വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 43

യഥാർഥജ്ഞാനം വിളിച്ചുപറയുന്നു

യഥാർഥജ്ഞാനം വിളിച്ചുപറയുന്നു

“യഥാർഥ​ജ്ഞാ​നം തെരു​വിൽ വിളി​ച്ചു​പ​റ​യു​ന്നു; പൊതു​സ്ഥ​ല​ങ്ങ​ളിൽ അതു ശബ്ദം ഉയർത്തു​ന്നു.”—സുഭാ. 1:20.

ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ

ചുരുക്കം *

1. ബൈബി​ളി​ലുള്ള യഥാർഥ​ജ്ഞാ​ന​ത്തോ​ടു പല ആളുക​ളും എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്നത്‌? (സുഭാ​ഷി​തങ്ങൾ 1:20, 21)

 ധാരാളം ആളുകൾ കടന്നു​പോ​കുന്ന സ്ഥലങ്ങളിൽ നമ്മുടെ സഹോ​ദ​രങ്ങൾ താത്‌പ​ര്യ​മു​ള്ള​വർക്കു പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊടു​ക്കു​ന്ന​തി​നു​വേണ്ടി നിൽക്കു​ന്നതു കണ്ടിട്ടു​ണ്ടോ? നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും അതു​പോ​ലെ ചെയ്‌തി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ സുഭാ​ഷി​ത​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തിൽ ജ്ഞാന​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന ആ ആലങ്കാ​രി​ക​പ്ര​യോ​ഗം നിങ്ങളു​ടെ മനസ്സിൽ വന്നിട്ടു​ണ്ടാ​കും. (സുഭാ​ഷി​തങ്ങൾ 1:20, 21 വായി​ക്കുക.) “യഥാർഥ​ജ്ഞാ​നം,” അതായത്‌ യഹോവ തരുന്ന ജ്ഞാനം, ബൈബി​ളി​ലും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും കാണാൻ കഴിയും. നിത്യ​ജീ​വൻ നേടാൻ ആളുകൾക്ക്‌ ഈ ജ്ഞാനം കൂടിയേ തീരൂ. ആരെങ്കി​ലും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ സ്വീക​രി​ക്കു​മ്പോൾ നമുക്കു വളരെ സന്തോഷം തോന്നു​ന്നു. എന്നാൽ എല്ലാവ​രും അങ്ങനെ ചെയ്യു​ന്നില്ല. ചിലർക്കു ബൈബിൾ എന്താണു പറയു​ന്ന​തെന്ന്‌ അറിയാ​നൊ​ന്നും തീരെ താത്‌പ​ര്യ​മില്ല. മറ്റു ചിലർ അതു പരിഹ​സി​ച്ചു​ത​ള്ളു​ന്ന​വ​രാണ്‌. അവർ ചിന്തി​ക്കു​ന്നതു ബൈബിൾ ഒരു പഴഞ്ചൻ പുസ്‌ത​ക​മാ​ണെ​ന്നാണ്‌. ഇനി, വേറെ ചിലരാ​കട്ടെ ശരി​തെ​റ്റു​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കുന്ന കാര്യ​ങ്ങളെ വിമർശി​ക്കു​ന്ന​വ​രാണ്‌. ബൈബി​ള​നു​സ​രിച്ച്‌ ജീവി​ക്കു​ന്നവർ ഒട്ടും ദയയി​ല്ലാ​ത്ത​വ​രും എന്തിനും ഏതിനും കുറ്റം കണ്ടുപി​ടി​ക്കു​ന്ന​വ​രും ആണെന്നാണ്‌ അവർ പറയു​ന്നത്‌. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും യഹോവ വളരെ സ്‌നേ​ഹ​ത്തോ​ടെ യഥാർഥ​ജ്ഞാ​നം എല്ലാവർക്കും കൊടു​ക്കാൻ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. എങ്ങനെ​യൊ​ക്കെ​യാണ്‌ അത്‌?

2. യഥാർഥ​ജ്ഞാ​നം നമുക്ക്‌ എവിടെ കണ്ടെത്താൻ കഴിയും, ഭൂരി​ഭാ​ഗം ആളുക​ളും എന്തു ചെയ്യാ​നാ​ണു തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌?

2 ഇന്ന്‌ യഹോവ ജ്ഞാനം തരുന്ന ഒരു പ്രധാ​ന​വി​ധം തന്റെ വചനമായ ബൈബി​ളി​ലൂ​ടെ​യാണ്‌. ഏതാണ്ട്‌ എല്ലാവർക്കും​തന്നെ ബൈബിൾ ഇപ്പോൾ ലഭ്യമാണ്‌. ഇനി, നമ്മുടെ ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളോ? യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ 1,000-ത്തിലധി​കം ഭാഷക​ളിൽ അവയും ഇന്നുണ്ട്‌. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ വായി​ക്കു​ക​യും ശ്രദ്ധി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്ന​വർക്കു വളരെ പ്രയോ​ജ​നങ്ങൾ കിട്ടുന്നു. എന്നാൽ ഭൂരി​ഭാ​ഗം ആളുക​ളും അതു ശ്രദ്ധി​ക്കാൻ കൂട്ടാ​ക്കു​ന്നില്ല. തീരു​മാ​ന​ങ്ങ​ളൊ​ക്കെ എടു​ക്കേ​ണ്ടി​വ​രു​മ്പോൾ അവർ സ്വന്തം ബുദ്ധിക്കു ചേർച്ച​യി​ലോ മറ്റാളു​കൾ പറയു​ന്നതു കേട്ടോ പ്രവർത്തി​ക്കു​ന്നു. ഇനി, നമ്മൾ ബൈബി​ളി​നു ചേർച്ച​യിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ അവർ പരിഹ​സി​ക്കു​ക​യും ചെയ്‌തേ​ക്കാം. എന്തു​കൊ​ണ്ടാണ്‌ ആളുകൾ ഇങ്ങനെ പെരു​മാ​റു​ന്നത്‌? അതെക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. എന്നാൽ ആദ്യം യഹോ​വ​യിൽനിന്ന്‌ ജ്ഞാനം സമ്പാദി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും എന്നു നോക്കാം.

യഹോ​വ​യെ​ക്കു​റി​ച്ചുള്ള അറിവ്‌ ജ്ഞാനത്തി​ലേക്കു നയിക്കുന്നു

3. യഥാർഥ​ജ്ഞാ​നം നേടു​ന്ന​തി​നു നമ്മൾ എന്തു ചെയ്യണം?

