വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 42

യഹോ​വ​യു​ടെ മുമ്പാകെ ‘നിഷ്‌ക​ള​ങ്ക​രാ​യി നടക്കു​ന്നവർ സന്തുഷ്ടർ’

യഹോ​വ​യു​ടെ മുമ്പാകെ ‘നിഷ്‌ക​ള​ങ്ക​രാ​യി നടക്കു​ന്നവർ സന്തുഷ്ടർ’

“യഹോ​വ​യു​ടെ നിയമം അനുഷ്‌ഠി​ക്കു​ന്നവർ, നിഷ്‌ക​ളങ്കത കൈവി​ടാ​തെ നടക്കു​ന്നവർ, സന്തുഷ്ടർ.”—സങ്കീ. 119:1, അടിക്കു​റിപ്പ്‌.

ഗീതം 124 എന്നും വിശ്വസ്‌തൻ

ചുരുക്കം *

നമ്മുടെ ധീരരായ ചില സഹോ​ദ​രങ്ങൾ യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തോ​ടുള്ള വിശ്വ​സ്‌ത​ത​യു​ടെ പേരിൽ ജയിലിൽ കിടന്നി​ട്ടുണ്ട്‌, മറ്റു ചിലർ ഇപ്പോൾ ജയിലി​ലാണ്‌ (1-2 ഖണ്ഡികകൾ കാണുക)

1-2. (എ) യഹോ​വ​യു​ടെ ജനത്തിന്‌ എതിരെ ചില ഗവൺമെ​ന്റു​കൾ എന്തു നടപടി സ്വീക​രി​ച്ചി​രി​ക്കു​ന്നു, എന്നാൽ ദൈവ​ജനം അതി​നോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചി​രി​ക്കു​ന്നത്‌? (ബി) ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വ​രു​മ്പോ​ഴും നമുക്ക്‌ എന്തു​കൊണ്ട്‌ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാ​നാ​കും? (പുറം​താ​ളി​ലെ ചിത്ര​ത്തെ​ക്കു​റി​ച്ചും അഭി​പ്രാ​യം പറയുക.)

 ഇപ്പോൾ ലോക​മെ​ങ്ങു​മാ​യി 30-ലധികം ദേശങ്ങ​ളിൽ നമ്മുടെ പ്രവർത്ത​നത്തെ അധികാ​രി​കൾ നിയ​ന്ത്രി​ക്കു​ക​യോ നിരോ​ധി​ക്കു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. അത്തരം ചില ദേശങ്ങ​ളിൽ അധികാ​രി​കൾ നമ്മുടെ സഹോ​ദ​ര​ങ്ങളെ ജയിലിൽ അടയ്‌ക്കു​ക​പോ​ലും ചെയ്‌തി​രി​ക്കു​ന്നു. എന്താണ്‌ അവരുടെ കുറ്റം? യഹോ​വ​യു​ടെ നോട്ട​ത്തിൽ അവർ ഒരു തെറ്റും ചെയ്‌തി​ട്ടില്ല. ആകെക്കൂ​ടി അവർ ചെയ്‌തി​രി​ക്കു​ന്നത്‌ ഇതൊ​ക്കെ​യാണ്‌: ബൈബിൾ വായിച്ചു, പഠിച്ചു, തങ്ങൾ വിശ്വ​സി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ച്ചു, സഹവി​ശ്വാ​സി​ക​ളോ​ടൊ​പ്പം മീറ്റി​ങ്ങു​കൾക്കു കൂടി​വന്നു. ഇനി, രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഏതെങ്കി​ലും പക്ഷം ചേരാൻ അവർ തയ്യാറാ​യു​മില്ല. കടുത്ത എതിർപ്പു​ക​ളൊ​ക്കെ നേരി​ട്ടെ​ങ്കി​ലും ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത​രായ ഈ ദാസന്മാർ നിഷ്‌കളങ്കത * കൈവി​ടാ​തെ യഹോ​വ​യോട്‌ അചഞ്ചല​മായ ഭക്തി കാണി​ച്ചി​രി​ക്കു​ന്നു. അങ്ങനെ ചെയ്യു​ന്ന​തിൽ അവർ സന്തോ​ഷ​മു​ള്ള​വ​രു​മാണ്‌.

2 ഇത്തരത്തിൽ ധൈര്യം കാണിച്ച ചില സഹോ​ദ​ര​ങ്ങ​ളു​ടെ​യെ​ങ്കി​ലും ചിത്രം നിങ്ങൾ കണ്ടിട്ടു​ണ്ടാ​കും. പ്രശ്‌ന​ങ്ങ​ളൊ​ക്കെ സഹി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും അവരുടെ മുഖത്തെ പുഞ്ചിരി മാഞ്ഞി​ട്ടില്ല. അവർ എപ്പോ​ഴും സന്തോ​ഷ​മു​ള്ള​വ​രാണ്‌. കാരണം യഹോ​വ​യു​ടെ മുമ്പാകെ നിഷ്‌ക​ള​ങ്ക​രാ​യ​തു​കൊണ്ട്‌ തങ്ങൾക്കു ദൈവാം​ഗീ​കാ​ര​മു​ണ്ടെന്ന ബോധ്യം അവർക്കുണ്ട്‌. (1 ദിന. 29:17എ) യേശു പറഞ്ഞു: “നീതി​ക്കു​വേണ്ടി ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​ന്നവർ സന്തുഷ്ടർ. . . . നിങ്ങളു​ടെ പ്രതി​ഫലം വലുതാ​യ​തു​കൊണ്ട്‌ ആനന്ദിച്ച്‌ ആഹ്ലാദി​ക്കുക.”—മത്താ. 5:10-12.

