പി​ലാ​യി​രി​ക്കുന്ന ആ സഹോ​ദ​രി​യെ സഹായി​ക്കാൻ മരിയ തീരു​മാ​നി​ച്ചു. മരിയ പറയുന്നു: “ആ സഹോ​ദ​രി​യു​ടെ​കൂ​ടെ ടെലി​ഫോൺസാ​ക്ഷീ​ക​ര​ണ​വും കത്തുസാ​ക്ഷീ​ക​ര​ണ​വും നടത്താ​നുള്ള ക്രമീ​ക​രണം ഞാൻ ചെയ്‌തു. ഓരോ തവണയും ഞങ്ങൾ ഒരുമിച്ച്‌ പ്രവർത്തി​ച്ച​തി​നു ശേഷം വീട്ടി​ലെ​ത്തു​ന്നതു വളരെ സന്തോ​ഷ​ത്തോ​ടെ​യാണ്‌. കാരണം സുഖമി​ല്ലാത്ത ആ സഹോ​ദ​രി​യെ സഹായി​ക്കാൻ കഴിഞ്ഞ​ല്ലോ എന്ന സംതൃ​പ്‌തി​യാ​യി​രു​ന്നു എനിക്ക്‌.” നമ്മളും അതു​പോ​ലെ, ചെയ്യാൻ പറ്റാത്ത​തി​ലല്ല ചെയ്യാൻ പറ്റുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ നമ്മുടെ സന്തോഷം വർധി​ക്കും. ഇനി, നമ്മുടെ സാഹച​ര്യം നല്ലതാ​യി​രി​ക്കു​ക​യോ നമുക്കു ചില പ്രത്യേ​ക​ക​ഴി​വു​കൾ ഉണ്ടായി​രി​ക്കു​ക​യോ ചെയ്യു​ന്നെ​ങ്കിൽ യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ സന്തോഷം കണ്ടെത്താൻ നമുക്ക്‌ എന്തു ചെയ്യാം?

നിങ്ങൾക്ക്‌ എന്തെങ്കി​ലും പ്രത്യേ​ക​ക​ഴി​വു​ക​ളു​ണ്ടെ​ങ്കിൽ ‘അത്‌ ഉപയോ​ഗി​ക്കുക’

7. പത്രോസ്‌ അപ്പോ​സ്‌തലൻ ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു ഉപദേ​ശ​മാ​ണു നൽകി​യത്‌?

7 പത്രോസ്‌ അപ്പോ​സ്‌തലൻ തന്റെ ഒന്നാമത്തെ കത്ത്‌ എഴുതി​യ​പ്പോൾ സഹോ​ദ​ര​ങ്ങ​ളോട്‌ അവർക്കുള്ള കഴിവു​കൾ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കാൻ പറഞ്ഞു. പത്രോസ്‌ എഴുതി: “ദൈവം കാണിച്ച അനർഹ​ദ​യ​യു​ടെ നല്ല കാര്യ​സ്ഥ​രെന്ന നിലയിൽ നിങ്ങളു​ടെ കഴിവ്‌, നിങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും അതു കിട്ടി​യ​തി​ന്റെ അളവനു​സ​രിച്ച്‌ പരസ്‌പരം ശുശ്രൂഷ ചെയ്യാൻ ഉപയോ​ഗി​ക്കണം.” (1 പത്രോ. 4:10) നമുക്കുള്ള കഴിവു​കൾ നമ്മൾ മുഴു​വ​നാ​യി ഉപയോ​ഗി​ച്ചാൽ മറ്റുള്ള​വർക്ക്‌ അസൂയ​യോ നിരാ​ശ​യോ ഒക്കെ തോന്നു​മോ എന്നു കരുതി നമ്മൾ അവ ഉപയോ​ഗി​ക്കാ​തി​രി​ക്ക​രുത്‌. കാരണം അങ്ങനെ ഉപയോ​ഗി​ക്കാ​തി​രു​ന്നാൽ നമ്മൾ യഹോ​വ​യ്‌ക്കു കഴിവി​ന്റെ പരമാ​വധി കൊടു​ക്കു​ക​യാ​യി​രി​ക്കില്ല.

