വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇസ്രാ​യേൽ ജനത്തിനു യുദ്ധം ചെയ്യാ​മെ​ങ്കിൽ നമുക്കും പറ്റില്ലേ?

ഇസ്രാ​യേൽ ജനത്തിനു യുദ്ധം ചെയ്യാ​മെ​ങ്കിൽ നമുക്കും പറ്റില്ലേ?

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയം. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു കൂട്ട​ത്തോട്‌ ഒരു നാസി ഓഫീസർ ഇങ്ങനെ അലറി: “ഫ്രാൻസി​നും ഇംഗ്ലണ്ടി​നും എതിരെ പോരാ​ടാൻ നിങ്ങളിൽ ആരെങ്കി​ലും വിസമ്മ​തി​ച്ചാൽ അവൻ മരി​ക്കേ​ണ്ടി​വ​രും.” ചുറ്റും ആയുധ​ധാ​രി​ക​ളായ നാസി ഭടന്മാർ ഉണ്ടായി​രു​ന്നെ​ങ്കി​ലും നമ്മുടെ സഹോ​ദ​ര​ന്മാ​രിൽ ആരും ദൈവ​നി​യമം ലംഘി​ക്കാൻ തയ്യാറാ​യില്ല. എത്ര വലിയ ധൈര്യ​മാണ്‌ അവർ കാണി​ച്ചത്‌! അവരുടെ ഈ മാതൃക യുദ്ധ​ത്തോ​ടുള്ള ബന്ധത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിലപാട്‌ എന്താ​ണെന്നു വ്യക്തമാ​ക്കു​ന്നു: നമ്മൾ ഒരിക്ക​ലും യുദ്ധങ്ങ​ളിൽ പങ്കെടു​ക്കില്ല; മരണഭീ​ഷണി നേരി​ട്ടാൽപ്പോ​ലും ഇക്കാര്യ​ത്തിൽ നമ്മൾ ഒരു വിട്ടു​വീ​ഴ്‌ച​യ്‌ക്കും തയ്യാറാ​കില്ല.

ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടുന്ന എല്ലാവ​രും ഇതി​നോ​ടു യോജി​ക്കു​ന്നില്ല. പലരും വിശ്വ​സി​ക്കു​ന്നതു സ്വന്തം രാജ്യത്തെ രക്ഷിക്കാൻവേണ്ടി ക്രിസ്‌ത്യാ​നി​കൾക്കു പോരാ​ടാ​നാ​കും, അവർ അങ്ങനെ ചെയ്യു​ക​യും വേണം എന്നാണ്‌. അവർ പറഞ്ഞേ​ക്കാം: ‘പുരാതന ഇസ്രാ​യേ​ല്യർ ദൈവ​ജ​ന​മാ​യി​രു​ന്ന​ല്ലോ. അവർ യുദ്ധം ചെയ്‌തു. പിന്നെ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്കു യുദ്ധം ചെയ്‌താൽ എന്താ കുഴപ്പം?’ ആ ചോദ്യ​ത്തി​നു നിങ്ങൾ എന്തു മറുപടി പറയും? അന്നത്തെ ഇസ്രാ​യേ​ല്യ​രു​ടെ സാഹച​ര്യ​വും ഇന്നത്തെ ദൈവ​ജ​ന​ത്തി​ന്റെ സാഹച​ര്യ​വും രണ്ടും രണ്ടാ​ണെന്നു നമുക്ക്‌ അവരോ​ടു പറയാം. എന്താണു വ്യത്യാ​സം? അഞ്ചു കാര്യങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

1. ദൈവ​ത്തി​ന്റെ ആരാധ​ക​രെ​ല്ലാം ഒരൊറ്റ ജനതയു​ടെ ഭാഗമായിരുന്നു

പുരാ​ത​ന​കാ​ലത്ത്‌, യഹോവ തന്റെ ആരാധകരെ ഒരു ജനതയാ​യി കൂട്ടി​വ​രു​ത്തി—ഇസ്രാ​യേൽ ജനത. അവരെ ദൈവം ‘എല്ലാ ജനങ്ങളി​ലും​വെച്ച്‌ എന്റെ പ്രത്യേ​ക​സ്വത്ത്‌’ എന്നാണു വിളി​ച്ചത്‌. (പുറ. 19:5) കൂടാതെ അവർക്കു താമസി​ക്കാൻ ദൈവം ഒരു പ്രത്യേക പ്രദേ​ശ​വും നൽകി. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ കല്പനയനുസരിച്ച്‌ അവർ മറ്റു ജനതകൾക്കെ​തി​രെ യുദ്ധത്തി​നു പോയ​പ്പോൾ ഒരിക്ക​ലും തങ്ങളുടെ സഹാരാ​ധ​കർക്കെ​തി​രെ പോരാ​ടു​ക​യോ അവരെ കൊല്ലു​ക​യോ ചെയ്‌തില്ല. *