നമുക്ക്‌ ഒരു മാതൃക

പത്രോ​സും യോഹ​ന്നാ​നും, ഇക്കാലത്ത്‌ കോട​തി​മു​മ്പാ​കെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ സംസാരിക്കേണ്ടിവരുന്ന ക്രിസ്‌ത്യാ​നി​കൾക്കു നല്ല ഒരു മാതൃ​ക​യാണ്‌ (3-4 ഖണ്ഡികകൾ കാണുക)

3. പ്രവൃ​ത്തി​കൾ 4:19, 20-ൽ പറഞ്ഞി​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ അപ്പോ​സ്‌ത​ല​ന്മാർ ഉപദ്രവം നേരി​ട്ട​പ്പോൾ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ച്ചു, എന്തു​കൊണ്ട്‌?

3 നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു​ണ്ടാ​കുന്ന ഇത്തരം അനുഭ​വങ്ങൾ പുതി​യതല്ല. യേശു​വി​നെ​ക്കു​റിച്ച്‌ പ്രസം​ഗി​ച്ച​തി​ന്റെ പേരിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ അപ്പോ​സ്‌ത​ല​ന്മാർക്കും ഉപദ്രവം സഹി​ക്കേ​ണ്ടി​വന്നു. അന്നത്തെ ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ടതി അവരോട്‌ ആവർത്തിച്ച്‌, ‘യേശു​വി​ന്റെ നാമത്തിൽ ഒന്നും സംസാ​രി​ക്കു​ക​യോ പഠിപ്പി​ക്കു​ക​യോ ചെയ്യരുത്‌’ എന്ന്‌ ആജ്ഞാപി​ച്ചു. (പ്രവൃ. 4:18; 5:27, 28, 40) അപ്പോൾ ആ അപ്പോ​സ്‌ത​ല​ന്മാർ എന്താണു ചെയ്‌തത്‌? (പ്രവൃ​ത്തി​കൾ 4:19, 20 വായി​ക്കുക.) ഈ അധികാ​രി​ക​ളെ​ക്കാൾ ഉന്നതനായ മറ്റൊരു അധികാ​രി​യു​ണ്ടെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. ആ അധികാ​രി​യാ​ണു ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ ജനത്തോ​ടു ‘പ്രസം​ഗി​ക്കാ​നും സമഗ്ര​മാ​യി സാക്ഷീ​ക​രി​ക്കാ​നും തങ്ങളോ​ടു കല്പിച്ചിരിക്കുന്നത്‌’ എന്നും അവർ തിരി​ച്ച​റി​ഞ്ഞു. (പ്രവൃ. 10:42) അതു​കൊണ്ട്‌ എല്ലാ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും പ്രതി​നി​ധി​ക​ളാ​യി പത്രോ​സും യോഹ​ന്നാ​നും മുന്നോ​ട്ടു വന്ന്‌ അവരോ​ടു സംസാ​രി​ച്ചു. തങ്ങൾ മനുഷ്യ​രെയല്ല, ദൈവത്തെ അനുസ​രി​ക്കു​മെ​ന്നും യേശു​വി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​തി​രി​ക്കാൻ തങ്ങൾക്കാ​കി​ല്ലെ​ന്നും അവർ ധൈര്യ​ത്തോ​ടെ ആ അധികാ​രി​ക​ളോ​ടു പറഞ്ഞു. ഒരർഥ​ത്തിൽ അപ്പോ​സ്‌ത​ല​ന്മാർ ചോദി​ച്ചത്‌ ഇതാണ്‌: ‘ദൈവ​ത്തി​ന്റെ അധികാ​ര​ത്തെ​ക്കാൾ വലുതാ​ണു നിങ്ങളു​ടെ അധികാ​രം എന്നാണോ നിങ്ങൾ പറയു​ന്നത്‌?’

4. പ്രവൃ​ത്തി​കൾ 5:27-29 പറയു​ന്ന​ത​നു​സ​രിച്ച്‌ എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​കൾക്കും അപ്പോ​സ്‌ത​ല​ന്മാർ എന്തു മാതൃക വെച്ചു, നമുക്ക്‌ എങ്ങനെ അവരെ അനുക​രി​ക്കാം?

4 അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ആ നല്ല മാതൃക അനുക​രി​ച്ചു​കൊണ്ട്‌, ‘മനുഷ്യ​രെയല്ല, ദൈവത്തെ അനുസ​രി​ക്കാൻ’ അന്നുമു​തൽ എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും ശ്രമി​ച്ചി​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 5:27-29 വായി​ക്കുക.) ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത കൈവി​ടാ​ത്ത​തി​ന്റെ പേരിൽ അടി കിട്ടി​യെ​ങ്കി​ലും ‘യേശു​വി​ന്റെ പേരി​നു​വേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ച​തിൽ സന്തോ​ഷി​ച്ചു​കൊ​ണ്ടാണ്‌’ ആ അപ്പോ​സ്‌ത​ല​ന്മാർ കോട​തി​യിൽനിന്ന്‌ പോയത്‌. എന്നിട്ട്‌ അവർ ഉത്സാഹ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം തുടരു​ക​യും ചെയ്‌തു.—പ്രവൃ. 5:40-42.

5. ഏതു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തണം?