3 നമുക്ക്‌ അറിയാ​വുന്ന കാര്യങ്ങൾ ഉപയോ​ഗിച്ച്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള കഴിവി​നെ​യാ​ണു ജ്ഞാനം എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. എന്നാൽ യഥാർഥ​ജ്ഞാ​ന​ത്തിൽ അതു മാത്രമല്ല ഉൾപ്പെ​ടു​ന്നത്‌. ബൈബിൾ പറയുന്നു: “യഹോ​വ​യോ​ടുള്ള ഭയഭക്തി​യാ​ണു ജ്ഞാനത്തി​ന്റെ തുടക്കം; അതിപ​രി​ശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള അറിവാ​ണു വിവേകം.” (സുഭാ. 9:10) അതു​കൊണ്ട്‌ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ അതെക്കു​റിച്ച്‌ യഹോവ എന്താണു ചിന്തി​ക്കു​ന്ന​തെന്ന്‌ ആലോ​ചി​ക്കുക. ‘അതിപ​രി​ശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള അറിവാ​യി​രി​ക്കണം’ നമ്മുടെ തീരു​മാ​ന​ത്തി​ന്റെ അടിസ്ഥാ​നം. അതിനു​വേണ്ടി ബൈബി​ളും ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നമുക്കു പഠിക്കാൻ കഴിയും. എന്നിട്ട്‌ അതിനു ചേർച്ച​യിൽ നമ്മൾ പ്രവർത്തി​ക്കു​ക​യാ​ണെ​ങ്കിൽ യഥാർഥ​ജ്ഞാ​നി​ക​ളാ​ണെന്നു നമ്മൾ തെളി​യി​ക്കു​ക​യാണ്‌.—സുഭാ. 2:5-7.

4. നമുക്ക്‌ യഥാർഥ​ജ്ഞാ​നം നൽകാൻ യഹോ​വ​യ്‌ക്കു മാത്രമേ കഴിയൂ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

4 നമുക്ക്‌ യഥാർഥ​ജ്ഞാ​നം നൽകാൻ യഹോ​വ​യ്‌ക്കു മാത്രമേ കഴിയൂ. (റോമ. 16:27) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ഒന്നാമത്തെ കാരണം, യഹോവ നമ്മുടെ സ്രഷ്ടാ​വാണ്‌. സൃഷ്ടി​ക​ളെ​ക്കു​റി​ച്ചുള്ള എല്ലാ കാര്യ​ങ്ങ​ളും യഹോ​വ​യ്‌ക്ക്‌ അറിയാം. (സങ്കീ. 104:24) രണ്ടാമത്തെ കാരണം, യഹോ​വ​യു​ടെ പ്രവർത്ത​നങ്ങൾ യഹോ​വ​യാണ്‌ ഏറ്റവും വലിയ ജ്ഞാനി​യെന്നു തെളി​യി​ക്കു​ന്നു. (റോമ. 11:33) മൂന്നാ​മത്തെ കാരണം, യഹോവ തരുന്ന ഉപദേ​ശങ്ങൾ അനുസ​രി​ച്ചാൽ നമുക്ക്‌ എപ്പോ​ഴും പ്രയോ​ജനം മാത്രമേ ഉണ്ടാകൂ. (സുഭാ. 2:10-12) നമ്മൾ ശരിക്കും ജ്ഞാനി​ക​ളാ​ക​ണ​മെ​ങ്കിൽ പ്രധാ​ന​പ്പെട്ട ഈ മൂന്നു കാര്യങ്ങൾ അംഗീ​ക​രി​ക്കു​ക​യും അവ മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും വേണം.

5. ആളുകൾ യഥാർഥ​ജ്ഞാ​ന​ത്തി​ന്റെ ഉറവായി യഹോ​വയെ അംഗീ​ക​രി​ക്കാ​ത്ത​തി​ന്റെ ഫലം എന്താണ്‌?

5 ചില ആളുകൾ ഇങ്ങനെ പറയു​ന്നതു നിങ്ങൾ കേട്ടി​ട്ടു​ണ്ടാ​യി​രി​ക്കും: “ഈ പ്രകൃതി എത്ര മനോ​ഹ​ര​മാണ്‌!” അങ്ങനെ​യൊ​ക്കെ പറയു​മെ​ങ്കി​ലും അതി​ന്റെ​യെ​ല്ലാം പിന്നിൽ ഒരു സ്രഷ്ടാ​വു​ണ്ടെന്ന കാര്യം അവർ അംഗീ​ക​രി​ക്കു​ന്നില്ല. പകരം ഇതെല്ലാം പരിണാ​മ​ത്തി​ലൂ​ടെ വന്നെന്നാണ്‌ അവർ അവകാ​ശ​പ്പെ​ടു​ന്നത്‌. ഇനി, മറ്റു ചിലർ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നെന്നു പറഞ്ഞേ​ക്കാം. പക്ഷേ ശരിയും തെറ്റും സംബന്ധിച്ച്‌ ബൈബിൾ വെക്കുന്ന നിലവാ​രങ്ങൾ പഴഞ്ചനാ​ണെ​ന്നാണ്‌ അവരുടെ അഭി​പ്രാ​യം. അതു​കൊ​ണ്ടു​തന്നെ അവർ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ തീരു​മാ​ന​ങ്ങ​ളെ​ടുത്ത്‌ ജീവിതം മുന്നോട്ട്‌ കൊണ്ടു​പോ​കു​ന്നു. അതിന്റെ ഫലം എന്താ​ണെന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കുക. അവരുടെ ജീവിതം ശരിക്കും സന്തോ​ഷ​മു​ള്ള​താ​ണോ? ദൈവ​ത്തി​ന്റെ ജ്ഞാനത്തിൽ ആശ്രയി​ക്കാ​തെ സ്വന്തം ജ്ഞാനമ​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്ന​തി​ലൂ​ടെ അവർക്കു ലോക​ത്തി​ലെ അവസ്ഥകൾ മെച്ച​പ്പെ​ടു​ത്താ​നാ​കു​ന്നു​ണ്ടോ? ഭാവി​യി​ലേക്കു പ്രതീ​ക്ഷ​യോ​ടെ നോക്കാൻ അവർക്കു കഴിയു​ന്നു​ണ്ടോ? ചുറ്റും നടക്കു​ന്ന​തൊ​ക്കെ ഒന്നു നന്നായി നിരീ​ക്ഷി​ച്ചാൽ ഒരു സത്യം മനസ്സി​ലാ​ക്കാം: “യഹോ​വ​യ്‌ക്കെ​തി​രാ​യി ജ്ഞാനമോ വകതി​രി​വോ ഉപദേ​ശ​മോ ഇല്ല.” (സുഭാ. 21:30) യഥാർഥ​ജ്ഞാ​ന​ത്തി​നു​വേണ്ടി യഹോ​വ​യിൽ ആശ്രയി​ക്കാൻ എത്ര നല്ല പ്രോ​ത്സാ​ഹ​ന​മാണ്‌ അതു നമുക്കു തരുന്നത്‌! എന്നാൽ സങ്കടക​ര​മായ കാര്യം, ഭൂരി​ഭാ​ഗം ആളുക​ളും അതിനു തയ്യാറാ​കു​ന്നില്ല എന്നതാണ്‌. എന്തു​കൊണ്ട്‌?