ഇന്ന്‌, സത്യാ​രാ​ധകർ “എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും” നിന്നു​ള്ള​വ​രാണ്‌. (വെളി. 7:9) അതു​കൊണ്ട്‌ അവർ യുദ്ധം ചെയ്‌താൽ തങ്ങളുടെ സഹാരാ​ധ​കർക്കെ​തി​രെ ആയിരി​ക്കാം പോരാ​ടു​ന്നത്‌. ഒരുപക്ഷേ അവരെ കൊല്ലാൻപോ​ലും ഇടയാ​യേ​ക്കാം.

2. ഇസ്രാ​യേൽ ജനം എപ്പോൾ യുദ്ധത്തി​നു പോക​ണ​മെന്നു തീരു​മാ​നി​ച്ചി​രു​ന്നത്‌ യഹോവയാണ്‌

പുരാ​ത​ന​കാ​ലത്ത്‌, ഇസ്രാ​യേൽ ജനം എപ്പോൾ യുദ്ധം ചെയ്യണം, എന്തിനു ചെയ്യണം എന്നൊക്കെ തീരു​മാ​നി​ച്ചി​രു​ന്നത്‌ യഹോ​വ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌ കനാന്യർക്കെ​തി​രെ​യുള്ള തന്റെ ന്യായ​വി​ധി നടപ്പാ​ക്കാൻവേണ്ടി അവർക്കെ​തി​രെ യുദ്ധം ചെയ്യാൻ ദൈവം ഇസ്രാ​യേൽ ജനത്തോട്‌ ആവശ്യ​പ്പെട്ടു. ആ ആളുകൾ ഭൂതങ്ങളെ ആരാധി​ക്കു​ന്ന​വ​രും കടുത്ത അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ന്ന​വ​രും തങ്ങളുടെ കുഞ്ഞു​ങ്ങളെ ബലിയർപ്പി​ക്കു​ന്ന​വ​രും ആയിരു​ന്നു. ഇസ്രാ​യേൽ ജനം വാഗ്‌ദ​ത്ത​ദേ​ശത്ത്‌ താമസ​മാ​ക്കു​മ്പോൾ ഈ ദുഷ്ടജ​ന​ത​യു​ടെ രീതികൾ തന്റെ ജനം പഠിക്കാ​തി​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ അവരെ തുടച്ചു​നീ​ക്കാൻ ദൈവം ആവശ്യ​പ്പെ​ട്ടത്‌. (ലേവ്യ 18:24, 25) ഇനി, ഇസ്രാ​യേ​ല്യർ വാഗ്‌ദ​ത്ത​ദേ​ശത്ത്‌ താമസ​മാ​ക്കി​യ​ശേഷം ചുറ്റു​മുള്ള ജനതകൾ അവരെ ആക്രമി​ക്കാൻ വന്നപ്പോ​ഴും ദൈവം യുദ്ധത്തിന്‌ അനുമതി നൽകി. (2 ശമു. 5:17-25) എന്നാൽ ഒരിക്കൽപ്പോ​ലും സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ യുദ്ധത്തി​നു പോകാൻ ദൈവം അവരെ അനുവ​ദി​ച്ചി​രു​ന്നില്ല. ദൈവ​ത്തി​ന്റെ അനുവാ​ദം ഇല്ലാതെ അവർ പോയ​പ്പോൾ മിക്ക​പ്പോ​ഴും അവർക്കു വലിയ ദുരന്തം നേരി​ടേ​ണ്ട​താ​യും വന്നു.—സംഖ്യ 14:41-45; 2 ദിന. 35:20-24.