5 അപ്പോ​സ്‌ത​ല​ന്മാ​രു​ടെ ആ മാതൃക ചില ചോദ്യ​ങ്ങൾ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, മനുഷ്യ​രെയല്ല, ദൈവത്തെ അനുസ​രി​ക്കാ​നുള്ള അവരുടെ ആ തീരു​മാ​നം ‘ഉന്നതാ​ധി​കാ​രി​കൾക്കു കീഴ്‌പെ​ട്ടി​രി​ക്കാ​നുള്ള’ കല്പനയുമായി യോജി​പ്പി​ലാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? (റോമ. 13:1) ഇന്നു നമുക്ക്‌ എങ്ങനെ​യാണ്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞതു​പോ​ലെ ‘ഗവൺമെ​ന്റു​കൾക്കും അധികാ​ര​ങ്ങൾക്കും കീഴ്‌പെ​ട്ടി​രി​ക്കാ​നും’ അതോ​ടൊ​പ്പം പരമോ​ന്നത അധികാ​രി​യായ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും കഴിയു​ന്നത്‌?—തീത്തോ. 3:1.

“ഉന്നതാ​ധി​കാ​രി​കൾ”

6. (എ) റോമർ 13:1-ൽ പറഞ്ഞി​രി​ക്കുന്ന “ഉന്നതാ​ധി​കാ​രി​കൾ” ആരാണ്‌, അവരോ​ടുള്ള നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്കണം? (ബി) ഇന്നത്തെ ഭരണാ​ധി​കാ​രി​ക​ളു​ടെ അധികാ​ര​ത്തെ​ക്കു​റിച്ച്‌ ഏതു കാര്യം നമുക്കു മനസ്സിൽപ്പി​ടി​ക്കാം?

6 റോമർ 13:1 വായി​ക്കുക. ഈ വാക്യ​ത്തിൽ “ഉന്നതാ​ധി​കാ​രി​കൾ” എന്നു പറഞ്ഞി​രി​ക്കു​ന്നതു മറ്റുള്ള​വ​രു​ടെ മേൽ അധികാ​ര​മുള്ള ഭരണകർത്താ​ക്ക​ളെ​ക്കു​റി​ച്ചാണ്‌. ക്രിസ്‌ത്യാ​നി​കൾ അവരെ അനുസ​രിച്ച്‌ കീഴ്‌പെ​ട്ടി​രി​ക്കേ​ണ്ട​തുണ്ട്‌. കാരണം അവർ രാജ്യത്ത്‌ സമാധാ​നം നിലനി​റു​ത്തു​ന്നു, നിയമം നടപ്പാ​ക്കു​ന്നു. ചില സന്ദർഭ​ങ്ങ​ളിൽ ദൈവ​ജ​നത്തെ സംരക്ഷി​ക്കു​ക​പോ​ലും ചെയ്യാ​റുണ്ട്‌. (വെളി. 12:16) അതു​കൊണ്ട്‌ നികുതി കൊടു​ക്കാ​നും അവരോ​ടു ഭയവും ബഹുമാ​ന​വും കാണി​ക്കാ​നും ദൈവം നമ്മളോ​ടു കല്പിച്ചിരിക്കുന്നു. (റോമ. 13:7) എന്നാൽ ഈ അധികാ​ര​മൊ​ക്കെ അവർക്കു​ള്ളത്‌ യഹോവ അത്‌ അനുവ​ദി​ച്ചു​കൊ​ടു​ത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌ മാത്ര​മാണ്‌. റോമൻ ഗവർണ​റായ പീലാ​ത്തൊസ്‌ ചോദ്യം ചെയ്യുന്ന സമയത്ത്‌ യേശു അക്കാര്യം വ്യക്തമാ​ക്കി. യേശു​വി​നെ വെറുതേ വിടാ​നോ കൊല്ലാ​നോ ഉള്ള അധികാ​രം തനിക്കു​ണ്ടെന്ന്‌ അദ്ദേഹം പറഞ്ഞ​പ്പോൾ മറുപ​ടി​യാ​യി യേശു പറഞ്ഞു: “മുകളിൽനിന്ന്‌ തന്നി​ല്ലെ​ങ്കിൽ അങ്ങയ്‌ക്ക്‌ എന്റെ മേൽ ഒരു അധികാ​ര​വും ഉണ്ടാകു​മാ​യി​രു​ന്നില്ല.” (യോഹ. 19:11) പീലാ​ത്തൊ​സി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഇന്നത്തെ ഭരണാ​ധി​കാ​രി​ക​ളു​ടെ​യും രാഷ്‌ട്രീ​യ​ക്കാ​രു​ടെ​യും കാര്യ​ത്തി​ലും അവരു​ടെ​യെ​ല്ലാം അധികാ​രം പരിമി​ത​മാണ്‌.

7. ഏതെല്ലാം സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​കളെ അനുസ​രി​ക്കേ​ണ്ട​തില്ല, ക്രിസ്‌ത്യാ​നി​കളെ ഉപദ്ര​വി​ക്കുന്ന അധികാ​രി​കൾ എന്തു ചെയ്യേ​ണ്ടി​വ​രും?