ആളുകൾ യഥാർഥ​ജ്ഞാ​നം സ്വീക​രി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

6. സുഭാ​ഷി​തങ്ങൾ 1:22-25 പറയു​ന്ന​തു​പോ​ലെ എങ്ങനെ​യു​ള്ള​വ​രാണ്‌ യഥാർഥ​ജ്ഞാ​ന​ത്തി​നു നേരെ ചെവി അടച്ചു​ക​ള​യു​ന്നത്‌?

6 ‘യഥാർഥ​ജ്ഞാ​നം തെരു​വിൽ വിളി​ച്ചു​പ​റ​യു​മ്പോൾ’ ചില ആളുകൾ അതിനു നേരെ ചെവി അടയ്‌ക്കു​ന്നു. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ മൂന്നു കൂട്ടം ആളുക​ളാണ്‌ അങ്ങനെ ചെയ്യു​ന്നത്‌: ‘അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവർ,’ ‘പരിഹാ​സി​കൾ,’ ‘വിഡ്ഢികൾ.’ (സുഭാ​ഷി​തങ്ങൾ 1:22-25 വായി​ക്കുക.) അവർ ദൈവി​ക​ജ്ഞാ​നം സ്വീക​രി​ക്കാ​ത്ത​തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ കൂടു​ത​ലാ​യി മനസ്സി​ലാ​ക്കാം. കൂടാതെ നമുക്ക്‌ എങ്ങനെ അവരെ​പ്പോ​ലെ​യാ​കാ​തി​രി​ക്കാ​മെ​ന്നും നോക്കാം.

7. എന്തു​കൊ​ണ്ടാ​ണു ചിലർ ‘അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​രാ​യി​രി​ക്കാൻ’ ആഗ്രഹി​ക്കു​ന്നത്‌?

7 ‘അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവർ’ കേൾക്കു​ന്ന​തെ​ന്തും വിശ്വ​സി​ക്കു​ന്നു. അവർ എളുപ്പം വഴി​തെ​റ്റി​ക്ക​പ്പെ​ടു​ന്ന​വ​രു​മാണ്‌. (സുഭാ. 14:15) ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ മിക്ക​പ്പോ​ഴും അങ്ങനെ​യു​ള്ള​വരെ നമ്മൾ കണ്ടുമു​ട്ടാ​റുണ്ട്‌. മത-രാഷ്‌ട്രീ​യ​നേ​താ​ക്ക​ന്മാ​രാൽ വഴി​തെ​റ്റി​ക്ക​പ്പെ​ടുന്ന ലക്ഷക്കണ​ക്കിന്‌ ആളുകൾ ഇന്നു ലോക​ത്തുണ്ട്‌. നേതാ​ക്ക​ന്മാർ തങ്ങളെ വഞ്ചിക്കു​ക​യാ​യി​രു​ന്നെന്ന്‌ അറിഞ്ഞ​പ്പോൾ അവരിൽ പലരും ഞെട്ടി​പ്പോ​യി​ട്ടുണ്ട്‌. എങ്കിലും സുഭാ​ഷി​തങ്ങൾ 1:22-ൽ പറഞ്ഞി​രി​ക്കുന്ന അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവർ അതേ വിധത്തിൽ തുടരാൻ ആഗ്രഹി​ക്കു​ന്നു. (യിരെ. 5:31) കാരണം അങ്ങനെ​യാ​കു​മ്പോൾ ഇഷ്ടമുള്ള എന്തും ചെയ്യാൻ അവർക്കാ​കു​മ​ല്ലോ. ബൈബിൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധി​ക്കാ​നോ അതിലെ നിയമങ്ങൾ അനുസ​രി​ക്കാ​നോ ഒന്നും അവർ താത്‌പ​ര്യ​പ്പെ​ടു​ന്നില്ല. കാനഡ​യി​ലെ ക്യു​ബെ​ക്കിൽനി​ന്നുള്ള മതഭക്ത​യായ ഒരു സ്‌ത്രീ​യെ യഹോ​വ​യു​ടെ സാക്ഷികൾ സന്ദർശി​ച്ച​പ്പോൾ അവർ പറഞ്ഞത്‌ ഇതാണ്‌: “ഞങ്ങളുടെ പുരോ​ഹി​തൻ ഞങ്ങളെ വഴി​തെ​റ്റി​ക്കു​ന്നു​ണ്ടെ​ങ്കിൽ അതു ഞങ്ങളുടെ തെറ്റല്ല, അദ്ദേഹ​ത്തി​ന്റെ തെറ്റാണ്‌.” അങ്ങനെ ചിന്തി​ക്കു​ന്ന​വ​രാണ്‌ ഇന്നു പലരും. അവരെ​പ്പോ​ലെ മനഃപൂർവം അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​രാ​യി തുടരാൻ നമ്മൾ ആഗ്രഹി​ക്കില്ല.—സുഭാ. 1:32; 27:12.

8. അനുഭ​വ​പ​രി​ച​യ​മുള്ള ഒരു വ്യക്തി​യാ​കു​ന്ന​തി​നു നമ്മളെ എന്താണു സഹായി​ക്കു​ന്നത്‌?