8. 1 കൊരി​ന്ത്യർ 4:6, 7 അനുസ​രിച്ച്‌ നമ്മൾ നമ്മുടെ കഴിവു​ക​ളിൽ അഹങ്കരി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

8 നമ്മൾ നമ്മുടെ കഴിവു​കൾ ദൈവ​സേ​വ​ന​ത്തിൽ മുഴു​വ​നാ​യി ഉപയോ​ഗി​ക്കണം. പക്ഷേ അതിൽ നമ്മൾ അഹങ്കരി​ക്ക​രുത്‌. (1 കൊരി​ന്ത്യർ 4:6, 7 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാൻ നിങ്ങൾക്ക്‌ ഒരു പ്രത്യേ​ക​ക​ഴി​വു​ണ്ടാ​യി​രി​ക്കാം. ആ കഴിവ്‌ നിങ്ങൾ ഉപയോ​ഗി​ക്കണം. പക്ഷേ അതി​നെ​ക്കു​റിച്ച്‌ നിങ്ങൾ വീമ്പി​ള​ക്ക​രുത്‌. ഈ അടുത്തി​ട​യ്‌ക്ക്‌ പ്രസം​ഗ​പ്ര​വർത്തനം ചെയ്‌ത​പ്പോൾ നിങ്ങൾക്കു നല്ലൊരു ബൈബിൾപ​ഠനം തുടങ്ങാ​നാ​യെ​ന്നി​രി​ക്കട്ടെ. ഈ കാര്യം വയൽസേ​വ​ന​ഗ്രൂ​പ്പി​ലുള്ള എല്ലാവ​രോ​ടും പറയാൻ നിങ്ങൾ കാത്തി​രി​ക്കു​ക​യാണ്‌. പക്ഷേ ഗ്രൂപ്പി​ലുള്ള എല്ലാവ​രും ഒന്നിച്ചു​കൂ​ടി​യ​പ്പോൾ ഒരു സഹോ​ദരി തനിക്ക്‌ ഒരു മാസിക സമർപ്പി​ക്കാൻ കഴിഞ്ഞ​തി​ന്റെ അനുഭവം പറയു​ക​യാണ്‌. സഹോ​ദരി ഒരു മാസിക സമർപ്പി​ച്ചു, നിങ്ങൾ ഒരു ബൈബിൾപ​ഠനം തുടങ്ങി. ഇപ്പോൾ നിങ്ങൾ എന്തു ചെയ്യും? നിങ്ങളു​ടെ ഈ അനുഭവം മറ്റു സഹോ​ദ​ര​ങ്ങ​ളെ​യെ​ല്ലാം പ്രോ​ത്സാ​ഹി​പ്പി​ക്കു​മെന്നു നിങ്ങൾക്ക്‌ അറിയാം. എങ്കിലും അതു മറ്റൊരു അവസര​ത്തിൽ പറയാൻ നിങ്ങൾ തീരു​മാ​നി​ച്ചേ​ക്കാം. കാരണം നിങ്ങൾ ചെയ്‌ത അത്രയും ചെയ്യാ​നാ​യി​ല്ല​ല്ലോ എന്നൊരു വിഷമം ആ സഹോ​ദ​രിക്ക്‌ ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നില്ല. അങ്ങനെ ചെയ്യു​ന്നത്‌ ആ സഹോ​ദ​രി​യോ​ടു കാണി​ക്കുന്ന ദയയാ​യി​രി​ക്കും. അതിന്റെ അർഥം നിങ്ങൾ ബൈബിൾപ​ഠ​നങ്ങൾ തുടങ്ങ​രു​തെന്നല്ല. നിങ്ങൾക്ക്‌ അതിനുള്ള കഴിവുണ്ട്‌. നിങ്ങൾ അതു നന്നായി ഉപയോ​ഗി​ക്കണം.

9. നമ്മുടെ കഴിവു​കൾ നമ്മൾ എങ്ങനെ ഉപയോ​ഗി​ക്കണം?