7 ദൈവ​നി​യ​മ​ത്തി​നു വിരു​ദ്ധ​മ​ല്ലാത്ത കാര്യങ്ങൾ ഗവൺമെന്റ്‌ ആവശ്യ​പ്പെ​ടു​മ്പോൾ ക്രിസ്‌ത്യാ​നി​കൾ അവ അനുസ​രി​ക്കു​ന്നു. എന്നാൽ ചില​പ്പോൾ ദൈവം വിലക്കുന്ന ഒരു കാര്യം ചെയ്യാൻ അവർ ആവശ്യ​പ്പെ​ട്ടേ​ക്കാം. അതല്ലെ​ങ്കിൽ ദൈവം ചെയ്യാൻ പറഞ്ഞി​രി​ക്കുന്ന ഒരു കാര്യം ചെയ്യരു​തെന്നു പറഞ്ഞേ​ക്കാം. അത്തരം സന്ദർഭ​ങ്ങ​ളിൽ നമുക്ക്‌ അത്‌ അനുസ​രി​ക്കാ​നാ​കില്ല. ഉദാഹ​ര​ണ​ത്തിന്‌, ചില ഗവൺമെ​ന്റു​കൾ ചെറു​പ്പ​ക്കാ​രോ​ടു പട്ടാള​ത്തിൽ ചേരാൻ ആവശ്യ​പ്പെ​ടു​ന്നു. * അതല്ലെ​ങ്കിൽ നമ്മുടെ ബൈബി​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അവർ നിരോ​ധി​ക്കു​ന്നു; പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നും ആരാധ​ന​യ്‌ക്കു കൂടി​വ​രു​ന്ന​തി​നും വിലക്ക്‌ ഏർപ്പെ​ടു​ത്തു​ന്നു. മനുഷ്യ​ഭ​ര​ണാ​ധി​കാ​രി​കൾ തങ്ങളുടെ അധികാ​രം തെറ്റായ രീതി​യിൽ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​കളെ ഉപദ്ര​വി​ച്ചാൽ അതിനു ദൈവ​ത്തോട്‌ ഉത്തരം പറയേ​ണ്ടി​വ​രും. കാരണം യഹോവ ഇതെല്ലാം കാണു​ന്നുണ്ട്‌.—സഭാ. 5:8.

8. യഹോ​വ​യും ‘ഉന്നതാ​ധി​കാ​രി​ക​ളും’ തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

8 ഗവൺമെ​ന്റു​കൾക്ക്‌ ഉന്നതമായ അധികാ​ര​മു​ണ്ടെ​ങ്കി​ലും പരമോ​ന്ന​ത​മായ അധികാ​ര​മില്ല. യഹോവ മാത്ര​മാ​ണു പരമോ​ന്നത അധികാ​ര​മുള്ള വ്യക്തി. ബൈബി​ളിൽ പല ഇടങ്ങളി​ലും യഹോ​വയെ ‘പരമോ​ന്നതൻ’ എന്നു വിളി​ച്ചി​ട്ടുണ്ട്‌.—ദാനി. 7:18, 22, 25, 27.

‘പരമോ​ന്നതൻ’

9. ദർശന​ങ്ങ​ളിൽ ദാനി​യേൽ പ്രവാ​ചകൻ എന്താണു കണ്ടത്‌?

9 മറ്റെല്ലാ അധികാ​രി​ക​ളെ​ക്കാ​ളും ഉന്നതനായ അധികാ​രി യഹോ​വ​യാ​ണെന്നു വ്യക്തമാ​ക്കുന്ന പല ദർശന​ങ്ങ​ളും ദാനി​യേ​ലി​നു കിട്ടി. ആദ്യം ദാനി​യേൽ, ഇക്കാല​ത്തെ​യും കഴിഞ്ഞ കാലങ്ങ​ളി​ലെ​യും ലോക​ശ​ക്തി​കളെ സൂചി​പ്പി​ക്കുന്ന നാലു കൂറ്റൻ മൃഗങ്ങളെ കണ്ടു. ബാബി​ലോൺ, മേദോ-പേർഷ്യ, ഗ്രീസ്‌, റോം എന്നീ ലോക​ശ​ക്തി​ക​ളും പിന്നീട്‌ റോമിൽനിന്ന്‌ ഉത്ഭവിച്ച ഇന്നത്തെ ലോക​ശ​ക്തി​യായ ആംഗ്ലോ-അമേരി​ക്ക​യും ആയിരു​ന്നു അവ. (ദാനി. 7:1-3, 17) അടുത്ത​താ​യി ദാനി​യേൽ കണ്ടതു സ്വർഗ​ത്തി​ലെ ന്യായാ​ധി​പ​സ​ഭ​യിൽ യഹോവ ഒരു സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​താ​യി​ട്ടാണ്‌. (ദാനി. 7:9, 10) തുടർന്ന്‌ അദ്ദേഹം കണ്ട കാര്യങ്ങൾ ഇന്നത്തെ ഭരണാ​ധി​കാ​രി​കൾക്ക്‌ ഒരു മുന്നറി​യി​പ്പാണ്‌.

10. ദാനി​യേൽ 7:13, 14, 27 പറയു​ന്ന​ത​നു​സ​രിച്ച്‌ ഭൂമി​യി​ലെ ഭരണാ​ധി​കാ​രം യഹോവ ആർക്കു നൽകുന്നു, യഹോ​വ​യെ​ക്കു​റിച്ച്‌ അത്‌ എന്താണു തെളി​യി​ക്കു​ന്നത്‌?

10 ദാനി​യേൽ 7:13,14, 27 വായി​ക്കുക. ദൈവം മനുഷ്യ​ഗ​വൺമെ​ന്റു​ക​ളിൽനിന്ന്‌ എല്ലാ അധികാ​ര​വും എടുത്ത്‌, കൂടുതൽ ശക്തിയും ഭരിക്കാൻ അവകാ​ശ​വും ഉള്ളവർക്കു കൊടു​ക്കു​ന്നു. ആരാണ്‌ അവർ? “മനുഷ്യ​പു​ത്ര​നെ​പ്പോ​ലുള്ള ഒരാൾ,” അതായത്‌ യേശു​ക്രി​സ്‌തു​വും അതു​പോ​ലെ ‘പരമോ​ന്ന​തന്റെ വിശു​ദ്ധ​ന്മാർ’ അതായത്‌ 1,44,000 പേരും, ആണ്‌ അത്‌. അവർ “എന്നു​മെ​ന്നേ​ക്കും” ഭരിക്കും. (ദാനി. 7:18) യഹോ​വ​യ്‌ക്കു മാത്രമേ ഇങ്ങനെ ചെയ്യാ​നുള്ള അധികാ​ര​മു​ള്ളൂ. അതു കാണി​ക്കു​ന്നത്‌ യഹോവ ‘പരമോ​ന്ന​ത​നായ’ ഭരണാ​ധി​കാ​രി​യാ​ണെ​ന്നല്ലേ?