8 അനുഭ​വ​ജ്ഞാ​നം ഇല്ലാത്ത​വ​രാ​യി​രി​ക്കാ​തെ ‘കാര്യങ്ങൾ ഗ്രഹി​ക്കു​ന്ന​തിൽ മുതിർന്നവർ’ ആയിരി​ക്കാ​നാ​ണു ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. (1 കൊരി. 14:20) നമ്മൾ ബൈബിൾത​ത്ത്വ​ങ്ങൾക്ക​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​മ്പോൾ ശരിയായ വിധത്തി​ലുള്ള അനുഭ​വ​ജ്ഞാ​നം നേടി​യെ​ടു​ക്കു​ക​യാണ്‌. ആ ബൈബിൾത​ത്ത്വ​ങ്ങൾ, പ്രശ്‌നങ്ങൾ ഒഴിവാ​ക്കാ​നും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്ന​തെന്നു പതി​യെ​പ്പ​തി​യെ സ്വന്തം ജീവി​ത​ത്തി​ലൂ​ടെ നമ്മൾ തിരി​ച്ച​റി​യും. ഇക്കാര്യ​ത്തിൽ നമ്മൾ എത്ര​ത്തോ​ളം പുരോ​ഗതി വരുത്തു​ന്നു​ണ്ടെന്ന്‌ ഇടയ്‌ക്കി​ട​യ്‌ക്കു പരി​ശോ​ധി​ക്കുക. നമ്മൾ ബൈബിൾ പഠിക്കാ​നും മീറ്റി​ങ്ങു​കൾക്കു കൂടി​വ​രാ​നും തുടങ്ങി​യി​ട്ടു കുറച്ച്‌ നാളു​ക​ളാ​യോ? അങ്ങനെ​യെ​ങ്കിൽ നമ്മളോ​ടു​തന്നെ നമുക്ക്‌ ഇങ്ങനെ ചോദി​ക്കാം: ‘ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു​കൊണ്ട്‌ സ്‌നാ​ന​മേൽക്കു​ന്ന​തി​നു ഞാൻ എന്തു​കൊ​ണ്ടാ​ണു തയ്യാറാ​കാ​ത്തത്‌?’ ഇനി, നമ്മൾ സ്‌നാ​ന​മേറ്റ ഒരാളാ​ണെ​ങ്കിൽ നമുക്ക്‌ ഇങ്ങനെ ചോദി​ക്കാം: ‘സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു​കൊ​ണ്ടും മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ച്ചു​കൊ​ണ്ടും ഞാൻ എന്റെ കഴിവു​കൾ മെച്ച​പ്പെ​ടു​ത്തു​ന്നു​ണ്ടോ? ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ലാ​ണോ ഞാൻ ഓരോ തീരു​മാ​ന​വു​മെ​ടു​ക്കു​ന്നത്‌? മറ്റുള്ള​വ​രു​മാ​യി ഇടപെ​ടു​മ്പോൾ ക്രിസ്‌തീ​യ​ഗു​ണങ്ങൾ ഞാൻ കാണി​ക്കു​ന്നു​ണ്ടോ?’ ഈ കാര്യ​ങ്ങ​ളി​ലൊ​ക്കെ ഇനിയും മെച്ച​പ്പെ​ടേ​ണ്ട​തു​ണ്ടെന്നു നമ്മൾ മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ യഹോവ തരുന്ന ഓർമി​പ്പി​ക്ക​ലു​കൾക്ക്‌ അടുത്ത ശ്രദ്ധ കൊടു​ക്കുക. അങ്ങനെ ‘അനുഭ​വ​പ​രി​ച​യ​മി​ല്ലാത്ത നമുക്കു ബുദ്ധി​മാ​ന്മാ​രാ​കാൻ’ കഴിയും.—സങ്കീ. 19:7.

9. ദൈവി​ക​ജ്ഞാ​നം തള്ളിക്ക​ള​യു​ന്നെന്നു ‘പരിഹാ​സി​കൾ’ എങ്ങനെ​യാ​ണു കാണി​ച്ചി​രി​ക്കു​ന്നത്‌?

9 ദൈവി​ക​ജ്ഞാ​നം തള്ളിക്ക​ള​യുന്ന രണ്ടാമത്തെ കൂട്ടം ‘പരിഹാ​സി​ക​ളാണ്‌.’ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​മ്പോൾ നമ്മൾ ഇത്തരം ആളുകളെ കണ്ടുമു​ട്ടാ​റുണ്ട്‌. മറ്റുള്ള​വരെ പരിഹ​സി​ക്കു​ന്ന​തിൽ അവർ സന്തോ​ഷി​ക്കു​ന്നു. (സങ്കീ. 123:4) അവസാ​ന​കാ​ലത്ത്‌ ഇതു​പോ​ലുള്ള പരിഹാ​സി​കൾ ധാരാളം ഉണ്ടായി​രി​ക്കു​മെന്നു ബൈബിൾ മുന്നറി​യി​പ്പു തന്നിരി​ക്കു​ന്നു. (2 പത്രോ. 3:3, 4) നീതി​മാ​നായ ലോത്തി​ന്റെ മരുമ​ക്ക​ളെ​പ്പോ​ലെ ഇക്കാലത്തെ ചില ആളുക​ളും ദൈവം കൊടു​ക്കുന്ന മുന്നറി​യി​പ്പു​കൾക്ക്‌ ഒട്ടും ശ്രദ്ധ കൊടു​ക്കു​ന്നില്ല. (ഉൽപ. 19:14) കൂടാതെ, ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ജീവി​ക്കു​ന്ന​വരെ ഇക്കൂട്ടർ കളിയാ​ക്കു​ക​യും ചെയ്യുന്നു. ഇവർ “ഭക്തിവി​രു​ദ്ധ​മായ സ്വന്തം മോഹ​ങ്ങ​ള​നു​സ​രിച്ച്‌” പ്രവർത്തി​ക്കു​ന്ന​വ​രാണ്‌. (യൂദ 7, 17, 18) പരിഹാ​സി​ക​ളു​ടെ ഈ മനോ​ഭാ​വം, വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ​യും യഹോ​വയെ ഉപേക്ഷിച്ച്‌ പോയ മറ്റുള്ള​വ​രു​ടെ​യും മനോ​ഭാ​വം​പോ​ലെ​ത​ന്നെ​യാണ്‌.