ഇന്ന്‌, യുദ്ധം ചെയ്യാൻ ദൈവം മനുഷ്യ​രെ അനുവ​ദി​ച്ചി​ട്ടില്ല. രാഷ്‌ട്രങ്ങൾ ഇന്നു യുദ്ധം ചെയ്യു​ന്നതു ദൈവം പറഞ്ഞിട്ടല്ല, സ്വന്തം നേട്ടങ്ങൾക്കു​വേ​ണ്ടി​യാണ്‌. തങ്ങളുടെ ദേശത്തി​ന്റെ അതിർത്തി വികസി​പ്പി​ക്കു​ന്ന​തോ സാമ്പത്തി​ക​നേ​ട്ട​മോ സ്വന്തം ആശയങ്ങൾ പ്രചരി​പ്പി​ക്കു​ന്ന​തോ ആയിരി​ക്കാം പലപ്പോ​ഴും അവരുടെ ലക്ഷ്യം. ഇനി, മറ്റു ചിലർ തങ്ങൾ യുദ്ധം ചെയ്യു​ന്നതു സ്വന്തം മതത്തെ രക്ഷിക്കാ​നോ ദൈവ​ത്തി​ന്റെ ശത്രു​ക്കളെ ഇല്ലാതാ​ക്കാ​നോ വേണ്ടി​യാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടേ​ക്കാം. എന്നാൽ യഹോവ സത്യാ​രാ​ധ​കരെ സംരക്ഷി​ക്കും, ശത്രു​ക്കളെ നശിപ്പി​ക്കു​ക​യും ചെയ്യും. അതു ഭാവി​യിൽ നടക്കാ​നി​രി​ക്കുന്ന ഒരു യുദ്ധത്തി​ലൂ​ടെ​യാ​യി​രി​ക്കും—അർമ​ഗെ​ദോൻ യുദ്ധത്തി​ലൂ​ടെ. (വെളി. 16:14, 16) ആ യുദ്ധത്തിൽ പങ്കെടു​ക്കു​ന്നതു ദൈവ​ത്തി​ന്റെ സ്വർഗീ​യ​സൈ​ന്യം മാത്ര​മാ​യി​രി​ക്കും. ഭൂമി​യി​ലുള്ള ആരാധ​കർക്കു യുദ്ധം ചെയ്യേ​ണ്ടി​വ​രില്ല.—വെളി. 19:11-15.

3. യഹോ​വ​യിൽ വിശ്വാ​സം കാണി​ച്ച​വരെ ഇസ്രാ​യേ​ല്യർ കൊന്നില്ല

യഹോവ രാഹാ​ബി​നെ​യും കുടും​ബ​ത്തെ​യും സംരക്ഷി​ച്ചു. അതു​പോ​ലെ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യ​വർക്ക്‌ ഇന്നു സംരക്ഷണം കിട്ടുന്നുണ്ടോ?

പുരാ​ത​ന​കാ​ലത്ത്‌, യഹോ​വ​യിൽ വിശ്വാ​സം തെളി​യി​ച്ച​വ​രോട്‌ ഇസ്രാ​യേ​ല്യ​സൈ​ന്യം പലപ്പോ​ഴും കരുണ കാണിച്ചു. കൊന്നു​ക​ള​യാൻ യഹോവ ആവശ്യ​പ്പെ​ട്ട​വരെ മാത്രമേ അവർ നശിപ്പി​ച്ചു​ള്ളൂ. അതിന്റെ രണ്ട്‌ ഉദാഹ​ര​ണങ്ങൾ നോക്കാം. ഒന്ന്‌, യരീഹൊ നഗരത്തെ നശിപ്പി​ക്കാൻ യഹോവ കല്പിച്ചെങ്കിലും രാഹാ​ബി​നെ​യും കുടും​ബ​ത്തെ​യും ഇസ്രാ​യേ​ല്യർ ജീവ​നോ​ടെ വെച്ചു. രാഹാബ്‌ യഹോ​വ​യി​ലുള്ള വിശ്വാ​സം തെളി​യി​ച്ച​താ​യി​രു​ന്നു അതിനു കാരണം. (യോശു. 2:9-16; 6:16, 17) പിന്നീട്‌ ഗിബെ​യോ​ന്യർ യഹോ​വയെ ഭയപ്പെ​ട്ട​തു​കൊണ്ട്‌ ആ നഗരത്തെ നശിപ്പി​ക്കാ​തെ അവി​ടെ​യു​ള്ള​വ​രെ​യെ​ല്ലാം ജീവ​നോ​ടെ വെച്ചു.—യോശു. 9:3-9, 17-19.