11. ജനതക​ളു​ടെ മേൽ അധികാ​ര​മുള്ള അത്യു​ന്നതൻ യഹോ​വ​യാ​ണെന്നു കാണി​ക്കുന്ന മറ്റെന്താ​ണു ദാനി​യേൽ എഴുതി​യത്‌?

11 ദർശന​ത്തിൽ ദാനി​യേൽ കണ്ട കാര്യങ്ങൾ അദ്ദേഹം മുമ്പ്‌ പറഞ്ഞതു​മാ​യി യോജി​പ്പി​ലാണ്‌. ദാനി​യേൽ പറഞ്ഞു, ‘സ്വർഗ​സ്ഥ​നായ ദൈവം രാജാ​ക്ക​ന്മാ​രെ വാഴി​ക്കു​ക​യും വീഴി​ക്കു​ക​യും ചെയ്യുന്നു.’ കൂടാതെ, “അത്യു​ന്ന​ത​നാ​ണു മാനവ​കു​ല​ത്തി​ന്റെ രാജ്യത്തെ ഭരണാ​ധി​കാ​രി​യെ​ന്നും തനിക്ക്‌ ഇഷ്ടമു​ള്ള​വനു ദൈവം അതു നൽകു​ന്നെ​ന്നും” അദ്ദേഹം എഴുതി. (ദാനി. 2:19-21; 4:17) യഹോവ എപ്പോ​ഴെ​ങ്കി​ലും ഇങ്ങനെ ചെയ്‌തി​ട്ടു​ണ്ടോ? ഉണ്ട്‌.

യഹോവ ബേൽശ​സ്സ​രി​ന്റെ കൈയിൽനിന്ന്‌ ഭരണം നീക്കി അതു മേദ്യർക്കും പേർഷ്യ​ക്കാർക്കും ആയി നൽകി (12-ാം ഖണ്ഡിക കാണുക)

12. മുൻകാ​ല​ങ്ങ​ളിൽ യഹോവ രാജാ​ക്ക​ന്മാ​രെ അധികാ​ര​ത്തിൽനി​ന്നും നീക്കി​യ​തി​ന്റെ ഒരു ഉദാഹ​രണം പറയുക. (ചിത്രം കാണുക.)

12 ‘ഉന്നതാ​ധി​കാ​രി​ക​ളു​ടെ മേൽ’ അധികാ​ര​മുള്ള ‘പരമോ​ന്നതൻ’ താനാ​ണെന്ന്‌ യഹോവ പലപ്പോ​ഴും തെളി​യി​ച്ചി​ട്ടുണ്ട്‌. നമുക്കു മൂന്ന്‌ ഉദാഹ​ര​ണങ്ങൾ നോക്കാം. ഒന്ന്‌, ഈജി​പ്‌തി​ലെ ഫറവോ​ന്റെ കാര്യ​ത്തി​ലാണ്‌. അദ്ദേഹം ദൈവ​ജ​നത്തെ അടിമ​ക​ളാ​ക്കി. അവരെ വിട്ടയ​യ്‌ക്കാൻ പല തവണ പറഞ്ഞി​ട്ടും അതിനു തയ്യാറാ​യു​മില്ല. എന്നാൽ ദൈവം തന്റെ ജനത്തെ വിടു​വി​ക്കു​ക​യും ഫറവോ​നെ ചെങ്കട​ലിൽ മുക്കി​ക്കൊ​ല്ലു​ക​യും ചെയ്‌തു. (പുറ. 14:26-28; സങ്കീ. 136:15) രണ്ട്‌, ബാബി​ലോ​ണി​ലെ ബേൽശസ്സർ രാജാ​വി​ന്റെ കാര്യ​ത്തി​ലാണ്‌. അദ്ദേഹം ഒരു വലിയ വിരുന്ന്‌ നടത്തി. അവി​ടെ​വെച്ച്‌ അദ്ദേഹം “സ്വർഗാ​ധി​സ്വർഗ​ങ്ങ​ളു​ടെ കർത്താ​വിന്‌ എതിരെ” തന്നെത്തന്നെ ഉയർത്തി. മാത്രമല്ല യഹോ​വ​യ്‌ക്കു പകരം ‘സ്വർണം, വെള്ളി എന്നിവ​കൊ​ണ്ടുള്ള ദൈവ​ങ്ങളെ സ്‌തു​തി​ക്കു​ക​യും’ ചെയ്‌തു. (ദാനി. 5:22, 23) എന്നാൽ അഹങ്കാ​രി​യായ ആ രാജാ​വി​നെ​യും ദൈവം താഴ്‌ത്തി. അന്നു “രാത്രി​തന്നെ” ബേൽശസ്സർ കൊല്ല​പ്പെ​ടു​ക​യും അദ്ദേഹ​ത്തി​ന്റെ രാജ്യം മേദ്യർക്കും പേർഷ്യ​ക്കാർക്കും നൽകു​ക​യും ചെയ്‌തു. (ദാനി. 5:28, 30, 31) മൂന്ന്‌, പാലസ്‌തീ​നി​ലെ ഹെരോദ്‌ അഗ്രിപ്പാ ഒന്നാമൻ രാജാ​വി​ന്റെ കാര്യ​ത്തി​ലാണ്‌. അയാൾ അപ്പോ​സ്‌ത​ല​നായ യാക്കോ​ബി​നെ കൊല്ലി​ച്ചു. പത്രോ​സി​നോ​ടും അതുതന്നെ ചെയ്യുക എന്ന ഉദ്ദേശ്യ​ത്തിൽ അദ്ദേഹത്തെ ജയിലി​ലാ​ക്കു​ക​യും ചെയ്‌തു. എന്നാൽ ആ പദ്ധതി നടപ്പി​ലാ​ക്കാൻ യഹോവ അയാളെ അനുവ​ദി​ച്ചില്ല. ‘യഹോ​വ​യു​ടെ ദൂതൻ പ്രഹരി​ച്ചിട്ട്‌’ അയാൾ മരിച്ചു​പോ​യി.—പ്രവൃ. 12:1-5, 21-23.