10. സങ്കീർത്തനം 1:1 പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ പരിഹാ​സി​ക​ളു​ടെ മനോ​ഭാ​വം ഒഴിവാ​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

10 നമുക്ക്‌ എങ്ങനെ പരിഹാ​സി​ക​ളു​ടെ മനോ​ഭാ​വം ഒഴിവാ​ക്കാം? ഒന്നാമത്തെ കാര്യം എന്തിനും ഏതിനും കുറ്റം പറയുന്ന വ്യക്തി​ക​ളു​മാ​യി​ട്ടുള്ള കൂട്ടു​കെട്ട്‌ ഒഴിവാ​ക്കുക എന്നതാണ്‌. (സങ്കീർത്തനം 1:1 വായി​ക്കുക.) അതിനർഥം വിശ്വാ​സ​ത്യാ​ഗി​കൾ പറയു​ക​യോ എഴുതു​ക​യോ ചെയ്‌തി​ട്ടുള്ള കാര്യങ്ങൾ നമ്മൾ ഒരിക്ക​ലും ശ്രദ്ധി​ക്ക​രുത്‌ എന്നാണ്‌. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ യഹോ​വ​യെ​യും സംഘട​ന​യി​ലൂ​ടെ യഹോവ തരുന്ന നിർദേ​ശ​ങ്ങ​ളെ​യും സംശയ​ത്തോ​ടെ നോക്കാ​നും ഒരു വിമർശ​ന​മ​നോ​ഭാ​വം വളർത്തി​യെ​ടു​ക്കാ​നും നമ്മളും ചായ്‌വ്‌ കാണി​ച്ചേ​ക്കാം. അത്‌ ഒഴിവാ​ക്കാൻ നമുക്കു നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘സംഘട​ന​യിൽനിന്ന്‌ എന്തെങ്കി​ലും പുതിയ നിർദേ​ശങ്ങൾ ലഭിക്കു​മ്പോ​ഴോ പഠിപ്പി​ക്ക​ലു​കൾ സംബന്ധിച്ച്‌ പുതിയ വിശദീ​ക​ര​ണങ്ങൾ കിട്ടു​മ്പോ​ഴോ അതെക്കു​റിച്ച്‌ പരാതി പറയാ​നുള്ള ഒരു ചായ്‌വ്‌ പൊതു​വേ എനിക്കു​ണ്ടോ? നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രു​ടെ കുറ്റം കണ്ടുപി​ടി​ക്കുന്ന ഒരാളാ​ണോ ഞാൻ?’ അങ്ങനെ എന്തെങ്കി​ലും ഉള്ളതായി നമ്മുടെ ശ്രദ്ധയിൽപ്പെ​ട്ടാൽ പെട്ടെ​ന്നു​തന്നെ അതിനു മാറ്റം​വ​രു​ത്തണം. അപ്പോൾ മാത്രമേ യഹോവ ഇഷ്ടപ്പെ​ടുന്ന വ്യക്തി​ക​ളാ​യി​രി​ക്കാൻ നമുക്കാ​കൂ.—സുഭാ. 3:34, 35.

11. ‘വിഡ്ഢികളായവർ’ ശരി​തെ​റ്റു​ക​ളെ​ക്കു​റിച്ച്‌ യഹോവ വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങളെ എങ്ങനെ​യാ​ണു കാണു​ന്നത്‌?

11 യഥാർഥ​ജ്ഞാ​നം തള്ളിക്ക​ള​യുന്ന മൂന്നാ​മത്തെ കൂട്ടരാ​ണു ‘വിഡ്ഢികൾ.’ അവരെ വിഡ്ഢികൾ എന്നു വിളി​ക്കു​ന്ന​തി​ന്റെ കാരണം ശരി​തെ​റ്റു​ക​ളെ​ക്കു​റിച്ച്‌ യഹോവ വെച്ചി​രി​ക്കുന്ന നിലവാ​രങ്ങൾ അനുസ​രി​ക്കാൻ അവർ തയ്യാറല്ല എന്നതാണ്‌. സ്വന്തം കണ്ണിൽ ശരി​യെന്നു തോന്നുന്ന കാര്യ​ങ്ങ​ളാണ്‌ അവർ ചെയ്യു​ന്നത്‌. (സുഭാ. 12:15) അങ്ങനെ​യു​ള്ളവർ ജ്ഞാനത്തി​ന്റെ യഥാർഥ ഉറവായ യഹോ​വയെ തള്ളിക്ക​ള​യു​ന്നു. (സങ്കീ. 53:1) സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​മ്പോൾ ഇത്തരം ആളുകളെ നമ്മൾ കാണാ​റുണ്ട്‌. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ജീവി​ക്കാൻ ശ്രമി​ക്കുന്ന നമ്മളെ അവർ പലപ്പോ​ഴും ശക്തമായി വിമർശി​ക്കു​ന്നു. പക്ഷേ ഇതി​നെ​ക്കാൾ നല്ലൊരു ജീവിതം എങ്ങനെ നയിക്കാ​മെന്നു പറഞ്ഞു​ത​രാൻ അവർക്കൊ​ട്ടു കഴിയു​ക​യു​മില്ല. ബൈബിൾ പറയുന്നു: “യഥാർഥ​ജ്ഞാ​നം വിഡ്‌ഢി​യു​ടെ എത്തുപാ​ടി​ലല്ല; നഗരവാ​തിൽക്കൽ അവന്‌ ഒന്നും പറയാ​നു​ണ്ടാ​കില്ല.” (സുഭാ. 24:7) അതെ, വിഡ്ഢികൾക്കു ജ്ഞാന​ത്തോ​ടെ ഒരു ഉപദേ​ശ​വും നൽകാ​നാ​കില്ല. അതു​കൊ​ണ്ടാണ്‌ യഹോവ നമ്മളോട്‌ ഇങ്ങനെ പറയു​ന്നത്‌: “വിഡ്‌ഢി​യിൽനിന്ന്‌ അകന്നു​നിൽക്കുക.”—സുഭാ. 14:7.