ഇന്ന്‌, രാഷ്‌ട്രങ്ങൾ യുദ്ധം ചെയ്യു​മ്പോൾ അവർ ആരോ​ടും കരുണ കാണി​ക്കു​ന്നില്ല, ദൈവത്തെ വിശ്വ​സി​ക്കു​ന്ന​വ​രോ​ടു​പോ​ലും. നിരപ​രാ​ധി​ക​ളാണ്‌ ഇത്തരം പോരാ​ട്ട​ങ്ങ​ളിൽ പലപ്പോ​ഴും കൊല്ല​പ്പെ​ടു​ന്നത്‌.

4. യുദ്ധം സംബന്ധിച്ച ദൈവ​ത്തി​ന്റെ നിയമ​മ​നു​സ​രിച്ച്‌ വേണമാ​യി​രു​ന്നു ഇസ്രാ​യേ​ല്യർ യുദ്ധം ചെയ്യാൻ

പുരാ​ത​ന​കാ​ലത്ത്‌, ഇസ്രാ​യേൽ പടയാ​ളി​കൾ യുദ്ധം ചെയ്യു​മ്പോൾ അവർ താൻ വെച്ചി​രി​ക്കുന്ന നിയമങ്ങൾ അനുസ​രി​ക്കാൻ യഹോവ പ്രതീ​ക്ഷി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌ ചില​പ്പോ​ഴൊ​ക്കെ അവർ ആദ്യം “സമാധാ​ന​ത്തി​നുള്ള വ്യവസ്ഥകൾ” ശത്രു​പ​ക്ഷത്തെ അറിയി​ക്കാൻ ദൈവം ആവശ്യ​പ്പെട്ടു. (ആവ. 20:10) ഇനി, പടയാ​ളി​കൾ ശുചി​ത്വം പാലി​ക്കാ​നും അവർ പാളയ​മ​ടി​ക്കുന്ന ഇടം ശുദ്ധമാ​യി സൂക്ഷി​ക്കാ​നും ധാർമി​ക​കാ​ര്യ​ങ്ങൾ സംബന്ധിച്ച തന്റെ നിലവാ​രങ്ങൾ അനുസ​രി​ക്കാ​നും ദൈവം പറഞ്ഞു. (ആവ. 23:9-14) ഉദാഹ​ര​ണ​ത്തിന്‌, ചുറ്റു​മുള്ള പല ജനതക​ളും യുദ്ധത്തിൽ ജയിക്കു​മ്പോൾ അവി​ടെ​യുള്ള സ്‌ത്രീ​കളെ ബലാത്സം​ഗം ചെയ്യുക പതിവാ​യി​രു​ന്നു. എന്നാൽ ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തിൽ യഹോവ അത്തരം കാര്യങ്ങൾ വിലക്കി. മാത്രമല്ല, യുദ്ധത്തി​നു ശേഷം അവർ ഒരു സ്‌ത്രീ​യെ ബന്ദിയാ​യി പിടി​ച്ചു​കൊ​ണ്ടു​വ​ന്നാൽ ഒരു മാസത്തി​നു ശേഷമേ അവളെ വിവാഹം കഴിക്കാൻപോ​ലും അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.—ആവ. 21:10-13.

ഇന്ന്‌, മിക്ക രാജ്യ​ങ്ങ​ളും യുദ്ധ​ത്തോ​ടുള്ള ബന്ധത്തിൽ ഉണ്ടാക്കി​യി​രി​ക്കുന്ന നിയമങ്ങൾ അനുസ​രി​ക്കു​മെന്നു കരാർ ചെയ്‌തി​ട്ടുണ്ട്‌. യുദ്ധത്തി​ന്റെ സമയത്ത്‌ പൊതു​ജ​നത്തെ സംരക്ഷി​ക്കാ​നാണ്‌ ഇത്തരം നിയമങ്ങൾ ഉണ്ടാക്കി​യി​ട്ടു​ള്ള​തെ​ങ്കി​ലും പലപ്പോ​ഴും അവയൊ​ന്നും പാലി​ക്ക​പ്പെ​ടാ​റില്ല.

5. ദൈവം തന്റെ ജനത്തി​നു​വേണ്ടി പോരാടി

യഹോവ ഇസ്രാ​യേ​ല്യർക്കു​വേണ്ടി പോരാടിയതുപോലെ ഇന്ന്‌ ഏതെങ്കി​ലും ജനതയ്‌ക്കു​വേണ്ടി പോരാ​ടു​ന്നു​ണ്ടോ?