13. രാജാ​ക്ക​ന്മാ​രു​ടെ സഖ്യങ്ങളെ യഹോവ പരാജ​യ​പ്പെ​ടു​ത്തി​യ​തി​ന്റെ ഒരു ഉദാഹ​രണം പറയുക.

13 രാജാ​ക്ക​ന്മാ​രു​ടെ കൂട്ടത്തി​ന്മേൽപ്പോ​ലും തനിക്ക്‌ അധികാ​ര​മു​ണ്ടെന്ന്‌ യഹോവ തെളി​യി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 31 കനാന്യ​രാ​ജാ​ക്ക​ന്മാ​രു​ടെ സഖ്യത്തെ ഇല്ലാതാ​ക്കി​ക്കൊണ്ട്‌ വാഗ്‌ദ​ത്ത​ദേശം കയ്യടക്കാൻ ദൈവം തന്റെ ജനമായ ഇസ്രാ​യേ​ലി​നെ സഹായി​ച്ചു. (യോശു. 11:4-6, 20; 12:1, 7, 24) ഇനി, സിറിയൻ രാജാ​വായ ബൻ-ഹദദും വേറെ 32 രാജാ​ക്ക​ന്മാ​രും ഇസ്രാ​യേ​ലിന്‌ എതിരെ യുദ്ധത്തി​നു വന്നപ്പോൾ അവരെ​യും യഹോവ പരാജ​യ​പ്പെ​ടു​ത്തി.—1 രാജാ. 20:1, 26-29.

14-15. (എ) നെബൂ​ഖ​ദ്‌നേസർ രാജാ​വും ദാര്യാ​വേശ്‌ രാജാ​വും യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തെ​ക്കു​റിച്ച്‌ എന്തു പറഞ്ഞു? (ബി) യഹോ​വ​യെ​ക്കു​റി​ച്ചും ദൈവ​ജ​ന​ത്തെ​ക്കു​റി​ച്ചും സങ്കീർത്ത​ന​ക്കാ​രൻ എന്താണു പറഞ്ഞത്‌?

14 താൻ പരമോ​ന്ന​ത​നാ​ണെന്ന്‌ യഹോവ പല പ്രാവ​ശ്യം തെളി​യി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഒരിക്കൽ ബാബി​ലോ​ണി​ലെ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ മഹത്ത്വ​വും സ്‌തു​തി​യും കിട്ടേ​ണ്ടത്‌ യഹോ​വ​യ്‌ക്കാ​ണെന്നു താഴ്‌മ​യോ​ടെ സമ്മതി​ക്കു​ന്ന​തി​നു പകരം സ്വന്തം ‘ശക്തി​യെ​യും പ്രഭാ​വ​ത്തെ​യും രാജകീ​യ​മ​ഹി​മ​യെ​യും’ കുറിച്ച്‌ വീമ്പി​ളക്കി. അതു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ സുബോ​ധം നഷ്ടപ്പെ​ടാൻ യഹോവ ഇടയാക്കി. പിന്നീട്‌ സുഖം​പ്രാ​പി​ച്ച​ശേഷം നെബൂ​ഖ​ദ്‌നേസർ രാജാവ്‌ “അത്യു​ന്ന​തനെ മഹത്ത്വ​പ്പെ​ടു​ത്തി” എന്നു നമ്മൾ വായി​ക്കു​ന്നു. യഹോ​വ​യു​ടെ ‘ആധിപ​ത്യം എന്നേക്കു​മുള്ള ആധിപ​ത്യ​മാണ്‌’ എന്ന്‌ അദ്ദേഹം സമ്മതിച്ചു. കൂടാതെ, ‘ദൈവത്തെ തടയാൻ ആർക്കു​മാ​കില്ല’ എന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു. (ദാനി. 4:30, 33-35) ഇനി, മറ്റൊരു ഉദാഹ​രണം നോക്കാം. ദാനി​യേൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​നി​ന്ന​തി​ന്റെ പേരിൽ അദ്ദേഹത്തെ സിംഹ​ക്കു​ഴി​യിൽ എറിഞ്ഞു. എന്നാൽ യഹോവ അദ്ദേഹത്തെ സിംഹ​ങ്ങ​ളു​ടെ വായിൽനിന്ന്‌ രക്ഷിച്ചു. അതേത്തു​ടർന്ന്‌ ദാര്യാ​വേശ്‌ രാജാവ്‌ ഇങ്ങനെ കല്പിച്ചു: ‘സകലരും ദാനി​യേ​ലി​ന്റെ ദൈവ​ത്തി​നു മുന്നിൽ ഭയന്നു​വി​റ​യ്‌ക്കണം. കാരണം, ആ ദൈവ​മാ​ണു ജീവനുള്ള ദൈവം, എന്നേക്കു​മു​ള്ളവൻ. ആ ദൈവ​ത്തി​ന്റെ രാജ്യം ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ടില്ല. ആ പരമാ​ധി​കാ​ര​ത്തിന്‌ ഒരിക്ക​ലും ഇളക്കം​ത​ട്ടില്ല.’—ദാനി. 6:7-10, 19-22, 26, 27, അടിക്കു​റിപ്പ്‌.