12. വിഡ്ഢികളുടെ ജീവി​ത​രീ​തി ഒഴിവാ​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

12 ദൈവ​ത്തി​ന്റെ ഉപദേ​ശത്തെ വെറു​ക്കുന്ന ആളുക​ളെ​പ്പോ​ലെയല്ല നമ്മൾ. പകരം യഹോവ ചിന്തി​ക്കുന്ന രീതി​യെ​യും ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളെ​യും സ്‌നേ​ഹി​ക്കാൻ നമ്മൾ പഠിക്കു​ന്നു. ദൈവ​ത്തി​ന്റെ കല്പനകൾ അനുസ​രി​ക്കു​ന്ന​വ​രു​ടെ​യും അനുസ​രി​ക്കാ​ത്ത​വ​രു​ടെ​യും ജീവിതം ഒന്നു താരത​മ്യം ചെയ്‌താൽ അവയോ​ടുള്ള സ്‌നേഹം ഒന്നുകൂ​ടെ ശക്തമാ​കും. യഹോവ ജ്ഞാന​ത്തോ​ടെ നൽകുന്ന ഉപദേ​ശങ്ങൾ തള്ളിക്ക​ള​യുന്ന വിഡ്ഢികളുടെ ജീവി​ത​ത്തി​ലു​ണ്ടാ​കുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കുക. എന്നിട്ട്‌ നമ്മൾ ദൈവ​ത്തി​ന്റെ കല്പനകൾ അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മുടെ ജീവിതം എത്ര നല്ലതാ​ണെ​ന്നും ചിന്തി​ക്കുക.—സങ്കീ. 32:8, 10.

13. ജ്ഞാന​ത്തോ​ടെ​യുള്ള തന്റെ ഉപദേശം അനുസ​രി​ക്കാൻ യഹോവ നമ്മളെ നിർബ​ന്ധി​ക്കു​ന്നു​ണ്ടോ?

13 യഹോവ ജ്ഞാന​ത്തോ​ടെ നൽകുന്ന ഉപദേശം ഇന്ന്‌ എല്ലാവർക്കും ലഭ്യമാണ്‌. പക്ഷേ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കാൻ ദൈവം ആരെയും നിർബ​ന്ധി​ക്കു​ന്നില്ല. എന്നാൽ ദൈവ​ത്തി​ന്റെ ജ്ഞാനത്തി​നു ചെവി കൊടു​ക്കാ​ത്ത​വർക്ക്‌ എന്തു സംഭവി​ക്കു​മെന്നു ദൈവം പറയു​ന്നുണ്ട്‌. (സുഭാ. 1:29-32) യഹോ​വയെ അനുസ​രി​ക്കാ​ത്ത​വർക്ക്‌ ‘അവരുടെ വഴിക​ളു​ടെ അനന്തര​ഫ​ലങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​രും’ എന്നാണു ബൈബിൾ പറയു​ന്നത്‌. അവരുടെ ആ ജീവി​ത​രീ​തി​കൊണ്ട്‌ അവർക്ക്‌ ഒരുപാ​ടു പ്രശ്‌നങ്ങൾ നേരി​ടും, അവസാനം യഹോവ അവരെ നശിപ്പി​ക്കു​ക​യും ചെയ്യും. അതേസ​മയം ജ്ഞാന​ത്തോ​ടെ​യുള്ള തന്റെ ഉപദേശം കേട്ടനു​സ​രി​ക്കു​ന്ന​വർക്കു യഹോവ നൽകുന്ന വാഗ്‌ദാ​നം ഇതാണ്‌: “എന്റെ വാക്കു കേൾക്കു​ന്നവൻ സുരക്ഷി​ത​നാ​യി വസിക്കും; അവൻ ആപത്തിനെ പേടി​ക്കാ​തെ കഴിയും.”—സുഭാ. 1:33.

യഥാർഥ​ജ്ഞാ​നം നമുക്കു പ്രയോജനം ചെയ്യുന്നു

മീറ്റി​ങ്ങു​കൾക്ക്‌ അഭി​പ്രാ​യങ്ങൾ പറയു​ന്നത്‌ യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തമാ​ക്കും (15-ാം ഖണ്ഡിക കാണുക)

14-15. സുഭാ​ഷി​തങ്ങൾ 4:23-ൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 ദൈവം തരുന്ന ജ്ഞാനത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​മ്പോൾ അതു നമുക്ക്‌ എപ്പോ​ഴും പ്രയോ​ജ​നമേ കൈവ​രു​ത്തു​ക​യു​ള്ളൂ. നമ്മൾ പഠിച്ച​തു​പോ​ലെ യഹോവ തന്റെ ജ്ഞാനം എല്ലാവർക്കും ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സുഭാ​ഷി​ത​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തിൽ ഇത്തരത്തി​ലുള്ള ധാരാളം ജ്ഞാന​മൊ​ഴി​കൾ കാണാം. ഏതു കാലഘ​ട്ട​ത്തി​ലു​ള്ള​വർക്കും അവരുടെ ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കാൻ കഴിയുന്ന നല്ല ഉപദേ​ശ​ങ്ങ​ളാണ്‌ അവ. അവയിൽ നാലെണ്ണം നമുക്ക്‌ ഇപ്പോൾ നോക്കാം.

15 ആലങ്കാ​രി​ക​ഹൃ​ദ​യത്തെ സംരക്ഷി​ക്കുക. ബൈബിൾ പറയുന്നു: “മറ്റ്‌ എന്തി​നെ​ക്കാ​ളും പ്രധാനം നിന്റെ ഹൃദയം കാത്തു​സൂ​ക്ഷി​ക്കു​ന്ന​താണ്‌; അതിൽനി​ന്നാ​ണു ജീവന്റെ ഉറവുകൾ ആരംഭി​ക്കു​ന്നത്‌.” (സുഭാ. 4:23) നമ്മുടെ ശരിക്കുള്ള ഹൃദയം സംരക്ഷി​ക്കാൻ പലരും എന്തൊക്കെ ചെയ്യാ​റു​ണ്ടെന്നു ചിന്തി​ക്കുക: പോഷ​ക​മൂ​ല്യ​മുള്ള ഭക്ഷണം കഴിക്കു​ന്നു, നന്നായി വ്യായാ​മം ചെയ്യുന്നു, ദുശ്ശീ​ലങ്ങൾ ഒഴിവാ​ക്കു​ന്നു. അതു​പോ​ലെ ആലങ്കാ​രി​ക​ഹൃ​ദ​യത്തെ സംരക്ഷി​ക്കാൻ നമ്മൾ ദിവസ​വും ബൈബിൾ വായി​ക്കു​ന്നു, മീറ്റി​ങ്ങു​കൾക്കു നന്നായി തയ്യാറാ​കു​ന്നു, എല്ലാ മീറ്റി​ങ്ങു​കൾക്കും പോകു​ന്നു, അഭി​പ്രാ​യങ്ങൾ പറയുന്നു. ഇനി, ശുശ്രൂ​ഷ​യിൽ നമ്മൾ പതിവാ​യി അധ്വാ​നി​ക്കു​ന്നു. കൂടാതെ മോശ​മായ വിനോ​ദ​ങ്ങ​ളും ചീത്ത കൂട്ടു​കെ​ട്ടും പോലെ നമ്മുടെ ചിന്തയെ ദുഷി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ അകന്നു​നി​ന്നു​കൊണ്ട്‌ ദുശ്ശീ​ലങ്ങൾ വളരാതെ സൂക്ഷി​ക്കു​ക​യും ചെയ്യുന്നു. ഇങ്ങനെ​യൊ​ക്കെ ചെയ്യു​ന്നതു നമ്മുടെ ആലങ്കാ​രി​ക​ഹൃ​ദ​യത്തെ സംരക്ഷി​ക്കും.