പുരാ​ത​ന​കാ​ലത്ത്‌, യഹോവ ഇസ്രാ​യേ​ല്യർക്കു​വേണ്ടി പോരാ​ടിയ പല സന്ദർഭ​ങ്ങ​ളി​ലും ദൈവം അത്ഭുത​ങ്ങ​ളി​ലൂ​ടെ അവർക്കു വിജയം നൽകി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ യരീഹൊ നഗരം പിടി​ച്ച​ട​ക്കു​ന്ന​തിന്‌ യഹോവ എങ്ങനെ​യാണ്‌ ഇസ്രാ​യേ​ല്യ​രെ സഹായി​ച്ചത്‌? യഹോവ നിർദേ​ശി​ച്ച​ത​നു​സ​രിച്ച്‌ ഇസ്രാ​യേൽജനം “ഉച്ചത്തിൽ പോർവി​ളി മുഴക്കിയ ഉടൻ മതിൽ നിലം​പൊ​ത്തി.” അങ്ങനെ അവർക്കു പെട്ടെന്നു നഗരം പിടി​ച്ച​ട​ക്കാൻ കഴിഞ്ഞു. (യോശു. 6:20) ഇനി അമോ​ര്യർക്കെ​തി​രെ​യുള്ള യുദ്ധം അവർ എങ്ങനെ​യാ​ണു ജയിച്ചത്‌? “യഹോവ ആകാശ​ത്തു​നിന്ന്‌ അവരുടെ മേൽ വലിയ ആലിപ്പ​ഴങ്ങൾ വർഷിച്ചു. . . . വാസ്‌ത​വ​ത്തിൽ, ഇസ്രാ​യേ​ല്യർ വാളു​കൊണ്ട്‌ കൊന്ന​വ​രെ​ക്കാൾ കൂടു​ത​ലാ​യി​രു​ന്നു ആലിപ്പഴം വീണ്‌ മരിച്ചവർ.”—യോശു. 10:6-11.

ഇന്ന്‌, ഭൂമി​യി​ലുള്ള ഒരു രാജ്യ​ത്തി​നു​വേ​ണ്ടി​യും യഹോവ പോരാ​ടു​ന്നില്ല. കാരണം യേശു രാജാ​വായ, സ്വർഗീ​യ​ഗ​വൺമെന്റ്‌ “ഈ ലോക​ത്തി​ന്റെ ഭാഗമല്ല.” (യോഹ. 18:36) അതേസ​മയം ഇന്നുള്ള മനുഷ്യ​ഗ​വൺമെ​ന്റു​കൾ സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌; അതു​കൊ​ണ്ടു​തന്നെ ഇക്കാലത്തെ ക്രൂര​മായ യുദ്ധങ്ങ​ളി​ലെ​ല്ലാം തെളി​ഞ്ഞു​കാ​ണു​ന്നതു സാത്താന്റെ സ്വഭാ​വ​മാണ്‌.—ലൂക്കോ. 4:5, 6; 1 യോഹ. 5:19.

സത്യ​ക്രി​സ്‌ത്യാ​നി​കൾ സമാധാനമുണ്ടാക്കുന്നവരാണ്‌

നമ്മൾ കണ്ടതു​പോ​ലെ നമ്മുടെ സാഹച​ര്യം പുരാതന ഇസ്രാ​യേ​ല്യ​രു​ടേ​തിൽനിന്ന്‌ വളരെ വ്യത്യ​സ്‌ത​മാണ്‌. എന്നാൽ അതു​കൊണ്ട്‌ മാത്രമല്ല നമ്മൾ യുദ്ധത്തിൽ പങ്കെടു​ക്കാ​ത്തത്‌. ഉദാഹ​ര​ണ​ത്തിന്‌ അവസാ​ന​കാ​ലത്ത്‌ തന്റെ ജനം ‘യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യി​ല്ലെന്ന്‌’ ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (യശ. 2:2-4) യുദ്ധം പരിശീ​ലി​ക്കു​ക​പോ​ലു​മി​ല്ലാ​ത്തവർ പിന്നെ യുദ്ധം ചെയ്യാൻ പോകു​മോ? കൂടാതെ തന്റെ അനുഗാ​മി​കൾ “ലോക​ത്തി​ന്റെ ഭാഗമല്ല” എന്നു യേശു​വും പറഞ്ഞു. അതു​കൊ​ണ്ടു​തന്നെ ലോക​ത്തി​ന്റെ പോരാ​ട്ട​ങ്ങ​ളിൽ അവർ പക്ഷംപി​ടി​ക്കില്ല.—യോഹ. 15:19.