15 സങ്കീർത്ത​ന​ക്കാ​രൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “യഹോവ രാഷ്‌ട്ര​ങ്ങ​ളു​ടെ തന്ത്രങ്ങൾ വിഫല​മാ​ക്കി; ജനതക​ളു​ടെ പദ്ധതികൾ തകിടം​മ​റി​ച്ചു.” അദ്ദേഹം ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “യഹോവ ദൈവ​മാ​യുള്ള ജനത, തന്റെ സ്വത്തായി ദൈവം തിര​ഞ്ഞെ​ടുത്ത ജനം, സന്തുഷ്ടർ.” (സങ്കീ. 33:10, 12) യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നു​കൊണ്ട്‌ നിഷ്‌ക​ളങ്കത തെളി​യി​ക്കാ​നുള്ള എത്ര നല്ല കാരണം!

അന്തിമയുദ്ധം

യഹോ​വ​യു​ടെ സ്വർഗീ​യ​സൈ​ന്യ​ത്തി​ന്റെ മുന്നിൽ രാഷ്‌ട്ര​ങ്ങ​ളു​ടെ കൂട്ടം ഒന്നുമല്ല (16-17 ഖണ്ഡികകൾ കാണുക)

16. ‘മഹാക​ഷ്ട​ത​യോ​ടുള്ള’ ബന്ധത്തിൽ നമുക്ക്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം, എന്തു​കൊണ്ട്‌? (ചിത്രം കാണുക.)

16 കഴിഞ്ഞ കാലങ്ങ​ളിൽ യഹോവ ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ നമ്മൾ വായിച്ചു. എന്നാൽ ഭാവി​യിൽ യഹോവ എന്തായി​രി​ക്കും ചെയ്യാൻപോ​കു​ന്നത്‌? വരാനി​രി​ക്കുന്ന ‘മഹാക​ഷ്ട​ത​യു​ടെ’ സമയത്ത്‌ തന്റെ വിശ്വ​സ്‌ത​ദാ​സരെ യഹോവ സംരക്ഷി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. (മത്താ. 24:21; ദാനി. 12:1) മാഗോ​ഗി​ലെ ഗോഗ്‌, അതായത്‌ രാഷ്‌ട്ര​ങ്ങ​ളു​ടെ ഒരു കൂട്ടം, ഭൂമി​യി​ലെ​ങ്ങു​മുള്ള യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സർക്കെ​തി​രെ ആക്രമണം അഴിച്ചു​വി​ടു​മ്പോ​ഴാ​യി​രി​ക്കും ദൈവം അതു ചെയ്യാൻപോ​കു​ന്നത്‌. രാഷ്‌ട്ര​ങ്ങ​ളു​ടെ ആ കൂട്ടത്തിൽ, ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​ന​യിൽ അംഗത്വ​മുള്ള എല്ലാ രാഷ്‌ട്ര​ങ്ങ​ളും, അതായത്‌ 193 രാഷ്‌ട്ര​ങ്ങ​ളും, ഉണ്ടെങ്കിൽപ്പോ​ലും പരമോ​ന്ന​ത​ദൈ​വ​മായ യഹോ​വ​യോ​ടും സ്വർഗീ​യ​സൈ​ന്യ​ത്തോ​ടും പോരാ​ടി ജയിക്കാൻ കഴിയില്ല. യഹോവ ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു: “അനേകം ജനതകൾ കാൺകെ ഞാൻ എന്നെ വെളി​പ്പെ​ടു​ത്തു​ക​യും മഹത്ത്വീ​ക​രി​ക്കു​ക​യും വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്യും. അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.”—യഹ. 38:14-16, 23; സങ്കീ. 46:10.

17. (എ) ഭൂമി​യി​ലെ രാജാ​ക്ക​ന്മാർക്ക്‌ എന്തു സംഭവി​ക്കും? (ബി) യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കുന്ന നിഷ്‌ക​ള​ങ്ക​രു​ടെ ഭാവി എന്തായി​രി​ക്കും?

17 ഗോഗ്‌ ദൈവ​ജ​നത്തെ ആക്രമി​ക്കു​മ്പോൾ യഹോവ അവർക്കെ​തി​രെ പ്രവർത്തി​ക്കും. അതായി​രി​ക്കും അർമ​ഗെ​ദോൻ യുദ്ധത്തി​ന്റെ തുടക്കം. ആ യുദ്ധത്തിൽ യഹോവ “ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രെ” നശിപ്പി​ക്കും. (വെളി. 16:14, 16; 19:19-21) പിന്നീട്‌ “നേരു​ള്ളവർ മാത്രം ഭൂമി​യിൽ ജീവി​ച്ചി​രി​ക്കും; നിഷ്‌ക​ളങ്കർ മാത്രം അതിൽ ശേഷി​ക്കും.”—സുഭാ. 2:21.