പണത്തെ​ക്കു​റിച്ച്‌ ശരിയായ ഒരു മനോ​ഭാ​വ​മു​ണ്ടെ​ങ്കിൽ ഉള്ളതുകൊണ്ട്‌ തൃപ്‌തി​പ്പെ​ടാൻ നമ്മൾ തയ്യാറാ​കും (16-ാം ഖണ്ഡിക കാണുക)

16. സുഭാ​ഷി​തങ്ങൾ 23:4, 5 വാക്യങ്ങൾ നമുക്ക്‌ ഇന്നു വളരെ പ്രയോ​ജനം ചെയ്യു​ന്ന​താ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

16 ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടുക. ബൈബിൾ തരുന്ന ഉപദേശം ഇതാണ്‌: “ധനം വാരി​ക്കൂ​ട്ടാൻ നീ മരിച്ചു​കി​ടന്ന്‌ പണി​യെ​ടു​ക്ക​രുത്‌; . . . നീ അതിനെ നോക്കു​മ്പോൾ അത്‌ അവി​ടെ​യു​ണ്ടാ​കില്ല; അത്‌ ഒരു കഴുക​നെ​പ്പോ​ലെ ചിറകു വിരിച്ച്‌ ആകാശ​ത്തി​ലേക്കു പറന്നു​യ​രും.” (സുഭാ. 23:4, 5) നമുക്കുള്ള പണവും വസ്‌തു​വ​ക​ക​ളും എപ്പോൾ വേണ​മെ​ങ്കി​ലും നഷ്ടപ്പെ​ടാം. എന്നിട്ടും പണക്കാ​രും പാവ​പ്പെ​ട്ട​വ​രും ഒരു​പോ​ലെ പണമു​ണ്ടാ​ക്കാ​നുള്ള നെട്ടോ​ട്ട​ത്തി​ലാണ്‌. അതിനുള്ള ശ്രമത്തിൽ പലരും അവരുടെ നല്ല പേരും നല്ല ബന്ധങ്ങളും ആരോ​ഗ്യം​പോ​ലും നഷ്ടപ്പെ​ടു​ത്തി​ക്ക​ള​ഞ്ഞി​ട്ടുണ്ട്‌. (സുഭാ. 28:20; 1 തിമൊ. 6:9, 10) എന്നാൽ പണത്തെ​ക്കു​റിച്ച്‌ അമിത​മാ​യി ചിന്തി​ക്കാ​തി​രി​ക്കാൻ ജ്ഞാനം നമ്മളെ സഹായി​ക്കും. അത്‌ അത്യാ​ഗ്ര​ഹി​ക​ളാ​കാ​തി​രി​ക്കാ​നും ഉള്ളതിൽ തൃപ്‌തി​പ്പെട്ട്‌ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാ​നും നമ്മളെ സഹായി​ക്കു​ന്നു.—സഭാ. 7:12.

സംസാ​രി​ക്കു​ന്ന​തി​നു മുമ്പ്‌ ചിന്തി​ക്കു​ക​യാ​ണെ​ങ്കിൽ വാക്കുകൾകൊണ്ട്‌ മറ്റുള്ള​വരെ മുറി​പ്പെ​ടു​ത്താ​തി​രി​ക്കാം (17-ാം ഖണ്ഡിക കാണുക)

17. സുഭാ​ഷി​തങ്ങൾ 12:18 പറയു​ന്ന​തു​പോ​ലെ ‘ബുദ്ധി​യു​ള്ള​വ​രു​ടെ നാവ്‌’ നേടി​യെ​ടു​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

17 സംസാ​രി​ക്കു​ന്ന​തി​നു മുമ്പ്‌ ചിന്തി​ക്കുക. ശ്രദ്ധിച്ചി​ല്ലെ​ങ്കിൽ നമ്മുടെ വാക്കുകൾ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കി​യേ​ക്കാം. ബൈബിൾ പറയുന്നു: “ചിന്തി​ക്കാ​തെ സംസാ​രി​ക്കു​ന്നതു വാളു​കൊണ്ട്‌ കുത്തു​ന്ന​തു​പോ​ലെ​യാണ്‌; എന്നാൽ ബുദ്ധി​യു​ള്ള​വ​രു​ടെ നാവ്‌ മുറിവ്‌ ഉണക്കുന്നു.” (സുഭാ. 12:18) നല്ല ബന്ധങ്ങൾ കാത്തു​സൂ​ക്ഷി​ക്കാൻ നമ്മൾ പരദൂ​ഷണം ഒഴിവാ​ക്കണം, അതായത്‌ മറ്റുള്ള​വ​രു​ടെ കുറ്റവും കുറവും പറഞ്ഞു​ന​ട​ക്ക​രുത്‌. (സുഭാ. 20:19) നമ്മുടെ വാക്കുകൾ മറ്റുള്ള​വരെ മുറി​പ്പെ​ടു​ത്തു​ന്ന​തി​നു പകരം, അവരെ ആശ്വസി​പ്പി​ക്ക​ണ​മെ​ങ്കിൽ ദൈവ​വ​ചനം നമ്മുടെ ഹൃദയ​ത്തിൽ നിറയണം. (ലൂക്കോ. 6:45) അതിനു​വേണ്ടി നമ്മൾ പതിവാ​യി ബൈബിൾ വായി​ക്കു​ക​യും അതെക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ക​യും വേണം. അങ്ങനെ ചെയ്യു​മ്പോൾ നമ്മുടെ വാക്കുകൾ മറ്റുള്ള​വർക്കു പ്രോ​ത്സാ​ഹ​ന​മേ​കുന്ന ‘ജ്ഞാനത്തി​ന്റെ ഒരു ഉറവയാ​യി​ത്തീ​രും.’—സുഭാ. 18:4.