9 നമുക്കുള്ള കഴിവു​ക​ളൊ​ക്കെ ദൈവം തന്നിരി​ക്കുന്ന സമ്മാന​മാ​ണെന്നു നമുക്ക്‌ എപ്പോ​ഴും ഓർക്കാം. ആ കഴിവു​കൾ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാണ്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌. അല്ലാതെ നമ്മൾ വലിയ മിടു​ക്ക​രാ​ണെന്നു കാണി​ക്കാ​നല്ല. (ഫിലി. 2:3) ഈ വിധത്തിൽ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻവേണ്ടി നമ്മുടെ കഴിവു​ക​ളും ശക്തിയും എല്ലാം ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ അത്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തും. സന്തോ​ഷി​ക്കാ​നുള്ള എത്ര നല്ല കാരണ​മാണ്‌ അത്‌.

10. നമ്മളെ മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യു​ന്നതു ശരിയ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

10 ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നമ്മുടെ കഴിവു​കളെ മറ്റുള്ള​വ​രു​ടെ കുറവു​ക​ളു​മാ​യി താരത​മ്യം ചെയ്യാ​നുള്ള സാധ്യ​ത​യുണ്ട്‌. അതും ഒരു കെണി​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു സഹോ​ദരൻ നല്ല പൊതു​പ്ര​സം​ഗങ്ങൾ നടത്തി​യേ​ക്കാം. അതാണ്‌ ആ സഹോ​ദ​രന്റെ കഴിവ്‌. എന്നാൽ നല്ല പ്രസം​ഗ​ങ്ങ​ളൊ​ന്നും നടത്താൻ കഴിവി​ല്ലാത്ത ഒരു സഹോ​ദ​രനെ അദ്ദേഹം വിലകു​റച്ച്‌ കണ്ടേക്കാം. പക്ഷേ ആ സഹോ​ദരൻ മറ്റുള്ള​വരെ സത്‌ക​രി​ക്കു​ന്ന​തി​ലും മക്കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​ലും ഉത്സാഹ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തി​ലും വളരെ നന്നായി പ്രവർത്തി​ക്കു​ന്നു​ണ്ടാ​കാം. അങ്ങനെ​യുള്ള ഒരാളെ വിലകു​റച്ച്‌ കാണു​ന്നതു തെറ്റാ​യി​രി​ക്കി​ല്ലേ? അതിനു പകരം ഓരോ​രു​ത്ത​രും അവരുടെ കഴിവു​ക​ളും പ്രാപ്‌തി​ക​ളും യഹോ​വയെ സേവി​ക്കാ​നും സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നും ഉപയോ​ഗി​ക്കു​ന്ന​തിൽ നമുക്ക്‌ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം.

മറ്റുള്ള​വ​രിൽനിന്ന്‌ പഠിക്കുക

11. യേശു​വി​ന്റെ മാതൃക അനുക​രി​ക്കാൻ നമ്മൾ ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

11 നമ്മളെ മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യരു​തെ​ന്നു​ള്ളതു ശരിയാ​ണെ​ങ്കി​ലും മറ്റു സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ നമുക്കു പലതും പഠിക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ മാതൃ​ക​യിൽനി​ന്നും നമുക്കു പഠിക്കാ​നാ​കു​ന്നി​ല്ലേ? നമ്മൾ യേശു​വി​നെ​പ്പോ​ലെ പൂർണ​ര​ല്ലെ​ങ്കി​ലും യേശു​വി​ന്റെ നല്ലനല്ല ഗുണങ്ങ​ളിൽനി​ന്നും യേശു ചെയ്‌ത കാര്യ​ങ്ങ​ളിൽനി​ന്നും നമുക്ക്‌ പലതും പഠിക്കാ​നാ​കും. (1 പത്രോ. 2:21) അതു​കൊണ്ട്‌ യേശു​വി​ന്റെ മാതൃക അനുക​രി​ക്കാൻ നമുക്കു കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കാം. അങ്ങനെ​യാ​കു​മ്പോൾ യഹോ​വ​യു​ടെ നല്ല ദാസരാ​യി​ത്തീ​രു​ന്ന​തി​നും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലെ കഴിവു​കൾ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നമുക്കു കഴിയും.