നമ്മൾ നിഷ്‌കളങ്കരായി തുടരണം

18. പല സത്യ​ക്രി​സ്‌ത്യാ​നി​ക​ളും എന്തു ചെയ്യാൻ തയ്യാറാ​യി​രി​ക്കു​ന്നു, എന്തു​കൊണ്ട്‌? (ദാനി​യേൽ 3:28)

18 ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​തി​ന്റെ പേരിൽ ജയിലി​ലാ​കു​മെ​ന്നോ ജീവൻപോ​ലും നഷ്ടപ്പെ​ട്ടേ​ക്കു​മെ​ന്നോ ഭയക്കാതെ വിശ്വ​സ്‌ത​രാ​യി നിന്ന സത്യ​ക്രി​സ്‌ത്യാ​നി​കൾ മുൻകാ​ല​ങ്ങ​ളിൽ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌, ഇന്നുമുണ്ട്‌. യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും യഹോ​വയെ തങ്ങളുടെ പരമോ​ന്നത ഭരണാ​ധി​കാ​രി​യാ​യി കാണു​ന്ന​തും ആണ്‌ അങ്ങനെ ചെയ്യാൻ അവരെ പ്രേരി​പ്പി​ക്കു​ന്നത്‌. ആ സത്യ​ക്രി​സ്‌ത്യാ​നി​കൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു. പരമോ​ന്നത ദൈവ​മായ യഹോ​വ​യോ​ടുള്ള തങ്ങളുടെ വിശ്വ​സ്‌തത തെളി​യിച്ച മൂന്ന്‌ എബ്രാ​യ​ബാ​ല​ന്മാ​രെ​പ്പോ​ലെ​യാണ്‌ അവരും. ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്ന​തു​കൊണ്ട്‌ ആ മൂന്നു പേരെ​യും ദൈവം തീച്ചൂ​ള​യിൽനിന്ന്‌ രക്ഷിച്ചു.—ദാനി​യേൽ 3:28 വായി​ക്കുക.

19. എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ദൈവം തന്റെ ജനത്തെ വിധി​ക്കു​ന്നത്‌, അതു​കൊണ്ട്‌ നമ്മൾ ഇപ്പോൾ എന്തു ചെയ്യണം?

19 ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നു​കൊണ്ട്‌ നിഷ്‌ക​ള​ങ്ക​രാ​യി നടക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്നു സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ എഴുതു​ക​യു​ണ്ടാ​യി: “യഹോവ ജനതക​ളു​ടെ വിധി പ്രഖ്യാ​പി​ക്കും. യഹോവേ, എന്റെ നീതി​ക്കും നിഷ്‌ക​ള​ങ്ക​ത​യ്‌ക്കും അനുസൃ​ത​മാ​യി എന്നെ വിധി​ക്കേ​ണമേ.” (സങ്കീ. 7:8) ദാവീദ്‌ ഇങ്ങനെ​യും എഴുതി: “നിഷ്‌ക​ള​ങ്ക​ത​യും നേരും എന്നെ കാത്തു​കൊ​ള്ളട്ടെ.” (സങ്കീ. 25:21) ജീവി​ത​ത്തിൽ എന്തൊക്കെ സംഭവി​ച്ചാ​ലും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി തുടരു​ന്ന​താണ്‌ ഏറ്റവും നല്ല ജീവിതം. അപ്പോൾ സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ നമുക്കും തോന്നും: “യഹോ​വ​യു​ടെ നിയമം അനുഷ്‌ഠി​ക്കു​ന്നവർ, നിഷ്‌ക​ളങ്കത കൈവി​ടാ​തെ നടക്കു​ന്നവർ, സന്തുഷ്ടർ.”—സങ്കീ. 119:1, അടിക്കു​റിപ്പ്‌.

ഗീതം 122 അചഞ്ചല​രായ്‌ ഉറച്ചുനിൽക്കാം

^ ഉന്നതാധികാരികളെ, അതായത്‌ ഈ ലോക​ത്തി​ലെ ഗവൺമെ​ന്റു​കളെ, അനുസ​രി​ക്കാൻ ക്രിസ്‌ത്യാ​നി​ക​ളോ​ടു ബൈബിൾ ആവശ്യ​പ്പെ​ടു​ന്നു. എന്നാൽ ചില ഗവൺമെ​ന്റു​കൾ യഹോ​വ​യെ​യും ദൈവ​ജ​ന​ത്തെ​യും ശക്തമായി എതിർക്കു​ന്നുണ്ട്‌. അത്തരം ഒരു സാഹച​ര്യ​ത്തിൽ അധികാ​രി​കളെ അനുസ​രി​ക്കാ​നും അതേസ​മയം യഹോ​വ​യു​ടെ മുമ്പാകെ നിഷ്‌ക​ള​ങ്ക​രാ​യി നടക്കാ​നും നമുക്ക്‌ എങ്ങനെ കഴിയും?

^ പദപ്രയോഗത്തിന്റെ വിശദീ​ക​രണം: യഹോ​വ​യു​ടെ മുമ്പാകെ നിഷ്‌ക​ള​ങ്ക​രാ​യി​രി​ക്കുക എന്നതിന്റെ അർഥം പരീക്ഷ​ണ​ങ്ങ​ളൊ​ക്കെ ഉണ്ടാകു​മ്പോ​ഴും വിട്ടു​വീഴ്‌ച ചെയ്യാതെ യഹോ​വ​യോ​ടും ദൈവ​ത്തി​ന്റെ പരമാ​ധി​കാ​ര​ത്തോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കുക എന്നാണ്‌.