സംഘട​ന​യിൽനിന്ന്‌ വരുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നതു ശുശ്രൂ​ഷ​യിൽ പുരോ​ഗതി വരുത്താൻ നമ്മളെ സഹായി​ക്കും (18-ാം ഖണ്ഡിക കാണുക)

18. സുഭാ​ഷി​തങ്ങൾ 24:6-ൽ പറഞ്ഞി​രി​ക്കുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നതു ശുശ്രൂ​ഷ​യിൽ വിജയി​ക്കാൻ നമ്മളെ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌?

18 സംഘടന തരുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കുക. വിജയം നേടാ​നുള്ള ഒരു വഴി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ ഇതാണ്‌: “ജ്ഞാനമുള്ള ഉപദേ​ശ​ത്തിന്‌ ചേർച്ച​യിൽ നീ യുദ്ധം ചെയ്യും. ധാരാളം ഉപദേ​ശ​ക​രു​ള്ള​പ്പോൾ വിജയം നേടാ​നാ​കു​ന്നു.” (സുഭാ. 24:6, അടിക്കു​റിപ്പ്‌) സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ക്കു​ക​യും ചെയ്യുന്ന കാര്യ​ത്തിൽ വിജയി​ക്കു​ന്ന​തി​നു​വേണ്ടി ഈ ബൈബിൾത​ത്ത്വം നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌? നമുക്ക്‌ ഇഷ്ടമുള്ള വിധത്തിൽ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും മറ്റുള്ള​വരെ പഠിപ്പി​ക്കു​ക​യും ചെയ്യു​ന്ന​തി​നു പകരം സംഘടന തന്നിരി​ക്കുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കാൻ നമ്മൾ ശ്രമി​ക്കു​ന്നു. മീറ്റി​ങ്ങു​ക​ളി​ലൂ​ടെ നമുക്കു നല്ല നിർദേ​ശ​ങ്ങ​ളൊ​ക്കെ കിട്ടു​ന്നുണ്ട്‌. അവിടെ അനുഭ​വ​പ​രി​ച​യ​മുള്ള ഉപദേ​ശകർ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസം​ഗ​ങ്ങ​ളും അവതര​ണ​ങ്ങ​ളും നടത്തു​മ്പോൾ അതിൽനിന്ന്‌ നമുക്കു നല്ല പരിശീ​ലനം കിട്ടുന്നു. കൂടാതെ മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​നു സഹായി​ക്കാൻ യഹോ​വ​യു​ടെ സംഘടന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും തന്നിട്ടുണ്ട്‌. ഈ ഉപകര​ണങ്ങൾ നന്നായി ഉപയോ​ഗി​ക്കാൻ നിങ്ങൾ പഠിക്കു​ന്നു​ണ്ടോ?

19. യഹോവ തരുന്ന ജ്ഞാന​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? (സുഭാ​ഷി​തങ്ങൾ 3:13-18)

19 സുഭാ​ഷി​തങ്ങൾ 3:13-18 വായി​ക്കുക. ദൈവം തന്റെ വചനത്തി​ലൂ​ടെ നല്ലനല്ല ഉപദേ​ശങ്ങൾ തന്നിരി​ക്കു​ന്ന​തിൽ നമ്മൾ വളരെ നന്ദിയു​ള്ള​വ​രാണ്‌. ഈ ജ്ഞാനം നമുക്കു കിട്ടി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ നമ്മുടെ അവസ്ഥ എന്തായി​രു​ന്നേനെ! സുഭാ​ഷി​ത​ങ്ങ​ളി​ലെ ഏതാനും ചില ജ്ഞാന​മൊ​ഴി​ക​ളെ​ക്കു​റി​ച്ചാ​ണു നമ്മൾ ഈ ലേഖന​ത്തിൽ പഠിച്ചത്‌. എന്നാൽ അവ മാത്രമല്ല, ബൈബി​ളിൽ മുഴുവൻ യഹോ​വ​യിൽനി​ന്നുള്ള ഉപദേ​ശങ്ങൾ കാണാൻ കഴിയും. ആ ജ്ഞാന​മൊ​ഴി​കൾ ശ്രദ്ധി​ക്കാ​നും അതനു​സ​രിച്ച്‌ നമ്മുടെ ജീവി​ത​ത്തി​ന്റെ ഓരോ മേഖല​യി​ലും പ്രവർത്തി​ക്കാ​നും നമ്മൾ നിശ്ചയി​ച്ചു​റ​യ്‌ക്കണം. ഇന്ന്‌, ലോക​ത്തുള്ള ഭൂരി​ഭാ​ഗം ആളുക​ളും ആ ദൈവി​ക​ജ്ഞാ​ന​ത്തിന്‌ യാതൊ​രു വിലയും കല്പിക്കുന്നില്ല. പക്ഷേ നമ്മൾ അങ്ങനെയല്ല. ജ്ഞാനം “മുറുകെ പിടി​ക്കു​ന്നവർ സന്തുഷ്ടർ” ആയിരി​ക്കു​മെന്നു നമുക്ക്‌ ഉറപ്പുണ്ട്‌.

ഗീതം 36 നമ്മുടെ ഹൃദയം കാത്തിടാം

^ ഇന്ന്‌ ഈ ലോക​ത്തി​നു തരാൻ കഴിയു​ന്ന​തി​നെ​ക്കാൾ വളരെ​വ​ളരെ മികച്ച​താണ്‌ യഹോവ നമുക്കു തരുന്ന ജ്ഞാനം. ഈ ലേഖന​ത്തിൽ ജ്ഞാന​ത്തെ​പ്പറ്റി സുഭാ​ഷി​ത​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ നമ്മൾ ചർച്ച ചെയ്യും. അവിടെ പറയു​ന്നത്‌ യഥാർഥ​ജ്ഞാ​നം തെരു​വിൽ വിളി​ച്ചു​പ​റ​യു​ന്നു എന്നാണ്‌. നമുക്ക്‌ എങ്ങനെ യഥാർഥ​ജ്ഞാ​നം നേടാൻ കഴിയും? ചിലർ എന്തു​കൊ​ണ്ടാണ്‌ അതിനു നേരെ ചെവി അടയ്‌ക്കു​ന്നത്‌? യഥാർഥ​ജ്ഞാ​ന​ത്തി​നു ശ്രദ്ധ കൊടു​ക്കു​ന്ന​തി​ലൂ​ടെ നമുക്കു ലഭിക്കുന്ന അനു​ഗ്ര​ഹങ്ങൾ എന്തൊ​ക്കെ​യാണ്‌?