എന്നാൽ ക്രിസ്‌ത്യാ​നി​കൾ യുദ്ധം ചെയ്യാ​തി​രു​ന്നാൽ മാത്രം മതിയോ? പോ​രെ​ന്നാ​ണു യേശു​വി​ന്റെ വാക്കുകൾ കാണി​ക്കു​ന്നത്‌. യേശു പഠിപ്പി​ച്ചതു നീരസ​ത്തി​ലേ​ക്കും ദേഷ്യ​ത്തി​ലേ​ക്കും യുദ്ധത്തി​ലേ​ക്കും നയി​ച്ചേ​ക്കാ​വുന്ന മനോ​ഭാ​വം​പോ​ലും ഒഴിവാ​ക്ക​ണ​മെ​ന്നാണ്‌. (മത്താ. 5:21, 22) മാത്രമല്ല തന്റെ അനുഗാ​മി​കൾ ‘സമാധാ​നം ഉണ്ടാക്കു​ന്ന​വ​രും’ ശത്രു​ക്കളെ സ്‌നേ​ഹി​ക്കു​ന്ന​വ​രും ആയിരി​ക്ക​ണ​മെ​ന്നും യേശു പറഞ്ഞു.—മത്താ. 5:9, 44.

ഇക്കാര്യ​ത്തിൽ നമ്മൾ ഓരോ​രു​ത്ത​രും എങ്ങനെ​യാ​ണെന്ന്‌ ഒന്നു ചിന്തി​ക്കുക. സാധ്യ​ത​യ​നു​സ​രിച്ച്‌ നമ്മളാ​രും യുദ്ധത്തി​നു പോകാൻ ആഗ്രഹി​ക്കില്ല. പക്ഷേ സഭയിൽ ആരെ​യെ​ങ്കി​ലും നമ്മൾ ഒരു ശത്രു​വാ​യി കാണു​ന്നു​ണ്ടോ? എങ്കിൽ അത്തരം ചിന്തകൾ നമുക്കു മനസ്സിൽനിന്ന്‌ കളയാം.—യാക്കോ. 4:1, 11.

ചുരു​ക്ക​ത്തിൽ, നമ്മളാ​രും യുദ്ധത്തിൽ പങ്കെടു​ക്കി​ല്ലെന്നു മാത്രമല്ല, സമാധാ​നം ഉണ്ടാക്കാ​നും നമുക്കി​ട​യിൽ സ്‌നേഹം നിലനി​റു​ത്താ​നും ആത്മാർഥ​മാ​യി ശ്രമി​ക്കു​ക​യും ചെയ്യും. (യോഹ. 13:34, 35) യഹോവ എന്നേക്കു​മാ​യി യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കുന്ന ആ സമയം​വരെ നമുക്കു നിഷ്‌പ​ക്ഷ​രാ​യി തുടരാം.—സങ്കീ. 46:9.

^ ഇടയ്‌ക്കൊക്കെ ഇസ്രാ​യേൽഗോ​ത്രങ്ങൾ തമ്മിൽ യുദ്ധം ചെയ്‌തി​ട്ടുണ്ട്‌. പക്ഷേ അത്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ട്ടില്ല. (1 രാജാ. 12:24) എന്നാൽ അവർ തമ്മിലുള്ള അത്തരം പോരാ​ട്ടങ്ങൾ യഹോവ അംഗീ​ക​രിച്ച സന്ദർഭ​ങ്ങ​ളു​മുണ്ട്‌. ചില ഗോ​ത്രങ്ങൾ യഹോ​വ​യ്‌ക്കെ​തി​രെ തിരി​ഞ്ഞ​പ്പോ​ഴോ ഗുരു​ത​ര​മായ തെറ്റ്‌ ചെയ്‌ത​പ്പോ​ഴോ ആണ്‌ ദൈവം അതിന്‌ അനുമതി നൽകി​യത്‌.—ന്യായാ. 20:3-35; 2 ദിന. 13:3-18; 25:14-22; 28:1-8.