12-13. ദാവീദ്‌ രാജാ​വിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 അപൂർണ​രാ​യി​രു​ന്നി​ട്ടും നമുക്ക്‌ അനുക​രി​ക്കാ​വുന്ന നല്ല മാതൃ​ക​വെച്ച വിശ്വ​സ്‌ത​രായ പല സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. (എബ്രാ. 6:12) അത്തരത്തി​ലുള്ള ഒരാളാ​ണു ദാവീദ്‌ രാജാവ്‌. അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ യഹോവ പറഞ്ഞത്‌, ‘എന്റെ മനസ്സിന്‌ ഇണങ്ങിയ ഒരാൾ’ എന്നാണ്‌. (പ്രവൃ. 13:22) എന്നാൽ ദാവീദ്‌ പൂർണ​മ​നു​ഷ്യ​നാ​യി​രു​ന്നില്ല. വാസ്‌ത​വ​ത്തിൽ ദാവീദ്‌ ഗുരു​ത​ര​മായ ചില തെറ്റു​കൾപോ​ലും ചെയ്‌തു. എങ്കിലും അദ്ദേഹം നമുക്കു നല്ലൊരു മാതൃ​ക​യാണ്‌. കാരണം തെറ്റു തിരു​ത്തി​ക്കൊ​ടു​ത്ത​പ്പോൾ അദ്ദേഹം ന്യായീ​ക​രി​ക്കാൻ ശ്രമി​ച്ചില്ല. പകരം തനിക്കു കിട്ടിയ ശക്തമായ തിരുത്തൽ സ്വീക​രി​ക്കു​ക​യും താൻ ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ യഹോവ അദ്ദേഹ​ത്തോ​ടു ക്ഷമിച്ചു.—സങ്കീ. 51:3, 4, 10-12.

13 ദാവീദിന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്കു പലതും പഠിക്കാ​നാ​കും. നമുക്കു നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘ഒരു തിരുത്തൽ കിട്ടു​മ്പോൾ ഞാൻ അതി​നോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്നത്‌? പെട്ടെ​ന്നു​തന്നെ തെറ്റു സമ്മതി​ക്കു​ന്നു​ണ്ടോ അതോ ന്യായീ​ക​രി​ക്കാൻ ശ്രമി​ക്കു​ക​യാ​ണോ? അതല്ലെ​ങ്കിൽ കുറ്റം മറ്റുള്ള​വ​രു​ടെ തലയിൽ കെട്ടി​വെ​ക്കാ​നാ​ണോ ഞാൻ നോക്കു​ന്നത്‌? എന്റെ തെറ്റുകൾ ആവർത്തി​ക്കാ​തി​രി​ക്കാൻ ഞാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നു​ണ്ടോ?’ ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന മറ്റു ദൈവ​ദാ​സ​ന്മാ​രെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോ​ഴും നിങ്ങൾക്ക്‌ ഇതു​പോ​ലെ​യുള്ള ചോദ്യ​ങ്ങൾ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കാം. അവർക്കും ജീവി​ത​ത്തിൽ നിങ്ങൾ ഇപ്പോൾ നേരി​ടു​ന്ന​തു​പോ​ലെ​യുള്ള പ്രശ്‌നങ്ങൾ ഉണ്ടായി​രു​ന്നോ? അവർ അപ്പോൾ ഏതെല്ലാം നല്ല ഗുണങ്ങ​ളാ​ണു കാണി​ച്ചത്‌? ‘എനിക്ക്‌ എങ്ങനെ ഈ ദൈവ​ദാ​സ​നെ​പ്പോ​ലെ​യാ​യി​രി​ക്കാം’ എന്ന്‌ ഓരോ തവണയും നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക.

14. നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും ആയ നമ്മുടെ സഹവി​ശ്വാ​സി​ക​ളു​ടെ മാതൃ​ക​യിൽനി​ന്നും നമുക്കു പലതും പഠിക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, പരി​ശോ​ധ​ന​ക​ളൊ​ക്കെ ഉണ്ടായി​ട്ടും വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കുന്ന നിങ്ങളു​ടെ സഭയിലെ ഒരു സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ നിങ്ങൾക്ക്‌ അറിയാ​മോ? ഒരുപക്ഷേ അവർ നേരി​ടുന്ന പ്രശ്‌നം കൂട്ടു​കാ​രിൽനി​ന്നുള്ള സമ്മർദ​മാ​യി​രി​ക്കാം, അല്ലെങ്കിൽ കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നുള്ള എതിർപ്പാ​യി​രി​ക്കാം, അതുമ​ല്ലെ​ങ്കിൽ മോശ​മായ ആരോ​ഗ്യ​മാ​യി​രി​ക്കാം. നിങ്ങൾ ജീവി​ത​ത്തിൽ വളർത്തി​യെ​ടു​ക്കാൻ ഒരുപാട്‌ ആഗ്രഹി​ക്കുന്ന നല്ല ഗുണങ്ങൾ അവരുടെ ജീവി​ത​ത്തിൽ നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ? പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടെങ്കി​ലും എങ്ങനെ സഹിച്ചു​നിൽക്കാ​മെന്നു മനസ്സി​ലാ​ക്കാൻ അവരുടെ ആ മാതൃക നിങ്ങളെ സഹായി​ച്ചേ​ക്കും. വിശ്വാ​സ​ത്തി​ന്റെ ഇത്ര നല്ല മാതൃ​കകൾ നമ്മുടെ ഇടയിൽ ഉണ്ടായി​രി​ക്കു​ന്ന​തിൽ നമുക്ക്‌ എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം! ശരിക്കും സന്തോ​ഷി​ക്കാ​നുള്ള കാരണ​മാണ്‌ ഇത്‌.—എബ്രാ. 13:7; യാക്കോ. 1:2, 3.

സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവിക്കുക

15. യഹോ​വ​യു​ടെ സേവന​ത്തിൽ സന്തോഷം നിലനി​റു​ത്താൻ സഹായി​ക്കുന്ന എന്ത്‌ ഉപദേ​ശ​മാ​ണു പൗലോസ്‌ അപ്പോ​സ്‌തലൻ നൽകി​യത്‌?

15 നമ്മൾ ഓരോ​രു​ത്ത​രും ദൈവ​സേ​വ​ന​ത്തിൽ നമ്മുടെ കഴിവി​ന്റെ പരമാ​വ​ധി​യാ​ണു ചെയ്യാൻ ശ്രമി​ക്കു​ന്ന​തെ​ങ്കിൽ സഭയിൽ ഐക്യ​വും സമാധാ​ന​വും നിലനി​റു​ത്താ​നാ​കും. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അവർക്കു പലപല കഴിവു​ക​ളും നിയമ​ന​ങ്ങ​ളും ഒക്കെയു​ണ്ടാ​യി​രു​ന്നു. (1 കൊരി. 12:4, 7-11) എന്നാൽ അതിന്റെ പേരിൽ അവർ പരസ്‌പരം മത്സരി​ക്കു​ക​യോ വഴക്കു​ണ്ടാ​ക്കു​ക​യോ ഒന്നും ചെയ്യരു​താ​യി​രു​ന്നു. പകരം അവർ ഓരോ​രു​ത്ത​രും ‘ക്രിസ്‌തു​വി​ന്റെ ശരീരം ബലപ്പെ​ടു​ത്താൻ’ ആവശ്യ​മാ​യതു ചെയ്യാ​നാ​ണു പൗലോസ്‌ അവരോ​ടു പറഞ്ഞത്‌. എഫെസ്യർക്ക്‌ എഴുതിയ കത്തിൽ പൗലോസ്‌ പറഞ്ഞു: “അവയവങ്ങൾ ഓരോ​ന്നും ശരിയായ വിധത്തിൽ പ്രവർത്തി​ക്കു​മ്പോൾ ശരീരം വളർന്ന്‌ സ്‌നേ​ഹ​ത്തിൽ ശക്തിയാർജി​ക്കു​ന്നു.” (എഫെ. 4:1-3, 11, 12, 16) അവർ അങ്ങനെ ചെയ്‌ത​പ്പോൾ സഭയിൽ സമാധാ​ന​വും ഐക്യ​വും ഉണ്ടായി. ഇന്നത്തെ സഭകളി​ലും നമുക്ക്‌ അതുതന്നെ കാണാ​നാ​കു​ന്നുണ്ട്‌.

16. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിച്ചത്‌? (എബ്രായർ 6:10)

16 അതു​കൊണ്ട്‌ നമ്മളെ മറ്റുള്ള​വ​രു​മാ​യി ഒരിക്ക​ലും താരത​മ്യം ചെയ്യരുത്‌. പകരം യേശു​വിൽനിന്ന്‌ പഠിക്കു​ക​യും യേശു​വി​ന്റെ ഗുണങ്ങൾ നമ്മുടെ ജീവി​ത​ത്തിൽ പകർത്താൻ ശ്രമി​ക്കു​ക​യും ചെയ്യാം. കൂടാതെ, ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന വിശ്വ​സ്‌ത​രായ ദൈവ​ദാ​സ​രു​ടെ മാതൃ​ക​യിൽനി​ന്നും അതു​പോ​ലെ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽനി​ന്നും നമുക്കു പഠിക്കാ​നാ​കും. നിങ്ങൾ തുടർന്നും യഹോ​വ​യ്‌ക്ക്‌ നിങ്ങളു​ടെ ഏറ്റവും നല്ലതു കൊടു​ക്കു​ന്നെ​ങ്കിൽ ‘നിങ്ങളു​ടെ ആ സേവനം യഹോവ ഒരിക്ക​ലും മറന്നു​ക​ള​യില്ല.’ (എബ്രായർ 6:10 വായി​ക്കുക.) അതു​കൊണ്ട്‌ പൂർണ​മ​ന​സ്സോ​ടെ, സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരുക. നിങ്ങൾ അങ്ങനെ ചെയ്യു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കു​മെന്ന്‌ ഓർക്കുക.

ഗീതം 65 മുന്നേ​റു​വിൻ!

a ദൈവസേവനത്തിലെ മറ്റുള്ള​വ​രു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്കെല്ലാം പലതും പഠിക്കാ​നാ​കും. എന്നാൽ നമ്മൾ ഒരിക്ക​ലും നമ്മളെ​ത്തന്നെ മറ്റുള്ളവരുമായി താരത​മ്യം ചെയ്യരുത്‌. യഹോ​വ​യു​ടെ സേവന​ത്തി​ലെ നമ്മുടെ സന്തോഷം നിലനി​റു​ത്താൻ സഹായി​ക്കു​ന്ന​താണ്‌ ഈ ലേഖനം. കൂടാതെ, നമ്മളെ മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ ഉണ്ടാ​യേ​ക്കാ​വുന്ന അഹങ്കാ​ര​മോ നിരു​ത്സാ​ഹ​മോ ഒഴിവാ​ക്കാ​നും ഈ ലേഖനം സഹായി​ക്കും.

b ചിത്രത്തിന്റെ വിവരണം: ഒരു സഹോ​ദരൻ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ ബഥേലിൽ സേവിച്ചു. പിന്നീടു കല്യാണം കഴിച്ച്‌ അദ്ദേഹ​വും ഭാര്യ​യും കൂടി മുൻനി​ര​സേ​വനം ചെയ്‌തു. കുട്ടികൾ ഉണ്ടായ​പ്പോൾ അദ്ദേഹം അവരെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പരിശീ​ലി​പ്പി​ച്ചു. പ്രായ​മാ​യ​പ്പോൾ അദ്ദേഹം കത്തുസാ​ക്ഷീ​ക​രണം നടത്തുന്നു. അങ്ങനെ ഇപ്പോ​ഴും അദ്ദേഹം തന്റെ കഴിവി​ന്റെ പരമാ​വധി ചെയ്യുന്നു.